Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 30

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അവന്റെ കൂടെ കിടന്നപ്പോൾ നിനക്ക് നല്ല തന്റെടം വച്ചല്ലോ ഡി.. നിന്റെ മുഖത്തു നോക്കി ഒന്ന് തരാൻ അറിയാഞ്ഞിട്ടു അല്ല.. ഗുരു ദൈവം ആണെന്ന് കരുതുന്നത് കൊണ്ടു മാത്രം ആണ്.. അവനെ കണ്ടു നീ നിഗളിക്കണ്ട.. അവന് ഉള്ള കുഴി തോണ്ടി കഴിഞ്ഞു.. ഓഹോ.. ആ കുഴിയിൽ സ്വയം ചാടാതെ നോക്ക് ആദ്യം.. ഗൗരി പുച്ഛത്തോടെ പറഞ്ഞു കൊണ്ടു അവിടെ നിന്നും എഴുനേറ്റു.. അരുണിന്റെ നേരെ കത്തുന്ന മിഴികൾ പായിച്ചു കൊണ്ടു അവൾ കടന്നു പോയി.. അവൾ പോയതും അരുൺ മേശയിൽ കൈകൾ കൊണ്ടു ഇടിച്ചു.. അവന്റെ മനസ്സിൽ പക കത്തി ആളുകയായിരുന്നു..

ഗൗരി വാതിൽ കടക്കും മുൻപ് അവിടെ ആരും ഇല്ലെന്നു ഉറപ്പ് വരുത്തി അരുൺ അവളെ കടന്നു പിടിച്ചു.. പേടിച്ചു പോയ ഗൗരി അവനെ തള്ളി മാറ്റി അവന്റെ മുഖത്തേക്ക് ഒരെണ്ണം കൊടുത്തു.. അവന്റെ പെരുമാറ്റത്തിൽ ദേഷ്യം തോന്നിയ ഗൗരി അവനോടു ഒന്നും മിണ്ടാതെ അവന് നേരെ ദേഷ്യം കലർന്ന നോട്ടം നൽകി നടന്നു പോയി.. എന്നാൽ അവന്റെ മുഖത്തു അടി കൊണ്ട ദേഷ്യം അല്ലായിരുന്നു.. മറിച്ചു കഴുകന്റെ കണ്ണുകൾ പോലെ അവൻ അവളെ നോക്കി ചിരിച്ചു.. വൈകുന്നേരം പോകാൻ വേണ്ടി ഗൗരി രുദ്രിനെ വിളിച്ചു.. എന്നാൽ അവൻ എടുത്തില്ല..

അവൾ ഓട്ടോ പിടിച്ചു വീട്ടിൽ എത്തി.. കുറച്ചു കഴിഞ്ഞു അവളുടെ ഫോൺ അടിക്കുന്നത് കേട്ട് നോക്കുമ്പോൾ രുദ്ര് ആയിരുന്നു.. അവൾ വേഗം ഫോൺ എടുത്തു.. എവിടെ ആയിരുന്നു.. എത്ര നേരം വിളിച്ചു എന്ന് അറിയോ.. കുറച്ചു പണി ഉണ്ടായിരുന്നു.. അതാ.. എപ്പോളാ വരുക.. കുറച്ചു കഴിയും.. നിന്റെ കോളേജിൽ വന്ന പുതിയ സർനെ ഒന്നു കാണണം.. നിങ്ങൾ എങ്ങനെ അറിഞ്ഞു.. ദേവേട്ടാ വേണ്ട.. അവർ എന്തെങ്കിലും ട്രാപ്.. നീ സമയം നോക്കി ഇരുന്നോ.. കറക്റ്റ് ഒരു മണിക്കൂർ കഴിയുമ്പോൾ നിന്റെ ദേവേട്ടൻ നമ്മുടെ വീട്ടിൽ ഉണ്ടാവും.. രുദ്ര് ഫോൺ കട്ട് ചെയ്തു..

ഗൗരി സമയം നോക്കി.. 7മണി ആവാൻ ആകുന്നു.. അവൾക്ക് പേടി തോന്നി.. ജയിക്കാൻ വേണ്ടി എന്ത് നെറികേട്ട പണിയും ചെയ്യും അവർ.. അവൾ ജോലികളിൽ മുഴുകുമ്പോൾ ആണ് മുറ്റത്തു ബൈക്കിന്റെ ശബ്ദം കേട്ടത്.. അവൾ സന്തോഷത്തോടെ വന്നു വാതിൽ തുറന്നു.. ആഹാ ഒരു മണിക്കൂർ ആയില്ലല്ലോ.. രുദ്ര് ഒന്നും പറയാതെ അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോയി.. ഗൗരി അവന്റെ ഭാവം കണ്ടു കാര്യം അറിയാതെ അവന്റെ പുറകിൽ മുറിയിൽ പോയി.. എന്താ ദേവേട്ട.. എന്ത് പറ്റി.. ഒന്നും ഇല്ല.. അവൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു ബാത്‌റൂമിൽ പോയി..

അവൾക്ക് മനസ്സിലായി എന്തോ ഉണ്ടെന്ന്.. അത് അറിയാതെ സമാധാനം കിട്ടില്ല എന്ന് തോന്നി ഗൗരി അവൻ വരുന്നത് വരെ അവിടെ തന്നെ നിന്നു.. രുദ്ര് കുളി കഴിഞ്ഞു വന്നതും ഗൗരി അവന്റെ അടുത്ത് പോയി.. എന്താ ദേവേട്ടാ.. മിണ്ടാത്തെ.. അവൻ കോളേജിൽ വന്ന കാര്യം നീ എന്നോട് വിളിച്ചു പറഞ്ഞോ.. അത് വലിയ കാര്യം ആയി എനിക്ക് തോന്നിയില്ല.. വീട്ടിൽ വന്നിട്ട് പറയാം എന്ന് കരുതി.. അവൻ പറഞ്ഞത് നീയും അവനും കൂടെ പ്ലാൻ ചെയ്തു ആണ് അവനെ അങ്ങോട്ട്‌ കൊണ്ടു വന്നതാ എന്ന്.. അവൻ അങ്ങനെ പറഞ്ഞെന്ന് കരുതി ദേവേട്ടൻ അത് വിശ്വസിച്ചോ..

അവൻ നമ്മളെ അകറ്റാൻ വേണ്ടി എന്തെങ്കിലും പറഞ്ഞത് ആയിരിക്കും.. അല്ലാതെ ഞാൻ.. മതി ഗൗരി.. അത് മാത്രം അല്ല.. അവൻ തെളിവും എനിക്ക് തന്നു.. എന്ത് തെളിവ്… രുദ്ര് അവന്റെ അഴിച്ചിട്ട ഷർട്ടിൽ നിന്നും ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി.. അതിൽ തെളിഞ്ഞ ഫോട്ടോ കണ്ടു ഗൗരി കണ്ണ് മിഴിച്ചു.. അവളെ അരുൺ വാരി പുണരുന്നത് ആയിരുന്നു അതിൽ.. അവളുടെ ഇഷ്ടത്തോടെ ആണെന്ന് കണ്ടാൽ തോന്നും.. കോളേജിൽ വച്ചു അവൻ തന്നെ പിടിച്ചത് ഇതിന് വേണ്ടി ആയിരുന്നു എന്ന് അവൾക്ക് മനസിലായി.. എന്നാൽ അവളെ കൂടുതൽ സങ്കടത്തിൽ ആക്കിയത് രുദ്രിന്റെ പെരുമാറ്റം ആയിരുന്നു..

അവൻ എല്ലാം വിശ്വസിച്ചിരിക്കുന്നു.. ദേവേട്ടൻ ഇത് സത്യം ആണെന്ന് വിശ്വസിക്കുന്നുണ്ടോ.. പിന്നെ കണ്ണുകൾ കള്ളം പറയില്ലല്ലോ.. ഗൗരിക്ക് പിടിച്ചു നിൽകാൻ കഴിഞ്ഞില്ല.. അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം തോന്നി.. ദേവേട്ടൻ അങ്ങനെ വിശ്വസിക്കുന്നു എങ്കിൽ വിശ്വസിച്ചോ.. നിങ്ങളുടെ ശത്രു വന്നു എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുന്ന ആളാണ് രുദ്ര് ദേവ് എന്ന് എനിക്ക് അറിയില്ലായിരുന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം പെണ്ണിനെ വിശ്വാസിക്കുന്ന ആണാണ് എന്ന് കരുതി.. ഗൗരി മതി നിർത്തിക്കോ.. എന്തെ..

അവന്റെ മുന്നിൽ പോലും ഞാൻ തളരാതെ പിടിച്ചു നിന്നത് എന്റെ ഭർത്താവ് രുദ്ര് ദേവ് ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.. പക്ഷെ എനിക്ക് തെറ്റി പോയി.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിച്ചു സ്വന്തം പെണ്ണിനെ അവിശ്വസിക്കുന്ന.. ഗൗരി പറഞ്ഞു തീരും മുന്നേ അവളുടെ കവിളിൽ രുദ്രിന്റെ കൈ പാടുകൾ വീണു.. അത് കൂടെ ആയതോടെ അവളുടെ സങ്കടം ഇരട്ടിയായി.. അവനെ നിറയുന്ന മിഴികൾ കൊണ്ടു നോക്കി അവൾ അടുക്കളയിലേക്ക് പോയി..

രുദ്ര് തല കുടഞ്ഞു കൊണ്ടു ബെഡിൽ ഇരുന്നു.. ഗൗരി കരഞ്ഞു കൊണ്ടു സ്ലാബിൽ പിടിച്ചു നിന്നു..രുദ്ര് അങ്ങനെ ഒക്കെ പറയും എന്ന് അവൾ കരുതിയില്ല.. തന്നോട് ദേഷ്യം കാണിച്ചതിനേക്കാൾ സങ്കടം അവൾക്ക് അവൻ തന്നെ അവിശ്വസിച്ചതിൽ ആയിരുന്നു.. കണ്ണുകൾ തുടയ്ക്കുന്തോറും അവ കൂടുതൽ നിറഞ്ഞു കൊണ്ടേ ഇരുന്നു..…..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.