Wednesday, December 25, 2024
Novel

ശക്തി: ഭാഗം 18

എഴുത്തുകാരി: ബിജി

മയക്കം വിട്ടുണരുമ്പോൾ ശക്തി അരികിലുണ്ടായിരുന്നു. ഹോസ്പിറ്റലിലാണെന്നു മനസ്സിലായി….. എന്താടാ…. എന്താ പറ്റിയത്….. ശക്തി വേപൂഥോടെ ചോദിച്ചു. അവളുടെ ചിന്തയിൽ കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും മിഴിവോടെ തെളിഞ്ഞു വന്നു. ലയ ഒന്നും മിണ്ടാനാകാതെ…… കണ്ണടച്ചു കിടന്നു. താൻ കണ്ട ഫയൽ അഡോപ്റ്റഡ് കുട്ടികളുടെ ഡീറ്റെയിൽസ് ആയിരുന്നു. രുദ്രനും ഭാമയും കോൺവെൻറിൽ നിന്ന് ഒരു പെൺകുഞ്ഞിനെ അഡോപ്റ്റ് ചെയ്തിരിക്കുന്നു. തൻ്റെ അതേ ഡേറ്റ് ഓഫ് ബർത്ത്….. താൻ അപ്പോൾ …..

എൻ്റെ അച്ഛൻ്റെ മകളല്ലേ…… അമ്മ എൻ്റെ അമ്മ അവളുടെ ഉള്ളം നീറിപ്പിടയുകയാണ്. ….. ഉമീത്തിയിൽ അമർന്ന് ഇല്ലാതെയാകും പോൽ…….!! ഹൃദയത്തിൻ്റെ ആഴത്തട്ടിൽ നിന്ന് ചോര കിനിയുന്നു……. വേദനിക്കുന്നു ……. വല്ലാതെ …… അവളുടെ മുഖമൊന്നു ചുളിഞ്ഞു…… കൊച്ചേ…… എന്താടാ …… എന്താ നിൻ്റെ പ്രശ്നം……??? ശക്തി വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടോയിരുന്നു…….. അവൻ്റെ മുഖത്തേ ഉത്കണ്ഠ അവളിൽ വേദന നിറച്ചു……. എങ്കിലും ഒന്നു പറയാതെ മിഴികളടച്ചു കിടന്നു……!! ക്വാർട്ടേഴ്സിലെത്തിയതും ലയ റൂമിലെത്തി ഡ്രെസ്സ് മാറാതെ കിടന്നു. രുദ്രൻ എന്ന അച്ഛൻ….. ഇത്രയും പെർഫെക്ടായ ഒരച്ഛൻ…….താനിന്നോളം കണ്ടിട്ടില്ല……!!

തൻ്റെ അച്ഛൻ ……. ഒരു പുഞ്ചിരിച്ചുണ്ടിലൊളിപ്പിച്ച് മാത്രമേ കണ്ടിട്ടുള്ളു കൊല്ലാൻ കത്തിയുമായി വരുന്നവനോടു പോലും പുഞ്ചിരിയോടെ നേരിടും ആ ചൂണ്ടുവിരലിൽ പിടിച്ച് നടക്കുന്ന മൂന്ന് വയസ്സുകാരി……!! ആനകളോട് കൗതുകം തോന്നി തുടങ്ങിയപ്പോൾ സ്ഥിരം അമ്പലപ്പറമ്പുകളിൽ അച്ഛനോടൊപ്പം ചുറ്റും….. ഗജവീരനെ കാണാൻ കൗതുകമാണേലും പേടി ആയിരുന്നു. പക്ഷേ ആ ചൂണ്ടുവിരലിൻ പിടിച്ചു കഴിഞ്ഞാൽ എവിടെന്നില്ലാത്ത ധൈര്യമാണ്. ഇന്നും ആ തോളിൽ തല ചായിക്കുമ്പോൾ……. ഈ ലോകത്ത് എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം കിട്ടും. ഒരിടത്തും തളരാൻ വിടാതെ……

ഒരു സ്പർശനം കൊണ്ടു പോലും തന്നെ സ്ട്രോങ് ആക്കുന്ന മാന്ത്രികത ആ വിരലുകൾക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…..!! തന്നെ ഒരിക്കലും അച്ഛൻ ഉപദേശിച്ചിരുന്നില്ല. അച്ഛനോളം എന്നെ മനസ്സിലാക്കിയവർ ആരും ഉണ്ടാകില്ല. അച്ഛനും അമ്മയും…….. ആ ചോരയിൽ നിന്നല്ല തൻ്റെ ഉല്പ്പത്തി……. സ്വന്തം ചോരകളെപ്പോലും ഉപേക്ഷിക്കുന്ന മാതാപിതാക്കളുള്ള ഇക്കാലത്ത് തന്നെ മാറോട് ചേർത്ത രണ്ട് ജന്മങ്ങൾ…….!! പക്ഷേ തൻ്റെ അസ്തിത്വം…… പിന്നെ ആരായിരിക്കും തൻ്റെ മാതാപിതാക്കൾ. ലയയുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. ലയ എന്ന പെൺകുട്ടിയോട് ചെറുപ്പം മുതൽ സഹപാഠികൾക്കു പോലും അസൂയ ആയിരുന്നു.

രാഗലയ കോടീശ്വരി…… സുന്ദരി…… എന്തിനും കൂടെ നില്ക്കുന്ന അച്ഛനും അമ്മയും ……..!! ഇന്ന് താനറിയുന്നു തൻ്റെ ജീവിതത്തിൽ അശാന്തി പടരുന്നു തനിക്കു ചുറ്റുമുണ്ടായവരൊക്കെക്ക ഞൊടി നേരം കൊണ്ട് ആരുമല്ലാത്തവരായ പോലെ…..!! ലയ…… തളർന്നിരുന്നു തലയിണ കണ്ണീരാൽ കുതിർന്നു . ഇടയിലെപ്പോഴോ…… അവളുടെ കണ്ണടഞ്ഞു പോയി കൊടുംകാട്ടിൽ…… അവൾ തനിച്ചായിരുന്നു. അവൾക്കരികിൽ ആരുമില്ലായിരുന്നു….. ചുറ്റും കാട്ടുതീ…. വൃക്ഷങ്ങളും,വള്ളിപ്പടർപ്പുകളും……

കത്തിയമരുന്നു തന്നിലേക്ക് ആർത്തിയോടെ പാഞ്ഞടുക്കുന്ന തീ നാളങ്ങളെ ഭയന്ന് അവൾ ഓടുകയാണ് പ്രാണരക്ഷാർത്ഥം ചുറ്റും അഗ്നി താണ്ഡവമാടുന്നു….. ലയ അലറി വിളിച്ചു…. അച്ഛാ……!! ടാ…. എന്താടാ …. നിനക്ക് എന്തു പറ്റി …… !!! പേടിച്ചരണ്ട് കണ്ണും മുഖവും ചുമന്ന് വിളറി വെളുത്തിരുന്നവളെ ശക്തി ഓടി വന്ന് തൻ്റെ നെഞ്ചിലേക്ക് ചേർത്തു…… ശക്തിയും തന്നിൽ നിന്നകലുമോന്ന് ഭയന്ന് അവനെ മുറുകെ പുണർന്നു. എന്താടാ…… നീയെന്തിനാ സങ്കടപ്പെടുന്നേ ഞാനറിയാത്ത എന്തെങ്കിലും പ്രശ്നം നിനക്കുണ്ടോ…..? ശക്തി ചോദിച്ചതും ലയയുടെ ഉടലൊന്നു വിറച്ചു അവനിലെ പിടി വിട്ട് അവളകന്നിരുന്നു….

ശക്തിക്കു മനസ്സിലായി എന്തോ ഒരു വലിയ പ്രശ്നം അവളെ അലട്ടുന്നുണ്ടെന്ന്…… അവൾ തനിച്ചിരിക്കട്ടെ എന്നു കരുതി അവൻ മുറി വിട്ടിറങ്ങി. രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോലും ലയ വന്നില്ല. വേണ്ടെന്നു പറഞ്ഞവൾ കിടന്നു. ഒത്തിരി നിർബന്ധിച്ചിട്ടും കഴിക്കാൻ കൂട്ടാക്കിയില്ല. ശക്തി കിടന്നിട്ട് അവളുടെ അരികിലേക്ക് ചേർന്ന് കിടന്നപ്പോൾ അവൾ അകന്നു മാറി….!! ശക്തിയുടെ മുഖം മങ്ങി. അടുത്ത ദിവസങ്ങളിലും ഇതേ രീതി തന്നെ ആവർത്തിച്ചു. അവളെല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറി എല്ലാവരേയും അവഗണിച്ചു.

ആരെയും കാണാൻ കൂട്ടാക്കാതെ…… ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുറിക്കുള്ളിൽ ചടഞ്ഞുകൂടി. ശ്രീദേവിയും ശക്തിയും അവും വിധം പറഞ്ഞിട്ടും ലയ മുറിക്കുള്ളിൽ ഒതുങ്ങി……!! ആഹാരമൊന്നും കഴിക്കാതെ കൂനിക്കൂടിയുള്ള അവളുടെ ഇരുപ്പും…… തളർച്ചയുള്ള മുഖവും എപ്പോഴും ചിന്തിച്ചു കൊണ്ടുള്ള ഇരുപ്പും അവന് വേദനയും ഒരേ പോലെ ദേഷ്യവും തോന്നി സഹിക്കാനാവാതെ ശക്തി അവളോട് ചൂടായി……. എന്താ നിൻ്റെ ഭാവം……. ആരോടും ഒന്നും പറയാതെ ഭക്ഷണം പോലും ഉപേക്ഷിച്ച് ഇതിനകത്ത് കയറി കൂനീക്കൂടി ഇരുന്നാൽ നിൻ്റെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുമോ…….

ഒന്നുകിൽ ആരോടെങ്കിലും ഷെയർ ചെയ്യണം അല്ലെങ്കിൽ സ്വയം പരിഹരിക്കണം ഇതു രണ്ടുമല്ലാതെ….. നീ കാട്ടി കൂട്ടുന്നതൊക്കെ കണ്ട് നില്ക്കുന്ന ചുറ്റുമുള്ളവരുടെ അവസ്ഥ കൂടീ മനസ്സിലാക്കണം ഇത്രയൊക്കെ ശക്തി പറഞ്ഞിട്ടും വീദുരതയിലേക്ക് നോക്കിയിരിക്കുന്ന ലയയേ കണ്ടതും ശക്തിക്ക് വിറഞ്ഞ് കയറി…….!! ഒരു തരത്തിലും മനസ്സമാധാനം തരരുത്…… ശല്യം…… കൈയ്യിലിരുന്ന ഫോൺ കോപത്തോടെ എറിഞ്ഞുടച്ചു. കതകും വലിച്ചടച്ച് പുറത്തേക്കിറങ്ങി…..!! ലയയുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ പെയ്തു കൊണ്ടിരുന്നു…… ശക്തിയേയും കുറ്റം പറയാൻ കഴിയില്ല കുറച്ചു ദിവസമായി താൻ കാട്ടി കൂട്ടുന്നതൊക്കെ ഓർമ്മയിലേക്ക് വന്നു…..!!

സങ്കടം തിങ്ങി നിറയുമ്പോഴൊക്കെ തന്നെ നെഞ്ചിലേക്ക് ചേർക്കുന്ന രുദ്രനെന്ന അച്ഛനെ കുറിച്ചോർത്തു. തളരുമ്പോൾ…… ചില ആകുലതകളിൽപ്പെട്ടുഴറുമ്പോൾ….. തന്നെ ചേർത്തു പിടിച്ച് പറയാറുണ്ട്. നീയൊരു പ്രശ്നത്തിൽ ഏർപ്പെടുമ്പോൾ……. ഒരു തീരുമാനമെടുക്കാനാകാതെ കുഴയുമ്പോൾ……. ഒന്നു കണ്ണടയ്ക്കുക മനസ്സിനെ ഫ്രീയായി വിടുക…. നാമേറെ സ്നേഹിക്കുന്ന ഒരാളുടെ മുഖം ഓർക്കുക അതിനു ശേഷം ആ പ്രശ്നത്തെ കുറിച്ച് ചിന്തിക്കുക അപ്പോൾ നിനക്ക് അതിനൊരു സൊലൂഷൻ ഉരിത്തിരിഞ്ഞു ലഭിക്കും……. അതുമായി മുൻപോട്ടു പോവുക….. രുദ്രൻ ഇഫക്ട്‌….. അല്ലേ അച്ഛാ…… ലയ അന്ന് കളിയാക്കി ചിരിച്ചിരുന്നു….!!

ഇന്നിപ്പോൾ……. ലയയുടെ മുഖം മുറുകി…… അവൾ സമചിത്തതയോടെ ആലോചിച്ചു. മനസ്സു ശാന്തമാക്കി ചിന്തിച്ചു. പിന്നീടവൾ കണ്ണുകളടച്ചു. ഏറെ സ്നേഹിക്കുന്നൊരാളുടെ മുഖം ഓർത്തതും രുദ്രൻ….. അച്ഛൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു……. കുറേ നേരത്തിനു ശേഷം കണ്ണു തുറന്നപ്പോൾ ലയയ്ക്ക് തൻ്റെ പ്രശ്നങ്ങൾക്ക് സൊലൂഷൻ ലഭിച്ചിരുന്നു…..!! രാഗലയം….. എന്നത്തേതിൽ നിന്നും വിഭിന്നമായി ലയ തികച്ചും മൗനത്തിൽ ആയിരുന്നു. മനസ്സിൻ്റെ സമചിത്തത കൈവിടാതിരിക്കാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

രുദ്രനെ കണ്ടതും എന്നത്തേയും പോലെ അച്ഛാന്നു വിളിച്ച് ആ നെഞ്ചിൽ തല ചായ്ക്കാൻ കൊതിച്ചു. പക്ഷേ അവൾ അങ്ങോട്ടടുക്കാനാവാതെ….. കാലിൽ ചങ്ങല വീണതുപോലെ നിശ്ചലം നിന്നു…. ലയയുടെ ഓരോ ചലനങ്ങളും മനസ്സിലാക്കുന്ന രുദ്രനെന്ന അച്ഛൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രകൃതിക്കു പോലും മുറുക്കം അനുഭവപ്പെട്ടു. രുദ്രനെ വിളിക്കാതെ ഗാർഡൻ ഏരിയായിൽ തനിച്ച് അവൾ അമ്പിളിയെ നോക്കിയിരുന്നു…..!! ലയയുടേയും രുദ്രൻ്റേയും രഹസ്യ സങ്കേതം ഇവിടുത്തെ പുൽക്കൊടിതുമ്പിനു പോലും ആ അച്ഛൻ്റേയും മകളുടേയും ഹൃദയതാളം തിരിച്ചറിയാൻ കഴിയും……..

മിഴികൾ ചതിച്ചുവോ ഒരു തുള്ളി കണ്ണുനീർമിഴികളിൽ നിന്ന് വേർപെട്ടു….. ഭൂമിയിൽ പതിക്കുന്നതിന് മുൻപ് ഒരു കരം അത് തടഞ്ഞിരുന്നു. രുദ്രൻ……. അവളുടെ അച്ഛൻ….. അച്ഛനെ കണ്ടതും മിഴികൾ വീദൂരതയിലേക്ക് ചലിപ്പിച്ചു…… പ്രശ്നം ഗുരുതരമാണല്ലോ. ” രുദ്രൻ പുഞ്ചിരിയോടെ ചോദിച്ചു…..!! ഇതിൽ ശക്തിക്ക് ഇൻവോൾവില്ല…… അപ്പോൾ രുദ്രനും ലയയുമാണ് വിഷയം അല്ലേ ….. രുദ്രൻ്റെ മുഖം പതിവില്ലാത്ത വിധം ഗൗരവത്തിലായി……!! ലയ ഒന്നും മിണ്ടാതെ കൈയ്യിലിരുന്ന ഫയൽ അച്ഛൻ്റെ കൈയ്യിൽ കൊടുത്തു. രുദ്രൻ അതു വായിച്ചതും ഒരു നോവ് മിന്നി മാഞ്ഞു.

ഞൊടി നേരം കൊണ്ടു തന്നെ സ്ഥായി ഭാവമായ പുഞ്ചിരി ആ ചുണ്ടിൽ സ്ഥാനം പിടിച്ചു. ഇതിൻ്റെ അർത്ഥം….. ഫയൽ ചൂണ്ടി ലയ ചോദിച്ചു……!! ഇതിൽ എഴുതി പിടിപ്പിച്ചതൊക്കെ സത്യമാണ്…. പക്ഷേ അതിലും വലിയ സത്യം രുദ്രൻ്റെ നെഞ്ചിലെ മിടുപ്പ് ആണ് നീ……. രുദ്രൻ്റെ ശ്വാസം ……. ജീവവായു…… അതില്ലാണ്ടായാൽ പിന്നെ രുദ്രനില്ല…… അവളുടെ രണ്ടു കൈകളുടേയും വിരലുകളിൽ രുദ്രൻ തൻ്റെ വിരലുകൾ കൊരുത്തു പിടിച്ചോണ്ടു പറഞ്ഞു. നീ എൻ്റെ മകളാണ്…… രുദ്രൻ്റെ….. അല്ലെന്ന് പറയരുത്……. സമ്മതിക്കില്ല.

എൻ്റെയാ നീ …… എൻ്റെ പൊന്നോമന……. ഭാമ അറിയണ്ട…… അവൾ സഹിക്കില്ല രുദ്രൻ കിതച്ചു കൊണ്ടു പറഞ്ഞു…..!! പറയ്…… രുദ്രൻ്റെ മകളല്ലേ നീ എൻ്റെ നെഞ്ചിൻ്റെ താളം കേട്ട് ഉറങ്ങിയവൾ…… ലയയെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് അന്നാദ്യമായി രുദ്രൻ പൊട്ടിക്കരഞ്ഞു. ലയ ചകിതയായി താൻ കാരണം അച്ഛൻ കരഞ്ഞു. അവളും ആ നെഞ്ചിൽ മുഖം ചേർത്ത് കണ്ണിർ വാർത്തു. എൻ്റെ മോളാ…… എൻ്റെ മോളാ….. രുദ്രൻ ചിതറിത്തെറിച്ച വാക്കുകളാൽ ഉരുവിട്ടു കൊണ്ടിരുന്നു….!! ഈശ്വരാ…… എൻ്റെ അച്ഛനെ ഞാൻ വേദനിപ്പിച്ചു.

ഒന്നും വേണ്ടായിരുന്നു. അച്ഛാ……. ഞാനച്ഛൻ്റെ മകൾ തന്നെയാ…… ക്ഷമിക്കച്ഛാ വേദനിപ്പിച്ചതിന് ……. എൻ്റച്ഛനെ നൊമ്പരപ്പെടുത്തിയ പാപിയോട് ക്ഷമിക്ക്…… രുദ്രൻ തൻ്റെ മകളെ ചേർത്തു പിടിച്ചു……. ഇരുവരുടെയും ഹൃദയങ്ങൾ ആർത്തലച്ച് പെയ്യുകയായിരുന്നു. അതൊരു പേമാരിയായി പെയ്തു തോർന്നു. ഭാമ വീട്ടിൽ നിന്ന് ഉറക്കെ വിളിച്ചപ്പോഴാണ് അവർ സങ്കടപ്പെരുമഴയിൽ നിന്ന് മോചിതരായത്. അവർ വേഗം മുഖം തുടച്ച് പുഞ്ചിരിയോടെ ഭാമയുടെ അരികിലേക്ക് നടന്നു. ഇപ്പോൾ അമ്പിളിയും പുഞ്ചിരി പൊഴിക്കുന്നുണ്ടായിരിന്നു….. ലയ അന്ന് അച്ഛൻ്റേയും അമ്മയുടേയും ഒപ്പമാണ് കിടന്നത്.

കുറേ ദിവസങ്ങൾക്കു ശേഷം അവളൊന്നുറങ്ങി….!!! ലയ രുദ്രനൊപ്പമാണ് കാലത്ത് വീട്ടിൽ നിന്ന് തിരിച്ചത്. കാറിനുള്ളിൽ ലയ മൗനത്തിലായിരുന്നു. രുദ്രനും അതിനാൽ ഒന്നും മിണ്ടാതെ ഡ്രൈവിങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ശക്തിക്ക് എല്ലാം അറിയാം കേട്ടോ …… നിങ്ങളുടെ പ്രണയം തുടങ്ങിയതും ഞാൻ ശക്തിയെ കണ്ടിരുന്നു. രുദ്രൻ അതു പറഞ്ഞതും….. ലയ നടുങ്ങി……. മുഖത്തൊരു വിളറിയ പുഞ്ചിരി തെളിഞ്ഞു. ….. കളക്ടർ എല്ലാം അറിഞ്ഞേക്കുന്നു. അപ്പോഴീ കാട്ടുന്നതൊക്കെ സഹതാപം അനാഥ പെണ്ണിനോടുള്ള കാരുണ്യം സ്വയം ചിന്തിച്ചപ്പോൾ ലയയ്‌ക്ക് പുശ്ചം തോന്നി……

കാർ ക്വാർട്ടേഴ്സിലോട്ട് തിരിയുമ്പോൾ ലയ അച്ഛനെ തടഞ്ഞു. കോൺവെൻ്റിൽ പോകണം…… അച്ഛനെ നോക്കാതെ അവൾ പറഞ്ഞു…… ഒളിച്ചോട്ടം അല്ലേ….. രുദ്രൻ ചോദിച്ചു. അവളതിന് മറുപടി പറഞ്ഞില്ല…. മോളുടെ മനസ്സ് എനിക്ക് മനസ്സിലാകും….. ശക്തി നല്ല ചെറുപ്പക്കാരനാണ് അവൻ്റെ മനസ്സു കൂടി മോള് മനസ്സിലാക്കണം….. കുറേ പ്രശ്നങ്ങൾക്കു ശേഷം ഇപ്പോഴാണ് നിങ്ങൾ ജീവിച്ചു തുടങ്ങയിത്. അതിനിടയിൽ മോളായി പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്’രുദ്രൻ പറഞ്ഞതും എനിക്ക് കോൺവെൻ്റിൽ പോകണം അത്രമാത്രം പറഞ്ഞിട്ട് ലയ കണ്ണടച്ചിരുന്നു. രുദ്രൻ അവളെ കോൺവെൻറിൽ ഇറക്കിവിട്ടിട്ട് തിരിച്ചുപോയി……!!

വോൾവോയുടെ സൈഡ് സീറ്റിലിരുന്നു പുറത്തോട്ടു നോക്കി. ബാംഗ്ലൂരിനോട് വിട…… പല്ലവി…… തൻ്റെ ഫോണിലെ ഗാലറിയിൽ സൂക്ഷിച്ച ജഗൻ്റെ ഫോട്ടോസിലേക്ക് ഉറ്റുനോക്കി…… താനെന്നാടോ മറ്റുള്ളവരെ മനസ്സിലാക്കുന്നത്……. ജീവിതത്തിൽ ഒരാളോട് ആദ്യമായി തോന്നിയൊരിഷ്ടം….. തൻ്റെ ഇഷ്ടം അവനോടു തുറന്നു പറഞ്ഞു…… പക്ഷേ അവന് താനൊരു ശല്യമായിരുന്നു. ഫാം ഹൗസിൽ നിന്ന് ഹോസ്റ്റലിൽ ആക്കിയിട്ട് പോയതാ പിന്നീ നിമിഷം വരെ ഒന്നു തിരക്കിയതു കൂടിയില്ല…… ഒരു ഫോൺ കോൾ അതുമില്ല……!!

അയാളുടെ ഫാം ഹൗസിൻ്റെ മുന്നിലെങ്ങാനും കിടന്നു ചത്താലോന്നു കരുതിയാകും ഹോസ്റ്റലിൽ കൊണ്ടാക്കിയത്.താനോർത്തു തന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെന്ന്…… കണ്ണുനിറഞ്ഞു തൂകിമൊബൈലിൻ്റെ ഡിസ്പ്ലേയിലേക്ക് കണ്ണുനീർ അടർന്നു വീണു….!! ആരൊക്കെയോ ബസിനുള്ളിലേക്ക് കയറുന്നുണ്ടായിരുന്നു. അവളതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ചിരുന്നു…… ബസ്സ് എടുക്കാറായപ്പോൾ അവളൊന്നു നിവർന്നിരുന്നു…… കൈയ്യിലിരുന്ന ഫോണിൻ്റെ ഗാലറിയിലുള്ള ജഗൻ്റെ ഫോട്ടൊസെല്ലാം ഡിലീറ്റ് ചെയ്തു പെട്ടെന്നവളുടെ ഫോൺ ആരോ കൈയ്യിൽ നിന്ന് തട്ടിയെടുത്തു…… അമ്പരപ്പോടെ നോക്കിയപ്പോൾ….. ജഗൻ….!!

അല്ലെങ്കിലും ഒറ്റക്കുള്ള ഫോട്ടോസ് ഭയങ്കര ബോറാണ്…… അവളുടെ തോളിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്തിട്ട് അവനൊരു സെൽഫിയെടുത്തു. നോക്കിയേ സൂപ്പറല്ലേന്ന്…. അതും പറഞ്ഞ് ജഗൻ കുസൃതിയോടെ കണ്ണടച്ചു കാണിച്ചു. ഇതെപ്പോ കയറി……. ആകപ്പാടെ വെപ്രാളം…… ഹൃദയം എന്തിനെന്നറിയാതെ കുതിക്കുന്നുണ്ട്…… അവൻ്റെ ശ്വാസം അവളുടെ കവിളിൽ തട്ടുന്നുണ്ട്…… അത്രയ്ക്കടുത്തവൻ…… മിഴികളുയർത്തി നോക്കാനാകാതേ അവൾ പരവശപ്പെട്ടു…… ഹാ …… എന്തായിരുന്നു ശൗര്യം…… കുത്തിയിരുപ്പ് സത്യാഗ്രഹം….. ജഗനേയും കൊണ്ടേ പോകൂന്നൊക്കെ പറഞ്ഞിട്ട്……. ടി……. ലയേ നീയും കാലുവാരിയല്ലേ….

നിന്നെ എൻ്റെ കൈയ്യിൽ കിട്ടും അതും പിറുപിറുത്തോണ്ട് ജഗനെ സൂക്ഷിച്ചു നോക്കി…. നോക്കി പേടിപ്പിക്കേണ്ട….. ലയ ഇതൊക്കെ അന്നേ പറഞ്ഞു…. ജഗൻ മീശ പിരിച്ചോണ്ട് ചിരിച്ചു….. ഓപ്പറേഷൻ ജഗൻ കൊള്ളാം….. അതും പറഞ്ഞവൻ ഊറി ചിരിച്ചു….. ‘അവൻ തന്നെ കളിയാക്കുകയാണെന്നറിഞ്ഞതും പല്ലവിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു…..!! താനിപ്പോ കളിയാക്കാൻ ഇറങ്ങിയതാണോ…… എന്നാൽ കേട്ടോ പല്ലവി ഇനി വരില്ല…… എന്നെ കാണുന്നതേ ഇഷ്ടമില്ലാത്തവരുടെ മുന്നിലേക്ക് ഇനിയൊരിക്കലും വരില്ല….! വീറോടെ അവൾ പറഞ്ഞു…..!!

അത് പറയുമ്പോൾ കണ്ണൊക്കെ നിറഞ്ഞ് മൂക്കും കവിളും ചുവന്നു ശരീരമൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു…..!! നീയാളു കൊള്ളാല്ലോ രണ്ടു വർഷം ഒരാളുടെ പിന്നാലെ നടന്ന് ടോർച്ചർ ചെയ്ത്….. പ്രേമിപ്പിച്ചിട്ട്….. ഇപ്പോ വേണ്ടാന്നോ…..!! ഞാനാണെ നമ്മുടെ മൂത്ത മോന് മെഡിക്കൽ സിറ്റിനു വേണ്ടി ഏതു കോളേജാണ് ബെസ്റ്റ് എന്നു നോക്കി നടക്കുമ്പോൾ .നീയിവിടെ കട്ടേം പടോം മടക്കുന്നോ…. കൊന്നുകളയും രാക്ഷസി…..!! ഇപ്പറഞ്ഞതെന്തൊക്കെയാണെന്ന് കത്താതെ….. വാ തുറന്ന് പല്ലവി അവനെ നോക്കിയിരുപ്പുണ്ട്……!! പെണ്ണിന് അറ്റാക്കായോ…… അതും ചിന്തിച്ചവൻ അവളെ നെഞ്ചോട് ചേർത്ത്…..

അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്ത് പറഞ്ഞു. എനിക്ക് നീ വേണം….. ഈ നെഞ്ചിലെ സ്നേഹം മുഴുവൻ വേണം…… അതു കേട്ടതും പല്ലവി ഞെട്ടിത്തരിച്ച് അവനെ നോക്കി…… ആ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിൻ്റെ തിരയിളക്കം കണ്ടതും പരിസരം പോലും മറന്നവൾ ജഗനെ പുണർന്നു….. അവളുടെ കണ്ണുനീരാൽ അവൻ്റെ നെഞ്ച് കുതിരുന്നുണ്ടായിരുന്നു. അവൻ്റെ കണ്ണുകളിലും നനവു പടർന്നു…!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ലയ കോൺവെൻറിലേക്ക് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ശക്തിയും ശ്രീദേവിയുമൊക്കെ പോയി വിളിച്ചിട്ടും ലയ അവരോടൊപ്പം വരാൻ കൂട്ടാക്കിയില്ല…… ശക്തിക്കും വാശിയായി……

പിന്നീടവനും കോൺവെൻ്റിലേക്ക് പോയില്ല. ഇതിനിടയിൽ ശക്തിക്കും സ്ഥലം മാറ്റം ആയി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം…..’ ചെയ്തു തീർക്കാനുള്ള വർക്കുകളുടെ തിരക്കിലായിരുന്നു അവൻ……. ഇതിനിടയിൽ ലയ വക്കീൽ മുഖാന്തിരം ശക്തിക്ക് ഡിവോഴ്സിനു വേണ്ടിയുള്ള നോട്ടീസ് അയച്ചു……

തുടരും ബിജി എൻ്റെ മനസ്സിലുള്ളത് എഴുതുകയാണ് നിങ്ങൾ ഓരോരുത്തരുടേയും സ്നേഹത്തിന് നന്ദി. പെട്ടെന്നങ്ങ് തീർത്തേക്കാം

ശക്തി: ഭാഗം 17