Monday, November 18, 2024
Novel

തൈരും ബീഫും: ഭാഗം 24

നോവൽ: ഇസ സാം

ഈവയുടെ വളർച്ചയുടെ ഓരോ ഘട്ടവും ഞാൻ ഫോട്ടോ എടുത്തു വെചു…… എബി ഉണരുമ്പോ അവനെ കാണിക്കാൻ……. അവളുടെ പിറന്നാളിന് ഞങ്ങൾ എൻ്റെ പപ്പയുടെ ഓൾഡ് അജ് ഹോമിലാണ് ആഘോഷിക്കുന്നത്……. അവൾ എന്നെ മമ്മ എന്ന് വിളിച്ചപ്പോൾ ഞാൻ അറിഞ്ഞ സന്തോഷം അതിനു അതിരുകൾ ഇല്ലായിരുന്നു……അവൾ ഭയങ്കര കുറുമ്പി ആയിരുന്നു…..ഇപ്പോഴും അതെ……എന്നെ കാത്തിരിക്കാൻ ഒരാൾ….ഞാൻ കുളിക്കുമ്പോ എന്നെ അക്ഷമയോടെ കാത്തു നിൽക്കുന്നു….

തിരിച്ചു വരുമ്പോ പരിഭവിക്കുന്നു…രാത്രി ആ കുഞ്ഞി കൈകളാൽ എന്നെ ചുറ്റി പിടിച്ചു അവൾ കിടക്കും…ഞാൻ എബിക്ക് തല ചീകുമ്പോ അവളും വാങ്ങി ചീകി കൊടുക്കും……എന്നെ മമ്മ എന്ന് വിളിച്ചപ്പോ ഞാനവൾക്കു അവളുടെ അപ്പായിയെയും കാണിച്ചു കൊടുത്തു…വിളിപ്പിച്ചു പഠിപ്പിച്ചു……. എന്നും രാവിലെ അവനൊപ്പം അവൻ്റെ ചൂട് അടിപ്പിച്ചു കിടത്തി ശീലിപ്പിച്ചു….അവളുടെ അപ്പൻ്റെ നെഞ്ചിലെ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും കലവറ എന്നെങ്കിലും ഞങ്ങൾക്കായി തുറക്കാൻ പ്രാർത്ഥിച്ചു……. എത്രയോ ദിവസങ്ങൾ കടന്നു പോയി…അവൻ്റെ ചലനത്തിനായി ഞാൻ കാതോർത്തു…

ശബ്ദത്തിനായി കൊതിച്ചു…. ചികിത്സകൾ മാറി മാറി പരീക്ഷിച്ചു….ചെറിയ ചലനങ്ങൾ ഉണ്ടായി…. സഹായിച്ചാൽ എണീറ്റിരിക്കാം എന്ന അവസ്ഥയായി………താങ്ങു കൊടുത്തു നടത്തി കുളി മുറിയിൽ കൊണ്ട് പോകാൻ കഴിയും എന്ന അവസ്ഥയായി….. വലതു കൈയ്ക്ക് ചലനം ഉണ്ടായിരുന്നു…അതും സഹായമായി…..എന്നും ഞാൻ അവൻ്റെ കണ്ണിലേക്കു ഉറ്റനൊക്കും. അവൻ്റെ കണ്ണുകളിൽ എന്തെങ്കിലും മിന്നി മറയുന്നുണ്ടോ എന്ന്…… നിരാശയായിരുന്നു എന്നും…എന്നാലും ഞാൻ എന്നും പ്രാർത്ഥിക്കും…അവൻ ഉണരും എന്നെ തിരിച്ചറിയും മനസ്സിലാക്കും …..മോളെ തിരിച്ചറിയും എന്നൊക്കെ…….എന്നെങ്കിലും എന്നെ പ്രണയിക്കും എന്നൊക്കെ……

അഞ്ചു വർഷത്തെ കാത്തിരിപ്പിന് ഫലമുണ്ടായി……അവൻ ഉണർന്നു…..അവൻ്റെ കണ്ണുകളിൽ അത്ഭുതത്തിൻ്റെയും തിരിച്ചറിവിൻ്റെയും ഭാവം മിന്നി മറഞ്ഞു….. പരിചയഭാവം തെളിഞ്ഞു…… പക്ഷേ അവൻ സാൻട്രയെ വിളിച്ചില്ല……അവൻ്റെ ശ്വേത എവിടെ എന്നാ ചോദിച്ചത്…….ആ വാക്കുകൾ എൻ്റെ ഹൃദയത്തിൽ തുളഞ്ഞു കയറി എങ്കിലും അതിലും എത്രയോ മടങ്ങു സന്തോഷമായിരുന്നു അവൻ ഉണർന്നു എന്നത്…അവൻ്റെ ഓർമ്മ തിരിച്ചു കിട്ടി എന്നത്….. ഓരോ തവണ അവൻ ശ്വേതയെപ്പറ്റി ചോദിക്കുമ്പോൾ അസഹ്യമായ വേദന തോന്നും…..എന്നാലും അവനെ കാണുമ്പോ എൻ്റെ വേദന ഒന്നുമല്ല എന്ന് തോന്നും……..

ഞാൻ അവനോട് എന്ത് പറയും…… ഈ അഞ്ചു വര്ഷത്തിനിടയ്ക്കു അവൾ ഒരു മെയിൽ പോലും അയച്ചിട്ടില്ല… ഒരു കൂട്ടായ്മയിലും അവൾ ഉണ്ടായിരുന്നില്ല…..ഒരു സഹപാഠിയെ കണ്ടപ്പോൾ അവൾ യു.കെ യിൽ ആണ് എന്നറിഞ്ഞു…… എബിയുടെ അപ്പൻ അവൻ്റെ പേരിൽ ഇട്ട കാശിൽ നിന്നും അഞ്ചു ലക്ഷം അവൾ എടുത്തിരുന്നു……പക്ഷേ കുറച്ചു മാസങ്ങൾക്കു ശേഷം അത് അവൾ തിരിച്ചിട്ടിരുന്നു…….ഞാൻ ആ അക്കൗണ്ട് മരവിപ്പിച്ചിരുന്നു……ഒരറിവും ഇല്ല……എബിയുടെ അപ്പൻ ഇപ്പോഴും കിടപ്പു തന്നെയാണ്……. മമ്മയും ക്ഷീണിച്ചു…..

എന്നാലും ഇടയ്ക്കു ഇടയ്ക്കു വരാറുണ്ട്….. എബിക്കു ഓർമ്മ വന്ന കാര്യം ഞാൻ പറഞ്ഞില്ല…… സർപ്രൈസ് ആക്കി വെച്ചിരിക്കുവാണ്…..ഒരു സൂചന മാത്രമേ കൊടുത്തിട്ടുള്ളു…… ഈ ലോകത്തു അവനെ കാത്തിരിക്കാൻ ആരെക്കെയോയോ ഉണ്ട് എന്ന തോന്നലിൽ അവൻ സ്വയം ശ്രമിക്കട്ടെ…….എഴുന്നേൽക്കട്ടെ …….. സാൻട്രസ് കാസ്സിലിലെ യെക്ഷിയിൽ നിന്ന് അവനു രക്ഷപ്പെടാൻ കഴിയുമെങ്കിൽ രെക്ഷപെടട്ടെ……

“പറ്റില്ല…ഈവ……ഇപ്പൊ തീരും…………” സാൻട്രയുടെ ശബ്ദമാണ്….കുറച്ചു നേരായി മമ്മയും മോളും കൂടെ ഹോം വർക്ക് ചെയ്യുന്നു…… ഇത് എന്നും ഉള്ള പ്രഹസനമാണ്……ആദ്യം ശാന്തം……പിന്നെ നർമ്മം…..സ്നേഹം…യാചന…..ആഗ്ഞ ……ഈ ഭാവങ്ങൾ ഒന്നും സാൻട്രയുടെ അല്ല…… ആ കുറുമ്പിയുടെ…. അവസാനം ഈവ്സ് അവളുടെ വജ്രായുധം പുറത്തെടുക്കും…… നിലവിളി….. സാൻട്രയ്ക്ക് അത് സഹിക്കാൻ കഴിയില്ല……എങ്കിലും അവൾ ഒരുപാട് ക്ഷമിക്കും…… നിലവിളി ഇപ്പൊ ഇങ്ങനാ……ഇപ്പൊ കേൾക്കാം…. “എനിക്ക് അപ്പായി പഠിപ്പിച്ചാൽ മതി……”…….ദാ …..തുടങ്ങിയല്ലോ……ഞാൻ തലയിൽ കൈവെച്ചു പോയി……

മറ്റൊന്നും കൊണ്ടല്ല….. സാൻട്ര രക്ഷപ്പെട്ടു…… ഞാൻ പെട്ടില്ലേ…. ഇപ്പൊ കണ്ടോ……ദാ വരുന്നു……. നമ്മടെ ഈവ്‌സും മമ്മയും……… കണ്ണും ചുവപ്പിച്ചു വരുന്നുണ്ട്…കുറുമ്പി…. “എന്നാഡി സാൻഡി ഇത്….. നിനക്ക് പഠിപ്പിക്കാൻ ഒന്നും .അറിയാന്മേല……. ഞങ്ങൾ ഇപ്പൊ എഴുതും……..ഈവ്സ് കമ്മോൺ………” ഞാനതു പറഞ്ഞതും കുറുമ്പി ചിരിച്ചു കൊണ്ടു ചാടി എൻ്റെ മടിയിൽ കയറി ഇരുന്നു….. “എങ്കിൽ പിന്നെ അത് നേരത്തെ ആവായിരുന്നില്ലേ……ഞാൻ വൈകിട്ട് ഈ കൺസൾട്ടിങ്ങും കഴിഞ്ഞു തിരിച്ചു വരുന്നവരെ എന്തിനാ കാത്തു നിൽക്കുന്നേ…… എബിയ്ക്ക് ഒന്ന് ഹോം വർക്ക് ചെയ്യിച്ചാൽ എന്ന…..?”

സാൻട്രയാണു ….കാര്യം ന്യായം ആണേലും……സാൻഡിയോളം ക്ഷമ എനിക്കില്ല….. ഈ ഒറ്റകയ്യും വെച്ച് ഞാൻ ഈ കുറുമ്പിയെ പൊതിക്കും….. അമ്മാതിരി കുരുത്തക്കേടാ കയ്യിൽ…… ഞാൻ ഒരു നൂറു തവണ പറയും മമ്മ വരുന്നതിനു മുന്നേ നമ്മൾക്ക് ഹോം വർക്ക് ചെയ്യാം…..ആര് കേൾക്കാൻ…. സ്കൂൾ ബാഗ് പുസ്തകങ്ങൾ ഒന്നും അവൾ മുറിക്കകത്തു കൊണ്ട് വരികേല…… എനിക്ക് എണീറ്റ് പോയി എടുക്കാനും പറ്റില്ലല്ലോ…..അത് അവൾക്കും അറിയാം….. ” നാളെ നോക്കിക്കോ….. ഞങ്ങൾ ഫിനിഷ് ചെയ്തിരിക്കും……” ഞാനാണ്…… ” അല്ലേലും മമ്മ പഠിപ്പിക്കുന്ന മൊത്തം തെറ്റാ…അപ്പായി…..” ഈവയാണ്…… ഒന്നിടകണ്ണിട്ടു സാൻട്രയെ നോക്കുന്നുണ്ട്…….

“അവൾക്കു അല്ലേലും പണ്ടേ ബുദ്ധിയില്ല………. മുളകിട്ടു ബീഫ് ഉണ്ടാക്കാനേ …അറിയുള്ളൂ……” ഞാനാണ്…….. അവളെ ഒന്ന് ഇടകണ്ണിട്ടു നോക്കി……കലിതുള്ളി നിൽപ്പുണ്ട്……അതിനു എരിവ് കൂട്ടാൻ എന്നോണം ഈവ വായപൊത്തി ചിരിക്കുന്നുണ്ട്…..സാൻഡി വെട്ടി തിരിഞ്ഞു പോയി……പിന്നങ്ങോട്ട് ഈവ്‌സിനെക്കൊണ്ട് ഒരു പേജ് നിറയ്ക്കാൻ ഞാൻ പെട്ട പാട്‌ കർത്താവിനറിയാം…… സാൻട്രയെ ഞാൻ മനസ്സാൽ അഭിനന്ദിച്ചു പോയി….. രാത്രി എനിക്ക് ഔഷധ കഞ്ഞിയാണ്….. ആയുർവേദമാണല്ലോ…… അവളുമാര് രണ്ടും കൂടെ ചോറും പുളുശ്ശേരിയും മുളകിട്ട മീൻകറിയും ഒക്കെ കഴിക്കും…

ഈവ വന്നു പറയും വിഭവങ്ങളൊക്കെ..ഞാൻ ചോദിക്കും എന്നും അവളോട്.. ഇത് കേൾക്കുമ്പോ സാൻട്ര കളിയാക്കും…. “ഇത് എന്ന കൊതിയാടാ എബിച്ചാ നിനക്ക്…….?” “നീ ഒന്ന് പോയേ…… നിൻ്റെ ഒരു പഥ്യം….. നിനക്ക് വേണ്ടീട്ട…… ഞാൻ എങ്ങാനും ….എണീറ്റില്ലേ അപ്പൊ കാണിച്ചു തരാം……?” ഞാനാണ്…… പുളുശ്ശേരിയും മീൻകറിയും ഒക്കെ പണ്ടു എന്നോ കഴിച്ച പോലെ……. എനിക്ക് ഓർമ്മ വന്നിട്ട് മൂന്ന് നാലു മാസം ആയി….. ആരും വന്നില്ല …… മമ്മ പോലും…….. സാന്ട്രയോട് ഞാൻ ഇപ്പൊ ചോദിക്കാറില്ല…… മമ്മയെ കാണണം എന്ന് എനിക്കുണ്ട്…… … ഇപ്പൊ ഞാൻ കിടക്കുന്ന മുറി……… അല്ല എൻ്റെ മുറിയിൽ ,ഇപ്പൊ എല്ലാം എൻ്റെയാണ്…….ഒന്നും എനിക്ക് അന്യമായി തോന്നുന്നില്ല…..

ഈ ചുവരുകൾക്കും ഈ കാറ്റിനും റബ്ബർ മരങ്ങൾക്കും എന്നെ പരിചയമാണ് എന്ന് തോന്നുന്നു……….. സാൻട്ര എനിക്ക് ധാരാളം പുസ്തകങ്ങൾ വാങ്ങി തന്നിട്ടുണ്ട്…..ഇപ്പൊ സ്വയം എണീറ്റിരിക്കാം ഇടതു കയ്യ് ചലിപ്പിക്കാം….. എൻ്റെ മുറിയിൽ ടി.വി. വെചു……പകൽ ഒക്കെ എനിക്ക് എന്തും കാണാം……വൈകിട്ട് കാർട്ടൂൺ മാത്രമേ ഉള്ളു…….ഇപ്പോൾ എൻ്റെ ദിവസങ്ങൾ ആരംഭിക്കുന്നത് രാവിലെ എന്നിലേക്ക്‌ പറ്റിച്ചേർന്നു കിടക്കുന്ന ഈവമോളിലും അവസാനിക്കുന്നത് ഞാൻ ഉറങ്ങുന്നതിനു തൊട്ടു മുൻപ് കണ്ണുകളടച്ചു കിടക്കുമ്പോ എന്നിലേക്ക്‌ നടന്നു അടുക്കുന്ന കാൽ പെരുമാറ്റത്തിലും എൻ്റെ നെറുകയിലെ നനുത്ത തണുത്ത മഞ്ഞു തുള്ളി പോലൊരു സ്പര്ശനത്തിലുമാണ്…….

പലപ്പോഴും ഒരൂ തുള്ളി കണ്ണുനീർ അവള് പോലുമറിയാതെ എന്റെ മുഖത്തു വീഴാറുണ്ട്…….. സാൻട്ര എന്നും മനസ്സിൻ്റെ വിങ്ങലാണ്……. എൻ്റെ തിരുമ്മൽ നന്നായി നടക്കുന്നുണ്ട്…. തിരുമ്മുകാർ എന്നും വരും…….. ഇപ്പൊ അവരാ എന്നെ കുളിപ്പിക്കുന്നെ….. എന്തൊക്കെയോ മരുന്നൊക്കെ ചേർത്ത വെള്ളം സാൻഡി തിളപ്പിക്കും…….അവൾക്കു പിടിപ്പതു പണിയാണ്…… ഈവ രാവിലെ സ്കൂളിൽ പോവുക എന്നത് വലിയ ആശ്വാസമായിരുന്നു…..എന്നാലും അവധി ദിവസങ്ങളിൽ അവളും ഉണ്ടാവും…. അവധി ദിവസങ്ങൾ ആവാൻ എനിക്കും ഇഷ്ടാണ്….. സാൻഡിയും മോളും പുറത്തിറങ്ങി കളിക്കും…ചെടികൾ നടും റബ്ബർകാടുകളിൽ ഒക്കെ പോവും…… അതൊക്കെ കണ്ടു ഞാൻ ഇവിടെ കിടക്കാറുണ്ട്……

വീൽ ചെയർ കൊണ്ട് വന്നു സാൻഡി നിർബന്ധിക്കും……. “ഇന്നെങ്കിലും ഒന്ന് ഇറങ്ങു എബിച്ചാ……..” ഞാൻ പോകാറില്ല….. അവൾക്കു ബുദ്ധിമുട്ടാവും….എനിക്കു നല്ല ഭാരമാ……അവൾക്കു നടുവേദനയും കഴുത്തു വേദനയും ഒക്കെ വരും….. ഇപ്പൊ അറിയില്ല……. ചെറുപ്പം ആണല്ലോ….. “ഇറങ്ങാന്നേ…… ഈ കാലിനു ഒക്കെ ഒരു ബലം വരട്ടെ……..”ഞാനാണേ …… “ബലം ഒക്കെ വന്നു……. ഇപ്പൊ എഴുന്നേല്പിക്കാനും നടത്തിക്കാനും ഒന്നും അത്ര ബുദ്ധിമുട്ടില്ല……ഇന്ന് നമ്മൾ ഇറങ്ങുവാണ്‌ ……” സാൻഡിയാണു …….എനിക്ക് ഒരു ടി-ഷർട്ട് ഇടാൻ സഹായിച്ചു കൊണ്ടു പറയുവാണു…… “ഇല്ലാന്നേ…… കൊച്ചേ നിനക്ക് പറ്റുകേല…….” ഞാനാണ്…… “പിന്നെ…… നീ ഇപ്പൊ നല്ല സ്ട്രോങ്ങ് ആണ്…… നമ്മൾ ഇന്ന് പള്ളിയിൽ പോവുന്നു…….” അവളാണ്……

അത് എനിക്കൊരു ഞെട്ടൽ ആയിരുന്നു….. എനിക്ക് ഈ അവസ്ഥയിൽ പുറത്തുള്ള ആരെയും കാണാൻ ഇഷ്ടമുണ്ടായിരുന്നില്ല…… “പള്ളിയിലോ…….. അവിടെ എല്ലാരും ഉണ്ടാവും……എൻ്റെ ഈ അവസ്ഥ അവരാരും കാണുന്നത് എനിക്കിഷ്ടല്ല സാൻഡി…….പ്ളീസ്……” അത് പറയുമ്പോ എൻ്റെ ശബ്ദത്തിൽ നിരാശ മനസ്സിലാക്കിയിട്ടാവണം…… “എന്ന പിന്നെ മുറ്റത്തിറങ്ങാം……. പ്ളീസ് എബിച്ചാ…..” എന്റെ താടിയിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചപ്പോ……ആ കണ്ണുകളിൽ ഒളിപ്പിച്ചിരുന്ന പ്രണയം അനുവാദമില്ലാതെ എത്തി നോക്കി….. കുസൃതിയോടെ അത് നോക്കി നിന്നപ്പോൾ അവൾ പെട്ടന്ന് കൈ പിൻവലിച്ചു……പിന്നോട്ട് മാറി…ചെറിയ ഒരു ചമ്മൽ ഉണ്ട്………

“ഞാൻ വീൽ ചെയർ എടുത്തു കൊണ്ട് വരാം……” എന്നും പറഞ്ഞു സാൻഡി തിരിഞ്ഞതും…… “വേണ്ട മമ്മ ഞാൻ കൊണ്ട് വന്നു…….” നമ്മടെ ഈവ്സ്………. കഷ്ടപ്പെട്ട് അതും ഉന്തി തള്ളി വരുന്നുണ്ട്. “അപ്പൊ….വെൽ പ്ലാൻഡ് ആണ്…രണ്ടും……” ഞാനാണ്…..അപ്പോഴേക്കും രണ്ടും പരസ്പരം നോക്കി ടണ് എന്ന് കാണിക്കുന്നു…….പിന്നെ എന്നെയങ്ങോട്ടു കയറ്റി ഇരുത്തി മുറ്റത്തിറക്കി….ഒത്തിരി നാൾക്കു ശേഷം ആ റബ്ബർ മരങ്ങളുടെ തണുത്ത കാറ്റും പ്രകാശവും ശുദ്ധ വായുവും ഞാൻ ആവോളം ആസ്വദിച്ചു കണ്ണടച്ചിരുന്നു….. സാൻഡിയും മോളും കളിക്കുന്നുണ്ട്…. എന്നെയും നോക്കുന്നുണ്ട്……

സാൻഡി ഇടയ്ക്കു ബോൾ ഒക്കെ പാസ് ചെയ്യുന്നുണ്ട്……ചിലപ്പോഴൊക്കെ പിടിക്കാൻ പറ്റുന്നുണ്ട്……ചിലപ്പോൾ കഴിയുന്നില്ല…….ഒരുപാട് നേരം പുറത്തിരുന്നു….. ഈവ സൈക്കിൾ ചവിട്ടി തകർക്കുന്നു…… സാൻഡി എനിക്കൊപ്പം വന്നിരുന്നു…… “പുറത്തിറങ്ങിയപ്പോ എങ്ങനെയുണ്ട്…….?” സാൻഡിയാണു…. “റീഫ്രഷ്ഡ്……..ഒരു പോസിറ്റീവ് എനർജി ഉണ്ട്……” ഞാനാണ്….. ആ പോക്ക്‌ വെയിൽ അവളുടെ മുഖത്തു കൂടുതൽ പ്രകാശമേകി……… ഞാനവളെ നോക്കുകയായിരുന്നു…ഒരു പെൺകുട്ടിക്ക് എത്ര വേഗം ആണ് ഒരമ്മയാകാൻ കഴിയുന്നത്….അവൾ ഈവയെ ആണ് നോക്കുന്നത്……എൻ്റെ അടുത്തിരിക്കുന്നു എങ്കിലും ശ്രദ്ധ മുഴുവൻ ഈവയിലാണ്…..

അങ്ങോട്ട് പോവരുത് വീഴും എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്……….. “ഈവ നിന്നെപോലെയാണോ സാൻഡി…….?” ഞാനാണു….. പെട്ടന്ന് അവൾ എന്നെ നോക്കി…… “എന്താ?” “ഈവയ്ക്കു എത്ര വയസ്സായി?” ഞാനാണു….അവൾ എന്നെ ഞെട്ടലോടെ നോക്കുന്നുണ്ട്….. “ഡോക്‌ടർക്ക്‌ ഒരു കുട്ടിയുടെ വയസ്സറിയില്ലേ…….? ” മറുചോദ്യം…… “അതറിയാം….ഒരു നല്ല ഡോക്‌ടറിന്‌ പ്രസവിച്ച സ്ത്രീകളെ കണ്ടാലും അറിയാം……” ഞാനും അവളെ ഒന്ന് ഇടകണ്ണിട്ടു മറുചോദ്യം ചോദിച്ചു…… അനക്കം ഇല്ല…… മുഖത്ത് കലിപ്പ് നിറയുന്നുണ്ട്…. “നല്ല ഡോക്ടറിനല്ല……വഷളൻ ഡോക്ടറിന്……എണീറ്റ് നില്ക്കാൻ പോലും മേല……. വർത്തമാനം കണ്ടില്ലേ……….” അവളുടെ കലിപ്പ് കണ്ടു എനിക്ക് ചിരി വന്നു…….ഞാൻ ചിരിച്ചു…ഞാൻ പൊട്ടി ചിരിക്കുന്നത് കണ്ടു സാൻട്രയ്ക്കു ദേഷ്യം വരുന്നുണ്ട്.

“ഒരൊറ്റ തള്ളു വെച്ച് തന്നാൽ ഉണ്ടല്ലോ അപ്പുറത്തെ പറമ്പിൽ പോയി കിടക്കും……” ഒരൊറ്റ അലർച്ചയായിരുന്നു.. പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല……… ചിരി അമർത്തി മോളെ നോക്കിയിരുന്നു. “മോളെ ശ്രദ്ധിക്കണേ….’ എന്നും പറഞ്ഞു അവൾ അകത്തു പോയി ഒരു കട്ടൻ കൊണ്ട് വന്നു…. അപ്പോഴേക്കും ആശാത്തി സാരി മാറ്റി ചുരിദാർ ആക്കിയിരുന്നു…അത് കണ്ടപ്പോൾ എനിക്ക് വീണ്ടും ചിരി വന്നു. പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല……… ഈവ മോൾ എന്നും വൈകിട്ട് എന്നെ പുറത്തു കൊണ്ട് പോകുന്നത് ഒരു ശീലമാക്കി….. സാൻട്രയ്ക്കും സന്തോഷമാണ് എന്ന് തോന്നി…… പിന്നെ ഞങ്ങൾ ഒരു സ്ഥിരം പരുപാടി ആക്കി….. “ദേ എബിച്ചാ ദാ നോക്കിയേ….നിന്നെ ഞാൻ ഒരു കയ്യിലെ പിടിച്ചിട്ടുള്ളു……മാറ്റേകാൽ നീ തന്നെയാ വെക്കുന്നെ……..”

സാൻട്ര എന്നെ നടത്തിക്കാനുള്ള ശ്രമം ആണ്…. “നോ…സാൻഡി…….ഇതൊന്നും പോരാ……. ഐ കാണ്ട്……… ” ഞാനാണ്….. എനിക്ക് നല്ല വേദനയും ഉണ്ട്…. ഇവളുടെ മേലെ വീണു രണ്ടും കൂടെ കാലും കയ്യും ഒടിഞ്ഞു കിടന്നാൽ നോക്കാൻ പോലും ആരും ഇല്ല…. ഞങ്ങളുടെ ഈവ്സ് പിന്നെ ഇവിടെ തല തിരിച്ചു വെക്കും….. ഒരുവിധം വന്നു കട്ടിലിൽ കിടന്നു…….അവൾ നിരാശയോടെ എന്നെയും നോക്കി നിൽപ്പുണ്ട്…… ആ ഡോക്ടർ പറഞ്ഞു അത്രേ കുറച്ചു നടത്തിക്കാൻ പറ്റുമോ എന്ന് നോക്കാൻ….കഴിഞ്ഞ ദിവസം അയാൾ വന്നപ്പോ ഒരു മിനിറ്റ് ചുവരിൽ പിടിച്ചു നിർത്തിയായിരുന്നേ…..അതിൻ്റെയാ….. സാൻട്ര വീണ്ടും എന്നെ നോക്കി നിൽപ്പുണ്ട്……നിരാശയോടെ…… “ഒന്ന് കൂടെ ഒന്ന് ട്രൈ ചെയ്യാം എബിച്ചാ…….” സാൻഡിയാണു ഞാൻ കൈകൂപ്പി പറഞ്ഞു……. “കർത്താവിനെയോർത്തു ഒന്ന് പോയി കിടന്നുറങ്ങുമോ……?” “ഈ പകൽ നേരത്തോ……?”

അവളാണ്….. “ഒന്ന് നടു നിവർക്കു എൻ്റെ കൊച്ചേ……. നടു വേദന വരും…….” ഞാനാണ്…… ഏതോ ആത്മഗതവും പറഞ്ഞു കൊണ്ട് ഒറ്റ പോക്കാ……. ഞാനതു നോക്കി കിടന്നു…..നേരിയ ചിരി എന്നിലും ഉണ്ടായിരുന്നു…… അങ്ങനെ ഞങ്ങളുടെ ദിവസങ്ങൾ കടന്നു പോയി….ഞാനും അറിയുന്നു ഒരു ബൈക്കിൽ ഈ ലോകം ചുറ്റാൻ വെമ്പൽ കൊണ്ട എബി…….ഇന്ന് ഈ ഒരു മുറിക്കുള്ളിൽ ഈ കട്ടിലിൽ പോലും സന്തോഷിക്കുന്നു…… അന്ന് ഒരു ഞായറാഴ്ചയായിരുന്നു……ഞാനും മോളും ഏഴുന്നേൽക്കുന്നതിനു മുന്നേ സാൻട്ര പള്ളിയിൽ പോകും……ഇന്ന് അവൾ മോളെ കൊണ്ട് പോയിരുന്നു….. എനിക്കുള്ള ചായ അടുത്ത് ഫാൾസ്‌കിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അവരെയും കാത്തു വെറുതെ ടി.വി യും കണ്ടിരുന്നു. “അപ്പായീ……” ഈവയാണ്. “എത്തിയോ…….

പള്ളിയിൽ ആർക്കെങ്കിലും സമാധാനം ഉണ്ടായിരുന്നോ……?” ഇവളു ഭയങ്കര വർത്തമാനമാണ്‌ ….അതുകൊണ്ടാ സാൻഡി പള്ളിയിൽ കൊണ്ട് പോവാത്തെ…. “ഇന്ന് അപ്പായിക്കു സർപ്രൈസ് ഉണ്ടല്ലോ……….?” അതും പറഞ്ഞു ഈവ മടിയിൽ കയറി ഇരുന്നിട്ട്……ജന്നൽ തള്ളി തുറന്നു…… “ദാ….നോക്കിയേ………” അതും പറഞ്ഞു പുറത്തേക്കു കൈ ചൂണ്ടി…… ഞാൻ പുറത്തേക്കു എത്തി വലിഞ്ഞു നോക്കി…….ഒന്നും കണ്ടില്ല…എല്ലാം പഴയ പോലെ തന്നെ….. കുറുമ്പി എന്നെ നോക്കി വാ പൊത്തി ചിരിക്കുന്നു…… “പറ്റിച്ചേ……അവിടല്ല സർപ്രൈസ് ദോ ഇവിടെയാ……” അതും പറഞ്ഞു വാതിൽക്കലേക്കു കൈ ചൂണ്ടി…..വാതിൽക്കൽ മമ്മ സാൻഡിയോടൊപ്പം നിൽക്കുന്നു….മമ്മ….

എന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു…മമ്മയുടെ മുടിയൊക്കെ നരച്ചിരിക്കുന്നു. …മമ്മയെ കണ്ടതും ഞാൻ ചാടി എണീക്കാൻ ഒരു വിഫല ശ്രമം നടത്തി……മമ്മയും സാൻഡിയും ഓടി വന്നു എന്നെ പിടിച്ചു…. മമ്മ എന്നെ കെട്ടി പിടിച്ചു…ഞാനും …മമ്മ എൻ്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മ വെചു…….. ഞങ്ങളുടെ വികാര പ്രകടനങ്ങളും മറ്റും കണ്ടു സാൻട്ര മോളെയും കൊണ്ട് പുറത്തിറങ്ങി……. അവളും കരയുന്നുണ്ടായിരുന്നു….

ഇസ സാം…..

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21

തൈരും ബീഫും: ഭാഗം 22

തൈരും ബീഫും: ഭാഗം 23