Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 20

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

രുദ്ര് അവളെ ദേഹത്ത് നിന്നും അടർത്തി മാറ്റി.. ഗൗരിയുടെ നിറഞ്ഞ മിഴികൾ അവനെ ഉറ്റു നോക്കി.. അവന്റെ കണ്ണുനകളിലെ പ്രണയം അപ്പൊ ആണ് അവൾ കണ്ടത്.. അതെ അത് തന്നോട് തന്നെ ആയിരുന്നു.. പക്ഷെ തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല.. നീ എന്തിനാ ഇങ്ങോട്ട് വന്നത്.. രുദ്ര് ദേഷ്യത്തിൽ ചോദിച്ചു.. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.. നിന്നോട് ആണ് ഗൗരി ചോദിച്ചത്.. മറുപടി തന്നില്ലെങ്കിൽ എന്തോ ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ.. എന്താ ചെയ്യുന്നില്ലേ.. അവൾ കുസൃതിയോടെ അവനെ നോക്കി ചോദിക്കുമ്പോൾ അവന്റെ ഹൃദയവും ഒന്നു കുളിരു നിറഞ്ഞു.. അവളുടെ ഭാവങ്ങൾ കണ്ടു രുദ്ര് അവളെ സൂക്ഷിച്ചു നോക്കി.. അവളുടെ കണ്ണുകളുടെ കാന്തികതയിൽ വീണു പോകുമെന്ന് തോന്നി അവൻ വേഗം തന്നെ ബൈക്കിൽ കയറി ഇരുന്നു..

ഗൗരിയും കയറി. എന്നാൽ പതിവിലും വിപരീതമായി അവൾ അവനോട് കൂടുതൽ ചേർന്നു ഇരുന്നു.. അവന്റെ തോളിൽ അവളുടെ കരം പതിയുമ്പോൾ അവളിൽ സംഭവിച്ച മാറ്റത്തിന്റെ കാരണം തേടുകയായിരുന്നു രുദ്ര്.. ആ യാത്ര അവൾക്ക് ഏറെ പ്രിയപ്പെട്ടത് ആയി.. മൂടി വച്ചു കൊണ്ടു നടന്ന പ്രണയം അത് അവളോട് ആയിരുന്നു എന്ന് അറിഞ്ഞ നിമിഷം എന്തെല്ലാമോ കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക്.. അവനില്ലാതെ ഒരു നിമിഷം പോലും തന്റെ ജീവിതത്തിൽ ഉണ്ടാവരുത് എന്ന് പോലും അവൾ ആഗ്രഹിച്ചു.. ഗൗരിയെ വീട്ടിൽ ആക്കി രുദ്ര് അപ്പോൾ തന്നെ പോയി.. അവൾ വീട്ടിൽ കയറി സന്തോഷത്തോടെ ബെഡിൽ മലർന്നു കിടന്നു..

ആ മുറിയിൽ തങ്ങി നിൽക്കുന്ന അവന്റെ ഗന്ധം അവൾ ആസ്വദിച്ചു വലിച്ചു.. പ്രണയം എന്ന മായ ലോകത്തേക്ക് അവളും സഞ്ചരിക്കുകയായിരുന്നു.. ഗൗരി കുളി കഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കി.. അവളുടെ മുഖം എന്നത്തേക്കാളും ഭംഗി ഉള്ളത് പോലെ തോന്നി.. ഈറൻ കെട്ടി നെറ്റിയിൽ സിന്ദൂരം ചേർത്തുമ്പോൾ നെറ്റിയിലെ കുളിരു ശരീരം ആകമാനം വ്യാപിക്കുന്നത് പോലെ തോന്നി.. കഴുത്തിലെ താലിയിൽ കൊത്തി വച്ച രുദ്ര് ദേവ് എന്ന പേരിൽ നോക്കി അവൾ നിന്നു.. എനിക്ക് അറിയണം.. എങ്ങനെ കണ്ടു മുട്ടി.. ആ മനസ്സിൽ ഈ പെണ്ണ് എങ്ങനെ കയറി.. എനിക്ക് വേണ്ടി ഇത്രയും നാൾ കാത്തിരുന്നു.. എല്ലാം ഈ ഗൗരി നിങ്ങളെ കൊണ്ടു തന്നെ പറയിപ്പിക്കും രുദ്ര് ദേവ്..രുദ്ര് ദേവിനെ ആവാഹിക്കാൻ ഗൗരി തയ്യാറാണ്.. നിങ്ങൾ നൽകിയ പ്രണയം ഇരട്ടിയായി തിരിച്ചു നൽകും ഗൗരി ദേവ്…

അവന്റെ ഓർമ്മകളിലൂടെ അവൾ സമയം തള്ളി നീക്കി.. അന്ന് രുദ്ര് വരാൻ ഒരുപാട് നേരം വൈകി.. അവൾ കാത്തിരുന്നു മുഷിഞ്ഞു.. അവന്റെ സാമീപ്യം അവൾ അത്ര കൊതിച്ചിരുന്നു.. അവന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ഗൗരി സന്തോഷത്തോടെ പോയി വാതിൽ തുറന്നു.. രുദ്ര് പഴയ പോലെ അവളെ ഒന്ന നോക്കി അകത്തു പോയി.. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ പോലും അവൻ അവളെ മൈൻഡ് ചെയ്യാൻ പോയില്ല.. ഗൗരിക്ക് നല്ല സങ്കടം തോന്നി.. എങ്കിലും അവനെ വെറുതെ വിടാൻ അവൾ ഉദ്ദേശിച്ചിരുന്നില്ല.. അതെ.. പിന്നെ.. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. ചോദ്യം ഉത്തരം നാളെയാക്കാം.. അവൻ അത് പറഞ്ഞു കൊണ്ടു എഴുനേറ്റു പോയി..

അവൾ മുഖം കൊട്ടി.. കിടക്കാൻ നേരം അവൾ വിരിപ്പ് ശരിയാക്കുമ്പോൾ രുദ്ര് അവളുടെ അടുത്ത് വന്നു.. നീ എന്തിനാ അരുണിനെ കാണാൻ പോയത്.. ഒരു കാര്യം ചോദിക്കാൻ.. എന്ത് കാര്യം.. ഞാൻ ഇന്നലെ നിങ്ങളോട് ചോദിച്ചില്ലേ..അപ്പൊ നിങ്ങൾ ഉത്തരം തന്നില്ലാലോ.. അപ്പൊ അത് അറിയുന്ന ആളെ തന്നെ നേരിട്ട് കണ്ടു ചോദിക്കാം എന്ന് കരുതി.. എന്നിട്ട് നിനക്ക് ഉത്തരം കിട്ടിയോ.. മ്മ് കിട്ടി.. ഗൗരി അത് പറഞ്ഞതും അവന്റെ മുഖഭാവം മാറി.. ഗൗരി അത് ഒളികണ്ണാൽ നോക്കി.. അവൻ എന്താ പറഞ്ഞത്.. അതോ.. അത് സാറ് വെറുതെ തെറ്റിദ്ധരിച്ചത് ആണ്.. വേറെ ഏതോ പെണ്ണിനെ ആയിരുന്നു ത്ര ലക്ഷ്യം.. ആളു മാറി ഞാൻ ആണെന്ന് കരുതി..

ഗൗരി ഒട്ടും താല്പര്യം ഇല്ലാതെ പറഞ്ഞു.. രുദ്ര് പിന്നെ ഒന്നും മിണ്ടാതെ പോയി.. അവന്റെ മനസ്സിലും അവളുടെ മനസ്സിലും സത്യം ഒളിഞ്ഞു കിടന്നു.. ഒന്നു തുറന്നു പറയാതെ അവർ അകന്നു തന്നെ നിന്നു.. അവളുടെ ഹൃദയം തുറക്കാൻ അവളും അവന്റെ ഹൃദയം തുറക്കാൻ അവനും നിന്നില്ല.. അവളുടെ ഉള്ളിൽ അവൻ ആദ്യം പറയട്ടെ എന്ന വാശിയും അവന്റെ ഉള്ളിൽ അവൾ കണ്ടു പിടിക്കട്ടെ എന്ന വാശിയും.. പിറ്റേന്ന് കോളേജിൽ പോകാൻ വേണ്ടി ഗൗരി ഇറങ്ങുമ്പോൾ ആണ് രുദ്ര് ബൈക്ക് പോർച്ചിൽ കയറ്റി ഇടുന്നത് കണ്ടത്.. ഗൗരി അത് എന്തിനാ എന്ന് ചിന്തിച്ചു.. രുദ്ര് കാർ എടുത്തു അവളുടെ മുന്നിൽ നിർത്തി.. ഇന്ന് എന്താ കാർ.. ഇനി ബൈക്കിൽ പോയാൽ ശരിയാവില്ല..

അതെന്താ… അത് അങ്ങനെ ആണ്.. വേഗം വരാൻ നോക്ക്.. ഗൗരി ദേഷ്യത്തിൽ കാറിൽ കയറി ഇരുന്നു.. യാത്രയിൽ എല്ലാം തന്നെ അവൾ മുഖം വീർപ്പിച്ചു ഇരുന്നു.. കോളേജിൽ എത്തിയതും രുദ്ര് എന്തോ പറയാൻ വന്നതും അവൾ കേൾക്കാൻ നിൽക്കാതെ ഇറങ്ങി പോയി.. അവൾ പോകുന്നതും നോക്കി രുദ്ര് ചുണ്ടിൽ ചിരിയോടെ ഇരുന്നു.. എനിക്ക് അറിയാം നീ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന്..നിന്റെ മനസ്സിൽ ഇപ്പോൾ ഞാൻ മാത്രം ആയിരിക്കും.. പക്ഷെ . രുദ്ര് സ്റ്റീയറിൽ ദേഷ്യത്തിൽ ഒന്നു തട്ടി കൊണ്ടു കാർ സ്പീഡിൽ എടുത്തു പോയി..ഗൗരി ക്ലാസ്സിൽ അവനെ ഓർത്ത് പുറത്തേക്ക് നോക്കി ഇരുന്നു.. അപ്പോൾ ആണ് ധന്യ വന്നത്.. എന്താ ഭയങ്കര ആലോചന..

കെട്ട്യോനെ സ്വപ്നം കാണുവാണോ.. പിന്നെ എന്റെ കെട്ട്യോനെ അല്ലാതെ ആരെയാ ഞാൻ സ്വപ്നം കാണണ്ടേ . അയ്യോ.. ഇതെന്തു മറിമായം.. ഒരു ദിവസം കൊണ്ടു എന്ത് പറ്റി.. ഗൗരി എല്ലാം അവളോട്‌ പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞു ധന്യ പറഞ്ഞു.. എനിക്ക് ആദ്യം തന്നെ ആ അരുണിനെ സംശയം ആയിരുന്നു.. അപ്പോൾ ഞാൻ പറഞ്ഞപ്പോൾ നീ പറഞ്ഞു അങ്ങനെ അല്ലെന്ന്.. പിന്നെ നിന്റെ ദേവേട്ടൻ അസുരൻ അല്ലെ ഡി.. പോടീ അസുരൻ ഒന്നും അല്ല.. സാക്ഷാൽ ദേവൻ ആണ്.. ഈ ഗൗരിയുടെ ദേവൻ . എന്റെ ഈശ്വര.. ഇന്നലെ വരെ കണ്ണെടുത്താൽ ഇഷ്ടം ഇല്ലാത്ത ആളെ ആണോ ഡി നീ ഈ പറയുന്നേ .. ധന്യ അവളെ കളിയാക്കുമ്പോൾ എല്ലാം ഗൗരിയും അതെ കുറിച്ച് തന്നെ ആയിരുന്നു ഓർത്തത്..

എത്ര വെറുത്തു പോയിരുന്നു.. കാണാൻ പോലും ആഗ്രഹം ഇല്ലായിരുന്നു.. എന്നാൽ ഇന്ന് ആ മുഖം കാണാനും ആ സ്വരം കേൾക്കാനും അത്ര കൊതിക്കുന്നു.. അതെ പ്രണയം ഒരു നിമിഷം കൊണ്ടു തോന്നാം.. അത് വരെ ആരും അല്ലെന്ന് തോന്നുന്നവർ നമ്മുടെ ലോകം ആയി മാറും.. കോളേജിൽ നിന്നും വൈകിട്ട് രുദ്ര്ന്റെ കൂടെ വരുമ്പോൾ ആണ് ഗൗരി കുടിക്കാൻ എന്തെങ്കിലും വേണം എന്ന് പറയുന്നത്.. ഒരു കടയുടെ മുന്നിൽ നിർത്തി രുദ്ര് അകത്തു കയറിയതും രണ്ടു ആളുകൾ വന്നു അവന്റെ നേരെ കത്തി ഉയർത്തി.. ആ കാഴ്ച കണ്ടു ഗൗരി പേടിച്ചു.. അവൾ കാറിൽ നിന്നും ഇറങ്ങി.. രുദ്ര് അവളോട്‌ കൈകൾ കൊണ്ടു അവിടെ തന്നെ നിൽക്കാൻ കാണിച്ചു..

എന്നാൽ ആ കാഴ്ച കണ്ട അതിലെ ഒരുത്തൻ ഗൗരിയുടെ നേരെ കത്തി കൊണ്ടു അടുത്തതും രുദ്ര് ഓടി വന്നു അവന്റെ കാലിന്റെ മുട്ടിൽ ഒരു ചവിട്ട് കൊടുത്തു.. അയാൾ വേദനയോടെ പിടഞ്ഞു.. ഇതേ സമയം രുദ്രിന്റെ പുറകിൽ ആയിരുന്ന മറ്റേ ആൾ അവന്റെ അടുത്തേക്ക് പാഞ്ഞു.. രുദ്ര് തിരിഞ്ഞു നിന്നു അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു കത്തി സ്വന്തം ആക്കി.. എന്നിട്ട് അത് അവന്റെ തന്നെ കഴുത്തിൽ വച്ചു.. ആര് പറഞ്ഞിട്ട് ആണ്… പറയെടാ.. പ്ര… പ്രകാശ്.. ആ പേര് കേട്ടതും രുദ്ര്ന്റെ മുഖം ചുവന്നു.. അവന്റെ മുതുകിൽ ചവിട്ട് കൊടുത്തു രുദ്ര് ആ കത്തി അരയിൽ തിരുകി.. പിന്നെ ഒന്നും നോക്കാതെ കാർ എടുത്തു.. ഗൗരിക്ക് അവന്റെ ഭാവം കണ്ടു പേടി തോന്നി..

അത്രയും ദേഷ്യം അവൾ കണ്ടത് ആ ആദ്യ കാഴ്ച്ചയിൽ തന്നെ ആയിരുന്നു.. ഇത്രയും നാളിനിടയിൽ ഒരിക്കൽ പോലും രുദ്ര് ദേഷ്യത്തിൽ കണ്ടിട്ടില്ല.. എത്ര ദേഷ്യം വന്നാലും മുഖത്തു ആ ചിരിയിൽ അത് തീർക്കും.. കാർ നേരെ ചെന്നു നിന്നത് ഒരു വലിയ വീടിന്റെ മുന്നിൽ ആയിരുന്നു.. അവളോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു കൊണ്ടു രുദ്ര് ഇറങ്ങി പോയി.. ഗൗരി അക്ഷമയോടെ ഇരുന്നു.. അവനു അപകടം ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു.. കുറച്ചു സമയത്തിനു ശേഷം രുദ്ര് വന്നു കാറിൽ കയറി.. വീട്ടിൽ എത്തിയിട്ടും ഗൗരിക് നടന്നതിന്റെ ഷോക്ക് വിട്ടു പോയിരുന്നില്ല.. അവൾ അവനെ തന്നെ നോക്കി..മുഖത്തു നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.. അവൾ ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ടു വന്നു അവനു നേരെ നീട്ടി..

രുദ്ര് അത് കണ്ടു ചിരിച്ചു.. ഇതൊക്കെ പതിവ് ആണ്.. അത് പറഞ്ഞു എഴുനേൽക്കാൻ നോക്കിയ അവനെ ഗൗരി അവിടെ തന്നെ പിടിച്ചു ഇരുത്തി മുറിവ് ഡ്രസ്സ്‌ ചെയ്തു കൊടുത്തു.. ആ നേരം അത്രയും അവന്റെ മിഴികൾ അവളുടെ മുഖത്തോടെ ഓടി നടന്നു.. അത് അവൾ അറിയുന്നുണ്ടായിരുന്നു.. മനസ്സിൽ ഒരുപാട് സന്തോഷം തോന്നി എങ്കിലും അവൾ അറിയാത്തതു പോലെ നിന്നു.. ഇനി പതിവ് പലതും മാറ്റേണ്ടി വരും.. ഗൗരി പറഞ്ഞു കൊണ്ടു പോയി.. രുദ്ര് അവൾ പോകുന്നത് നോക്കി മനസ്സിൽ പറഞ്ഞു.. നിനക്ക് വേണ്ടി പലതും മാറ്റി വച്ചിട്ടുണ്ട്.. ഇനിയും മാറ്റാൻ ഞാൻ തയ്യാറാണ്..എന്നും കൂടെ നീ ഉണ്ടാവുമെങ്കിൽ.. ഗൗരി ഉമ്മറത്തു വന്നു ഇരുന്നു.. മനസ്സിൽ എന്തോ ഭാരം പോലെ തോന്നി..അവൾ ആകാശത്തേക്ക് നോക്കി ഇരുന്നു..

കുറച്ചു കഴിഞ്ഞു രുദ്രയും അവളുടെ അടുത്ത് വന്നു ഇരുന്നു.. രണ്ടു പേരും ഒന്നും മിണ്ടാതെ സമയം കടന്നു പോയി.. നിനക്ക് ഇപ്പൊ എന്നോട് വെറുപ്പ് ഇല്ലേ ഗൗരി.. രുദ്ര് അങ്ങനെ ചോദിച്ചതും ഗൗരി അവനെ നോക്കി.. വെറുപ് അല്ല പ്രണയം ആണെന്ന് തുറന്നു പറയണം എന്ന് തോന്നി.. എന്നാൽ എന്തോ ഒന്നു തടസ്സം ആയത് പോലെ.. മ്മ് ഉണ്ട്.. ഞാൻ ഒരു തീരുമാനം എടുത്തു.. നിന്റെ നല്ലതിന് വേണ്ടി.. ഗൗരി എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. രുദ്ര് പറയാൻ മടിച്ചു കൊണ്ടു അവളെ നോക്കി.. നാളെ വക്കീലിനെ പോയി കാണാം.. രണ്ടു പേരും ഓർമിച്ചു ഒപ്പിട്ട് കൊടുത്താൽ പെട്ടന്ന് ഡിവോഴ്സ് കിട്ടും.. രുദ്രിൽ നിന്നും കേട്ടതു വിശ്വാസം വരാതെ അവൾ അവനെ തുറിച്ചു നോക്കി.. അവന്റെ മുന്നിൽ മിഴികൾ നിറയരുതെന്ന് അവൾ പ്രാർത്ഥിച്ചു..

എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്.. അവർ ഇനി നിന്നെയും ഉപദ്രവിക്കും.. ഞാൻ കാരണം നീ.. വേണ്ട.. അരുൺ ഇനി ഒന്നും ചെയ്യില്ല.. ഗൗരിക് ദേഷ്യവും സങ്കടവും വന്നു.. അവൾ വേഗം തന്നെ എഴുനേറ്റു പൊന്നു.. മുറിയിൽ വന്നു ബെഡിൽ കമിഴ്ന്നു കിടന്നു.. ശബ്ദം പുറത്തു വരാതെ അവൾ കിടന്നു.. ഒരിക്കൽ പോലും കേൾക്കാൻ കൊതിക്കാത്ത വാക്കുകൾ.. അവളുടെ ഉള്ളിലെ കനൽ എരിഞ്ഞു കൊണ്ടേ ഇരുന്നു.. പുറത്തു രുദ്രയും അങ്ങനെ തന്നെ ആയിരുന്നു.. ഒരിക്കൽ പോലും ആഗ്രഹിക്കാത്ത കാര്യം വായിൽ വന്നു പോയി.. പക്ഷെ അതാണ് നല്ലതെന്ന് തോന്നുന്നു.. നല്ലതിന് വേണ്ടി കുറച്ചു വേദന സഹിച്ചേ മതിയാവു.. രുദ്ര് മുറിയിൽ വരുമ്പോൾ ഗൗരി ഉറങ്ങിയിരുന്നു.. അവളുടെ കണ്ണിൽ നിന്നും ഒലിച്ചു ഇറങ്ങന്ന കണ്ണുനീർ അവൻ പതിയെ ഒപ്പി എടുത്തു.. അവളുടെ അടുത്ത് കിടന്നു അവളെ തന്നെ നോക്കി അവൻ ഉറക്കത്തിൽ വീണു…

പിറ്റേന്ന് രുദ്ര് എഴുന്നേൽക്കുന്നത് അടുക്കളയിലെ ബഹളം കേട്ടിട്ട് ആണ്.. രുദ്ര് നേരെ അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ രുഗ്മിണിയും ഭാമയും ഉണ്ടായിരുന്നു.. അവരെ കണ്ടു രുദ്ര് കണ്ണ് മിഴിച്ചു നോക്കി.. നീ നോക്കണ്ട.. വേഗം പോയി റെഡി ആയി വാ.. രുഗ്മിണി പറഞ്ഞത് കേട്ട് പോകാൻ നിൽകുമ്പോൾ അവന്റെ കണ്ണുകൾ ഗൗരിയെ തിരഞ്ഞു.. പക്ഷെ അവിടെ അവൾ ഉണ്ടായിരുന്നില്ല.. രുദ്ര് മുറിയിൽ വരുമ്പോൾ മുടിയിലെ വെള്ളം തുടയ്ക്കുന്ന ഗൗരിയെ കണ്ടു അവൻ നോക്കി നിന്നു.. സാരീ ഒക്കെ ഉടുത്തു അവളുടെ സൗന്ദര്യത്തിൽ ലയിച്ചു ഒരു നിമിഷം അവൻ നിന്നു.. ഗൗരി തിരിഞ്ഞതും അവൻ നോട്ടം മാറ്റി.. അവൾ അവനെ നോക്കാതെ പുറത്തു പോയി..

രുദ്ര് എന്താ പെട്ടന്ന് ഇങ്ങനെ എന്നൊക്കെ ഓർത്ത് നിൽക്കുമ്പോൾ ആണ് ഗൗരി വീണ്ടും വന്നത്.. അവൾ തോർത്ത്‌ എടുത്തു അവന്റെ തോളിൽ ഇട്ടു കൊടുത്തു.. വേഗം കുളിച്ചു വാ.. പ്രാതൽ റെഡി ആണ്.. വളരെ എളിമയിൽ പറയുന്ന ഗൗരിയെ അവൻ അന്തം വിട്ടു നോക്കി.. അവൾ എന്തോ തീരുമാനിച്ചു ഉറപ്പിച്ചു ആണെന്ന് അവനു മനസിലായി..വാതിൽക്കൽ എത്തിയ ഗൗരി വീണ്ടും തിരിച്ചു വന്നു അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അത് കൂടെ ആയപ്പോൾ രുദ്ര് ആകെ കിളി പോയ അവസ്ഥ ആയി.. എന്റെ അനുവാദം ചോദിക്കാതെ അല്ലെ ഈ ജീവിതത്തിലേക്ക് കുട്ടിയെ.. ഇനി അങ്ങോട്ട്‌ നിങ്ങളുടെ അനുവാദം ചോദിക്കാതെ ഗൗരി പലതും ചെയ്യും.. അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു പോകാൻ നിന്നതും രുദ്ര് അവളുടെ സാരീതലപ്പിൽ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു..

പിന്നെ ചുമരിനോട് ചേർത്ത് നിർത്തി.. ഗൗരി പേടിച്ചു.. ശ്വാസഗതി ഉയർന്നു വന്നു.. രുദ്ര് ദേവിനെ ആവാഹിക്കാൻ ഉള്ള ശക്തി ഉണ്ടോ ഡി നിനക്ക്.. അവളുടെ കണ്ണിൽ നോക്കി മീശ പിരിച്ചു കൊണ്ടു രുദ്ര് പറഞ്ഞതും ഗൗരി അവന്റെ മുഖം കയ്യിൽ എടുത്തു അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്ത്.. ആ സമയം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു…..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Comments are closed.