Friday, November 15, 2024
Novel

തനുഗാത്രി: ഭാഗം 23 – അവസാനിച്ചു

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

MV

വരാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഫോൺ പണിമുടക്കി.. ശരിയാക്കി വന്നപ്പോൾ ഫോണിൽ ഉള്ളത് എല്ലാം പോയി.. അവസാനിപ്പിക്കാൻ ആഗ്രഹം ഇല്ലായിരുന്നു..പക്ഷെ എത്ര നാളെന്ന് കരുതി നിങ്ങൾ കാത്തിരിക്കും…അതുകൊണ്ടാണ് ഇങ്ങനെ ഒരു അന്ത്യം..ഇത്രയും നാൾ കാത്തിരുന്ന നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല… സ്നേഹം മാത്രമേ ഉള്ളൂ… അതിനാൽ ഇതും സ്നേഹത്തോടെ ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..

തനുഗാത്രി: ഭാഗം 23

കാർത്തി പറയാൻ തുടങ്ങിയതും ഐ. സി. യൂവിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു..

“ആരാ… സണ്ണി…പേഷ്യന്റിന് ബോധം വീണിട്ടുണ്ട്…കാണണം എന്ന് പറയുന്നു.. ”

നേഴ്സിന്റെ വാക്കുകൾ കേട്ടതും കണ്ണന്റെ മുഖം വിടർന്നു.

അവൻ കണ്ണിൽ നനവും ചുണ്ടിൽ ചെറു പുഞ്ചിരിയുമായി ഐ. സി. യു. വിന്റെ ഉള്ളിലേക്ക് കയറി… അവനെ കണ്ടതും അവൾ പുഞ്ചിരിയോടെ നോക്കി..

“കണ്ണേട്ടന് ഒന്നും പറ്റിയില്ലല്ലോ…”

അവൻ അടുത്ത് വന്നിരുന്നതും അവൾ അതെ പുഞ്ചിരിയോടെ ചോദിച്ചു..

“ഇല്ല…. നീ എന്താ വിളിച്ചേ…കണ്ണേട്ടാന്നോ..”

അവനല്പം അതിശയത്തോടെ ചോദിച്ചു..

“ഉം… ഇനി അങ്ങനെയെ ഞാൻ വിളിക്കൂ…”

അത് പറഞ്ഞു തീരും മുൻപേ അവൻ അവളുടെ കയ്യിൽ പിടി മുറുക്കി..അവളും ആ കൈകളിൽ ബലം കൊടുത്തും..

“കണ്ണേട്ടൻ പേടിക്കണ്ട…എനിക്ക് വട്ടൊന്നുമല്ല… കാറിൽ വരുമ്പോ ഞാൻ ആലോചിക്കുവായിരുന്നു… ഈ സണ്ണി വിളി എന്തോപോലെ…. ഡെയ്‌സിയമ്മ കണ്ണാ എന്നല്ലേ വിളിക്കണേ… അപ്പൊ ഞാൻ കണ്ണേട്ടാ എന്ന് വിളിക്കാല്ലോ…”

അവളുടെ നിഷ്കളങ്കമായ വാക്കുകൾ അവന്റെ ചുണ്ടുകൾ വിടർത്തി.. നനവ് പടർന്ന കവിൾ തടം വികസിച്ചു..

“വേദനിക്കിന്നുണ്ടോ…”

നെറ്റിയിലെ പഞ്ഞിക്കെട്ടിൽ മെല്ലെ വിരലുകൾ തലോടിക്കൊണ്ട് ചോദിച്ചു..

അവൾ ഇല്ലാ എന്ന അർത്ഥത്തിൽ തലയാട്ടി.

“ശ്രീ… ശ്രീക്കുട്ടി…”

“എന്തോ..? ”

അവൾ സ്നേഹത്തോടെ വിളിക്കേട്ടു..

“ജീപ്പിൽ വെച്ച് നീ പറയാൻ വന്നത് മുഴുവിപ്പിച്ചില്ലല്ലോ..”

അവൻ അവളുടെ വായിൽ നിന്ന് അത് കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു…

“ഇപ്പൊ പറയണോ..”

“ഉം… പറയണം…”

“എന്ന ഇവിടെ അടുത്ത് വാ.. ചെവിയിൽ പറയാം..”

അവളുടെ ചുവന്ന് തുടുത്ത കവിൾ തടങ്ങളിൽ നാണം വിരിഞ്ഞു.. അവൻ ചെവി അവളുടെ ചുണ്ടുകൾക്ക് അടുത്തേക്ക് കൊണ്ട് വന്നു..

“പറ..”

“അതില്ലേ…എനിക്ക് നിന്നെ, എന്റെ കള്ള കണ്ണനെ.. അത്രയ്ക്ക് ഇഷ്ടമാണ്…”

പതിഞ്ഞ സ്വരമായിരുന്നെങ്കിലും അതവന്റെ കാതുകളെ ഉണർത്തി.. അത് പറഞ്ഞു തീർന്നതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു..

“ആഹ്..”

അവൾ വേദനയോടെ കരഞ്ഞു..

“അയ്യോ.. സോറി… ശ്രീക്കുട്ടി… ഞാൻ..”

അവൻ മെല്ലെ അവനിൽ നിന്നും അകന്ന് മാറി..

“സാരമില്ല… വാ….”

ചുണ്ടിലെ ചിരിമായാതെ അവൾ അവനെ അരികിലേക്ക് വിളിച്ചു… ചുണ്ടുകൾ മധുരം കൈമാറി.. പെട്ടെന്ന് അവൻ എന്തോ ഓർത്തത് പോലെ അവളിൽ നിന്നും പിൻ വലിഞ്ഞു.. അവന്റെ മുഖത്ത് പക നിറഞ്ഞു…

“എന്താ എന്ത്‌ പറ്റി..? ”

അത്രയും നേരം പുഞ്ചിരിയോടെ നിന്നിരുന്ന അവൾ അവന്റെ ഭാവ വ്യത്യാസം കണ്ടതും അല്പം ഭയത്തോടെ ചോദിച്ചു..

“ഞാനിപ്പോ വരാം ശ്രീക്കുട്ടി… കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.”

“കണ്ണേട്ടാ….”

“ഉം…”

“ഞാനൊരു കാര്യം പറയട്ടെ…. ദേഷ്യപ്പെടരുത്..”

“ഇല്ല…”

“ഇത് ചെയ്തത് ആരാണെന്ന് എനിക്കറിയാം..”

“ആരാ..? നിനക്കെങ്ങനെ…”

“ഞാൻ പറയാം.. പക്ഷെ… പ്രശ്നം ഒന്നും ഉണ്ടാക്കരുത്…”

“നീ ആരാണെന്ന് പറ ശ്രീ..”

അവനല്പം ഗൗരവത്തോടെ ചോദിച്ചു..

“അത്… ശകുന്തള അമ്മായിയുടെ മകൻ ശ്യാം… ലോറിയിൽ അവനും ഉണ്ടായിരുന്നു..”

“എനിക്ക് തോന്നി..നിന്റെ ബന്ധുക്കൾ അല്ലാതെ മറ്റാരും നിന്നെ കൊല്ലാൻ നോക്കില്ല… പക്ഷെ ഇത് ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല..”

കണ്ണൻ പറഞ്ഞു തീർന്നതും കാർത്തിക്ക് അകത്തേക്ക് കയറി വന്നു..

“കണ്ണാ… ലോറി ഇടിപ്പിച്ചവനെ കിട്ടിയിട്ടുണ്ട്…പിന്നെ…തനുവിന്റെ ബന്ധുക്കളും പുറത്തു നിൽപ്പുണ്ട്..”

“കാർത്തിക്കേട്ടാ… അവരോടു അകത്തേക്ക് വരാൻ പറ..”

തനുവാണ് മറുപടി പറഞ്ഞത്.. അത്ഭുതത്തോടെ നോക്കിയ കണ്ണനോട്‌ ‘പ്ലീസ് ‘ എന്ന് അവളുടെ കണ്ണുകൾ കെഞ്ചി..അവൻ ദീർഘമായി ശ്വസിച്ചുകൊണ്ട് മാറി നിന്നു..

തനു മെല്ലെ കാട്ടിലേക്ക് ചാരി ഇരുന്നു.. കണ്ണനെ നോക്കി ചിരിച്ചു..

നീ വല്ലാതെ മാറിപ്പോയി ശ്രീക്കുട്ടി… നിനക്ക് ഇത്രയും ധൈര്യം എവിടുന്ന് കിട്ടി…എം.എൽ.എ സദാശിവന്റെ മുന്നിൽ വീറോടെ വാദിക്കുന്ന നിന്നെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി..ഇപ്പൊ നിന്നെ കൊല്ലാൻ ശ്രമിച്ച ആളുകളെ നീ എങ്ങനെ നേരിടും.. കണ്ണൻ മനസ്സിൽ ഓർത്തു..

അപ്പോഴേക്കും കാർത്തിക്ക് അവരുമായി അകത്തേക്ക് വന്നു…

“മോളെ… തനു…”

ശകുന്തള കണ്ണീരോടെ അവളുടെ അടുത്തേക്ക് ഓടി വന്നു..

“വേണ്ട.. ഈ കള്ള സ്നേഹം എനിക്ക് കാണണ്ട..”

തനുവിന്റെ വാക്കുകൾ കേട്ട് അവർ നിശ്ചലയായി നിന്നു..

“മോളെ ഇവൻ അറിയാതെ ചെയ്തതാ.. മോളോടുള്ള ഇഷ്ടം കൊണ്ട്… നിന്നെ വേറൊരുത്തൻ കെട്ടി എന്നറിഞ്ഞപ്പോൾ അവന് സഹിച്ചില്ല… എന്തൊക്കെ പറഞ്ഞാലും അവൻ നിന്റെ മുറച്ചെറുക്കനല്ലേ… ”

ശകുന്തള മകനെ ന്യായീകരിക്കാൻ ശ്രമിച്ചു..

തനു പുച്ഛത്തോടെ ചിരിച്ചു..

“അപ്പൊ നിങ്ങൾ എന്റെ അച്ഛനോട് ചെയ്തതും ഇഷ്ടകൂടുതൽ കൊണ്ടാണല്ലേ…”

തനു പുച്ഛഭാവം മാറാതെ ചോദിച്ചു..

“മോളെ…”

“വേണ്ടമ്മായി… ഒന്നും പറയണ്ട…. എനിക്കെല്ലാം അറിയാം… സ്വത്തിന് വേണ്ടി നിങ്ങൾ എന്റെ അച്ഛന് ചോറിൽ വിഷം കലർത്തി… കിട്ടാനുള്ളതൊക്കെ കിട്ടിയില്ലേ.. ഇനി എന്താ വേണ്ടത്.. ആ വീടോ…? അതൊ എന്റെ പേരിൽ കിടക്കുന്ന ബാങ്ക് ബാലൻസോ…”

അവളുടെ വാക്കുകൾ അവരെ നിശ്ശബ്ദരാക്കി..ശേഷം അവൾ വീണ്ടും തുടർന്നു..

“എനിക്കൊന്നും വേണ്ട… എല്ലാം ഞാൻ തരാം… അതോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം…മരിക്കുന്നതിന് മുൻപ് അച്ഛൻ എന്നെ കണ്ണേട്ടന്റെ കയ്യിലേക്ക് കൊടുക്കുമ്പോ.. എനിക്ക് പേടി ഉണ്ടായിരുന്നു…

ആരാണെന്ന് പോലും അറിയാത്ത ഒരാളുടെ കൂടെ പോകണമല്ലോ എന്നോർത്ത്…

പക്ഷെ ഇപ്പൊ ഈ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു…

ഞാൻ അദ്ദേഹത്തിന്റെ ഒപ്പം തന്നെ പോവുകയാണ്..പൂർണ്ണ മനസ്സോടെ.. വേണമെങ്കിൽ എനിക്ക് നിങ്ങളെ ജയിലിൽ കയറ്റാം.. പക്ഷെ അത് വേണ്ട…

പണവും ഭൂമിയും ഒന്നുമല്ല യഥാർത്ഥ സ്വത്ത് എന്ന് നിങ്ങൾ മനസ്സിലാക്കണം… ഇനി എന്റെ കണ്മുന്നിൽ പോലും നിങ്ങളെ ആരെയും കാണരുത്…”

അവൾ അത് പറഞ്ഞുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.. അവർ ലജ്ജയോടെ തല താഴ്ത്തി.

കണ്ണൻ അവരെ കടുപ്പിച്ചു നോക്കിയപ്പോൾ അവർ മെല്ലെ പുറത്തേക്കിറങ്ങി..കാർത്തിക്കിന്റെ മുഖത്തും ദേഷ്യം നിഴലിച്ചിരുന്നു…

“കണ്ണേട്ടാ…”

അവൾ അവനെ സ്നേഹത്തോടെ വിളിച്ചു…

“ഉം… ”

“എന്റെ അടുത്ത് കുറച്ചു നേരം ഇരിക്കോ…”

അവളുടെ വാക്കുകൾ കേട്ടതും കാർത്തിക്ക് മെല്ലെ പുരത്തേക്ക് നടന്നു.. കണ്ണൻ അവളുടെ അരികിലായി കട്ടിലിൽ ഇരുന്നു..

“ഇനി എനിക്ക് പേടിയില്ലാട്ടോ… ഇത്രയും ധൈര്യശാലിയും പ്രഗൽഭനുമായ ഒരു വക്കീലിന്റെ ഭാര്യ പേടിക്കാൻ പാടില്ല… അല്ലെ..”

അവൾ അവന്റെ മാറോട് ചേർന്നുകൊണ്ട് പറഞ്ഞു..

“ഉം… നിന്നിൽ നിന്ന് ഇത്ര പെട്ടെന്നൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചില്ല.. ശ്രീ…”

“ഡെയ്സിയമ്മ അറിഞ്ഞോ…”

“ഇല്ല…”

“അമ്മയോട് എന്ത് പറയും…ഇതറിഞ്ഞാൽ ഒരുപാട് വിഷമിക്കും..”

“അമ്മയോട് എന്തെങ്കിലും ഒക്കെ പറയാം…”

“ആഹ്… കോടതിയിൽ പ്രതികളെ മുൾമുനയിൽ നിർത്തുന്ന അഡ്വക്കേറ്റ് s.p ക്ക് അമ്മയോട് കള്ളം പറയാനാണോ പ്രയാസം..”

കള്ള ചിരിയോടെ അവൾ പറയുമ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു..അവൻ അവളെ മാറോട് ചേർത്ത് പിടിച്ച് നെറ്റിൽ സ്നേഹത്തോടെ ചുംബിച്ചു.

രണ്ട് വർഷങ്ങൾക്ക് ശേഷം,
നാഗർകോവിലിലെ കണ്ണന്റെ വീട്,

“ശ്രീക്കുട്ടി പതുക്കെ..”

നിറ വയറുമായി മെല്ലെ നടന്നു വരുന്ന തനുവിനെ നോക്കി കണ്ണൻ പറഞ്ഞു..

“മൊഴി.. സാധനങ്ങളൊക്കെ ജീപ്പിലേക്ക് എടുത്ത് വെച്ചോ..”

തനുവിന്റെ പിന്നാലെ നടന്നുകൊണ്ട് ഡെയ്സി പറഞ്ഞു..

“എല്ലാം.. എടുത്ത് വെച്ചിട്ടുണ്ട്..”

മൊഴി മറുപടി നൽകി..മൊഴിയും കണ്ണനും കൂടി തനുവിനെ മെല്ലെ വണ്ടിയിലേക്ക് കയറ്റി ഇരുത്തി..

“ഞാനും വന്നേനെ.. പക്ഷെ ഈ വെപ്പ് കാലും വെച്ചോണ്ട് വന്നാൽ എന്നെ നോക്കാനെ നിനക്ക് സമയം കാണു.. ആശുപത്രിയിൽ എത്തിയിട്ട് വിളി…”

ഡെയ്സി മനസ്സിലെ വിഷമം കണ്ണനോട് പറഞ്ഞു.. തനു എല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് നിന്നു..

രണ്ട് ദിവസം കഴിഞ്ഞാണ് ഡോക്ടർ ഡേറ്റ് പറഞ്ഞിട്ടുള്ളതെങ്കിലും.. പോയി അഡ്മിറ്റ് ആകണം എന്ന് പറഞ്ഞത് ഡെയ്സിയാണ്..

അന്ന് വൈകിട്ട് തന്നെ തനുവിന് വേദന തുടങ്ങി.. അതിന് മുൻപ് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട്, വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..

പക്ഷെ പ്രസവിക്കുന്നത് സ്ത്രീകൾ ആണെങ്കിലും, ലേബർ റൂമിന്റെ പുറത്ത്‌ നിൽക്കുന്ന പുരുഷന്മാർക്ക് ആണ് കൂടുതൽ വേദന എന്ന് തോന്നും.. കണ്ണൻ അക്ഷമനായി ആ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

നിമിഷങ്ങൾ ഒച്ചിനെപ്പോലെ മെല്ലെ ഇഴയുകയാണ്.. വിയർപ്പ് പൊടിഞ്ഞ നെറ്റി തടം തുടച്ചുകൊണ്ട് അവൻ കൂടുതൽ വേവലാതിപ്പെട്ടു..

“തനുശ്രീ പ്രസവിച്ചു… പെൺ കുഞ്ഞാണ്..”

നേഴ്സിന്റെ വാക്കുകൾ കേട്ട് പാതി ജീവൻ തിരിച്ചു കിട്ടിയെങ്കിലും അവളെ ഒന്ന് കാണാൻ അവന്റെ മനസ്സ് വെമ്പി..അല്പം സമയത്തെ കാത്തിരിപ്പിനു ശേഷം അവളെ റൂമിലേക്ക് മാറ്റി..

മുഖം വാടി തളർന്നിട്ടുണ്ടായിരുന്നെങ്കിലും അവൾ കൂടുതൽ സുന്ദരിയായത് പോലെ അവന് തോന്നി.. ചുവന്ന് തുടുത്ത തന്റെ കുഞ്ഞിന്റെ അരുകിൽ അവൾ കിടക്കുകയാണ്..

“ശ്രീ…”

അവൻ അവളെ വിളിച്ചു..

ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അവൾ അവനെ നോക്കി..

“കണ്ണേട്ടാ.. നോക്ക് നമ്മുടെ മോള്.. ”

അടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് അവൾ കാട്ടിലേക്ക് ചാരി ഇരുന്നു..

അവന് അവളോട്‌ പറയാൻ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.. കണ്ണീരിന്റെ നനവ് പടർന്ന പുഞ്ചിരിയോടെ അവന്റെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിഞ്ഞു.. അതുവരെ താൻ അനുഭവിച്ച വേദനകൾ എല്ലാം ആ ചുംബനത്തിൽ ഇല്ലാതായി.. ശേഷം വാത്സല്യത്തോടെ കുഞ്ഞിനെ കയ്യിലേക്ക് എടുത്തു..

ഒറ്റ നോട്ടത്തിൽ തനുവിനെ വാർത്തെടുത്തതു പോലുള്ള തന്റെ കുഞ്ഞിന്റെ പഞ്ഞിപോലുള്ള കവിളിൽ ഒരു മുത്തം നൽകി… ആ കുഞ്ഞി മുഖം ഒന്ന് ചിണുങ്ങി…

“ഇവൾക്കെന്താ പേരിടുക..”

തനു പുഞ്ചിരി കൈവിടാതെ ചോദിച്ചു..

“ഗാത്രി…തനുഗാത്രി…”

കണ്ണൻ പറഞ്ഞു തീർന്നതും, ഒരു കുഞ്ഞി ചിരിയോടെ ആ കുഞ്ഞ് കണ്ണു തുറന്നു.. അത് കണ്ടതും തനുവും കണ്ണനും ഒരുപോലെ ചിരിച്ചു.. കുഞ്ഞിനെ മടിയിലിരുത്തി അവൻ അവളോട്‌ ചേർന്നിരുന്നു.. തനുഗാത്രിയുടെ ജീവിതം ഇവിടെ തുടങ്ങുകയാണ്.. അവൾക്ക് താങ്ങും തണലുമായി തനുശ്രീയും കണ്ണനും…

ശുഭം..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 15

തനുഗാത്രി: ഭാഗം 16

തനുഗാത്രി: ഭാഗം 17

തനുഗാത്രി: ഭാഗം 18

തനുഗാത്രി: ഭാഗം 19

തനുഗാത്രി: ഭാഗം 20

തനുഗാത്രി: ഭാഗം 21

തനുഗാത്രി: ഭാഗം 22