Saturday, January 18, 2025
Novel

പ്രിയനുരാഗം – ഭാഗം 9

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


വീട്ടിലേക്ക് വന്നു പ്രിയ കാർ പാർക്ക് ചെയ്യുമ്പോൾ ചെടി നനയ്ക്കുകയായിരുന്നു രാധിക .

” രാധു ആന്റിക്ക് ബോർ അടിചിട്ടുണ്ടാവുംലെ .. ” പ്രിയയെ കണ്ടു അടുത്തേക്ക് വന്ന രാധികയോട് പ്രിയ ചോദിച്ചു .

“അതൊന്നും ഇല്ല്യ മോളെ . മോള് വായോ ചായ ആണോ കോഫി ആണോ വേണ്ടേ ” രാധിക ചോദിച്ചു .

“ഞാൻ അമ്മേന്റെ അടുത്തുന്നു ചായ കുടിച്ചു . ആന്റി കുടിച്ചു കാണില്ലല്ലോ . എന്നാ നമുക്കു ഒരുമിച്ചു കോഫി കുടിക്കാം ” ദേവു ചിരിച്ചു കൊണ്ട് പറഞ്ഞു .

അവര് രണ്ടും പേരും അകത്തേക്ക് പോയി . പ്രിയ കുളിച്ചു ഫ്രഷ് ആയി വരുമ്പോഴേക്കും രാധിക കോഫിയുമായി ഡൈനിങ്ങ് ടേബിളിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .

“കോളേജിലെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ ” കോഫി കുടിക്കുന്നതിന്റെ ഇടക്ക് രാധിക ചോദിച്ചു .

പ്രിയ ചിരിച്ചികൊണ്ട് വിശേഷങ്ങളൊക്കെ പറഞ്ഞു . കോളേജിൽ ഉണ്ടായ വഴക്കും .

“അമ്പടി കേമി . എന്നും മോള് രാവിലെ പ്രാക്ടീസ് ചെയ്‌യുന്നത്‌ കാണുമ്പോഴെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു .പക്ഷെ കോളേജിൽ നിന്ന് തല്ലുണ്ടാക്കും എന്നൊന്നും വിചാരിച്ചില്ല . എന്തായാലും കലക്കി . എന്നാലും സൂക്ഷിക്കണം ട്ടോ ” രാധിക പറഞ്ഞു .

“അച്ഛന്റെ ഇഷ്ട്ടത്തിനാണ് ചെറുപ്പം മുതൽ കരാട്ടെ ക്ലാസിനു പോയി തുടങ്ങിയത് .

ആന്റിക്ക് അറിയോ ചെറുപ്പത്തിലൊക്കെ കരാട്ടെ ക്ലാസ് കഴിഞ്ഞു ഞാൻ എന്തേലും പഠിച്ചാൽ അതൊക്കെ അച്ഛന്റെ മേലാണ് പരീക്ഷിക്കുന്നത് .എന്റെ എല്ലാ കുട്ടികളിക്കും നിന്ന് തരുമായിരുന്നു . ഞാൻ എപ്പഴും ബോൾഡ് ആയിരിക്കണം അതാണ് അച്ഛന് ഇഷ്ട്ടം .

ഒരിടത്തും തല താഴ്ത്തി നിൽക്കരുത് എന്ന് എപ്പോഴും പറയുമായിരുന്നു .” പ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു . അവൾ അത് മറച്ചു പിടിക്കാൻ മുറ്റത്തേക്ക് ഇറങ്ങി .

രാത്രി ഭക്ഷണം കഴിച്ചു അകത്തളത്തിൽ ഇരിക്കുകയായിരുന്നു പ്രിയയും രാധികയും . ഇതിപ്പോൾ എന്നും ഉറക്കം വരുന്നവരെ സ്ഥിരം ആണ് . ഓരോ കഥകൾ പറഞ്ഞു ഇരിക്കും .

“സാവിത്രി ചേച്ചിയുടെ മോൻ മോളുടെ കോളേജിൽ തന്നെ ആണെന്ന് അന്ന് വന്നപ്പോൾ പറഞ്ഞിരുന്നു . ആ മോൻ ഉള്ളത്കൊണ്ട് മോൾക്ക് കോളേജിൽ ഒരു കൂട്ടാവും . ഇന്ന് വഴക്കുണ്ടാക്കിയവർ ഇനി പ്രശ്നവും ആയി വന്നാൽ ആ മോൻ ഉണ്ടാവുമല്ലോ ഒരു സഹായത്തിനു .” രാധിക പറഞ്ഞു .

“അയ്യോ എന്റെ രാധു ആന്റി കൂട്ട് കൂടാൻ പറ്റിയ ഒരാൾ . ഗൗതം ഒരു ചൂടൻ ആണ് . പെൺകുട്ടികളോടൊന്നും സംസാരിക്കില്ല .സഹായത്തിനൊന്നും വന്നില്ലേലും കുഴപ്പമില്ല എന്നോട് തല്ലുണ്ടാക്കാൻ വരാഞ്ഞാൽ മതി . ” ചിരിച്ചു കൊണ്ട് പ്രിയ പറഞ്ഞു .

“എനിക്ക് അന്ന് കണ്ടപ്പോൾ നല്ല മോനായിട്ടാണ് തോന്നിയത് .പിന്നെ ഇപ്പഴത്തെ കുട്ട്യോളൊന്നും അതികം സംസാരിക്കില്ലല്ലോ .മോളെക്കാൾ മൂത്തതല്ലേ ആ മോൻ പിന്നെന്താ പേര് വിളിക്കുന്നേ ” രാധിക ചോദിച്ചു .

“അത് ..അത് ഒന്നും ഇല്ല്യ ഇതുവരെ വിളിക്കണമെന്ന് തോന്നീട്ടില്യ .പിന്നെ ഞങ്ങൾ സംസാരിക്കാറും ഇല്ല . ” പ്രിയ ചിരിച്ചു .

“എന്നാൽ മോള് കിടന്നോളു രാവിലെ പോവേണ്ടത് അല്ലേ .” രാധിക പറഞ്ഞു .

“എന്നാൽ ശെരി ആന്റി ഗുഡ് നൈറ്റ് ” പ്രിയ രാധികയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു .

അവരും ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോയി .

റൂമിൽ വന്നു ബെഡിൽ കിടക്കുകയായിരുന്നു പ്രിയ . കണ്ണടച്ചു കിടക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ഗൗതമിന്റെ മുഖം ആയിരുന്നു . പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു .

അവൾ പതിയെ കണ്ണ് തുറന്നു ടേബിളിൽ ഉള്ള അച്ഛന്റെയും അമ്മേടേയും ഫോട്ടോ എടുത്തു . അവരെ നോക്കി ചിരിച്ചു അവരും അവളെ നോക്കി ചിരിക്കുകയാണെന്നു അവൾക്ക് തോന്നി .

‘ രണ്ടു പേർക്കും മനസിലായിട്ടുണ്ടാവൂലോ എന്താ ചോദിക്കാൻ പോവുന്നെന്നു .
അന്ന് ആദ്യമായി കണ്ട അന്ന് മുതൽ ആ മുഖം അങ്ങോട്ട് മായുന്നില്ല .

പിന്നീട് ഉണ്ടായതൊക്കെ ഞാൻ എന്നും വന്നു പറയുന്നില്ലേ . ഇതാണോ പ്രണയം ? ഇത്ര പെട്ടന്ന് ഒരാളോട് പ്രണയം തോന്നുമോ ?

അച്ഛ പറഞ്ഞത് എനിക്ക് ഓർമയുണ്ട് അമ്മയെ അന്ന് അമ്പലത്തിൽ വെച്ച് ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിൽ പ്രതിഷ്ഠിച്ചുന്നു . പക്ഷെ അത്ര പെട്ടന്ന് ഒരാളോട് ഇഷ്ട്ടം തോന്നുമോന്ന് എനിക്ക് ഇന്നും ഡൌട്ട് ആണ് .

ചിലപ്പോ അമ്മ പറയുന്നപോലെ നിങ്ങൾ സോൾമേറ്റ്സ് ആയത് കൊണ്ടാവും . എന്നാലും ഗൗതം ?! ആണോ ? എന്റെ സോൾമേറ്റ് ആയിരിക്കുമോ ?

അങ്ങിനെ ആണേൽ ഗൗതമിനും എന്നോട് ആ ഒരു ഇഷ്ട്ടം തോന്നണ്ടേ ?!! നിങ്ങൾക്കു എന്ത് തോന്നുന്നു .? ആരോടും എനിക്ക് ഇത് ചോദിക്കാനും വയ്യല്ലോ . ഞാൻ ഫുൾ കൺഫ്യൂസ്ഡ് ആണ് .

എപ്പോൾ നോക്കിയാലും ഞങ്ങൾ സംസാരിച്ചാൽ അടി ഉണ്ടാക്കുകയെ ഉള്ളു . അങ്ങിനെ ഉള്ളപ്പോൾ ഗൗതമിനു എന്നോട് ഇതുവരെ അങ്ങനെ ഒന്നും തോന്നീട്ടില്ലെന്നാണ് തോന്നുന്നേ ..!

ഇന്ന് മാത്രമാണ് എന്നോട് കുറച്ചൊന്നു മയത്തിൽ സംസാരിച്ചത് .! അല്ല ഗൗതമിനെയും പറഞ്ഞിട്ട് കാര്യമില്ല ഞാനും കേറി ചൊറിഞ്ഞിട്ടല്ലേ .

എന്തൊരു ജാഡ ആണ് . കിച്ചു പറഞ്ഞതൊക്കെ ഞാൻ പറഞ്ഞില്ലാർന്നോ . അതൊക്കെ കേട്ടപ്പോൾ ഒരു രസത്തിനല്ലേ ഞാൻ ഓരോന്ന് പറഞ്ഞു ചൂടാക്കിയെ .

ആന്റി പറഞ്ഞ പോലെ എന്നേക്കാൾ മൂത്തതാണ് ഗൗതം . ‘കണ്ണേട്ടൻ ‘ അങ്ങനെ വിളിക്കാൻ തോന്നാറൊക്കെ ഉണ്ട് പക്ഷെ എന്തോ ഒരു തടസം .

കാത്തിരിക്കാം അല്ലേ ? സോൾമേറ്റ് ആണോന്ന് അറിയാൻ .അച്ഛനും അമ്മേം കൂടെ തന്നെ വേണ്ണംട്ടോ .. ‘ പ്രിയ ഫോട്ടോയിൽ നോക്കി പറഞ്ഞു .

ഇതേ സമയം ഗൗതം അവന്റെ ഫോണിലെ പ്രിയയുടെ തല്ലുണ്ടാക്കുന്ന വീഡിയോ നോക്കി ചിരിക്കുകയായിരുന്നു .

‘എന്റെ ദേവൂട്ടി … നീ ഇന്ന് ശെരിക്കും എന്നെ ഞെട്ടിച്ചുട്ടോ . പെമ്പിള്ളേരായാൽ ഇങ്ങനെ വേണം .നീ ചുണക്കുട്ടി ആണെടി . ഇനി നിന്റെ പിന്നാലെ ആ കോഴികളുടെ ശല്യം ഒന്നും ഉണ്ടാവൂല . ഇല്ലേൽ ഞാൻ തന്നെ കിരണിനെ ഇന്ന് ഒന്ന് പൊട്ടിച്ചേനെ .

പിന്നെ ആ വിഷ്ണു … നീ പറഞ്ഞ പോലെ ആ കൊടക്കമ്പിക്ക് തല്ലു വാങ്ങാൻ പോലും ശേഷി ഇല്ല എന്നിട്ടാണ് അവന്റെ ഡയലോഗ് . നിന്റെ കയ്യിൽ കേറി പിടിച്ചു അവൻ തെറി വിളിച്ചപ്പോൾ എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം വന്നതാ .

പിന്നെ നിന്റെ കയ്യിൽ നിന്ന് മേടിച്ചത് കൊണ്ട് കൊല്ലാനൊന്നും പോയില്ല എന്നാലും ചെറിയൊരു പണി ഞാൻ കൊടുത്തിട്ടുണ്ട് !!

ഇപ്പോൾ നിന്നോട് എനിക്ക് തോന്നുന്നത് വെറും ഇൻഫാറ്റ്യൂയേഷൻ അല്ല എന്ന് എന്റെ മനസ്സ് പറയുന്നു ദേവൂട്ടി . പക്ഷെ നിനക്കു എന്നോട് അങ്ങനെ ഒന്നും ഉള്ളതായി തോന്നിയിട്ടേ ഇല്ല . കാത്തിരിക്കാം ഞാൻ . ‘ പ്രിയയോട് മനസ്സിൽ സംസാരിച്ചുകൊണ്ട് ഗൗതം ഉറങ്ങി .

രാവിലെ അടുക്കളയിൽ തിരക്കിട്ടു പാചകം ചെയ്യുമ്പോൾ ആണ് കിച്ചു സാവിത്രിയെ അന്വേഷിച്ചു അങ്ങോട്ട് വന്നത് .

“നീ എന്താ ഈ സമയത്തു . നീ ഇത്ര നേരത്തെ ഒന്നും എഴുന്നേറ്റു വരാറില്ലല്ലോ ” സാവിത്രി കിച്ചുവിനോട് ചോദിച്ചു .

“അമ്മ തിരക്കിൽ ആണോ ?” കിച്ചു ഗൗരവത്തോടെ ചോദിച്ചു .

“എന്താ കിച്ചൂട്ടാ .” സാവിത്രി സംശയത്തോടെ ചോദിച്ചു .

“അമ്മ ഒന്ന് വരവോ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ” കിച്ചു അതും പറഞ്ഞു പുറത്തേക്ക് നടന്നു .

“ലക്ഷ്മി നീ ബാക്കി ഒന്ന് ശ്രദ്ധിക്കണേ ഞാൻ ഇപ്പോൾ വരാം ” സാവിത്രി കിച്ചുവിന്റെ അടുത്തേക്ക് പോയി .

സാവിത്രിയേയും കൊണ്ട് കിച്ചു ഗാർഡനിൽ ന്യൂസ് പേപ്പർ വായിച്ചിരുന്ന കൃഷ്ണന്റെ അടുത്തേക്ക് ആണ് പോയത് . കിച്ചു സാവിത്രിയെ കൃഷ്ണന്റെ അടുത്തു ഇരുത്തി അവർക്ക് എതിർ വശത്തു അവനും ഇരുന്നു .

“എന്താടാ ?എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ ? വല്ല പെണ്ണിനേയും വളച്ചെടുത്തോ ?!!” കൃഷ്ണൻ കിച്ചുവിന്റെ പ്രവർത്തികൾ കണ്ടു ചോദിച്ചു .

“അയ്യോ വളച്ചിട്ടില്ല പക്ഷേ വളക്കണം ..പക്ഷേ എനിക്ക് അല്ലെന്നു മാത്രം .അല്ലേലും എനിക്ക് ആര് വളയാനാണ് !” കിച്ചു പറഞ്ഞു .

“നീ എന്തൊക്കെയാ ഈ പറയുന്നേ .മനസിലാവുന്ന പോലെ പറയെടാ ” സാവിത്രി പറഞ്ഞു .

“ദേവു ചേച്ചിന്റേം കണ്ണന്റേം കാര്യമാ പറഞ്ഞേ ” കിച്ചു കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു .

“അവരുടെ എന്ത് കാര്യം ” കൃഷ്ണൻ സംശയത്തോടെ ചോദിച്ചു .

” ദേവു ചേച്ചി വന്നതിനു ശേഷം നിങ്ങളാരും കണ്ണനെ അങ്ങനെ ശ്രദ്ധിക്കാറില്ല . നിങ്ങള് മാത്രമല്ല ഞാനും . അതാണ് നമുക്കു ഒന്നും മനസിലാവാതെ പോയത് .” കിച്ചു പറഞ്ഞു .

“കണ്ണനെ ശ്രദ്ധിച്ചില്ലെന്നോ ?! അവനെ ശ്രദ്ധിക്കാൻ എന്താണ് ?! എന്ത് മനസിലായില്ല എന്നാണ് നീ പറയുന്നേ ?! ” സാവിത്രി സംശയത്തോടെ ചോദിച്ചു .

“ഞാൻ പറയുന്നത് രണ്ടാളും ശ്രദ്ധിച്ചു കേൾക്കണം . കണ്ണൻ പ്രേമിക്കില്ല കല്യാണം കഴിക്കില്ല എന്നൊക്കെ പറഞ്ഞു നടന്നിരുന്നുന്നു എന്നൊക്കെ നമുക്ക് അറിയാം .

അവൻ ഗേൾസ്നോട് മിണ്ടില്ലെങ്കിലും അവരോട് വഴക്കിടാൻ ഒന്നും പോവാറില്ല . പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ വരുന്ന ഒരാളോട് .

ആ അവൻ എന്തിനാണ് ഒരു കാര്യവും ഇല്ലാതെ ദേവു ചേച്ചിന്റെ കാര്യങ്ങൾക്ക് ഒക്കെ വഴക്കിട്ടത് . ? ഇത് വരെ അവര് സംസാരിക്കുന്നത് പോലും നമ്മൾ കണ്ടിട്ടില്ല . ദേവു ചേച്ചി വീട്ടിൽ ഉള്ളപ്പോൾ ഒക്കെ കണ്ണൻ ഓഫീസിൽ പോവും അല്ലെങ്കിൽ റൂമിൽ തന്നെ ഇരിക്കും .

അത് അവനു ചേച്ചിയെ ഫേസ് ചെയ്‌യാൻ മടിയുള്ളത് കൊണ്ടല്ലേ ? ചേച്ചിയെ അമ്മ വീട്ടിലേക്ക് കൊണ്ട് വരണ്ട എന്ന് അവൻ പറയണമെങ്കിൽ എന്തെങ്കിലും ഒരു കാരണം വേണ്ടേ ? അങ്ങനെ ചേച്ചിയോട് ദേഷ്യപ്പെടാൻ തക്ക വഴക്കൊന്നും അവര് തമ്മിൽ ഉണ്ടാവുന്നത് നമ്മൾ കണ്ടിട്ടും ഇല്ല .

അവൻ ഒരു സ്ത്രീവിരോധി ഒന്നും അല്ലല്ലോ . അപ്പോൾ ഇതിൽ എന്തോ ഉണ്ട് . അല്ലേ ? ” കിച്ചു ചോദിച്ചു .

“നീ പറയുന്നതൊക്കെ ശെരിയാണ് .പക്ഷേ അവനെന്തിനാ അങ്ങിനെ പെരുമാറുന്നത് ? ” കൃഷ്ണൻ സംശയത്തോടെ ചോദിച്ചു .

“അതാണ് കണ്ടുപിടിക്കേണ്ടത് . കണ്ണൻ ഒരു കാരണവും ഇല്ലാതെ ചേച്ചിനോട് ഇങ്ങനെ ബീഹെവ് ചെയിയോ ?
ഇന്നലെ ഞാൻ എനിക്കൊരു കോൾ വന്നപ്പോൾ ദേവു ചേച്ചിന്റെ അടുത്ത് നിന്നും പുറത്തേക്ക് പോയതാണ് . തിരിച്ചു വന്നപ്പോൾ ചേച്ചി കണ്ണനോട് എന്തോ സംസാരിച്ചതും കണ്ണൻ എന്നെ കണ്ടപ്പോൾ മറുപടി പറയാൻ വന്നത് നിർത്തുന്നതും ആണ് കണ്ടത് .

അപ്പോൾ നമ്മളുടെ മുന്നിൽ അവൻ എന്തോ മറക്കുന്നുണ്ട് . ഇന്നലെ കണ്ണന്റെ റൂമിൽ ചെന്നപ്പോൾ അവൻ ചേച്ചിന്റെ ആ വീഡിയോ നോക്കി ചിരിച്ചു കൊണ്ട് മതി മറന്നു നിൽക്കുകയായിരുന്നു . അത് കണ്ടിട്ടാണ് എന്താണെന്ന് അറിയാൻ ഞാൻ അങ്ങോട്ട് ചെന്നത് .

പിന്നെ ആ വീഡിയോ കണ്ട ഷോക്കിൽ ഞാൻ ഈ കാര്യം മറന്നു പോയിരുന്നു . ഇന്നലെ രാവിലെ അമ്മ ചേച്ചിനെ നോക്കിക്കോണം എന്ന് പറഞ്ഞപ്പോൾ അവൻ വെറുതെ ദേഷ്യപ്പെട്ടു .

അത്രയ്ക്ക് ഒന്നും പറയേണ്ട കാര്യം അവിടെ ഉണ്ടായിരുന്നില്ല . വൈകീട്ട് പക്ഷെ അച്ഛൻ ഇതേ കാര്യം പറഞ്ഞപ്പോൾ അവൻ സമ്മതം മൂളി . ഇന്നലെ വൈകീട്ടാണ് ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത് അവര് തമ്മിൽ നോക്കുമ്പോൾ രണ്ടാളും കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട് .

കണ്ണന്റെ മനസ്സിൽ എന്തോ ഉണ്ട് .അതെനിക്കു ഉറപ്പാണ് .

ഇന്നലെ മുഴുവൻ ഞാൻ ദേവു ചേച്ചി ഇവിടെ വന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ആലോചിച്ചു കണ്ണന്റെ സ്വഭാവത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നു തുടങ്ങിയത് അന്ന് മുതലാണ് . ” ഒരു ഡിറ്റക്റ്റീവിനെ പോലെ കിച്ചു പറഞ്ഞു .

“നീ എന്താ ഇപ്പൊൾ പറഞ്ഞു വരുന്നത് ?” സാവിത്രി ചോദിച്ചു

” ദേവു ചേച്ചിയോട് കണ്ണന് എന്തോ ഒരു ഇഷ്ട്ടം ഉണ്ട് അത് വളരാതിരിക്കാൻ ആണ് അവൻ ചേച്ചിയെ മാക്സിമം അവോയ്ഡ് ചെയ്‌യുന്നത്‌ . അവന്റെ തപസ് ചേച്ചി ഇളക്കുമോന്നു അവനു പേടിയുണ്ട് . ആ പേടികൊണ്ടാണ് ചേച്ചിയെ അവൻ ഫേസ് ചെയ്യാത്തത് .” കിച്ചു ചിരിച്ചുകൊണ്ട് പറയുന്നത് കേട്ട് കൃഷ്ണനും സാവിത്രിയും മുഖാമുഖം നോക്കി .

“ദേവു ചേച്ചിയെ മരുമോളായിട്ട് കിട്ടുന്നതിൽ നിങ്ങള്ക്ക് രണ്ടാൾക്കും സന്തോഷമേ ആവുന്നു എനിക്ക് അറിയാം .

അത് കൊണ്ട് ആ മസിലു പിടിച്ചു നടക്കുന്ന മസിൽ മാനേ നമുക്കൊന്ന് പൂട്ടണം . അവനു ചേച്ചിയോട് ഇഷ്ട്ടം ഉണ്ട് അത് ആ പൊട്ടന് മനസിലാവാഞ്ഞിട്ടാണ് . അതിനു നിങ്ങൾ എന്റെ കൂടെ നിൽക്കണം ” കിച്ചു കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു .

“ദേവു മോൾ ഈ വീട്ടിലെ മരുമോളായിട്ട് വരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു . പക്ഷെ നീ ഈ പറയുന്ന പോലെ ഒക്കെ കണ്ണന് അവളോട് സ്നേഹം ഉണ്ടെന്ന് ഉറപ്പിക്കാൻ പറ്റുമോ ? മോൾക്ക് കൂടെ ഇഷ്ട്ടമാവണ്ടേ ? ” സാവിത്രി സംശയത്തോടെ ചോദിച്ചു കൃഷ്ണനും അത് ശെരി വെച്ചു .

“അതിനു ഞാൻ ഇത് നേരിട്ട് പോയി അവരോട് പറയാൻ പോകുവല്ല .കണ്ണന്റെ ഉള്ളിൽ അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് അവനെ കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും .

അത് പോലെ ചേച്ചിന്റെ ഉള്ളിലും തോന്നിയാലോ . ഈ കഥകളിലും സിനിമകളിലും ഒക്കെ പോലെ വഴക്കുണ്ടാക്കി വഴക്കുണ്ടാക്കി അവര് തമ്മിൽ അടുത്തലോ ?!

അത്കൊണ്ട് നിങ്ങള് രണ്ടു പേരും കൂടെ നിന്നാൽ മതി . കണ്ടുപിടുത്തം ഒക്കെ ഞാൻ നടത്തിക്കോളാം ” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഞങ്ങള് കൂടെ ഉണ്ടാവും . പക്ഷേ ദേവു മോൾക്ക് ഒരു പ്രശ്നവും വരരുത് . നിനക്കു അറിയാലോ മോള് ഇപ്പോൾ തന്നെ ഒരുപാട് അനുഭവിച്ചു . ” കൃഷ്ണൻ പറഞ്ഞു .

കിച്ചു എന്തോ പറയാൻ തുടങ്ങിയതും ഗൗതം ജോഗിങ് കഴിഞ്ഞു അങ്ങോട്ട് വരുന്നത് കണ്ടു മൂവരും വിഷയം മാറ്റി .

“എന്താണ് എല്ലാരും കൂടെ ഒരു ഗൂഢാലോചന ” ഗൗതം ചോദിച്ചു .

“ഞങ്ങൾ നിന്നെ കുറച്ചു കഴിഞ്ഞാൽ പിടിച്ചു കെട്ടിച്ചാലോന്ന് പറയുവായിരുന്നു ” കിച്ചു പറഞ്ഞു .

“അതൊന്നും ഇപ്പൊൾ ആലോചിക്കേണ്ട കാര്യം അല്ലല്ലോ ” ഗൗതം പറഞ്ഞു .

“ഇപ്പോൾ ആലോചിക്കേണ്ട എന്നോ അപ്പോൾ കുറച്ചു കഴിഞ്ഞു ആലോചിക്കാമോ . ? നീ അല്ലെ കല്യാണം കഴിക്കില്ലെന്ന് പറഞ്ഞത് ” കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു .

“ഞാൻ .. ഞാൻ അതൊന്നും ആലോചിക്കേണ്ട എന്നാണ് ഉദ്ദേശിച്ചത് . ലേറ്റ് ആയി ഇന്ന് നേരത്തെ കോളേജിൽ പോവേണ്ടതാണ് ഞാൻ പോയി റെഡി ആവട്ടെ ” അതും പറഞ്ഞു ഗൗതം അകത്തേക്ക് പോയി .

ഗൗതം പോയതും സാവിത്രിയും കൃഷ്ണനും കിച്ചുവും പരസ്പരം നോക്കി ചിരിച്ചു .

“നീ പറഞ്ഞതിൽ എന്തോ കാര്യം ഉണ്ട് കിച്ചു . ഇല്ലെങ്കിൽ അവനിങ്ങനെ പരുങ്ങി കളിക്കില്ല ” കൃഷ്ണൻ പറഞ്ഞു .

“എന്തായാലും നമുക്കു നോക്കാം അച്ഛാ ” കിച്ചു പറഞ്ഞു .

കോളേജിൽ ഇന്ന് പ്രിയ അവളുടെ ഹിമാലയൻ ബൈക്ക് എടുത്താണ് പോയത് . ബ്ലാക്ക് & വൈറ്റ് കോമ്പിനേഷൻ ഉള്ള ഷർട്ടും ലൈറ്റ് ബ്ലൂ ജീനും ആയിരുന്നു വേഷം .

ഇന്നലത്തെ ആ ക്ലാഷ് കാരണം അവൾ കോളേജിൽ പെട്ടെന്ന് ഫേമസ് ആയിരുന്നു . ഇന്നലെ അവളെ കമന്റ് അടിച്ചവർക്കൊന്നും ഇന്ന് അതിനു ധൈര്യം ഉണ്ടായിരുന്നില്ല .

അവള് ബൈക്ക് പാർക്ക് ചെയിതു നടക്കുമ്പോൾ ആണ് ശിവാനി പുറകിൽ നിന്നും അവളെ വിളിച്ചത് . പ്രിയ തിരിഞ്ഞു നോക്കി .

“ഹായ് ശിവാ ” പ്രിയ അവളെ നോക്കി പറഞ്ഞു .

“പ്രിയ ഞാൻ തന്നെ കാണാൻ വേണ്ടി വേഗം വരുവായിരുന്നു . ഇന്നലെ നിന്നോട് ഒരു താങ്ക്സ് പോലും പറഞ്ഞില്ല . ഫോൺ നമ്പറും വാങ്ങിയില്ലല്ലോ . ഇന്നലെ വീട്ടിൽ നിന്നെ കുറിച്ച് പറഞ്ഞപ്പോൾ അവർക്കൊക്കെ നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു . താങ്ക് യു പ്രിയ .” ശിവാനി പ്രിയയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു .

“അയ്യേ നീ ഇങ്ങനെ ഫോർമൽ ആവല്ലേ . എനിക്ക് അത് ഇഷ്ട്ടമല്ല . നീ എന്റെ ഫ്രണ്ട് അല്ലേ . പിന്നെ ഇത് അത്ര വല്യ കാര്യമായിട്ടൊന്നും എനിക്ക് തോന്നുന്നില്ല ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“എന്നാലും നിനക്കു ഇത്ര ധൈര്യമൊക്കെ ഉണ്ടോ ? ഇത് എവിടുന്ന് കിട്ടി ഇത്ര ധൈര്യം ? ” ശിവാനി അതിശയത്തോടെ ചോദിച്ചു .

“അത് അമ്മ രാവിലെയും വൈകീട്ടും ചെറുപ്പം മുതലേ പാലിൽ കലക്കി തരും .അങ്ങനെ കിട്ടിയതാ ” പ്രിയ കണ്ണിറുക്കി ചിരിച്ചു .

ആ ചിരി ദൂരെ നിന്നും നോക്കി നിൽക്കുകയായിരുന്നു ഗൗതം .അവന്റെ ചുണ്ടുകളും പുഞ്ചിരിച്ചു .

“കളിയാക്കുവാണല്ലേ ” ശിവാനി പരിഭവിച്ചു .

“എയ് അല്ലെടോ അച്ഛനും അമ്മയും തന്നെ ആണ് . എവിടെയും തല കുനിച്ചു നിൽക്കരുത് എന്ന് പഠിപ്പിച്ചത് . തെറ്റ് കണ്ടാൽ പ്രതികരിക്കണം എന്നും .

പിന്നെ ഞാൻ ഒരു ചെറിയ കരാട്ടെ ബ്ലാക്ക് ബെൽറ്റും ആണ് .അതിന്റെ ഒരു അഹംഭാവവും ” അത് പറഞ്ഞു പ്രിയ ചിരിച്ചു .

“അതൊക്കെ പഠിച്ചിട്ടുണ്ടോ നിന്നെ ഇന്നലെ കണ്ടപ്പോൾ അങ്ങിനെ ഒന്നും തോന്നിയില്ല .അതാണ് നീ പെട്ടന്ന് അവരോട് വഴക്കുണ്ടാക്കിയപ്പോൾ എനിക്ക് ഷോക്ക് ആയി പോയി ” ശിവാനി പറഞ്ഞു .

“നീ അതൊക്കെ വിട്ടേ .. ഇവിടെ തന്നെ
നിൽക്കാനാണോ ക്ലാസ്സിൽ പോവണ്ടേ ” പ്രിയ ചോദിച്ചു .

അവർ ക്ലാസ്സിലേക്ക് പോയി . എല്ലാവര്ക്കും പ്രിയയോട് ഇതൊക്കെ തന്നെ ആയിരുന്നു ചോദിക്കാൻ . അവൾക്ക് പറഞ്ഞു പറഞ്ഞു മടുത്തത് കൊണ്ട് ശിവാനി ആണ് പിന്നെ മറുപടി കൊടുത്തത് .

ലഞ്ച് ബ്രേക്കിൽ പ്രിയ ക്ലാസ്സിലെ കൂട്ടുകാരോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് . അവരുടെ ക്ലാസ്സിലെ അരുൺ അവളുടെ അടുത്തേക്ക് വന്നത് .

“പ്രിയ താൻ അറിഞ്ഞോ താൻ ഇന്നലെ തല്ലിയില്ലേ .

വിഷ്ണു അവനെ വേറെ ആരോ ഒന്ന് പെരുമാറി വിട്ടിട്ടുണ്ട് . രണ്ടും കൈയിലും പൊട്ടലുണ്ട് .ഇന്നലെ കോളേജിന്റെ ബാക്കിലുള്ള ഡിപ്പാർട്മെന്റ് കോറിഡോറിൽ കിടക്കുകയായിരുന്നെന്ന് .

അവന്റെ ഫ്രണ്ട്‌സ് ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത് . ആരാണെന്നു അവൻ കണ്ടിട്ടില്ല എന്നാ പറഞ്ഞത് .

തന്നെ ചിലപ്പോൾ ഡിപ്പാർട്മെന്റ് ഹെഡ് വിളിപ്പിക്കും .അവിടെ അറിഞ്ഞിട്ടുണ്ട് ഇന്നലെ നടന്നത് .” അരുൺ പറഞ്ഞു .

“അവനെ ആരാ തല്ലിയിട്ടുണ്ടാക്കുക ” ശിവാനി സംശയത്തോടെ ചോദിച്ചു .

എന്തോ പ്രിയയുടെ മനസ്സിൽ ഗൗതമിന്റെ മുഖം ആണ് തെളിഞ്ഞു വന്നത് .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8