Tuesday, January 21, 2025
Novel

തൈരും ബീഫും: ഭാഗം 22

നോവൽ: ഇസ സാം

എത്ര ശ്രമിച്ചിട്ടും അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…… മോളും ഉറങ്ങിയിരുന്നില്ല…… എബിയുടെ മുറിയിൽ നിന്ന് കുഞ്ഞു ഞെരക്കം കേൾക്കുന്ന പോലെ തോന്നും…..അപ്പൊ ഞാൻ ഓടി വന്നു നോക്കും….വീണ്ടും തിരിച്ചു…ഇങ്ങനത്തെ ഓട്ടവും കുഞ്ഞിൻ്റെ കരിച്ചിലുമായി ഞാൻ നേരം വെളുപ്പിച്ചു……രാവിലെ മോൾ ഒന്ന് ഉറങ്ങി തുടങ്ങിയിരുന്നു……ഞാൻ എബിയെയും ദേഹം ഒക്കെ തുടച്ചു വൃത്തിയാക്കി….ഓട്സ് ഉണ്ടാക്കി വായിലേക്ക് ഒഴിച്ച് കൊടുത്തു….. ഇറക്കുന്നുണ്ട്….അത് തന്നെ ഭാഗ്യം……ആശുപത്രിയിൽ വിളിച്ചു അവധി പറഞ്ഞു..

ഒരുപാടു തവണ ഞാൻ ശ്വേതയെയും അവളുടെ വീട്ടുകാരേയും ഫോൺ വിളിച്ചു കൊണ്ടിരുന്നു…ആരും ലഭ്യമല്ല .. മനസ്സിന് ഒരു സ്വസ്ഥതയും …ഉണ്ടായിരുന്നില്ല…ഞാൻ മാതാവിൻ്റെ രൂപത്തെ വെറുതെ നോക്കിയിരുന്നു….. അടുത്തിരിക്കുന്ന ബൈബിളിൽ ഒരു കടലാസു പുറത്തേക്കു തള്ളിയിരിക്കുന്നു…….ഞാൻ വേഗം അത് എടുത്തു……. ചിലപ്പോൾ ശ്വേത എഴുതി വെച്ചതാണെങ്കിലോ………. ? എൻ്റെ ഊഹം തെറ്റിയില്ല… “സാൻഡ്രയ്ക്കു, ഞാൻ പോവുന്നു…..നേരിട്ട് പറയാനുള്ള ധൈര്യം എനിക്കില്ല…… എന്നെ നിനക്ക് മനസ്സിലാകുമോ എന്നും എനിക്ക് അറിയില്ല…..

കുഞ്ഞു നാൾ തൊട്ടു എന്നെ എൻ്റെ ചുറ്റുമുള്ളവർ അസൂയയോടേ മാത്രമേ നോക്കിയിട്ടുള്ളൂ…… എന്നാൽ ഇന്നു ആ കണ്ണുകളിൽ എല്ലാം സഹതാപമാണ്….. എനിക്ക് അത് സഹിക്കാൻ പറ്റില്ല……. എൻ്റെ സ്വപ്നങ്ങളെ ആഗ്രഹങ്ങളെ മോഹങ്ങളേ ഒരു തൊട്ടിൽ കമ്പിൽ നിന്ന് ഒരു കട്ടിലോളം ഉള്ള ദൂരമാക്കി ചുരുക്കാൻ കഴിയുന്നില്ല….ഒരുപാട് ശ്രമിച്ചു…….കഴിയുന്നില്ല…….എൻ്റെ അച്ചായന് സാൻട്ര ആരായിരുന്നു എന്ന് എനിക്കറിയാം…… എനിക്ക് നിന്നോട് എന്നും അസൂയ ആയിരുന്നു…അന്നും ഇന്നും…..നീ നോക്കുന്നത് പോലെ അച്ചായനെ നോക്കാൻ എനിക്ക് കഴിയില്ല സാൻഡി……. ഞാൻ പോവുന്നു….

എൻ്റെ പിന്നാലെ ഒരിക്കലും വരരുത് പ്ളീസ്…….. ശ്വേത……” പല വട്ടം ഞാൻ ആ കത്ത് വായിച്ചു….. ഈശോയെ അപ്പൊ ശ്വേത ഇനി വരില്ലാ…… വീണ്ടും വീണ്ടും വായിച്ചു…..തിരിച്ചും മറിച്ചും ഒക്കെ നോക്കി….. എനിക്കവളോട് ദേഷ്യം തോന്നി….. എബിയെ ഉപേക്ഷിച്ചതിൽ അല്ല…… അവൾ നൊന്തു പ്രസവിച്ച മോളെ പറ്റി ഒരു വാക്കു പോലും എഴുതാത്തതിൽ……. ഞാൻ അങ്ങനെ തന്നെയിരുന്നു പോയി….. രാവിലെ അന്നമ്മച്ചിയും ജോസ്ഫ്അങ്കിളും വന്നു….കാര്യം അറിഞ്ഞു അവരും ഞെട്ടി……. “എട്ടിൻ്റെ പണി ആയിപോയല്ലോ മോളേ…….. ?” ജോസ്ഫ്അങ്കിളാണ്. അന്നമ്മച്ചി കത്ത് വായന തന്നേ…….”

എന്നാലും ആ കുഞ്ഞിനെ കുറിച്ച് ഒരു വാക്ക് എഴുതീട്ടില്ലാല്ലോ?” ഞാൻ വിചാരിച്ചിരുന്നതിനേക്കാളും ഒരുപാട് അപ്പുറമാണ് ശ്വേത……. എനിക്ക് പണി തന്നതാണോ അതോ നിസ്സഹായത കൊണ്ട് ഓടി പോയതാണോ….അതും അല്ലേൽ തത്കാലം എന്നെ ഉപയോഗിച്ച് പിന്നെ തിരിച്ചു വന്നു അപ്പനെയും മോളെയും സ്വന്തമാക്കാനോ….?.ആദ്യത്തെ രണ്ടും ഞാൻ നേരിടാൻ തയ്യാറാണു…… പക്ഷേ എന്നെ ഉപയോഗിക്കുന്നത്…..അത് വേണ്ട……. “നമുക്ക് പോലീസിൽ പറഞ്ഞാലോ മോളെ…….” ജോസഫ് അങ്കിളാണു ….. “അതാ വേണ്ടതു …… മോളും അപ്പനും അമ്മയും ഒക്കെ ഇപ്പൊ ഇവിടെ എത്തും……..” അന്നമ്മച്ചിയാണ്.

” ഇപ്പൊ വേണ്ട……ഞാൻ പറയാം…….” രണ്ടു മൂന്നു ദിവസം കടന്നു പോയി……ഞാൻ ജോലിക്കു പോയില്ല….എബിയുടെ കാര്യവും മോൾടെ കാര്യവും എല്ലാ അന്നമ്മച്ചിയെ കൊണ്ട് മാത്രം കഴിയില്ല…… എന്തായാലും പാലക്കാട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു….. എബിയെ ജോസഫ് അങ്കിളിനെ ഏൽപ്പിച്ചു…..മോളെ അന്നമ്മച്ചിയേയും…… ഞാൻ പാലക്കാടേക്ക്‌ തിരിച്ചു….. ശ്വേത യുടെ അഡ്രസ് എൻ്റെ കയ്യിൽ ഉണ്ടായിരുന്നു……. കൽപ്പാത്തി നദിയുടെ തീരത്തെ അഗ്രഹാരത്തിൽ എത്തി….ഒരുപോലത്തെ വീടുകൾ ……ചേലയുടുത്ത സുന്ദരിമാരായ വൃദ്ധകൾ……

അവർക്കു തരത്തിനൊത്ത വൃദ്ധന്മാർ……സംസാരിക്കുന്നു ചിരിക്കുന്നു……പൊട്ടിച്ചിരിച്ചു കടന്നു പോവുന്ന സുന്ദരികൾ ……കനകാംബരവും മുല്ലയും ചൂടിയവർ…..പൂക്കടക്കാർ……എനിക്കിതൊക്കെ പുതുമയുള്ള കാഴ്ചകൾ ആയിരുന്നു…..പലരോടും വഴി ചോദിച്ചു……ഡോക്‌ടർ ദമ്പതികൾ ആയതു കൊണ്ട് തന്നെ വഴി പെട്ടന്ന് അറിയാൻ കഴിഞ്ഞു……അഗ്രഹാരത്തിനുള്ളിൽ പലവഴികൾ തിരിഞ്ഞു ഉള്ളിലോട്ടു ചെല്ലും തോറും പ്രത്യേകം ചുറ്റു മതിലുകൾ ഉള്ള പുതിയ തരം വീടുകൾ കണ്ടു തുടങ്ങി…..അതിലൊന്നിന് മുന്നിൽ ഞാൻ നിന്നു …….അകത്തേക്ക് കയറി…..

പുറത്തു വെള്ള പൊടി കൊണ്ട് കോലം വരച്ചിരുന്നു…… ചെടികൾ ഉണ്ട്……പുറത്തായി കുറെ കസേരകൾ ഇട്ടിരിക്കുന്നു……പക്ഷേ വാതിലിൽ ഒരു പ്രിന്റൗട്ട് പേപ്പർ ഒട്ടിച്ചിരിക്കുന്നു…… ഒരു മാസത്തേക്ക് കൺസൽട്ടിങ് ഉണ്ടാവില്ല……ഡോക്‌ഡർസ് യാത്രയിൽ ആണ്. ഞാൻ ബെൽ അടിച്ചു……നിരന്തരം അടിച്ചു കൊണ്ടിരുന്നു…..നിരാശപ്പെട്ടു മടങ്ങാൻ എനിക്ക് കഴിയില്ലായിരുന്നു…….പിന്നെ മുറ്റം കണ്ടിട്ട് ഇന്ന് രാവിലെയും കൂടെ ആരോ വൃത്തിയാക്കിയിരിക്കുന്നു……. ഒരു പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ഒരു പതിനെട്ടു പത്തൊമ്പതു വയസ്സു തോന്നിക്കുന്ന പയ്യൻ വന്നു വാതിൽ തുറന്നു…..ശ്വേതയുടെ അനിയൻ ആണ് അത് എന്ന് എനിക്ക് മനസ്സിലായി……

ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്……അവൻ വാതിൽ തുറന്നു…..എന്നെയും മനസ്സിലായി എന്ന് മുഖം കണ്ടപ്പോൾ തന്നെ വ്യെക്തമായി…… “ഇവിടെ ആരുമില്ല…….” “അപ്പൊ……ഇയാളോ ….?” ഞാൻ തിരിച്ചു ചോദിചു കൊണ്ട് അകത്തു കയറി ഇരുന്നു…….. അവൻ വിയർക്കുന്നുണ്ട്……ആരെക്കെയോ ഫോൺ ചെയ്യുന്നുണ്ട്…..ഒടുവിൽ മൊബൈൽ എനിക്ക് നീട്ടി…… “…….ശ്വേതയാണോ…….?” ഞാൻ ഫോൺ വാങ്ങാതെ ചോദിച്ചു. “അല്ല……അപ്പാവുക്കു എന്തോ സംസാരിക്കണം എന്ന്……” അവൻ പറഞ്ഞു. ഞാൻ മൊബൈൽ വാങ്ങിയില്ല…..അവൻ എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്. “എനിക്ക് ശ്വേതയോടു മാത്രമേ സംസാരിക്കാനുള്ളു……

അവൾ വിളിക്കാതെ ഞാൻ ഇവിടന്നു ഇറങ്ങില്ല…..പിന്നെ ഒരു മണിക്കൂറിനുള്ളിൽ ഞാൻ അഗ്രഹാരത്തിനു പുറത്തു എത്തീല എങ്കിൽ പോലീസും മാധ്യമ പ്രവർത്തകരും എല്ലാരും എത്തും…..കുഞ്ഞിനെ പ്രസവിച്ചു ഉപേക്ഷിച്ച അമ്മയെയും അവൾക്കു ഒത്താശ ചെയ്തു കൊടുത്ത മാതാപിതാക്കളെയും ഒക്കെ കാണാൻ………അപ്പൊ മോൻ പറഞ്ഞോ……” ചെക്കൻ അന്തം വിട്ടു മിഴിച്ചു എന്നെ നോക്കി നിൽക്കുന്നു……ഞാൻ ആഞ്ഞു കർത്താവിനെയും മാതാവിനെയും എനിക്കറിയാവുന്ന എല്ലാ പുന്യാളൻമാരെയും വിളിച്ചു പ്രാർത്ഥിച്ചു……. ഈ ചങ്കൂറ്റം മാത്രമാണ് എൻ്റെ കൈമുതൽ……ഒന്ന് മിന്നിച്ചേക്കണേ………

ചെക്കൻ വീണ്ടും ഫോൺ വിളി….അടക്കി സംസാരം …..അങ്ങോട്ട് നടക്കുന്നു…ഇങ്ങോട്ടു നടക്കുന്നു…..ഒരു അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും……. എൻ്റെ മൊബൈൽ ബെൽ അടിച്ചു……അറിയാത്ത നമ്പരാണ്…. ഞാൻ ചെവിയോട് ചേർത്തു…… “ഹലോ…..” ഞാനാണേ “സാൻഡി…….ഞാൻ…….” ശ്വേതയാണ്……. “നീ……. ആക്ച്വലി……. നിന്നോട് ഞാൻ ചെയ്തതു വഞ്ചനയാണു……..പക്ഷേ….ഞാൻ…….എനിക്ക്………” അവൾ വിക്കി വിക്കി സംസാരിക്കുന്നു….. “എന്നെങ്കിലും മോളെ അന്വേഷിച്ചു നീ തിരിച്ചു വരുമോ………?” ഞാനാണ്……അപ്പുറം നിശബ്ദമായിരുന്നു.

“സാൻഡ്രസ് കാസ്സിലിൽ നീ ഉപേക്ഷിച്ച നിൻ്റെ അച്ചായനെയും അവൻ്റെ കുഞ്ഞിനേയും നിനക്ക് അവകാശപ്പെടാനുള്ള അവസാന അവസരമാണ് ശ്വേത…… ഇപ്പൊ നിനക്ക് പറയാം…….. പിന്നീട് ഒരിക്കലും ഞാൻ തിരിച്ചു തരില്ല…….” അത് പറയുമ്പോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. ശബ്ദം ഇടറിയിരുന്നു…… ഞാൻ വരും എന്നോ…എന്തെങ്കിലും അവൾ പറഞ്ഞെങ്കിൽ എന്ന് എനിക്ക് തോന്നിപോയി….പക്ഷേ അവൾ നിശബ്ധയായിരുന്നു……….എബിയുടെ ചിത്രം വരച്ചു അച്ചായന്റെ സ്വന്തം പട്ടെത്തി എന്ന് എഴുതി അവനെ പ്രണയത്തോടെ നോക്കിയാ പെൺകുട്ടി…… അവൾ എങ്ങോ മാഞ്ഞു പോയിരിക്കുന്നു…അവളുടെ പ്രണയവും…….ഏതാനം നിമിഷങ്ങൾ ഞാൻ കാത്തു ഒരു മറുപടിക്കു വേണ്ടി…… “

ശ്വേത…….കത്തിൽ പോലും നീ നിൻ്റെ കുഞ്ഞിനെ പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല……ഇപ്പോഴും അതെ…….ബട്ട് ഐ സ്വെയർ….. എത്ര സ്വപ്നങ്ങളും വിജയങ്ങളും സന്തോഷങ്ങളും നിന്നെ തേടി എത്തിയാലും നിൻ്റെ മോൾടെ കരച്ചിൽ നിന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കും…….എബിയുടെ സ്നേഹത്തിനും പ്രണയത്തിനും വേണ്ടി നീ കൊതിക്കും…….” അപ്പോഴും ശ്വേത നിശ്ശബ്ദയായിരുന്നു….. ഞാൻ ഫോൺ കട്ട് ചെയ്തു……അവിടന്ന് ഇറങ്ങുമ്പോൾ ശ്വേതയുടെ അനിയൻ എന്നോടൊപ്പം വന്നിരുന്നു…… അഗ്രഹാരം കഴിയുന്നത് വരെ. “ചേച്ചി അങ്ങനാണ്……. സ്വാർത്ഥയാണ്…… സ്വന്തം സന്തോഷങ്ങൾക്കു മാത്രമേ പ്രാധാന്യം കൊടുത്തിരുന്നുള്ളു……. അമ്മാവുക്കും അപ്പാവുക്കും പോലും ചേച്ചിയെ വിശ്വാസമായിരുന്നു…… ചേച്ചി അത് ഉപയോഗപ്പെടുത്തി……

അവരു പോലും ചേച്ചിയുടെ സ്വാർത്ഥത തിരിച്ചു അറിഞ്ഞത് അവരുടെ ലിവിങ് ടുഗെതർ റിലേഷൻ അറിഞ്ഞപ്പോഴാ……ചേച്ചി അങ്ങനാണു……ആർക്കും പെട്ടന്ന് പുള്ളിക്കാരിയെ മനസ്സിലാക്കാൻ പറ്റില്ല…… ശീ ഈസ് ആൽവേസ് ക്രിയേറ്റിങ് എ പോസിറ്റീവ് ആൻഡ് ഹാപ്പി വൈബ്‌സ് ….. സ്വന്തം കംഫോര്ട് സോണിനപ്പുറം ഒന്നുമില്ല……പ്രണയവുമില്ല…… മാതൃത്വവുമില്ല……..” ഞാൻ അവൻ പറയുന്നത് ഞെട്ടലോടെ കേൾക്കുകയായിരുന്നു…….. അതിൽ കള്ളം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല…. ” സാന്ട്ര തരകനും അപ്പനും ഭൂമിയിലെ ജെം ആണ് എന്നാ ചേച്ചി പറഞ്ഞത്….. അത് മനസ്സിലാക്കിയിട്ടാ കൃത്യമായി ചേട്ടനെയും കുഞ്ഞിനേയും അവിടെ തന്നെ ഉപേക്ഷിച്ചത്…….

ചേച്ചി അങ്ങനാ…… പണ്ടു മുതലേ…….. ഇനി തിരിച്ചു വരാൻ ഒന്നും പോവുന്നില്ല…… ചേച്ചിക്ക് ഉഗ്രൻ ഒരു പണി അമ്മാവും അപ്പാവും പ്ലാൻ ചെയ്യുന്നുണ്ട്…….” അവനോടു യാത്ര പറഞ്ഞു തിരിച്ചു വരുമ്പോ എന്റെ മനസ്സിൽ മുഴുവൻ എബിയായിരുന്നു….. ശ്വേതയോടു കൈ കൊടുത്താലോ എന്നാലോചിക്കുന്നു എന്ന് അവൻ പറഞ്ഞപ്പോഴെങ്കിലും ഞാൻ എൻ്റെ പ്രണയം പറയേണ്ടതായിരുന്നു…… ഒരിക്കലും അവൻ എന്നെ വിട്ടു പോവില്ലായിരുന്നു…….. അന്നത്തെ എൻ്റെ അപകർഷത….എൻ്റെ പ്രണയത്തെക്കാളും അന്ന് ഉയർന്ന് നിന്നതു അപകർഷതയായിരുന്നു……. നേരം വൈകി വീട്ടിൽ എത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കേട്ടു മോൾടെ നിലവിളി…..

ചുരത്താത്ത എന്റെ മാറിടം വിങ്ങുന്ന പോലെ തോന്നി……ഞാൻ ഓടി അകത്തു കയറി അന്നമ്മച്ചിയുടെ കയ്യിൽ നിന്നും അവളെ വാങ്ങി ആ നെറുകയിൽ ഉമ്മ വെചു…… ആദ്യമായി ‘അമ്മ എന്ന അധികാരത്തോടെ സ്നേഹത്തോടെ എൻ്റെ മാത്രം സ്വന്തമായ ഒന്ന് പോലെ…….അവളും ഞാൻ വന്നപ്പോൾ കരിചിൽ സമാധാനത്തിലാക്കി……. അകത്തു എബിയുടെ അടുത്ത് ചെന്നു…….. ഒന്നും അറിയാതെ കിടക്കുന്നതു എത്രയോ നല്ലതാണു…….ഞാൻ അവനെ തന്നെ നോക്കി നിന്നു ……എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…….ഞാൻ അവൻ്റെ കൈകൾ എടുത്തു നെറ്റിയിൽ മുട്ടിച്ചു…… “സോറി ഡാ …എബിച്ചാ…….സോറി……നിന്നെ നഷ്ടപ്പെടുത്തിയതിനു……. ഇനി ഇല്ല……ഒരിക്കലും…..” അന്ന് തൊട്ടു ഞാനും മോളും എബിയുടെ മുറിയിൽ രാത്രി കിടക്കാൻ തുടങ്ങി….

അവിടെ തൊട്ടിൽ കെട്ടി….. എനിക്ക് രാത്രി അതാണ് സൗകര്യം…. ശ്വേതയുടേതായ എല്ലാ സാധനങ്ങളും മാറ്റി അന്ന് മുഴുവൻ ഞാൻ തിരിച്ചും മറിച്ചും മുന്നോട്ടുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചു……ഒരു തീരുമാനത്തിൽ എത്തി. ഞാൻ ഡേവിസിനെ വിളിച്ചു……. എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു…… സത്യം പറഞ്ഞാൽ ഡേവിസിനെ കുറച്ചു പേടിയുണ്ട്….. കാരണം കള്ളം ചെയ്യുന്നവർക്കല്ലേ പേടിയുണ്ടാവുള്ളു…… ഞാൻ ഡേവിസിനോട് ഒരിക്കലും നീതി കാണിച്ചിട്ടില്ല……ആ ഉത്തമ ബോധം എനിക്കുണ്ട്. “എന്താ …സാൻട്ര തരകൻ…….ഇപ്പൊ പുതിയ ബന്ധുക്കൾ ഉണ്ടല്ലോ…..ഇങ്ങോട്ടു വിളിക്കാറില്ലല്ലോ.?” ഡേവിസാണ്……. “ഡേവിസ്…… എനിക്കൊന്നു സംസാരിക്കണം……ഫ്രീ ആണോ….?”

ഞാനാണ്…..എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു….വയറിൽ നിന്ന് ഒരു തീ മേലോട്ട് പോവുന്നുണ്ട്……. “യാ…..പറഞ്ഞോ…… എന്റെ പെണ്ണ് ഇങ്ങോട്ടു വിളിച്ചു സംസാരിക്കുക എന്ന അത്ഭുതം സംഭവിച്ചിരിക്കുവല്ലേ………..എന്നാ തിരക്കാണെലും അതൊക്കെ പിന്നെ……..” ഡേവിസിന്റെ സന്തോഷം നിറഞ്ഞ ശബ്ദം……. ഈശോയെ എന്നോട് പൊറുക്കണെ… “ഡേവിസ്……. ആക്ച്വലി എനിക്ക് ഒരു ഗുഡ് ന്യൂസ് അല്ല പറയാനുള്ളതു……….” ഞാനാണേ… “മ്മ്……എന്തായാലും പറഞ്ഞോ?” അവന്റെ ശബ്ദം ഗൗരവത്തിലായി….. “ഡേവിസ്…… ഞാൻ പറയുന്നത് ഡേവിസിനു ഉൾകൊള്ളാൻ കഴിയുമോ എന്ന് എനിക്കറിയില്ല……നമുക്ക് …ഈ വിവാഹം ഡ്രോപ്പ് ചെയ്താലോ……. ഐ മീൻ…..ഐ ആം നോട റെഡി ഫോർ ദിസ് മാര്യേജ്……..”

എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ചു……അപ്പുറം അനക്കം ഒന്നുമില്ല.. “ആർ യൂ കിഡ്‌ഡിങ് മി ?” ഡേവിസിൻ്റെ ശബ്ദത്തിൽ ഗൗരവം കൂടുന്നുണ്ട്. “നോ….നെവർ ……. എന്നോട് ക്ഷമിക്കണം……ഞാൻ ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം…..പക്ഷേ എനിക്കു ഇതാണ് കൂടുതൽ തെറ്റുകളെക്കാളും ശെരി ആയി തോന്നുന്നത്…….” ഞാനാണേ….അവൻ്റെ മറുപടിക്കായി ഞാൻ ചെവിയോർത്തു……. “അതൊന്നും പറ്റുകേല…….നീ പോയി ഒന്ന് കിടന്നു ഉറങ്ങിയേച്ചും വാ..അപ്പൊ ബുദ്ധിക്കു തെളിച്ചം ഉണ്ടാവും….. കെട്ടിനൊന്നും മാറ്റമില്ല…….” ഡേവിസാണ്…… ഒരു അധികാര സ്വരമായിരുന്നു……. “എനിക്ക് മാറ്റമില്ല……. ” ഞാനാണ്….ഉറച്ച സ്വരമായിരുന്നു എന്റേത്. “നിന്നെ പോലെ ഒന്നും രണ്ടും ചേർന്നതല്ല എൻ്റെ കുടുംബം…… ആള് എണ്ണം നീ അന്ന് കണ്ടതിലും കൂടുതൽ ആണ്…..

എൻ്റെ കസിൻസ് ഒക്കെ പിരിപോയ സാധനങ്ങളാ…….. ഈ കല്യാണം വേണ്ടെന്നു വെച്ചേച്ചു നിനക്ക് ആ ഇടവകയിൽ ജീവിക്കാം എന്ന് വിചാരിക്കണ്ട…….” ഡേവിസാണ് …. ഭീഷണിയുണ്ടായിരുന്നു ആ സ്വരത്തിൽ…പറഞ്ഞത് സത്യവുമായിരുന്നു. “എനിക്കറിയാം….. ഡേവിസിന് പിന്മാറാലോ……..?.” ഞാനാണേ….. “എനിക്ക് പറ്റുകേല എന്ന് ആദ്യമേ പറഞ്ഞല്ലോ……” ഡേവിസാണ്……കലിപ്പ് സ്വരം…….ശബ്ദം വളരെ ഉറച്ചതായിരുന്നു. “എങ്കിൽ പിന്നെ ഞാൻ പിന്മാറുവാണു….ഞാൻ ഡേവിസിൻ്റെ അപ്പനെ വിളിച്ചു പറഞ്ഞേക്കാം…..”ഞാനാണ്…….ഏതാനം നിമിഷത്തെ മൗനത്തിനു ശേഷം അവൻ തന്നെ ഭേദിച്ചു. “സാൻഡി…….എന്താ കാരണം എന്ന് ഞാൻ ചോദിക്കാത്തതു ഒരിക്കലും നിൻ്റെ കണ്ണുകളിൽ ഞാൻ പ്രണയത്തെ കണ്ടിരുന്നില്ല…

പക്ഷേ നിന്നെ ഞാൻ വിശ്വസിച്ചിരുന്നു…ഞാൻ മിന്നു കെട്ടുമ്പോ നീ എന്നെ പ്രണയത്തോടെ നോക്കും എന്നും എന്നോട് ചേർന്ന് നിൽക്കും എന്നും.. എപ്പോഴെക്കെയോ നിൻ്റെ മൗനത്തെ ഞാൻ പ്രണയിച്ചിരുന്നു…….” അത് പറയുമ്പോ അവൻ്റെ ശബ്ദത്തിനു ഒട്ടും കാഠിന്യമില്ലായിരുന്നു. “കാരണം മറ്റൊന്നുമല്ല… ഡേവിസിനെ ഞാൻ അർഹിക്കുന്നില്ല എന്നതാണ്……. എന്നിലെ പ്രണയത്തിൻ്റെ മുഖം മറ്റൊരാളുടേതാണ്…….അത് മാറുന്നില്ല…..വീണ്ടും വീണ്ടും അത് തെളിഞ്ഞു കൊണ്ടിരിക്കുന്നു……..” അത് പറഞ്ഞു ഫോൺ വെക്കുമ്പോ ഞാൻ കരഞ്ഞു പോയിരുന്നു…എനിക്കറിയാം ഡേവിസിനും ഒരുപാട് വേദനിച്ചിട്ടുണ്ടാവും…… എന്നാലും ഉള്ളിലെവിടെയോ എനിക്കു നേരിയ ആശ്വാസം ഉണ്ടായിരുന്നു.

(കാത്തിരിക്കണംട്ടോ)

ഇസ സാം…..

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21