Wednesday, December 25, 2024
Novel

പ്രിയനുരാഗം – ഭാഗം 18 – NEW

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


പ്രിയയുടെ ആ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചു അവളുടെ കൂടെ നടന്നു . ഡിപ്പാർട്മെന്റ് വരാന്തയുടെ അടുത്ത് എത്തിയതും പ്രിയയും ശിവാനിയും ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ കയറി . ഗൗതവും ഫ്രണ്ട്സും ആ വരാന്തയിൽ ക്ലാസ് റൂമിനു മുന്നിൽ നിന്നും കുറച്ചു മാറി നിന്നു .

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ജെനി തനിച്ചു ആ വരാന്തയിലൂടെ നടന്നു വന്നു . അത് കണ്ടു ഗൗതം പ്രിയയെ നോക്കിയതും പ്രിയ മനസിലായത് പോലെ കണ്ണ് ചിമ്മി കാണിച്ചു .

ഗൗതമിനെ വഴിയിൽ കണ്ടതും ജെനിയുടെ കണ്ണുകൾ വിടർന്നു . പ്രിയ അപ്പോഴക്കും അവളുടെ കൈ പിടിച്ചു വലിച്ചു ക്ലാസ് റൂമിനുള്ളിലേക്ക് കയറ്റി .

പെട്ടന്നുള്ള സംഭവത്തിൽ ജെനി ഒന്ന് പേടിച്ചു പക്ഷെ പ്രിയയെ കണ്ടതും അവൾ അത് മറച്ചു പിടിച്ചു .

“എടി @&$&&@$&@&$&@$&@ . എന്തിനാടി എന്നെ പിടിച്ചു വലിച്ചത് ” ജെനി ദേഷ്യത്തോടെ പ്രിയയെ നോക്കി അസഭ്യം പറഞ്ഞു .

“ഠപ്പേ ” പ്രിയ ജെനിയുടെ കരണകുറ്റി നോക്കി ഒന്ന് കൊടുത്തു .

“ഡി നീ എന്നെ തല്ലാൻ ആയോ . നിനക്കു അറിഞ്ഞൂടാ ഈ ജെനി ആരാണെന്നു .നിന്നെ ഞാൻ ..” ജെനി കവിളിൽ ഒരു കൈ വെച്ചുകൊണ്ട് മറ്റേ കൈ പ്രിയക്ക് നേരെ ഉയർത്തി .

പ്രിയ അത് കണ്ടതും അവളുടെ ഉയത്തിയ കൈ പിടിച്ചു പുറകിലേക്ക് തിരിച്ചു . ജെനി വേദന കൊണ്ട് പുളഞ്ഞു .പ്രിയ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു .

“പ്രിയ നീ അവളെ തല്ലിക്കൊണ്ടിരിക്കാതെ ആദ്യം കാര്യം പറ . അവൾക്ക് ഇത് എന്തിനാണെന്ന് മനസിലാവണ്ടേ .” ശിവാനി ചിരിച്ചു കൊണ്ട് പ്രിയയോട് പറഞ്ഞു .

“ആദ്യം ആക്ഷൻ പിന്നെ ഡയലോഗ് അതാണ് എന്റെ ഒരു സ്റ്റൈൽ ” പ്രിയ ജെനിയുടെ കൈ വിട്ടുകൊണ്ട് പറഞ്ഞു . ജെനി കൈ വേദനക്കൊണ്ട് കുടഞ്ഞു കൊണ്ടിരുന്നു .

“ഞാൻ എന്ത് ചെയ്തിട്ടാണ് നീ ഇതൊക്കെ ചെയ്യുന്നെ ” ജെനിയുടെ വാക്കുകൾക്ക് കുറച്ചു മയം വന്നു . പാവം പേടിച്ചു പോയി കാണും !!

“അയ്യോ ഒന്നും അറിയാത്ത ഒരു കൊച്ചു .നിനക്കു കിട്ടിയതൊന്നും പോരെ ” ശിവാനി ദേഷ്യപെട്ടുകൊണ്ട് വന്നു ജെനിയുടെ മുന്നിൽ വന്നു നിന്ന് ആ വീഡിയോ ഫോണിൽ പ്ലേ ചെയിതു .

പ്രിയ ശിവാനിയെ ‘എന്താപ്പോ കഥ മിണ്ടാപൂച്ചക്കും ധൈര്യം വെച്ചോ ‘ എന്ന രീതിയിൽ ഒന്ന് നോക്കി .ശിവ അത് മനസിലായത് പോലെ പ്രിയയെ നോക്കി കണ്ണിറുക്കി കാണിച്ചു .

ശിവാനി ,ജെനി സോഫ്റ്റ് ഡ്രിങ്ക് ടിൻ തട്ടി ഇടുന്നത് സൂം ചെയ്ത് ജെനിയെ കാണിച്ചു .

“ഇപ്പോൾ മനസ്സിലായോ നിനക്കു എന്തിനാ ഞാൻ നിന്നെ തല്ലിയത് എന്ന് . ഇനി നീ പറ നീ എന്തിനാ അത് ചെയ്തത് .മര്യാദക്ക് പറ ” പ്രിയ ജെനിയുടെ മുന്നിൽ കൈ കെട്ടി നിന്ന് ചോദിച്ചു .

” അത് .. അത് ..ഞാൻ … പിന്നെ ..” ജെനി കിടന്നു വിക്കി .

“നിന്ന് ഭഭാഭഭഭ അടിക്കാതെ ഇങ്ങോട്ട് പറ . ” ശിവാനി പറഞ്ഞു . പ്രിയക്ക് ശിവാനിയുടെ ഭാവമാറ്റം കണ്ട് ചിരി വരുന്നുണ്ടായിരുന്നു .

“അത് ഞാൻ അറിയാതെ തട്ടി പോയതാണ് ” ജെനി കള്ളം പിടിക്കപെട്ടവളേ പറഞ്ഞു .

“നീയേ ഇമ്മാതിരി കഥയൊക്കെ വേറെ ആരോടെങ്കിലും എടുത്താൽ മതി . നീ പറയുന്നോ അതോ ഈ വീഡിയോ മാനേജ്മെന്റിൽ കാണിക്കണോ ” പ്രിയ ചോദിച്ചു .ജെനി ഒന്നുകൂടെ ഞെട്ടി .

“അത് വിഷ്ണു പറഞ്ഞിട്ടാണ് ” ജെനി നിഷ്ക്കളങ്കത അഭിനയിച്ചുകൊണ്ട് പറഞ്ഞു .

“ഇത് നിനക്കു നേരത്തെ ഇങ്ങോട്ട് മൊഴിഞ്ഞൂടാരുന്നോ . വിഷ്ണു പറഞ്ഞാൽ നീ എന്തും ചെയ്യുവോ ” പ്രിയ ചോദിച്ചു .

“സോറി ” ജെനി പറഞ്ഞു .

“അവളുടെ ഒരു സോറി ..അതെ നീ അവൻ പറഞ്ഞു ഇവൻ പറഞ്ഞുന്നു പറഞ്ഞു എനിക്കിട്ട് പണിയാൻ നിൽക്കണ്ട .

നീ ഇതുവരെ കണ്ടപോലെ ഒരു പെണ്ണല്ല പ്രിയ . എന്തേലും ആരേലും എന്നെ ചെയ്താൽ അതും കേട്ടു മിണ്ടാതെ ഇരുന്നു കരയുന്ന ഒരാളല്ല ഞാൻ . പ്രിയക്ക് കണക്ക് എപ്പോഴും ടാലി ആക്കിയെ ശീലം ഉള്ളു .

പിന്നെ നീ നേരത്തെ പറഞ്ഞ ഭാഷയിൽ ഞാൻ നിന്നോട് ഒന്നും പറയാത്തത് ഞാൻ നല്ല വീട്ടിൽ പിറന്നത് കൊണ്ടാണ് .

അതും വിചാരിച്ചു ഇനിയും നീ ഇത് പോലെ സംസാരിക്കാൻ വന്നാൽ നിന്റെ പല്ലു ഞാൻ കൊഴിക്കും . ” പ്രിയ ജെനിയെ കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു അപ്പോഴാണ് ഗൗതവും ഫ്രണ്ട്സും അകത്തേക്ക് കയറി വന്നത് . ജെനി അവരെകണ്ടപ്പോൾ ഒന്ന് പരുങ്ങി .

“പെങ്ങളെ ഇനി ഞങ്ങൾ ഇടപെടേണ്ട കാര്യം ഒന്നും ഇല്ലാല്ലോലെ ” കാർത്തിക് ചോദിച്ചു . ഗൗതം ജെനിയെ തറപ്പിച്ചു നോക്കി നിന്നു .

“എന്തിനു ..ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ചീള് കേസല്ലേ ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“പിന്നെ നീ മറ്റവനോട്… ” പ്രിയ ജെനിയെ നോക്കി പറയാൻ തുടങ്ങിയതും .

“വിഷ്ണുവിനോട് നീ പോയി പറയണം അവൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയാൽ അവനെ കാണാൻ ഗൗതം വരുന്നുണ്ടെന്ന് ” ഗൗതം ഇടയിൽ കയറി പറഞ്ഞു .

പ്രിയ അവനെ നോക്കിയപ്പോൾ ഗൗതം ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു . അത് കണ്ടതും പ്രിയ വാ തുറന്നു പോയി .

“അതെ പ്രിയക്ക് ഒരാവശ്യം വന്നാൽ അവളുടെ കൂടെ നിൽക്കാൻ ആങ്ങളമാരായിട്ട് ഞങ്ങളൊക്കെ ഉണ്ട് .അല്ലേടാ ഗൗതം ” കിരൺ ഗൗതമിന്റെ തോളിലൂടെ കൈ ഇട്ടുകൊണ്ട് പറഞ്ഞു .

അത് കേട്ടതും ഗൗതമിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റെ പോലായി പക്ഷെ അവനത് മറച്ചു പിടിച്ചു . പ്രിയയും ഒന്ന് ഞെട്ടി .

ഗൗതം എന്ത് പറയും എന്ന ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും . എന്നാൽ അവൻ അതിനൊന്നും പറഞ്ഞില്ല .

“എന്നാൽ വാ പോകാം .ഇനിയും നിന്നാൽ സ്റ്റാഫ്‌സ് ആരെങ്കിലും ശ്രദ്ധിക്കും ” അതും പറഞ്ഞു ഗൗതം പുറത്തേക്ക് ഇറങ്ങി .
ഗൗതം കിരൺ പറഞ്ഞത് തിരുത്തി പറയാതെ ഇരുന്നതിൽ പ്രിയക്ക് നിരാശ തോന്നി .

“അപ്പോൾ പോട്ടെ ചേച്ചി .ഇപ്പോൾ നടന്നതൊന്നും പൊന്നുമോള് മറക്കരുത് കേട്ടോ ” പ്രിയ ജെനിയെ നോക്കി പറഞ്ഞു .ജെനി തല കുമ്പിട്ടു തന്നെ നിന്നു .

ജെനി ഒഴികെ എല്ലാവരും പുറത്തേക്ക് ഇറങ്ങി അപ്പോഴാണ് ജെനിയുടെ ഫ്രണ്ട് റിയ അങ്ങോട്ട് വന്നത് .

“അജാസ് നിങ്ങൾ ജെനിഫറിനെ കണ്ടിരുന്നോ ” റിയ ചോദിച്ചു .

“ദേ ആ ക്ലാസ് റൂമിൽ ഇരുന്നു കരയുന്നു . ആ കുട്ടി നിലത്തു വീണതാണെന്ന് തോന്നുന്നു .ഇനി വീഴ്ത്തിയതാണോന്ന് അറിയില്ല !” അജാസ് പറഞ്ഞു . റിയ അത് കേട്ടതും ജെനിയുടെ അടുത്തേക്ക് പോയി .

“വാ നമുക്ക് പോകാം ” ഗൗതം പറഞ്ഞതും ഗൗതമിന്റെ ഫ്രണ്ട്സും പ്രിയയും ശിവാനിയും എല്ലാം അവന്റെ കൂടെ നടന്നു . ഗൗതമിന്റെ കൂടെ നടക്കുന്ന പ്രിയയെ നോക്കുന്ന ജെനിയുടെ കണ്ണിൽ പക എരിഞ്ഞു .

“എന്താ ജെനി എന്താ പറ്റിയത് . നിന്റെ മുഖത്തു ഇത് എന്താ .. കൈക്ക് എന്ത് പറ്റി ” റിയ ചോദിച്ചു .

“ഞാൻ പറയാം ” ജെനി നടന്നതെല്ലാം റിയയോട് പറഞ്ഞു .

“നീ എന്തിനാ ജെനി കള്ളം പറഞ്ഞത് വിഷ്ണു അറിഞ്ഞിട്ടു പോലും ഇല്ലാലോ നീ പ്രിയയോട് ചെയ്തത് . അവരിത് അവനോട് പോയി ചോദിക്കില്ലേ .

നീ ഗൗതമിനു പ്രിയയോട് എന്തോ ഇഷ്ട്ടം ഉണ്ടെന്നുള്ള സംശയത്തിന്റെ പേരിൽ ചെയ്ത് കൂട്ടിയതല്ലേ .

എന്നിട്ട് അന്ന് നടന്നത് നീ കണ്ടതല്ലേ . നീ വെറുതെ ഗൗതമിനെ ആഗ്രഹിക്കണ്ട ഒരു പെൺകുട്ടിയെ പോലും തിരിഞ്ഞു നോക്കാത്ത അവൻ പ്രിയയോട് ഇത്ര അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ അവര് തമ്മിൽ ഇഷ്ട്ടത്തിൽ ആയിരിക്കും .നീ അത് വിട്ടേക്ക് . ” റിയ ജെനിയുടെ നീര് വെച്ച കയ്യിൽ തൊട്ടു നോക്കികൊണ്ട് പറഞ്ഞു .

“അവര് തമ്മിൽ ഇഷ്ട്ടത്തിൽ ഒന്നും അല്ല അത് എനിക്ക് മനസിലായി . പക്ഷെ രണ്ടുപേരുടെയും മനസ്സിൽ എന്തോ ഉണ്ട് .അതെന്തായാലും വേണ്ട .

പ്രിയക്കുള്ള പണി ഞാൻ വേറെ കൊടുത്തോളം . വിഷ്ണു ഹോസ്പിറ്റലിൽ നിന്നും വന്നു കോളേജിൽ വരാൻ ഇനിയും രണ്ടാഴ്ച്ച ആകും എന്നാണ് കേട്ടത് .

അതിനുള്ളിൽ ഞാൻ പ്രിയക്കുള്ള പണി കൊടുക്കും ഞാൻ നേരിട്ട് ആയിരിക്കില്ലന്ന് മാത്രം .” ജെനി പറഞ്ഞു .

“നിനക്കു ഭ്രാന്താണ് . അവളുടെ കയ്യിൽ നിന്നും ഇനിയും തല്ലു വാങ്ങി കൂട്ടാനാണോ .നീ വാ ഹോസ്റ്റലിൽ പോകാം ” റിയ ജെനിയെയും കൂട്ടി ഹോസ്റ്റലിലേക്ക് പോയി .

ശിവാനി ഹോസ്റ്റലിലേക്ക് പോയിരുന്നു . പുറത്തു നല്ല മഴക്കാറ് ഉണ്ടായിരുന്നു .പ്രിയ ഓട്ടോ നോക്കി നിൽക്കുമ്പോൾ ആണ് ഗൗതം അങ്ങോട്ട് വന്നത് .

“നിനക്ക് ഓട്ടോ കിട്ടിയില്ലേ ” ഗൗതം ബൈക്ക് അവളുടെ മുന്നിൽ നിർത്തി ചോദിച്ചു .

“ഇല്ല . ” പ്രിയ പറഞ്ഞു .

“വാ കേറ് വീട്ടിൽ പോകാം . നിന്റെ കാർ ശെരിയാക്കി വെക്കാൻ ഞാൻ വിളിച്ചു പറഞ്ഞിരുന്നു . വീട്ടിൽ പോയി കാർ എടുത്തിട്ട് പൊക്കോ ” ഗൗതം പറഞ്ഞു .

“ഞാൻ ഓട്ടോയിൽ വന്നോളാം ” നേരത്തെ കിരൺ പറഞ്ഞത് കേട്ട് ഗൗതം ഒന്നും പറയാത്തതിന്റെ സങ്കടം ആയിരുന്നു പ്രിയക്ക് . പ്രിയക്ക് തോന്നുന്നപോലൊന്നും അവനു തിരിച്ചു തോന്നുന്നില്ല എന്ന നിരാശ .

“അതൊന്നും വേണ്ട വന്നു വണ്ടിയിൽ കയറ് . നല്ല മഴ വരുന്നുണ്ട് പെണ്ണേ വേഗം വീട്ടിൽ പോകാം ” ഗൗതം പ്രിയയുടെ കൈ പിടിച്ചു ബൈക്കിന്റെ അടുത്തേക്ക് വലിച്ചു . പിന്നെ പ്രിയ ഒന്നും പറയാൻ പോയില്ല . അവൾ വന്നു വണ്ടിയിൽ കയറി .

“ബാക്കി ഉള്ളവരൊക്കെ എവിടെ ” പ്രിയ പുറകിൽ ഇരുന്നു ചോദിച്ചു .

“അവരൊക്കെ ക്യാന്റീനിലാ ..ആ ധൈര്യത്തിൽ അല്ലേ ഞാൻ വന്നത് ” അവസാനം പറഞ്ഞത് ഗൗതം കുറച്ചു പതുക്കെയാണ് പറഞ്ഞത് .

ഗൗതം വണ്ടി മുന്നോട്ടു എടുത്തു . ഗൗതം പതുക്കെയായിരുന്നു ഡ്രൈവ് ചെയ്തത് . ഇടയ്ക്കിടെ ഗൗതം സൈഡ് മിററിൽ കൂടെ പ്രിയയെ നോക്കി .

പ്രിയ എന്തൊക്കെയോ ആലോചനയിൽ ആയിരുന്നു .പെട്ടന്ന് നല്ല മഴ പെയ്യിയാൻ തുടങ്ങി .

ഗൗതം ബൈക്ക് സൈഡ് ആക്കി നിർത്താൻ തുടങ്ങിയതും പ്രിയ അവന്റെ തോളിൽ പിടിച്ചു . ഗൗതം ഞെട്ടി തിരിഞ്ഞു നോക്കി .

“എന്താ ” ഗൗതം ചോദിച്ചു .

“നിർത്തേണ്ട നമുക്ക് പോകാം .പ്ളീസ് ” പ്രിയ കൊഞ്ചി പറഞ്ഞു .

“ടി പെണ്ണേ കണ്ണ് കണ്ടൂടെ മഴയാണ് . ” ഗൗതം പറഞ്ഞു .

“എന്നാൽ ഗൗതം ഇവിടെ നിന്നോ ഞാൻ ബൈക്കിൽ ഒരു റൈഡ് പോയി വരാം . എനിക്ക് ഭയങ്കര ഇഷ്ട്ടാണ് മഴയത്തു പോകാൻ അത് കൊണ്ടാ ” പ്രിയ പറഞ്ഞു .

ഗൗതം ചിരിച്ചു കൊണ്ട് ബൈക്ക് എടുത്തു . സൈഡ് മിററിൽ നോക്കിയപ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ മഴ ആസ്വദിക്കുകയായിരുന്നു പ്രിയ .

അവളുടെ മുഖത്തു വന്നു ചിന്നിത്തെറിക്കുന്ന മഴത്തുള്ളികളോടെ ഗൗതമിനു അസൂയ തോന്നി .

ആളൊഴിഞ്ഞ റോഡിൽ എത്തിയപ്പോൾ അവൾ കൈകൾ വിരിച്ചു മഴ നനഞ്ഞു . പ്രിയ വേറെ ഏതോ ലോകത്തായിരുന്നു .രണ്ടുപേരും ആ മഴ ഒന്നിച്ചു നനഞ്ഞു .

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഗൗതമിന്റെ ചുണ്ടിൽ ഒരു നനുത്ത ചിരി സ്ഥാനം പിടിച്ചു .

ഗൗതം വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ശരീരത്തിൽ ഒരു ചൂടനുഭവപ്പെട്ടത് . ഗൗതം ശെരിക്കും ഞെട്ടി .

ആ മഴയിലും അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു . പ്രിയ തണുപ്പുകൊണ്ട് പുറകിൽ നിന്നും ഗൗതമിനെ കെട്ടിപിടിച്ചു അവന്റെ പുറത്തു തല വെച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു .

ഒരു പ്രത്യേക അനുഭൂതി തന്നെ വന്നു പൊതിയുന്നത് ഗൗതം അറിയുന്നുണ്ടായിരുന്നു . അവൻ ആ ഹാങ്ങോവറിൽ പതുക്കെ ബൈക്ക് ഓടിച്ചു .

വീടിന്റെ അടുത്തു എത്താനായതും ഗൗതം ബൈക്ക് നിർത്തി . പ്രിയ അപ്പോഴും കണ്ണടച്ച് കിടക്കുകയായിരുന്നു .

“പ്രിയ എഴുന്നേൽക്ക് ഇങ്ങനെ വീട്ടിൽ പോയാൽ പണി കിട്ടും ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു .
അപ്പോഴാണ് പ്രിയ കണ്ണ് തുറന്നത് .

അവൾ വേഗം അവന്റെ മേലുള്ള പിടി വിട്ടു നേരെ ഇരുന്നു .ഗൗതമിനെ കെട്ടിപിടിച്ചാണ് ഇരുന്നത് എന്നോർത്തതും അവൾക്ക് ചമ്മൽ തോന്നി . അവൾ തല കുമ്പിട്ടു ഇരുന്നു .

ഗൗതം ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ടു എടുത്തു . മഴ അപ്പോഴും പെയിതു കൊണ്ടിരുന്നു .

പ്രിയയും ഗൗതവും ബൈക്കിൽ ഗേറ്റ് കടന്നു വരുന്നത് കണ്ടാണ് മുകളിലെ ബാൽക്കണിയിൽ നിന്ന കിച്ചു താഴേക്ക് ഇറങ്ങി ഓടി .

“നീ ഇത് എങ്ങോട്ടാ ഓടുന്നത് ” സാവിത്രി താഴേക്ക് ഓടി വരുന്ന കിച്ചുവിനെ നോക്കി വിളിച്ചു ചോദിച്ചു .

“രണ്ടുപേരും കൂടെ വന്നാൽ ഒരു കാഴ്ച കാണിച്ചു തരാം ” കിച്ചു ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു .

സാവിത്രിയും കൃഷ്ണനും അവന്റെ പുറകെ ചെന്നു . വാതിലിന്റെ അടുത്തു എത്തിയതും കിച്ചു ഓട്ടം നിർത്തി ഒന്നും അറിയാത്ത ഭാവത്തിൽ വാതിൽ തുറന്നു പുറത്തേക്ക് ചെന്നു .അതേ സമയത്താണ് ഗൗതം പോർച്ചിൽ ബൈക്ക് നിർത്തിയത് . പ്രിയ ഇറങ്ങി ഗൗതമിനെ നോക്കാതെ മുന്നോട്ടു നടന്നു .

“എന്താ മോളെ ഇത് മുഴുവൻ നനഞ്ഞല്ലോ ” സാവിത്രി പ്രിയയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു .

“നിനക്കു ബൈക്ക് നിർത്തി മഴതോർന്നിട്ട് വന്നാൽ പോരായിരുന്നോ ഗൗതം . നിന്റെ ഈ സ്വഭാവം കൊണ്ട് മോളും നനഞ്ഞില്ലേ ഇപ്പോൾ ” കൃഷ്ണൻ ഗൗതമിനെ നോക്കി പറഞ്ഞു .ഗൗതവും പ്രിയയും ഒരേ സമയം പരസ്പരം നോക്കി .

“ബൈക്കിൽ മഴ നനഞ്ഞു വരുന്നതിന്റെ സുഖമൊന്നും അച്ഛനും അമ്മയ്ക്കും പറഞ്ഞാൽ മനസിലാവില്ല . അല്ലേ കണ്ണാ ” കിച്ചു ഒന്ന് ആക്കി ചിരിച്ചുകൊണ്ട് ഗൗതമിനെ നോക്കി പറഞ്ഞു .

“അത് അച്ഛാ ഞാൻ പറഞ്ഞിട്ടാണ് ഗൗതം ബൈക്ക് നിർത്താഞ്ഞത് ” പ്രിയ കൃഷ്ണനെ നോക്കി പറഞ്ഞു .

“അടിപൊളി ” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .

“വാ രണ്ടുപേരും വന്നു ഡ്രസ്സ് മാറ്റിക്കേ .മോൾക്ക് ഹെൽമെറ്റ് എങ്കിലും വെച്ചൂടാരുന്നോ .വേഗം വന്നു തല തുവർത്തിക്കെ .

പനി എങ്ങാനും പിടിക്കട്ടെ രണ്ടിനും കിട്ടും എന്റെ കയ്യിൽ നിന്ന് ” സാവിത്രി ദേഷ്യത്തോടെ പറഞ്ഞു .

“പനി ഒന്നും പിടിക്കില്ല എന്റെ സാവിത്രി കുട്ടി ” പ്രിയ സാവിത്രിയുടെ താടിയിൽ പിടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു . സാവിത്രി ചിരിച്ചു പോയിരുന്നു അവളുടെ പ്രവർത്തിയിൽ .

എല്ലാവരും അകത്തേക്ക് പോകാൻ തുടങ്ങിയതും . കിച്ചു പുറകിൽ നിന്നും ഗൗതമിനെ വിളിച്ചു .

“നീ പെണ്കുട്ട്യോളെ ബൈക്കിന്റെ പുറകിൽ കയറ്റില്ല എന്നൊക്കെ അല്ലേ പറയാറ് . എന്നിട്ട് ഇപ്പോൾ എന്താ ഒരു മാറ്റം ” കിച്ചു ചോദിച്ചു .

“അമ്മയോട് ചോദിക്ക് പറഞ്ഞു തരും ” അതും പറഞ്ഞു ഗൗതം വേഗം മുകളിലേക്ക് കയറി പോയി .

ബാത്‌റൂമിൽ ഷൗറിന്റെ കീഴിൽ നിൽക്കുമ്പോഴും പ്രിയയുടെയും ഗൗതമിന്റെയും മനസ്സിൽ നേരത്തെ പെയ്യ്ത മഴ തന്ന അനുഭവങ്ങൾ പെയ്ത് തീർന്നിരുന്നില്ല .

ഗൗതമിന്റെ ചുണ്ടിലെ ആ നനുത്ത ചിരി മായാതെ നിന്നു .

പ്രിയക്ക് വല്ലാത്ത ചമ്മൽ തോന്നി ഗൗതമിനെ ഫേസ് ചെയ്‌യാൻ . അപ്പോഴാണ് കിരൺ പറഞ്ഞത് അവൾക്ക് ഓർമ വന്നത് . അത് ഓർത്തപ്പോൾ പ്രിയക്ക് നിരാശ തോന്നി .

ഗൗതം കുളിച്ചിറങ്ങി താഴോട്ട് വന്നു അവൻ താഴെ മുഴുവൻ നോക്കിയിട്ടും പ്രിയയെ കണ്ടില്ല .

‘ഇവളിതുവരെ കുളിച്ചു വന്നില്ലേ ‘ഗൗതം മനസ്സിൽ പറഞ്ഞു .

പുറത്തു ചെന്ന് നോക്കിയപ്പോൾ പ്രിയയുടെ കാർ അവിടെ ഇല്ലായിരുന്നു .
അത് കണ്ടപ്പോൾ അവൾ പോയി എന്ന് ഗൗതമിനു മനസിലായി . അവനു വല്ലാത്ത നിരാശ തോന്നി .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15

പ്രിയനുരാഗം – ഭാഗം 16

പ്രിയനുരാഗം – ഭാഗം 17