Saturday, January 18, 2025
Novel

തൈരും ബീഫും: ഭാഗം 15

നോവൽ: ഇസ സാം


“എന്റെ അപ്പനും ഇങ്ങനാ…….വഴക്കുപോലെ സ്നേഹിക്കും കെയർ ചെയ്യും…….തമാശയായി മോട്ടിവേറ്റ് ചെയ്യും…എപ്പോഴും പറയും എന്റെ സാൻഡി ചുണകുട്ടിയാണ് എന്ന്………. വെറുതെയാ…അപ്പനറിയാം ഞാൻ ചുണക്കുട്ടീ അല്ലാ എന്ന്…….. പറയുമ്പോ ഞങ്ങൾക്കും രണ്ടും സന്തോഷം………. എനിക്ക് പറ്റുകേല എബി…….എന്റെ അപ്പനില്ലാതെ ജീവിക്കാൻ എനിക്ക് പറ്റില്ല…….ഞാൻ മരിച്ചു പോവും…….” അതും പറഞ്ഞു പൊട്ടി കരഞ്ഞ സാൻട്രയെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ….. ഞാനും അവളെ വേദനിപ്പിച്ചിട്ടേ ഉള്ളൂ…….എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…..

” അപ്പനിലാതെ……..എനിക്ക് പറ്റുകേലാ………… ” അതും മറ്റെന്തെക്കെയോ വ്യെക്തമില്ലാതെ പറഞ്ഞു അവൾ കരഞ്ഞു കൊണ്ടിരുന്നു…………..

ഞാൻ അവളുടെ മുഖം ഇരുകൈകളിലും എടുത്തു…….

“അപ്പന്റെ സാൻഡി ചുണക്കുട്ടീ തന്നെയാണു……. ആര് പറഞ്ഞു അല്ല…എന്ന്…നീയല്ലേ കുഞ്ഞായിരുന്നപ്പോൾ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ ചീത്ത വിളിച്ചെ ….സ്കൂളിലെ ആമ്പിള്ളേർക്കു ഒക്കെ പണി കൊടുത്തതു …….. ഒറ്റയ്ക്ക് ഒരു കൊച്ചു സൈക്കിളിൽ ഒറ്റയ്ക്ക് ആ കുന്നിന്മേൽ ഒരു കൊച്ചിനെ രക്ഷിക്കാൻ പോയേ ……. കോളേജിൽ ഞങ്ങൾക്ക് അവധി മേടിച്ചു തന്ന ഝാൻസി റാണി അല്ലായോ ………. യു ആർ സ്ട്രോങ്ങ്…….. ” അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു….അവൾ എന്നിൽ നിന്ന് അടർന്നു മാറി കസേരയിലിരുന്നു ………പിന്നെ ഇല്ലാ എന്ന് തലയാട്ടി……കൊണ്ട് പറഞ്ഞു…..

.”ഇല്ല……എന്റെ അപ്പൻ ഉള്ളതുകൊണ്ടാ ഞാൻ ……….അങ്ങനെയൊക്കെ ….എന്റെ അപ്പനില്ലാത്ത ഈ ലോകത്തെ സാൻഡി ഒന്നുമല്ല…..അവൾക്കു ആരുമില്ല …… അവൾക്കു ചുറ്റും ഭയവും ഇരുട്ടും മാത്രമേയുള്ളൂ……..” അവളെ തളർന്നു കാണാൻ എനിക്ക് കഴിയുമായിരുന്നില്ല…… എന്ത് പറഞ്ഞെങ്കിലും എനിക്ക് അവളെ ധൈര്യപ്പെടുത്തണം……..

“ലുക്ക് സാന്ട്ര ഈ സർജറി എന്തായാലും അപ്പൻ ഓവർകം ചെയ്യും…… അതുകൊണ്ടു തന്നെ നമുക്കു കുറച്ചു ദിവസങ്ങൾ കിട്ടും അദ്ദേഹത്തിന് സന്തോഷം കൊടുക്കാൻ…..ചിലർക്ക് ഒന്നും അതുപോലും കിട്ടാറില്ല….. നിന്നെക്കാണുമ്പോ അപ്പന് തോന്നണം ഞാൻ പോയി കഴിഞ്ഞാലും എന്റെ സാൻഡി പിടിച്ചു നിൽക്കും …എന്ന്……നീ ചുണക്കുട്ടീ ആണ് എന്ന്……. എത്രത്തോളം പോസിറ്റീവ് എനർജി പുള്ളിക്ക് കൊടുക്കാൻ പറ്റുന്നോ ….അത്രയും ദിവസം പുള്ളി നിന്റൊപ്പം കാണും…… നിനക്ക് കരയാം അപ്പനെ മുറിയിലേക്ക് മാറ്റുന്നത് വരെ …..അത് കഴിഞ്ഞു അപ്പന്റെ ചുണക്കുട്ടി ആയിരിക്കണം…….. ”

അതും പറഞ്ഞു ഞാൻ വാളുടെ കൈഅമർത്തി പിടിച്ചു…..ആ കൈകൾ തണുത്തു മരവിച്ചിരിക്കുന്നതു പോലെ തോന്നി ….മണിക്കൂറുകൾ കഴിഞ്ഞു….സർജറി കഴിഞ്ഞു….നേരവും വെളുത്തിരുന്നു…….സാന്ട്ര കരഞ്ഞു തളർന്നു നിശ്ചലയായി ഇരിപ്പുണ്ട്. ഞാൻ ശ്വേതയോടു എല്ലാം പറഞ്ഞിരുന്നു…..

“സാൻഡ്ര അപ്പൻ കോൺഷിയസ് ആയി…..നിനക്കു കേറി കാണാം………” ഞാൻ അവളോട് പറഞ്ഞു…

അപ്പോഴേക്കും അവൾ എന്റെ ഒപ്പം എണീറ്റ് വന്നു ….ഐ സി യു വിനു മുന്നിൽ എത്തിയതും എന്റെ കൈപിടിച്ച് നിർത്തി…….

” എനിക്ക് പറ്റുകേല എബി….ഞാൻ വീണു പോവും…അപ്പൻ കുറച്ചു കൂടെ ഡൗൺ ആയി പോവുള്ളു…….. ഞാനില്ല…….നീ പോ…….പ്ലീസ് …….” അതും പറഞ്ഞു അവൾ തിരിഞ്ഞു

എനിക്ക് ഒരുപാട് വേദന തോന്നി…… ഞാൻ അകത്തേക്ക് കയറി……അപ്പൻ കണ്ണ് അടച്ചു കിടക്കുന്നു…ഞാൻ അരികിലായി ചെന്നു….. നേഴ്സ് പറഞ്ഞിട്ടാവണം അദ്ദേഹ കണ്ണ് തുറന്നു എന്നെ നോക്കി….പിന്നെ പുറകിലോട്ടും……. നല്ല വേദനയുണ്ടാവും എന്നിട്ടും എന്നെ നോക്കി നേരിയ പുഞ്ചിരി തന്നു…….

“അവൾ തളർന്നു പോയിട്ടുണ്ടാവും……….. അപ്പൻ …… അങ്ങനൊന്നും …… പോവില്ല……..പ പ പറ ……” അദ്ദേഹം സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി……

“ഞാൻ പറഞ്ഞേക്കാം അങ്കിളേ ……. ഒരുപാട് സ്ട്രെയിൻ ചെയ്യണ്ടാ…….” ഞാൻ അദ്ദേഹത്തിന്റെ കൈപിടിച്ച് പറഞ്ഞു……. അദ്ദേഹം തലയാട്ടി…….

” എബി …… അവളെ …… ഒറ്റയ്ക്കാക്കരുത്……. നല്ല സൗഹൃദങ്ങൾ അനുഗ്രഹമാണ്……. ഡോൺട് ………….” അദ്ദേഹം പൂർത്തിയാക്കാൻ ബുദ്ധിമുട്ടി….

“ഡോണ്ട് മിസ് ഇറ്റ് ….അല്ലെ..അങ്കിൾ …… ഐ വോന്റ്റ് ……….” ഞാൻ പറഞ്ഞു…അദ്ദേഹം ചിരിച്ചു കൊണ്ട് തലയാട്ടി……. ഐ സി യു വിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഇത്ര വേദനയുടെ ഇടയിലും ചിരിക്കുന്ന അങ്കിളായിരുന്നു……ആ മനസ്സായിരുന്നു….. എന്നെ കാത്തു സാൻഡ്ര ഉണ്ടായിരുന്നു……

“അപ്പൻ…..അങ്ങനൊന്നും പോവില്ല……എന്ന് പറയാൻ പറഞ്ഞു…….” ഞാൻ പറഞ്ഞത് കേട്ട് അവൾ കണ്ണടച്ചു….ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു……

രണ്ടു ദിവസം കഴിഞ്ഞാലെ മുറിയിലേക്ക് മാറ്റുള്ളൂ എന്ന് ഡോക്ടർസ് പറഞ്ഞു ….. എത്ര നിർബന്ധിച്ചിട്ടും സാന്ട്ര എന്നോടൊപ്പം വീട്ടിൽ വരാൻ തയ്യാറായില്ല……ജോസഫ് അങ്കിൾ അവൾക്കുള്ള സാധനങ്ങളുമായി വന്നു……. അവൾ എന്നെ ഒരുപാട് നിർബന്ധിച്ചു വീട്ടിലേക്കു പറഞ്ഞയച്ചു…..

“അപ്പൊ….ഞാൻ രാത്രി വരാം ………” ഞാനാണ് …

“വേണ്ട….. പിന്നെ വന്നാൽ മതി…… ഞാൻ ഓ ക്കെയാണ് ……..” സാൻഡ്രയാണ് …എന്നെ നോക്കി ഒരു കൃത്രിമ ചിരി ഒക്കെ ചിരിച്ചു …….. ഞാനും അതേ ….തിരിച്ചു വീട്ടിലേക്കു വരുമ്പോഴും സാൻട്രയും അവളുടെ അപ്പനും നിറഞ്ഞു നിന്നു ……. പക്ഷേ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ എന്നെ പരിഭവത്തോടെ നോക്കി നിന്ന പട്ടത്തിയെ ഓർമ്മ വന്നു…ഞാൻ വിളിച്ചപ്പോൾ ഒന്നും മിണ്ടാതെ പരിഭവത്തോടെ മൂളുക മാത്രം ചെയ്ത പട്ടെത്തി….. ഈശോയെ ഈ ആഴ്ച മുഴുവൻ തൈര് സാദവും സാമ്പാർ സാദവും ഒക്കെ ആയിരിക്കുമോ……അവൾ പിണങ്ങുമ്പോ എന്നോട് പ്രതികാരം ചെയ്യുന്നത് ഇങ്ങനാ…..അല്ലാണ്ട് വേറെ ബഹളം ഒന്നുമില്ല …..

ഒരുപാടു ബെൽ അടിച്ചപ്പോൾ വന്നു തുറന്നു….ഒന്നും മിണ്ടാതെ വെട്ടി തിരിഞ്ഞു അകത്തു പോയി….ഞാൻ അങ്ങോട്ട് പോയി മിണ്ടി ഹോസ്പിറ്റലിലെ കാര്യം ഒക്കെ പറഞ്ഞു നോക്കി…. എവിടെ തിരിഞ്ഞു പോലും നോക്കീല…..ഒടുവിൽ ഞാൻ പിടിച്ചു നിർത്തി എന്താ എന്ന് ചോദിച്ചതേയുള്ളൂ അവളുടെ കയ്യിലിരുന്ന സ്പൂൺ വെച്ച് ഒരടി തന്നു…പിന്ന അവിടെ ഇരുന്ന സകലമാന സാധനങ്ങളും എടുത്തെറിഞ്ഞു……ഈശോയെ ഈ പിശാശിനു എന്താണ്…..ഒടുവിൽ ഒരു വിധം ഞാൻ അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു അവളെ ചേർത്ത് പിടിച്ചു…….

.”എന്താടീ പട്ടത്തി ……..” എന്നെ തുറിച്ചു നോക്കീട്ടു അകത്തു പോയി എന്തോ എടുത്തു കൊണ്ട് വന്നു എന്റെ നേരെ നീട്ടി…… എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ കാർഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു ……….. ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…എന്റെ എം .ഡി തീരുവാൻ ഇനിയും മാസങ്ങൾ ഉണ്ട്. അതിനിടയ്ക്ക്…….. ഒരു കുഞ്ഞു…ഇപ്പൊ വേണമോ…… ആദ്യമൊക്കെ അങ്ങനെ ചിന്തിച്ചെങ്കിലും ഒരിക്കലും അതിനെ വേണ്ടാ എന്ന് വെക്കാൻ എനിക്ക് കഴിഞ്ഞില്ല…. ശ്വേതയ്ക്കും ഇപ്പൊ ഒരു കുഞ്ഞുനു താത്പര്യമുണ്ടായിരുന്നില്ല..

“അച്ചായാ……ഞാൻ എം..ഡി പോലും എടുത്തില്ല……ഞാൻ എൻട്രൻസിന് പ്രീപെയർ ചെയ്യുന്നേയുള്ളു……..ഇപ്പൊ വേണോ ……?”

“ഡോക്റ്റർസ് ആയ നമ്മൾ അങ്ങനെ ചിന്തിച്ചാൽ പിന്നെ ബാക്കിയുള്ളവർ എന്ത് ചെയ്യും…… തിങ്ക് പോസിറ്റീവ്…… ടേക്ക് റസ്റ്റ്…സ്വസ്ഥമായി പ്രീപയർ ചെയ്യു എൻട്രൻസിന്….. കുഞ്ഞു വരുമ്പോ നമുക്കു മെയ്ഡ് നെ വെക്കാലോ…നിനക്ക് എം.ഡി യും ചെയ്യാം………”

അടുത്ത ദിവസം എനിക്ക് ഹോസ്പിറ്റലിൽ ചെല്ലാൻ കഴിഞ്ഞില്ല…സാൻഡ്രയെ ഞാൻ എന്നും വിളിക്കാറുണ്ടു ….ശ്വേതയും വിളിക്കാറുണ്ട്. ഞാൻ അടുത്ത ദിവസം രാവിലെ നേരത്തെ എണീറ്റു ഹോസ്പിറ്റലിൽ പോകാനായി ഇറങ്ങി…..

“ഇത്ര നേരത്തെ പോവുന്നോ അച്ചായാ……. ” ശ്വേതയാണു ….ഉറക്കം എണീറ്റു വരുന്നതേയുള്ളൂ ….

“നീ കിടന്നോ…… ഞാൻ ഇറങ്ങുവാ….ആ കൊച്ചവിടെ ഒറ്റക്കേയുള്ളൂ …….” അതും പറഞ്ഞു ഞാൻ ഇറങ്ങി…… പക്ഷേ ശ്വേത എന്റെ പുറകെ വന്നു ചുറ്റി പിടിച്ചു…….

“അച്ചായാ…… സാന്ഡ്രയെ എന്നും അച്ചായനു സപ്പോർട്ട് ചെയ്യാൻ പറ്റുമോ……അവൾക്കു വെറുതെ ഫാൾസ് ഹോപ്പ് കൊടുക്കണ്ട……മാത്രല്ല അച്ചായൻ മറ്റാരെയും ഒരുപാട് കെയർ ചെയ്യുന്നത് എനിക്കത്ര ഇഷ്ടല്ല……എന്നെ വഴക്കു പറയരുത്….പ്ലീസ് …” എനിക്ക് കുറച്ചു ദേഷ്യവും ചിരിയും വന്നു അവസാനത്തെ മുൻകൂർ ജാമ്യം കേട്ടപ്പോൾ……..ഞാൻ അവളെ പിടിച്ചു നേരെ നിറുത്തി……

“സംശയമാണോ…….പൊസ്സസ്സീവിനസ് ആണോ ……?” ഞാനാണ് ……അവൾ മാനത്തു നോക്കി നിൽപ്പുണ്ട്……

കള്ളം പിടിക്കപെടുമ്പോഴുള്ള ഒരു നില്പ്പാണു . ഇടകണ്ണിട്ടു എന്നെ നോക്കുന്നുണ്ട്……

” നേരെ നോക്കെടീ …….. പിന്നെ രണ്ടിന്റെയും ആവശ്യമില്ല……ഒന്നാമത് അത് സാൻഡ്രയാണ് …… ഒരു രീതിയിലും അവൾ ആരുടെയും കട്ട് തിന്നാൻ വരില്ല….പിന്നെ എന്റെ കെയർ…… അതൊന്നും അവൾക്കു വേണ്ട…നീ നോക്കിക്കോ രണ്ടു ദിവസത്തെ കരച്ചിലോടെ അവൾ നല്ല സ്മാർട്ട് ആവും…… അവൾക്കു ആരുടേയും സപ്പോർട്ട് വേണ്ട…….. ആ ഒരു സ്മാർട്നെസ്സ് ഉണ്ടാവുന്ന വരെ എനിക്ക് അവളെ സപ്പോർട്ട് ചെയ്തേ പറ്റുള്ളൂ …..ഞാൻ മാത്രല്ല …നീയും ….”

അവൾ എന്നെ തന്നെ നോക്കി നിന്നു …..ഒരു ചമ്മൽ ഒക്കെയുണ്ട്…… ” ഞാൻ എന്തായാലും വെയിറ്റ് ചെയ്യാം….. നീയും കൂടെ റെഡി ആയി വാ…നമുക്കൊരുമിച്ചു പോകാം ….” ആദ്യം വരുന്നില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു കൊണ്ട് പോയി. സാന്ട്രയുടെ കണ്ണീർ തോർന്നിരുന്നു…മുഖത്തു തെളിച്ചമില്ലാതിരുന്നു……എന്നാലും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട് സംസാരിക്കുന്നു… അവളുടെ അപ്പനെ പോലെ ……ഉള്ളു എരിഞ്ഞാലും പുറമെ ചിരിക്കാൻ അവളും ശ്രമിച്ചു…….

“ഡാ എബിച്ചാ ….അപ്പൊ നീ അപ്പനാവുവാണ് അല്ലേ …… നല്ല അപ്പനാവണം ….നല്ല മോട്ടിവേറ്റ് ചെയ്യണം……..എന്റെ അപ്പനെ പോലെ……” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……അവൾ നോട്ടം മാറ്റി ദുരോട്ടു നോക്കിയിരുന്നു……

..അപ്പനെ മുറിയിലേക്ക് മാറ്റുന്ന ദിവസം ഞാനും ശ്വേതയും ചെന്നിരുന്നു…… സാൻഡ്രയ്ക്കു കുറച്ചു ധൈര്യം വന്നതുപോലെ എനിക്ക് തോന്നി……

” അച്ചായൻ പറയുന്നത് പോലെ സാൻഡ്ര മിടുക്കി ആയല്ലോ …… ” ശ്വേതയാണു ….. സാന്ദ്ര വെറുതെ ചിരിച്ചതേയുള്ളു……അവളുടെ അപ്പനെ കൊണ്ട് വരുമ്പോ എങ്ങനെ ഏറ്റവും പ്രസന്ന വേദനയായി നിൽക്കാം എന്ന ചിന്തയിലും വെപ്രാളത്തിലും ആയിരുന്നു അവൾ……അതിനായി അവൾ ഇടയ്ക്കു ഇടയ്ക്കു കണ്ണാടി പോയി നോക്കുന്നുണ്ട്….മുടി ചീകുന്നുണ്ട്…അപ്പോഴേക്കും കണ്ണ് നിറയും…..പിന്നെ മുഖം കഴുകും……അങ്ങനെ …അങ്ങനെ …. ഉച്ചയോടെ അങ്കിളിനെ മുറിയിലേക്ക് കൊണ്ട് വന്നു…… അന്ന് ഞാൻ കണ്ടതിലും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്…എന്നാലും പണ്ടത്തെ ആ രൂപം വിട പറഞ്ഞു തുടങ്ങിയിരിക്കുന്നു…….

“എല്ലാരും ഉണ്ടല്ലോ…… എന്റെ സാൻഡി അപ്പൊ ഒറ്റക്കല്ല…….” അപ്പനാണേ……

സാൻട്ര ചിരിക്കുന്നുണ്ടെങ്കിലും അപ്പനെ സഹായിക്കുന്നത് പോലെയും എന്തെക്കെയോ ജോലികൾ ചെയ്യുന്നത് പോലെയും തിരക്കഭിനയിക്കുന്നുണ്ട്…….. അവളുടെ കണ്ണ് നിറയുന്നത് മറയ്ക്കാനുള്ള തത്രപ്പാടാ…ഒടുവിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ അവൾ പുറത്തിറങ്ങി…അങ്കിളും ശ്വേതയും സംസാരിക്കുന്നുണ്ടായിരുന്നു……ഞാൻ പുറത്തിറങ്ങി അവളെ നോക്കി….ദൂരെ ജന്നലിൽ കൂടെ പുറത്തേക്കു നോക്കി നിൽക്കുന്നു……….ഞാൻ അവളുടെ അടുത്തേക്ക് ചെന്നു …… ഞാൻ വന്നത് മനസ്സിലാക്കി അവൾ ഒന്ന് തിരിഞ്ഞു നോക്കി…..കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.അവൾ ജന്നൽ കമ്പികളിൽ തലചായ്ച്ചു.

” എല്ലാർക്കും ലൈഫിൽ ഒരു സെക്കന്റ് ചാൻസ് കിട്ടില്ല സാൻഡി……കുറച്ചു ദിവസത്തേക്കാണെങ്കിലും നിന്റെ അപ്പന് അത് കിട്ടി……..ഡോണ്ട് മിസ് ഇറ്റ്……. മേക്ക് ഹിം ഹാപ്പി ……. അതേ നിനക്ക് കൊടുക്കാനുള്ളൂ ……” അവൾ തൂവാല വെച്ച് മുഖം നന്നായി തുടച്ചു…….. തലയാട്ടി…….

“അപ്പനോട് ഒന്നും പറയണ്ട അല്ലേ …….?” അവൾ ചോദിച്ചു….

“ഇപ്പൊ വേണ്ട……പിന്നെ സ്വയം മനസ്സിലാക്കും…..” ഞാൻ പറഞ്ഞു… ഞങ്ങൾ മുറിയിലേക്ക് ചെല്ലുമ്പോൾ അങ്കിൾ വെറുതെ കണ്ണടച്ചു കിടപ്പുണ്ട്…..ഞാനും ശ്വേതയും വൈകിട്ടോടെ ഇറങ്ങി…….. പിന്നീട് അവർ വീട്ടിൽ പോവുന്നത് വരെയും ഞാൻ ഇടയ്ക്കു ഇടയ്ക്കു പോകുമായിരുന്നു…. ശ്വേതയ്ക്കെന്തോ അത് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല…അവൾ തുറന്നു പറഞ്ഞില്ല എങ്കിലും അവൾ സാൻട്രയോടുള്ള സംസാരത്തിൽ നിന്നും എനിക്കതു മനസ്സിലായി…… ഞാൻ കാരണം ശ്വേതയും സാന്ട്രയും തമ്മിൽ അകലണ്ട….അപ്പോഴും ഒറ്റപ്പെടുന്നത് സാൻട്രയാവും . അതിനാൽ ഞാൻ സാൻട്രയുടെ വീട്ടിൽ പോയില്ല. അവളുടെ അപ്പനെ കാണണം എന്നുണ്ടായിരുന്നു…..ഇടയ്ക്കു ഇടയ്ക്കു അവളെ വിളിക്കുമായിരുന്നു. അവളുടെ അപ്പനോടും സംസാരിക്കാറുണ്ടായിരുന്നു……മാസങ്ങൾ കടന്നു പോയി…. സാൻഡ്രയെ ഒറ്റയ്ക്കാക്കാൻ എന്റെ മനസ്സു സമ്മതിച്ചിരുന്നില്ല…അവൾക്കും ഒരു കൂട്ട് വേണം…അവളുടെ അപ്പൻ എന്നോട് അത് സൂചിപ്പിക്കുകയും ചെയ്തു…..

പിന്നെ ഞാൻ മറ്റൊന്നും നോക്കീല…..ഒരു ഐ .എസ് .ഡി വിളിച്ചു……

“ഹലോ……”

” എബി ചാക്കോ കുരിശിങ്കൽ എന്താ പതിവില്ലാതെ……..” പുരുഷ ശബ്ദം….

” ഡേവിസ് എബ്രഹാമിനെ ഒരു റൈടിനു പോകാൻ വിളിച്ചതാ ……..പോരുന്നോ…അങ്ങ് ഹിമാലയത്തോട്ടു…….”

” ആരേ വാ …. സൂപ്പർബ്…പക്ഷേ ഒരു രെക്ഷയുമില്ലടാ…….ഇവിടെ അല്പം ബിസി ആണ് ….നാട്ടിൽ വരാൻ പറ്റില്ല…..” അവനാണു .

“ആണോ…..എന്നാ പിന്നെ ഞാൻ വേറെ ആരെ എങ്കിലും വിളിക്കാം ….” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു……

“ശ്വേത എന്ത് പറയുന്നു……..? പിന്നെ നമ്മുടെ സാൻഡിയോ…..വരാറില്ലേ …….” …….കൊത്തി ….ചൂണ്ടയിൽ കൊത്തി ……ഇനി ഞാൻ നോക്കി കൊള്ളാം …

“അവൾ ഇപ്പൊ വരാറില്ല…അവളുടെ അപ്പന് പെട്ടന്ന് വയ്യാണ്ടായി …….അല്പം സീരിയസ് ആണ്………”

“ആണോ ….എന്നിട്ടു…..ഹോസ്പിറ്റലിലാ ………” പിന്നങ്ങോട്ട് അവനു സംശയം ..ഞാൻ രോഗാവസ്ഥ വിശദമായി പറഞ്ഞു കൊടുത്തു……മ്മടെ ഫീൽഡ് ആണല്ലോ……അവൻ എം.ബി.എ ക്കാരനാ….

“അയ്യോ അപ്പൊ അവൾ ഒറ്റക്കാവില്ലേ …..?” പോരട്ടെ…… മ്മടെ ഡേവിസ് ആണേ……

“അവൾക്കു ഇപ്പൊ ഒരു കല്യാണം ആയിട്ടുണ്ട്……..അതുകൊണ്ടു കുഴപ്പമില്ലടാ …….” ഞാനാണ്…..

“ആർക്കു കുഴപ്പമില്ലാന്നു …… എനിക്ക് നല്ല കുഴപ്പമുണ്ട്….നീ ആ ചെക്കന്റെ നമ്പർ ഒന്ന് തന്നേ ……….” കലിപ്പ് കാമുകൻ തലപൊക്കി……

“എന്നാത്തിനാ……? ” ഞാനാണേ …

“അവനാരാ എന്റെ പെണ്ണിനെ കെട്ടാൻ…….നീ ഒന്നുകിൽ ആ ചെക്കന്റെ നമ്പർ താ……അല്ലേൽ അവളുടെ അപ്പന്റെ നമ്പർ താ……ഞാൻ അടുത്താഴ്ച നാട്ടിൽ എത്തീരിക്കും…….മനസമ്മതവും നടത്തി …അവളെ മിന്നും കെട്ടിയിട്ടേ ഇനി ഈ ഡേവിസിന് ഒരു വിശ്രമം ഉള്ളൂ…….

ഈശോയെ ഇവനെ ഒരിക്കൽ പോലും സ്നേഹത്തോടെ നോക്കാത്തവളോടാണോ ഇവന്റെ ഈ പ്രണയം……

“അതിനു അവൾക്കു നിന്നെ ഇഷ്ടമാവണ്ടേ…….” ഞാനാണേ

“അവളുടെ മനസ്സു നിറച്ചു സ്നേഹമല്ലേ ….അത് എന്നിലോട്ടു താനേ ഒഴുകിക്കോളും…….”

(കാത്തിരിക്കണംട്ടോ )

കമന്റ്സ് ഇട്ടവരോട് ഒരുപാട് സ്നേഹം …..ലൈക് ചെയ്തവരോട് നന്ദി……..

പിന്നെ നമുക്കു ഡേവിസിനെ സാൻഡ്രയുടെ കണ്ണിലൂടെ കാണാംട്ടോ….

ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13