Tuesday, December 3, 2024
Novel

വേളി: ഭാഗം 20

രചന: നിവേദ്യ ഉല്ലാസ്‌

നിരഞ്ജൻ അവളുടെ ചെവിയിൽ നോവിക്കാതെ ഒരു കിഴുക്ക് കൊടുത്തു.. വല്യേട്ടൻ ഇത്ര പെട്ടന്ന് കഴിച്ചോ അവൾ ചോദിച്ചു.. മ്.. നിന്നെ അപ്പച്ചി വിളിക്കുന്നുണ്ട് കെട്ടോ..നിരഞ്ജൻ പറഞ്ഞു. ഓക്കേ ഏടത്തി നാളെ മറ്റേ കാര്യം മറക്കണ്ട കെട്ടോ എന്നും പറഞ്ഞു രേണു പുറത്തേക്ക് പോയി.. നിരഞ്ജൻ പ്രിയയെ നോക്കി…. എല്ലാവര്ക്കും പ്രിയയെ വല്യ കാര്യമാണ്… തനിക്കോ… അവൻ ഒരു ആത്മപരിശോധന നടത്തി.. പ്രിയ അപ്പോൾ വാഷ്‌റൂമിൽ പോയിരുന്നു … വെളിയിൽ ഇറങ്ങി വന്നപ്പോൾ ആരോടോ അവൻ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു… എങ്ങോട്ടോ യാത്ര പോകേണ്ടതിനെ കുറിച്ചാണ് അവൻ പറയുന്നത്. പെട്ടന്നാണ് അവൾ ഓർത്തത് നിരഞ്ജൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ഒക്കെ..

തന്നെ ഒരിക്കലും അദ്ദേഹത്തിന് സ്നേഹിക്കാൻ സാധിക്കില്ല, എന്നാണ് മുൻപ് ഏട്ടൻ പറഞ്ഞത്. ഊണിലും ഉറക്കത്തിലും ഏട്ടനെ മാത്രം ചിന്തിച്ചു ഒരു പെണ്കുട്ടി ഉണ്ടെന്നു, അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്നു… അതുകൊണ്ട് താൻ ഒരു പ്രാരബ്‌ധം ആണെന്ന് ഏട്ടന്..തന്നോട് താലി വരെ അദ്ദേഹം തിരിച്ചു ചോദിച്ചതാണ്… . എല്ലാം താൻ മറന്നിരിക്കുന്നു… പ്രിയേ…. അവൻ വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. ഇയാൾ എന്തിനാ ഇത്രയ്ക്കും പേടിക്കുന്നതെന്നു ചോദിച്ചു അവൻ പ്രിയയെ വഴക്കു പറഞ്ഞു… ഇയാൾ ഇനി മുതൽ നിലത്തു കിടക്കേണ്ട കെട്ടോ..

കട്ടിലിൽ വന്നുകിടന്നോ…പനിയും ഉള്ളതല്ലെ. , അവൻ പ്രിയേ നോക്കികൊണ്ട് പറഞ്ഞപ്പോൾ ഓണനിലാവ് ഉദിച്ചതുപോലെ അവളുടെ മുഖം തെളിഞ്ഞു വന്നു. . ഒരു നിമിഷം മുൻപ് ചിന്തിച്ചത് എല്ലാം അവൾ മറന്നു കഴിഞ്ഞു… താൻ ടാബ്ലറ്റ് കഴിച്ചോ ?അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി… ഓക്കേ എങ്കിൽ ലൈറ്റ് ഓഫ് ചെയ്തേക്കാം എന്നും പറഞ്ഞു അവൻ ലൈറ്റ് ഓഫ് ചെയ്തു.. എന്നിട്ട് അവൻ ഒരു തലയിണയും ബെഡ്ഷീറ്റും ആയിട്ട് സെറ്റിയിൽ പോയി കിടന്നു.. പ്രിയ കട്ടിലിൽ ഇരുന്നു.. അവളുടെ മനസ് വിങ്ങി.. അവൾക്ക് താൻ നിലത്തു കിടന്നോളാം എന്ന് പറയണം എന്നുണ്ടായിരുന്നു..

പക്ഷെ അവളുടെ നാവ് പൊന്തിയില്ല.. ഗുളിക കഴിച്ചത് കൊണ്ട് കിടന്നത് അറിയാതെ അവൾ ഉറങ്ങി പോയി.. ഇടക്ക് ഒരു തണുത്ത കരസ്പർശം അവളുടെ നെറ്റിയിൽ പതിച്ചപ്പോൾ അവൾ വേഗം കണ്ണ് തുറന്നു… നിരഞ്ജൻ അവളെ പനിക്കുന്നുണ്ടൊന്നു നോക്കിയതായിരുന്നു.. അവൾ അനങ്ങാതെ കിടന്നു.. അവൻ വീണ്ടും സെറ്റിയിൽ പോയി കിടന്നത് അവൾ അറിഞ്ഞു… എന്തിനാ എന്റെ കണ്ണാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.. എല്ലാ ഏകാദശിയും നോറ്റവൾ അല്ലേ ഈ പ്രിയ… ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിനു തരില്ലേ കണ്ണാ നീ എന്റെ ഏട്ടനെ.. ഈ പ്രിയ ആദ്യമായി തന്റെ സ്വന്തമായി സ്നേഹിച്ചത് അല്ലെ.. എന്തെല്ലാം സ്വപ്‌നങ്ങൾ നെയ്തു ഞാൻ.. എത്ര വട്ടം നിന്നോട് ചോദിച്ചു കണ്ണാ ഈ ഉള്ളവൾക്ക് ആഗ്രഹിക്കാനും സ്വന്തമാക്കാനും സാധിക്കുമോ എന്ന്.

അപ്പോളൊന്നും നീ എനിക്ക് ഒരു മറുപടി തന്നില്ലാലോ… എന്നിട്ട് .നീ എന്തിനു എന്നെ ചതിച്ചു കണ്ണാ… എല്ലാവരും ചതിച്ചു ഈ പ്രിയയെ… അരുന്ധതി ‘അമ്മ സ്വന്തംഅമ്മയെ പോലെ വന്നു സ്നേഹിച്ചപോൾ ഞാൻ വിശ്വസിച്ചു പോയി… എന്റെ എല്ലാ സങ്കടങ്ങളും എന്റെ ഗുരുവായൂരപ്പൻ ഇല്ലാതാക്കാൻ വിട്ടതാണെന്നു ഓർത്തുപോയി… എന്നിട്ട് ഇപ്പോൾ താലികെട്ടിയ പുരുഷനും വേണ്ടതായിരിക്കുന്നു.. എല്ലാം കൂടി ഓർത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി.. ഏങ്ങൽ അടിക്കുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങിട്ട് കുറേ സമയം ആയി.. ഉറക്കത്തിൽ ആയതിനാൽ നിരഞ്ജൻ ആദ്യമൊന്നുംശ്രദ്ധിച്ചില്ല.. . അവൻ എഴുനേറ്റ് ലൈറ്റ് ഇട്ടപ്പോൾ പ്രിയ കരയുകയാണ്.

അവൻ വേഗം അവളുടെ അടുത്തേക്ക ചെന്ന് ഇരുന്നു.. എന്ത് പറ്റി… എന്താ പ്രിയേ കരയുന്നത്.. അവൻ ചോദിച്ചപ്പോൾ ആണ് പ്രിയ കാണുന്നത് നിരഞ്ജൻ അവളുടെ ചാരത്തായി ഇരിക്കുന്നത്.. അവൾ വേഗം എഴുനേറ്റ് കണ്ണുനീർ തുടച്ചു.. എന്താ പറ്റിയത് അവൻ ചോദിച്ചു. ഒന്നുമില്ല ഏട്ടാ..മരിച്ചുപോയ അച്ഛനെ സ്വപ്നം കണ്ടതാ അവൾ കളവ് ആണ് പറയുന്നതെന്ന് അവനു മനസിലായി. കൂടുതലൊന്നും ചോദിക്കാതെ അവൻ പോയി കിടന്നു.. നിരഞ്ജനും ഒരുപാട് വിഷമം തോന്നി..എന്തായാലും എല്ലാം പ്രിയ അറിയണം..അവൾക്ക് ഒരു പുതിയ ജീവിതം ഉണ്ടാക്കണം എന്ന് അവൻ തീരുമാനിച്ചു.. പ്രിയയെ അവളുടെ വീട്ടിൽ നിന്നു കൂട്ടികൊണ്ട് വരുമ്പോൾ തീരുമാനിച്ചതാണ് ഈ കാര്യം..

പക്ഷെ പലപ്പോളും അത് മറന്നുu പോകുന്നു.. രാവിലെ നേരത്തെ തന്നെ പ്രിയ എഴുനേറ്റു.. അവളുടെ പനി ഒക്കെ മാറിയിരുന്നു.. നിരഞ്ജൻ സെറ്റിയിൽ കിടന്നുറങ്ങുന്നു.. അവൾ കുളി കഴിഞ്ഞു വന്നിട്ട് അവനെ വിളിച്ചുണർത്തി കട്ടിലിൽ കിടത്തി..എന്നിട്ടാണ് അവൾ പുറത്തേക്ക് പോയത്.. ആഹ് മോൾ ഉണർന്നു അല്ലേ…എന്തിനാ ന്റെ കുട്ടി രാവിലെ കുളിച്ചത്.. ഇന്നലെ അത്രയും പനിച്ചതല്ലേ അരുന്ധതി വാത്സല്യത്തോടെ ചോദിച്ചു.. പനി കുറഞ്ഞു അമ്മെ അവൾ പറഞ്ഞു..പദ്മിനി അപ്പോൾ അങ്ങോട്ട് വന്നു.. രാവിലെ കുളിച്ചു സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു നിക്കുന്ന പെൺകുട്ടികളെ കാണുന്നത് തന്നെ ഐശ്വര്യം ആണ് അല്ലെ.. പദ്മിനി അവളെ പുകഴ്ത്തി പറഞ്ഞു..

മറുപടിയായി പ്രിയ ചിരിച്ചു. . കാപ്പിയും ആയിട്ട് അവൾ നിരഞ്ജന്റെ മുറിയിലേക്ക് പോയി… അവൻ ആരോടോ ഫോണിൽ സംസാരിക്കുകയിരുന്നു… അഹ് ചെറിയച്ഛ.. പ്രിയ വരുന്നുണ്ട് ഞാൻ കൊടുക്കാം കെട്ടോ എന്ന് അവൻ പ്രിയയെ നോക്കി പറഞ്ഞു… ചെറിയച്ഛൻ എന്ന് കേട്ടതും പ്രിയ ഓടി അവന്റെ അടുത്തേക്ക് വന്നു ഫോൺ അവന്റെ കൈയിൽ നിന്നും പുഞ്ചിരിയോടെ മേടിച്ചു… ഹലോ ചെറിയച്ഛ, സുഖം ആണ്…അവിടെയോ..ചെറിയമ്മ എന്ത് പറയുന്നു…. അങ്ങനെ അവളുടെ സംഭാഷണം നീണ്ട് പോയി.. ദേവനുമായിട്ടുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് അവൾ തിരികെ ഫോൺ നിരഞ്ജന് കൈമാറി.. അയാളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾ അതീവ സന്തോഷവതി ആണെന്ന് അവൻ കണ്ടു..

പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് വേണുഗോപാൽ നിരഞ്ജന്റെ കൈ ശ്രദ്ധിച്ചത്.. സച്ചു.. ഭാമ മേടിച്ചു തന്ന ചെയിൻ എവിടെ ?അയാൾ ചോദിച്ചു… പ്രിയ നടുങ്ങി പോയി.. എല്ലാവരും ഇപ്പോൾ തന്നെ അറിയുമോ ദൈവമേ…. അവൾ മനമുരുകി പ്രാർത്ഥിച്ചു… അത് അവിടെ ഉണ്ട്.. എനിക്ക് ഇതൊന്നും താല്പര്യം ഇല്ല.. നിരഞ്ജൻ അങ്ങനെ പറഞ്ഞു കൊണ്ട് പ്രിയയുടെ മുഖത്തേക്ക് പാളി നോക്കി.. ആശ്വാസം എന്ന ഭാവം ആയിരുന്നു അവളുടെ മുഖത്തു ഒളിഞ്ഞു നിന്നത്… കുറച്ചു കഴിഞ്ഞു നിരഞ്ജൻ പുറത്തേക്ക് പോകാനായി റെഡി ആയി വന്നു.. മോനെ നീ പ്രിയമോളെയും കൂടി കൊണ്ട് പോകു..

ആ കുട്ടി ഇവിടെ ഇരുന്നു ബോർ അടിക്കും.. പദ്മിനി ആണ് പറയുന്നത്.. എന്നിട്ട് അവർ പ്രിയേ… മോളിങ്ങോട്ട് ഒന്നു വന്നേ എന്ന് ഉറക്കെ വിളിച്ചു.. രേണുവിനും ദേവികയ്ക്കും കൂടി എണ്ണ കാച്ചി കൊടുത്തിട്ട് കൈ കഴുകുക ആയിരുന്നു അവൾ.. പദ്മിനിയുടെ വിളി കേട്ടുകൊണ്ട് അവൾ അങ്ങോട്ട് വന്നു.. മോള് വേഗം പോയി റെഡി ആയി വരൂ.. ഒന്ന് പുറത്തേക് പോകണം സച്ചുമോന്റെ കൂടെ.. അവൾ അനുവാദത്തിനായി നിരഞ്ജനെ നോക്കി..അവൻ വേഗം റെഡി ആകുവാൻ പറഞ്ഞു അവളോട്.. പ്രിയ അഞ്ചു മിനിറ്റ് കൊണ്ട് വന്നു.. അവന്റെഒപ്പം കാറിൽ കയറി പോയി.. നിരഞ്ജന്റെ കാർ പോയി നിന്നത് ഒരു ജുവല്ലറി ഷോപ്പിന്റെ മുൻപിൽ ആണ്. അവൾ വണ്ടിയിൽ നിന്ന് ഇറങ്ങാതെ മടിച്ചു നിന്ന്..

ഇറങ്ങി വാടോ അവൻ ക്ഷണിച്ചു.. അങ്ങനെ അവർ രണ്ടുപേരും കൂടി അകത്തേക്ക് കയറി.. നിരഞ്ജൻ നേരെ പോയത് ചെയിൻ സെക്ഷനിൽ ആയിരുന്നു.. അവന്റെ കൈയിൽ ഉണ്ടായിരുന്ന അതെ മോഡൽ ചെയിൻ ആണ് അവൻ മേടിച്ചത്…അതിനു ശേഷം അവൻ പ്രിയക്ക് രണ്ട് വളയും കൂടി മേടിച്ചു.. അവളുടെ കൈകളിൽ ഇട്ടുകൊടുത്തു.. തിരിച്ചു കാറിൽ വന്നു കയറിയ പ്രിയയുടെ കണ്ണുകൾ ഈറനായി.. എന്ത് പറ്റി..എന്താണ് തന്റെ കണ്ണൊക്കെ നിറഞ്ഞത്..നിരഞ്ജൻ അവളോട് ചോദിച്ചു.. ഏട്ടൻ സ്നേഹിക്കുന്ന കുട്ടി എവിടെ ആണ് ഉള്ളത്.. ആ കുട്ടിയോട് ഞാൻ പോയി ചോദിച്ചോട്ടെ എനിക്ക് തന്നുടെ എന്ന്.. നിക്ക് വേറാരും ഇല്ല… അവളുടെ ചുണ്ടുകൾ വിറച്ചു ഇത് പറയുമ്പോൾ.. അവൾ അവന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു അവൾ ഒരുപാട് കരഞ്ഞു..എന്നിട്ട് അവന്റെ കൈകളിൽ അവൾ അവളുടെ അധരങ്ങൾ അമർത്തി…..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…