Saturday, April 20, 2024
Novel

അനാഥ : ഭാഗം 8

Spread the love

എഴുത്തുകാരി: നീലിമ

Thank you for reading this post, don't forget to subscribe!

വിറയ്ക്കുന്ന കാലുകളോടെയാണ് ഞാൻ ഐ സി യൂ വിലയ്ക്ക് കയറിയത്. ‘ഇപ്പൊ വിസിറ്റിംഗ് ടൈം അല്ല. അത് കൊണ്ട് ആരും ഉണ്ടാകില്ല… പിന്നെ ഉള്ളിലുള്ള രണ്ട് പേർ, നഴ്സ്മാരാണ്… എന്റെ സുഹൃത്തുക്കൾ.. … അതു കൊണ്ട് പേടിക്കേണ്ട… അതാ ഇപ്പൊ തന്നെ ഞാൻ നിന്നോട് വരാൻ പറഞ്ഞത്… ‘ ഡോക്ടർ മാഹിയെട്ടനോട് സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ എന്തോ പ്രശ്നമുള്ളതു പോലെ എനിക്ക് തോന്നി… ആരെ കാണാനാവും പോകുന്നത്??

ആരാണെങ്കിലും കാണാൻ പോകുന്ന ആള് വളരെ മോശം അവസ്ഥയിലാണുള്ളതെന്നു എനിക്ക് ഡോക്ടറിന്റെ സംസാരത്തിൽ നിന്നും മനസിലായി. തല കുനിച്ചാണ് മഹിയെട്ടനോടൊപ്പം നടന്നത്. നിമ്മീ.. ഇതാ ആള്.. നോക്ക്… തല ഉയർത്തി നോക്കിയ ഞാൻ ഞെട്ടിപ്പോയി.. ഒട്ടും പ്രതീക്ഷിക്കാത്ത ആളിനെയാണ് ഞാൻ അവിടെ കണ്ടത്… അരുൺ.. അരുൺ മോഹൻ ! കണ്ണുകൾ അടച്ചു കിടക്കുകയാണ്.. എന്തൊക്കെയോ യന്ത്രങ്ങൾ ശരീരം മുഴുവൻ ഘടിപ്പിച്ചിട്ടുണ്ട്…. ‘ഇത് വരെ ഒന്നും പറയാറായിട്ടില്ല…

ഇടതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു… ബ്രെയിൻ ഫങ്ങ്ഷനിങ് നോർമൽ ആണ്… ഓരർമയ്ക്കൊന്നും ഒരു കുഴപ്പവുമില്ല. ഹാർട്ട്‌ ബീറ്റ്സിൽ ഇടയ്ക്ക് ചെറിയ വേരിയേഷൻ ഉണ്ട്… ലിവറിനും കിഡ്‌നിയ്ക്കും ഒക്കെ ഡാമേജ് ഉണ്ട്… സംസാരിക്കാൻ കഴിയും.. പക്ഷെ അധികം സംസാരിപ്പിക്കരുത്… ഞാൻ പുറത്തു നിൽക്കാം… ‘ ഡോക്ടർ പുറത്തേയ്ക്ക് പോകാൻ തുടങ്ങി… ‘നീ പോകണ്ട… നീ കേൾക്കാൻ പാടില്ലാത്തതൊന്നും ഇല്ലെടാ… നീ ഇവിടെ വേണം….

സംസാരിക്കുന്നെനിടയിൽ ഇവന് വല്ലോം വന്നാലേ അടുത്ത് ഒരു ഡോക്ടർ ഉള്ളത് നല്ലതാ… ‘ ഞങ്ങളുടെ സംസാരം കേട്ടാവും അവൻ ഉണർന്നു… ആദ്യം നോക്കിയത് എന്റെ മുഖത്തേയ്ക്കാണ്… ആ കണ്ണുകളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു. ആ ഞെട്ടൽ പതിയെ ദേഷ്യത്തിന് വഴിമാറുന്നത് ഞാൻ അറിഞ്ഞു… ‘നീ…നീ ഇവിടെ??? നിന്നെ എന്റെ ഈ അവസ്ഥയിൽ കാണണമെന്ന് ആഗ്രഹിച്ചവനാണ് ഞാൻ…. എന്നിട്ടിപ്പോ??? ഛെ… ‘ ‘എന്നിട്ടിപ്പോ എന്തായി? കിട്ടാനുള്ളത് കിട്ടിയിട്ടും നായ കുര നിർത്തിയില്ലല്ലോ??? ‘ അവനോടുള്ള ദേഷ്യം മഹിയേട്ടന്റെ സ്വരത്തിൽ ഉണ്ടായിരുന്നു.

‘ഓഹോ ഇതാണോ നിന്റെ ഇപ്പോഴത്തെ രക്ഷകൻ??? നിന്റെ കെട്ടിയോൻ… നീ ഇങ്ങനെ ജീവനോടെ എന്റെ മുന്നിൽ??? നിന്റെ ഡെഡ് ബോഡി ഇവൾക്ക് കാട്ടിക്കൊടുക്കാനാണ് ഞാൻ കൊതിച്ചത്.. ‘ ‘അതേടാ… ഞാൻ ഇനി മുതൽ അവളുടെ രക്ഷകൻ തന്നെയാ… ‘ അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു…. ‘അത് നമുക്ക് കാണാം… ഞാൻ ഇവിടുന്ന് ഒന്ന് എഴുന്നേറ്റോട്ടെ…. രക്ഷകൻ പരലോകത്തു പോകുന്നത് ഞാൻ ഇവൾക്ക് കാട്ടിക്കൊടുക്കാം ‘ ഇത്ര വലിയ അപകടം പറ്റിയിട്ടും അവന്റെ മനസ്സ് മാറിയില്ലല്ലോ എന്നത് എനിക്ക് അദ്‌ഭുതമായിരുന്നു….

അവന്റെ പക കൂട്ടിയിട്ടേയുള്ളൂ… ആപത്ത് സംഭവിക്കിമ്പോൾ ദുഷിച്ച മനസ്സുള്ളവർ പെട്ടെന്ന് നല്ലവരാകുന്നത് സിനിമയിൽ മാത്രമേ കാണാൻ കഴിയുള്ളു എന്ന് തോന്നുന്നു… ജീവിതത്തിൽ ദുഷ്ടന്മാർ എന്നും അങ്ങനെ തന്നെയാകും… ‘അല്ല, ഇത്ര നാളും നിനക്ക് ഇവളെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ലല്ലോ? ഇനിയും കഴിയില്ല…. ‘ ‘അതിന് ഇവളുടെ പുന്നാര ഗ്രാൻഡ്‌ഫാദർ ഇവളെ രഹസ്യ സങ്കേതത്തിൽ ആക്കിയിട്ടല്ലേ പോയത്….?? ഞാൻ ഇവളെ കണ്ടെത്തിയപ്പോ നിങ്ങളുടെ വിവാഹം നിശ്ചയിച്ചിരുന്നു…. ഇവളെയല്ല, നിന്നെ തീർക്കാൻ ആയിരുന്നു എന്റെ തീരുമാനം.. എന്നാലല്ലേ ഇവള് വിഷമിക്കു… പക്ഷെ,

അവിടെയും ഇവള് രക്ഷപ്പെട്ടു… എന്റെ അച്ഛന് ഒരു മേജർ അറ്റാക്ക്… എന്റെ അച്ഛനായിരുന്നു എനിക്കെല്ലാം…. ‘ അച്ഛനെക്കുറിച്ചു പറയുമ്പോൾ അവന്റെ മുഖത്തെ ദേഷ്യം മാറി വിഷമം നിറഞ്ഞു… മാതാ പിതാക്കൾ എല്ലാവർക്കും പ്രിയപ്പെട്ടവർ തന്നെയാണല്ലോ? കുറച്ചു നിമിഷങ്ങൾ അവൻ നിശബ്ദനായി… സങ്കടം കടിച്ചമർത്തുന്നത് പോലെ… എന്തോ ചിന്ദിച്ച പോലെ വീണ്ടും അവന്റ മുഖത്ത് ദേഷ്യം നിറഞ്ഞു… ‘ഇവളെ തകർക്കാനുള്ള വഴികൾ ചിന്തിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാനപ്പോൾ…. അതാണ്‌ നിങ്ങളുടെ വിവാഹം മുടക്കാനുള്ള ദൗത്യം ഞാൻ റെജിയെ ഏൽപ്പിച്ചത്…

പക്ഷെ അവനൊരു മണ്ടനായിപ്പോയി… അവന്റെ ഐഡിയാസ്‌ ഒട്ടും ഇഫക്ടീവ് ആയിരുന്നില്ല… അവൻ എന്നോട് ആലോചിച്ചിരുന്നെങ്കിൽ ഞാൻ ഈ ഐഡിയ സമ്മതിക്കില്ലായിരുന്നു… അവന്റെ ഒരു മോർഫിങ്ങും കല്യാണം മുടക്കലും… ‘ അരുൺ പല്ല് ഞെരിച്ചു റെജിയോടുള്ള ദേഷ്യം തീർത്തു. ‘നിങ്ങൾ ഇവളെ കല്യാണം കഴിച്ചുന്നു ഞാൻ അറിഞ്ഞു നിങ്ങളെ ഇല്ലാതാക്കിക്കാനുള്ള പദ്ധതി ഞാൻ മനസ്സിൽ ആസൂത്രണം ചെയ്ത് തുടങ്ങിയതായിരുന്നു… വിവാഹ ശേഷം നിങ്ങൾ ഇല്ലാതായാലാണല്ലോ ഇവൾ കൂടുതൽ വേദനിക്കുക.

പക്ഷെ… അപ്പോഴാണ് എന്റെ… എന്റെ അച്ഛൻ….. ‘ ബാക്കി പറയാതെ അവന്റെ നിർത്തി…. അവന്റെ കണ്ണുകൾ നിറഞ്ഞു… അവൻ കരയുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. അച്ഛന്റെ വിയോഗം അവനെ അത്ര മേൽ വിഷമിപ്പിച്ചിട്ടുണ്ടാകും.. ‘പിന്നെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല… ഒരാഴ്ച കൊണ്ട് ഞാൻ മെന്റലി ഓക്കേ ആയി…. പിന്നീട് ഇവളെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ള ചിന്തയായിരുന്നു… ഊണിലും ഉറക്കത്തിലും…. അപ്പോൾ തോന്നി, എന്തായാലും വിവാഹം കഴിഞ്ഞു.. ഇനി കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നിന്റെ ഭർത്താവിനെ ഭൂമിയിൽ നിന്നു തന്നെ പറഞ്ഞു വിട്ടാൽ…

അതാവുമല്ലോ നിനക്ക് ഏറ്റവും വേദന എന്ന്… അപ്പോഴാണ് ഇയാള് റെജിയെ തിരക്കി ചെല്ലുന്നത്… ഞങ്ങൾക്ക് വീണ്ടും പ്രതീക്ഷയായി… അവൻ മോർഫ് ചെയ്ത ഇവളുടെയും റോയിയുടെയും ഫോട്ടോസ് കണ്ടു നിങ്ങൾ തെറ്റിദ്ധരിച്ച് ഇവളെ തെരുവിലിറക്കും എന്ന് കരുതി…. അതും നടന്നില്ല… അവിടെയും ഇവൾ രക്ഷപ്പെട്ടു…. അതാണ്‌ ഞാൻ നേരിട്ട് ഇറങ്ങാമെന്നു കരുതിയത്… ‘ അവൻ കിതയ്ക്കുകയായിരുന്നു…. ശ്വാസ തടസം വന്നിട്ടെന്ന പോലെ…. ‘നിങ്ങളെ തീർക്കാൻ ക്വൊട്ടേഷൻ ടീമിനെ കാണാൻ ഇറങ്ങിയതാ അന്ന് ഞാനും തുഷാറും…. പക്ഷെ അവിടെയും ദൈവം ഇവളുടെ രക്ഷകനായി….

ഇവിടെ നിന്നും ഇറങ്ങിയാൽ ഞാൻ വരും…. നിന്നെയും ഇവനെയും ഒരുമിച്ചു തീർക്കാൻ…. ‘ ശ്വാസം തിങ്ങി ചുമയ്ക്കുന്നുണ്ടായിരുന്നു അവൻ….. എന്നിട്ടും അവന്റെ പകയെരിയുന്ന കണ്ണുകൾ എന്നെ ഭയപ്പെടുത്തി…. ‘തീർക്കും ഞാൻ രണ്ടിനെയും…. ‘ അവന്റെ ചുമച്ചു കൊണ്ട് പറഞ്ഞു…. മഹിയേട്ടൻ ഒന്ന് ചിരിച്ചു. എന്നിട്ട് അവനോട് പറഞ്ഞു ‘അതിനു നീ ജീവനോടെ ഇവിടെ നിന്നും പോയിട്ടല്ലേ? നിന്നെ ട്രീറ്റ്‌ ചെയ്യുന്ന ഈ ഡോക്ടർ ഇല്ലേ? ജയറാം, he is my best friend. ഇവൻ തീരുമാനിക്കും നീ ജീവിക്കണോ മരിക്കണോന്നു? ‘

ഡോക്ടർ ഇവൻ ഇതെന്തൊക്കെയാ ഈ പറയുന്നത് എന്നുള്ള ഭാവത്തിൽ നിൽക്കുകയാണ്. മഹിയേട്ടൻ ഡോക്ടറിനെ നോക്കി ചിരിച്ചു. ഒന്ന് കണ്ണിറുക്കി കാണിച്ചു…. ‘എനിക്ക് നിന്നിൽ നിന്നും ഒരു കാര്യം അറിയാനുണ്ട്… നീ മരിക്കണോ ജീവിക്കണോ എന്ന് തീരുമാനിക്കുന്നത് നിന്റെ മറുപടിയാണ്…. ‘ അരുൺ ചെറുതായി വിറയ്ക്കുന്നത് ഞാൻ കണ്ടു…. ജീവനിൽ കൊതിയില്ലാത്തവരായി ആരുണ്ട്??? ‘റോയിയെ മാറ്റിയത് നീയാണെന്ന് അറിയാം… എനിക്ക് അറിയേണ്ടതും അവനെക്കുറിച്ചാണ്… പറ… റോയി എവിടെ???? ‘

എനിക്കും അവനിൽ നിന്നും അറിയേണ്ടത് അത് തന്നെയായിരുന്നു… അവന്റെ മറുപടിക്കായി ഞാനും ആകാംക്ഷയോടെ അവനെ ഉറ്റു നോക്കി…. ഞാൻ അരുണിനെ നോക്കുമ്പോ അവൻ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…. വിറയൽ പെട്ടന്ന് ശരീരമാകെ പടർന്നു…. കണ്ണുകൾ മുകളിലേക്കുയർന്നു… വായിൽ നിന്നും കൊഴുത്ത എന്തോ ദ്രാവകം പുറത്തേയ്ക്കു വന്നു…. ഞാൻ മഹി ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു…. ഡോക്ടർ വല്ലാതെ പരിഭ്രാന്തനായി…. ഓഹ് ഗോഡ് ! വീണ്ടും ഫിറ്റസ് വന്നുല്ലോ….. മഹി നിങ്ങൾ വേഗം പുറത്തേയ്ക്ക് പോ… വേഗം…. അദ്ദേഹം നഴ്‌സിന് എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു…

മഹിയേട്ടൻ എന്നെയും കൂട്ടി വേഗം പുറത്തിറങ്ങി. പുറത്തു ഇറങ്ങും മുൻപ് ഞാൻ ഒരിക്കൽ കൂടി അവനെ നോക്കി…. അവന്റെ മൂക്കിൽ നിന്നും കുറേശ്ശേ രക്തം വരുന്നുണ്ടായിരുന്നു…. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…. വല്ലാത്ത ഭയം തോന്നി… മഹിയെട്ടനെ മുറുകെ പിടിച്ചു… കൈ കാലുകൾ വിറയ്ക്കുന്നുണ്ട്…. ചലിക്കാനാകാത്ത പോലെ.. കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു …. ഡോ… താൻ എന്തിനാ കരയുന്നത്? മഹിയേട്ടാ… അവൻ… അവനു ആപത്തെന്തെങ്കിലും???? ദേ നിമ്മീ… എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ? അവനു ആപത്തുണ്ടായാൽ നിനക്കെന്താ? അവൻ ഇപ്പൊ പറഞ്ഞത് കേട്ടിട്ടും നിനക്ക് മതിയായില്ലേ?

നീ മാലാഖ കുട്ടിയൊന്നുമല്ലല്ലോ? ശരിയാണ്… എനിക്ക് അവനോട് ഇപ്പൊ ദേഷ്യമുണ്ട്… അത് എന്നെ ഉപദ്രവിക്കാൻ നോക്കിയത് കൊണ്ടല്ല.. എന്റെ മഹിയെട്ടനെ അപായപ്പെടുത്താൻ അവൻ പ്ലാൻ ഇട്ടു… ആദ്യം റോയ് സർ….ഫാദർ… .. ഇപ്പൊ എന്റെ മഹിയേട്ടൻ…. അവൻ എന്നെ സ്നേഹിക്കുന്നവരെയൊക്കെ നശിപ്പിക്കും… എനിക്കതറിയാം…. പക്ഷെ ആർക്കും ആപത്തുണ്ടാകണം എന്ന് ചിന്തിക്കാൻ പോലും എനിക്ക് കഴിയുന്നില്ല… ഇപ്പോഴും അവൻ രക്ഷപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. …. അവനോട് എനിക്ക് ദേഷ്യമുണ്ട് മഹിയേട്ടാ… പക്ഷെ ആർക്കും ആപത്തു വരാനായി പ്രാർത്ഥിക്കാൻ എനിക്കാവില്ല….

ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു…. അവനിനി ജീവിതത്തിലേയ്ക്ക് മടങ്ങി വരരുതെന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും….ഇനിയും അവൻ നിന്നെ ഉപദ്രവിക്കാൻ വന്നാൽ അവന്റെ മരണം എന്റെ കൈ കൊണ്ടാവും…. വല്ലാത്തൊരു ഭാവമായിരുന്നു അപ്പോൾ മഹിയെട്ടന്… കണ്ടിട്ട് തന്നെ പേടിയായി…. പേടിച്ചരണ്ട എന്റെ മുഖം കണ്ടപ്പോൾ ആള് ചിരിച്ചു…. താൻ പേടിച്ചോ? ഞാൻ ചുമ്മാ പറഞ്ഞതാടോ…. അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു കാറിനടുത്തേയ്ക്ക് നടന്നു…. ആ കൈകളിൽ ഞാൻ എന്നും സുരക്ഷിതയായിരിക്കും…. അതെനിക്ക് ഉറപ്പായിരുന്നു…

ഞാൻ ദൈവത്തിനോട് നന്ദി പറഞ്ഞു… എനിക്ക് മഹി ഏട്ടനെ തന്നതിന്…. കാറിൽ വച്ചു അദ്ദേഹം പറഞ്ഞു റാം കുറച്ചു നാൾ ഓസ്ട്രേലിയയിൽ ആയിരുന്നു. 2 ദിവസം മുൻപാ നാട്ടിൽ എത്തിയത്. വരുമ്പോഴെല്ലാം തമ്മിൽ കണ്ടു സംസാരിക്കും. വേറെ ചില സുഹൃത്തുക്കളും ഉണ്ടാകും. ഞങ്ങളെല്ലാം ഡിഗ്രിയ്ക്ക് ഒന്നിച്ചു പഠിച്ചതാ… ഇത്തവണയും തമ്മിൽ കാണാമോ എന്ന് ചോദിക്കാൻ വിളിച്ചതാ.. സംസാരിച്ചു വന്ന കൂട്ടത്തിൽ തന്റെ കാര്യങ്ങളും പറഞ്ഞു… അങ്ങനെയാണ് അവനു ആക്‌സിഡന്റ് പറ്റിയതും ഇവിടെ അഡ്മിറ്റ് ആയതും ഒക്കെ പറഞ്ഞത്.

റോയിയെക്കുറിച്ച് എന്തെകിലും വിവരം കിട്ടും എന്ന് കരുതിയാ ഞാൻ തന്നേം കൂട്ടി അവനെ കാണാൻ പോയത്. പക്ഷെ….. ഇനിയിപ്പോ എന്തു ചെയ്യുമെന്നറിയില്ല…. എങ്ങനെ റോയിയെ കണ്ടെത്തുമെന്ന് ഒരു രൂപവുമില്ല… അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുതന്നെ അറിയില്ല…. അരുൺ ഇനി രക്ഷപെടാനുള്ള ചാൻസും കുറവാണ്…. മഹിയേട്ടന്റെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു. ഞാൻ നിശ്ശബ്ദയായിരുന്നു എല്ലാം കേട്ടതേ ഉള്ളു… ♥️♥️♥️♥️♥️♥️ രണ്ട് ദിവസങ്ങൾക്കു ശേഷം… മഹിയേട്ടനുള്ള ചായയുമായി ഞാൻ റൂമിലേയ്ക്ക് പോയി… ആളിന് ബെഡ് കോഫി നിർബന്ധമാണ്…

ഞാൻ ചെന്നപ്പോൾ എഴുന്നേറ്റിട്ടുണ്ടതായിരുന്നില്ല… നല്ല ഉറക്കം… ചായ ടേബിളിൽ വയ്ച്ചു, കുറച്ചു സമയം അദ്ദേഹത്തെ നോക്കി നിന്നു…. എനിക്ക് ഒരു കൊച്ചു കുഞ്ഞു കിടന്നുറങ്ങുന്ന പോലെ തോന്നി…..എന്റെ ചുണ്ടിൽ ഞാൻ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു… ഒരു കുഞ്ഞുണ്ടാകുന്നത് വരെ ഭാര്യമാരുടെ കുഞ്ഞുങ്ങൾ ഭർത്താക്കന്മാർ തന്നല്ലേ?? ഞാൻ പതിയെ തട്ടി വിളിച്ചു… മഹിയേട്ടാ…. എഴുന്നേൽക്ക്… നേരം എത്രയായീന്നോ? കുറച്ചു കൂടി ഉറങ്ങട്ടെ നിമ്മീ…. എഴുന്നേൽക്ക് മഹിയെട്ടാ… 6.30 ആയി… ഇപ്പൊ ജോഗിങ്ങും ഇല്ല.. എക്സർസൈസും ഇല്ല… ഭയങ്കര മടിയാ… താൻ വന്ന ശേഷമാണ് ഞാൻ മടിയനായത്…

താൻ എന്നെ സമയത്തിന് വിളിക്കാറില്ലല്ലോ? ചിരിയോടെ എന്നെ നോക്കി പറഞ്ഞു…. അപ്പോഴാണ് ഫോൺ റിങ് ചെയ്‌തത്‌… താൻ ആ ഫോണിൽ ഇങ്ങെടുക്ക്… ഞാൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു… ജയറാം കാളിങ്… ഞാൻ ഫോൺ മഹിയേട്ടന് കൊടുത്തു റാമാണ്… അദ്ദേഹം എന്നോട് പറഞ്ഞിട്ട് ഫോണുമായി ബാൽക്കെണിയിലേയ്ക്ക് പോയി… എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി… അതിപ്പോ പൊട്ടിപ്പോകും എന്ന് തോന്നി. എന്തിനാകും ഡോക്ടർ വിളിച്ചത്?? ഇനി അരുണിനെന്തെങ്കിലും??

മാഹിയേട്ടന്റെ സംസാരം എനിക്ക് കേൾക്കാമായിരുന്നു… റാമേ… പറയെടാ… …………… ആണോ?? എന്നിട്ട്?? ഇമ്പ്രോവെമെന്റ്സ് ഒന്നും ഇല്ലല്ലേ? …………… ഓഹോ… അപ്പൊ രക്ഷപെടുന്ന കാര്യം സംശയമാണല്ലേ? …………. മ്മ്… ശെരിയെടാ… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്…. കാൾ അവസാനിപ്പിച്ചു മഹിയേട്ടൻ റൂമിലേയ്ക്ക് വന്നു.. മുഖത്ത് നല്ല തെളിച്ചം.. ഇപ്പോൾ അതെന്നെ ഭയപ്പെടുത്തുണ്ട്…. താൻ പോയില്ലേ? ഇല്ല. ഡോക്ടറിന്റെ കാൾ ആയോണ്ട് അരുണിനെക്കുറിച്ച് എന്തെങ്കിലും പറയാനാണോന്നു കരുതിയാ ഞാൻ…. അതിനു തന്നെയാ വിളിച്ചത്… അവന്റെ അവസ്ഥ കുറച്ചു ക്രിട്ടിക്കൽ ആണെന്ന് പറയാൻ…

മരുന്നിനോടൊന്നും ബോഡി react ചെയ്യുന്നില്ല എന്ന്… 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാകില്ല എന്ന്…. ഞാൻ ഞെട്ടി… അരുൺ??? എന്റെ ശബ്ദം ഇടറി… അവനു സുഖമാകില്ലേ മഹിയേട്ടാ??? scope ഒന്നും ഇല്ലെന്നാ അവൻ പറഞ്ഞത്. … ഉള്ളിന്റെ ഉള്ളിൽ എവിടെയോ ചെറിയ നീറ്റൽ….കോളേജ് ലൈഫിലേ ആദ്യ നാളുകളിൽ അവൻ എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു…. സഹോദര തുല്യനായി ഞാൻ കരുതി…. അവൻ അത് പ്രണയമായി കണ്ടപ്പോഴാണ് ഞാൻ അകന്നത്…. എന്നിട്ടും അവനെ വെറുക്കാൻ എനിക്കായില്ല… അവൻ റോയ് സർനെ ഉപദ്രവിക്കുന്നത് വരെ…

ഫാദറിനെ ഉപദ്രവിക്കുന്നത് വരെ എന്റെ സഹോദരൻ തന്നെയായി കരുതി… പിന്നീടെപ്പോഴോ അവനോടുള്ള എന്റെ ആ സ്നേഹം ദേഷ്യത്തിന് വഴി മാറി…. ഇന്ന് അവനോടെനിക്ക് ദേഷ്യമാണ്… പക്ഷെ അവന് ഇത്ര വലിയ ഒരാപത്തു ഉണ്ടായെന്നു പറയുമ്പോൾ സന്തോഷിക്കാനാവുന്നില്ല…. സങ്കടവും ഇല്ല…. നിർവികാരമായ ഒരവസ്ഥ…. എന്നെ ഇല്ലാതാക്കാൻ നോക്കിയവനാണവൻ… അവൻ ഇന്ന് മരണത്തോട് മല്ലിടുന്നു… ജീവന് വേണ്ടി…. എല്ലാം ആ വലിയവന്റെ കളികൾ…. തനിക്കെന്താടോ ഒരു വിഷമം പോലെ? സന്തോഷിക്കുകയല്ലേ വേണ്ടത്??? മ്മ്… സന്തോഷം ഉണ്ട് മഹിയേട്ടാ…

ഞാൻ ഒരു നുണ പറഞ്ഞു… അത് മുഖം കണ്ടാലും പറയും… പക്ഷെ അവൻ ഇപ്പോൾ മരിക്കണ്ട… അവൻ ജീവിക്കണം… .. അതെന്താ ??? ഞാൻ അദ്‌ഭുതത്തിൽ മഹി ഏട്ടനെ നോക്കി. റോയിയെക്കുറിച്ച് ഇനി എങ്ങനെ അറിയും? ജീവനോടെ ഉണ്ടാവുമൊന്നു അറിയില്ല… അഥവാ ഉണ്ടെങ്കിൽ തന്നെ അത് അറിയാനുള്ള മാർഗമാണ് അരുൺ മരിക്കുന്നതോടെ ഇല്ലാതാകുന്നത് …. മഹിയേട്ടന്റെ വാക്കുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. താൻ വിഷമിക്കാതെ… നമുക്ക് നോക്കാം… വാ… ആദ്യം ഈ സന്തോഷ വാർത്ത എല്ലാപേരെയും അറിയിക്കാം…. ചായ?

അതൂടെ എടുക്കാം. താഴെ കൊണ്ട് പോയി കുടിക്കാല്ലൊ.? ഞങ്ങൾ താഴെ എത്തിയപ്പോ അച്ഛൻ ഹാളിൽ ഉണ്ട്… പത്ര വായനയിലാണ്…. ആഹാ… മഹീ ഇന്നെന്താ കുളിക്കുന്നൊന്നും ഇല്ലേ? നിനക്ക് പോകണ്ടേ?? പോകണം അച്ഛാ… റാം വിളിച്ചു.. ഒരു വാർത്ത പറയാൻ…. എന്താ മോനെ?? അവൻ ചത്തോ??? മുത്തശ്ശിയാണ്… അമ്മയും മുത്തശ്ശിയും അടുക്കളയിൽ നിന്നു വരികയായിരുന്നു…. ചത്തില്ല.. പക്ഷെ ഉടനെ പ്രതീക്ഷിക്കാം… സത്യം??? അമ്മയ്ക്ക് വിശ്വാസമാകാത്ത പോലെ…. പിന്നല്ലാതെ?? ഇതൊക്കെ ആരേലും വെറുതെ പറയുമോ? ഹൊ… പെട്ടെന്ന് അവൻ പോയാ മടിയായിരുന്നു.

ഒരു ശല്യം ഒഴിഞ്ഞു കിട്ടിയേനെ …. അച്ഛൻ ദീർഘമായി നിശ്വസിച്ചു… എന്തായാലും രാവിലെ സന്തോഷമുള്ള വാർത്ത തന്നെയാ കേട്ടത്… നമുക്കൊക്കെ സന്തോഷം… ദേ ഇത് നോക്ക്.. കാർമേഘം വന്നു മൂടിയത് പോലെ ഇരിക്കുന്നത്… അവൻ ഇവളോട് തന്നല്ലേ ഇതൊക്കെ കാട്ടിക്കൂട്ടിയതെന്നാ എനിക്ക് സംശയം?? ശരിയാ… എന്താ മോളെ മുഖത്തൊരു സന്തോഷം ഇല്ലാത്തെ?? അമ്മ എന്റെ അടുത്തേയ്ക്ക് വന്നു… ഒന്നുമില്ലമ്മേ…. എനിക്ക് വിഷമമൊന്നുമില്ല… പക്ഷെ സന്തോഷിക്കാൻ കഴിയുന്നില്ല… ഞാൻ മുഖം കുനിച്ചു.

അമ്മേടെ മോള് വിഷമിക്കണ്ട.. അവന് ഇങ്ങനെയൊക്കെ സംഭവിച്ചത് മോളുടെ നല്ലതിന് വേണ്ടിയാ… ദൈവമായിട്ടാ അവനു അങ്ങെനെ ഒരു ആക്‌സിഡന്റ് ഉണ്ടാക്കിയത്… അമ്മ അങ്ങനെയാ വിശ്വസിക്കുന്നത്…. നിനക്ക് ഇത് വരെ മോളെ മനസിലായില്ലേ? ഇവൾക്ക് ആരുടെ വിഷമത്തിലും സന്തോഷിക്കാൻ കഴിയില്ല… ഒരുപാട് വിഷമങ്ങൾ കണ്ടും സഹിച്ചും വളർന്നോണ്ടാ… പാവം എന്റെ കുട്ടി… മുത്തശ്ശി എന്നെ ചേർത്ത് നിർത്തി മുടിയിൽ തഴുകി… എനിക്ക് ഒത്തിരി സന്തോഷം തോന്നി… മുത്തശ്ശി എന്നെ മനസിലാക്കുന്നുണ്ടല്ലോ… അതൊക്കെ ഞങ്ങൾക്കും അറിയാം മുത്തശ്ശി… പക്ഷെ,

ഇക്കാലത്തു കുറച്ചു കൂടി ബോൾഡ് ആകണം… എന്തും നേരിടാനുള്ള കരുത്തു വേണം. കുഴപ്പമില്ല… ഞാൻ ശെരിയാക്കിയെടുത്തോളാം. അദ്ദേഹം എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു… എല്ലാവർക്കും സന്തോഷം… എന്റെ നന്മയാണ് എല്ലാപേരുടെയും ലക്ഷ്യം… പക്ഷെ ഞാനോ? എനിക്ക് അവരെപ്പോലെ സന്തോഷിക്കാൻ കഴിയാത്തതെന്താ??? എന്റെ മനസ്സ് മാത്രമെന്താ ഇങ്ങനെ??? അതവൾക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു…. എന്റെ മനസ്സ് മുഴുവൻ അവൻ ആയിരുന്നു അരുൺ…. അവൻ മരിച്ചാൽ റോയി സാറിനെക്കുറിച്ചു അറിയാനുള്ള മാർഗമാണ് ഇല്ലാതാകുന്നത്. അവൻ ജീവിതത്തിലേയ്ക്ക് തിരികെ വരണം… അതിനായി ഞാൻ മനസ്സുരുകി ദൈവത്തിനോട് പ്രാർത്ഥിച്ചു.

തുടരും….

അനാഥ : ഭാഗം 7