Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 19

നോവൽ: ഇസ സാം

“എനിക്കും ഈ സാൻഡിയെയാണ് ഇഷ്ടം…… വീട്ടിൽ പോയി കളിക്കെടാ എന്ന് പണ്ട് നീ അലറിയപ്പോഴും നിന്റെ ഭാവം ഇതായിരുന്നു…….. കട്ട കലിപ്പ്…… ഗുഡ്…… ഈ ഭാവം എന്നോട് മാത്രം മതി കേട്ടോ…… ” അതും പറഞ്ഞു എബി തിരിഞ്ഞു നടന്നു. അവന്റെ ശബ്ദം ഇടറിയോ……ആ തോന്നിയതാവും…എല്ലാം എന്റെ തോന്നലാ……എല്ലാം….. ഞാനും തിരിച്ചു ഡേവിസിന്റ്റെ അരികിലേക്കു നടന്നു. എന്റെ നിറഞ്ഞ കണ്ണുകൾ ഡേവിസ് കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു……എങ്ങേനെയും എനിക്ക് ഡേവിസിനെ സ്നേഹിച്ചേ മതിയാവുള്ളൂ…… വീണ്ടും കുറച്ചു നേരവും കൂടെ ഫൊട്ടോഷൂട് ഉണ്ടായിരുന്നു…എബിയും ശ്വേതയും മോളി ആന്റിയും നേരത്തെ ഇറങ്ങിയിരുന്നു….. അപ്പനും ക്ഷീണിച്ചിരുന്നു……അതിഥികളും .യാത്രയായി… ഡേവിസിന്ടെ കുടുംബവും ഞങ്ങളും മാത്രമായി….

അപ്പൻ അവരോടൊക്കെ യാത്ര പറഞ്ഞു കാറിൽ കയറി….ഒപ്പം ഞാനും………..ഡേവിസ് എനിക്കായി കാറിന്ടെ ഡോർ തുറന്നു തന്നു……എനിക്കു ഡേവിസിനെ നോക്കാൻ ബുദ്ധിമുട്ടു തോന്നി……. അഭിനയിച്ചു എനിക്ക് മതിയായിരുന്നു…….. “കേറിക്കോ സാൻഡി….” എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…..ഞാൻ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി….പക്ഷേ അവൻ എന്റെ ചെവിയോരം വന്നു പതുക്കെ പറഞ്ഞു…… “നീ പിശുക്കി മാത്രമല്ല കള്ളിയുമാണ്……” ഞാൻ ഞെട്ടി അവനെ നോക്കി….ആ മുഖത്തു അപ്പോൾ ചിരി ഉണ്ടായിരുന്നില്ല….അത് മാഞ്ഞിരുന്നു…… കാർ നീങ്ങി തുടങ്ങിയപ്പോൾ ഞാൻ അവനെ തിരിഞ്ഞു നോക്കി…..ഇങ്ങോട്ടു നോക്കി നിൽപ്പുണ്ട്…ഞാൻ പെട്ടന്ന് നേരെ ഇരുന്നു. അവൻ എന്താ അങ്ങനെ പറഞ്ഞെ…….. എന്റെ അഭിനയം മനസ്സിലായോ…….

ഈശോയേ …..പണി പാളുമോ…… എനിക്ക് മേലാ ഇനി അതൊന്നും ആലോചിക്കാൻ…… “എന്ന സാൻഡി……..” അപ്പനാണേ… “ഒന്നൂല്ല അപ്പ…..അപ്പനു ക്ഷീണമുണ്ടോ……?.” ഞാനാന്നെ…..അപ്പൻ ഒന്നും മിണ്ടിയില്ല…… എന്റെ നേരെ കൈ വിരിച്ചിരുന്നു…ഞാൻ അപ്പന്റെ ചുമലിൽ തലചായ്ച്ചു…… എന്റെ ഭാരം അപ്പന് താങ്ങാൻ പറ്റുകേല….അത്രയ്ക്കും ശോഷിച്ചിരിക്കുന്നു……ഈ കുറച്ചു മാസങ്ങൾ കൊണ്ട്…… വീട്ടിൽ എത്തിയിട്ട് ഞാൻ വേഷം പോലും മാറാതെ അപ്പന്ടെ വേഷം മാറ്റി….. വേദന വന്നു തുടങ്ങിയിരുന്നു….മരുന്ന് കൊടുത്തു……കിടത്തി……. അപ്പൻ വേഗം ഉറങ്ങിയിരുന്നു…… ബന്ധുക്കൾ ഒക്കെ അപ്പൊ തന്നെ പോയി……ജോസഫ് അങ്കിളും അന്നമ്മച്ചിയും വൈകിട്ടോടെ പോയി…… എനിക്ക് ഒന്ന് കിടന്നാൽ ഉറക്കം പോലും വന്നില്ല…..ടി.വി കാണാൻ ശ്രമിച്ചു…നടന്നില്ല……എന്തെക്കെയോ വായിക്കാൻ നോക്കി …..അതും നടന്നില്ല….ഞാൻ ഡോക്ടർ ആവേണ്ടായിരുന്നു……

അപ്പന്റെ മാറ്റങ്ങൾ അത്രയ്ക്കും ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു…… എന്റെ അപ്പൻ എന്നെ വിട്ടു പോകാനുള്ള ദിവസങ്ങൾ അടുത്ത് കൊണ്ടിരിക്കുന്നു……ഞാൻ വെറുതെ വീടിനു ചുറ്റും നടന്നു…… എന്റെ അപ്പനോടൊപ്പം ഓടി കളിച്ചു ചിരിച്ചു വളർന്ന സ്ഥലങ്ങൾ……ഞങ്ങളുടെ തമാശകൾ……ഞാൻ തിരിച്ചു അപ്പന്റെ മുറിയിലേക്ക് വന്നു…അപ്പൻ ഞെരുങ്ങുന്നുണ്ട്…എന്നാലും മയക്കം തന്നെ…… അപ്പനെ നോക്കാൻ ഹോം നഴ്സിനെ വെക്കാനൊക്കെ എല്ലാരും പറഞ്ഞു….. എനിക്കതിനു കഴിഞ്ഞില്ല…..അപ്പൻ കുറച്ചു നാളേ ഇനി ഉണ്ടാവുള്ളു….അത്രയും നാളെങ്കിലും ഞങ്ങൾക്കിടയിൽ ആരും വേണ്ട….. ഡേവിസിന്റെ അപ്പനോട് ഞാൻ അപ്പന്റെ കാര്യം പറഞ്ഞിരുന്നു…അതുകൊണ്ടു തന്നെ കെട്ട് മൂന്നാമത്തെ ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു…..മനസമ്മതത്തിനു ശേഷം ഡേവിസ് എന്നെ വിളിച്ചില്ല……

മൂന്നു ദിവസങ്ങൾ കഴിഞ്ഞു….. എനിക്ക് കുറച്ചു ഭയം വന്നു തുടങ്ങിയിരുന്നു….. കെട്ട് നടക്കാതെ വരുമോ…..അപ്പനു വിഷമം ആവുമോ…. എന്റെ അഭിനയം മോശമായിരുന്നോ……ഞാൻ ദിവസവും തകർത്തു പ്രാർത്ഥിച്ചു……”മാതാവേ ഡേവിസിനോട് എനിക്ക് സ്നേഹവും പ്രണയവും തോന്നണേ” നാലു ദിവസങ്ങൾ കഴിഞ്ഞു ഡേവിസ് വിളിച്ചില്ല……..ഗതികെട്ട് ഞാൻ അങ്ങോട്ട് വിളിച്ചു…… “ഹലോ….. സാൻഡി……പറയു……..” ഗൗരവമുള്ള ശബ്ദം… ഈശോയെ ഞാനെന്തു പറയാൻ……. “അത്….പിന്നെ…..ഫോട്ടോസ് ഒക്കെ കിട്ടിയോ…….?” ഞാനാണേ.. “കിട്ടുമ്പോ …തരാം……” തീർന്നു മറുപടി……ഇനി ഞാൻ എന്ത് പറയും….. ഫുഡ് കഴിച്ചോ എന്ന് ചോദിച്ചാലോ…… വേണ്ട……ഞാൻ എന്ത് ചോദിക്കും……

ഇയാൾക്ക് എന്തെങ്കിലും എന്നോട് ചോദിക്കാൻ പാടില്ലേ… “ഒന്നും ചോദിക്കാനില്ലേൽ ഞാൻ ഫോൺ വെക്കാമായിരുന്നു…….” ഡേവിസാണ് ….ഇയാൾക്കു ഇത്ര ജാഡയോ……. “അല്ല….. ഡേവിസ് കേട്ട് കഴിഞ്ഞിട്ടല്ലേ പോവുള്ളു……..” ഞാനാണ്……. “എന്നെ പറഞ്ഞു വിടാനാ ധൃതി…….. ഞാൻ കെട്ട് കഴിഞ്ഞു അന്ന് തന്നെ പൊക്കൊള്ളാവേ………. നീ ശെരിക്കും എം.ബി.ബി.സ് തന്നെയാണോ പഠിച്ചത്….. മിക്സഡ് സ്കൂളിലും കോളേജിലും ഒന്നും പഠിച്ചിട്ടില്ലേ……..” ഞാൻ ഒന്നും പറയാൻ പോയില്ല…അല്ലെങ്കിൽ തന്നെ എന്ത് പറയാൻ… ഒരു അഭിനേത്രി പോലൂം… എന്നോട് തന്നെ പുച്ഛം തോന്നി….. ……. ഒന്നും ഫലിച്ചില്ല……. വിളിക്കണ്ടായിരുന്നു…… “സാൻഡി എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്……. ” ഡേവിസാണ് . ലയനത്തിന് വിളിച്ചിട്ടു ഭിന്നതയിൽ അവസാനിച്ച പാർട്ടി മീറ്റിംഗ് ആവുമോ കർത്താവേ……

“നാളെ കാണാം ഡേവിസ്……” ഞാനാണേ……. “നാളെയല്ല……ഇപ്പൊ…..ഒരു മണിക്കൂറിനുള്ളിൽ ഞാൻ എത്തും റെഡി ആയിക്കോ…..അപ്പനോട് ഞാൻ പറഞ്ഞേക്കാം…..” അതും പറഞ്ഞു ഡേവിസ് ഫോൺ വെച്ചു. ഞാൻ ആ നിൽപ്പ് തുടർന്നു…… ഇതിനെയാണ് വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുന്നേ…… വല്ല കാര്യവുമുണ്ടോ…… ഈശോയെ എനിക്ക് മേല….. ഞാൻ ഇനിയും …….. എനിക്ക് എന്നാ…എന്നെ മിന്നു കെട്ടാൻ പോവുന്ന ആളാ……എന്റെ അപ്പൻ പറഞ്ഞ പോലെ ഞാൻ ജീവനുതുല്യം സ്നേഹിക്കേണ്ട ആൾ….. ഞാൻ കണ്ണാടിയിൽ നോക്കി. കഴിയുമോ സാൻഡി…….നിനക്ക് എബിച്ചനെ മറക്കാനാവുമോ….. എന്ത് കൊണ്ടില്ല…തീർച്ചയായും കഴിയും…എബിക്ക് മറ്റൊരു കുടുംബം ഉണ്ട്…അവൻ സന്തോഷവാനാണ്……

എന്നോ മിന്നി മറഞ്ഞു പോയ ഒരു പ്രണയവും ആലോചിച്ചു ഇരിക്കുന്ന വിഡ്ഢിയാവാൻ ഇനി വയ്യ…. ഞാൻ വേഗം ഒരുങ്ങി….താഴെ എത്തി ..അപ്പൻ കണ്ണടച്ച് കിടക്കുന്നു….. ഞാൻ ആ നെറുകയിൽ തലോടി. അപ്പൻ കണ്ണ് തുറന്നു…. “എന്റെ ഫസ്റ്റ് ഡേറ്റിംഗ് ആണ്…..അനുഗ്രഹിക്കണം……” ഞാൻ തമാശ രൂപേണ പറഞ്ഞു. എന്ത് കൊണ്ടില്ല…തീർച്ചയായും കഴിയും…എബിക്ക് മറ്റൊരു കുടുംബം ഉണ്ട്…അവൻ സന്തോഷവാനാണ്…… എന്നോ മിന്നി മറഞ്ഞു പോയ ഒരു പ്രണയവും ആലോചിച്ചു ഇരിക്കുന്ന വിഡ്ഢിയാവാൻ ഇനി വയ്യ…. ഞാൻ വേഗം ഒരുങ്ങി….താഴെ എത്തി ..അപ്പൻ കണ്ണടച്ച് കിടക്കുന്നു….. ഞാൻ ആ നെറുകയിൽ തലോടി. അപ്പൻ കണ്ണ് തുറന്നു…. “ഒരുങ്ങിയോ…… ഡേവിസ് വിളിച്ചിരുന്നു…….” അപ്പനാണേ ….. “കൊള്ളാവോ അപ്പ……..” ഞാൻ എണീറ്റ് നിന്നു…

വൈറ്റ് ഷോർട് കുർത്തയും ജീൻസുമായിരുന്നു വേഷം…. അതാണ് എന്റെ എന്നത്തേയും വേഷം…..ഇന്നും അതേ……. “എന്റെ ഫസ്റ്റ് ഡേറ്റിംഗ് ആണ്…..അനുഗ്രഹിക്കണം……” ഞാൻ തമാശ രൂപേണ പറഞ്ഞു. “ഹഹ….. ….. സന്തോഷമായിട്ടു തിരിച്ചു വാ……… ” തളർന്ന ശബ്ദം…… ഞാൻ ജോസഫ് അങ്കിളിനെ വിളിച്ചു വീട്ടിൽ നിർത്തി…..അപ്പന് വേണ്ട ആഹാരം ഒക്കെ എടുത്തു വെച്ചു….. അപ്പോഴേക്കും ഡേവിസും എത്തി…അപ്പനോട് ഒന്ന് സംസാരിച്ചു ഞങ്ങൾ ഇറങ്ങി……. അവൻ ബൈക്കിലാണു വന്നത്. എന്നെ നോക്കുന്നുണ്ടെങ്കിലും ചിരിയില്ലാ…… ഞാൻ ബൈക്കിൽ കയറി…… അപ്പനും പണ്ട് ബുള്ളറ്റ് ഉണ്ടായിരുന്നു….അതിൽ ഞങ്ങൾക്ക് ഒരു കറക്കം ഉണ്ട്…മമ്മയും ഉണ്ടാവും ഒപ്പം…. മമ്മ പോയപ്പോൾ അപ്പൻ അത് വിറ്റു.

ഞങ്ങൾ ഒരു കോഫി ഷോപ്പിലേക്ക് ചെന്നു…അധികം തിരക്ക് ഒന്നുമില്ല…..അരണ്ട വെളിച്ചം…നല്ല മെലഡി …..തികച്ചും പ്രണയാതുരമായ അന്തരീക്ഷം……. എന്റെ മനസു മാത്രം ശൂന്യം…..കുറച്ചു ഭയം ഉണ്ട്….. ഡേവിസ് സ്നേഹത്തോടെ നോക്കാത്തത് കൊണ്ട് ശ്വാസം മുട്ടൽ ഇല്ല….. ഞാൻ ഏതു നൂറ്റാണ്ടിലെ ജീനാണോ ആവോ….. ഡേവിസ് ചാരിയിരുന്നു എന്നെ തന്നെ വീക്ഷിക്കുന്നുണ്ട്…….എന്നെ പഠിക്കുവാണു എന്ന് തോന്നുന്നു……. നോക്കട്ടെ……. “സാന്ഡ്രാ… ഈ വളച്ചു കെട്ടു എനിക്കിഷ്ടല്ല……” ഡേവിസ് ഒന്ന് നിർത്തി……..ഞാൻ അവനെ തന്നെ നോക്കിയിരുന്നു….. “.. എന്നെ സ്നേഹിക്കാൻ പറ്റുമോ……? എന്തെങ്കിലും ഉണ്ടേൽ ഇപ്പൊ പറഞ്ഞോളണം…..ഇനിയും സമയം ഉണ്ട്….. ” ഡേവിസ് ആണ്….. ഇതാണ് ഡേവിസ്…..ഒരു തുറന്ന പുസ്തകമാണ്…. പക്ഷേ ഞാനങ്ങനല്ലല്ലോ……

എനിക്ക് സമയവും ഇല്ല…… ഞാൻ അവനെ തന്നെ നോക്കിയിരുന്നു…….എനിക്ക് അവനോടു ബഹുമാനം തോന്നി…അത്ഭുതം തോന്നി…………. അവൻ എത്ര ഓപ്പൺ ആണ്….. എല്ലാം എല്ലാരോടും തുറന്നു പറയാൻ കഴിയുന്നത് നമ്മളിൽ കള്ളം ഇല്ലാത്തപ്പോഴാണു…..അവൻ പറഞ്ഞത് ശെരിയാണു…ഞാൻ കള്ളിയാണു. “ലുക്ക് സാൻട്ര…… ഈ ലിവിങ് ടുഗെതർ റിലേഷൻസും മറ്റു പല റിലേഷൻസും കണ്ടു മടുത്തിട്ടാണ് ഇങ്ങോട്ടു വന്നത്……. എനിക്ക് മിന്നു കെട്ടു ഒക്കെ ഭയങ്കര പവിത്രമാണ്……ഞാൻ ആദ്യം നിന്നെ ശ്രദ്ധിക്കുന്നത് പോലും നീ എബിയോടും ശ്വേതയോടും മിന്നു കെട്ടിനെ പറ്റി പറഞ്ഞത് കേട്ട് കൊണ്ടാണ്…. പിന്നെ മിന്നു എന്ന് കേൾക്കുമ്പോ നിന്നെയാണ് ഓർമ്മ വന്നിരുന്നതു…….അങ്ങേനെയാ എബി പറഞ്ഞിട്ടു കല്യാണം ആലോചിച്ചത്…..എന്ന് വെച്ച്..

ഐ ആം നോട് ഒബ്സ്സ്ഡ് വിത്ത് യു……..നീ അല്ലെങ്കിൽ മറ്റൊരാൾ……” അവൻ ഒന്ന് നിർത്തിയിട്ടു വിദൂരതയിലേക്ക് നോക്കി…… ഞാൻ കാണുകയായിരുന്നു…… ദേഷ്യം പ്രണയം പരിഭവം എല്ലാം കൂടി കുഴഞ്ഞ ഒരു ഭാവം…… ” ഐ ആം നോട് ഒബ്സ്സ്ഡ് വിത്ത് യു……..നീ അല്ലെങ്കിൽ മറ്റൊരാൾ…..” അവൻ പറഞ്ഞത് ഞാൻ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു…… എനിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല……. വൈ ഐ ആം ഒബ്സ്സ്ഡ് വിത്ത് എബി……….വൈ…….എനിക്ക് എന്ത് കൊണ്ട് അവിടെ മറ്റൊരാളെ ചിന്തിക്കാൻ കഴിയുന്നില്ല…… പുതിയ സംഭവം ഒന്നുമല്ലലോ……. എനിക്ക് കഴിയും….. “എന്തിനാ കണ്ണ് നിറയ്ക്കുന്നെ……. …..ഒന്നും മിണ്ടുകെയുമില്ല…….അത് പിന്നെ മൗനം പ്രണയം ആണ് എന്നൊക്കെ ഞാൻ ആശ്വസിച്ചു…………” ഡേവിസാണ്…..അവന്റെ ശബ്ദം ശാന്തമായിരുന്നു…… “ലുക്ക് സാന്ട്ര……

നീ എന്തെങ്കിലും ഒന്ന് പറ…… നിന്റെ അപ്പന് വേണ്ടി സ്പോയിൽ ചെയ്യാനുള്ളതല്ല എന്റെ ജീവിതം……. ഇഷ്ടല്ല എങ്കിൽ പറ………എന്നെ നിനക്ക് സ്നേഹിക്കാൻ പറ്റുമോ? മിന്നു കെട്ടി ചേർത്ത് പിടിക്കുമ്പോ അനിഷ്ടത്തോടെ കണ്ണ് ചിമ്മാതെ ഇഷ്ടത്തോടെ ചേർന്ന് നില്ക്കാൻ കഴിയോ നിനക്ക് …….. ഇല്ലെങ്കിൽ ഇപ്പൊ പറയണം…….” ഡേവിസിന്ടെ ശബ്ദം ശാന്തവും ദൃഢവുമായിരുന്നു…… അവൻ പറഞ്ഞത് എല്ലാം ശെരിയും സത്യവുമാണ്…എബിയും ശെരിയാണ്…..ശ്വേതയും ശെരിയാണ്…ഇവിടെ തെറ്റ് എനിക്ക് മാത്രമാണ്…ഇന്നും ആ പതിനേഴു വയസ്സുകാരിയായ ചിന്തിക്കുന്ന ഞാൻ…ആ പൂക്കളും ബൈബിൾ വചനങ്ങളെയും ചുറ്റി പറ്റി….. പ്രണയത്തിനു എബിയുടെ മുഖം നൽകിയ ഞാനാണു തെറ്റ്……. ഇല്ല…..അപ്പൻ പറഞ്ഞത് പോലെ സാൻഡിയുടെ പ്രണയത്തിനു എബിയുടെ മുഖമല്ല……

ഡേവിസിന്ടെ മുഖമാണ്……ആവണം……. “എന്തെങ്കിലും ഒന്ന് പറ………” ഡേവിസാണ്…… ഒരുപാട് നേരമായി ഞാൻ ഈ ഇരുപ്പാന്നെ…… “ജസ്റ്റ് എ മിനിറ്റ്…….” ഞാൻ വാഷ്‌റൂമിലേക്കു വന്നു. മുഖത്തു വെള്ളം ഒഴിച്ച് കൊണ്ടിരുന്നു…കണ്ണ് നിറഞ്ഞു നിറഞ്ഞു വരുന്നുണ്ടായിരുന്നു…..വീണ്ടും ഒഴിച്ചു……. കണ്ണാടിയിലേക്കു നോക്കി……ബി ബോൾഡ് സാൻഡി……. തിരിച്ചു ഡേവിസിനു എതിർവശം വന്നു ഇരുന്നു. “സ്നേഹിക്കാൻ പറ്റുമോ …ഇല്ലയോ…….?” ഡേവിസാണ്….. ആ കാപ്പി കണ്ണുകൾക്ക് തീക്ഷണതയേറി…… ഞാൻ ചെറു ചിരിയോടെ പറഞ്ഞു……..”നമ്മൾ തമ്മിൽ ക്യാനഡയിലെയും കേരളത്തിന്റെയു വ്യെത്യാസം ഉണ്ട്…. ഡേവിസ് വളരെ ഫാസ്റ്റ് ആണ്…..ഞാൻ വളരെ പിന്നിലും…..

എന്റെ മനസ്സിൽ പ്രണയത്തിനു ഒരു മുഖം ഉണ്ടായിരുന്നു…..അതിനു ഡേവിസിന്റ്റെ ഛായ വന്നു തുടങ്ങിയിട്ടേയുള്ളൂ……. മിന്നു കെട്ടു ആവുമ്പൊ അത് പൂർണ്ണമായും ഡേവിസിന്റ്റെയാവും…അന്ന് ഞാൻ തന്നെ ചേർന്ന് നിന്ന് കൊള്ളാം…..പോരേ …….” ഞാനാണ്…… ആദ്യമായി ഞാനവനോട് ആത്മാർത്ഥമായി സംസാരിച്ചത് അപ്പോഴായിരുന്നു…….. “അത്രയ്ക്ക് കഷ്ടപ്പെട്ട് എന്നെ സ്നേഹിക്കണം എന്നില്ല……..” ഡേവിസാണ്……. അവന്റെ മുഖത്തു പരിഭവം ഉണ്ടായിരുന്നു…… എന്നോട് ധാർഷ്ട്യത്തോടെ സംസാരിച്ചിരുന്നവന്ടെ മുഖത്തെ പരിഭവം എന്നിൽ ചിരി ഉണർത്തി. “ആണോ……എന്നാലേ ഈ ഡേവിസിനെ ഞാൻ കഷ്ടപ്പെട്ട് ശ്വാസം മുട്ടി അങ്ങ് സ്നേഹിക്കാൻ തീരുമാനിച്ചു………..

ഇത്രയും കഷ്ടപ്പെടുമ്പോ ഏറ്റവും ബെസ്റ്റ് തന്നെ വേണ്ടേ…….” ഡേവിസിന്റെ മുഖത്തു ഒരു ആശ്വാസം ഉണ്ടായിരുന്നു…എന്നാലും അത്രയ്ക്ക് തെളിഞ്ഞില്ല…… പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചു….. അല്ല അവൻ എന്നെ കൊണ്ട് സംസാരിപ്പിച്ചു…… എന്നെ കേൾക്കാൻ അവൻ ഒരുപാട് ആഗ്രഹിക്കുന്നത് പോലെ തോന്നി…… അവനെ നഷ്ടപ്പെടുത്തുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആണ് എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു…… ഞങ്ങൾ തമ്മിൽ ഒരു നല്ല സൗഹൃദം ഉടലെടുക്കുകയായിരുന്നു…… തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഞങ്ങൾ ഇരുവരിലും ഒരു ചിരിയൊക്കെ ഉണ്ടായിരുന്നു……അപ്പനും അത് വളരെ ആശ്വാസമായിരുന്നു…….

(കാത്തിരിക്കണംട്ടോ)

ഇസ സാം…..

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18