Wednesday, January 22, 2025
Novel

സ്മൃതിപദം: ഭാഗം 41

എഴുത്തുകാരി: Jaani Jaani

എന്ത് ടാ എന്ത് പറ്റി ഇത്രയും നേരം ഹാപ്പിയായിരുന്നല്ലോ ഐഷുവിന്റെ മുഖം മാറിയത് കണ്ട് കാർത്തി ചോദിച്ചു . എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെയും അന്ന് തന്നെ കാണാൻ വന്നെനെ അല്ലെ. നിനക്ക് അച്ഛനായും അമ്മയായും ഞാനില്ലേ പിന്നെന്താ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി കൊണ്ട് പറഞ്ഞു . ഹ്മ്മ് . ഐഷുവും ചിരിയോടെ കണ്ണ് തുടച്ചു . എന്റെ വാവയെ കൂടി നി കരയിപ്പിക്കല്ലേ ഐഷുവിനോട് കപട ദേഷ്യത്തോടെ പറഞ്ഞാണ് ഊണ് കഴിക്കാൻ ഇരുന്നത് . ഇല്ലേ അച്ഛന്റെ വാവയെ ഞാൻ കരയിപ്പിക്കുന്നില്ലേ കാർത്തിയുടെ അരികിൽ വന്നിരുന്നു വാ തുറന്നു കാട്ടി . ഉച്ചക്ക് അവര് രണ്ട് പേരും മാത്രമുള്ളപ്പോൾ കാർത്തിയാണ് ഐഷുവിന് വാരി കൊടുക്കുന്നത്.

ഇന്ന് ഞാൻ എടുത്ത് വച്ച വെള്ളം മുഴുവൻ കുടിച്ചില്ല അല്ലെ അടുക്കളയിൽ ചെന്ന് നോക്കിയപ്പോഴാണ് കുപ്പിയിൽ അത് പോലെ തന്നെ വെള്ളം കണ്ടത് അവൾകക്കായി കുടിക്കാൻ ഒരു കുപ്പിയിൽ വെള്ളം നിറച്ചിട്ടാണ് കാർതി എന്നും pokunnath ഇന്ന് അതില് നിന്ന് ഒരു തുള്ളി വെള്ളം പോലും ഐഷു കുടിച്ചിട്ടില്ല . . മറന്നു പോയി ഐഷു തല താഴ്ത്തി കൊണ്ട് പറഞ്ഞു . വേണ്ട കുടിക്കേണ്ട എന്തേലും വരുത്തി വച്ചോ ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിലും ഞാൻ പറഞ്ഞതൊന്നും കേൾക്കാൻ കഴിയില്ലല്ലോ . .കാർത്തിയുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ട് ഐഷു കണ്ണ് നിറച്ചു അവനെ നോക്കി, അല്ലെങ്കിലും പെണ്ണിന്റെ കണ്ണ് നിറഞ്ഞാൽ കാർത്തിക്ക് സഹിക്കില്ല അത് അവൾക്കും അറിയാം അതോണ്ട് മിക്ക ദിവസവും ഈ അടവാണ് പുറത്ത് എടുക്കുന്നത് .

എന്ത് പറഞ്ഞാലും ഇങ്ങനെ കണ്ണിൽ വെള്ളം നിറച്ചു നിൽക്കണമ് പിന്നെ ഞാൻ ഒന്നും പറയില്ലല്ലോ കാർത്തിക്ക് അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ വീണ്ടും ദേഷ്യം കൂടുകയാണ് ചെയ്തത് . കുറച്ചു ദിവസം മുന്നേ നിന്നെ ഹോസ്പിറ്റലിൽ എന്തിനാ കൊണ്ട് പോയത് എന്ന് ഓർമ്മയുണ്ടോ . ഹ്മ്മ്മ് അവള് അവനെ നോക്കാതെ തലയാട്ടി . വെള്ളം കുടിക്കാതെ നിന്നിട്ട് വയറു വേദനഎടുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല . ഇനി ഞാൻ ശ്രദ്ധിച്ചോളാം . അന്നും ഇങ്ങനെ തന്നെയല്ലേ പറഞ്ഞത് . കണ്ണേട്ടാ ഞാൻ… ഐഷു വിതുമ്പി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു . കുഞ്ഞുസേ നിന്നെ ഇങ്ങനെ വഴക്ക് പറയാൻ ആഗ്രഹമുണ്ടായിട്ട അല്ല നിയായിട്ടു തന്നെ ഓരോ അവസരം ഉണ്ടാക്കുകയല്ലേ അവൻ മെല്ലെ അവളുടെ മുടിയിൽ തലോടി കൊണ്ട് നിന്നു . ഞാൻ ഇനി മറക്കാതെ കുടിച്ചോളാം .

ആ മതി പോട്ടെ ദേ കണ്ണൊക്കെ തുടചെ അവൻ ഐഷുവിനെ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു . കണ്ണേട്ടാ… എന്താ ടാ . എനിക്ക് എനിക്ക് ഉണ്ണിയപ്പം കഴിക്കാൻ തോനുന്നു . കാർത്തി അത്ഭുതത്തോടെ അവളെ നോക്കി എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ പോലും വേണ്ട എന്നെ പറയു ആദ്യമായിട്ടാണ് ഒരു ആഗ്രഹം പറയുന്നത് . വൈകിട്ട് വരുമ്പോൾ കൊണ്ടു വരാം കാർത്തി അവളുടെ ഉദരത്തിൽ പതിയെ തലോടികൊണ്ട് പറഞ്ഞു . ഞാൻ ഞാൻ ആക്കിക്കോളാം ഏട്ടൻ സാധങ്ങൾ കൊണ്ട് വന്നാൽ മതി . വേണ്ട വേണ്ട നി ഇവിടെ അടങ്ങി ഇരുന്നാൽ മതി . എന്റെ കണ്ണേട്ടാ പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ നമ്മള് തയ്യാറാക്കുന്ന ആഹാരങ്ങൾ കഴിക്കുന്നത് അല്ലെ നല്ലത് .

എന്നാലും. ഒരു എന്നാലും ഇല്ല ഞാൻ ലിസ്റ്റ് എഴുതി തരാം ഏട്ടൻ വന്നിട്ട് നമുക്ക് ഒരുമിച്ചു തയ്യാറാക്കാം ഐഷു അവന്റെ കൈയിൽ ചുറ്റിപിടിച്ചു കൊഞ്ചലോടെ പറഞ്ഞു . ഹാ എന്നാ ട്രിപ്പ്‌ ഒന്നും കിട്ടിയില്ലെങ്കിൽ നേരത്തെ വരാം . ഹാ ഐഷു സന്തോഷത്തോടെ തലയാട്ടി . അല്ല എന്താ ഇപ്പൊ ഒരു കൊതി . അത് അതൊന്നുമില്ലാ കഴിക്കാൻ തോന്നി ഐഷു അവനെ നോക്കാതെ മറുപടി പറഞ്ഞു . കുഞ്ഞുസേ…. കാർത്തി വിളിച്ച ഉടനെ ഐഷു അവനെ മുറുകെ പുണർന്നു . എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെ കാണാൻ വരുമ്പോൾ പലഹാരങ്ങളൊക്കെയായി വരില്ലേ ഞാൻ ഞാൻ ആരുമില്ലാത്തവളായി പോയില്ലേ ഐഷു വിതുമ്പി കൊണ്ട് ഓരോന്ന് പറഞ്ഞു .

കുഞ്ഞുസേ……. കാർത്തി ആർദ്രമായി വിളിച്ചു എങ്കിലും ഐഷു മുഖമുയർത്തി നോക്കിയില്ല . ഇനി മേലാൽ ഇത്‌ പോലെയുള്ള വർത്തമാനം പറയരുത് നിനക്ക് ആരുമില്ലെ ഞാൻ ആരാടി നിന്റെ ഏ പതിയെയാണ് ചോദിക്കുന്നതെങ്കിലും അവന്റെ സംസാരത്തിൽ അവളോടുള്ള നീരസം വ്യക്തമാണ് . കണ്ണേട്ടാ അങ്ങനെ അല്ല ഐഷു എങ്ങി കൊണ്ട് പറഞ്ഞു . പിന്നെ എങ്ങനെയാണ് . ഞാൻ ആ ഒരു വിഷമത്തിന് പറഞ്ഞുപോയതാണ് . നിനക്ക് മാത്രമേയുള്ള വിഷമം നി പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ചാണ് പിടക്കുന്നത് ഞാൻ നിന്റെ ആരുമല്ല എന്നത് പോലെയല്ലേ നി പറഞ്ഞു വന്നത് . ഐഷു അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവന്റെ വാ പൊത്തി പിടിച്ചു . ഇങ്ങനെ ഇങ്ങനെയൊന്നും പറയല്ലേ കണ്ണേട്ടാ ഞാൻ ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല .

ആ മതി മതി ഇന്ന് വന്നത് മുതലേ കരച്ചിലാണ് കരഞ്ഞു കരഞ്ഞു ഒന്നും വരുതിക്കല്ലെ ഐഷു . ഐഷു കണ്ണ് തുടച്ചു കൊണ്ട് തലയാട്ടി . എന്റെ കുഞ്ഞുസ പോയി അൽപനേരം കിടക്ക് അപ്പോഴേക്കും ഞാൻ സാധങ്ങളൊക്കെ വാങ്ങിയിട്ട് വരാം . സ്റ്റാൻഡിൽ പോകുന്നില്ലേ . എന്റെ ഭാര്യ ആദ്യമായി ഒരാഗ്രഹം പറഞ്ഞതല്ലേ അതോണ്ട് പെട്ടെന്ന് അത് നടത്തി കൊടുക്കേണ്ടത് എന്റെ ആവശ്യമല്ലേ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു മീശ പിരിച്ചു മുണ്ട് മാടി കുത്തി അവളുടെ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ചു . ഐഷു ഒരു ചിരിയോടെ അത് നോക്കി നിന്നു . അമ്മ അത് ഇല്ലാത്തവർക്കേ അതിന്റെ വിഷമം മനസിലാകു അമ്മക്ക് തുല്യം അമ്മ മാത്രം. 💙💙💙💙

സുമയും അനുവും ഒരുപാട് പലഹാരങ്ങളുമായാണ് അച്ചുവിനെ കാണാൻ പോയത്. രേണുക അവരെ തികഞ്ഞ ആദിത്യ മര്യാദയോടെ തന്നെ സ്വീകരിച്ചു. ഒരു പേരക്കുട്ടി വരാൻ പോകുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെ രേണുകക്കും ഒരുപാട് സന്തോഷമായി . അനുവിന് സുമയോട് വല്ലാത്ത നീരസം തോന്നി, ഐഷുവിന്റെ വിവരം അറിഞ്ഞപ്പോൾ ഒന്ന് അവളെ പോയി കണ്ടത് കൂടി ഇല്ല. എല്ലാ കാര്യങ്ങളും ഐഷുവാണ് ചെയ്ത് കൊടുക്കുന്നതെങ്കിലും സുമക്ക് ഇന്നും അച്ചുവിനോട് തന്നെയാണ് പ്രിയം അതിപ്പോൾ അമ്മക്ക് സ്വന്തം മക്കൾ എന്ത് ചെയ്താലും അവര് കഴിഞ്ഞ് അല്ലെ ബാക്കി ആരും. എന്തിന് ഇപ്പൊ ഈ പലഹാരങ്ങൾ ആക്കുകയും വാങ്ങുകയും ചെയ്തത് പോലും ഐഷു കൊടുത്ത പൈസ കൊണ്ടാണ് പക്ഷേ ആ ഒരു വിചാരം ഒന്നും സുമക്ക് ഇല്ലാട്ടോ. .

അനുവിന്റെ നീരസം സുമയോട് പ്രകടിപ്പിച്ചെങ്കിലും അവര് അത് കാര്യമായി എടുത്തില്ല അച്ചു വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തിലാണ് ആ അമ്മ. എത്രയൊക്കെ അകറ്റി നിർത്തിയാലും മക്കളോട് ഒരു തരി പോലും ദേഷ്യം തോന്നാതെ നിസ്വാർത്ഥമായി സ്നേഹിക്കാൻ അമ്മക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക . സന്ദീപും അവരോട് വന്നു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അച്ചു കുറച്ചു കഴിഞ്ഞു താഴേക്ക് വന്നു എന്തോ അച്ചുവിന്റെ കണ്ണുകളും സുമയെ കണ്ടപ്പോൾ നിറഞ്ഞു . വേറെ ഒന്നും കൊണ്ടല്ല കുറച്ചു മുന്നേ വരെ സന്ദീപ് ക്ലാസ്സ്‌ എടുക്കുകയായിരുന്നു അമ്മയുടെ മഹത്വത്തെ കുറിച്ച്. താനും ഒരു അമ്മയാകാൻ പോകുന്നു സമയമായത് കൊണ്ട് അവള് എല്ലാം കെട്ടിരുന്നു അപ്പോഴാണ് അവള് അമ്മയോടൊക്കെ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് മനസിലായത്.

സുമയുടെ മുഖത്തു നോക്കാൻ തന്നെ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. സുമയോടും രേണുകയോടും അവള് ചെയ്ത് പ്രവർത്തികൾക്കൊക്കെ മാപ്പ് പറഞ്ഞു. അനു എല്ലാം കണ്ട് ഞെട്ടി നിൽക്കുകയാണ്. സുമ അവളെ കെട്ടിപിടിച്ചു കരഞ്ഞു, സന്ദീപും രേണുകയും എല്ലാം ചിരിയോടെ നോക്കി നിന്നു. പിന്നെ സുമ കൊണ്ട് വന്ന ഭക്ഷണം അവളെ കൊണ്ട് കഴിപ്പിക്കുന്ന തിരക്കിലായിരുന്നു. ഐഷുവിന്റെ കാര്യവും ഇതിനിടയിൽ സൂചിപ്പിച്ചെങ്കിലും അച്ചു അതില് തീരെ താല്പര്യം പ്രകടിപ്പിക്കാത്ത കൊണ്ട് അവര് പിന്നീട് ഐഷുവിനെ കുറിച്ച് സംസാരിച്ചില്ല . എത്രയൊക്കെ മാറിയാലും അച്ചുവിന്റെ മനസ്സിൽ ഐഷുവിന്റെ സ്ഥാനം പഴയത് തന്നെയാണ് അതിനി മാറുമോ എന്ന് സംശയമാണ് . 💙💙💙

മൂന്നു മാസം വരെ ഐഷുവിന് കുഴപ്പമൊന്നുമുണ്ടായില്ല അതിന് ശേഷം പച്ച വെള്ളം പോലും അടുപ്പിക്കാൻ പറ്റാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റു മുഖം കഴുകുമ്പോൾ ശര്ദിക്കാൻ തുടങ്ങും, ദോശ ചുടുന്ന ആ സൗണ്ട് കേട്ടാൽ റോഡിലൂടെ ഒരു മത്സ്യ വണ്ടി പോയാൽ ഐഷുവിന് പിന്നെ ഒന്ന് നിവർന്നു നിൽക്കാൻ പോലുമുള്ള ആരോഗ്യമുണ്ടാവില്ല ശർദിച്ചു ഒരു പരിധി ആയിട്ടുണ്ടാവും. ഇതിനിടക്ക് ഒരു ദിവസം പൊറോട്ടയും ബീഫും കഴിക്കാൻ കൊതിയാവുന്നു എന്ന് പറഞ്ഞത് കൊണ്ട് കാർത്തി അത് കൊണ്ട് കൊടുത്തു കാർത്തി ആദ്യം കുറെ എതിർത്തതാണ് കാരണം അവൾക്ക് ബീഫ് ഇഷ്ടമല്ല എന്ന് അവന് നല്ലോണം അറിയാം പക്ഷെ ഐഷുവിന് വാശിയായത് കൊണ്ട് അവൻ കൊണ്ട് കൊടുത്തു.

പൊറോട്ടയും ബീഫും ആസ്വദിച്ചു കഴിക്കുന്നു ഐഷുവിനെ കണ്ട് കിച്ചുവും കാർത്തിയും വാ പൊളിച്ചു നിന്നു, ബീഫിന്റെ സ്മെൽ പോലും ഇഷ്ടമില്ലാത്തവളയൊരുന്നു. ഏട്ടത്തിയമ്മേ.. കിച്ചുവിന്റെ വിളി കേട്ട് കഴിക്കുന്നതിനിടയിൽ അവള് ഒന്ന് നോക്കി കാർത്തിയും അവനെ സംശയത്തോടെ നോക്കി . ഇപ്പോഴേ അച്ഛൻറെ ഇഷ്ടങ്ങളാണെന്ന് തോനുന്നു വാവാക്കും കിച്ചു അത് പറഞ്ഞു ചിരിച്ചതും ഐഷുവിന്റെയും കാർത്തിയുടെയും ചുണ്ടിലേക്ക് ആ ചിരി പടർന്നു . കുഞ്ഞുസേ മതി പൊറോട്ട അധികം കഴിക്കേണ്ട ദഹിക്കില്ല അതിന്റെ കൂടെ ചോറ് കൂട്ടി കഴിച്ചാൽ മതി . ഹ്മ്മ് ഐഷു മനസില്ല മനസ്സോടെ മൂളി . 💙💙💙

മാസങ്ങൾ വീണ്ടും കടന്നു പോയി ഇതിനിടയിൽ ഐഷു ഒന്നാം വർഷ എംകോം പരീക്ഷയൊക്കെ എഴുതി, ദൂരെയാണ് സെന്റർ കിട്ടിയത് കാർത്തിയുടെ കൂടെയാണ് പോയത് അവൾക്ക് ഒരു താങ്ങായും തണലായും അവൻ കൂടെയുണ്ടായിരുന്നു. സുമ ഒരിക്കെ ഐഷുവിനെ കാണാൻ വന്നിരുന്നു അതും അനുവിന്റെ നിർബന്ധത്തിൽ ഇപ്പൊ അച്ചുവുമായി നല്ല അടുപ്പത്തിലായത് കൊണ്ട് ഐഷുവിനെ അവര് ഒഴിവാക്കിയത് പോലെ തന്നെയാണ് അതില് ഐഷുവിന് നല്ല സങ്കടമുണ്ടായിരുന്നെങ്കിലും കാർത്തിയുടെയും കിച്ചുവിന്റെയും അനുവിന്റെയും സ്നേഹവും കരുതലും ആലോചിക്കുമ്പോൾ അതൊക്കെ മാറി . കിച്ചു ഐഷുവിനെ ചെറിയ കുട്ടിയെ പോലെയാണ് കൊണ്ട് നടക്കുന്നത് രാവിലെയും വൈകുന്നേരവും അവളെ നടത്താൻ കൊണ്ട് പോകുന്നത് അവന്റെ ഡ്യൂട്ടിയാണ്.

കുറുമ്പ് കൂടിയും കളി പറഞ്ഞും അവളെ സന്തോഷത്തോടെയാക്കി മാറ്റാൻ കിച്ചുവിന് പ്രതേക കഴിവാണ്. സന്ദീപ് ഇതിനിടയിൽ ഒരു ദിവസം കുറെ സ്വീറ്റിസുമായി ഐഷുവിനെ കാണാൻ വന്നിരുന്നു, ഐഷു ഉത്സാഹത്തോടെ അച്ചുവിന്റെ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. കാർത്തിക്കും കിച്ചുവിനും അതൊക്കെ കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും അവര് ഒന്നും പറഞ്ഞില്ല. സന്ദീപിന് പക്ഷെ വിഷമമാണ് തോന്നിയത് ഇത്രയും ഐഷു അച്ചുവിനെ സ്നേഹിച്ചിട്ടും അച്ചു ആ സ്നേഹം തിരിച്ചറിയുന്നില്ലല്ലോ എന്ന് ആലോചിച്ചു. ഇപ്പൊ അച്ചു എല്ലാം കൊണ്ടും നല്ലൊരു മകൾ മരുമകളും ഭാര്യയുമൊക്കെയാണ് പക്ഷെ ഐഷുവിനോട് അന്നും ഇന്നും ഒരുപോലെ തന്നെ, സന്ദീപ് അത് മാറ്റാൻ ശ്രമിച്ചെങ്കിലും അച്ചു അതില് മാത്രം മാറ്റം വരുത്തിയില്ല പിന്നെ അവനും അത് കണ്ടില്ല എന്ന് നടിച്ചു.

സ്വന്തം ജീവിതം സന്തോഷമായി മുന്നോട്ട് പോകാൻ അവനും അങ്ങനെ നടിച്ചു . കാർത്തിയുടെ വല്യമ്മയും വല്യച്ചനും കുറച്ചു പലഹാരവുമായി ഐഷുവിനെ കാണാൻ വന്നിരുന്നു, ഏഴാം മാസം കൂട്ടികൊണ്ട് പോകുന്ന ചടങ്ങിനെ കുറിച്ചൊക്കെ അവര് പറഞ്ഞു, പക്ഷെ കാർത്തി എന്ത് വന്നാലും അവളെ വിടില്ല എന്ന് പറഞ്ഞു വല്യമ്മക്ക് കാർത്തി പറഞ്ഞതിനോട് ആദ്യം യോചിച്ചില്ലെങ്കിലും അവസാനം അവന്റെ ഇഷ്ടമാണ് അവന്റെ ഭാര്യയെ കൊണ്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും എപ്പോഴെങ്കിലും ബന്ധം പുതുക്കാൻ വരുന്നവർ ഇതിലൊന്നും ഇടപെടേണ്ട എന്ന് കൂടെ പറഞ്ഞു. പിന്നെ അവര് ഒന്നും പറയാതെ അവിടെ നിന്ന് പോയി. ഐഷു കാർത്തിയോട് ആദ്യം ദേഷ്യം കാണിച്ചെങ്കിലും അതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞു അവന്റെ സ്നേഹ മുദ്ര അവളിൽ പതിപ്പിച്ചപ്പോഴേക്കും അവളുടെ ദേഷ്യം മാറിയിരുന്നു.

സുമ ഏഴാം മാസത്തിലെ ചടങ്ങിനെ കുറിച്ച് പറയുമെന്ന് ഐഷു കരുതിയെങ്കിലും അത് ഉണ്ടായില്ല കാർത്തി പിന്നെ അതൊക്കെ നേരത്തെ പ്രതീക്ഷിച്ചതാണ്, പറഞ്ഞിരുന്നെങ്കിലും അവൻ അവളെ പോകാൻ അനുവദിക്കുമായിരുന്നില്ല. അച്ചുവിനെ ഏഴാം മാസത്തെ ചടങ്ങിന് വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നിരുന്നു ചെറിയൊരു പരിപാടിയായി തന്നെ അത് നടത്തിയിരുന്നു. നമ്മുടെ കിച്ചു ആകട്ടെ ഏട്ടത്തിയമ്മക്ക് വേണ്ടി വീട്ടിൽ ബേബി ഷവർ ആക്കിയിരുന്നു അവന്റെ ഫ്രണ്ട്സും കാർത്തിയുടെ ഫ്രണ്ട്സും പിന്നെ നമ്മുടെ അനുവും കൂടെ ചെറിയൊരു ആഘോഷം കേക്ക് കട്ടിങ്ങും ഉച്ചക്ക് ചെറിയൊരു ഫുഡ് പാർട്ടിയും. ഐഷുവിന് അന്നത്തെ ദിവസം വളരെ സന്തോഷം നിറഞ്ഞതായിരുന്നു… ചെറിയൊരു പേടി അവൾക്ക് തോന്നി തുടങ്ങിയെങ്കിലും കാർത്തിയുടെ കരവലയത്തിൽ ചേരുമ്പോൾ എല്ലാം മറന്നു അവന്റെ നെഞ്ചോട് ചേർന്ന് കിടക്കും .

പറഞ്ഞ ഡേറ്റിന് ഒരാഴ്ച മുന്നേ ഐഷുവിന് പെയിൻ തുടങ്ങി അഡ്മിറ്റ്‌ ആക്കിയിരുന്നു. രാവിലെ കൊണ്ട് വന്നതായിരുന്നു ഉച്ചയായിട്ടും വിവരം ഒന്നും പറഞ്ഞില്ല. കാർത്തി tടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് ക്ളീഷേ ഭർത്താക്കന്മാരെ പോലെ, കിച്ചുവും അനുവും ഐഷുവിനും വാവാക്കും വേണ്ടി പ്രാർത്ഥനയിലാണ് . ആയുഷ്‌കാ കാർത്തിക് പേര് വിളിച്ചത് കേട്ട് കാർത്തി ഓടി വന്നു . മാലാഖയുടെ കൈയിൽ വെള്ള തുണിയിൽ പൊതിഞ്ഞ തന്റെ കുഞ്ഞിനെ കണ്ട് കാർത്തിയുടെ കണ്ണ് നിറഞ്ഞിരുന്നു. കാർത്തി പതിയെ കുഞ്ഞിനെ വാങ്ങി . പെൺകുട്ടിയാണ്. നേഴ്സ് പറഞ്ഞു . അച്ഛെടെ മോളെ കാർതി പതിയെ പറഞ്ഞു കൊണ്ട് ആ നെറ്റിയിൽ ഒന്ന് മുത്തി . അനുവും കിച്ചുവും കാർത്തിയുടെ അപ്പുറവും ഇപ്പുറവും നിന്ന് വാവയെ നോക്കി കുഞ്ഞിപ്പെണ്ണിന്റെ വിരലുകളിൽ പിടിച്ചു . ഐഷു .

ആ ആള് മയക്കത്തിലാണ് കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും സുഖ പ്രസവമായിരുന്നു . ഹ്മ്മ് കാർത്തി കുഞ്ഞിനെ തിരിച്ചു അവരുടെ കൈയിൽ കൊടുത്തു അതിന് മുന്നേ അവൻ ഒന്നുകൂടെ തന്റെ പൊന്നോമനയുടെ നെറ്റിയിൽ മുത്തം കൊടുത്തു . കുറച്ചു കഴിഞ്ഞതും രണ്ട് മൂന്നു ഡോക്ടർസും നഴ്സും ലേബർ റൂമിലേക്ക് കേറുന്നത് കണ്ടു. അല്പം കഴിഞ്ഞ് നേഴ്സ് വന്നു കാർത്തിയോട് എ നെഗറ്റീവ് ബ്ലഡ്‌ വേണമെന്ന് പറഞ്ഞു . കാർത്തിയും കിച്ചുവും അനുവും ഒരുപോലെ ഞെട്ടി അവരെ നോക്കി . ഐഷു ഐഷുവിന് കാർത്തി വെപ്രാളത്തോടെ ചോദിച്ചു . അത് പെട്ടെന്ന് ബ്ലീഡിങ് കുറച്ചു അധികമായി വേഗം ബ്ലഡ്‌ എത്തിക്കാൻ നോക്കു അതും പറഞ്ഞു നഴ്സ് അകത്തേക്ക് പോയി . കാർത്തി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു. കുറച്ചു നിമിഷം മുന്നേ വരെ സന്തോഷം നിറഞ്ഞ മനസ്സിൽ വേദന നിറയാൻ തുടങ്ങിയിരിക്കുന്നു…..തുടരും….

സ്മൃതിപദം: ഭാഗം 40