Saturday, January 18, 2025
Novel

വേളി: ഭാഗം 18

രചന: നിവേദ്യ ഉല്ലാസ്‌

അരുന്ധതി അവളുടെ നെറ്റിയിലും കവിളിലും ഒക്കെ കൈ വെച്ച് നോക്കി… അയ്യോ നന്നായിട്ട് പനിക്കുന്നുണ്ടല്ലോ… സച്ചു, മോള് ഏതേലും ടാബ്ലറ്റ് കഴിച്ചോടാ.. അവർ ചോദിച്ചു.. ഇല്ല….അലക്ഷ്യമായി പറഞ്ഞെങ്കിലും അവന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. രേണു..പരാസിറ്റാമോൾ ടാബ്ലറ്റ് എടുത്തേ വേഗം… കുട്ടിക്ക് നല്ല പനി ഉണ്ട്…..എന്ന് പറഞ്ഞു ഭാമ പുറത്തേക്ക് പോയി… കുറച്ചു ചുക്ക് കാപ്പിയും കൂടി ഉണ്ടാക്കുമോ ഭാമേ….എന്ന് അമ്മ ചോദിക്കുന്നത് അവൻ കേട്ടു… രേണു പെട്ടന്ന് തന്നെ ഒരു ഗ്ലാസില് തുളസി ഇല ഇട്ടു തിളപ്പിച്ച വെള്ളവും, ഗുളികയും ആയിട്ട് മുറിയിലേക്ക് വന്നു…

അരുന്ധതി പ്രിയെയെ താങ്ങി എഴുനെല്പിച്ചിരുത്തി.. മോളെ…. ഇതെന്താ കുട്ടി ഇത്രയ്ക്ക് ക്ഷീണം ആയത്…. ആകെ കൂടി ഒരു പരുവം ആയില്ലോ.. അവർ അവളുടെ കൈലേക്ക് ഗുളിക വെച്ചു കൊടുത്തു. വേഗം തന്നെ അവൾ അത് വായിലേക്ക് ഇട്ടു കൊണ്ട് വെള്ളം ഇറക്കി. മോളെ….. ഹ്മ്മ്.. ഒട്ടും വയ്യേ ന്റെ കുട്ടിക്ക്.. ഭയങ്കര തലവേദന…. കണ്ണുപോലും തുറക്കാൻ വയ്യാ… അവൾ മെല്ലെ പറഞ്ഞു. സാരമില്ല… യാത്ര ചെയ്തെന്റെ ആവും കെട്ടോ…… അവൾ അവളുടെ നെറുകയിൽ തലോടി. ഭാമ അപ്പോളേക്കും ചുക്കുകാപ്പിയും ആയി വന്നു… രണ്ടു കവിൾ കാപ്പിയുംകുടിച്ചിട്ട് അവൾ വീണ്ടും കിടന്നു..

മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്ക് പ്രിയമോളെ…ഒട്ടും വയ്യല്ലോ..പദ്മിനി പറഞ്ഞു… പനി ഇപ്പോൾ വിടും ചേച്ചി.. എന്നിട്ട് ഹോസ്പിറ്റലിൽ പോയാൽ പോരെ..ചുക്കുകാപ്പി കുടിച്ചാൽ വേഗം പനി കുറയുന്നതാണ്… അരുന്ധതി പറഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ പ്രിയയെ വിയർക്കാൻ തുടങ്ങി… “ദേ ഇപ്പോൾ പ്രിയയുടെ ശരീരം തണുത്തത് കണ്ടോ ഏടത്തി..പനി വിട്ടെന്ന് തോന്നുന്നു ” ഭാമ അവളെ പിടിച്ചുകൊണ്ട് പറഞ്ഞു.. പതിയെ പതിയെ പ്രിയ കണ്ണുതുറക്കാൻ തുടങ്ങി… നോക്കിയപ്പോൾ എല്ലാവരും ചുറ്റും ഇരുപ്പുണ്ട്… അവൾ ആദ്യം തിരഞ്ഞത് നിരഞ്ജനെ ആയിരുന്നു…

അവളുടെ കണ്ണുകൾ അവനെ ആണ് തിരയുന്നതെന്നു മറ്റാരേക്കാളും ആദ്യം നിരന്ജന് മനസ്സിലായിരുന്നു… ഏട്ടൻ എവിടെ അമ്മേ… അവൾ പതിയെ അരുന്ധതിയോട് ചോദിച്ചു… ഏട്ടൻ ഇവിടെ തന്നെ ഉണ്ട് ..മോൾക്ക് ഇപ്പോൾ കുറവുണ്ടോ… പദ്മിനി വാത്സല്യത്തോടെ അവളുടെ അരികത്തിരുന്നു… പ്രിയ അപ്പോളേക്കും കട്ടിലിൽ നിന്നും എഴുനേറ്റു ഇരുന്നു.. നോക്കിയപ്പോൾ നിരഞ്ജൻ എല്ലാവരുടെയും പുറകിൽ നിക്കുന്നത് അവൾ കണ്ടു.. തന്റെ മുടി എങ്ങനെയാ അഴിഞ്ഞു കിടന്നതെന്നു എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല… നീണ്ടു ഇടതൂർന്ന മുടി കെട്ടിവെക്കാൻ പോലും അവൾക്കാവില്ലായിരുന്നു..

മോൾ റസ്റ്റ് എടുക്ക് കെട്ടോ.. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി നമ്മൾക്കു മെഡിസിൻ മേടിക്കാം എന്ന് പറഞ്ഞുകൊണ്ട് അരുന്ധതി എല്ലാവരെയും വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി… നിരന്ജനും കൃഷ്ണപ്രിയയും മാത്രം ആയി മുറിയിൽ… അവൾക്ക് പനി വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല ഇപ്പോളും… മുടി എടുത്തു മുൻപോട്ട് ഇട്ടു പ്രിയ പിന്നെയും ആലോചിക്കുകയാണ്… കെട്ടിവെച്ച മുടി എങ്ങനെ അഴിഞ്ഞുന്നു.. ഇയാളുടെ മുടി ഞാൻ അഴിച്ചിട്ടതാണ് കെട്ടോ… നിരഞ്ജൻ അവളുടെ മനസറിഞ്ഞു പറഞ്ഞു.. അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി..

തന്റെ ചെറിയമ്മ അടിച്ച ഒരു പാടുണ്ടാരുന്നു പിൻ കഴുത്തിന്റെ താഴെയായി….. അത് കരിനീലിച്ചു കിടന്നത് കൊണ്ടാ ഞാൻ അങ്ങനെ ചെയ്തത്.. കാരണം അമ്മയും വല്യമ്മയും ഒക്കെ കണ്ടാൽ അവർ ചോദിക്കും എന്ത് പറ്റിയതാണെന്നു… പിന്നെ അവർക്ക് മറുപടി കൊടുക്കണം… അത്കൊണ്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്.. നിരഞ്ജൻ പറയുന്നത് കേട്ടപ്പോൾ ആണ് പ്രിയ പോലും ആ കാര്യങ്ങൾ ഓർത്തത്.. മീര അടിച്ച അടിയുടെ വേദന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… നിരഞ്ജൻ മീരയോട് വഴക്കിട്ടതും കഴുത്തിൽ കുത്തി പിടിച്ചതുമെല്ലാം അവൾ ഓർത്തു…

തന്റെ കയ്യും പിടിച്ചു നടന്നു വരുന്ന നിരഞ്ജന്റെ മുഖം അപ്പോളാണ് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചത്.. സ്നേഹമാണോ അതോ സഹതാപം ആണോ ആ മനസ്സിൽ തന്നോട് ഉള്ളതെന്നു അവൾ അളന്നു നോക്കി… സഹതാപം കൊണ്ടാണ് എന്ന് അവൾക്ക് തോന്നി….. അവൾ പതിയെ കട്ടിലിൽ നിന്ന് എഴുനേറ്റു… ഇനി കട്ടിലിൽ എങ്ങനെയാ കിടന്നതെന്നു ഓർക്കണ്ട…. ഞാൻ അമ്മയെ വിളിക്കാൻ പോയപ്പോൾ ഇയാൾ നിലത്തു ബെഡ്ഷീറ് വിരിച്ചു കിടക്കുന്നതുകൊണ്ട് ഞാൻ തന്നെ എടുത്തു കട്ടിലിൽ കിടത്തിയതാ… അവർക്ക് ആർക്കും അറിയില്ലലോ ഇതൊന്നും.. പ്രിയ മിഴിച്ചിരുന്നു പോയി …

തന്നെ എടുത്തു കിടത്തിയെന്നോ… താൻ എന്താ ഇങ്ങനെ നോക്കുന്നത്… ഒന്നുമില്ലെങ്കിലും ഞാൻ താലി കെട്ടിയത് അല്ലേ തന്നെ… ആ പരിചയം വെച്ചാണെന്ന് കൂട്ടിക്കോ… പെട്ടന്ന് വാതിലിൽ മുട്ടുന്നത് കേട്ട് അവർ രണ്ടും തിരിഞ്ഞു നോക്കി… അഹ്… എടാ ആദി… എന്നു വിളിച്ചു കൊണ്ട് അവൻ ഓടി പോയി കെട്ടിപിടിച്ചു.. ദിയ എവിടെ കണ്ടില്ലലോ.. നിരഞ്ജൻ ചോദിച്ചു… അതൊക്കെ പറയാം. നിന്റെ ഭാര്യയെ പരിചയപെട്ടില്ലല്ലോ എന്നും പറഞ്ഞു അയാൾ പ്രിയയുടെ അടുത്തേക്ക് വന്നു… പ്രിയ ഇത് പദ്മിനി വല്യമ്മയുടെ മകൻ ആദിത്യൻ… ഇവന്റെ വൈഫ് ദിയ അപ്പുറത് എവിടെയോ ഉണ്ട്…

ഇവർ അമേരിക്കയിൽ സെറ്റിൽഡ് ആണ്… നിരഞ്ജൻ പറഞ്ഞു.. ‘അമ്മ പറഞ്ഞിരുന്നു നിങ്ങൾ എല്ലാവരും എത്തിയിട്ടുണ്ടെന്നു.. അവൾ ആദിത്യനോട് പറഞ്ഞു.. അപ്പോളേക്കും ദിയ അങ്ങോട്ടേക്ക് വന്നു.. ഒറ്റ നോട്ടത്തിൽ അറിയാം ഒരു പരിഷ്കാരി ആണെന്ന്…തോളൊപ്പം ഉള്ള മുടി സ്ട്രൈറ് ചെയ്തു ഇട്ടിരിക്കുവാന് ദിയ.. ഹായ് പ്രിയ… ഐ ആം ദിയ… ഗ്ലാഡ് to മീറ്റ് യു.. ദിയ അവളുടെ കൈകൾ പിടിച്ചു കുലുക്കി… ദിയ ഈ പ്രിയക്ക് ഫീവർ ആണ്‌..നീ അധികം കൈ പിടിച്ചു കുലുക്കുകയൊന്നും വേണ്ട… ആദി അവളോടായി പറഞ്ഞു… ഓഹ് സോറി ഡിയർ.. ഞാൻ അതോർത്തില്ല കെട്ടോ…

സച്ചു നിയാ ചാവി ഇങ്ങെടുക്ക്.. ഞാൻ പ്രിയയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വരാം… എന്തോ…നീ വല്ലതും പറഞ്ഞോ.. അതിനു സച്ചു ഉണ്ട് ഇവിടെ. നിന്റെ ഹെല്പ് ഒന്നും വേണ്ട കെട്ടോ എന്നും പറഞ്ഞു ആദി അവളെ കളിയാക്കി… എങ്കിൽ നിങ്ങൾ ഹോസ്പിറ്റലിൽ പോയിട്ട് വരൂ.. നമ്മൾക്ക് വൈകിട്ട് കാണാം എന്ന് പറഞ്ഞു അവവർ രണ്ടുപേരും ഇറങ്ങി പോയി.. താൻ റെഡി ആകു.. നമ്മൾക്കു മരുന്ന് മേടിച്ചോണ്ട് വരാം.. ഇയാൾക്ക് നല്ല ക്ഷീണം ഉണ്ട് നിരഞ്ജൻ പറഞ്ഞു.. ഇപ്പോൾ കുഴപ്പം ഒന്നുമില്ല ഏട്ടാ…

ഒക്കെ മാറി.. അവൾക്ക് ഹോസ്പിറ്റലിൽ പോകാൻ മടിയായിരുന്നു.. ‘അമ്മ വഴക്കുപറയും കെട്ടോ പോയില്ലെങ്കിൽ.. ഇയാൾ റെഡി ആകു, ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അവൻ പുറത്തേക്ക് പോയി.. അപ്പോളേക്കും അരുന്ധതി അങ്ങോട്ട് വന്നു.. മോളെ ഹോസ്പിറ്റലിൽ പോകണ്ടേ നേരം രാത്രിയാകാൻ തുടങ്ങിയിരിക്കുന്നു അവർ പറഞ്ഞു.. അമ്മെ ഇപ്പോൾ നിക്ക് പനി ഒന്നും ഇല്ല.. കുറെ ദൂരം ട്രാവൽ ചെയ്തതിന്റെയ എന്ന് പറഞ്ഞു പ്രിയ.. അരുന്ധതി നെറ്റിയിലേക്ക് കൈ വെച്ച് നോക്കിയപ്പോൾ ശരിയാണ് ഇപ്പോൾ പനിക്കുന്നില്ല… മോൾടെ ഇഷ്ടം പോലെ ആയിക്കോ എന്ന് പറഞ്ഞു അവർ പുറത്തേക്ക് പോയി…

നിരഞ്ജനും ആദിത്യനും കൂടി അപ്പോൾ ലോണിൽ ഇരുന്നു സംസാരിക്കുക ആയിരുന്നു… നിരഞ്ജന്റെ എല്ലാ കാര്യങ്ങളും ആദിക്ക് അറിയാം.. ഡാ എന്നാലും ഇതൊരു പാവം കുട്ടിയാണെന്ന് തോന്നുന്നു അല്ലെ.. നിനക്ക് ഇവളെ എങ്ങനെ ഉപേക്ഷിക്കാൻ പറ്റും.……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…