സൂര്യതേജസ്സ് : ഭാഗം 6
നോവൽ
******
എഴുത്തുകാരി: ബിജി
ഈ ലോകത്ത് മുത്തശ്ശി അവനെ മനസ്സിലാക്കിയതുപോലെ ആർക്കും സാധിക്കില്ലെന്നു തോന്നി സൂര്യൻ എന്ന വ്യക്തിയെക്കുറിച്ചുള്ള തൻ്റെ അറിവ് തുശ്ചമാണ്. എതോ ഒരു വേദന തന്നിൽ നിറയുന്നതുപോലെ തോന്നി
വിറയ്ക്കുന്ന കൈയ്യാൽ മുത്തശ്ശി അവൻ്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു……
അവൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി…..
ആ കണ്ണുനീർ പൊള്ളിച്ചത് കല്യാണിയുടെ ഹൃദയത്തെ ആയിരുന്നു.
അവളുടെ കൈവിരൽ തുടിക്കുന്നുണ്ടായിരുന്നു ആ കണ്ണീരൊപ്പാൻ….
പക്ഷേ പിൻവലിഞ്ഞിരിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളു
“”നോവുന്നൊരെൻ ആത്മാവ് പിടയുകയാണ്…….””
നിന്നിൽ നിന്ന് കാതങ്ങളോളം അകലെയാണ് ഞാൻ….
പക്ഷെ ഇന്നെന്നെ എന്തോ ഒന്ന് നിന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ….
നിന്റെ കണ്ണുനീർ അത്രമേൽ പൊള്ളുന്നതാണ്.
എന്ന് മുതലാണ് ഞാൻ നിന്നെ തിരഞ്ഞു തുടങ്ങിയത്?
നീ ആരെന്ന് അറിയുന്നതിനും കേൾക്കുന്നതിനും അപ്പുറത്തുള്ള ഏതോ ബിന്ദുവിൽ നിന്ന് തന്നെ ആ അന്വേഷണം തുടങ്ങിയിരിക്കാം…
ഉള്ളിലെവിടയോ ആത്മാംശമായി നീയെന്നിലെന്നുമുണ്ടായിരുന്നു എന്നതിന്റെ അടയാളമല്ലേ ഞാൻ നിന്നെ അറിയാതെ തിരഞ്ഞുകൊണ്ടിരുന്നത്…മുഖമില്ലാത്ത, നാമങ്ങളില്ലാത്ത നിന്നെ….
“”നീയെനിക്കാരാണ്…..”???
കല്യാണി കഴുത്തിലെ താലി മുറുകെയൊന്നു പിടിച്ചു.
“”എൻ്റെ പാതി””
ഒരിക്കൽ ഇടയ്ക്കു വെച്ച് അഴിച്ച വേഷം…..
ഭാര്യ……..
വീണ്ടും… കെട്ടിയാടാൻ ആഗ്രഹിക്കാത്ത വേഷം…
നമ്മളെ ബന്ധിപ്പിക്കാൻ ഭാര്യ എന്ന വേഷം എനിക്ക് ചേരില്ല….
നീ എൻ്റെ സുഹൃത്താണോ???
എൻ്റെ പ്രണയമാണോ ???
നി എനിക്ക് പതിയാണോ???
ഈ നിർവചനങ്ങൾക്കൊന്നും നമ്മെ ചേർത്തു വയ്ക്കുവാൻ കഴിയുന്നില്ലല്ലോ
നീയും ഞാനും ഏതോ ധ്രുവങ്ങളിൽ വിഹരിക്കുമ്പോഴും ഒരു അദൃശ്യ നൂലിനാൽ നമ്മെ കൂട്ടിമുട്ടിക്കുന്നു
സൂര്യാ…. നിൻ്റെ കണ്ണുനീർ എന്നെ പിച്ചിച്ചീന്തപ്പെടുന്നു.
നിൻ്റെ കണ്ണുനീരിനാൽ ഹൃദയംകൊത്തിവലിക്കുന്നു
മുറിവിൽ നിന്നും ചോര കിനിയുന്നു. കല്യാണി നെഞ്ചു വിങ്ങുന്ന വേദനയിൽ പിടഞ്ഞു
നീ കെട്ടിയ താലി നിനക്കും എനിക്കും ബാധ്യത തന്നെയാണ്
എങ്കിലും പേരിട്ടു വിളിക്കാനാവാത്ത ആത്മബന്ധം നിന്നോടെനിക്ക് തോന്നുന്നു.
നീ എൻ്റെ ആരാക്കെയോ ആണ്.
ഞാനുണ്ടാവും നിന്നോടൊപ്പം….
ഈ കണ്ണുനീർ ഒഴുകുന്ന മുഖത്ത് പുഞ്ചിരി വിരിയുന്ന കാലത്തോളം
വിട്ടകലില്ല നിന്നിൽ നിന്ന്…..
എൻ്റെ മാനം രക്ഷിക്കാൻ എൻ്റെ കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാൻ നീ ഈ താലി കെട്ടിയില്ലേ…..
ആ നിന്നേ ഉപേക്ഷിച്ച് എവിടെ പോകാനാ….
കൂടെയുണ്ടാവും….
അന്നൊരിക്കൽ ആരൊക്കൊയോ നിന്നെ മർദ്ധിച്ചപ്പോൾ ആ വേദനകൾ നിനക്ക് ലഹരിയാണെന്ന് പറഞ്ഞില്ലേ
മനസ്സിനേറ്റ മുറിവുകളുടെ വേദനമറക്കാൻ നീ നീൻ്റെ ശരീരത്തെ വേദനിപ്പിക്കുന്നു.
ഞാനന്നാണ് നിന്നിലേക്ക് ഇറങ്ങി വന്നത്
ഞാനറിയുന്നു സൂര്യാ ഈ മുഖം മൂടി നിൻ്റെ വേദനകളിൽ താങ്ങായി ഞാനുണ്ടാകും
എനിക്കൊരിക്കലും നിന്നെ പ്രണയിക്കാൻ കഴിയില്ല…..
എനിക്കൊരിക്കലും നല്ല ഭാര്യയാകാൻ കഴിയില്ല……
എങ്കിലും ഞാൻ ഒപ്പമുണ്ടാകും ഉപാധികളില്ലാതെ ഒരു നിഴലായി……
നീ നഷ്ടപ്പെടുത്തിയ നിൻ്റെ വസന്തകാലം നിന്നിൽ എത്തിച്ച് ഞാൻ മടങ്ങിക്കൊള്ളാം
പിന്നിടൊരിക്കലും സൂര്യതേജസ്സിൻ്റെ വഴിയിൽ ശല്യമായി കല്യാണി ഉണ്ടാകില്ല
ഞാൻ പൊയ്ക്കൊള്ളാം സൂര്യാ….
എൻ്റെ നിഴലുപോലും നിന്നിൽ പതിക്കില്ല….
ആഹാ….കാന്താരിക്കുട്ടിയും കരയുകയാണോ??
മുത്തശ്ശിയുടെ ചോദ്യമാണവളെ ഉണർത്തിയത്
പായിൽ ചരിഞ്ഞു കിടന്ന് തന്നെ നോക്കുന്ന സൂര്യൻ ….
താൻ കരയുകയായിരുന്നോ
അവൾ നന്നായി മുഖം തുടച്ചു…..
നിങ്ങൾ ഒന്നാകണമെന്നാണ് വിധി അതു കൊണ്ടാണിങ്ങനെയൊക്കെ സംഭവിച്ചത് മുത്തശ്ശി രണ്ടു പേരെയും നോക്കി പറഞ്ഞു.
വിധി… എന്നാലുമിത് ഒടുക്കത്തെ വിധിയായിപ്പോയല്ലോ സുര്യൻ അവളെ നോക്കി പുശ്ചിച്ചു തള്ളി
സൂര്യൻ പഴേ ഫോമിലെത്തി
യ്യോ അല്ലെങ്കിൽ തല്ലുകൊള്ളിക്ക് കിട്ടിയേനെ അപ്സരസ്സുകൾ കല്യാണിയും വിട്ടുകൊടുത്തില്ല. സൂര്യൻ്റെ ചുണ്ടിൽ അപ്പോഴൊരു ചെറു ചിരിതത്തിക്കളിച്ചു.
അങ്ങനെ വഴിക്കു വാ മോനേ അവൻ്റെ ഒരു കണ്ണുനീര്…. എൻ്റെ അടുത്താ നിൻ്റെ കളി സൂര്യൻ്റെ പുഞ്ചിരി കണ്ടതും കല്യാണി മനസ്സിൽ പറഞ്ഞു.
ചിന്നുവേ ഇറങ്ങുവാ കേട്ടോ….
ഞാൻ പിന്നീട് വരാം കല്യാണിയും ചിന്നമ്മ എന്ന ആ സുന്ദരി
മുത്തശ്ശിയോട് യാത്ര പറഞ്ഞു രണ്ടു പേരും കാറിൽ കയറി
ഇപ്പോഴവൻ്റെ മനസ്സു ശാന്തമായെന്ന് കല്യാണിക്ക് മനസ്സിലായി മനസ്സുകൊണ്ട് കല്യാണി മുത്തശ്ശിക്ക് നന്ദി പറഞ്ഞു
പർണ്ണശാലയിൽ എത്തിയപ്പോഴേക്കും നേരം അഞ്ചു മണിയായിരുന്നു.
കല്യാണി ഭീതിയോടെ രാവിലെ ഇവിടെ നിന്ന് പോലീസ് അറസ്റ്റു ചെയ്തതോർത്തു. അവളുടെ മുഖമൊന്നു മങ്ങി
സൂര്യനതു ശ്രദ്ധിച്ചു.
ആരെ സ്വപ്നം കണ്ടോണ്ടിരിക്കുവാടി ഇറങ്ങെടി പുല്ലെ….
അവൻ്റെ അലറൽ കേട്ടതും
അതെനിക്കങ്ങട് ഇഷ്ടപ്പെട്ടു മാഷേ
താലികെട്ടിയ അന്നു തന്നെ ചോദിക്കാൻ പറ്റിയ ചോദ്യം
തന്നെയല്ലാണ്ട് ആരെ ഓർക്കാനാ നാണപ്പാ…
നെഞ്ചിൽ കൈവച്ചിട്ട് പറഞ്ഞു നീ ഇവിടെ കുടികൊള്ളുവല്ലേ….
പ്രണയാർദ്രമായ മുഖത്തോടെ അവളത് പറയുമ്പോൾ
സൂര്യൻ്റെ നെഞ്ചിടിപ്പേറി …..
ശ്ശൊ…. ഇങ്ങനെ നോക്കി കൊതിപ്പിക്കാതെ മനുഷ്യാ….. അതും പറഞ്ഞ് നാണത്തോടെ കാറിൽ നിന്നിറങ്ങി….
ഇത്തവണ ശരിക്കും സൂര്യൻ്റെ റിലേ പോയി….
ഇവളിതെന്തിനുള്ള പുറപ്പാടാണോ??
അവനിറങ്ങി വീടിനു നേരെ നടന്നു.
വീടിൻ്റെ വാതിൽ തുറന്നു കിടക്കുന്നു.
കാലത്തെ ബഹളത്തിനിടയിൽ വാതിൽ പൂട്ടാൻ മറന്നുവോ
സൂര്യൻ ആലോചിക്കുമ്പോഴേക്കും ദാവണിയുടുത്ത പെൺകുട്ടി നിലവിളക്കുമായി വരുന്നുണ്ടായിരുന്നു.
ഇതിനെയല്ലേ അന്ന് മുരുകൻ്റെ അമ്പലത്തിൽ വച്ച് സൂര്യൻ്റെ കൂടെ കണ്ടത്
മാധവി…നീ എങ്ങനെ ഇതിനകത്ത് !!!
സൂര്യൻ ചോദിച്ചതും
“”വരാണ്ട് പറ്റുമോ എൻ്റെ ചേട്ടനേയും ഭാര്യയേയും സ്വീകരിക്കാൻ ഞാനിവിടെ വേണ്ടേ…..””
താക്കോലിരിക്കുന്നിടത്തുന്ന് ഞങ്ങളങ്ങ് ചൂണ്ടി…
ഞങ്ങളോ സ്വര്യന് ആകാംക്ഷയായി
ങാ.. അമ്മയും ഉണ്ട്.
മാധവി അതീവ സന്തോഷത്തോടെ കല്യാണിക്ക് നിലവിളക്ക് നല്കി
അന്ന് നിങ്ങളെ രണ്ടു പേരെയും കണ്ടപ്പോഴേ നിങ്ങൾ ഒന്നിക്കുന്നത് ഞാൻ ആഗ്രഹിച്ചിരുന്നു എൻ്റെയീ തെറിച്ച ചേട്ടന് പണി കൊടുക്കാൻ കല്യാണിയെ പ്പോലെയുള്ള ചിമിട്ടിനെ പറ്റുകയുള്ളൂ
പണി കിട്ടി കിട്ടി ബോധിച്ചോണ്ടിരിക്കുവാ…. സൂര്യൻ കല്യാണിയെ നോക്കി പുശ്ചിച്ചു.
അവളാരും കാണാതെ അവനെ കണ്ണിറുക്കി കാണിച്ചു
അതു കണ്ട അവൻ്റെ ഹൃദയം ഒന്നു വിറകൊണ്ടു.
അവൻ വലം കൈയ്യാൽ മീശ പിരിച്ച് അവളെ അടിമുടിയൊന്നു നോക്കി
മോള്….തുനിഞ്ഞിnങ്ങിയിരിക്കുകയാ അല്ലേ….
പിന്നെ വേണ്ടേ…. ചേട്ടാ…. ചേട്ടൻ്റെ സ്റ്റാമിനയ്ക്കൊക്കെ പിടിച്ചു നില്ക്കണ്ടേ….
പ്രത്യേകിച്ച് ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ…..
കല്യാണി നാണത്തോടെ മൊഴിഞ്ഞതും
ആ ഒന്നൊന്നര കോഴിയെ കണ്ട് സൂര്യൻ വ്യജഭ്രിച്ചു പോയി
ഇന്നിവളെന്നെ പീഡീപ്പിക്കുമോ തളരരുത് രാമൻ കുട്ടി ഛേ…. സൂര്യാ തളരരുത്. കരുതിയിരിക്കണം ഈ പിശാചിനെ…..
ഹാ മോളു വിളക്കു കൊണ്ട് നില്ക്കാതെ വലതുകാൽ വച്ച് കയറി വാ…. ആ വിളക്കു കൊണ്ട് തലമണ്ടയ്ക്കിട്ടൊരെണ്ണം കൊടുക്കുവാ വേണ്ടത്
കല്യാണിക്ക് കേൾക്കാൻ തക്കവണ്ണം അവൻ പറഞ്ഞു. കല്യാണി അവനെ കുറുമ്പോടേ നോക്കി.
ഈ സമയം മാധവിയുടെ അമ്മ മല്ലിക ആരതിയുഴിഞ്ഞൂ നിലവിളക്കുമായി കല്യാണി അകത്തേക്ക് പ്രവേശിച്ചു. പൂജാമുറിയിൽ വിളക്കു വച്ച് പ്രാർത്ഥിച്ചു.
സൂര്യാ കല്യാണിയെ നിൻ്റെ മുറിയിലേക്ക് കൂട്ടിട്ടു പോകു ഒന്നു ഫ്രെഷായിട്ടു വരട്ടെ മല്ലിക നിർദ്ധേശിച്ചു.
അതു കേട്ടതും സൂര്യന് വിറഞ്ഞു കയറി മല്ലികയോട് ഒന്നും മറുത്തു പറയാൻ കഴിയാതെ അവൻ തൻ്റെ റൂമിലേക്ക് പോയി പിന്നാലെ കുസൃതിച്ചിരിയോടെ കല്യാണിയും
എന്നെ നന്നാക്കാനും ഉപദേശിക്കാനും ആരും ഇങ്ങോട്ടു കയറണ്ട ഞാനിങ്ങനെയാ….
ബഡ്റൂമിൻ്റെ ചുവരിൽ എഴുതി ഒട്ടിച്ചിരിക്കുന്നു.
കല്യാണി പരിസരം മറന്ന് പൊട്ടിച്ചിരിച്ചു.
എന്താടി കോപ്പേ ഇത്ര കിണിക്കാൻ നൂര്യൻ് പറഞ്ഞതും കല്യാണി വാ പൊത്തിപ്പിടിച്ചു ചിരിച്ചു.
ഈ മുറിയിൽ കാലെടുത്തു വച്ചാൽ നിൻ്റെ മുട്ടുകാൽ തല്ലിയൊടിക്കും
സൂര്യൻ കോപത്തിൽ ജ്വലിച്ചു
മാധവി…. കല്യാണി ഉറക്കെ വിളിച്ചു. സ്ത്രീ പീഢനം നടന്നാൽ എത്ര വർഷം ജയിലിൽ കിടക്കണം
അലറി വിളിക്കാതെടി മറുതേ അവൻ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു.അവൻ്റെ നെഞ്ചെത്ത് ചെന്നു വീണു.
സൂര്യൻ്റെ ഉള്ളൊന്നു പിടഞ്ഞു
കല്യാണിയും വല്ലാതൊന്നു പരീഭ്രമിച്ചു.
രണ്ടു പേരും പെട്ടെന്നകന്നു.
പോടി പോയി ഫ്രഷാകെടി…ജാള്യതയോടെ അവളുടെ മുഖത്തു നോക്കാതെ
പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
വീട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു നേര്യതുടുത്തു. മുടി തോർത്തുകൊണ്ട് ചുറ്റികെട്ടിവച്ചു. സീമന്തരേഖയിൽ ഒരു നുള്ളു കുങ്കുമം അണിയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞു.
മല്ലികയും മാധവിയും യാത്ര പറഞ്ഞിറങ്ങി
സൂര്യൻ അവളുടെ അടുത്തെത്തി അവള് പിന്നോട്ടു മാറി അവളുടെ തലമുടി കെട്ടി വച്ചിരുന്ന തോർത്തഴിച്ചെടുത്ത് മൂളിപ്പാട്ടോടെ കുളിക്കാനായി പോയി
കല്യാണി ഡ്രസ്സൊക്കെ സൂര്യൻ്റെ കബോർഡിൽ അടുക്കി വയ്ക്കുകയായിരുന്നു.
ഒരു ബ്ലാക്ക് ലുങ്കിയുടുത്ത് തലതുവർത്തിക്കൊണ്ട് ബാത്റൂമിൽ നിന്നിറങ്ങ വന്ന അവനെ കണ്ടതും
ശ്ശി…. ഇയാൾക്ക് ഒരു ഷർട്ടിട്ടാലെന്താ
ആത്മഗതം അത്ര മാത്രം പെട്ടെന്നാണ് അവൾ കണ്ടത് നെഞ്ചിൽ ഇടതുഭാഗത്തായി പച്ചകുത്തിയിരിക്കുന്നു. …
……തപസ്സി…..
കല്യാണി ആ പച്ചകുത്തിയത് നോക്കി നിന്നു.
തലതുവർത്തിട്ട് മുഖം ഉയർത്തിയ സൂര്യൻ കാണുന്നത് തന്നെ നോക്കി നില്ക്കുന്ന കല്യാണിയെ ആണ്
അയ്യേ വൃത്തികെട്ടവൾ അവൻ പെട്ടെന്നൊരു ടീ ഷർട്ടെടുത്തിട്ടു.
ആണുങ്ങളെ കണ്ടിട്ടില്ലിയോടി പുല്ലേ….
ശ്ശൊ!!! അവൾ ചമ്മിയിട്ട് നാക്കു കടിച്ചു
ഇയാളിനി തെറ്റിദ്ധരിച്ചു കാണുമല്ലോ
അവൾ അവനെ നോക്കാതെ പുറത്തിറങ്ങി
വരാന്തയിൽ നിന്ന് വെറുതേ പുറത്തേക്കും നോക്കി നിന്നു ഇരുളുപരക്കാൻ തുടങ്ങുന്നു.
പൂജാമുറിയിൽ നിലവിളക്കു കൊളുത്തി.
സൂര്യനെ തിരഞ്ഞു വന്നപ്പോൾ ലൂസിഫർ എടുത്തിട്ട് പുറത്തേക് പോകുന്നു.
ഇതിനി എവിടെപ്പോയതാ ഒന്നു പറഞ്ഞു കൂടിയില്ലല്ലോ തനിച്ച് ഈ വീട്ടിൽ വല്ലാത്തൊരു വിഷമം തോന്നി
അമ്മയേയും കാത്തുവിനേയും വിളിച്ചു സംസാരിച്ചു.അവരോട് സംസാരിച്ചപ്പോൾ ഒരാശ്വാസം
അടുക്കളയിൽ കയറി അത്താഴത്തിനുള്ളത് ഒരുക്കി അപ്പോഴെല്ലാം അവളുടെ ചിന്തയിൽ സൂര്യൻ്റെ നെഞ്ചിൽ പച്ചകുത്തിയ
“തപസ്സി…..എന്ന പേരിനെ ചുറ്റിപ്പറ്റിയായിരുന്നു.
ആരായിരിക്കും അത് ???
ഇങ്ങേർക്ക് വല്ല തേപ്പും കിട്ടിക്കാണുമോ
ഒന്നുമങ്ങോട്ട് പുടികിട്ടുന്നില്ലല്ലോ
കല്യാണി വല്ലാണ്ടങ്ങ് തല പുകയ്ക്കുവാ
എന്നിട്ട് വല്ലതും മനസ്സിലായോ അതുമില്ല. ങാ…. എന്തു പിണ്ണാക്കെങ്കിലും ആകട്ടെ…
കല്യാണിക്ക് വല്ലാത്ത ക്ഷീണം തോന്നി എവിടെയെങ്കിലും ഒന്നുകിടന്നാൽ മതിയായിരുന്നു.
ഇയാളിതെവിടെപ്പോയി കിടക്കുവാ പത്തു മണിയായി കല്യാണിക്ക് ശരിക്കും ഭയം തോന്നി
ആരെങ്കിലും അന്നത്തെപ്പോലെ ഉപദ്രവിച്ചോ കല്യാണിയുടെ കണ്ണുനിറഞ്ഞു ‘എന്നോടുള്ള ദേഷ്യം കാരണം ഇറങ്ങി പോയതാണ് ഈശ്വരാ ആപത്തൊന്നും കൂടാതെ വന്നാൽ മതിയായിരുന്നു.
ഏതോ വണ്ടി വന്നു നില്കന്ന ശബ്ദം കേട്ടതും കല്യാണി വേഗം ജനൽ വഴി നോക്കി ലൂസിഫർ എത്തിയിരിക്കുന്നു
വേറെ ആരൊക്കെയോ ഉണ്ട് അവൾക്ക് പേടി തോന്നി
എന്നിട്ടും മടിച്ച് മടിച്ച് അവൾ വാതിൽ തുറന്നു
ഞങ്ങൾ ഓട്ടോ ഡ്രൈവർമാരാ ചില ദിവസങ്ങളിൽ ഇതു പതിവാ ഒന്നും തോന്നരുത് സൂര്യൻ ഒട്ടോയിൽ കൂമ്പിട്ടിരിക്കുന്നു
സൂര്യൻ്റെ കവിളുരഞ്ഞ് ചോരപ്പാടുകൾ കൈമുട്ടിലെ തൊലി പോയിരിക്കുന്നു. അവിടെയും ചോര കിനിയുന്നു
അയ്യോ ഇതെന്തു പറ്റിയതാ കല്യാണി അവൻ്റെ കൈയ്യിൽ പിടിച്ചു.അവളുടെ കൈയ്യവൻ തട്ടി മാറ്റി.
അവനൊന്നും മിണ്ടാതെ വീടിനകത്തേക്ക് കടന്നു.
അവനെ കൊണ്ടാക്കിയവർ പോയി അവൾ വാതിലടച്ചു കുറ്റിയിട്ടു
അന്നത്തെപ്പോലെ ഇന്നും മദ്യപിച്ചിട്ടില്ലെന്നു കല്ല്യാണിക്ക് മനസ്സിലായി
ഓ…ഇത്… ആ ലൈനാണ് മനസ്സിലെ വേദന മറക്കാൻ സ്വന്തം ശരീരത്തെ വേദനിപ്പിക്കുക.
ബെഡ് റൂമിലെത്തിയപ്പോൾ സൂര്യൻ ബാത്റൂമിലാണെന്നു മനസ്സിലായി കുളിയൊക്കെ കഴിഞ്ഞ് അവനിറങ്ങി
ദേ വീണ്ടും ബോഡിം കാണിച്ചോണ്ട്
അവൻ അവളുടെ അടുത്തെത്തി
ഓർക്കാപ്പുറത്ത് അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു. കല്യാണിയുടെ കണ്ണു മിഴിഞ്ഞു പോയി ശ്വാസം നിലച്ചതു പോലെ വല്ലാത്തൊരു വിറയൽ അവളിൽ ഉടലെടുത്തു അവൻ്റെ നിശ്വാസം കാതിൽ തട്ടിയതും അവൾ കുതറി അവൻ്റെ നെഞ്ചത്തു പിടിച്ച് തള്ളി.
അടങ്ങെടി വഴക്കാളി….
നീ പറഞ്ഞ പോലെ ഇന്നു നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ നമ്മുക്കങ്ങ് പൊളിച്ചടുക്കിയാലോ…
തുടരും