Thursday, December 19, 2024
Novel

തൈരും ബീഫും: ഭാഗം 27

നോവൽ: ഇസ സാം

ഞാനും സാൻഡ്രയും മോളും റെഡി ആയി ഇറങ്ങി…..ആദ്യമായി ഞങ്ങൾ ഒരുമിച്ചു ഇറങ്ങുവായിരുന്നു….. ഈവ്സ് തുള്ളിച്ചാടി….. ഞാൻ മുന്നിലും…. ഈവ്സ് പുറകിലും…..സാരഥി സാൻട്രയും….. ആദ്യയാത്ര പള്ളിയിലേക്കായിരുന്നു……മമ്മ അവിടെ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു…… “ഞാൻ വരുന്നില്ല……. നിങ്ങൾ പോയി പ്രാർത്ഥിച്ചേച്ചും വാ…….” ഞാൻ പറഞ്ഞത് കേട്ട് മമ്മ ഒരു കിഴുക്ക് വെച്ച് തന്നു…… “എണീറ്റ് നടക്കൻമേലാ അഹങ്കാരം കണ്ടില്ലേ…………” മമ്മയാണെ… ഈവ്‌സും സാൻഡിയും ചിരിയോടെ ചിരി….. എനിക്ക് ചിരി ഒന്നും വന്നില്ല……ഞാൻ രണ്ടിനെയും നോക്കി കണ്ണുരുട്ടി…….

ഈവ്സ് ചിരി നിർത്തി……സാൻഡിയെ നോക്കി….. അവളും പതുക്കെ നിർത്തി…… എനിക്ക് കർത്താവിനോടു പിണക്കം ഉണ്ടായിട്ടൊന്നുമല്ല……എന്നെ എന്നും സഹായിച്ചിട്ടേയുള്ളു…… ഇപ്പോഴും……എന്നാലും എനിക്ക് ആരും എന്നെ ഇങ്ങനെ കാണുന്നത് ഇഷ്ടല്ല……. സഹതാപം എനിക്ക് താങ്ങാൻ മേല…… അല്ലെങ്കിലും പള്ളിക്കാരെയും കുടുംബക്കാരെയും വെറുപ്പിച്ചു സ്വന്തം ഇഷ്ടംപോലെ ജീവിച്ച എബി ചാക്കോ കുരിശിങ്കൽ ഇങ്ങനെ തളർന്നു…..ഒരു വാഴപ്പിണ്ടി പോലെ ……. അവരൊക്കെ അങ്ങനെ എന്നെ കാണുള്ളൂ……. കർമ്മഫലം എന്ന് പരിതപിക്കുകയേ ഉള്ളു…… ഞാൻ വിയർക്കുന്നുണ്ടായിരുന്നു…..

മമ്മയും ഈവയും മുന്നിൽ നടന്നു പള്ളിയിലേക്ക്…… സാൻഡി എൻ്റെ വീൽ ചെയറും തള്ളി അവർക്കു പിന്നാലെ ചുവടുകൾ വെച്ചു……. ആരെങ്കിലും ഉണ്ടാവും …പ്രത്യേകിച്ച് ആ കപ്യാരും…… മറ്റും……എനിക്കുമേലാ……ഞാൻ കൈകൾ എൻ്റെ മുടിയിലേക്കു കോർത്ത് പിടിച്ചു…..പെട്ടന്നു സാൻഡി നിന്നു……എൻ്റെ മുന്നിലേക്ക് വന്നു….. എൻ്റെ നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പുതുള്ളികൾ സാൻഡി അവളുടെ സാരിത്തുമ്പിൽ ഒപ്പി എടുത്തു….. “എന്നതാടാ എബിച്ചാ……” ആർദ്രമായ ശബ്ദം……. “എനിക്കുമേലാ….. നീ ഒന്ന് മമ്മയോട് പറ……എനിക്കാരുടെയും സഹതാപം വേണ്ടാ…… എനിക്കാരെയും ഫേസ് ചെയ്യേണ്ട……” ഞാൻ അവളെ ദയനീയമായി നോക്കി……

ആ കണ്ണുകൾ നിറയെ സ്നേഹമായിരുന്നു……കരുണയായിരുന്നു…… അവൾ കുനിഞ്ഞു എനിക്കരികിലായി മുട്ട് മടക്കി ഇരുന്നു….എൻ്റെ കയ്യിൽ അവളുടെ കരങ്ങൾ അമർത്തി… “എബിച്ചോ………. പള്ളിയിൽ ആരുമില്ല….. അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ…അവരെ നീ നോക്കണ്ട…… നമ്മൾ നോക്കിയാൽ അല്ലേ നമ്മൾ അറിയുള്ളു….അവർക്കു പുച്ഛമാണോ സഹതാപമാണോ നമ്മോടെന്നു…..എന്നിട്ടും നമ്മളോട് സഹതപിക്കാനും പുച്ഛിക്കാനും വന്നാൽ….. നമുക്കവരെ ഓടിക്കാം….. ഞാനില്ലേ…..” അപാര ആത്മവിശ്വാസത്തിൽ അവളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതവും ചിരിയും വന്നു……അവളുടെ കണ്ണിലേക്കു പാറി വീണ മുടി ഞാൻ ഒതുക്കി …..ചാരി ഇരുന്നിട്ട്…

ഒറ്റകണ്ണിറുക്കി ആശാത്തിയെ അടിമുടി നോക്കി…… “മ്മ്…… എന്നാ …… നിനക്ക് എന്നെ വിശ്വാസിമില്ലേ……നിൻ്റെ ചേച്ചിമാരോട് ചോദിച്ചു നോക്ക്….എന്നെ കണ്ടാൽ ബൈബിളിൽ നിന്ന് തല പൊക്കുക പോലും ഇല്ല……അറിയാവോ….. നീ വാ എബിച്ചാ…ആരാ സഹതപിക്കുന്നതു എന്ന് നമുക്ക് നോക്കാലോ…” അവളുടെ വർത്തമാനവും ഈണവും കേട്ടപ്പോൾ ഞാൻ പൊട്ടി ചിരിച്ചു പോയി…… “അപ്പൻ്റെ സാൻഡി ചുണകുട്ടിയാണല്ലോ…… ……” ഞാനതു പറഞ്ഞപ്പോൾ അവൾ ചിരിച്ചു…..എങ്കിലും ആ കണ്ണിൽ നീർത്തിളക്കം…… “അപ്പൻ പോയപ്പോഴാ ഞാൻ ശെരിക്കും ചുണക്കുട്ടി ആയതു…… ഈ കഴിഞ്ഞ അഞ്ചു വർഷവും എൻ്റെ അപ്പൻ്റെ മോട്ടിവേഷൻ ക്‌ളാസ്സുകളാ എന്നെ പിടിച്ചു നിർത്തിയത്……. എൻ്റെ അപ്പൻ്റെ സാമിപ്യത്തോടുള്ള കൊതിയാണ് എബി എനിക്ക് നിന്നോട്……………………………………………”

അവൾ പൂർത്തിയാക്കിയില്ല……..വേഗം എഴുന്നേറ്റു കണ്ണ് തുടച്ചു……വീൽ ചെയർ മുന്നോട്ടു ചുവടുകൾ വെച്ചു….ദൂരെ മമ്മ ചെറു ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…… ഞങ്ങൾ കുരിശു രൂപത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിച്ചു….അച്ഛനും വന്നു സംസാരിച്ചു…..ഒന്നോ രണ്ടോ പേര് ഉണ്ടായിരുന്നു…..കപ്യാരും ഉണ്ടായിരുന്നു……സാൻഡ്ര പറഞ്ഞത് പോലെ ഞാൻ അവരുടെ മുഖത്തു നോക്കിയതേ ഇല്ല……പ്രാര്ഥിക്കുമ്പോ ഈവ എന്ത് ചെയ്യുന്നു എന്ന് കാണാൻ തോന്നി…..ഞാൻ ഒറ്റ കണ്ണ് തുറന്നപ്പോൾ എന്തെക്കെയോ ചുണ്ടനക്കി പ്രാർത്ഥിക്കുന്നു…..എന്നിട്ടു ഒറ്റ കണ്ണ് തുറന്നു ഞാൻ നോക്കിയത് പോലെ എന്നെ നോക്കുന്നു…ഞാൻ വേഗം കണ്ണടച്ചു…പുള്ളിക്കാരിയും അതേ…..

പിന്നെ സാൻഡ്രയും മമ്മയും ഇന്ന് തന്നെ പ്രാർത്ഥിച്ചു എന്നെ എഴുന്നേൽപ്പിച്ചു നടത്തും എന്ന വാശിയിലായിരുന്നു….. രണ്ടും മത്സരിച്ചു പ്രർത്ഥന…..അവസാനം സാൻഡ്ര തോറ്റു….. അവളും ഈവയും അവളുടെ അപ്പനെയും മമ്മയെയും കാണാൻ പോയി…..ഈവ പിന്നെ ആരോടെക്കെയോ വിശേഷം ചോദിക്കുന്നു…..എന്റെ അപ്പായിയെ കണ്ടോ എന്നും പറഞ്ഞു എന്നെ കാണിച്ചു കൊടുക്കുന്നുണ്ട്….. ഞാൻ അവർ പോയത് നോക്കിയിരുന്നു…..അപ്പോഴേക്കും എൻ്റെ ചെവിയിൽ വന്നു മമ്മ പറഞ്ഞു…… “നിന്നോട് ഞാൻ അന്നേ പറഞ്ഞതാ……. മാത്യുച്ചായൻ്റെ മോള് മതി എന്ന്………..” ഞാൻ ഞെട്ടി പോയി….. “എപ്പോ…….?” “അതൊക്കെ പണ്ട്….. നീ മറന്നുപോയതാ……..”

പുള്ളിക്കാരി കൃത്രിമ ഗൗരവത്തിൽ പറഞ്ഞു…….കള്ളത്തരം കാണിച്ചിട്ട് നിൽക്കുന്ന ഞങ്ങളുടെ ഈവ്‌സിനെ പോലുണ്ട്…….ഞാൻ അർത്ഥഗർഭമായ തലയാട്ടി…… “ഉവ്വ്…ഉവ്വ്……” സാൻഡിയും ഈവ്‌സും വേഗം തിരിച്ചു വന്നു…… മമ്മ എൻ്റെ നെറുകയിൽ കയ്യ് ചേർത്ത്….ആ കണ്ണുകൾ നിറഞ്ഞിരുന്നു…… “കരയല്ലേ….മോളി കുട്ടി…… ഞാൻ നടക്കുംന്നെ….. ഞാൻ നടന്നു കുരിശിങ്കലിലേക്കു വരും……” “മ്മ്……..” മമ്മ എൻ്റെ നെറുകയിൽ ഉമ്മ വെച്ചപ്പോൾ ഞാൻ ആ ചെവിയോരം പറഞ്ഞു…… “നടന്നില്ലേൽ ഈ മാത്യുച്ചായൻ്റെ മോള് സ്വൈര്യം തരുകേല………ഭീകരിയാണ്.. …”

മമ്മ എന്നെ നോക്കി കണ്ണടച്ചു……. “ആന്നോ……എങ്കിൽ അവളെ കുരിശിങ്കലിൽ ആവശ്യം ഉണ്ട്…….നീ അതിനുള്ള പണി നോക്ക് മോനെ എബിച്ചാ……” മമ്മയും സ്വരം താഴ്ത്തി ചെവിയോരം പറഞ്ഞു….. ഞങ്ങൾ രണ്ടും ചിരിച്ചു…… “എന്താ രഹസ്യം…….?” സാൻഡിയാന്നേ……ചെറു ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുന്നു…… “എന്നോട് പറ അപ്പായീ സീക്രെട്……” ഈവ്സ് ചെവിയും കൂർപ്പിച്ചു നിൽക്കുന്നു. “അതേ അത് ഞാനും എൻ്റെ മമ്മയും കൂടെ ഉള്ള സീക്രെട് ആണ്…. നിങ്ങൾ മമ്മയ്ക്കും മോൾക്കും സീക്രെട് ഉണ്ടല്ലോ………..” ഞാനതു പറഞ്ഞതും ഈവ്സ് ചുണ്ടും കൂർപ്പിച്ചു കാറിൽ കയറി…… സാൻട്രയും മമ്മയും എന്നെ കാറിൽ കയറാൻ സഹായിച്ചു…… മമ്മയും ഞങ്ങളോടൊപ്പം വന്നു…… ഞങ്ങൾ മമ്മയെ കുരിശിങ്കലിൽ ഇറക്കി…….. “ഞാൻ വരും മമ്മ…… മമ്മയെ കൊണ്ട് പോകും……..”

ഞാൻ മമ്മയെ നോക്കി പറഞ്ഞു…… ആ മുഖം തെളിഞ്ഞില്ല……കണ്ണുകൾ നിറഞ്ഞു….. “എല്ലാം ഭേദമായി എബി വന്നു മമ്മയെയും അപ്പനെയും കൊണ്ട് പോകും……. ” സാൻഡ്ര ഞാൻ പറഞ്ഞത് തിരുത്തി പറഞ്ഞു…….അപ്പോൾ മമ്മയുടെ കണ്ണുകളിലെ നീർമുത്തുകൾ തിളങ്ങി…… ആ മുഖം തിളങ്ങുന്നത് പോലെ…. “അങ്ങനെ വിളിച്ചാൽ ഞങ്ങൾ വരും …… എബിച്ചനൊപ്പം നിക്കാൻ എനിക്കെന്തു കൊതി ഉണ്ട് എന്നറിയോ……ഞാൻ പ്രാർത്ഥിക്കാം……. മക്കൾ പോയേച്ചും വാ…….” .. വിതുമ്പലുകൾക്കിടയിലും മമ്മയിൽ വിരിഞ്ഞ പുഞ്ചിരി എനിക്ക് സമ്മാനിച്ച സാൻഡിയെ ഞാൻ അത്ഭുതത്തോടെ നോക്കി……മുന്നോട്ടുള്ള യാത്രയിൽ ഞാൻ പലപ്പോഴും അവളെ നോക്കുന്നുണ്ടായിരുന്നു……..

മമ്മ എപ്പോഴും പറയാറുണ്ടായിരുന്നു……അപ്പനെ വിട്ടു ഒരിക്കലും വരുകേലാ എന്ന്……. എന്നിട്ടും ഞാൻ ഒരിക്കലും അപ്പനെ ഞങ്ങൾക്കൊപ്പം കൂട്ടീരുന്നില്ല……. പക്ഷേ മമ്മ എന്നിൽ നിന്നും അത് പ്രതീക്ഷിച്ചിരുന്നു……. എനിക്ക് മുന്നേ അവളതു മനസ്സിലാക്കി…… “യു ആർ ഓസ്‌മോ സാൻഡി……..” എൻ്റെ ആത്മഗതം ആണേ…. “എന്നതാ………” സാൻഡിയാണെ….. ഞാൻ എന്തെങ്കിലും മിണ്ടുന്നേനു മുന്നേ പറഞ്ഞില്ലേ………”അപ്പായിക്കു ജ്യൂസ് വേണം…… ” ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി……. ” ……. ഡോണ്ട് വറി അപ്പായി…… മമ്മ ഇപ്പൊ വാങ്ങി തരും….” എന്നിട്ടു എന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു….. സാൻട്ര ഞങ്ങളെ ഒന്ന് പാളി നോക്കി….. “..ഷോപ് നോക്കട്ടെ….’

എന്നും പറഞ്ഞു പുറത്തോട്ടു നോക്കി നിൽപ്പാണ് ഈവ്സ് …..അവസാനം കണ്ടു പിടിച്ചു സാൻഡിയോടൊപ്പം ചെന്നു ആ ബേക്കറി മൊത്തം വാങ്ങുന്നത് ഞാൻ കാറിൽ ഇരുന്നു നോക്കി……എനിക്കായി ഒരു ജ്യൂസും വാങ്ങി…രണ്ടും കൂടെ കാറിൽ വന്നു കയറി…….അവർക്കു പുറകിലായി ഒരു തൊപ്പി വെച്ച മനുഷ്യൻ നടന്നു വന്നു ഞങ്ങളുടെ കാർ കടന്നു പോയി…….പക്ഷേ അയാൾ തിരിഞ്ഞു തിരിഞ്ഞു ഞങ്ങളെ നോക്കി പോകുന്നതും……കുറച്ചു മാറി നിന്ന് ഞങ്ങളെ വീക്ഷിക്കുന്നതും ഞാൻ സൈഡ് മിററിലൂടെ കണ്ടു……. “എന്താ എബിച്ചാ കുടിക്കാത്തെ……” “അപ്പായി……. ഐസ് ക്രീം വേണോ…..”

എന്നും പറഞ്ഞു ഈവ എൻ്റെ വായിൽ വെച്ച് തന്നു……എൻ്റെ കണ്ണൊന്നുമാറി…….വീണ്ടും നോക്കിയപ്പോൾ അയാൾ ഉണ്ടായിരുന്നില്ല…….ചുറ്റും നോക്കി…ആരും ഉണ്ടായിരുന്നില്ല…. “എന്നതാ എബിച്ചാ……” സാന്ട്രയാണ് … “.ഒന്നുമില്ല” “എൻ്റെ പുറകെവന്ന തൊപ്പി വെച്ച മനുഷ്യനാണോ……അയാളെയാണോ നോക്കുന്നെ…..? ” “നീ കണ്ടോ……?” “അതു ഏതോ വായിനോക്കിയാ….. ആ ബേക്കറിക്കകത്തു ഉണ്ടായിരുന്നു……ലീവ് ദാറ്റ്……” അതും പറഞ്ഞു അവൾ വണ്ടി എടുത്തു…… “അപ്പൊ സാൻട്ര തരകന് ചുറ്റും വായ് നോക്കികൾ ഉണ്ട് ഇപ്പോഴും……” ഞാൻ ചെറു ചിരിയോടെ പറഞ്ഞു…… “അത് ശെരിയാ…… കുറച്ചു വൈകി ജനിച്ചാൽ മതി ആയിരുന്നു….. ഇരുനിറത്തിനു ഭയങ്കര ഡിമാന്ഡാ ഇപ്പൊ……

നല്ല പ്രായം ഒക്കെ പോയില്ലേ……” സാൻഡിയാണെ ..നെടുവീർപ്പെടുന്നു……ഈശോയെ എൻ്റെ നല്ല പ്രായമൊക്കെ കഴിഞ്ഞോ……ആര് പറഞ്ഞു…. “ഒന്ന് പോടീ…… ഈ മുപ്പതു ഒന്നും ഒരു വയസ്സല്ലാന്നെ…… കൊച്ചു പിള്ളാരു….” ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിക്കാൻ തുടങ്ങി….. “കർത്താവേ…നമ്മളോ…..” “പിന്നല്ല…..ഈവ്സ് പപ്പയും മമ്മയും യങ് അല്ലായോ……..” “മമ്മ യങാ….. പപ്പാ കുറച്ചു ഓൾഡ് ആണെങ്കിലും സ്സോ … ക്യൂട്ട്” എൻ്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ടത് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി….. സാന്ട്ര ചിരിയോടെ ചിരി ആയിരുന്നു….. “കളഞ്ഞല്ലൊടീ ഈവക്കുട്ടി…….” ഈവാ പൊട്ടി ചിരിച്ചു…ഒപ്പം ഞങ്ങളും…..ഈവയുടെ ഒരുപാട് കാലത്തെ മോഹമായിരുന്നു ഞങ്ങളുടെ ഈ യാത്ര എന്ന് വിളിച്ചോതുന്ന സന്തോഷമായിരുന്നു അവളുടെ മുഖത്തു…..

ആശുപത്രിയും അന്തരീക്ഷവും കുളിര്മയുള്ളതും നല്ല ഊർജ്ജസ്വലതയും ശുഭാപ്‌തി വിശ്വാസം പകരുന്നത്ആയിരുന്നു…. ഈവയെയും സാൻട്രയെയും എല്ലാർക്കും പരിചിതയായിരുന്നു….. എന്നെയും കൊണ്ട് മുന്പും അവർ ഇവിടെ ചികിത്സയ്ക്കു വന്നിട്ടുണ്ട്….. “നോ ടെന്ഷന്സ് എബി……താൻ ഇത്രയും മാറിയില്ലേ…..ആദ്യമായി ഞാൻ തന്നെ കണ്ടത് വെച്ച് നോക്കുകയാണെങ്കിൽ യു ആർ ഫാർ ഫാർ ബെറ്റർ……ഇനി നടക്കുന്ന കാര്യം കൂടെയുള്ളു…… അതൊരു വിഷയം അല്ല…… മാത്രമല്ല സാൻഡ്രയെ പോലൊരു സൂപ്പർ ലേഡി ഭാര്യയായി ഉള്ളപ്പോൾ താൻ എന്തിനാ പേടിക്കുന്നെ……എല്ലാം മാറുമ്പോ…..താൻ എല്ലാം കൂടെ ചേർത്ത് അവളെ സ്നേഹിച്ചാൽ മതി…….

തന്നെ ആദ്യം ഇവിടെ കൊണ്ട് വരുമ്പോ എനിക്ക് വലിയ ഹോപ്പ് ഉണ്ടായിരുന്നില്ല…..പക്ഷേ സാൻട്രയ്ക്കു നല്ല പ്രതീക്ഷ ഉണ്ടായിരുന്നു……എന്തായാലും വി ക്യാൻ ഹോപ്പ് ഫോർ ദി ബെസ്ററ് …..” ഡോക്‌ടറുടെ വാചകം ആയിരുന്നു…… എന്നെ പരിശോധിക്കുമ്പോൾ…….സാൻട്ര പുറത്തു നിൽക്കുകയായിരുന്നു…സാൻട്ര ………. ഓരോ നിമിഷവും അവൾ എന്നെ കീഴടക്കി കൊണ്ടിരിയ്ക്കുന്നു….. പിന്നെ ചികിത്സാ ആരംഭിച്ചു……എണ്ണയിടലും …..ചവുട്ടി തിരുമ്മലും കിഴിയും പഥ്യവും കഷായവും……ഫിസിയോതെറാപ്പിയും…….ഈശോയേ ……. ഞാൻ ഒരു വഴി ആയി……ഞാൻ മാത്രമല്ല സാൻട്രയും…. പിന്നെ ഈവ്സ് ….ഏതോ റിസോർട്ടിൽ വന്നു എന്നാ വിചാരിച്ചിരിക്കുന്നേ….

പിന്നെ ആദ്യം പുള്ളിക്കാരി വിചാരിച്ചതു പഠിക്കണ്ടാ എന്നായിരുന്നു…പക്ഷേ സാൻട്ര ആരാ മോള്…… ടീച്ചർ എല്ലാം വാട്സാപ്പിൽ അയക്കും…… ഈവ്സ് സാന്ട്ര അറിയാതെ മൊബൈൽ ഒളിപ്പിച്ചു വെക്കും…..അല്ലെങ്കിൽ വലിയ വായിൽ നില വിളിക്കും…ഹോസ്പിറ്റൽ അല്ലയോ…. സാൻട്ര പേടിച്ചു കീഴടങ്ങും……ചുരുക്കി പറഞ്ഞാൽ ഇപ്പോൾ അവളുടെ ഹോം വർക്ക് എഴുതുന്നത് ഞാനാണ്….. സാന്ട്ര അറിയാതെ……. ഇപ്പോൾ എനിക്ക് ചെറിയ ഒരു വോക്കിങ് സ്റ്റിക് ഉപയോഗിച്ച് നടക്കാം …..ചിലപ്പോൾ ബലം കൊടുക്കാതെയും നടക്കാം…..അങ്ങനെ നടക്കുമ്പോൾ ഒരു അമ്മയുടെ കരുതലോടെ എൻ്റെ നിഴൽ പോലെ എന്നോടൊപ്പവും പിന്നാലെയും ഒക്കെ നടക്കുന്നവളെ ഒരു നാൾ ഞാൻ നെഞ്ചോടു ചേർത്ത് നിർത്തി ആ കണ്ണുകളിലേക്കു നോക്കി…..പക്ഷേ അവൾ എൻ്റെ കാലിലേക്കാണ് നോക്കിയത്……

അതിലേറെ എന്നെ ചേർത്ത് പിടിക്കുന്നും ഉണ്ട്… ഞാൻ വീഴുമോ എന്ന ഭയത്താൽ……. “എന്നതാ എബിച്ചാ……കാൽ കുഴയുന്നുണ്ടോ….?.” “ഇല്ലാ…….” അവൾ എന്റെ മുഖത്തേക്ക് നോക്കി….. “പിന്നെ എന്ന……” ആ കൈകൾ അയയുന്നുണ്ടായിരുന്നു….നീങ്ങി നിൽക്കാൻ ശ്രമിക്കുന്നത് പോലെ…ഞാൻ കുറച്ചു കൂടെ ചേർത്ത് നിർത്തി…….. “ശ്വേത എന്നെ കാത്തു ഇരിക്കുകയാണെങ്കിലോ….?….ഞാൻ പോയാൽ നീ എന്നാ ചെയ്യും…..” അവളുടെ കണ്ണുകൾ നിറഞ്ഞു…പക്ഷേ കരഞ്ഞില്ല……നിലത്തോട്ടു നോക്കി……പിന്നെ അൽപ്പം ശക്തി ആയി തന്നെ എന്നെ നീക്കി നിർത്തി…… “ഞാൻ അപ്പൻ്റെ ചുണകുട്ടിയാണ് എബി……. ഞാൻ ജീവിക്കും…….കാരണം ഞാൻ ഒറ്റയ്ക്കല്ല……

എൻ്റെ തണലിൽ ഒരുപാട് പേരുണ്ട്…..നീ എന്നെ ഓർക്കണ്ടാ…….ഐ ആം ഓ.കെ …….” അത് പറയുമ്പോഴും അതിനു ശേഷം ഞാൻ നടന്നപ്പോഴും ഞാൻ വീഴാതെ അവൾ ശ്രദ്ധിച്ചിരുന്നു……അവളുടെ കണ്ണുകൾ നിറയാതെയും……… അവളെ നോക്കി മുന്നോട്ടു നടക്കുമ്പോൾ…എന്റെ മനസ്സു ഇങ്ങനെ പുലമ്പി കൊണ്ടിരുന്നു…… ” ബട്ട് ഐ ആം നോറ്റ് ഓ..കെ സാൻട്ര …….. ……..നോട് അറ്റ് ആൾ………………..” 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇന്ന് ഏറ്റവും തിരക്കുള്ള ദിവസം ആയിരുന്നു………എല്ലാ ബുധനാഴ്ചകളും ഏറ്റവും തിരക്കുള്ള ദിവസം ആണ്…….ഏറ്റവും കൂടുതൽ കേസസ് ഉള്ള ദിവസം……. ഏറ്റവും കൂടുതൽ മാലാഖ കുഞ്ഞുങ്ങൾ എൻ്റെ കൈകളിലൂടെ ഭൂമിയിലേക്ക് എത്തുന്ന ദിവസം……

ഓരോ കുഞ്ഞിനെ ഞാൻ എടുക്കുമ്പോഴും എൻ്റെ ചെവിയോരം ഒരു കുഞ്ഞു കരച്ചിൽ അലയടിക്കും……ആ കുഞ്ഞു മുഖങ്ങളിൽ എല്ലാം ഞാൻ കൊതിയോടെ നോക്കും…ഞാൻ കണ്ടു മറന്ന ആ കുഞ്ഞു കണ്ണുകൾ ഉണ്ടോ എന്ന്….. എന്നോട് മോണകാട്ടി ചിരിക്കുമ്പോൾ ഞാൻ മുഖം വെട്ടി തിരിച്ച ആ ചിരിയെ ഞാൻ കൊതിയോടെ നോക്കും ഓരോ മുഖങ്ങളിലും……. എവിടെയും എനിക്ക് കാണാൻ കഴിഞ്ഞില്ല……എൻ്റെ ആധവിൽ പോലും…… ആദ്യമായി കുഞ്ഞുങ്ങൾ അമ്മിഞ്ഞപാൽ കുടിക്കുമ്പോൾ ഞാൻ അവരുടെ അമ്മമ്മാരോട് മുല പാൽ കൊടുക്കുന്നതിനെ പറ്റി ഉപദേശിക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നും……. നാട്ടിൽ നിന്ന് വന്നു ഇവിടെ യൂ.കെ യിൽ തുടർ പഠനത്തിന് ചേരുമ്പോൾ…..

ഗൈനെക്കോളജി തിരഞ്ഞെടുക്കുമ്പോഴും എനിക്ക് അമ്മയെക്കാളും പേരെടുക്കണം …… എനിക്ക് ചുറ്റുമുള്ളവരോട് ശ്വേത തോറ്റിട്ടില്ല തളർന്നിട്ടില്ല എന്ന് തെളിയിക്കണം എന്ന വാശി ആയിരുന്നു…എന്തെക്കെയോ നേടാനുള്ള വാശി……. എന്നാൽ വീണ്ടും വീണ്ടും ഞാൻ ഇപ്പോൾ തോറ്റു കൊണ്ടിരിക്കുന്നു…… എൻ്റെ പ്രൊഫഷൻ പോലും…….. എനിക്ക് അസഹ്യമായി മാറിയിരിക്കുന്നു……

(കാത്തിരിക്കണംട്ടോ)

അപ്പോൾ നമുക്ക് ശ്വേതയ്ക്ക് എന്താ പറയാനുള്ളത് എന്ന് കേൾക്കാം……. ഒരു തേപ്പുകാരിയുടെ ന്യായീകരണം എന്താവും…… നിങ്ങളുടെ കമ്മന്റ്സിനായി ഞാൻ കാത്തിരിക്കുന്നു….. പിന്നെ ഞാൻ നിങ്ങളുടെ സ്നേഹം അളക്കാൻ വേണ്ടി താമസിപ്പിക്കുന്നത് അല്ലാട്ടോ…..അങ്ങനെ ഒരു അഭിപ്രായം കണ്ടു……താമസിച്ചു പോകുന്നതാണ്……. ഞാൻ പെട്ടെന്ന് ഒന്നും കഥ നിർത്തില്ല…..എൻ്റെ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞിട്ടേ നിർത്തുള്ളു…..എന്നാലും പരമാവധി ഒരു പത്തു പാർട്ട്…… സ്നേഹത്തോടെ …..

ഇസ സാം…..

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21

തൈരും ബീഫും: ഭാഗം 22

തൈരും ബീഫും: ഭാഗം 23

തൈരും ബീഫും: ഭാഗം 24

തൈരും ബീഫും: ഭാഗം 25

തൈരും ബീഫും: ഭാഗം 26