Novel

ഷാഡോ: ഭാഗം 4

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: ശിവ എസ് നായർ

Thank you for reading this post, don't forget to subscribe!

മുഖത്തേക്ക് വെള്ള തുള്ളികൾ ശക്തിയായി പതിച്ചപ്പോഴാണ് സ്റ്റെല്ലയ്ക്ക് ബോധം തെളിഞ്ഞത്.
ഒരു നടുക്കത്തോടെ അവൾ ചാടിയെഴുന്നേറ്റു.

അപ്പോഴാണ് താൻ പരിപൂർണ നഗ്നയാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞത്. സ്റ്റെല്ലയ്ക്ക് തൊട്ട് മുന്നിൽ കൊലച്ചിരിയോടെ മുഖംമൂടി ധരിച്ച കില്ലറും ഉണ്ടായിരുന്നു.കറുത്ത ഓവർ കോട്ട് കാറ്റിൽ പാറി പറന്നു.

ആകാശത്തു ചന്ദ്രൻ തെളിഞ്ഞു നിന്നു. സ്റ്റെല്ലയെയും കൊണ്ട് ഒരു കുന്നിൻ ചരിവിലാണ് കില്ലർ വന്നത്.

അവിടെ നിന്നും നോക്കിയാൽ ദൂരെ കാപ്പിച്ചെടികൾ ഇടതിങ്ങി കാടുപോലെ വളർന്നു നിൽക്കുന്നത് കാണാം. അവിടുന്ന് കുറച്ചു മാറിയാണ് ഈ കുന്നിൻ ചരിവ് സ്ഥിതി ചെയ്യുന്നത്.

സ്റ്റെല്ല ഭയപ്പാടോടെ ചുറ്റും നോക്കി. കുറച്ചു മാറി തന്റെ വസ്ത്രങ്ങൾ കീറി പറിഞ്ഞ നിലയിൽ കിടക്കുന്നത് അവൾ കണ്ടു.

ഒരു നിമിഷം സ്റ്റെല്ല തന്റെ ശരീരത്തിലൂടെ വിരലോടിച്ചു നോക്കി. ഭയത്തോടെ അവൾ കില്ലറെ നോക്കി.

“എന്നെ… എന്നെ ഒന്നും ചെയ്യരുത്…. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം. എത്ര പണം വേണമെങ്കിലും തരാം… ”

“നീ കാരണം എത്ര പെൺകുട്ടികളുടെ ജീവിതം നശിച്ചു…. തിരിച്ചു തരാൻ കഴിയോ നിനക്ക്, ഇത്രയും വർഷത്തിനിടയിൽ എത്രയോ കുട്ടികളെ തട്ടിക്കൊണ്ടു പോയി കച്ചവടം ചെയ്തു…, തിരിച്ചു തരാൻ കഴിയോ നിനക്ക്…. ” മുഖമൂടിക്കുള്ളിൽ നിന്നും വാക്കുകൾ ചിതറി വീണു.

ആ സ്വരം തിരിച്ചറിഞ്ഞ മാത്രയിൽ സ്റ്റെല്ലയിൽ ഞെട്ടലുണ്ടായി.

“നിങ്ങൾ…. നിങ്ങളാരാ… ” വിക്കി വിക്കി അവൾ ചോദിച്ചു.

“Shadow….shadow killer…. ”
കില്ലർ പതിയെ രണ്ടു ചുവടുകൾ മുന്നോട്ടു വച്ചു കൊണ്ട് പറഞ്ഞു.

ഭയത്തോടെ സ്റ്റെല്ല പുറകിലേക്ക് ഞരങ്ങി നീങ്ങി.

“പോലീസ് പിടിയിൽ ആയാലും നീയൊക്കെ നിയമത്തിന്റെ മുന്നിൽ നിന്നും പുല്ലു പോലെ വെളിയിൽ വരും.

വീണ്ടും പഴയ ചെറ്റത്തരങ്ങൾ ആവർത്തിക്കുകയും ചെയ്യും…. അതുകൊണ്ട് സ്റ്റെല്ല നീ ചെയ്തു കൂട്ടിയ പ്രവർത്തികൾക്ക് മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും നിനക്ക് മതിയാവില്ല. ഇഞ്ചിഞ്ചായി വേദന അനുഭവിച്ചായിരിക്കും നിന്റെ മരണം… ”

മറുത്തൊരക്ഷരം മിണ്ടാനാവാതെ സ്റ്റെല്ല തരിച്ചിരുന്നു.

ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും കില്ലർ ഒരു സർജിക്കൽ ബ്ലേഡ് പുറത്തെടുത്തു.

പേടിച്ചരണ്ട സ്റ്റെല്ല താൻ നഗ്നയാണെന്ന കാര്യം പോലും മറന്നു കൊണ്ട് എഴുന്നേറ്റു ഓടാനൊരു ശ്രമം നടത്തി. എന്നാൽ ബൂട്ടിട്ട കാലുകൾ കൊണ്ട് അവളുടെ നാഭി നോക്കി കില്ലർ കാല് കൊണ്ട് തൊഴിച്ചു.

“അമ്മേ…. ” അവൾ നാഭിയിൽ കയ്യമർത്തി നിലത്തേക്കിരുന്നു പോയി.

വീണ്ടും കില്ലറുടെ വലതു കാൽ സ്റ്റെല്ലയുടെ താടിയെല്ലിനു നേർക്ക് പാഞ്ഞു.

അപ്രതീക്ഷിതമായി ഏറ്റ പ്രഹരത്താൽ സ്റ്റെല്ല മലർന്നടിച്ചു വീണു.

അവളുടെ കൈവിരലുകൾ അയാളുടെ ബൂട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്നു.

വേദന കൊണ്ട് സ്റ്റെല്ല അലറി കരഞ്ഞു.
അയാൾ പതിയെ അവൾക്കരികിൽ മുട്ടു കുത്തിയിരുന്നു.

കയ്യിലിരുന്ന സർജിക്കൽ ബ്ലേഡ് നിലാ വെളിച്ചത്തിൽ വെട്ടി തിളങ്ങി.

അവളുടെ കഴുത്തിലേക്ക് അയാൾ ബ്ലേഡ് അടുപ്പിച്ചു. കഴുത്തിൽ നിന്നും പതിയെ നെഞ്ചിലേക്ക് നീണ്ടു വന്ന ബ്ലേഡ് അവളുടെ സ്തനങ്ങളെ കീറിമുറിച്ചു.

സ്റ്റെല്ലയുടെ നിലവിളി അന്തരീക്ഷത്തിൽ ലയിച്ചില്ലാതായി. മുറിവിൽ നിന്നും ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.

തെളിഞ്ഞു നിന്ന ആകാശത്തെ വീണ്ടും മഴക്കാർ വന്നു മൂടി. വീണ്ടുമൊരു മഴയ്ക്ക് പ്രകൃതി തയ്യാറെടുത്തു.
ചന്ദ്രനെ മഴ മേഘങ്ങൾ വന്നു മറച്ചു.

തൊട്ടടുത്ത നിമിഷം കണ്ണഞ്ചിപ്പിക്കുന്ന മിന്നലും തൊട്ട് പിന്നാലെ അതി ശക്തിയായി ഇടിയും മുഴങ്ങി…കൂടെ കോരിച്ചൊരിയുന്ന പെരുമഴയും.

അയാൾ സ്റ്റെല്ലയുടെ കൈകാലുകളിലെ നഖങ്ങൾ പിഴുതെടുത്തു. അവളുടെ കരച്ചിൽ മഴയുടെ ഹുങ്കാര ശബ്ദങ്ങൾക്കിടയിൽ അലിഞ്ഞില്ലാതായി.

“വേണ്ട… വേണ്ട… ” സ്റ്റെല്ല ഭയത്തോടെ അലറി.

എന്നാൽ അതൊന്നും വക വയ്ക്കാതെ അയാൾ അടുത്ത ജോലിയിലേക്ക് കടന്നിരുന്നു.

അവളുടെ മുടിയിൽ പിടിച്ചു നിലത്തൂടെ അയാൾ വലിച്ചിഴച്ചു. കുറച്ചു മാറി ഒറ്റപ്പെട്ടു നിന്നിരുന്ന ഒരു വലിയ മരത്തിനു ചുവട്ടിലേക്കാണ് കില്ലർ സ്റ്റെല്ലയെ വലിച്ചഴച്ചു കൊണ്ട് പോയത്.

ആ കാട്ടു മരത്തിന്റെ താഴ്ന്നു നിൽക്കുന്ന ശിഖരത്തിലേക്ക് അവളെ തല കീഴായി അയാൾ കെട്ടിയിട്ടു.

ഒരു കാലിൽ പ്ലാസ്റ്റിക് കയറിട്ടു കുടുക്കുണ്ടാക്കി മറ്റേ അറ്റം മരത്തിന്റെ കൊമ്പിലേക്ക് കെട്ടി.
സ്റ്റെല്ലയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി.

ശേഷം കില്ലർ ബൂട്ടിന്റെ ഇടയിൽ നിന്നും അറ്റം കൂർത്ത ഒരു കഠാര വലിച്ചൂരി. അതുമായി അയാൾ അവൾക്ക് നേരെ നടന്നടുത്തു.

കില്ലർ കഠാര മുന അവളുടെ കണ്ണിനു നേർക്ക് അടുപ്പിച്ചു കൊണ്ട് വന്നു. അവളുടെ കണ്ണുകളിൽ നിഴലിച്ചു കണ്ട ഭയം അയാളിൽ ആനന്ദം ഉളവാക്കി.

എന്തോ പറയാനായി സ്റ്റെല്ല വായ തുറന്നതും കഠാര അവളുടെ നാവിനെ അരിഞ്ഞു വീഴ്ത്തി.

പൊടുന്നനെ അവളുടെ ഇരു കണ്ണുകളിലും മാറി മാറി അയാൾ കഠാര ആഞ്ഞു കുത്തി.

സ്റ്റെല്ല വേദന കൊണ്ട് പുളഞ്ഞു. കണ്ണിൽ നിന്നും വായിൽ നിന്നും സ്തനങ്ങളിൽ നിന്നും രക്തം നിലത്തേക്കിറ്റു വീണു കൊണ്ടിരുന്നു.

അവളുടെ നെറ്റിയിൽ “SHADOW” എന്ന് കഠാര മുന കൊണ്ട് കോറി വരച്ച ശേഷം
കില്ലർ വാച്ചിലേക്ക് നോക്കി.

സമയം നാലു മണി ആകാൻ അഞ്ചു മിനിറ്റ്.

നേരം പുലർന്നു തുടങ്ങാറായിരുന്നു. മഴ ഏകദേശം തോർന്നു തുടങ്ങി. പിന്നെയൊന്നും ചിന്തിച്ചു നിൽക്കാതെ കില്ലർ കഠാര മുന സ്റ്റെല്ലയുടെ വയറ്റിൽ കുത്തിയിറക്കി.

ശേഷം അവളുടെ ശരീരമാസകലം മുളക് പൊടി വിതറി. കൂടാതെ ആ പരിസരം മുഴുവനും അയാൾ മുളക് പൊടി വിതറി.

വേദനയാൽ സ്റ്റെല്ല നീറിപുകഞ്ഞു. നിലത്ത് രക്തം തളം കെട്ടി തുടങ്ങിയിരുന്നു. മരണവും കാത്തു സ്റ്റെല്ല തല കീഴായി തൂങ്ങിക്കിടന്നു.

തന്റെ ദൗത്യം പൂർത്തിയാക്കി കില്ലർ അവിടുന്ന് നടന്നു മറഞ്ഞു തന്റെ അടുത്ത ഇരയെ കണ്ടെത്താനായി.

അതേസമയം ഹോസ്പിറ്റലിൽ പോയി കുട്ടികളുടെ ആരോഗ്യ വിവരം അന്വേഷിച്ചു തൃപ്തി വരുത്തിയ ശേഷം ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയായിരുന്നു എസ് പി അരുൺ സെബാസ്റ്റ്യനും സി ഐ ഫിറോസും.

“സമയം നാലു മണി കഴിഞ്ഞല്ലോ ഫിറോസേ…,, ദിലീപിനെ വിളിച്ചു സ്റ്റെല്ലയെ എത്രയും വേഗം കണ്ടെത്താനുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്യാൻ പറയണം.

എന്നെ വീട്ടിൽ വിട്ട ശേഷം താൻ വീട്ടിലേക്ക് പൊയ്ക്കോ നേരം ഒത്തിരി വൈകിയല്ലോ…,,ഡ്രൈവർ വാസുവിനെയും ക്‌ളീനറിനെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കിയിട്ട് അവരോടും പൊയ്ക്കൊള്ളാൻ പറഞ്ഞേക്ക്.

പത്തുമണിക്ക് എല്ലാവരും എസ് പി ഓഫീസിൽ എത്തിയാൽ മതി…”

“ശരി സർ….”

അരുണിനെ ഡ്രോപ്പ് ചെയ്ത ശേഷം ഫിറോസ് മടങ്ങിപ്പോയി.

വന്നു കയറിയപ്പാടെ ക്ഷീണം കാരണം അരുൺ ഉറക്കത്തിലേക്ക് വഴുതി വീണു.
****************************************
രാവിലെ നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് അരുൺ ഉറക്കമുണർന്നത്.

ഡിസ്പ്ലേയിൽ ദിലീപ് എന്ന് കണ്ടതും അരുൺ വേഗം ഫോൺ എടുത്തു.

“എന്തായി ദിലീപ് സ്റ്റെല്ലയെ കിട്ടിയോ…?? ”

“കിട്ടി സർ… ബട്ട്‌… ”

“എന്ത് പറ്റി…. ” ആകാംക്ഷയോടെ അരുൺ ചോദിച്ചു.

“അവർ കൊല്ലപ്പെട്ടു സർ…. ”

“വാട്ട്‌… ” വിശ്വാസം വരാതെ അരുൺ ചോദിച്ചു.

“ഇവിടെ ഒരു മരത്തിൽ തലകീഴായ് കെട്ടിയിട്ട അവസ്ഥയിലാണ് അവരെ കണ്ടു കിട്ടിയത്…. ബോഡി നിലത്ത് അഴിച്ചിറക്കി.ഫോറെൻസിക്കിൽ നിന്നും ആളുകൾ ഉടനെ എത്തും…. ”

“ഓക്കേ…, ദിലീപ് അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിക്കു… ഞാൻ ഉടനെ എത്താം… ”

“ശരി സാർ… ”

സമയം അപ്പോൾ ഏഴു കഴിഞ്ഞിരുന്നു.

അര മണിക്കൂർ കൊണ്ട് വേഗം റെഡിയായി അരുൺ സംഭവ സ്ഥലത്തു എത്തിച്ചേർന്നു.

വിവരം അറിഞ്ഞു ടീവി ചാനലുകാരും എത്തി.

എസ് പി അരുൺ സെബാസ്റ്റ്യൻ വരുന്നത് കണ്ട് ദിലീപ് സല്യൂട്ട് ചെയ്തു.

“ദാ അവിടെ നിന്നാണ് സർ ബോഡി കണ്ടെത്തിയത്…. ” ദിലീപ് അരുണിനെ അങ്ങോട്ടേക്ക് കൂട്ടികൊണ്ട് പോയി.

അരുണിനെ കണ്ട് ഫിറോസും അർജുനും വിനോദും മറ്റു പോലീസുകാരും സല്യൂട്ട് അടിച്ചു.

മൃതദേഹത്തിനരികിൽ എത്തിയതും അരുൺ തലയിൽ നിന്നും ക്യാപ് ഊരി.

“സർ ഈ കൊലപാതകവും ചെയ്തിരിക്കുന്നത് നമ്മളന്വേഷിക്കുന്ന കില്ലർ തന്നെയാണ്. സ്റ്റെല്ലയുടെ നെറ്റിയിൽ “shadow” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്….”
അരുണിന്റെ അടുത്തേക്ക് വന്നു വിനോദ് പറഞ്ഞു.

“നമുക്കും മുൻപേ കില്ലർ അവരെ കണ്ടെത്തി കൊലപ്പെടുത്തിയല്ലേ….കൊലപാതകിയിലേക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും എവിടെൻസ് ലഭിച്ചോ… ” അരുൺ ചോദിച്ചു.

“നോ സർ…. ബോഡിയിൽ നിന്നും കൊലപ്പെടുത്താൻ ഉപയോഗിച്ച കഠാര കിട്ടി.

പക്ഷേ അതിൽ വിരൽപ്പാടുകൾ ഒന്നും തന്നെയില്ല സർ… പിന്നെ കുറച്ചു മാറി ദാ ആ കാണുന്ന കുന്നിൻ ചരിവിൽ നിന്നും അവരുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ഒരു സർജിക്കൽ ബ്ലേഡും ലഭിച്ചു.

ഈ പരിസരം മുഴുവനും മുളകുപൊടി വിതറിയിരുന്നതിനാൽ പോലീസ് നായ്ക്കൾക്കും യാതൊരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല…”
വിനോദ് പ്രാഥമിക അന്വേഷണത്തിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ചു.

“ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനു അയക്കാനുള്ള കാര്യങ്ങൾ ചെയ്യണം.

ഉച്ചയ്ക്ക് മുൻപ് നമുക്ക് ഇന്നലെ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കണം….”

“ശരി സർ… ”

അപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ശബ്‌ദിച്ചത്.

നോക്കിയപ്പോൾ ഐജി ആയിരുന്നു.

അരുൺ കുറച്ചപ്പുറത്തേക്ക് മാറി ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു.

“ഹലോ സർ… ”

“എന്തൊക്കെയാടോ ന്യൂസിൽ കാണിക്കുന്നത്… വീണ്ടും അടുത്ത കൊലപാതകം കൂടി നടന്നു അല്ലെ… ”

“അത് പിന്നെ സർ… ”

“ഇങ്ങോട്ടൊന്നും പറയണ്ട… എത്രയും വേഗം താനും ടീമിൽ ഉള്ള എല്ലാവരും എന്റെ ഓഫീസിൽ എത്തണം… ബാക്കി വന്ന ശേഷം പറയാം… ”

“ഓക്കേ സർ…”

മറു തലയ്ക്കൽ ഫോൺ കട്ടായി.

അവിടുത്തെ നടപടികൾ എല്ലാം പൂർത്തിയാക്കി സ്റ്റെല്ലയുടെ ബോഡി പോസ്റ്റ്മോർട്ടത്തിനു അയച്ച ശേഷം എസ് പി അരുൺ സെബാസ്റ്റ്യനും സംഘവും ഐജിയുടെ ഓഫീസിലേക്ക് തിരിച്ചു.

****************************************

ഐജി ഓഫീസ്

ഐജി സോമശേഖരനു മുന്നിൽ അഞ്ചുപേരും സല്യൂട്ട് ചെയ്തു.

“ടേക്ക് യുവർ സീറ്റ്‌…. ”

“താങ്ക്യൂ സർ…. ”

അഞ്ചു പേരും സീറ്റിലേക്ക് അമർന്നു.

“കേസിന്റെ കാര്യം അറിയാനാണ് നിങ്ങളെ വിളിപ്പിച്ചത്. എന്തായി കാര്യങ്ങൾ. കേസന്വേഷണം എത്രത്തോളമെത്തി….. കൊലപാതകിയെ പറ്റി എന്തെങ്കിലും സൂചന…. ”

“നോ സർ… ഇതുവരെ പോലീസിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല…. ”

“ഇന്നലെ രാത്രി ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടില്ലേ… അതും പോലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞ സ്ത്രീ…. ”

“സോറി സർ… ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതുവരെ കില്ലർ കൊന്നു കളഞ്ഞ മൂന്നുപേരും സമൂഹത്തിൽ പലതരം കുറ്റകൃത്യങ്ങൾ ചെയ്തവരാണ്.

കൊല്ലപ്പെട്ട വർക്കിച്ചൻ മുതലാളിയുടെയും അഡ്വക്കേറ്റ് വാസുദേവന്റെയും ബാക്ക്ഗ്രൗണ്ട് വളരെ മോശമാണ്.

അക്കാരണത്താൽ അവരോടു ശത്രുതയുള്ള ആരെങ്കിലും ആയിരിക്കാം അവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ അത് തെറ്റിച്ചു കൊണ്ടായിരുന്നു ഇന്നലെ നടന്ന സ്റ്റെല്ലയുടെ കൊലപാതകം.

പോലീസിന്റെ രഹസ്യ ഏജൻസിയിൽ നിന്നും കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടികളെ ഇന്നലെ രാത്രി കർണാടകയിലേക്ക് കടത്താൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റോഡ് ബ്ലോക്ക്‌ ചെയ്തു കുട്ടികളെ രക്ഷപ്പെടുത്തിയതും വണ്ടിയിൽ ഉണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതും.

പക്ഷേ ചെറിയൊരു അശ്രദ്ധ കൊണ്ടാണ് സ്റ്റെല്ല രക്ഷപെട്ടത്. രാത്രിയും രാവിലെയും തിരച്ചിൽ നടത്തിയെങ്കിലും അവരുടെ ബോഡിയാണ് പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്….”

അരുൺ ഐജിയോട് കാര്യങ്ങൾ വ്യക്തമാക്കി.

“എടോ ആൾറെഡി തനിക്ക് കണ്ടു പിടിക്കാൻ ആ കില്ലറുടെ കേസ് ഉണ്ടായിരുന്നല്ലോ. അതിനിടയിൽ താനെന്തിനാ മറ്റുള്ള കാര്യങ്ങളിൽ തലയിടാൻ പോകുന്നത്.

അങ്ങനെയൊരു ഇൻഫർമേഷൻ ലഭിച്ചപ്പോൾ താനെന്ത് കൊണ്ട് ഇന്നലെ തന്നെ എന്നോട് ഈ വിവരം പറഞ്ഞില്ല.

കൂടുതൽ പോലീസ് ഫോഴ്സ് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ സ്റ്റെല്ലയെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുമായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കൊലപാതകി ആരായാലും കണ്ടെത്തിയിരിക്കണം.

ഇതിനിടയിൽ മറ്റേതെങ്കിലും കൊലപാതകം കൂടി നടക്കുകയാണെങ്കിൽ കേസ് അന്വേഷണത്തിൽ നിന്നും തന്റെ ടീമിനെ പിരിച്ചു വിട്ട് പുതിയ ടീമിനെ ഞാൻ കേസ് ഏൽപ്പിക്കും. മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട്….”

“സോറി സർ…. എത്രയും പെട്ടന്ന് തന്നെ പ്രതികളെ കണ്ടെത്തിയിരിക്കും സർ… സ്റ്റെല്ലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉടനെ കിട്ടും സർ..”

“ശരി…. നിങ്ങൾക്ക് പോകാം….വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കണം…”

“ഓക്കേ താങ്ക്യൂ സർ… ”

അഞ്ചുപേരും ഐജിയ്ക്ക് സല്യൂട്ട് നൽകി പുറത്തേക്കു പോയി.

എസ്പി ഓഫീസ്.

“ഇനിയിപ്പോൾ നമ്മളെന്തു ചെയ്യും സർ… കൊലപാതകിയെ പറ്റി ഇതുവരെ യാതൊരു തുമ്പും നമുക്ക് ലഭിച്ചിട്ടില്ലല്ലോ….

മാത്രമല്ല കില്ലറുടെ അടുത്ത ടാർഗറ്റ് ആരായിരിക്കും എന്നതിനെപ്പറ്റിയും ഒരൂഹവും ഇല്ലല്ലോ… ”

“അതു തന്നെയാണ് അർജുൻ ഞാനും ആലോചിക്കുന്നത്.

ഈ കേസ് തുടങ്ങിയിടത്തു തന്നെയാണ് നിൽക്കുന്നത്. നമ്മുടെ കോടതിയെയും നിയമത്തെയും ഒന്നും വിശ്വാസം ഇല്ലാത്ത ഒരാൾ ആവണം ഇതിനു പിന്നിൽ.

സമൂഹത്തിൽ ഓരോ തെറ്റുകൾ ചെയ്യുന്നവരെയാണ് കൊലയാളി ടാർഗറ്റ് ചെയ്യുന്നത്.ഇതുവരെ കൊല്ലപ്പെട്ട മൂവരും ക്രിമിനൽസ് ആയിരുന്നല്ലോ….

ഇതുവരെ കേരളത്തിൽ shadow എന്നപേരിൽ കൊലപാതകങ്ങൾ നടന്നിട്ടുമില്ല….

തല്ക്കാലം വിനോദ് ഒരു കാര്യം ചെയ്യു….ഏതെങ്കിലും സ്റ്റേഷനിൽ വല്ല മാൻ മിസ്സിംഗ്‌ കേസ് ഇന്നോ നാളെയോ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം….

ആരെങ്കിലും ഇനി കടത്തിക്കൊണ്ട് പോകപ്പെട്ടാൽ നമുക്ക് അതുവഴി അന്വേഷണം ആരംഭിക്കാം.

തല്ക്കാലം നമുക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല…. ” നിരാശയോടെ അരുൺ പറഞ്ഞു.

****************************************

രണ്ടു ദിവസം കുഴപ്പങ്ങൾ ഒന്നും കൂടാതെ പോയി. എവിടെയും മാൻ മിസ്സിംഗ്‌ കേസ് ഒന്നും അതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ല.

അതേസമയം മറ്റൊരിടത്തു.

തന്റെ ബെൻസ് കാർ കൽപ്പറ്റ ബസ് സ്റ്റാൻഡിനു പുറത്തു റോഡരികിൽ നിർത്തിയിട്ട്
ആരെയോ കാത്തു നിൽക്കുകയായിരുന്നു ശ്യാംലാൽ.

തൃശൂരിൽ നിന്നും വന്ന ഒരു കെഎസ്ആർടിസി ബസ് ഗ്യാരേജിലേക്ക് കയറി പോകുന്നത് ഒരു ഗൂഢസ്മിതത്തോടെ അവൻ നോക്കി നിന്നു.

അല്പ സമയം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അറച്ചറച്ചു അവന്റെ അടുത്തേക്ക് നടന്നു വന്നു.

“നമുക്ക് പോയാലോ അശ്വതി… ”

“മ്മ്… ” നിറഞ്ഞു വന്ന കണ്ണുകൾ ഷാളിന്റെ തുമ്പ് കൊണ്ട് ഒപ്പിയെടുത്തു അവൾ തലയാട്ടി.

ഫ്രണ്ട് ഡോർ തുറന്നു അവൻ അവളെ അകത്തേക്ക് കയറ്റി ഇരുത്തി.
ശേഷം ഒരു മൂളിപ്പാട്ടോടെ ശ്യാം കാർ സ്റ്റാർട്ട്‌ ചെയ്തു.

തൊട്ടരികിൽ ഇരിക്കുന്ന അശ്വതിയുടെ കവിളിൽ ചെറുതായി പീച്ചിയിട്ട് അവൻ കാർ വയനാടിന്റെ വന്യതയിലേക്ക് പായിച്ചു.

ഡ്രൈവിംഗിനിടയിലും അവന്റെ ഇടത് കൈ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവൾ കണ്ണുകൾ പൂട്ടി സീറ്റിലേക്ക് ചാരി വിതുമ്പൽ അടക്കി പിടിച്ചു.

പുറകിൽ അവരെ പിന്തുടർന്ന് വന്ന അപകടം അറിയാതെ ആ ബെൻസ് കാർ കുതിച്ചു പാഞ്ഞു.

അവർക്ക് പിന്നിൽ ആ ടൊയോട്ട ഇന്നോവയും നിഴലു പോലെ അവരെ പിന്തുടർന്നു കൊണ്ടിരുന്നു.

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഷാഡോ: ഭാഗം 1

ഷാഡോ: ഭാഗം 2

ഷാഡോ: ഭാഗം 3

Comments are closed.