Saturday, January 18, 2025
Novel

തൈരും ബീഫും: ഭാഗം 26

നോവൽ: ഇസ സാം

“പോയി കിടന്നു ഉറങ്ങു പെണ്ണേ….. അവള് അർദ്ധ രാത്രി അവളുടെ അപ്പാപ്പനെ കെട്ടിക്കാൻ വന്നിരിക്കുന്നു……” അവൾ അന്തം വിട്ടു എന്നെ നോക്കുന്നു…..എന്നിട്ടു എൻ്റെ രണ്ടു കവിളിലും മാന്തി പറിച്ചു…. ഞാൻ അവളെ കയ്യിൽ എത്തി പിടിക്കുന്നതിനു മുന്നേ ഓടി പോയി അവളുടെ കട്ടിലിൽ കിടന്നു…. എന്നിട്ടു വിളിച്ചു പറഞ്ഞു….. “മോങ്ങാണ്ട് കിടന്നു ഉറങ്ങടാ എബിച്ചാ….. കാട്ടു മാക്കൻ…..എന്നാ കടിയാ ഈശോയെ….?” എൻ്റെ കവിളുകൾ നീറിയെങ്കിലും എൻ്റെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശുകയായിരുന്നു. രാവിലെ കണ്ണ് തുറന്നപ്പോൾ കണ്ടു എന്നോട് പറ്റി ചേർന്നുറങ്ങുന്ന ഈവയെ…..

രാത്രി സാൻഡിയുടെ അടുത്തേ കിടക്കുള്ളൂ….. എത്ര വിളിച്ചാലും വരുകേല…… രാവിലെ സാൻഡി ഉണർന്നാൽ അപ്പൊ ഇവൾ ഇങ്ങു പോരും…… ഞാനവളെ ചേർത്ത് കിടത്തി…..ഉമ്മ വെച്ചു….. ശ്വേതയുടെ മുഖം ഉണ്ടോ……ഇല്ല……പക്ഷേ ചിത്രങ്ങൾ വരയ്ക്കാറുണ്ട്……ഒരുപാട് ചിത്രങ്ങൾ ഉണ്ട്…..അധികവും നീണ്ട മുടിയുള്ള വട്ട മുഖമുള്ള ഗൗൺ ഇട്ട ഒരു അമ്മയും മോളും……പിന്നെ ഒരു കട്ടിലും അതിൽ കിടക്കുന്ന മനുഷ്യ രൂപവും…..ഈ ഇടയായി വരയ്ക്കുന്ന ചിത്രങ്ങളിൽ ഒരു വീൽ ചെയറും അതിലിരിക്കുന്ന ചെറുപ്പക്കാരനും….അത് പിന്നെ ഞാനാണല്ലോ…… “ആ….. എണീറ്റോ എന്നിട്ടാണോ അവളെ വിളിക്കാത്തെ…… സമയമായി…..”

എത്തിയല്ലോ ഞങ്ങളുടെ പൂവൻ കോഴി….നേരം വെളുത്താൽ പിന്നെ ഒറ്റ ഓട്ടം ആണ്…. അവൾ ഓടിയാൽ മാത്രമേ ഞാനടങ്ങുന്ന കുറേപേർ മുന്നോട്ടു പോവുള്ളു….. ഞാനവളെ തന്നെ നോക്കി കിടന്നു…..അവൾ ഈവയെ ഉണർത്താനുള്ള തത്രപാടിലാണ്….. ആദ്യം ഉമ്മ വെക്കുന്നു….ഇക്കിളി ഇടുന്നു……കൊഞ്ചുന്നു…….ചെറു ചിരിയോടെ ഈവ ഉണരുന്നു…..എന്നും കാണുന്ന കേൾക്കുന്ന കാഴ്ച ആണെകിലും ഇന്ന് എനിക്ക് അതിനൊക്കെ ഒരുപാട് ഭംഗി തോന്നുന്നു….സാൻഡ്രയുടെ മുഖത്തേക്ക് വീണു കിടന്ന നീണ്ട മുടി ഞാൻ ഒതുക്കി വെച്ചു……….പെട്ടന്ന് അവൾ എന്നെ നോക്കി…..അതിശയത്തോടെ…… “മോൾടെ കണ്ണേൽ മുടി കുത്തുന്നു….. അത് കൊണ്ടാ…..?” ഞാൻ ഗൗരവം നടിച്ചു….. “ഇല്ലല്ലോ….മമ്മയുടെ മുടിയ്ക്കു നല്ല മണം…..”

ഈവ അതും പറഞ്ഞു സാൻഡിയുടെ മുടി വലിച്ചു മുഖത്തേക്കിട്ടു കൊളമാക്കി ഒറ്റ ഓട്ടം……സാൻഡി പിന്നാലെ…..പിന്നെ എന്നെത്തെയും പോലെ ഓട്ടവും യുദ്ധവും ഒക്കെ കഴിഞ്ഞു ഈവ പോയി…… സാൻഡി വന്നു എനിക്ക് വോക്കിങ് സ്റ്റിക് എടുത്തു തന്നു…… കുളിക്കലും പല്ലുതേപ്പും ഒക്കെ ഇപ്പൊ എനിക്കു ചെയ്യാൻ കഴിയും….അവളും സഹായിക്കും…. മുഖത്തു വെള്ളം വീണപ്പോൾ നല്ല നീറ്റലായിരുന്നു…പക്ഷേ എന്നാലും ആ നീറ്റലിനും ഒരു സുഖം ഉണ്ടായിരുന്നു……എന്നോ കൈമോശം വന്ന ഒരു സുഖം…. തിരിച്ചു കട്ടിലിൽ ഇരുന്നപ്പോൾ അവൾ എനിക്ക് കണ്ണാടി തന്നു…..

എൻ്റെ കവിളിൽ രണ്ടു ചുമന്ന വര നീണ്ടു കിടക്കുന്നു….വെറുതെയല്ല നീറ്റൽ…..ഞാൻ ആ പാട് നോക്കി അവളെ നോക്കി കണ്ണുരുട്ടി…. “നഖം വെട്ടുകേല യക്ഷി…..” എനിക്ക് ഓയിന്മെന്റ് ഇട്ടു തന്നു……ചെറു ചിരിയും ഉണ്ട്….. “ഇത് പോരാ എനിക്ക് റ്റി.റ്റി എടുക്കണം…….. ” അവൾ എന്നെ ഒന്ന് ഇടകണ്ണിട്ടു നോക്കി…… “എന്നാത്തിനാ……. ഇനി എത്ര മാന്തൽ കിട്ടാൻ കിടക്കുന്നു…….” അവളുടെ ആത്മഗതമാണ്…..ഞാൻ കേട്ടു….. “എനിക്ക് ചെവിയൊക്കെ കേൾക്കാം……” അവൾ എന്നെ നോക്കി….. എനിക്കുള്ള ഭക്ഷണം എടുത്തു മേശമേൽ വെച്ചു എനിക്കരികിലായി നീക്കി വെച്ച് കൊണ്ട് പറഞ്ഞു.. “ചെവിയും കണ്ണും മാത്രം പ്രവർത്തിച്ചാൽ മതിയോ എബിച്ചാ………….” ഞാൻ പെട്ടന്ന് നിശബ്ദനായി……. ശെരിയാണ്…..

ഞാൻ എന്നോ തളർന്നു കിടപ്പിലായവനല്ലേ….. എൻ്റെ മമ്മയെ എനിക്ക് സംരക്ഷിക്കണ്ടേ…….ഞാൻ നിശബ്ധനായതിനാലാവും സാൻഡ്ര അടുത്ത് വന്നു……എൻ്റെ മുഖം ഉയർത്തി…… “ഒരു തമാശ പറഞ്ഞതാടാ….. സോറി……..വിട്ടുകള……..” അവളാണ്……ഞാൻ അവളുടെ കയ്യിൽ എൻ്റെ കയ്യ് ചേർത്തു…….. “നീ കഴിച്ചോ……” “ഇല്ല….. നീ വേഗം കഴിക്കു….. മസ്സാജിങ് ചേട്ടന്മാർ ഇപ്പൊ എത്തും……” അവൾ അതും പറഞ്ഞു എൻ്റെ പ്ലേറ്റിലേക്കു കറി ഒഴിച്ചു…… “പോയി പ്ലേറ്റ് എടുത്തു കൊണ്ട് വാ…… നമുക്കു ഒരുമിച്ചു ഇരിക്കാലോ….. ” അവൾ ഞെട്ടി എന്നെ നോക്കി….. ആ കണ്ണുകൾ എൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായി തോന്നി….. “എന്നതാ കൊച്ചേ നോക്കി നിൽക്കണെ……

പോയി എടുത്തു കൊണ്ട് വാ….. വിശക്കുന്നു…… ” അവൾ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി പോയി……വേഗം ഭക്ഷണം എടുത്തു കൊണ്ട് വന്നു…. എന്റൊപ്പം കഴിച്ചപ്പോൾ അവൾ ഒന്നും സംസാരിച്ചില്ല….. എങ്കിലും അവളുടെ സന്തോഷം എനിക്കറിയാമായിരുന്നു…… “പിന്നെ ഇനി എന്നും ഇങ്ങനെ മതി……… ഒറ്റയ്ക്ക് കഴിച്ചു മതി ആയി…… ” “എനിക്കും…..” സാന്ഡിയാണ്……. അവൾ എഴുന്നേറ്റു പാത്രം ഒക്കെ എടുത്തു…… അത് കഴുകാനായി കിച്ചണിലേക്കു പോയി…… അവൾ പോയപ്പോൾ എന്തോ….. ഒരു വേദന…… മമ്മ വന്നു പോയപ്പോൾ തൊട്ടു ഒരു പുതു ജീവൻ……. എനിക്ക് ഇനിയും കിടക്കാൻ കഴിയുകേല……. എനിക്ക് നടക്കണം……. തിരിച്ചു പിടിക്കണം……എനിക്ക് നഷ്ടപ്പെട്ടതെല്ലാം……

എൻ്റെ മമ്മയെ കൊണ്ട് വരണം…..ഞാൻ ഈ ഭൂമിയിലുള്ളപ്പോൾ എൻ്റെ മമ്മ അവിടെ ഭയന്ന് ഒതുങ്ങി ജീവിക്കുന്നു……. ഒന്ന് ശ്രമിച്ചാലോ……. ഞാൻ അടുത്തുള്ള മേശമേൽ കൈവെച്ചു….. കാലുകൾ നന്നായി നിലത്തു പതിപ്പച്ചു….. മേശമേൽ ബലം കൊടുത്തു…… ഒന്ന് കണ്ണടച്ചു….. വേണമോ…..വീണാലോ…… സാൻഡിയ്ക്കു ഞാൻ വീണ്ടും പണി ആവില്ലേ……?…….. പറ്റുകേല……. ഞാൻ കണ്ണ് തുറന്നു…..ഇല്ലാ…. പറ്റണം ….. എൻ്റെ മമ്മയ്ക്കു വേണ്ടി ഈവയ്ക്കു വേണ്ടി……പിന്നെ …….എല്ലാത്തിനും ഉപരി എൻ്റെ പ്രാണൻ്റെയും പ്രണയത്തിൻ്റെയും ഏക അവകാശിയ്ക്കു വേണ്ടി…….

എനിയ്ക്കു ശ്രമിച്ചേ മതിയാകുള്ളൂ…. രണ്ടും കൽപ്പിച്ചു ഞാൻ കൈയ്ക്കും കാലിനും ബലം കൊടുത്തു എണീറ്റു… എൻ്റെ എല്ലുകളും പേശികളും വലിഞ്ഞു മുറുകുന്ന വേദന……ഞാൻ കണ്ണടച്ച് ആ വേദന സഹിച്ചു…………എന്നാലും ഞാൻ വീണില്ല…….എന്ന വസ്തുത എനിക്ക് മുന്നോട്ടു പാദം വെക്കാനുള്ള പുത്തനുണർവേകി….. ഞാൻ ചുവരിൽ പിടിച്ചു മുന്നോട്ടു പാദം വെച്ചു….. ഒരൂ അടി മുന്നോട്ടു വെക്കുമ്പോഴും ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന വേദന……ഞാൻ ചുവരിൽ പിടിച്ചു നിൽക്കും….. വീണില്ലല്ലോ എന്ന ആശ്വാസം എന്നെ കൊണ്ട് മുന്നോട്ടു ചലിപ്പിക്കും…..ആ വീടു എനിക്ക് പരിചിതമല്ല…..

എങ്കിലും വെള്ളം വീഴുന്ന പാത്രങ്ങളുടെ ശബ്ദം…ആ ഭാഗത്തേക്ക് ഞാൻ മതിലിൽ പിടിച്ചും വേദന സഹിച്ചും നീങ്ങി…..ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു……ആദ്യത്തെ ചുവടുകളിൽ അനുഭവിച്ച വേദന ഇപ്പോൾ ഇല്ല….. എങ്കിലും അസഹ്യമായ വേദന ഉണ്ട്….. ഞാൻ പതുക്കെ ചാരി നിന്നു…..കിതയ്ക്കുന്നുണ്ടായിരുന്നു….. എങ്കിലും എനിക്ക് സാൻഡിയെ വിളിക്കാൻ തോന്നീല്ല….. മുന്നോട്ടു പോണം…….വീണ്ടും മുന്നോട്ടു പാദങ്ങൾ വെച്ചു….വീഴാതിരിക്കാൻ ചുവരിൽ പിടിച്ചു……. ഒരു വിധം കിതച്ചും വിയർത്തും വീഴാതെ ചാരി നിന്നും വേദന കടിച്ചമർത്തിയും തപ്പി തടഞ്ഞു അടുക്കള വാതിലിൽ എത്തി….. സാൻഡി എന്തോ അങ്ങോട്ട് തിരിഞ്ഞു നിന്ന് ചെയ്യുന്നു……

അത് വരെ പോണം എന്നുണ്ട്….. പക്ഷേ പറ്റുകേല……..ഞാൻ വാതിലിൽ പിടിച്ചു പക്ഷേ അത് തുറന്നു പോയി അതിൻ്റെ പിന്നിലായി ഇരുന്ന എന്തെക്കെയോ സാധങ്ങൾ കമഴ്ന്നു എന്റെ പുറത്തായി വീണു…ഞാനും ഒന്ന് വേച്ചു പോയി…… എങ്ങനെയെങ്കിലും സ്ലാബിൽ പിടിച്ചു നിന്നപ്പോൾ..ഈ കോലാഹലം കണ്ടു ഞെട്ടി തിരിഞ്ഞ സാൻഡി…അവളുടെ ഞെട്ടലിൻ്റെ ആഘാതത്തിൽ അവളുടെ കൈ തട്ടി അടുത്തിരുന്ന കറിയും പാത്രങ്ങൾ ഒക്കെ താഴേ വീണു….. സർവത്ര കോലാഹലം….. ഒരു സർപ്രൈസ് കൊടുക്കാൻ പോയ ഞാൻ……. ദയനീയമായി സാൻഡിയെ നോക്കി….. “സോറീ ഡീ………” ഞാൻ ആകെ മൊത്തം നോക്കി പറഞ്ഞു….. ഈ കോലാഹലം ഒന്നും അവളെ ബാധിച്ചില്ല….

എൻ്റെ കാലുകൾ നോക്കുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു…… എൻ്റെ അടുത്തേക്ക് നടന്നു വന്നു…. എൻ്റെ മുഖം അവൾ കൈകുമ്പിളിൽ എടുത്തു…… ” യു ഡിഡ് ഇറ്റ് എബിച്ചാ……..” ഞാൻ സ്വയം നോക്കി… അതെ ഞാൻ ഒന്നിലും ചാരാതെ നിൽക്കുന്നു…… ഒരു നിമിഷം……പക്ഷേ അടുത്ത നിമിഷം കാലുകൾക്ക് ബലം കുറയുന്ന പോലെ തോന്നി….. ഞാൻ അവളുടെ മേലേക്ക് ചാഞ്ഞു പോയി……അവൾ എന്നെ ചേർത്ത് പിടിച്ചു അടുത്ത ചുവരിൽ ചാരി നിർത്തി…………….. എന്നിൽ നിന്ന് അകന്നു മാറാൻ ശ്രമിച്ചവളെ ഞാൻ എന്നോട് ചേർത്ത് നിർത്തി…..അവൾ അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് അതിശയത്തോടെ പ്രണയത്തോടെ….

ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നണ്ടായിരുന്നു അപ്പോഴും….. “”സാൻഡി എനിക്ക് നടക്കണം………… എല്ലാം തിരിച്ചു വേണം…….” “നിന്നെ ഞാൻ നടത്തുകയല്ല ഓടിക്കും എബിച്ചാ നോക്കിക്കോ……” എൻ്റെ ഇരു കവിളുകളിലും കയ്യ് ചേർത്ത് അവൾ അത് പറയുമ്പോ ഞങ്ങളിൽ കണ്ണീരിനിടയിലും ചിരി വിരിഞ്ഞു….. “ശെരിക്കും ഓടിക്കോ…….” ഞാൻ അവളിൽ എൻ്റെ നെറ്റി മുട്ടിച്ചു…… കണ്ണീരോടെ അവൾ തലയാട്ടി…….”മ്മ് …..ഓടിക്കും……” “ശെരിക്കും…….” “ശെരിക്കും…….” ഞങ്ങൾ എത്ര നേരം അങ്ങനെ നെറ്റി മുട്ടിച്ചു കരഞ്ഞു എന്ന് അറിയില്ല….. എന്നെ ചേർത്ത് പിടിച്ചു തിരിച്ചു മുറിയിൽ കൊണ്ടു വന്നു കിടത്തുമ്പോഴും ആ കണ്ണീർ തോർന്നിട്ടുണ്ടായിരുന്നില്ല…….. അപ്പോൾ തന്നെ ഡോക്ടറെ സാൻട്ര വിളിച്ചു പറഞ്ഞു……

മമ്മയോട് പറഞ്ഞു…… ഈവയോടു പറഞ്ഞു… ഈവയ്ക്കു കാണണം എന്ന് പറഞ്ഞു. ഞാൻ നടന്നു കാണിച്ചു കുറച്ചു. … ജോസഫ് അങ്കിളിനോടും അന്നമ്മച്ചിയോടും പറഞ്ഞു…… അന്നമ്മച്ചി വന്നു എന്നോട് സംസാരിയ്ക്കാറുണ്ട്…… ജോസഫ് അങ്കിൾ എന്നോട് മിണ്ടാറില്ല……ഒന്ന് ചിരിയ്ക്കും…… അത്ര തന്നെ….. അന്ന് അങ്കിൾ എൻ്റെ മുറിയിൽ വന്നു…….. പുള്ളിക്കാരൻ അങ്ങനെ വരാറില്ല…… എന്നോട് ഒട്ടും താത്പര്യം കാണിക്കാറില്ല……ഞാൻ എഴുന്നേറ്റിരുന്നു…..അദ്ദേഹത്തെ നോക്കി ചിരിച്ചു….. “ഇങ്ങോട്ടൊന്നും വരാറില്ലല്ലോ….? ഇരിക്ക് അങ്കിളേ…..” പുള്ളി എന്നെ നോക്കി…… അടുത്ത കസേരയിൽ ഇരുന്നു…… “ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല….. എന്നതാ……?…… മാത്യുച്ചായൻ എന്നെ ഒരു ജോലിക്കാരനെ പോലെ കണ്ടിട്ടില്ല……

സാൻഡ്ര മോളും അതെ…….. എന്നാലും അപ്പനും അതെ മോളും അതെ….സ്വന്തം കാര്യം നോക്കുകേല….. ഈ ഗേറ്റ് കഴിഞ്ഞു ആര് സഹായം ചോദിച്ചു വന്നാലും ജീവൻ കൊടുത്തു സഹായിക്കും…രണ്ടും അങ്ങനാ……എന്നിട്ടു എന്നാ……അങ്ങ് മേലെ ചെല്ലുമ്പോ മാത്യുച്ചയൻ ചോദിക്കും……എന്നാലും ജോപ്പാ……എൻ്റെ സാൻഡി വീണ്ടും ഒറ്റയ്ക്കാവുമല്ലോ എന്ന്…… ഞാൻ എന്നാ പറയും…. ആ ഡേവിസ്…നല്ല പയ്യനായിരുന്നു…… സാൻഡി മോൾ വേണ്ടാന്നു വെച്ചു…. ഡോക്‌ടറിന്‌ കൊച്ചിനും വേണ്ടി…….” എന്നെ നോക്കി അതും പറഞ്ഞു പുള്ളി കണ്ണ് തുടച്ചു…… “എനിക്കറിയാം നിങ്ങൾ എഴുന്നേൽക്കുമ്പോ ഭാര്യയെ തിരക്കി പോവും……. അത് വേണ്ടാ എന്ന് ഞാൻ ഒരിക്കലും പറയുകേല..

ഞാനെന്നല്ല ആരും പറയുകേല …. പക്ഷേ അങ്ങനെ പോവുമ്പോ ഒറ്റയ്ക്ക് പോക്കോളണം….. ഞങ്ങടെ ഈവ മോളെ കൊണ്ട് പോയേക്കരുത്….. എന്നാത്തിനാ കൊണ്ട് പോവുന്നെ…..പെറ്റ കൊച്ചിന് ഒരു തുള്ളി മുലപ്പാല് പോലും കൊടുക്കാത്തവളാ നിങ്ങടെ ഭാര്യ……നിങ്ങളെ മാത്രം നോക്കി ആ കൊച്ചു ഈ മുറിയിൽ ഇരിക്കുമായിരുന്നു…..കുഞ്ഞിനെ തിരിഞ്ഞു നോക്കീട്ടില്ല…… നിങ്ങളോടു ഭയങ്കര സ്നേഹമായിരുന്നു എന്ന് ഞങ്ങൾ കരുതി…എന്നും നിങ്ങളെ നോക്കി ഇരുന്നു….. എന്നിട്ടു ഒരു നാൾ ഒരു എഴുത്തും എഴുതി വെച്ചിട്ടു അച്ചൻ്റെയും അമ്മയോടൊപ്പം മുങ്ങി….. ” വിദൂരതയിലേക്ക് നോക്കി അങ്കിൾ അത് പറഞ്ഞു…… ഞാൻ ഊഹിച്ചിരുന്നു…… എന്നാലും എന്തോ വല്ലാത്ത വേദന…….

എൻ്റെ പൊന്നുമോൾക്കു മുലപ്പാൽ പോലും…….. “ഞാൻ ഈ പറഞ്ഞത് ഒന്നും സാൻട്ര മോളോട് പറയരുത്…നിങ്ങളോടു ഒന്നും പറയരുത് എന്ന് എന്നോടും അന്നമ്മയോടും പറഞ്ഞിരുന്നു…….. നിങ്ങൾക്കൊന്നും മനസ്സിലാവുകേലാ ആ മനസ്സു…… ചൂഷണം ചെയ്യാൻ വളരെ എളുപ്പമാണ്….. നിങ്ങളുടെ ഭാര്യ ചെയ്തത് പോലെ…… അല്പമെങ്കിലും നന്ദി ഉണ്ടെങ്കിൽ ഈവയെ അവൾക്കു കൊടുത്തിട്ടു പോണം……. നിങ്ങള്ക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവും…… എന്നാൽ സാൻഡി…അവൾക്കു ഒരു കല്യാണം ഉണ്ടാവില്ല…..ഒരു ജീവിതവുമില്ല…….” സാന്ഡ്ര ക്ലിനിക് അടച്ചു വീട്ടിലേക്കു വരുന്നത് ഞങ്ങൾ ജന്നലിൽ ലിൽ കൂടെ കണ്ടു…ജോസേഫ് അങ്കിൾ വേഗം എണീറ്റു… “ഡോക്ടെറെ……സാൻട്ര മോളോട് പറയല്ലേ……….

ദെണ്ണം കൊണ്ട് പറഞ്ഞതാ…….” “ഇല്ല……. അങ്കിൾ ധൈര്യയായി പൊക്കൊളു….. ഈവ എന്നും സാൻഡ്രയ്ക്കൊപ്പം ഉണ്ടാവും……” പുള്ളി ഒരു സമാധാനത്തോടെ എണീറ്റു……. “ഞാൻ പ്രാർത്ഥിക്കാം കേട്ടോ….ഡോക്‌ടറിന്‌ വേണ്ടി…….” അയാൾക്ക് പിന്നിലായി അന്നമ്മച്ചിയും വന്നു നിന്നു…… അവർ എന്നെ കടന്നു പോയി….. എന്നാലും ആ വാക്കുകൾ എൻ്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു… എൻ്റെ മനസ്സിലേക്ക് എൻ്റെ പട്ടത്തിയുടെ മുഖം തെളിഞ്ഞു വന്നു…….രണ്ടു തുള്ളി കണ്ണുനീർ കവിളിൽകൂടെ ഒഴുകി…….. എൻ്റെ മനസ്സിലേക്ക് അവളെ ആദ്യം കണ്ടത് മുതൽ ഓരോ കാര്യങ്ങൾ തെളിഞ്ഞു കൊണ്ടിരുന്നു……. എന്നാൽ ആ മുഖങ്ങളിൽ ഒന്നിലും ഒരു ക്രൂരയുടെ മുഖം ഉണ്ടായിരുന്നില്ല…എന്നാൽ ഒരു സ്വാർത്ഥ ഉണ്ടായിരുന്നു….

സൗന്ദര്യത്തെ ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരു മനസ്സുണ്ടായിരുന്നു……എന്നാൽ ഇതൊക്കെയും മുലപ്പാൽ നിഷേധിക്കാൻ മാത്രം ശക്തമായിരുന്നോ അവളിൽ…… “എബിച്ചാ…….” ഞാൻ കണ്ണ് തുറന്നു നോക്കി…….സാൻഡി എന്നെ നോക്ക്കി നിൽക്കുന്നു…..കയ്യിൽ എന്തോ ഉണ്ട്…….. “എന്നതാ…… മുഖം വല്ലാതെ…… ” അവൾ നെറ്റിമേൽ കൈവെച്ചു……. “മോളെവിടെ…… ?” “ഹോം വർക്ക് ചെയ്യുന്നു……ഇപ്പൊ എത്തും….. പേടിപ്പിച്ചു ഇരുത്തിയിരിക്കയാ……പിന്നെ ഡോക്‌ടർ പറഞ്ഞു…..മറ്റന്നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാം എന്ന്….. ഒരു മാസം കിടക്കണം…… അത് കഴിഞ്ഞാൽ നന്നായി നടക്കാൻ പറ്റും എന്ന് പറഞ്ഞു……” സാൻഡി അത് പറഞ്ഞു കൊണ്ട് അടുത്ത ചെയറിൽ ഇരുന്നു….. “ഞാൻ ഒറ്റയ്ക്കോ……

അപ്പൊ നീയും മോളും…..?” എന്റെ ചോദ്യം കേട്ടു അവൾ എന്നെ നോക്കി ചിരിച്ചു…… “അവിടെ നല്ല സുന്ദരിമാരായ നേഴ്സുമാരുണ്ട്…… നിനക്ക് ഓർമ്മ വന്ന നാളു തൊട്ടു നിലവിളി അല്ലായോ…… ഹോംനഴ്സ്‌ വേണം എന്ന്……ഇനി അതായി കുറയ്ക്കണ്ടാ…..” അവളുടെ ചിരി കണ്ടില്ലേ…… “അപ്പൊ നിങ്ങൾ ഇവിടെ ഒറ്റയ്ക്കാവില്ലേ……….?” “അത് സാരമില്ല….. വി ഗേൾസ് ആർ ബോൾഡ് ….” “അതൊന്നും പറ്റുകേല………… നിങ്ങളില്ലാതെ ഞാൻ പോവുകേലാ…… ” ഞാൻ തീർത്തു പറഞ്ഞു…… “അയ്യോടാ…ഞങ്ങളില്ലാതെ….. എങ്ങും പോവില്ലേ…..?” സാൻഡ്രയാണ്…… അവളുടെ ശബ്ദം ആർദ്രമായിരുന്നു………… “അങ്ങനെ ചോദിച്ചാൽ….. എൻ്റെ….പട്ടെത്തി വന്നു അച്ചായാ എന്ന് വിളിച്ചാൽ അപ്പൊ പോവും….. ” ഞാൻ അവളെ നോക്കി പുരികം പൊക്കി…… അവിടെ പ്രണയം മങ്ങുന്നുണ്ട്…….

അവൾ എണീറ്റു ഒപ്പം പതുക്കെ ചുണ്ടനക്കുന്നുണ്ട്…… “എട്ടിൻ്റെ തേപ്പു കിട്ടിയാലും മനസ്സിലാകാത്തെ ഒരു കാട്ടുമാക്കാൻ ആണല്ലോ കർത്താവേ……” ഞാൻ ചിരിച്ചു……. പൊട്ടി ചിരിച്ചു അവളെന്നെ നോക്കി…… അവിടെയും ഒരു നറു പുഞ്ചിരി വിരിയുന്നുണ്ട്.. “കാശൊക്കെ ഉണ്ടോ ട്രീറ്റമെണ്ടിനു…….നീ എല്ലാം എഴുതി വെച്ചോ….ഞാൻ തിരിച്ചു തരാം..” ഞാനാ …… അവളിൽ വിരിഞ്ഞ പുഞ്ചിരി തത്ക്ഷണം മാഞ്ഞു.. ” നീ ബുദ്ധിമുട്ടണ്ട…… കാശൊക്കെ നിൻ്റെ ചേട്ടന്മാർ തന്നു….. ദാ നിൻ്റെ പാസ്ബുക്ക്….. പിന്നെ ഇത് മൊബൈൽ…..” അവൾ കൊണ്ട് വന്ന കവർ എന്നെ ഏൽപ്പിച്ചു…… ചേട്ടന്മാർ കാശ് തന്നു എന്നത് എനിക്ക് വലിയ ഞെട്ടൽ സമ്മാനിച്ചു….. തുക എന്നെ അതിലേറെ ഞെട്ടിച്ചു…….

ചേട്ടന്മാർക്കു എന്നോട് ഇത്ര സ്നേഹമോ…..ഞാൻ സാൻഡിയെ നോക്കി….. “ചേട്ടന്മാർക്കു ഇത്ര സ്നേഹമോ എന്നാവും …..” അവളാണ്……ഭാവം വിരോധാഭാസം……….. “അതേ……..” ഞാൻ നിഷ്‌ക്‌ ഭാവത്തിൽ പറഞ്ഞു…… “ഈശോയെ ഇവനെ ഒരു പരിശുദ്ധാത്മാവാക്കിയാണോ തിരിച്ചു തന്നെ..” അവൾ തലയിൽ കൈവെച്ചു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു…… “ഞാൻ ഭീഷണിപ്പെടുത്തി വാങ്ങിയതാ…… എന്നാ വിലപേശൽ ആയിരുന്നു എന്നറിയോ…… ഇത്രയും തന്നത് കൊണ്ട് ഇനി കുരിശിങ്കലിൽ നിന്ന് ഷെയർ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല…… പിന്നെ കാശ് വേണമല്ലോ….. അന്ന് ചോദിച്ചത് കൊണ്ട് കിട്ടി…… ” ഈശോയെ ഞാൻ വിചാരിച്ചതിലും ഭീകരി ആണ് സാൻട്ര തരകൻ…. എന്നാൽ എൻ്റെ മാലാഖയും…….

ഞാൻ ആ പാസ് ബുക്കിലേക്കു നോക്കി…എല്ലാ പേജും ശൂന്യമായിരുന്നു…… അവൾ ഒന്നും എടുത്തിട്ടില്ലായിരുന്നു…ഇതുവരെയും……എൻ്റെ മുന്നിലിരുന്നു തിരക്കിട്ടു എന്തെക്കെയോ ചെയ്യുന്നവൾ….അവൾ എന്നും എന്നെ ഞെട്ടിച്ചിട്ടേയുള്ളു……. അന്നും ഇന്നും…… ഞാൻ മൊബൈൽ എടുത്തു ആ ക്യാമെറയിൽ ആദ്യം പതിഞ്ഞ ചിത്രം സാൻട്രയുടെ ആയിരുന്നു…..അവൾ പോലുമറിയാതെ

ഇസ സാം…..

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21

തൈരും ബീഫും: ഭാഗം 22

തൈരും ബീഫും: ഭാഗം 23

തൈരും ബീഫും: ഭാഗം 24

തൈരും ബീഫും: ഭാഗം 25