അഷ്ടപദി: ഭാഗം 43
രചന: രഞ്ജു രാജു
Thank you for reading this post, don't forget to subscribe!വേഷം മാറി ഒരു കുളി ഒക്കെ കഴിഞ്ഞ റൂമിലേക്ക് വന്ന ധരൻ കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കും മട്ടിൽ നിൽക്കുന്ന കാർത്തു നെ ആയിരുന്നു… “മ്മ്… എന്താടി….” “അമ്മ വിളിക്കുന്നുണ്ട് ” “എന്തിനു ” . “ഭക്ഷണം കഴിക്കാൻ……പുന്നാര മോൻ അല്ലേ….” “അതേടി…. അതിന് നീ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല….” “ഓഹ്… എന്ന് പറഞ്ഞാല്‍…. എനിക്ക് എന്തിനാണ് നിങ്ങളോട് അസൂയ…. വല്യ കൊമ്പത്തെ ആരോ ആണെന്നാ വിചാരം….” “അതേടി.. കൊമ്പത്തെ തന്നെയാ… അതിനു നിനക്കെന്ത” “ഈ കൊമ്പ് ഞാൻ ഒടിച്ചെടുത്തു ഒരേറു കൊടുക്കും… കാണണോ ‘ എളിക്കു ഇരു കയ്യും കൊടുത്തു കൊണ്ട് കാർത്തു അവനെ നോക്കി. ‘മ്മ്… കാണണം……” മോളെ കാർത്തു….
ദേവൻ ഇറങ്ങിയില്ലേ ഇതു വരെയും…. “ദേവേട്ടൻ ഇറങ്ങി അമ്മേ… ഇപ്പൊ വരാന്നു പറഞ്ഞു…” അവൾ വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി. ഒരു മൂളി പ്പാട്ടും പാടി കൊണ്ട് പിന്നാലെ ധരനും… പെണ്ണിന് ഇത്തിരി കൂടുന്നുണ്ട്…. ഹ്മ്മ്… വെച്ചിട്ടുണ്ട് കേട്ടോ…. അവൻ മനസ്സിൽ മന്ത്രിച്ചു. അമ്മ അപ്പോൾ ഭക്ഷണം വിളമ്പുക ആയിരുന്നു.. ചപ്പാത്തി യും കുറുമ യും പിന്നെ ഒരു സാലഡും ഒക്കെ ഉണ്ട്… മൂവരും കൂടി ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു എഴുനേറ്റത്.. പകലൊക്കെ അത്യാവശ്യം ജോലി ഉണ്ടായിരുന്നത് കൊണ്ട് ദേവമ്മ നേരത്തെ തന്നെ കിടക്കാനായി പോയി.
ധരൻ ആണെങ്കിൽ ആരെ ഒക്കെയോ ഫോൺ വിളിച്ചു കൊണ്ട് ഇരുന്നു…. കാർത്തു കുറച്ചു സമയം ഹോളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു.. ധരൻ അതൊക്കെ കാണുന്നുണ്ട്… ഇടയ്ക്ക് അവൾ അവന്റെ മുഖത്തേക്ക് ഒന്നു പാളി നോക്കി. അതു കണ്ടതും ധരൻ ഒരു പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു. ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിച്ചു കൊണ്ട് അവൾ റൂമിലേക്ക് പോയി. അര മണിക്കൂർ കൂടി കഴിഞ്ഞ ശേഷം ആണ് ധരൻ എത്തിയത്… അപ്പോളേക്കും കാർത്തു ഉറങ്ങും പോലെ കണ്ണുകൾ അടച്ചു കിടന്നു. അവൻ ലൈറ്റ് ഓഫ് ചെയ്ത ശേഷം കർത്തുവിന്റെ അരികിലായി വന്നു ഇരുന്നു…
പുതപ്പെടുത്തു അവളെ നന്നായി പുതപ്പിച്ച ശേഷം ധരനും കയറി കിടന്നു. കണ്ണൊന്നു ചിമ്മിയതെ ഓർമ വന്നോള്ളൂ… അപ്പോളേക്കും കാർത്തു തിരിഞ്ഞു അവന്റെ വായ പൊത്തി പിടിച്ചു കൊണ്ട് അവന്റെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു. ആഹ്…. അവളുടെ കൈ തട്ടി മാറ്റിയിട്ട് അവൻ വേദന കൊണ്ട് പുളഞ്ഞു.. “വേദനിച്ചുല്ലേ… ഇതുപോലെ ആയിരുന്നു എനിക്കും… എന്റെ രണ്ട് കവിളത്തും അല്ലേ നിങ്ങൾ ഇങ്ങനെ ചെയ്തേ… ദുഷ്ടൻ….പിശാച്… ദ്രോഹി….” വായിൽ വന്നത് എല്ലാം അവൾ ധരനെ വിളിച്ചു. അവളെ ഞെട്ടിച്ചു കൊണ്ട് ധരൻ ഒന്നും മിണ്ടാതെ കിടക്കുക ആണ്.. ഈശ്വരാ… ഇയാൾ ആണെകിൽ ഒന്നും പറയാതെ കിടക്കുന്നത് അപകടം ആണല്ലോ….
അവൾ നെറ്റി ചുളിച്ചു. ശോ.. എന്താപ്പോ പറ്റിയേ… തന്നോടും വഴക്ക് ഉണ്ടാക്കും എന്നൊക്കെ ആയിരുന്നു കരുതിയെ… പക്ഷെ അനങ്ങുന്നില്ലല്ലോ. കുറച്ചു സമയo കൂടി അതെ ഇരുപ്പ് തുടർന്ന ശേഷം അവൾ ഇപ്പുറത്തെ വശത്തേക്ക് നീങ്ങി അല്പം മാറി അങ്ങട് കിടന്നു. അവനെ നോക്കി തന്നെ ആണ് അവളുടെ കിടപ്പ്.. എങ്ങാനും ഒരു അക്രമത്തിനു ധരൻ മുതിർന്നാലോ എന്ന് അവൾ ഭയന്നിരുന്നു വലിയ കുഴപ്പങ്ങൾ ഇല്ലാതെ നിമിഷങ്ങൾ കടന്ന് പോയത്.. കാർത്തുവിന്റെ മിഴികൾ ഉറക്കച്ചടവോടെ മിന്നി യും തെളിഞ്ഞും ഇരുന്നു. പെട്ടന്ന് ആയിരുന്നു അവൾ ഒന്ന് ഉയർന്നു പൊങ്ങിയത്. . കണ്ണ് ചിമ്മി തുറന്നതും അവൾ ധരന്റെ ദേഹത്തു ആയിരുന്നു.. ഇരു കൈകൾ കൊണ്ടും അവൻ അവളെ വലിഞ്ഞു മുറുക്കി..
യ്യോ… ധരൻ..സോറി … ദേവേട്ട… എന്നെ വിടുന്നെ…. പ്ലീസ്… അവൾ അവന്റെ നെഞ്ചിലേക്ക് ഇടിക്കുക ആണ്.. “അടങ്ങി ഒതുങ്ങി കിടന്നാൽ നിനക്ക്കൊള്ളാം… അല്ലെങ്കിൽ ഈ ദേവേട്ടൻ അസുരന്റെ സ്വഭാവം എടുക്കും കേട്ടോ കാർത്തുമ്പീ…. ” തന്റെ ദേഹത്തേക്ക് കിടന്നു കുതറുന്നവളെ ഒന്നൂടെ അമർത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. “ദേ… എനിക്ക് ഇങ്ങനെ കിടന്നിട്ട് ശ്വാസം മുട്ടുന്നു… ദേവേട്ടാ വിട്… അല്ലെങ്കിൽ ഞാൻ ഇപ്പൊ മരിച്ചു പോകും …” “ആഹ്… എങ്കിൽ അതു ഒന്ന് അറിഞ്ഞിട്ടേ ഒള്ളു ബാക്കി കാര്യം…” അവൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി.. “ദേവേട്ടാ….. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ ” .. “നീ പറയുന്നത് ഒക്കെ കേട്ട് കൊണ്ട് അല്ലേ കിടക്കുന്നെ…..പറയുന്നേ ”
“ഏട്ടാ.. ഞാൻ സോറി പറയാം പോരേ…..” . “എന്തിനു….” “അല്ലാ… ഏട്ടന് വേദനിച്ചു എങ്കിൽ ” “ഓഹ്…. ഔദാര്യം ആണോ.സാരമില്ലന്നേ, എനിക്ക് അതിന്റെ ഒന്നും ആവശ്യം ഇല്ല. നീ കിടന്ന് ഉറങ്ങിക്കോ… എനിക്കും ഉറക്കം വരുന്നു….” അതും പറഞ്ഞു കൊണ്ട് ധരൻ കണ്ണുകൾ അടച്ചു.. *** രാവിലെ ഉണർന്നപ്പോൾ ധരൻ കണ്ടത്,തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്നവളെ ആയിരുന്നു… വലം കൈയാൽ തന്റെ വയറിലേക്ക് ചുറ്റിയിട്ടുണ്ട്. കൊച്ചു കുട്ടികളുടേത് പോലെ വലതു കാലും എടുത്തു തന്റെ ദേഹത്തു കയറ്റി വെച്ചിരിക്കുന്നു… അത് കൂടി കണ്ടതും ധരൻ ചിരിച്ചു പോയിരിന്നു. ഇങ്ങനെ ഒരു പെണ്ണ്……
അവളുടെ നെറുകയിലേക്ക് ഒരു മുത്തo കൊടുത്ത ശേഷം ധരൻ പതിയെ എഴുന്നേറ്റു. അമ്മ എടുത്തു കൊടുത്ത ചൂടുള്ള കട്ടൻ കാപ്പി ഊതി ഊതി കുടിക്കുക ആണ് ധരൻ. “അമ്മയ്ക്ക് ഈ പ്രദേശം ഒക്കെ ഇഷ്ടം ആയോ ” “ആഹ് കുഴപ്പമില്ല മോനെ…. അടുത്ത വീട്ടുകാർ ഒക്കെ നല്ല ആളുകൾ ആണ്. ഇന്നലെ ഇവിടെ വന്നിരുന്നു, എന്നോടും മോളോടും ഒക്കെ പരിചയപ്പെടാൻ വേണ്ടി..” “ഹ്മ്മ്.. കുറച്ചു ദിവസം എടുക്കും അമ്മേ എല്ലാം ഒന്ന് സെറ്റ് ആവാൻ.. അതു കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല….. ഈ നാടും ആയിട്ട് നമ്മളങ്ങട് ഇണങ്ങി ചേരും… ” അമ്മയും മകനും കൂടി സംസാരിച്ചോണ്ട് ഇരുന്നപ്പോൾ ആയിരുന്നു കാർത്തു കയറി വന്നത്..
ഉറക്കച്ചടവോടെ മുഖവും വീർപ്പിച്ചു കണ്ണും തിരുമ്മി വരുന്നവളെ ദേവമ്മ വാത്സല്യത്തോടെ നോക്കി. അവരുടെ കവിളിൽ കെട്ടി പിടിച്ചു കൊണ്ട്, ഒരു മുത്തം കൊടുത്ത ശേഷം, ധരന്റെ തൊട്ടപ്പുറത്തായി കിടന്നിരുന്ന കസേരയിലേക്ക് അവൾ പോയി ഇരുന്നു. “എല്ലാ ദിവസവും ഈ പതിവ് ഉള്ളതാ മോനെ…..” അവൾ ഉമ്മ കൊടുത്തത് നോക്കി ഇരിക്കുന്നത് കണ്ടു ദേവമ്മ മകനോട് പറഞ്ഞു കൊണ്ട് അവൾക്കും ഒരു കപ്പ് കാപ്പി കൊണ്ട് വന്നു അവര്‍ കൊടുത്തു. അപ്പോളേക്കും അവൻ അവിടെ നിന്നും എഴുനേറ്റ് പോയിരിന്നു. “ഇന്ന് എന്താ അമ്മേ കാലത്തെ കഴിക്കാൻ ഉണ്ടാക്കുന്നെ…” “ശർക്കരയും നാളികേരവും ചേർത്തു ഇല അട ഉണ്ടാക്കാം കുട്ടി….”
“മ്മ്…… അത് മതി….” അവൾക്ക് സന്തോഷം ആയി. “ഉച്ചത്തേക്ക് ഇത്തിരി സാമ്പാറും, കായ ഉപ്പേരി യും വെയ്ക്കാം ല്ലേ…. കൊണ്ടാട്ടാവും ഇരിപ്പുണ്ട് ” “അതൊക്കെ ധാരാളം മതി അമ്മേ… ഇന്നലത്തെ രസവും ഫ്രിഡ്ജിൽ ഉണ്ട്…. അപ്പോൾ കുശാലായില്ലോ ദേവ്കി ഓപ്പോളേ ” കാപ്പി കുടിച്ച കപ്പ് കഴുകി വെച്ച ശേഷം അവരുടെ തോളിൽ, തന്റെ തോളു ചേർത്തു,ചെറുതായി ഒരു തട്ട് കൊടുത്തു കൊണ്ട് അവൾ ചിരിച്ചു. കാർത്തുവും ദേവമ്മയും കൂടി അടുക്കള ജോലികൾ ഒക്കെ വേഗത്തിൽ ചെയ്തു തീർത്തു… ഒൻപതു മണി ആകുമ്പോൾ ഓഫീസിലേക്ക് പോവാനായി ഇറങ്ങണം എന്ന് ധരൻ പറഞ്ഞിരുന്നു. 8മണി ആയപ്പോളേക്കും അവൾ കുളിച്ചു റെഡി ആവാൻ മുറിയിലേക്ക് പോയിരുന്നു.
പുലര് നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം വാഷിംറൂമിൽ നിന്ന് ധരൻ പാട്ട് പാടുന്നത് കേട്ട് കൊണ്ട് ആയിരുന്നു കാർത്തു അകത്തേക്കു കയറി ചെന്നത്.. ഈശ്വരാ.. എത്ര മനോഹരം ആയിട്ട് ആണ് ഈ ദേവേട്ടൻ പാട്ട് പാടുന്നത്.. ചുവരിലേക്ക് ചാരി അങ്ങനെ തന്നെ നിന്നു പോയിരിന്നു അവൾ അപ്പോൾ…
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും, അവൾ ഒന്നും അറിയാത്തത് പോലെ കാബോഡ് തുറക്കാനായി ഭാവിച്ചു… ഒരു സൽവാറും എടുത്ത് കൊണ്ട് വേഗം കുളിക്കുവാനായി പോയി.. ധരന്റെ പ്രണയാർദ്രമായ വരികൾ അപ്പോളും അവളുടെ കാതിൽ അലയടിക്കുക ആയിരുന്നു.. ഇത്രക്ക് റൊമാന്റിക് ആണോ ഇയാൾ.. ഷവറിൽ നിന്നും തണുത്ത വെള്ളം മുഖത്തേക്ക് വീഴുമ്പോൾ പ്രണയത്തിൽ ചാലിച്ച,സുഖമുള്ള ഒരു കുളിര് വന്നു പൊതിയുന്നതായി അവൾ അറിഞ്ഞു…….തുടരും……