Monday, November 18, 2024
Novel

സൂര്യതേജസ്സ് : ഭാഗം 5

നോവൽ
******
എഴുത്തുകാരി: ബിജി

ചുണ്ടു മുറിഞ്ഞ് മുഖമൊക്കെ ചുവന്നിരിക്കുന്ന കല്യാണിയെ കണ്ടതും പോലിസുകാർ എന്തൊക്കെയോ ഉറപ്പിച്ചു.രണ്ടു പേരെയും അനാശാസ്യത്തിന് അറസ്റ്റു ചെയ്തു…….

“”സാർ….എന്തിൻ്റെ പേരിലാണ് ഈ അറസ്റ്റ് ‘ഒരു പെൺകുട്ടിയോട് സംസാരിച്ചാലുടൻ അനാശാസ്യം ആകുന്നതെങ്ങനെ……”

എന്നെപ്പറ്റി എനിക്ക് ഭയമില്ല പക്ഷേ ഈ പെൺകുട്ടിയുടെ ഭാവി കളയരുത് ‘ ദയവു ചെയ്ത് വിട്ടയക്കണം സൂര്യൻ ….SI ശിവശങ്കറിനോട് അപേക്ഷിച്ചു…..””

“”ഇതൊക്കെ ആദ്യമെ ഓർക്കണം ഉം നടക്ക് ബാക്കി സ്റ്റേഷനിൽ എത്തിയിട്ട്….””
വനിതാ പോലീസ് കല്യാണിയെ കൂട്ടീട്ടു പോയി

കല്യാണി തകർന്നിരുന്നു. കടൽ ച്ചുഴിയിൽപ്പെട്ട് ഉഴറുന്ന പായ്ക്കപ്പൽ പോലെ തൻ്റെ ജീവിതത്തിൽ എന്തൊക്കെയാ ഈ നടക്കുന്നത് പരീക്ഷണ ഘട്ടം അവസാനിക്കുന്നില്ലേ

താനിതുവരെ അനുഭവിച്ചതിൽ കൂടുതൽ വേദന ഇനി ഉണ്ടാകില്ല എന്തേ തൻ്റെ മാത്രം ജന്മം ഇങ്ങനെ …..

നിശ്ചലമാണി ഹ്യദയം ഒരായിരം നൊമ്പരങ്ങളുടെ തടവറയിലാണ് ഈ ജന്മം പേടിച്ചു വിറച്ചു നിന്ന കാത്തുവിൻ്റെ അടുത്തേക്ക് കല്യാണി ഓടിയെത്തി

ഭയന്നു വിറച്ചു നില്ക്കുകയായിരുന്ന കാത്തുവിനെ കണ്ടതും ഒന്നുമില്ല മോളെ പേടിക്കേണ്ട. ഒന്നും ഉണ്ടാകില്ല. കാത്തുവിനെ സമാധാനിപ്പിച്ചു……

അവളെ പിടിച്ചിരുന്ന വനിത പോലിസുകാരിയോട് പറഞ്ഞു എൻ്റെ അനിയത്തി ഇവിടുണ്ട് അവളെ ഉപദ്രവിക്കരുത് കൊച്ചു കുട്ടിയാണ് വെറുതെ വിടണം…..

“കൊച്ചേ നീയും ഇയാളുമാണ് ടാർഗറ്റ് അനിയത്തി സേഫ് ആണ് ഇതൊരു കരുതിക്കൂട്ടിയ ആസൂത്രണമാണ് ഉന്നതരാണ് ഇതിൽ ഇടപെട്ടിരിക്കുന്നത് താഴ്ന്ന ശബ്ദത്തിൽ കല്യാണിക്ക് മാത്രം കേൾക്കത്തക്കവണ്ണം പറഞ്ഞു….”

സാധാരണ ഗതിയിൽ അനാശാസ്യം നടന്നാൽ മീഡിയാസിൻ്റെ ബഹളം ആയിരിക്കും എന്നാൽ ഇവിടെ അതുണ്ടായില്ല ആരുടെയൊക്കെയോ ചരടുവലിയിൽ കുരുങ്ങി കിടക്കുന്ന പാവകളെ പോലെ തോന്നി കുരുക്ക് മുറുകും തോറും ശ്വാസം മുട്ടുന്നു പ്രാണൻ പിടയുന്നു…..

അച്ഛനും അമ്മയും അറിയുമ്പോൾ ഈശ്വരാ അവരി തെങ്ങനെ സഹിക്കും
എന്നെ കുറിച്ചോർത്ത് അല്ലാതെ ഒരു സമാധാനവും ഇല്ല കൂനിന് മേൽ കുരുപോലെ ഇതും.

മനസ്സുടഞ്ഞവസ്ഥയിൽ നില്ക്കുന്ന കല്യാണിയെ കണ്ടതും സൂര്യൻ്റെ ഹൃദയമൊന്നു പൊള്ളി……

തനിക്കെന്തെങ്കിലും ‘സംഭവിച്ചോന്നറിയാൻ വന്നിട്ട് അവൾക്ക് ഇത്ര വലിയ മാനക്കേട് നേരിടേണ്ടി വന്നതിൽ അവന് അതിയായ വേദന തോന്നി……

പോലീസ് സ്റ്റേഷനിൽ എത്തിയതും രണ്ടു പേരുടേയും ഡീറ്റെയിൽസ് എഴുതി വാങ്ങി.

സൂര്യനെയും കല്യാണിയേയും SI ശിവശങ്കറിൻ്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു.

സംഗതിയുടെ ഗൗരവം രണ്ടു പേർക്കും മനസ്സിലായെന്നു കരുതുന്നു.

മിസ്റ്റർ സൂര്യതേജസ്സ് താൻ S&S ഗ്രൂപ്പിൻ്റെ ഓണർ സേതുനാഥിൻ്റെ മകനല്ലേ

വിദ്യാസമ്പന്നനായ താൻ ഇങ്ങനെ വൃത്തികെട്ട ഏർപ്പാടിൽ ചെന്നുചാടുന്നത് കുടുബത്തിന് തന്നെ അപമാനകരമല്ലേ.

സാർ അതിന് ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. സൂര്യൻ പറഞ്ഞു……

മിസ്റ്റർ തന്നെ വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. താങ്കളുടെ വീടായ പർണ്ണശാല കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നു എന്നറിഞ്ഞിട്ട് തന്നെയാണ് വന്നത്
നിങ്ങളെ രണ്ടു പേരേയും ഒരു റൂമിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

തൻ്റെ വീട്ടിൽ സ്ത്രീകൾ നിത്യസന്ദർശകരാന്നെന്നാ അറിയാൻ കഴിഞ്ഞത് …..

കല്യാണി ഒന്നും മിണ്ടാതെ ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ജീവച്ഛവമമായി നിന്നു
ഈ നില്ക്കുന്ന പെൺകുട്ടിയെത്തന്നെ തൻ്റെ കൂടെ പലയിടങ്ങളിലായി കണ്ടവരുണ്ട് ഇന്നലെയും തൻ്റെ വീട്ടിൽ ഇവൾ വന്നിട്ടുണ്ടായിരുന്നു.എന്താ ശരിയല്ലേ……

അപ്പോഴേക്കും സേതുനാഥ് അവിടെയെത്തി SI യുടെ ക്യാബിനിൽ നില്ക്കുന്ന സൂര്യനേയും കല്യാണിയേയും കടുപ്പിച്ചൊന്നു നോക്കി ‘

കല്യാണിക്ക് സാറിൻ്റെ മുഖം കണ്ടതും വല്ലാതെയായി
സാർ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു…….

സോതുനാഥിനോട് നടന്ന കാര്യങ്ങൾ SI ശിവശങ്കർ വിശദീകരിച്ചു.

മിസ്റ്റർ സേതുനാഥ് കാര്യങ്ങളുടെ കിടപ്പിങ്ങനെയാണ് മകന് ജാമ്യം കിട്ടാത്ത ഇടപാടാ വരുത്തി വച്ചിരിക്കുന്നത്. കുറഞ്ഞത് ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള തടവും അനുഭവിക്കണം മാനഹാനി വേറെയും ശിവശങ്കർ പറഞ്ഞു നിർത്തി…….

ഇതിൽ നിന്നെങ്ങനെയെങ്കിലും ഇവരെ ഒഴിവാക്കിത്തരണം താങ്കൾ എന്തെങ്കിലും ചെയ്യണം സേതുനാഥ് SI ശിവശങ്കറിനോട് പറഞ്ഞു

സൂര്യന് തെറ്റ് ചെയ്യാതെയുള്ള ക്രോസ് വിസ്താരത്തിൻ അമർഷം തോന്നി. താൻ മാത്രമായിട്ടുള്ള കേസാണ്ടെങ്കിൽ പോട്ട് പുല്ലെന്നു കരുതാമായിരുന്നു

ഇതിപ്പോൾ തൻ്റെ കൂടെ ഒരു പെണ്ണുണ്ട്.

അവളുടെ മാനത്തിനാണ് ഇവിടെ കോട്ടം സംഭവിക്കുന്നത്. അതു കൊണ്ട് മാത്രം സൂര്യൻ സ്വയം നിയന്ത്രിച്ചു…….

അപ്പോഴേക്കും കരഞ്ഞു വിളിച്ചു കൊണ്ട് കല്യാണിയുടെ അമ്മയും എത്തി
ആ സാധു സ്ത്രീ ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയ പരിഭ്രമത്തിൻ ആയിരുന്നു…….

കല്യാണിയെ കണ്ടതും അവർ പൊട്ടിക്കരഞ്ഞു അതുവരെ സ്വയം നിയന്ത്രിച്ചിരുന്ന കല്യാണിയും അമ്മയെ കണ്ടതും കരയാൻ തുടങ്ങി.

നിങ്ങളുടെ മകളാണോ SI ചോദിച്ചതും സുമംഗല അതേ സാറെ എൻ്റെ മകൾ തെറ്റായി പോകില്ല……

അങ്ങനെയല്ല ഞാനവരെ വളർത്തിയത് രക്ഷിക്കണം സാറെ എൻ്റെ മകളുടെ ജീവിതം നശിക്കും പുറത്തറിഞ്ഞാൽ ആത്മഹത്യയല്ലാതെ വേറൊരു വഴിയും ഞങ്ങളുടെ മുൻപിൽ ഇല്ല സാറെ
ഒരു പാട് അനുഭവിച്ചതാ എൻ്റെ കൊച്ച് ഞങ്ങൾക്ക് വേറാരുമില്ല കൈവിടരുത്.

നിറകണ്ണുകളോടെ ആ അമ്മ തൻ്റെ മകൾക്കു വേണ്ടി യാചിച്ചു…….

കല്യാണി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

കല്യാണിയുടെ അമ്മ വിഷമിക്കേണ്ട എൻ്റെ മകൻ സൂര്യൻ കല്യാണിയെ വിവാഹം കഴിക്കും
സൂര്യനും കല്യാണിയും ഞെട്ടിത്തരിച്ചു…..

നടക്കില്ല സൂര്യൻ ഉടൻ പ്രതികരിച്ചു.

നിങ്ങളൊക്കെ ഏതു കാലത്താ ജീവിക്കുന്നത്
ഒരാണും പെണ്ണും ഒരു മുറിയിൽ നിന്നു സംസാരിച്ചാലുടൻ അനാശാസ്യമാകുമോ

ടെക്നോളജീസ് ഇത്രയും പുരോഗമിച്ച കാലത്ത് ഇതൊന്നും വിലപ്പോകില്ല കല്യാണിയും എതിർത്തു

എനിക്ക് ഇതെന്നല്ല ഒരു വിവാഹത്തിലും താല്പര്യമില്ല ഇനിയൊരു ജീവിതം താൻ ആഗ്രഹിക്കുന്നില്ല.

അവളുടെ മനം വല്ലാതെ വിങ്ങി……

SI ശിവശങ്കർ സൂര്യനോട് സംസാരിച്ചു. “”ശരി സമ്മതിച്ചു സൂര്യൻ താങ്കൾ പറയുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നു തന്നെ കരുതാം നിങ്ങളെ ഒരു റൂമിൽ നിന്ന് അറസ്റ്റ് ചെയ്തതും പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതും നാട്ടുകാരറിഞ്ഞാൽ പിന്നെ ഈ പെൺകുട്ടിയുടെ കുടുംബത്തെ കുറിച്ച് ഒന്നാലോചിക്ക് അവരെങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും……””

“”നിങ്ങളൊന്നു ചിന്തിക്കു ഒരു പെൺകുട്ടിയുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. ആ അമ്മ പറയുന്ന പോലെ അവർ എന്നെങ്കിലും കടുംകൈ ചെയ്താൽ അതിൻ്റെ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും.

ഇപ്രാവശ്യം ഞെട്ടിയത് കല്യാണി ആയിരുന്നു ശരിയാണ് അമ്മ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും അന്തസ്സും അഭിമാനവും തകർന്നിട്ട് അമ്മ ജീവിക്കില്ല. കല്യാണി തളർനു പോയി….

ആ പെൺകുട്ടിയുടെ കുടുംബത്തെ കുറിച്ച് ചിന്തിക്ക് അനാശാസ്യത്തിന് പോലിസ് അറസ്റ്റ് ചെയ്തയാളുടെ അനിയത്തിയുടെ ഭാവി എന്തായിരിക്കും
സമൂഹം അവരെ വെറുതെ വിടുമോ

കാത്തുവിൻ്റെ കാര്യം വന്നപ്പോൾ സൂര്യനും തകർന്നു…….

ഒന്നും പറയണ്ട സാറെ അവർക്കു സമ്മതമാണ് വിവാഹത്തിന് സേതുനാഥ് പറഞ്ഞതോടെഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സ്വര്യനും കല്യാണിയും…..

SI ശിവശങ്കറിൻ്റെ നേതൃത്വത്തിൽ രജിസ്റ്റർ മാര്യേജ് നടത്താൻ തീരുമാനിച്ചു.
രണ്ടു പേരും പരസ്പരം മാലയണിഞ്ഞു വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടു.

മുരുകൻ്റെ നടയിൽ വച്ച് സൂര്യൻ കല്യാണിയുടെ കഴുത്തിൽ താലി കെട്ടി.

കല്യാണിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അവൻ്റെ കൈത്തണ്ടയിൽ വീണു.

സൂര്യൻ കല്യാണിയുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി. …..

കല്യാണി അമ്മയെ നോക്കി ആ മുഖത്തെ നിർവൃതി അവൾക്ക് മനസ്സിലായി.മകൾക്ക് ആൺതുണ ലഭിച്ചതിൻ്റെ സന്തോഷം ഓരോ നിമിഷവും മകളെയോർത്ത് ഉരുകിയിരുന്നു.

തൻ്റെ മകൾക്ക് വീണ്ടും താലിയും സിന്ദൂരമം അണിയാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു.

അവർ ഈശ്വരൻമാരോടു നന്ദി പറഞ്ഞു.സേതുനാഥ് സാറും നീലാബരി മാഡവും മനസ്സുനിറഞ്ഞ അവസ്ഥയിലാണ്…..

കല്യാണി എല്ലാവരുടേയും അനുഗ്രഹം വാങ്ങി കല്യാണിയുടെ കണ്ണുകൾ സ്വര്യനെ തേടി അവൻ സുമംഗലയുടെ അടുത്ത് സംസാരിക്കുന്നതാണ് കണ്ടത്.

സൂര്യൻ്റെ അമ്മ അവൻ്റെയടുത്തെത്തി മോനേ കല്യാണിയേയും കൂട്ടി നമ്മുടെ വീട്ടിലേക്കു പോകാം

സൂര്യന് ആകപ്പാടെ വിറഞ്ഞുകയറി അവന് ഒരു തരത്തിലും ഈ വിവാഹത്തോട് പൊരുത്തപ്പെടാനെ കഴിയുന്നുണ്ടായിരുന്നില്ല.

എങ്ങോട്ടെങ്കിലും നാടുവിട്ടു പോയാലോന്ന് അവന് തോന്നിപ്പോയി.

അവൻ അമ്മയോട് സംസാരിക്കാനേ കൂട്ടാക്കിയില്ല…….

ഞാൻ പർണ്ണശാലയിലേക്ക് പോകും.

വേറെ എങ്ങോട്ടെങ്കിലും പോകുന്നവർക്ക് അങ്ങോട്ടു പോകാം തന്നെയാണ് ഉദ്ദേശിച്ചതെന്ന് കല്യാണിക്ക് മനസ്സിലായി

ദൈവങ്ങൾ പോലും തുണയില്ലാത്ത ജന്മമാ തൻ്റേത് മരിച്ചാലെന്ത് ജീവിച്ചാലെന്ത് താൻ കാരണം ഒരുപാട് പേർ വിഷമിക്കുന്നു.

സൂര്യൻ്റെ ജീവിതം പോലും താൻ കാരണം നശിച്ചു

തന്നേപ്പോലൊരു രണ്ടാം കെട്ടുകാരിയെ ചുമക്കേണ്ട ആവശ്യം അവനില്ലാരുന്നു.

മോളു വിഷമിക്കേണ്ട എല്ലാം നല്ലതിനാണെന്നു കൂട്ടിക്കോ എനിക്കുറപ്പുണ്ട് നിങ്ങൾ നന്നായി ജീവിക്കുമെന്ന്

മാഡം എന്നോട് ക്ഷമിക്കണം അറിഞ്ഞു കൊണ്ട് ഇന്നുവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.

പക്ഷേ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി ശപിക്കരുത്
ഒരിക്കലും ഇല്ല കുട്ടി സന്തോഷമേയുള്ളു സന്തോഷമായി പോയി വരൂ.

ദൂരെ നിന്ന് സൂര്യൻ ഇതൊക്കെ വീക്ഷിക്കുന്നുണ്ടായിരുന്നു…….

അമ്മയേയും കാത്തുവിനേയും കെട്ടിപ്പിടിച്ച് കരഞ്ഞു കരയുന്ന കല്യാണിയെ കണ്ടതും സൂര്യൻ്റെ മനസ്സ് കലുഷിതമായി.ആകെ ഭ്രാന്തു പിടിക്കുന്ന അവസ്ഥ.

എങ്കിലിനി ഇറങ്ങാം സ്വര്യൻ അവളോട് പറഞ്ഞു……..

കല്ലാണി എല്ലാവരുടേയും മുഖത്തു നോക്കി മൗനാനുവാദം വാങ്ങി

അവൻ ഒരു കാറിൻ്റെ അടുത്തേക്ക് കൂട്ടിട്ടു പോയി ഫ്രണ്ടിൽ കയറിക്കോ

കാത്തുവിനേയും അമ്മയേയും വിളിച്ചു കൊണ്ട് വന്ന് ബാക്ക് ഡോർ തുറന്നു കൊടുത്തു……..

അല്ല മോനേ വീട്ടിൽ ഇവരുടെ അച്ഛൻ തനിച്ചേയുള്ളു. ഞങ്ങള് പൊയ്ക്കൊള്ളാം. സുമംഗല കയറാൻ മടിച്ച് നിന്നിട്ട് പറഞ്ഞു.

അച്ഛൻ്റെയടുത്ത് എത്തിക്കാം കയറിക്കോ നൂര്യൻ അവരോട് പറഞ്ഞു. സുമംഗലയും കാത്തുവും കയറി

കല്യാണി അത്ഭുതപ്പെട്ടു ഇവരേയും പർണ്ണശാലയിലേക്ക് കൊണ്ടു പോകുന്നുണ്ടോ
അവൻ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു……

കല്യാണി സേതുനാഥിനേയും നീലാംബരിയേയും നോക്കി അവരും ചിരിച്ചു കൊണ്ട് യാത്രയാക്കി.

നൂര്യൻ അവരെ ഒഴിവാക്കുന്നതിൽ വല്ലാത്തൊരു നൊമ്പരം ഹൃദയത്തിൽ തങ്ങി നിന്നു.

ജീവിതം എങ്ങോട്ടാണ് തന്നെ നയിക്കുന്നതു വിധി തനിക്കായി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നത്

കല്യാണിവണ്ടി ഓടിക്കുന്ന സൂര്യനെ ഒന്നു നോക്കി കല്ലിച്ച ഭാവം…….

എന്തൊക്കെയോ കനലുകൾ ചാരം മൂടി കിടപ്പുണ്ട് ആ മനസ്സിൻ ഉള്ളറയിൽ ഇപ്പോഴ് താൻ കൂടി വീണ്ടും മുറിവേല്പ്പിച്ചിരിക്കുന്നു. അവൾ ഒന്നും ഓർക്കാൻ ശ്രമിക്കാതെ കണ്ണടച്ചിരുന്നു.

വണ്ടി നിന്നപ്പോൾ കണ്ണു തുറന്നു നോക്കി തങ്ങളുടെ വീടിന് മുന്നിലാണ് വണ്ടി

നിർത്തിയിരിക്കുന്നത് അതിശയിച്ചു പോയി കല്യാണി അവൾ പുറത്തിറങ്ങി

സൂര്യൻ പെട്ടെന്ന് കല്യാണിയുടെ കൈയ്യും പിടിച്ച് കുത്തു കല്ലുകൾ കയറി കല്യാണി അമ്പരപ്പോടെ സൂര്യനെ നോക്കി അവൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപ്പെട്ടു അവൾ കൈവലിച്ചു.

അവളെയൊന്നു നോക്കിയിട്ട് സൂര്യൻ കൈയ്യിൽ ഒന്നു കൂടി മുറുക്കി പിടിച്ചു……

അച്ഛൻ്റെ മുറിയിലേക്കാണ് പോയത് ആ ശുഷ്കിച്ച ശരീരത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞു.

അച്ഛൻ്റെ കണ്ണൊന്നു നിറഞ്ഞു മോള് വിഷമിക്കേണ്ട ഒരു പാട് അനുഭവിച്ചതല്ലേ ഇനി നല്ലതേ വരൂ സൂര്യൻ അച്ഛൻ്റെ അനുഗ്രഹം വാങ്ങി സൂര്യനെ ചേർത്തു പിടിച്ച് ആശ്ലേഷിച്ച നന്നായി വരും……

അപ്പോഴേക്കും അടുത്ത വീട്ടിലെ വാസന്തി ചേച്ചി കയറി വന്നു.

കല്യാണിയുടെ കൈയ്യിൽ പിടിച്ച് പറഞ്ഞു സന്തോഷമായി മോളേ വിവരങ്ങൾ അറിഞ്ഞപ്പോൾ ആദ്യമൊന്നു വിഷമിച്ചു നിന്നെ അറിയുന്നവർ ഒരിക്കലും അതൊന്നും വിശ്വസിക്കില്ല’പക്ഷേ ഇപ്പോൾ സമാധാനമായി……..

സുമംഗല ആഹാരം കഴിക്കാനായി സൂര്യനെ വിളിച്ചു. അവൻ ആസ്വദിച്ച് ഭക്ഷണം കഴിച്ചു. ആ ചെറിയ വീടീൻ്റെ താളം അവന് നന്നായി ഇഷ്ടപ്പെട്ടു. പരസ്പരം താങ്ങാകുന്നവർ.

എല്ലാവരോടും യാത്ര പറഞ്ഞ് അവർ പർണ്ണശാലയിലേക്ക് തിരിച്ചു.

കവലയിൽ നിന്ന് വണ്ടി പർണ്ണശാലയിലേക്കുള്ള വഴിയേ തിരിയാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

സൂര്യാ ഇതെങ്ങോട്ടാ കല്യാണി മടിച്ച് മടിച്ച് ചോദിച്ചു.

അവൻ്റെ മുഖത്ത് വല്ലാത്ത കോപം തെളിഞ്ഞിരുന്നു.

ദേഷ്യം മൊത്തത്തിൽ വണ്ടിയോട് കാണിക്കുന്നുണ്ടായിരുന്നു. ഭയപ്പെടുത്തുന്ന സ്പീഡിൽ ആയിരുന്നു. കാർ മുന്നോട്ട് പൊയ്ക്കോണ്ടിരുന്നത്.

ഇയാളിനി എന്നെ കൊല്ലാൻ കൊണ്ടുപോവുകയാണോ
എന്തെങ്കിലുമാകട്ടെ കല്യാണി നിശ്വസിച്ചു.

കാർ ഏതോ ഊടുവഴിയിലൂടെ ഇറങ്ങി ഒരു ചെറിയ വീടിൻ്റെ മുന്നിൽ നിന്നു.
ഷീറ്റു കൊണ്ട് മറച്ച ഒറ്റമുറിയുള്ള കുഞ്ഞു കൂര.

ഇവിടിനി എന്താണാവോ??

ചീന്നൂ …. ചിന്നു കുട്ടി സൂര്യൻ വാതിലിൽ നോക്കി വിളിച്ചു.

അതാരാണാവോ ചിന്നു ഇയാളുടെ സെറ്റപ്പു വല്ലതും ആണോ??

സാധ്യത തള്ളിക്കളയാൻ പറ്റില്ല SI തന്നെ പറഞ്ഞത് പർണ്ണശാലയിൽ പെണ്ണുങ്ങളൊക്കെ വരാറുണ്ടന്നല്ലേ കല്യാണി നല്ല കാര്യമായി ആലോചിച്ചപ്പോഴേക്കും ഷീറ്റുകൊണ്ടുള്ള വാതിൽ തുറന്നു.

എൻ്റെ നാണപ്പനോ ……
എന്തോ കോളുതടഞ്ഞിട്ടുണ്ടല്ലേ
എൻ്റെ ചെക്കന് വല്ലാത്തൊരു തിളക്കം

പല്ലില്ലാത്ത മോണകാട്ടി ഒന്നാന്തരം ഒരു ചിരി ചിരിച്ചു.
കല്യാണി വണ്ടറടിച്ചു നില്ക്കുകയാണ്.

നല്ല വെളുത്ത ഐശ്വര്യമുള്ള മുത്തശ്ശി ഇത്തിരിയുള്ള വെള്ള മുടി അങ്ങനെ അഴിച്ചിട്ടിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി നേര്യതിൻ്റെ മുണ്ടും ചന്ദനകളർ ബ്ലൗസുമാണ് വേഷം.

ഉഗ്രനൊരു കോളല്ലേ തടഞ്ഞത്
കുരിശാണന്നേയുള്ളു. വെറും കുരിശെന്നു പറഞ്ഞാൽ പോരാ സൂര്യൻ കല്യാണിയെ നോക്കി പുശ്ചിച്ചാണെതു പറഞ്ഞത്
കല്യാണിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു
മുത്തശ്ശിയുള്ളതുകൊണ്ട് അടങ്ങി.

അപ്പോഴാണ് മുത്തശ്ശി കല്യാണിയെ ശ്രദ്ധിക്കുന്നത് ആ മുഖം വിടർന്നു നിൻ്റെ പെണ്ണാണോടാ
സുന്ദരി കൊച്ച്
മുത്തശ്ശിക്ക് ഇഷ്ടായിട്ടോ എൻ്റെ നാണപ്പനു ചേരും

പിന്നെ ചോരും സൂര്യൻ തലയാട്ടി എൻ്റെ ചിന്നമ്മോ എങ്ങും ചിലവാകാത്തത് എൻ്റെ തലയിലായതാ
കല്യാണിക്ക് അതു കേട്ടപ്പോൾ ഒന്നു നൊന്തു
ഇയാളെ അങ്ങനെ വിട്ടാൽ ശരിയാകില്ല.

കല്യാണിക്ക് ആകപ്പാടെ പെരുത്തുകയറി ഓ പിന്നെ താനെന്നെ തലയിൽ ചുമന്നോണ്ടല്ലേ നടക്കുന്നത്
ഇയാള് കഷ്ടപ്പെട്ട് എന്നെ സഹിക്കേണ്ട. ഞാൻ പൊയ്ക്കൊള്ളാം ആരുടേയും ഔദാര്യത്തിൽ കഴിയാൻ ഞാനില്ല.

ടി കൊച്ചു കാന്താരി ‘നീ മിടുക്കിയാണല്ലോ
മുത്തശ്ശി അവളെ കൂരയ്ക്കുള്ളിലേക്ക് കൊണ്ടുപോയി

മുത്തശ്ശി കിടക്കുന്ന കയറു വരിഞ്ഞ കട്ടിലിൽ അവളെ ഇരുത്തി ചാണകം മെഴുകിയ തറയിൽ പുൽപ്പായ് വിരിച്ച്
സൂര്യൻ അതിലിരുന്നു.

സൂര്യൻ്റെ അടുത്തായി കാലും നീട്ടിവച്ച് മുത്തശ്ശി ഇരുന്നു. അവൻ മുത്തശ്ശിയുടെ മടിയിൽ തല വച്ച് കണ്ണടച്ച് കിടന്നു.

എന്തു പറ്റി മോനേ എന്തിനാ നീയിങ്ങനെ വിഷമിക്കുന്നത്

ഈ ലോകത്ത് മുത്തശ്ശി അവനെ മനസ്സിലാക്കിയതുപോലെ ആർക്കും സാധിക്കില്ലെന്നു തോന്നി സൂര്യൻ എന്ന വ്യക്തിയെക്കുറിച്ചുള്ള തൻ്റെ അറിവ് തുശ്ചമാണ്. എതോ ഒരു വേദന തന്നിൽ നിറയുന്നതുപോലെ തോന്നി

വിറയ്ക്കുന്ന കൈയ്യാൽ മുത്തശ്ശി അവൻ്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.

അവൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി

തുടരും

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4