മിഴിനിറയാതെ : ഭാഗം 11

Spread the love

എഴുത്തുകാരി: റിൻസി പ്രിൻസ്

കുറേനേരം ആദി അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .പിന്നീട് എന്തോ ഓർത്ത് എന്ന പോലെ കൈകൾ അടർത്തിമാറ്റി അവൻ വണ്ടി സ്റ്റാർട്ട് ആക്കി യാത്രയിൽ രണ്ടുപേരും ഒന്നും സംസാരിച്ചില്ല, തൻറെ പെരുമാറ്റം അവളിൽ എന്തു മാറ്റമാണ് ഉണ്ടാക്കിയത് എന്നറിയാതെ ആദി കുഴങ്ങി, ആ സമയത്ത് ഒരു ചേർത്തു പിടിക്കൽ അവൾക്ക് ആവശ്യമായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് മനസ്സിലുള്ളത് മുഴുവൻ തുറന്നു പറഞ്ഞത്, പക്ഷേ അവൾ അത് ആഗ്രഹിച്ചിട്ടില്ല എങ്കിൽ താൻ ചെയ്തത് വലിയ തെറ്റാണ് അവൻ മനസ്സിലോർത്തു,

വീടിൻറെ മുൻപിൽ വണ്ടി നിർത്തി അവൻ മെല്ലെ വിളിച്ചു , “സ്വാതി ഉടനെ ഞെട്ടി അവൾ കണ്ണു തുറന്നു, അവൾ ഡോർ തുറന്നു അവനോട് മറുപടി പറയാതെ അകത്തേക്ക് കയറിപ്പോയി, തൻറെ പ്രവർത്തി ഒരല്പം കടന്നു പോയോ എന്ന് അവനു തോന്നി പോയി , റൂമിൽ എത്തിയ പാടെ സ്വാതി കട്ടിലിൽ കിടന്നു എന്താണ് ആദി പറഞ്ഞത് എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, ആദിയും അവളെ കുറിച്ച് തന്നെയാണ് ആലോചിച്ചത്, പിന്നീടുള്ള കുറെ ദിവസങ്ങൾ സ്വാതി ആദിയുടെ മുന്നിൽ പെടാതെ നടന്നു, പാൽ കൊണ്ടുവന്ന് ഡോറിന് മുൻപിൽ വെച്ചിട്ട് അവൾ പോയിരുന്നു,

തൻറെ പ്രവർത്തി സ്വാതിക്ക് ഇഷ്ടമായില്ല എന്ന് മനസ്സിലാക്കിയ ആദിക്ക് ഉള്ളിൽ ഒരു സങ്കടം ഉടലെടുത്തു, അവളെ തെറ്റ് പറയാൻ സാധിക്കില്ല, അവളുടെ നിസ്സഹായതയും അനാഥത്വവും മുതലെടുക്കാൻ വന്ന മറ്റൊരു പുരുഷൻ, അങ്ങനെയേ അവൾ തന്നെയും കാണുകയുള്ളൂ, മറ്റു പുരുഷന്മാരെ പോലെ താനും അവളെ കാമകണ്ണാൽ നോക്കി എന്നേ അവൾ കരുതുകയുള്ളൂ, അവളെ ഒരിക്കലും തെറ്റ് പറയാൻ സാധിക്കില്ല, അവളുടെ സാഹചര്യവും ജീവിതവും അവളെ പഠിപ്പിച്ച പാഠം അതായിരുന്നു, ആദി മനസ്സിലോർത്തു, സ്കൂളിൽ ചെന്ന് വേണി യോട് എല്ലാം പറയണം എന്ന് പലവട്ടം അവൾ ആലോചിച്ചെങ്കിലും മറുപടി അവളുടെ ലഭിച്ചില്ല,

എങ്ങനെ താനിത് വേണിയോട് പറയും ഒടുവിൽ പറയാൻ തന്നെ സ്വാതി തീരുമാനിച്ചു, “ഇതെന്നായിരുന്നു വേണി തിരക്കി “അന്ന് ജോണിൻറെ സംഭവം ഉണ്ടായില്ലേ അന്ന് വൈകിട്ട് “എന്നിട്ട് ഒരാഴ്ചയോളം നീയെന്താ എന്നോട് പറയാഞ്ഞത് “പലവട്ടം പറയാൻ വേണ്ടി വന്നതാ പക്ഷേ പറയാൻ പറ്റില്ല “അയാൾ എന്താണ് നിന്നോട് പറഞ്ഞത്? ആ ഡോക്ടർ “എനിക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു, എന്നിട്ട് എൻറെ കയ്യിൽ കയറി പിടിച്ചു , ” അയാൾക്ക് എന്ത് പ്രായം ഉണ്ട്? കല്യാണം കഴിച്ചതാണോ? കാണാൻ എങ്ങനെയാ ? “പ്രായം അധികം ഉണ്ടാവില്ല കല്യാണം കഴിച്ചതാണോ എന്ന് അറിയില്ല,

“കാണാൻ എങ്ങനെയുണ്ട് “ഞാൻ അങ്ങനെയൊന്നും ശ്രദ്ധിച്ചിട്ടില്ല “എങ്കിലും ഒരാളെ കണ്ടാൽ അറിയില്ലേ കൊള്ളാമോ ഇല്ലയോ എന്ന് “കാണാൻ നല്ല ആളാ “അപ്പോൾ ഇത് അത് തന്നെ “എന്ത് “പ്രേമം ഡോക്ടർക്ക് നിന്നോട് പ്രേമം അല്ലാതെ എന്ത് അന്നത്തെ നൈറ്റ് സീൻ ഇല്ലേ ? അതായിരിക്കും സംഭവം, സിനിമയിലൊക്കെ കാണുന്നതുപോലെ മരിക്കാൻ പോകുന്ന നായിക, രക്ഷിക്കാൻ വരുന്ന നായകൻ ,പിന്നീട് നായികയെ പറ്റി അറിഞ്ഞ് സഹതാപത്തിൽ ഒരു പ്രണയം അത് തന്നെയാണ് സംഭവം, “ഒന്ന് പോടീ അങ്ങേർക്ക് വേറെ ആരെയും പ്രേമിക്കാൻ കിട്ടാഞ്ഞിട്ടാണ്,

ഇവിടെ വന്ന് എന്നെ പ്രേമിക്കാൻ, ഇത് വല്യച്ഛൻറെ പോലെ വേറെ എന്തെങ്കിലും ഉദ്ദേശവും ആകും എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ , “ഏയ് അയാൾ അത്തരക്കാരൻ ആണെന്ന് എനിക്ക് തോന്നുന്നില്ല, നീ പറഞ്ഞു കേട്ടിടത്തോളം ആളൊരു മാന്യനാ, “ഉവ്വ് മാന്യന്മാരെ ആണ് ഇപ്പോൾ സൂക്ഷിക്കേണ്ടത്, “അത് നീ പറഞ്ഞത് ശരിയാണ് ആ ജോണില്ലേ അവനെ കണ്ടാൽ എന്തൊരു മാന്യനാ ആ തെണ്ടി കാണിച്ച തെണ്ടിത്തരവോ ? ഞാൻ പറഞ്ഞതല്ലേ അവൻറെ വീട്ടിൽ ചെന്ന് സംഭവങ്ങളൊക്കെ പറയാം എന്ന് നീ സമ്മതിക്കാത്തത്കൊണ്ടല്ലേ

“അതൊന്നും വേണ്ട അതൊക്കെ വാശി കൂടാനേ ഉപകരിക്കു “അതൊക്കെ പോട്ടെ അതല്ലല്ലോ നമ്മുടെ സബ്ജക്റ്റ്, എനിക്ക് നിന്റെ ഡോക്ടറെ ഒന്ന് കാണണം, “നീ ഒന്നു ചുമ്മാതിരി വേണി നീ അത് ഊതിപ്പെരുപ്പിച്ച് വലിയ വിഷയമാകും, ഞാനിപ്പോ അയാളോട് മിണ്ടാൻ പോലും പോവില്ല, അങ്ങനെ ആ പ്രശ്നം ഒഴിഞ്ഞു പൊക്കോളാം “അങ്ങനെയല്ലല്ലോ അയാളെ പറഞ്ഞതിൻറെ അർത്ഥം എന്താണെന്ന് നമുക്ക് അറിയണ്ടേ, “വേണ്ട എനിക്ക് അറിയേണ്ട പിറ്റേന്ന് ശനിയാഴ്ച ആയതിനാൽ വേണി സ്വാതിയെ തിരഞ്ഞ് സ്വാതിയുടെ വീട്ടിലെത്തി, വേണി ചെല്ലുമ്പോൾ പിന്നാമ്പുറത്ത് തുണി അലക്കുകയായിരുന്നു സ്വാതി,

“രാവിലെ തുടങ്ങിയോ പണി “അതെനിക്ക് പതിവ് അല്ലേഡി “നീ ഇങ്ങനെ നിന്ന് കൊടുത്തിട്ടല്ലേ “അതൊക്കെ പോട്ടെ നീ എന്താ ഇത്ര രാവിലെ “ഞാൻ അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാ, അപ്പോൾ വിചാരിച്ചു നിന്നെ കൂടെ കണ്ടിട്ട് പോകാമെന്ന് , മുത്തശ്ശി എവിടെ? “കിടക്കാ “ഇതുവരെ നിൻറെ പണി കഴിഞ്ഞില്ലേ ഇത് കഴിഞ്ഞു വേണം അടുക്കളയിലെ ഗീത ചീറ്റി കൊണ്ട് അങ്ങോട്ട് വന്നു പിന്നീടാണ് അവർ വേണിയെ കണ്ടത് “നീ എന്താടി കൊച്ചേ ഇവിടെ കിടന്ന് കറങ്ങുന്നത് അവർ താല്പര്യം ഇല്ലാതെ വേണിയോടെ ചോദിച്ചു

“അല്ല ആൻറി തീരുമ്പോ തീരുമ്പോ പണി കൊടുക്കാൻ ഇവളെന്താ കുടത്തിൽ നിന്ന് വന്ന ഭൂതം ആണോ വേണിയുടെ ആ ചോദ്യം ഗീതയ്ക്ക് തീരെ ഇഷ്ടമായില്ല “ഇതൊക്കെ ചോദിക്കാൻ നീ ആരാടി ഇവളുടെ രക്ഷകയോ ഗീത അവളോട് ചീറി “ഞാൻ ആരാണെന്ന് ഉള്ളത് ഒക്കെ അവിടെ നിൽക്കട്ടെ, ഇവളോട് കാണിക്കുന്നത് ഒക്കെ ആരെങ്കിലും ഒന്ന് വീഡിയോ എടുത്ത് ഫേസ്ബുക്കിലോ വാട്സാപ്പിലോ ഇട്ടാൽ ഉണ്ടല്ലോ, ആൻറി മിനിറ്റ് വെച്ച് വൈറലാകും പിന്നെ സംഭവിക്കുന്നത് എന്താണെന്ന് പോലും പറയാൻ പറ്റില്ല, പോലീസ് ഇവിടെ എത്തി കഴിഞ്ഞേ ചിലപ്പോൾ ആൻറി പോലും കാര്യം അറിയൂ,

അതുകൊണ്ട് ഇവളോട് പോര് എടുക്കുമ്പോൾ ഒരു പൊടിക്ക് കുറയ്ക്കുന്നത് നല്ലതാണ്, “നീ എന്നെ പേടിപ്പിക്കാൻ വന്നതാണോ “ആൻറി എങ്ങനെയാണോ കരുതിക്കോ എനിക്ക് കുഴപ്പമില്ല , പക്ഷേ സോഷ്യൽ മീഡിയ ഒക്കെ ഇപ്പോൾ ഇരുതല മൂർച്ചയുള്ള വാൾ ആണ് ,അതോർത്ത് വേണം ഓരോന്ന് ചെയ്യാൻ, മുക്കിനും മൂലയിലും സ്ത്രീശാക്തീകരണം ആണ്, ആർക്കെങ്കിലും ഒരു മെസ്സേജ് കൊടുത്താൽ മതി ഇവിടെ വന്ന് ആൻറിയെ തൂക്കി എടുത്തോണ്ട് പോകും ഗീത ദേഷ്യപ്പെട്ട് അകത്തേക്ക് കയറിപ്പോയി അവർ പോയതും വേണി പൊട്ടിച്ചിരിച്ചു “നീ എന്തിനാ അങ്ങനെ പറഞ്ഞത് സ്വാതി പേടിയോടെ ചോദിച്ചു

“ഇവർക്ക് ഒരു പണി കൊടുക്കണം എന്ന് ഞാൻ കുറെ നാളായിട്ട് കരുതുന്നത് ആണ് ഇന്നാണ് അത് പറ്റിയത്, “ആ ദേഷ്യം മുഴുവൻ എന്നോട് തീർക്കും “എന്തെങ്കിലും കാണിച്ചാൽ നീയും ഇങ്ങനെ തന്നെയങ്ങ് പറഞ്ഞാൽ മതി, പോലീസിനെ വിളിക്കുന്നോ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും എന്നോ അങ്ങനെ എന്തെങ്കിലും, നിൻറെ വല്യമ്മ വിരട്ടിയാൽ വിരളുന്ന ടൈപ്പ് ആണ് ” ഉവ്വ് “ഞാൻ പോവാ മുത്തശ്ശി കൂടി ഒന്ന് കണ്ടിട്ട്, പിന്നെ നമ്മുടെ ഹീറോ താമസിക്കുന്നത് അവിടെ അല്ലേ ഔട്ട് ചൂണ്ടി വേണി ചോദിച്ചു “ഹീറൊയോ ? “അതെ നമ്മുടെ നായകൻ ഡോക്ടർ “നായകൻ ആണോ എന്നറിയില്ല ഡോക്ടർ താമസിക്കുന്നത് അവിടെയാണ്,

“ഒാഹോ നീ ഗോൾ ചെയ്യാൻ തുടങ്ങിയോ “പോടീ സ്വാതി ചിരിയോടെ പറഞ്ഞു തിരിച്ചുപോകുമ്പോൾ വേണി ആദിയുടെ ഔട്ട് ഹൗസിന് മുൻപിൽ ചെന്ന് നിന്നു, ഒരുവേള വിളിക്കണോ വേണ്ടയോ എന്ന് സംശയിച്ചു, അപ്പോഴേക്കും ആദി എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങി വന്നു, വേണിയെ കണ്ട് അവൻ ചുറ്റും നോക്കി “ഡോക്ടർ അല്ലേ വേണി അങ്ങോട്ട് സംസാരിച്ചു ” അതെ ആരാണ് “ഞാൻ വേണി, കൃഷ്ണവേണി സ്വാതിയുടെ കൂട്ടുകാരിയാണ്, സ്വാതി എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, മുഖവര ഇല്ലാതെ അവൾ കാര്യം പറഞ്ഞു , “എല്ലാം?

എല്ലാം എന്നുവെച്ചാൽ, ആദി തിരക്കി “അവൾ മരിക്കാൻ പോയപ്പോ സാർ അവളെ പിന്തിരിപ്പിച്ചതും, പിന്നീട് നടന്നതും എല്ലാം , ആദിക്ക് കാര്യം മനസ്സിലായി “സാറ് തിരക്കിലാണോ “അല്ല കുട്ടി പറഞ്ഞോളൂ “സ്വാതി ഒരു പാവമാ, കൂടെയുണ്ടാകുമെന്ന് സാറ് പറഞ്ഞത് ഏത് അർത്ഥത്തിൽ ആണ് എന്ന് എനിക്ക് അറിയില്ല, പക്ഷേ അത് ഞാൻ ആഗ്രഹിക്കുന്ന അർത്ഥത്തിൽ ആയിരിക്കണം എന്നാണ് എൻറെ ആഗ്രഹം, അതല്ല സാറ് വേറെ എന്തെങ്കിലും രീതിയിലാണ് പറഞ്ഞതെങ്കിൽ….. “വേറെ ഏതു രീതിയിൽ ? ആദി എടുത്തു ചോദിച്ചു

“സാർ ഒരു ഡോക്ടർ അല്ലേ ടൈംപാസ് ഒക്കെ കാണും എന്ന് അറിയാം, പക്ഷേ സ്വാതി അവളൊരു പാവമാണ് “താൻ എന്താ ഉദ്ദേശിക്കുന്നത് വ്യക്തമായിട്ട് പറയു “ഒരു നേരമ്പോക്കിനായി സ്വാതിയെ ഉപയോഗിക്കരുത് അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ “താനും തൻറെ കൂട്ടുകാരിയും ഇങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചതിൽ ഞാൻ കുറ്റം പറയില്ല, ഒരുപക്ഷേ ആ കുട്ടിയുടെ അടുത്ത് സംസാരിച്ചിട്ടുള്ള പുരുഷന്മാരെല്ലാം ആ രീതിയിൽ ആയിരിക്കും സംസാരിച്ചിട്ടുണ്ടാക്കാ അത് നമ്മുടെ നാടിൻറെ കുഴപ്പം ആണ് , ഒന്നോ രണ്ടോ പേര് മോശമായി എന്ന് പറഞ്ഞു എല്ലാവരും അതുപോലെ ആവുന്നുണ്ടോ,

ഞാനവളോട് പറഞ്ഞത് ആത്മാർത്ഥമായിട്ട് തന്നെയാ എന്നും ഞാൻ ഉണ്ടാകും എന്ന് ആ കുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കിൽ തീർച്ചയായിട്ടും ജീവിത അവസാനം വരെ ഞാൻ അവളോടൊപ്പം ഉണ്ടാകും “സാർ ഇത് കാര്യമായി പറയുന്നതാണോ വേണി വിശ്വാസം വരാതെ ചോദിച്ചു “എൻറെ ജീവിതം വച്ച് ഞാൻ തമാശ പറയാറില്ല ,ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു, അവളുടെ കഥകൾ അറിഞ്ഞപ്പോൾ സഹതാപം ആയി, പക്ഷേ ആ സഹതാപത്തിൽ നിന്നുണ്ടായ ഇഷ്ടം ഒന്നും അല്ല, അവളെ പ്രൊട്ടക്ട്ട് ചെയ്യണമെന്ന് തോന്നി,

ആരുമില്ലാത്തവർക്ക് ആരെങ്കിലും ആകുമ്പോൾ ഒരു സന്തോഷം ഉണ്ടാവില്ലേ ,ആ സന്തോഷം അനുഭവിക്കണം എന്ന് തോന്നി,പിന്നെ ബന്ധങ്ങളുടെയും സ്വന്തങ്ങളുടെയും ഒക്കെ വില നന്നായി അറിയാവുന്ന ഒരാളാണ് സ്വാതി , അതുകൊണ്ടുതന്നെ ഒരിക്കലും ജീവിതത്തിൽ നമ്മളെ തനിച്ചാക്കി പോകില്ല അങ്ങനെയൊരു വിശ്വാസം തോന്നി അതിൽ നിന്നും ഉണ്ടായ ഇഷ്ടമാണ് അല്ലാതെ നിങ്ങളാരും വിചാരിക്കുന്നതുപോലെ ആ കുട്ടിയുടെ നിസ്സഹായാവസ്ഥ മുതലെടുക്കാൻ വേണ്ടി പറഞ്ഞതല്ല “ഡോക്ടർ വലിയ ഒരാളാണ്, വലിയൊരു മനസ്സുള്ള ഒരാൾക്ക് മാത്രം ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കു, ഞാൻ അവളോട് പറയുന്നുണ്ട്

“ഞാൻ ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങിയതാ “അയ്യോ സോറി ഞാൻ വൈകിപ്പിച്ചു അല്ലേ “ഹാ സാരമില്ല ഒരു പുഞ്ചിരിയോടെ അവൻ കാർ ഡ്രൈവ് ചെയ്തു പോയി പിറ്റേന്ന് സ്കൂളിൽ വന്നപ്പോൾ വേണി സ്വാതിയോട് ഇന്നലെ ഡോക്ടർ സംസാരിച്ച കാര്യം മുഴുവൻ പറഞ്ഞു , “നീ എന്തിനാ ഇതൊക്കെ ചെന്ന് പുള്ളിയോട് ചോദിക്കാൻ പോയത് “അതുകൊണ്ടല്ലേ ഇതൊക്കെ അറിയാൻ കഴിഞ്ഞത്, പുള്ളിക്ക് നിന്നോട് ആത്മാർത്ഥമായ സ്നേഹം തന്നെയാണ് ഒരു പക്ഷേ നിൻറെ വിഷമങ്ങൾ ഒക്കെ കണ്ടു ഈശ്വരന്മാരെ പറഞ്ഞുവിട്ടത് ആർക്കും ആ ഡോക്ടറെ മുറുക്കി പിടിച്ചോ ആൾ ഒരു പുളികൊമ്പാ

“ഒന്ന് പൊടി പിറ്റേന്ന് രാവിലെ പാൽ കൊണ്ടു വെച്ചിട്ട് പോകുന്ന സ്വാതിയെ ആദി കൈയ്യോടെ പിടിച്ചു, ” ഒന്ന് നിന്നേ ആദി വരുന്നത് കണ്ടതും സ്വാതിയുടെ ഇടനെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി “എന്നോട് പിണക്കമാണോ “ഞാനെന്തിനാ സാറിനോട് പിണങ്ങുന്നേ “അന്ന് അങ്ങനെയൊക്കെ പറഞ്ഞതിന് ” എനിക്ക് പിണക്കം ഒന്നുമില്ല അങ്ങനെയൊക്കെ എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് പറഞ്ഞവരുടെ ഒക്കെ ഉദ്ദേശം നല്ലതായിരുന്നില്ല എന്ന് മാത്രം, “ഞാനും അതിൽ ഒരാളാണ് എന്നാണോ പറയുന്നേ

“അയ്യോ അങ്ങനെയല്ല ഞാൻ പറഞ്ഞത് എൻറെ അമ്മയ്ക്ക് ഒരു ചീത്തപ്പേര് ഉള്ളത് കൊണ്ട് ഞാനും അങ്ങനെ ആണെന്ന് കരുതി ഒരുപാട് ആളുകൾ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞത് ആണ്, സാർ ഇപ്പോ ആത്മാർത്ഥമായിട്ട് പറഞ്ഞതാണെങ്കിലും അത് നടക്കില്ല എന്ന് എനിക്ക് പകൽപോലെ വ്യക്തമാണ് , “അതെന്താ “സാറിനെ പോലെ ഒരാൾക്ക് എന്നെപ്പോലെ ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ സാറിൻറെ വീട്ടിലോ ആരും സമ്മതിക്കില്ല, പിന്നെ അങ്ങനെ പറഞ്ഞത് സാറിൻറെ വലിയ മനസ്സ് വേണി പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി പക്ഷേ ഇനി സ്വപ്നം കണ്ട് സങ്കടപ്പെടാൻ കൂടെ എനിക്ക് സാധിക്കില്ല സാർ

“എൻറെ വീട്ടിൽ സമ്മതിക്കില്ലെന്ന് ആരാ തന്നോട് പറഞ്ഞത് ” അത് ആരെങ്കിലും പറഞ്ഞ് തരണ്ട കാര്യം ആണോ, എനിക്ക് അറിയില്ലേ, എൻറെ കഥകളൊക്കെ കേട്ടാ ആർക്കാ എന്നെ ഇഷ്ടമാകുന്നേ “എനിക്ക് സ്വന്തം എന്ന് പറയാൻ എൻറെ അമ്മ മാത്രമേ ഉള്ളൂ എനിക്ക് ഇഷ്ടമുള്ളതൊക്കെ എൻറെ അമ്മയ്ക്ക് ഇഷ്ടമാണ്, എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് അമ്മയ്ക്ക് ഇഷ്ടമാകും ആദി പറഞ്ഞു കുറെ നേരം സ്വാതി അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി “തനിക്ക് എന്നെ തീരെ വിശ്വാസമില്ല അല്ലേ, എല്ലാരേയും പോലെ തന്നെ ആണ് ഞാനും എന്ന് ആണ് കരുതുന്നത് അല്ലേ?

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, അവൾ ഒന്നും മിണ്ടാതെ നിന്നു “തൻറെ ധാരണ എനിക്ക് തെറ്റ് പറയാൻ പറ്റില്ല, കാരണം തനിക്ക് ലഭിച്ച കയ്പേറിയ അനുഭവങ്ങൾ അങ്ങനെ ആയിരിക്കാം ,പക്ഷേ ഞാനങ്ങനെ ഒരാളല്ല, സ്നേഹത്തിനും പ്രണയത്തിനും ഒക്കെ അർത്ഥം നന്നായി മനസ്സിലാക്കിയ ഒരാൾ, ആത്മാർത്ഥമായി പ്രണയിച്ചത് കൊണ്ട് മാത്രം ഒരിക്കൽ വിഷമിക്കേണ്ടി വന്ന ഒരാൾ ആണ്, ഇനി ഒരിക്കലും ഒരു പ്രണയമോ ഒരു ജീവിതമോ ഒന്നും സ്വപ്നം കണ്ടിട്ട് ഉണ്ടായിരുന്നില്ല, തന്നെ കാണുന്നതിനു മുൻപ് വരെ , ഐ റിപ്പീറ്റ് തന്നെ കാണുന്നതിനു മുൻപ് വരെ, അവൻ ഒരിക്കൽ കൂടി തീർച്ചപ്പെടുത്തി പറഞ്ഞു,

‘”പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല തന്നെ ആദ്യം കണ്ടപ്പോൾ മുതൽ എന്തോ ഒരു മുജ്ജന്മ ബന്ധം എനിക്ക് തോന്നിയിരുന്നു, എൻറെ മനസ്സിൽ നിറയെ താൻ ആയിരുന്നു കുറേ ദിവസം ഞാൻ ആലോചിച്ചു, പലവട്ടം അത് ശരിയല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, അപ്പോഴൊക്കെ തീവ്രമായി തന്നെ ഓർക്കാൻ തുടങ്ങി, അന്ന് ആ സംഭവം നടന്നപ്പോൾ ഒരു ചേർത്തുപിടിക്കലോ ഒരു ആശ്വാസവാക്കോ ഒന്നുമല്ല തനിക്ക് ആവശ്യമെന്ന് തോന്നിയതുകൊണ്ട് ആണ് മനസ്സിലുള്ളത് മുഴുവൻ തുറന്നു പറഞ്ഞത് ഇല്ലെങ്കിൽ ഒരിക്കലും…….

ഒരിക്കലും താൻ അറിയില്ലായിരുന്നു എൻറെ മനസ്സിൽ തന്നെ കിടന്നേനെ , ആദി പറഞ്ഞു സ്വാതി മൗനം തുടർന്നു “ഇത് ഞാൻ തന്നെ വിളിച്ചത് ഒരു സോറി പറയാനാ “എന്തിന് സ്വാതി മൗനം വെടിഞ്ഞു ” എൻറെ മനസ്സിൽ തോന്നിയ ഒരു പൊട്ടത്തരം തന്നോട് പറയേണ്ടി വന്നതിന് സോറി, ഞാൻ എൻറെ ഭാഗത്തുനിന്ന് മാത്രമേ ചിന്തിച്ചു ഉള്ളു തൻറെ ഭാഗം ചിന്തിച്ചില്ല, എനിക്കിഷ്ടം ആയപ്പോൾ ഞാൻ അത് പറഞ്ഞു തനിക്ക് എന്നെ ഇഷ്ടമാണോ എന്ന് പോലും ഞാൻ ചിന്തിച്ചില്ല ആ വാക്കുകൾ ഇടറിയിരുന്നു അത് പറഞ്ഞിട്ട് ആദി അകത്തേക്ക് കയറിപ്പോയി പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെടുന്നത് പോലെ സ്വാതിക്ക് തോന്നി

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 10

-

-

-

-

-