Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 18

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

സ്വാതി.. ഗൗരി അവളുടെ അടുത്ത് ചെന്നു വിളിച്ചു.. എന്നാൽ അവളുടെ മുഖത്തു ഗൗരി പ്രതീക്ഷിച്ച സന്തോഷം ഇല്ലായിരുന്നു.. ഗൗരി അവരെ രണ്ടു പേരെയും മാറി മാറി നോക്കി.. എന്താ.. എന്ത് പറ്റി രണ്ടാൾക്കും.. ഒന്നുമില്ല.. പിന്നെ എന്താ എന്നെ കണ്ടിട്ട് ഒരു സന്തോഷം പോലും ഇല്ലല്ലോ.. സന്തോഷം നിനക്ക് അല്ലെ ഗൗരി.. ആഗ്രഹിച്ച ആളെ തന്നെ സ്വന്തം ആക്കി.. ബാക്കി ഉള്ളവരെ വിഡ്ഢി വേഷം കെട്ടിച്ചു കൊണ്ടു.. നീ എന്തൊക്കയാ സ്വാതി ഈ പറയുന്നേ.. പിന്നെ.. എന്നാലും നിന്നിൽ നിന്നും ഞങ്ങൾ ഇങ്ങനെ ഒന്നും വിചാരിച്ചില്ല ഗൗരി..നമ്മുടെ ഫ്രണ്ട്ഷിപ് ഇത്രയേ ഉണ്ടായിരുന്നുള്ളൂ.. കോളേജ് മാറി ഞങ്ങളെ വിളിക്കാൻ പോലും സമയം ഇല്ല ല്ലേ.. ഡി ഞാൻ ഒന്നു.. നീ ഒന്നും പറയണ്ട..

കേൾക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.. സ്വാതി ശ്രേയയുടെ കൈ പിടിച്ചു പോകാൻ നിന്നതും ഗൗരി ദേഷ്യത്തിൽ അവളുടെ മുന്നിൽ കയറി നിന്നു.. നീ പറഞ്ഞത് പോലെ ഇത്രയും നാളിലെ ഫ്രണ്ട്ഷിപ് എന്ന നിലയ്ക്ക് ഒരു പത്തു മിനിറ്റ് നിങ്ങൾ എന്നെ സഹിച്ചേ മതിയാവു.. ഗൗരി അത് പറഞ്ഞു കൊണ്ടു സ്വാതിയുടെ കൈ പിടിച്ചു തിരക്ക് കുറവ് ഉള്ള ഒരു ഭാഗത്തേക്ക് നടന്നു.. ശ്രേയയും അവരുടെ കൂടെ ഉണ്ടായിരുന്നു.. ഗൗരി അവിടെ എത്തിയതും അവർക്ക് മുന്നിൽ നിന്നു.. സ്വാതിയും ശ്രേയയും താല്പര്യം ഇല്ലാത്തത് പോലെ നിന്നു.. നീ എന്താ പറഞ്ഞത് ഞാൻ ആഗ്രഹിച്ച ആളെ സ്വന്തം ആക്കി എന്നോ..

ഞാൻ ഏറ്റവും വെറുത്ത ഒരാളുടെ ഭാര്യ ആണ് ഇപ്പൊ.. ആഗ്രഹിച്ച ആളെ സ്വപ്നം കണ്ടു ആ താലി സ്വീകരിക്കാൻ വേണ്ടി പോയ ഞാൻ സ്വീകരിച്ചത് മറ്റൊരാളുടെ താലി ആയിരുന്നു.. ഒരിക്കൽ പോലും മനസ്സിൽ പോലും ആഗ്രഹിക്കാത്ത ഒരാളുടെ ഭാര്യ ആയി.. പക്ഷെ അയാൾ എന്റെ ജീവിതം രക്ഷിക്കുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ.. ഗൗരി വിവാഹദിവസം ഉണ്ടായത് എല്ലാം അവരോടു പറഞ്ഞു.. അവൾ പറയുന്നത് എല്ലാം കേട്ട് സ്വാതിയും ശ്രേയയും പരസ്പരം നോക്കി.. അവരുടെ ഭാവത്തിൽ നിന്നും തന്നെ ഗൗരിക്ക് മനസിലായി അവർ സത്യം അറിഞ്ഞിട്ടില്ല എന്ന്.. ഗൗരി..

ഞങ്ങൾ ഇതൊന്നും.. അതൊക്കെ അവിടെ നിൽക്കട്ടെ.. നിങ്ങളോട് ആരാ പറഞ്ഞത് ഞാൻ ആഗ്രഹിച്ച ആളെ തന്നെ സ്വന്തം ആക്കി എന്ന്.. അരുൺ സർ.. ശ്രേയ ആ പേര് പറഞ്ഞതും ഗൗരിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.. അയാൾ ആണ് എന്നെ ചതിച്ചതാ.. ഹോട്ടലിൽ കൊണ്ടു പോയതും രുദ്ര് ദേവന് എതിരെ മൊഴി കൊടുപ്പിച്ചതും എല്ലാം.. ചതിക്കുകയായിരുന്നു സ്നേഹം അഭിനയിച്ചു കൊണ്ടു.. എന്തിനാ ഗൗരി.. അരുൺ സാറിന് നിന്നോട് എന്തിനാ ദേഷ്യം.. എന്നോട് അല്ല..അയാളുടെ ശത്രു രുദ്ര് ദേവ് ആണ്.. എന്നെ കരുവാക്കി എന്ന് മാത്രം..

അയാൾ നിങ്ങളുടെ മുന്നിൽ അങ്ങ് നല്ല പിള്ള ആയി ലെ.. എനിക്ക് ഒന്നു കാണണം അയാളെ.. എല്ലാം ചെയ്തു വച്ചു വീണ്ടും എന്റെ മുന്നിൽ വന്നു വേഷം കെട്ടിയ അയാളെ ഒന്നു കാണണം എനിക്ക്.. രുദ്ര് ദേവിനോട് ഉള്ള പക എന്തിന് നിന്നോട് വീട്ടണം.. അരുൺ സാറിനെ എന്തിനാ നീ കാണുന്നത്.. അതൊക്കെ ഉണ്ട്.. നീ ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം അവനിൽ നിന്നെ കിട്ടു.. ഗൗരി അവരോട് പിന്നെ ഒന്നും പറയാതെ വേഗം പോയി.. അവളുടെ ലക്ഷ്യം അരുണിന്റെ വീട് ആയിരുന്നു.. അവൾ ഓട്ടോ പിടിച്ചു വീടിന്റെ മുന്നിൽ എത്തി.. കാളിംഗ് ബെൽ അടിക്കുമ്പോൾ അവൾക്ക് തെല്ല് പോലും ഭയം തോന്നിയില്ല..

പകരം മനസ്സിൽ സത്യം അറിയാൻ ഉള്ള ആഗ്രഹം മാത്രം ആയിരുന്നു.. വാതിൽ തുറന്നു വന്ന അരുണിന്റെ അമ്മ ഗൗരിയെ കണ്ടതും കുറ്റബോധം കൊണ്ടു തല താഴ്ത്തി.. അവൾ അവരെ നോക്കി ചിരിച്ചു കൊണ്ടു അകത്തു കയറി.. അമ്മയുടെ മോൻ എവിടെ.. മോളെ.. അവൻ.. എനിക്ക് ഒന്നു കാണണം.. കുറച്ചു സംസാരിക്കണം.. അത്ര ഉള്ളു.. അവർ മുകളിൽ ആണെന്ന് പറഞ്ഞത് അനുസരിച്ച് ഗൗരി മുകളിലേക്ക് ഉള്ള പടികൾ കയറാൻ തുടങ്ങി.. ഓരോ പടികൾ കയറുമ്പോളും രുദ്രിലേക്ക് ഉള്ള ദൂരം കുറഞ്ഞു വരുന്നത് പോലെ തോന്നി.…… (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.