Thursday, November 21, 2024
Novel

വാസുകി : ഭാഗം 7

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

അശ്വതിക്ക് ഞാൻ വന്നത് തീരെ ഇഷ്ടമായില്ലന്ന് തോന്നുന്നല്ലോ മനു .പ്രശ്നമാവോ?

ഹേയ്..അവൾക് കുഴപ്പമൊന്നുമില്ല നൈസ്. ഞാൻ നേരത്തെ പറയാത്തത്തിന്റെ പരിഭവം ആണ്.. അത് കുറച്ചു കഴിയുമ്പോൾ മാറിക്കോളും.

ഇല്ലെങ്കിൽ ഞാൻ മാറ്റി എടുത്തോളാം.. എന്തായാലും ഇഷ്ടപെട്ടു പോയില്ലേ. വാസുകിയുടെ മുഖത്തു നോക്കിയാണ് നൈസ് പറഞ്ഞതു.

ഐ മീൻ… ഈ വീട്… മനു., അമ്മ.. പിന്നെ..
ഓഹ്… സോറി.. ഞാൻ സംസാരിച്ചിരുന്നു ടൈം കളഞ്ഞല്ലേ.. മനു വന്നിട്ട് ഫ്രഷ് ആയത് പോലുമില്ലല്ലോ. നൈസ് പെട്ടന്ന് വിഷയം മാറ്റി

ഓഹ്… നേരം ഒരുപാട് ആയി.. എങ്കിൽ ഞാൻ ഫ്രഷ് ആയി വരാം. എന്നിട്ട് ഒരുമിച്ചാകാം ഫുഡ്‌.
മനുവിന്റെ ഒപ്പം വാസുകിയും റൂമിലെക്ക് ചെന്നു.

ഇങ്ങനെ ഒരാള് ഇവിടെ താമസിക്കാൻ വരുമ്പോൾ എന്നോടും കൂടി ഒന്ന് പറയാമായിരുന്നു മനുവേട്ടാ..ക്ക് അയാളെ തീരെ ഇഷ്ടപെടുന്നില്ല.. അയാൾടെ ഒരു നോട്ടവും… സംസാരവും.

എന്റെ പെണ്ണെ… അവന്റെ സ്വഭാവം അങ്ങനെ ആണ്..എടുത്തു ചാടിയുള്ള സംസാരവും പെരുമാറ്റവും..

ഇപ്പോൾ തന്നെ കണ്ടില്ലേ എന്നോടുള്ള പെരുമാറ്റം കണ്ടാൽ പറയോ ഞങ്ങൾ തമ്മിൽ രണ്ടു ദിവസത്തെ പരിചയമേ ഉള്ളു എന്ന്.

വാസുകി അത്ഭുതപെട്ടു. രണ്ടു ദിവസത്തെ പരിചയമോ..?

യസ്.. നൈസ് ഓഫീസിൽ വന്നിട്ട് രണ്ടു ദിവസം ആയതേ ഉള്ളു.

പിന്നെ.. പിന്നെന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നേ..? ഏട്ടാ… അയാള് വീട് വാടകക്ക് തരുമോന്ന് ഇങ്ങോട്ട് ചോദിച്ചതു ആണോ?

അതെ. വല്ലാത്ത നിർബന്ധം കാരണം ഒടുക്കം ഞാൻ സമ്മതിച്ചു. പിന്നെ ഞങ്ങൾ ഒരേ ഓഫീസിൽ അല്ലെ. ഒരുമിച്ചു പോകുകയും ചെയ്യാമല്ലോന്ന് കരുതി. എന്താടോ?

ഹേയ്.. അപ്പോൾ അയാൾ എന്തോ ഉദ്ദേശം വച്ചു കൊണ്ടാണ് വന്നിരിക്കുന്നത്. വാസുകിക്ക് മനുവിനോട്‌ ദേഷ്യം തോന്നി.

ഇവിടുള്ള ശല്യങ്ങൾ പോരാഞ്ഞിട്ട് ഇപ്പോൾ ദേ വേറെ ഒന്നിനെ കൂടി കൊണ്ടു വന്നിരിക്കുന്നു.

എങ്കിലും ആരായിരിക്കും അയാൾ.. ഇനി കൂടുതൽ സൂക്ഷിക്കണം.. ചിലപ്പോൾ മനുവിന്റെ സഹായിയും ആകാം. ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും മനു കുളി കഴിഞ്ഞു ഇറങ്ങി വന്നു.

എന്താടോ ഒരു ആലോചന?

അവൾ ഒന്നുമില്ലെന്ന് കാണിച്ചു. ഭക്ഷണം കഴിക്കുമ്പോഴും നൈസ്ന്റെ കണ്ണുകൾ വാസുകിയിൽ തന്നെയായിരുന്നു. അത് അവളിൽ അസ്വസ്ഥതയുണ്ടാക്കി.

രാത്രി മുഴുവൻ നൈസിനെ പറ്റി തന്നെയായിരുന്നു വാസുകിയുടെ ചിന്ത. ആരായിരിക്കും അയാൾ? അയാളുടെ ലക്ഷ്യം ഞാൻ ആണെന്ന് ഉറപ്പാണ്..

എന്തായാലും എത്രയും പെട്ടന്ന് ചെയ്യാനുള്ളതു എല്ലാം ചെയ്തു തീർക്കണം..

മനുവിന്റെ നീക്കങ്ങൾ പെട്ടന്ന് ആയിരിക്കും.വാസുകി ഉള്ളിൽ ചിലതെല്ലാം തീരുമാനിച്ചു.

നൈസ് പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കി വാസുകിയോട് അടുക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു. മനുവിന്റെ സാന്നിധ്യത്തിലും നൈസ്ന്റെ കണ്ണുകൾ വാസുകിയിൽ ആയിരുന്നു.

അവളുടെ പരാതികൾ മനു നിസ്സാരമായി തള്ളി കളഞ്ഞത് വാസുകിക്ക് അത്ഭുതമായി തോന്നി.

ദിവസം ചെല്ലും തോറും അയാളുടെ ശല്യവും കൂടി കൂടി വന്നു.

രാവിലെ അമ്മക്ക് ഒപ്പം കൂടി പണികളെല്ലാം ഒതുക്കി വച്ചിട്ട് ഇരിക്കുമ്പോൾ ആണ് തൊടിയിൽ നിന്ന് ആരുടെയോ പാട്ട് കേട്ടത്. മുൻപ് എപ്പോഴോ കേട്ട് മറന്ന വരികൾ..

വാസുകി ദൃതിയിൽ പാട്ട് കേട്ട സ്ഥലം ലക്ഷ്യമാക്കി ഓടി. പക്ഷേ അവിടെ എങ്ങും ആരെയും കാണാഞ്ഞ് അവൾക് നിരാശ തോന്നി.

എന്തോ അത് പിന്നെയും കേൾക്കണംന്ന് ഒരു ആഗ്രഹം..ആരായിരിക്കും അത്? അവൾ ആ വരികൾ ഓർത്തെടുക്കാൻ ശ്രെമിച്ചു..

എന്നെ തിരക്കി വന്നതാണോ?

ശബ്ദം കേട്ടു വാസുകി തിരിഞ്ഞു നോക്കി

നൈസ്.!.. ഇയാളായിരുന്നോ പാടിയത്. വരേണ്ടിയിരുന്നില്ല. വാസുകി തിരിച്ചു നടക്കാൻ തുടങ്ങി.

ഹാ… അങ്ങനെ അങ്ങ് പോയാലോ അശ്വതി. നൈസ് ഓടി മുൻപിൽ കയറി നിന്നു.

മാറി നിൽക്ക് നൈസ്.. എനിക്ക് പോണം.

പോവാലോ… എന്നോട് കുറച്ചു സംസാരിച്ചിട്ട് പൊക്കോ. അല്ലാതെ ഇവിടുന്ന് പോവാൻ പറ്റില്ല.

ഇവിടുന്നു പോവാൻ എനിക്ക് തന്റെ അനുവാദം ഒന്നും വേണ്ട. നൈസ്ന്റെ കൈ തട്ടി മാറ്റിയിട്ടു വാസുകി മുന്നോട്ട് നടന്നു.

ഇപ്പോൾ നീ പൊക്കോ.. പോയാൽ നീ എവിടെ വരെ പോകും. നിന്റെ ഓട്ടമെല്ലാം തീരാൻ പോവാ

കോപം പൂണ്ട വാക്കുകൾ…ഒരു പക്ഷേ അയാളെ പ്രകോപിപ്പിച്ചാൽ ദേഷ്യം കൊണ്ട് അയാൾ സത്യം വിളിച്ചു പറഞ്ഞേക്കാം.വാസുകിയിൽ ചെറിയൊരു പ്രതീക്ഷ മുള പൊട്ടി.

താൻ ആരാടോ? തനിക് എന്തു ചെയ്യാൻ പറ്റുമെന്നാ…കുറച്ചായി ഞാൻ സഹിക്കുന്നു ഈ വീട്ടിൽ നിന്ന് തന്നെ ഇറക്കി വിടാൻ എനിക്ക് അധികം സമയം ഒന്നും വേണ്ട..

അതുകൊണ്ട് എന്റെ അടുത്ത് പെരുമാറുമ്പോൾ സൂക്ഷിച്ചു വേണം.

പക്ഷേ വാസുകിയെ ഞെട്ടിച്ചു എല്ലാം നിസ്സാരമായ ഒരു ചിരിയിൽ ഒതുക്കി കളയുകയായിരുന്നു നൈസ്.

കൊള്ളാം നിനക്ക് ബുദ്ധിയുണ്ട്.. പക്ഷേ അതിവിടെ ചിലവാകില്ല. ഇതൊക്കെ പഴയ നമ്പർ അല്ലെ… മോള് പുതിയ വഴി കണ്ടു പിടിച്ചിട്ട് വാ.

എന്നിട്ട് നമുക്ക് തമ്മിൽ മുട്ടാം. പക്ഷേ നീ തോറ്റു പോകും. .എന്നോട് ജയിക്കാൻ നിനക്കാവില്ല..

വേണ്ട നൈസ് ..താനുമായി ഒരു യുദ്ധത്തിന് ഞാനില്ല . താൻ ആരാണെന്നോ എന്താണെന്നോ എനിക്കറിയണ്ട.. പക്ഷേ എന്നെ ശല്യപെടുത്താൻ വരരുത്. ഇതൊരു അപേക്ഷയാണ്.

നൈസ് പതുക്കെ ഒന്നയഞ്ഞു.
ശല്യം അല്ലെടോ… ഇഷ്ടം.. ആദ്യ കാഴ്ചയിൽ തോന്നിയ അനുരാഗം.. പക്ഷേ അത് മറ്റൊരാളുടെ ഭാര്യയാണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല.

പിന്നെ മനുവിനു നിന്നോടുള്ള പെരുമാറ്റം കണ്ടപ്പോൾ അവനെക്കാൾ തനിക് ചേരുന്നതു ഞാൻ ആണെന്ന് തോന്നി.

അതിൽ എന്താണ് തെറ്റ്?
മനു തന്നെ സ്നേഹിക്കുന്നുണ്ടോ? ഒന്ന് കെയർ ചെയ്യുന്നുണ്ടോ? തന്റെ അടുത്ത് കുറച്ചു നേരമെങ്കിലും സ്പെൻഡ്‌ ചെയ്യുന്നുണ്ടോ?

പിന്നെ തന്റെ അമ്മായിയമ്മ.. തന്നെ വെറും വേലക്കാരിയായിട്ടു അല്ലെ അവർ കാണുന്നതു. കൈ വയ്യാത്ത തന്നെ കൊണ്ട് അവർ പണിയെടുപ്പിക്കുന്നില്ലേ.?

സ്നേഹത്തോടെ ഒരു വാക്ക് എങ്കിലും അവർ നിന്നോട് പറഞ്ഞിട്ടുണ്ടോ? ഇതൊക്കെ കാണുമ്പോൾ അവർ നിന്റെ ഭർത്താവും അമ്മയും തന്നെ ആണോന്ന് എനിക്ക് സംശയമുണ്ട്.

വാസുകി നൈസ് പറയുന്നത് കേട്ട് എന്തോ ആലോചിച്ചു നിൽക്കുകയാണ്.
കൊള്ളാം… ഏൽക്കുന്നുണ്ട് . നൈസ് കുറച്ചു കൂടി അവളുടെ അടുത്തേക്ക് നീങ്ങി

താൻ ഒരു പാവമാണ് അശ്വതി.. അവർ സത്യത്തിൽ തന്നെ ചൂഷണം ചെയ്യുകയാണ്. തനിക് എന്തു ഹെല്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം.

അതിന് താൻ എന്നെ സ്നേഹിക്കണം എന്നൊന്നും ഇല്ല. എനിക്ക് താൻ സുഖമായി ഇരുന്നാൽ മാത്രം മതി.

തനിക്ക് എന്താണ് നൈസ് .. എന്റെ ജീവിതം എങ്ങനെ ആയാലും തനിക്ക് ന്താ?

എനിക്ക് തന്നെ കുറിച്ച് എല്ലാം അറിയാം അശ്വതി… എല്ലാം. അതുകൊണ്ടാണ് പറയുന്നത് . എത്രയും പെട്ടന്ന് രക്ഷപെടാൻ നോക്ക്

നൈസ് ഇതൊക്കെ എങ്ങനെ ഇത്ര കൃത്യമായി പറയുന്നു. ശെരിയാണ് നൈസ്… അവർ എന്റെ ഭർത്താവും അമ്മയുമല്ല. ശെരിക്കും കഷ്ടപ്പാട് ആണ് എനിക്കാ വീട്ടിൽ.

എന്നെ സ്നേഹിക്കാൻ ആരുമില്ല നൈസ്. ഞാൻ എല്ലാം തന്നോട് തുറന്നു പറയാം

നൈസിന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു.
കൊള്ളാം..ഇത്ര പെട്ടന്ന് നീ മനസ് തുറക്കുമെന്ന് ഞാൻ കരുതിയില്ല . അപ്പോൾ ഇത്രയൊക്കെ ഉണ്ടായിരുന്നു നിന്റെ ഉള്ളിൽ അല്ലേ.

മനുവിന്റെ സംശയം വെറുതെയായില്ല. എത്രയും വേഗം ഇത് മനുവിനെ അറിയിച്ചിട്ടു പണവും വാങ്ങി മടങ്ങണം.

പറയു അശ്വതി…എല്ലാം മറ്റൊരാളോട് തുറന്നു പറഞ്ഞാൽ തന്റെ മനസിന് ഒരാശ്വാസം കിട്ടും.

ഇത്രയൊക്കെ കേട്ടാൽ പോരേ നൈസ്. താൻ എന്താ കരുതിയത്..

താൻ വന്നു എന്റെ ഏട്ടനെയും അമ്മയെയും കുറ്റം പറഞ്ഞാൽ ഞാൻ അതൊക്കെ ശെരി വച്ചു തരുമെന്നോ? ഇന്നലെ വന്ന തന്നെക്കാൾ വിശ്വാസമാണെടോ എനിക്ക് അവരെ.

എന്റെ ദൈവങ്ങളാണ് അവർ. ഇനി തന്റെ നാവിൽ നിന്ന് അവർക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ.. ഈ അശ്വതി ആരാണെന്നു താൻ അറിയും.

നൈസ് ഒരു നിമിഷം പകച്ചു പോയി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

എന്താ രണ്ടാളും കൂടി ഒരു ചർച്ച.. മനുവായിരുന്നു അത്.

ഒന്നുമില്ല ഏട്ടാ ..ഇയാൾ വെറുതെ ഓരോന്ന്

മനു നൈസിന്റെ നേരെ നോക്കി അവൻ തല കുനിച്ചു നിൽക്കുകയായിരുന്നു.
ഞാൻ ചോദിച്ചോളാം … അശ്വതി പൊക്കൊളു.

എന്തായി നൈസ് .. എന്തെങ്കിലും തുമ്പു കിട്ടിയോ?

നീ വെറുതെ സംശയിച്ചതാണ് മനു… അവൾക്കു ഒന്നും അറിയില്ല . നീയും അമ്മയും അവളുടെ ദൈവമാണെന്നാ അവൾ പറയുന്നത്.

അപ്പോൾ അവൾ ഇത് വരെ സത്യങ്ങൾ അറിഞ്ഞില്ലെന്നു ഉറപ്പ്. ഹോ… വെറുതെ പേടിച്ചു.. ഒക്കെ ഈ അമ്മ കാരണമാ…

എന്തായാലും നിന്റെ സംശയം ഒക്കെ മാറിയല്ലോ.. ഇനിയിപ്പോ എനിക്ക് പോകാമല്ലോ അല്ലേ മനു.

പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ ടെറസിൽ നിൽക്കുന്ന വാസുകിയിൽ നൈസിന്റെ കണ്ണുകൾ ഉടക്കി.

എന്തോ മനസിന്‌ വല്ലാത്ത ഭാരം… അവളെ കാണും തോറും പ്രിയപ്പെട്ടതു എന്തോ നഷ്ടപെടുത്തി കളയുന്ന പോലൊരു തോന്നൽ.
ആരോ തന്നെ ഇവിടെ പിടിച്ചു നിർത്തും പോലെ.

നീ എന്താലോചിച്ചു നിൽക്കുവാ… പോകണ്ടേ.

മനു… വിരോധമില്ലെങ്കിൽ ഞാൻ ഇവിടെ തന്നെ താമസിച്ചോട്ടെ.? ഇവിടം എനിക്ക് ഇഷ്ടമായി.

അതിനെന്താ… എനിക്ക് ഇത്രയും ഹെല്പ് ചെയ്ത ഒരാളെ എന്റെ കൂടെ നിർത്തുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.

താങ്ക്സ് മനു…പക്ഷേ അശ്വതിയോട് എന്ത് പറയും.

അശ്വതി സമ്മതിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ട്.. സാരമില്ല ഞാൻ എന്തെങ്കിലും പറഞ്ഞു ഓക്കേ ആക്കിക്കോളാം..

അല്ലെങ്കിലും എന്റെ വീട്ടിൽ ആരു താമസിക്കണംന്ന് ഞാൻ അല്ലെ തീരുമാനിക്കുന്നെ.. നീ പേടിക്കണ്ട.

മനു… ഞാൻ ഒന്ന് സംസാരിക്കട്ടെ അശ്വതിയോട്.?

അതിനെന്താ..? നീ ചെല്ല്.

നൈസ് ചെല്ലുമ്പോൾ അകലേക്ക്‌ മിഴി നട്ടു എന്തോ ആലോചനയിൽ ആയിരുന്നു വാസുകി. നൈസ് അവളെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി.

എന്താടോ തനിക്കു പോകാറായില്ലേ?

വാസുകിയുടെ ചോദ്യം കേട്ടാണ് നൈസ്ന് സ്ഥലകാല ബോധം വന്നത്.

അത്.. ഞാൻ പോകുന്നില്ല.

ഹ്മ്മ്… എന്തേ

അശ്വതി എന്നോട് ഷെമിക്കണം.. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.
നൈസ് കാര്യങ്ങൾ എല്ലാം വാസുകിയോട് തുറന്നു പറഞ്ഞു.

തനിക്കു അറിയാത്ത കുറെ രഹസ്യങ്ങൾ തനിക്കു ചുറ്റുമുണ്ട് അശ്വതി.. . ഒക്കെ അറിഞ്ഞിട്ട് കൊല്ലാൻ കൊടുക്കാൻ പറ്റുന്നില്ലടോ തന്നെ.

തന്നെ എനിക്ക് അത്രക് ഇഷ്ടമാണ്. താൻ അത് തിരിച്ചറിയും വരെ ഞാൻ കാത്തിരിക്കും.

അത്രയും പറഞ്ഞിട്ട് നൈസ് അവിടുന്നു പോയി.

താൻ ഇതൊക്കെ വന്നു പറഞ്ഞില്ലെങ്കിലും ഈ വാസുകി എല്ലാം അറിയും നൈസ്.എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു.

മനു പെട്ടന്ന് രണ്ടു ദിവസം മാത്രം പരിചയമുള്ള ഒരാളെ വീട്ടിൽ കയറ്റി താമസിപ്പിക്കുക.. അയാൾ എന്നെ ശല്യം ചെയ്തിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇരിക്കുക.. വന്നപ്പോഴേ നിന്റെ ലക്ഷ്യം ഞാൻ ആണെന്ന് എനിക്ക് മനസിലായിരുന്നു.

പിന്നെ എവിടെ വരെ പോകും എന്നറിയാനാ ഞാനും കാത്തിരുന്നതു. അവൾ പുച്ഛത്തോടെ നൈസ് പോകുന്നതും നോക്കി നിന്നു.

ഈ ടെസ്റ്റിനുള്ള ഡോസ് കിട്ടാൻ പോകുന്നതു നിന്റെ അമ്മക്ക് ആണ് മനു..പ്രിയപ്പെട്ടവർ മരണതോട് മല്ലിടുമ്പോൾ ഉള്ള നീറ്റൽ എന്താണെന്നു നീയും അറിയണം.

വാസുകി സുഭദ്രയുടെ അടുത്തേക്ക് ചെന്നു. ടെറസിൽ തുണി ഉണങ്ങാൻ ഇടുകയായിരുന്നു
സുഭദ്ര.

ഒറ്റ തള്ള്… അന്ന് ഞാൻ വീണത് പോലെ വീഴണം നിങ്ങളും. കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ ആണ് നൈസ് അവിടെ നിൽക്കുന്നത് വാസുകി കണ്ടത്.അയാളെ കണ്ടതും അവൾ പിൻവലിഞ്ഞു.

നാശം പിടിച്ചവന് വന്നു നിൽക്കാൻ വേറെ എവിടെയും കണ്ടില്ല. അവൾ തിരികെ താഴെ ഇറങ്ങി വന്നു.

പെട്ടന്ന് ഒരലർച്ചയോടെ സുഭദ്ര അവൾക്കു മുന്നിൽ വന്നു വീണു. വാസുകി ഞ്ഞെട്ടലോടെ മുകളിലേക്ക് നോക്കി.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6