ശക്തി: ഭാഗം 14

Spread the love

എഴുത്തുകാരി: ബിജി

പെട്ടു പോയേനെ ….. പിന്നെ അനാഥയായതുകൊണ്ട് കൂടുതൽ അന്വേഷണം ഉണ്ടാകാഞ്ഞതും രക്ഷയായി …. ഇനി അടുത്തെങ്ങും റിസ്ക് വേണ്ട ….. എല്ലാം ഒന്നു ഒതുങ്ങട്ടെ ….. ആ കോൺവെൻ്റിലെ ഓരോ അനാഥ ജന്മങ്ങളും നമ്മുക്കുള്ളതാ …. ഒരീച്ച പോലും മണത്തറിയില്ല …..!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നീലു കാലത്തു മുതൽ മൂഡ് ഓഫിൽ ആയിരുന്നു …… കോളേജിൽ പോകാതെ …… എന്തിന് പറയുന്നു ബെഡ്ഡിൽ നിന്ന് എഴുന്നേല്ക്കാതെ പിറുപിറുക്കലാണ്……!! മിണ്ടില്ല….. എന്നു പറഞ്ഞാൽ …… മിണ്ടില്ല ….! കാക്കിയുടെ അഹങ്കാരമൊക്കെ കൈയ്യിൽ വച്ചാൽ മതി ….. എൻ്റടുത്ത് ചിലവാകില്ല……!

എല്ലാവരുടേയും മുന്നിൽ മാനം പോയത് എൻ്റേത് …… ആ കാട്ടുപോത്തിന് ഇതു വല്ലതും അറിയണോ……?? ഈ പിറുപിറുക്കലിനിടയിൽ അവളുടെ ഫോൺ റിങ് ചെയ്തു…… കാക്കി…….!! നീലു കട്ട് ചെയ്ത് സ്വിച്ച് ഓഫ് ചെയ്തു …….. എന്ന് സെൽഫി കേസിൽ രാഗിണി പിടിച്ചുവോ അന്നു മുതൽ കക്ഷി ….. കാക്കിയെ കട്ടു ചെയ്തിരിക്കുകയാണ് നോ…… കാണൽ ….. നോ….മിണ്ടൽ ഒരാഴ്ചയായി നീലു സമരത്തിലാണ് …. കാക്കിയെ വഴിയിൽ കാണുമെന്നു വച്ച് കോളേജിൽപ്പോലും പോകാതെ മുറിയിൽ അടച്ചിരുപ്പാണ് ……!! വീട്ടിലെല്ലാവർക്കും നീലുവിൻ്റെ പെരുമാറ്റം അത്ഭുതമാണ് …..

കാരണം ഒരു സെക്കൻ്റു പോലും വായിക്ക് വിശ്രമമില്ലാതെ ചിലച്ചു കൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് സൈലൻറായതാണ് ……. രാഗിണി പിന്നെയും അവളെ വഴക്കു പറയാൻ തുടങ്ങി ….. നിൻ്റെ ഇഷ്ടങ്ങളൊക്കെ സമ്മതിച്ചതിനാണോടീ….. ഈ അടയിരിക്കൽ …… മര്യാദയ്ക്ക് എഴുന്നേറ്റ് കുളിച്ച് കോളേജിൽ പൊയ്ക്കോ …… എന്തൊക്കെ കേട്ടിട്ടും നീലുവിൽ മാറ്റം ഉണ്ടായില്ല ….. രാത്രി…… രുദ്രൻ വന്നതും നീലുവിൻ്റെ മുറിയിൽ ചെന്നു. അവൾ ആഹാരമൊന്നും നേരാവണ്ണം കഴിക്കാത്തതിനാൽ തളർന്നിരുന്നു……!! ആരോടാണോ മാഡത്തിൻ്റെ പ്രതിഷേധം ….. രുദ്രൻ ചോദിച്ചു രുദ്രൻ്റെ ആൺ കുട്ടി ഇങ്ങനെ തളർന്നിരിക്കാൻ പാടുണ്ടോ….??

അമ്മാവാ ….. ഞാൻ ……. ബാക്കിയൊന്നും പറയാനില്ലാതെ നീലു മുഖം കുനിച്ചു. ……!! എന്താ…… എൻ്റെ തെമ്മാടിയുടെ പ്രശ്നം …..?? ഈ വീട്ടിലെ ആരുടെ മുഖം വാടിയാലും എന്തെങ്കിലുമൊക്കെ പറഞ്ഞ് അവരെ ചിരിപ്പിക്കുന്ന എൻ്റെ കുട്ടിക്ക് ഇതെന്താ പറ്റിയത് ….?? പെങ്ങളുടെ മകളായിട്ടല്ല നിന്നെ നെഞ്ചിലിട്ട് വളർത്തിയത് സ്വന്തം മകളായിട്ടാ….. ലയയുടെ കണ്ണു നിറഞ്ഞാൽ എനിക്ക് മനസ്സിലാകും അത്രയേറെ വേദനിച്ചാൽ മാത്രമേ ആ കണ്ണു നിറയൂ …..!! നീ അറിവായതിൽ പിന്നെ കരയുന്നതു കണ്ടിട്ടില്ല ….. ഇപ്പോഴും നീ കരയുന്നില്ല പക്ഷേ ….. എൻ്റെ കൊച്ചിനെ എന്തോ അലട്ടുന്നുണ്ട് പറയ് ….. എന്താ എൻ്റെ മോൾക്ക് പറ്റിയത് …..

അമ്മാവൻ്റെ ഈ തെമ്മാടിക്ക് കരയാൻ കഴിയില്ലല്ലോ ….. അച്ഛൻ്റെ മുഖം പോലും ഓർമ്മയില്ല ….. അച്ഛൻ എന്ന് ചിന്തിക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ഈ മുഖമാണ്…… എൻ്റെ ഇഷ്ടങ്ങൾ …. ആഗ്രഹങ്ങൾ എല്ലാത്തിനും കൂട്ടുനിന്നു …. എൻ്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂട്ടായി ….. പക്ഷേ ഞാനിപ്പോൾ അമ്മാവൻ്റെ മനസ്സിൽ ചീത്ത കൂട്ടിയല്ലേ …… മോളെന്തൊക്കെയാ ഈ പറയുന്നത് രുദ്രൻ അവളുടെ നെറുകയിൽ തലോടി …. അമ്മാവനെന്നോടു വെറുപ്പാണോ….. ഞാനമ്മാവൻ്റെയടുത്തു നിന്ന് മറച്ചു വച്ചു. ….. അമ്മാവനിഷ്ടമില്ലെങ്കിൽ എനിക്കൊന്നും വേണ്ട ആഹാ ……. ഇത്രയൊള്ളോ കാര്യം ഇതിനാണോ മുറിയടച്ച് സമരം നടത്തിയത് …… എൻ്റെ തെമ്മാടി ……

അനിരുദ്ധ് നിന്നോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് എന്നെ വന്ന് കണ്ടിരുന്നു.എൻ്റെ സമ്മതം കിട്ടിയതിനു ശേഷമാ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്…….. നീലു ….. അമ്പരന്നു നില്ക്കുകയാണ് …… എനിക്ക് പൂർണ്ണ സമ്മതമാണ് …… നി ഇതിൻ്റെ പേരിൽ മുഖം വീർപ്പിച്ചിരിക്കാതെ വേഗം പോയി ഫ്രഷായിട്ട് താഴേക്ക് വാ……. അവളൊന്നു ചിരിച്ചു കൊണ്ട് തലയാട്ടി ….. പോകുന്നതിന് മുൻപ് പറഞ്ഞു അനിരുദ്ധ് എന്നെ വിളിച്ചിരുന്നു …… ഒരാഴ്ചയായില്ലെ അവനോടും സമരം അത് അവസാനിപ്പിച്ച് ഒന്നു ഫോണെടുക്ക് രുദ്രൻ ചിരിച്ചോണ്ട് പറഞ്ഞിട്ട് പോയി …….!! നീലു …. കാക്കിയെ ഓർത്തു ചിരിച്ചോണ്ട് ….. സ്വിച്ച് ഓഫ് ചെയ്തിരുന്ന ഫോൺ ഓണാക്കി.

ഫോൺ ഓണായതും കാക്കിയുടെ കോൾ വന്നതും ഒരുമിച്ച് ….. ഇയാളെ …ഇതിലാണോ പെറ്റിട്ടിരിക്കുന്നത് ….. നീലുവിൻ്റെ ചളിത്തല പ്രവർത്തിച്ചു തുടങ്ങി ….. കോൾ….!! കോൾ അറ്റൻഡുചെയ്തതും …… നിൻ്റെ …….&_#&!###$$$&&&……..$$$&&#_&$#$&&&#&&&………$&#&$&$#_&*$………. ആണോടീ ……. കോപ്പേ …… ങേ ……. നീലുവിൻ്റെ ചെവിയിൽ നിന്ന് പുകവരുന്നോ ….. എന്തോ ….. അവളിൽ വിവിധ ഭാവങ്ങൾ മിന്നി മായുന്നു ….. കണ്ണിൽ നക്ഷത്ര തിളക്കം …… നാക്കെ …..നീ ചത്തോ ….. നീലുവിന് ഒന്നും മിണ്ടാൻ കഴിയുന്നില്ല …… ആകെ മരവിപ്പ് മാത്രം …….!! കാക്കി …… താനിത്ര പവർഫുൾ ജാവയാണെന്ന് ഞാൻ അറിഞ്ഞില്ല ……ന്നോടാരും …… പറഞ്ഞില്ല ലേറ്റസ്റ്റ് ….. വേർഷൻ ആണെന്നു തോന്നുന്നു ……

അവളുടെ ആത്മഗതം നല്ല എരിവുള്ള ശ്ലോകം ചൊല്ലി …… എന്തോ എറിഞ്ഞുടയ്ക്കുന്ന ശബ്ദം മാത്രം കേട്ടു ….. കോളും കട്ടായി……. മിക്കവാറും ആ ഫോണിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി ….. എൻ്റെ കാര്യത്തിലും …..!! വൈകുന്നേരം 4 മണി കഴിഞ്ഞു നീലു കാക്കിക്കു വേണ്ടി വെയിറ്റ് ചെയ്യുകയാണ് കാക്കി മിക്കവാറും പൊരിക്കും …. നീലു ശരിക്കും വിരണ്ടിരിക്കുകയാണ് ….. അനിരുദ്ധിൻ്റെ വണ്ടി ചീറിപ്പാഞ്ഞ് അവൾക്കരിൽ നിന്നു വല്ലാത്ത ദേഷ്യത്തോടെ അവനിറങ്ങി ടി…… കോപ്പേ നിൻ്റെയൊക്കെ പുറകേ വരുന്ന ആണുങ്ങളൊക്കെ നട്ടെല്ലില്ലാത്തവൻമാരാണെന്നാണോ നിൻ്റെയൊക്കെ വിചാരം അവൻ്റെ പറച്ചിലിലും മുഖഭാവത്തിലും നീലു ശരിക്കും ഭയന്നു…. ഇനി മോളു കാണാൻ കിടക്കുന്നതേയുള്ളു അനിരുദ്ധ് ആരാണെന്ന് പറഞ്ഞതുമല്ല ശരവേഗത്തിൽ വണ്ടിയെടുത്ത് പാഞ്ഞു…… നീലു എന്തു ചെയ്യണമെന്നറിയാതെ നിന്നു…!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിനരാത്രങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ലയയുടെ പഠനം കഴിഞ്ഞു …… ഇനി എക്സാം മാത്രമേയുള്ളു …… ബാംഗ്ലൂർ ജീവിതത്തിൻ്റെ അവസാന നാളുകൾ ……. ജീവിതത്തിൻ്റെ ഏടുകളിൽ എഴുതി ചേർക്കാനാവുന്ന കുറേ മുഹുർത്തങ്ങൾ നല്കിയ നഗരം ……..!! ഏറെ വിഷമം ജഗനും പല്ലവിക്കുമാണ്……… ജഗന് ലയയോട് തൻ്റെ ഇഷ്ടം തുറന്നു പറയാൻ കഴിയാത്തതിനാലും അവളെ പിരിയുന്നതും അവനെ മാനസികമായി തളർത്തി ….. പല്ലവിക്കാണെങ്കിൽ തൻ്റെ ആത്മാർത്ഥ സ്നേഹത്തെ ജഗൻ കണ്ടില്ലെന്ന് നടിക്കുന്നതും വേദനയായി നില നില്ക്കുന്നു…… ഇനിയവനെ കാണാൻ കഴിയില്ലല്ലോനുള്ള വേദനയും ….. അവസാനം മൂവരുടേയും വിഷമം മാറാൻ ഒരു തീരുമാനം എടുത്തു. കുറച്ചു ദിവസം ലയയുടെ നാട്ടിൽ ചിലവഴിക്കുക…….

ജഗൻ കേരളം കണ്ടിട്ടില്ല. അമ്മ പറഞ്ഞ അറിവു മാത്രമേയുള്ളു വീട്ടിൽ അമ്മയും മകനും മലയാളമാണ് സംസാരിക്കുന്നത്…!! കോടീശ്വരനായ ചരൺ ചക്രബർത്തി പല നാടുകൾ ചുറ്റികറങ്ങുന്നതിനിടയിൽ കേരളത്തിൽ എത്തിയത് ….. കൂടുതലും പഴമയുള്ള കോവിലകങ്ങളും …… മനകളും നാലുകെട്ടും കുളവും നാടൻ കള്ളും ഇതൊക്കെ അയാളെ ആകർഷിച്ചിരുന്നു. ഒരു മനയിലെ അടിച്ചു തളിക്കാരിയായ…… ജയന്തിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും……..വിവാഹം കഴിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നു. പിന്നീട് ഒരിക്കലും അങ്ങോട്ടേക്കു വിട്ടിട്ടില്ല….!!

ജഗന് അമ്മയുടെ സംസാരത്തിൽ എപ്പോഴും വരുന്ന നാട് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് അതിപ്പോൾ സാധിച്ചു അങ്ങനെ മൂന്നെണ്ണവും എല്ലാം തുണി മണികളെല്ലാം പെറുക്കിക്കൂട്ടി ജഗൻ്റെ വണ്ടിയിൽ നാട്ടിലേക്ക് യാത്ര തിരിച്ചു……!! മൂന്നാലു ദിവസം കാടും മേടും കറക്കമായിരുനു മലനിരകളും അരുവിയും ആദിവാസി ഊരുകളും കണ്ടപ്പോൾ ജഗൻ്റെ മനസ്സുനിറഞ്ഞു കോൺവെൻറിലേക്കുള്ള യാത്രയിൽ ജഗൻ ഒപ്പമുണ്ടായിരുന്നു……. ലയയെ കണ്ടതും മദറിൻ്റെ മുഖത്ത് തെളിച്ചം വന്നു. ….. എങ്കിലും ആ മുഖത്ത് എന്തൊക്കെയോ അലട്ടുന്ന ഭാവം …..!! മദർ …… എന്താണ്…… എന്തെങ്കിലും പ്രശ്നം …….. ലയ ചോദിച്ചു…..?

മദർ ഒന്നും മിണ്ടാതെ നിന്നു. …… അപ്പോഴേക്കും കുട്ടികളെല്ലാം ഓടി എത്തി ….. ലയയെ കണ്ടതും കുട്ടികളെല്ലാം ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചു…!! കുട്ടികളെ നോക്കിയപ്പോൾ എല്ലാവർക്കും എന്തോ ക്ഷീണം പോലെ ……! ചിലർക്കൊക്കെ പനി ….. ചുമ അലർജി ….. ജലദോഷം ….. ചില കുട്ടികളുടെ മുഖത്തും കൈകളിലുമൊക്കെ വെളുത്ത പാടുകൾ……ഇൻഫെക്ഷനെന്തെങ്കിലുമാണോ ലയ ചിന്തിച്ചു. എല്ലാ കുട്ടികളും എന്തെങ്കിലുമൊക്കെ അസുഖങ്ങളെ നേരിട്ടു കൊണ്ടിരുന്നു….!! മദർ….. ഇവർക്കൊക്കെ എന്തു പറ്റി ……. ആകെപ്പാടെ വാടിതളർന്ന പോലെ….. മദർ ഇവരെ ഹോസ്പിറ്റലിൽ കാണിച്ചില്ലേ ….. യെസ് ….. കാണിച്ചിരുന്നു.

റൊട്ടീൻ മന്ത്ലി ചെക്കപ്പും നടക്കുന്നുണ്ട്. വൈറ്റമിൻ ഡെഫിഷ്യൻസി ആണെന്ന് ഡോക്ടർ പറഞ്ഞതിൽ പ്രകാരം മെഡിസിനും നല്കുന്നുണ്ട്………!! മെഡിസിൻ കഴിക്കുന്നുണ്ട് അതും നമ്മുടെ ലോകോത്തര നിലവാരമുള്ള RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന്…… എന്നിട്ടും കുട്ടികളുടെ അസുഖത്തിന് കുറവില്ല…… ലയ ചിന്തിച്ചു കൊണ്ടിരുന്നു. പിന്നെയവളുടെ മുഖം മുറുകി….മദറിനോട് എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു. ജഗനുമായി അവിടുന്നിറങ്ങി…..!! എന്തു തോന്നുന്നു ജഗൻ കുട്ടികളെ കണ്ടിട്ട് ….. സംതിങ് റോങ് …..!! ജഗൻ പ്രതികരിച്ചു. ….. മൂന്നുറ് കുട്ടികളുള്ളതിൽ പത്തോ ഇരുപതോ പേർക്ക് അസുഖം വരുന്നത് സ്വാഭാവികം …… ബട്ട് ഇത് …… ഏകദേശം എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ട് …… അതും മെഡിക്കൽ കെയർ ഉണ്ടായിട്ടും കുറവില്ല …..!!

കോൺവെൻ്റിലെ പരിസരം വീക്ഷിച്ചതിൽ അവിടെ ഒരു സാംക്രമിക രോഗവും പടർന്നു പിടിക്കേണ്ട യാതൊരു സാഹചര്യവും ഇല്ല…… ട്രീറ്റ്മെൻറിൽ വെറും വൈറ്റമിൻ ഡെഫിഷ്യൻസി എന്നു പറയുകയും . ഇത് ഗുരുതര പ്രശ്നമാണ് ലയേ…… ജഗൻ കടുപ്പിച്ച് പറഞ്ഞു കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തണം ലയ എന്തു തീരുമാനിച്ചു……!! ജഗൻ എങ്ങോട്ടേക്കാണ് വിരൽ ചൂണ്ടുന്നെതെന്ന് മനസ്സിലായി അവളുടെ മുഖം സൗമ്യത മാറി കടുപ്പം വന്നു. മൂന്നൂറ് കുട്ടികളുടെ ജീവൻ പിന്നെ മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട പാറുക്കുട്ടി ….. ലയയുടെ കണ്ണിൽ വല്ലാത്തൊരു ഭാവം വിരിഞ്ഞു….!! ജഗൻ…….

രാഗലയയുടെ ജീവൻ്റെ ഭാഗങ്ങളാണ് ആ കുഞ്ഞുങ്ങൾ. എൻ്റെ ലക്ഷ്യമാണ് അവരുടെ കുറവുകളെ പരിപോഷിപ്പിച്ച് ഈ സമൂഹത്തിൽ അവരും തൻ്റേതായ ഇടം കണ്ടെത്തണമെന്ന് .ഈ ലോകത്തിൻ്റെ ഉന്നത മേഖലകളിൽ അവർ പ്രവർത്തിക്കണമെന്ന് . ഇപ്പോൾ കാലിടറുന്ന ആ കുഞ്ഞുങ്ങളെ പിച്ചവയ്ക്കാനും നടക്കാനും പിന്നെ ലക്ഷ്യങ്ങളിലേക്ക് അഗ്നിച്ചിറക് വീശീ പറക്കാനും സാധ്യമാക്കണം അതിൽ ഇനിയൊരാൾക്ക് ഒരു പോറൽ വീഴാൻ ലയ സമ്മതിക്കില്ല…..!! ബിസ്സിനസ്സ് സാമ്രാജ്യത്തിൻ്റെ അധിപനായ രുദ്രവർമ്മയുടെ മകളാണ് ഞാൻ …… അതും ഇതിൻ്റെയെല്ലാം അവകാശി ….. MBA ചെയ്യാതെ …… MSW ചെയ്തത് വെറും ഒരു തോന്നലിൻ്റെ പേരിലല്ല…..!!

സഹജീവികളെ കൂടെ കൂട്ടുന്നതിന് ഡിഗ്രിയുടെ ആവശ്യമില്ല…. നല്ലൊരു മനസ്സു മതി. ….. പിന്നെ ഡിഗ്രി…… അവരിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ക്ഷേമ പ്രവർത്തനങ്ങൾക്ക് അത് ഗുണകരമാകും നമ്മളെക്കൊണ്ടു കഴിയുന്നത് നമ്മുടെ നാടിന് ചെയ്യാൻ വേണ്ടിയാണ്. സമ്പത്തോ സ്ഥാനമാനങ്ങളോ ആഗ്രഹിച്ചിട്ടില്ല…..!! ജഗൻ…… ഇന്നു തന്നെ ഇന്ത്യയിലെ തന്നെ വെൽ ക്വാളിഫൈഡായ ഡോക്ടേഴ്സിനെ കോൺടാക്റ്റ് ചെയ്യണം നാളെ അവർ ഇവിടെത്തും വിധത്തിൽ സെറ്റ് ചെയ്യണം കുട്ടികളെ അവർ നോക്കട്ടെ ബാക്കി അതിനു ശേഷം ……. ലയയുടെ ശബ്ദം മുറുകിയിരുന്നു. ജഗൻ ഇത് തല്ക്കാലം നമ്മൾ രണ്ടാളും അല്ലാതെ ആരും അറിയണ്ട….. എഗ്രീഡ്….. ജഗൻ പറഞ്ഞു ….!!

ജഗനും ലയയും വീട്ടിലേക്ക് തിരിച്ചു…….. വീടിൻ്റെ കാർ പോർച്ചിൽ വണ്ടി നിർത്തിയപ്പോഴേ കാണാം പല്ലവിയുടേയും നീലുവിൻ്റേയും ബഹളം …… ഗാർഡൻ ഏരിയയിൽ ആണ്…… ജഗൻ…..ഔട്ട് ഹൗസിലേക്ക് പോകാൻ തുടങ്ങിയപ്പോൾ…… ഹാ …..വാടോ…. അവിടെന്താ അങ്കമെന്നു നോക്കാല്ലോ….. ലയ ജഗനെ കൂട്ടി അങ്ങോട്ടു പോയി…. ലയയെ കണ്ടപാടെ നീലു വിളിച്ചു കൂവി….. പ്രാണനാഥൻ വിളിച്ചു….. നീയെന്താ ഫോൺ എടുക്കാഞ്ഞത്….. അപ്പോഴാണ് ലയ ഓർത്തത് ഫോൺ ചാർജ്ജില്ലാതെ ഓഫായത് …. ശക്തി ചേട്ടൻ എത്ര തവണ വിളിച്ചെന്നോ …. അതു പറഞ്ഞോണ്ടിരിക്കുമ്പോൾ തന്നെ നീലുവിൻ്റെ ഫോൺ റിങ് ചെയ്തു…. ലയേ….. ശക്തി ചേട്ടനാ …. നീ തന്നെ വാങ്ങിച്ചു കൂട്ട്…..!!

ലയഫോണും വാങ്ങി മാറി നിന്നു. ജഗൻ ആകെ അക്സെപ്റ്റ് ആയിരുന്നു. ആരാണ് …… ശക്തി….. അവൻ വിളിച്ചപ്പോൾ അവളുടെ മുഖത്ത് എന്താണിത്ര തിളക്കം …… അവൻ ആലോചിച്ചു. ഈ…. ശക്തി…….. ആരാണ് …… ജഗൻ നീലുവിനോടു ചോദിച്ചു. ….? അതു കൊള്ളാല്ലൊ ആത്മാർത്ഥ സുഹൃത്തിനോട് ഇതൊന്നും പറഞ്ഞിട്ടില്ലേ ….. ശക്തി…… ലയയുടെ എല്ലാമാണ് …… എന്നു വച്ചാൽ നല്ല പാതി…. her Sweet…..hus…..! നീലു ആലങ്കാരികമായി പറഞ്ഞു വെള്ളിടി വെട്ടിയ മാതിരി ജഗൻ ഒന്നുലഞ്ഞു. ശരീരമാസകലം ഉഷ്ണക്കാറ്റ് അടിക്കുന്നു. കണ്ണുകളൊക്കെ ചുവന്ന്…….. സ്ട്രെസ്സ് താങ്ങാനാവാതെ ……. അവൻ ഉഴറി ……. പെട്ടെന്ന് വെട്ടി തിരിഞ്ഞവൻ ഔട്ട് ഹൗസിലേക്ക് പോയി…….!!

ഈ സമയം ശക്തിയുടെ കലിപ്പ് അനുഭവിക്കുകയായിരുന്നു…… ലയ….. ഞാൻ രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ എത്തും ……. കാലത്തു തൊട്ട് വിളിക്കുന്നതാ …… ഫോണും സ്വിച്ച് ഓഫ്…… എന്തിനാ ഫോണും കൊണ്ടു നടക്കുന്നത് …… അവളെപ്പറയാൻ സമ്മതിക്കാതെ ഫോണും കട്ടായി….. ഹോ…… ഇങ്ങനെയൊരു സാധനം….. ലയ പുഞ്ചിരിച്ചു…..!! രാവിലെ ജഗൻ റെഡിയായി വന്നപ്പോഴേക്കും ലയയും ഇറങ്ങി…… ജഗൻ്റെ മുഖത്ത് കല്ലിച്ച ഭാവമായിരുന്നു. ഇതിനോടകം AIIMS ഡൽഹിയിലെ അഞ്ചു വിദഗ്‌ദ ഡോക്ടേഴ്സ് അടങ്ങുന്ന ടീം കോൺവെൻ്റിലെത്തിയിരുന്നു. കുട്ടികളിൽ വിശദമായ ചെക്കപ്പ് തന്നെ നടത്തി …… കുട്ടികളുടെ ബ്ലഡിൽ ഒരു കെമിക്കൽ കണ്ടൻ്റ് കാണുന്നുണ്ട് …. ഒരുതരം പോയിസൻ……..

ഇതു സാധാരണയായി ആനിമൽസിലാണ് ഉപയോഗിക്കുന്നത്…… ഇത്….. ഈ കുട്ടികളിൽ എങ്ങനെ….. എന്തിന്…..? ഡോക്ടേഴ്സ് ടീമിൻ്റെ തലവൻ ഡോ.ഷേണായി പറഞ്ഞു…… സർ….. ഇത് കുട്ടികൾക്കെന്തെങ്കിലും….. ലയ….പേടിയോടെ ചോദിച്ചു….? അമിതമായാൽ നാഡിവ്യൂഹത്തെ തകരാറിലാക്കും കുട്ടികളായതിനാലാകും ചെറിയ ഡോസിലാണ് ചെന്നിരിക്കുന്നത് എന്നിരുന്നാലും അത് കുട്ടികളുടെ പ്രതിരോധശേഷിയെ താറുമാറാക്കും ….. ഫീവർ ,സ്കിൻ ഡിസീസ് ,സ്റ്റൊമക്ക് ഇൻഫെക്ഷൻ …. പല ഡിസിസുകളും ഉണ്ടാവും…..!!

എനിവേ….. ട്രീറ്റ്മെൻ്റ് സ്റ്റാർട്ടു ചെയ്തിട്ടുണ്ട് മെഡിക്കൽ ടീം ടെൻ ഡെയ്സ് ഇവിടുണ്ടാകും താങ്ക്സ് സാർ ….. വലിയൊരു ആപത്തിൽ നിന്നാണ് കുട്ടികൾ രക്ഷപെട്ടത്….. ലയ പറഞ്ഞു. കോൺവെൻ്റിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഇരുട്ടിയിരുന്നു ജഗനോടൊപ്പം ഭക്ഷണം കഴിക്കാനായി റോഡ് ക്രോസു ചെയ്യുമ്പോളാണ് അതിവേഗത്തിൽ ചീറി പാഞ്ഞു വന്ന ടിപ്പർ ലയയെ… ഇടിച്ചു തെറിപ്പിച്ചത്…..!!!

തുടരും ബിജി..

ശക്തി: ഭാഗം 13

-

-

-

-

-