Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 28

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അവരുടെ പ്രണയത്തിന്റെ നാളുകൾ..പരസ്പരം പ്രണയം ചൊറിഞ്ഞു കൊണ്ടു സ്നേഹിക്കാൻ മത്സരിച്ചു.. അവന്റെ മനസ്സിൽ താൻ അനാഥൻ ആണെന്ന് ഉള്ള ചിന്ത പോലും വന്നില്ല.. കാരണം ഗൗരി അവന്റെ എല്ലാം ആയി മാറിയിരുന്നു.. അമ്മയും വാത്സല്യം നൽകി അവനെ ഊട്ടി.. അച്ഛന്റെ കരുതലോടെ അവനെ ശാസിച്ചു.. അനുജത്തിയുടെ കുറുമ്പൊടെ അവനെ വാശി കയറ്റി.. അനിയന്റെ അധികാരത്തോടെ അവനെ ദേഷ്യം പിടിപ്പിച്ചു..എല്ലാം കൊണ്ടും അവന്റെ ജീവിതത്തിൽ അവൾ നിറഞ്ഞു നിന്നു.. മനസ്സിൽ തനിക്ക് വേണ്ടി സൂക്ഷിച്ചു വച്ച പ്രണയത്തിൽ മതി മറന്നു പോയിരുന്നു ഗൗരി..

അവന്റെ കരുതലും സ്നേഹവും എല്ലാം ഏതു നിമിഷവും അവൻ കൂടെ വേണമെന്ന് തോന്നിച്ചു.. അവനെ കാണാത്ത നിമിഷങ്ങൾ അവൾക്ക് ദുസ്സഹം ആയിരുന്നു.. അന്ന് രാവിലെ ഒരുമിച്ചു ആണ് അവർ പുറപ്പെട്ടത്.. അവളെ കോളേജിന്റെ മുന്നിൽ ഇറക്കി.. അവൾ പോകാൻ വേണ്ടി തിരിഞ്ഞതും രുദ്ര് അവളുടെ കയ്യിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു.. ഗൗരി ചുറ്റി നോക്കി കണ്ണുകൾ കൊണ്ടു വേണ്ട എന്ന് കാണിച്ചു.. എന്താ.. വൈകുന്നേരം നേരത്തെ വരും.. അമ്മ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. മ്മ്.. പിന്നെ.. ആ.. കഴുത്തിലെ പാട് മുടി കൊണ്ടു മറച്ചെക്ക്.. അല്ലെങ്കിൽ ആരെങ്കിലും ചോദിക്കും..

രുദ്ര് അവളെ കളിയാക്കി പറഞ്ഞു.. ഗൗരി വേഗം മുടി മുന്നിലേക്ക് ഇട്ട് അവനെ രൂക്ഷമായി നോക്കി.. രുദ്ര് ചിരിച്ചു കൊണ്ടു മീശ പിരിച്ചു ഉമ്മ കൊടുക്കുന്ന പോലെ ചുണ്ടുകൾ കൊണ്ടു ആക്കി ബൈക്ക് എടുത്തു പോയി.. ഗൗരി ചിരിച്ചു കൊണ്ടു കോളേജിലേക്ക് തിരിഞ്ഞതും പുറകിൽ കുറച്ചു മാറി നിൽക്കുന്ന ധന്യയെ കണ്ടു ഗൗരി ചമ്മിയ പോലെ നോക്കി.. ധന്യ നടന്നു വന്നു അവളുടെ അടുത്ത് വന്നു.. എന്താ കെട്ട്യോനും കെട്ട്യോളും കൂടെ ഒരു സ്വകാര്യം.. അത് കൊച്ചു കുട്ടികളോട് പറയാൻ പറ്റില്ല.. ഓ.. ആയിക്കോട്ടെ.. അവർ ഒരുമിച്ചു ക്ലാസ്സിൽ പോയി.. ഉച്ച കഴിഞ്ഞു അവസാനത്തെ ഹവർ കട്ട് ചെയ്തു ഗൗരി പുറത്തു വന്നു രുദ്രിനെ വിളിച്ചു..

കുറച്ചു കഴിഞ്ഞു രുദ്ര് വന്നു അവളെയും കൂട്ടി തറവാട്ടിലേക്ക് പോയി.. അവിടെ എത്തി ഗൗരി അകത്തു കയറാൻ നിൽക്കുമ്പോൾ ആണ് മുത്തശ്ശൻ പുറത്തേക്ക് വന്നത്.. നിൽക്ക്.. കയറാൻ വരട്ടെ.. ഗൗരി ആ നിമിഷം അവിടെ തന്നെ നിന്നു.. അവളുടെ പുറകിൽ ആയി വന്ന രുദ്ര് ദേഷ്യത്തിൽ അവളെ കയ്യിൽ പിടിച്ചു അകത്തു പോകാൻ നിന്നതും ഗൗരി അവന്റെ കയ്യിൽ പിടിച്ചു വേണ്ട എന്ന് കാണിച്ചു.. രുദ്രിന് നല്ല ദേഷ്യം വന്നിരുന്നു.. അടുത്ത നിമിഷം അയാളുടെ വായിൽ നിന്നും വരുന്ന വാക്കുകളും അവന് അറിയാമായിരുന്നു.. എന്നാൽ ഗൗരി എന്തോ മനസ്സിൽ ഉറപ്പിച്ചു തന്നെ ആയിരുന്നു.. എവിടെക്കാ രണ്ടാളും കൂടെ.. നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇങ്ങനെ വലിഞ്ഞു കയറി വരാൻ ഉള്ള സ്ഥലം അല്ല ഇത് എന്ന്..

പിന്നെയും വരും നാണവും മാനവും ഇല്ലാതെ.. രുദ്ര് മുഷ്ടി ചുരുട്ടിയതും ഗൗരി അവന്റെ കയ്യിൽ പിടിച്ചു.. അവൻ അവളെ നോക്കാതെ അയാളെ തന്നെ തുറിച്ചു നോക്കി.. മുത്തശ്ശൻ അവന്റെ നോട്ടത്തിൽ ഒന്ന് പതറി എങ്കിലും അയാളുടെ ഉള്ളിലെ അഹകാരം വീണ്ടും ഉണർന്നു.. ഇവിടേക്ക് എപ്പോളും ഇങ്ങനെ വന്നു അവകാശം സ്ഥാപിക്കാം എന്ന് കരുതണ്ട.. ഇത് എല്ലാം എന്റെ കാർത്തിക്ക് ഉള്ളത് ആണ്.. അത് മോഹിച്ചു ആരും വരണ്ട.. മുത്തശ്ശന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ട് രുഗ്മിണിയും ഭാമയും പുറത്തു വന്നു.. സംഭവം എന്താണെന്നു അവർക്ക് മനസിലായി.. എന്നാൽ അവർ അമ്പരന്നത് രുദ്ര് ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ട് നിൽക്കുന്നത് കണ്ടാണ്.. ഒന്നുകിൽ കേൾക്കാതെ പോകും അല്ലെങ്കിൽ എന്തെങ്കിലും പറയും..

എന്നാൽ ഇന്ന് അവൻ എല്ലാം കേട്ട് മൗനമായി നിൽക്കുന്നു.. രുഗ്മിണിയുടെ നോട്ടത്തിൽ രുദ്രിന്റെ കയ്യിൽ ഉള്ള ഗൗരിയുടെ പിടുത്തം കണ്ടു അവർ അവളെ നോക്കി.. അവളുടെ മുഖത്തു യാതൊരു വ്യത്യാസവും ഇല്ലായിരുന്നു.. എന്നാൽ രുഗ്മിണി കൂടുതൽ ഭയന്നത് മുത്തശ്ശൻ രുദ്രിന്റെ കാര്യം വല്ലതും തുറന്നു പറയുമോ എന്നായിരുന്നു.. അവർ മനസ്സിൽ അത് പുറത്തു വരല്ലേ എന്ന് പ്രാർത്ഥിച്ചു.. അങ്ങനെ ആണെങ്കിൽ ഈ കാണുന്ന സ്വത്തിൽ എല്ലാം ഒരേ ഒരു അവകാശി ഈ നിൽക്കുന്ന എന്റെ ഭർത്താവ് രുദ്ര് ദേവ് ആണ്.. ഗൗരി പറയുന്നത് കേട്ട് മുത്തശ്ശൻ ഞെട്ടി.. ഗൗരി രുദ്രിൽ നിന്നും പിടി വിട്ടു അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു… പറയുമ്പോൾ എല്ലാം പറയണമല്ലോ..

നിങ്ങൾ കാരണം ശോഷിച്ചു പോയ ഈ തറവാടിനെ ഈ നിലയിൽ എത്തിച്ചതിൽ, എല്ലാം നഷ്ട്ടപ്പെട്ട ആളുകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന നിങ്ങളുടെ മകനെ എല്ലാം കര കയറ്റിയത് എന്റെ ഭർത്താവ് ആണ്.. ബിസിനെസ്സിൽ സഹായിച്ചു എന്ന് കരുതി അതിനുള്ള പാരിതോഷികം അവൻ വാങ്ങിയിട്ടുണ്ട്.. നിങ്ങളുടെ വീടും പണവും എല്ലാം.. ഈ തറവാട്ടിലെ ഒരു ചില്ലി കാശ് പോലും ഇദ്ദേഹം എടുത്തിട്ടില്ല..എല്ലാം ഒറ്റയ്ക്ക് നേടിയെടുത്തത് ആണ്.. ഗൗരി എല്ലാം തുറന്നു പറയുമ്പോൾ മുത്തശ്ശനോടൊപ്പം രുഗ്മിണിയും ഭാമയും ഞെട്ടി.. തന്റെ ഭർത്താവിന് വേണ്ടി വാദിക്കുന്ന ഭാര്യ ആയിരുന്നു ഗൗരി അപ്പൊ.. എന്നാൽ രുദ്ര് ഗൗരിയെ തന്നെ നോക്കി നിന്നു.. താൻ പറയാതെ പോയ പലതും അവൾക് അറിയാമെന്നു അവന് മനസിലായി..

തനിക്ക് വേണ്ടി ശബ്ദം ഉയർത്താൻ തന്റെ പാതി ഉണ്ട് ഇന്ന് എനിക്ക് കൂട്ടിന്.. ഇനി നിങ്ങളുടെ ദുഷ്ട മനസ്സിനെ കീറി മുറിക്കാൻ പോകുന്ന ഒരു കാര്യം കൂടെ… ഈ കാണുന്ന സൂര്യ മംഗലം തറവാട് അടക്കം സകല സ്ഥാപനങ്ങളും എല്ലാം എഴുതി വച്ചിരിക്കുന്നത് രുദ്ര് ദേവിന്റെ പേരിൽ ആണ്.. അതായത് എന്റെ ഭർത്താവിന്റെ പേരിൽ.. ഗൗരിയുടെ ആ വാക്കുകൾ ശരിക്കും ഞെട്ടിച്ചത് രുദ്രിനെ ആണ്.. കാരണം ആ കാര്യം അവന് അറിയില്ലായിരുന്നു.. എല്ലാവരുടെയും നോട്ടം ഗൗരിയിൽ തന്നെ ആയിരുന്നു.. ആ സമയം ആണ് സൂര്യനും കാർത്തിയും ഓഫിസിൽ നിന്നും വന്നത്.. എല്ലാവരും ഉമ്മറത്തു നിൽക്കുന്നത് കണ്ടു അവർ രണ്ടുപേരും പരസ്പരം നോക്കി അകത്തു കയറി..

എന്താ എല്ലാവരും അകത്തു കയറാതെ.. സൂര്യൻ ചോദിച്ചതും മുത്തശ്ശൻ സൂര്യന്റെ നേരെ തിരിഞ്ഞു.. എനിക്ക് ഒരു കാര്യം അറിയണം.. നീ ഇതെല്ലാം ഈ തെമ്മാടിയുടെ പേരിൽ ആണോ എഴുതി വച്ചിരിക്കുന്നെ.. അതെ..എന്റെ രണ്ടു മക്കൾക്കും അവകാശപ്പെട്ടത് ആണ് ഇത് എല്ലാം.. അങ്ങനെ ആണെങ്കിൽ കാർത്തിക്ക് മാത്രം മതി.. ഈ തന്തയും തള്ളയും ആരാണെന്നു പോലും അറിയാത്ത ഇവനു എന്തിനാ ഇതെല്ലാം.. മുത്തശ്ശന്റെ വാക്കുകൾ കേട്ട് കാർത്തിയും ഭാമയും ഞെട്ടി.. എന്നാൽ സൂര്യന്റെയും രുഗ്മിണിയുടെയും നോട്ടം ചെന്നത് രുദ്രിൽ ആയിരുന്നു.. അവന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു.. ഗൗരി അവന്റെ അടുത്ത് ചേർന്നു നിന്നു.. ഞാൻ ഉണ്ട് എന്ന് പറയും പോലെ.. ഗൗരി.. വാ നമുക്ക് പോകാം.. ഇനി ഇവിടെ നിന്നാൽ ഞാൻ പഴയ രുദ്ര് ആവും..

മോനെ ദേവാ.. രുഗ്മിണി കരഞ്ഞു കൊണ്ടു അവന്റെ അടുത്ത് വന്നു.. അവരുടെ കരച്ചിൽ കണ്ടു എല്ലാവർക്കും സങ്കടം തോന്നി.. ആ വീടിന്റെ നടും തൂൺ ആയ രുദ്ര് ദേവ് അവിടുത്തെ അംഗം അല്ല എന്ന് കേട്ട് ഭാമ പോലും തളർന്നു.. കുഞ്ഞു നാൾ മുതൽ തന്റെ സ്വന്തം ആയിരുന്ന ഏട്ടൻ സ്വന്തം അല്ല എന്ന് കേട്ട് കാർത്തി തളർന്നു . ഞാൻ പോകുന്നു അമ്മ.. പിന്നെ വരാം.. അമ്മ കരയരുത്.. എനിക്ക് എല്ലാം അറിയാമായിരുന്നു.. ഇനി ഇവിടെ നിന്നാൽ രംഗം വഷളാവും.. ഞങ്ങൾ പിന്നെ വരാം.. രുദ്ര് ഗൗരിയുടെ കൈ പിടിച്ചു ആ വീടിന്റെ പടി ഇറങ്ങി.. ആ കാഴ്ച കണ്ടു സൂര്യന്റെയും രുഗ്മിണിയുടെയും നെഞ്ച് പൊടിഞ്ഞു.. എന്നാൽ മുത്തശ്ശൻ മാത്രം സന്തോഷിച്ചു.

. അവർ കണ്ണിൽ നിന്നും മാഞ്ഞതും രുഗ്മിണി കരഞ്ഞു കൊണ്ടു അകത്തേക്ക് പോയി.. സൂര്യൻ മുത്തശ്ശന്റെ അടുത്ത് വന്നു.. നിങ്ങളുടെ മനസ്സ് നിറയെ വിഷം ആണ്.. സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കേണ്ട അവനെ അകറ്റി നിർത്തിയതിൽ നിങ്ങൾ ഒരിക്കൽ ഘേദിക്കും.. സൂര്യൻ രോഷത്തിൽ പറഞ്ഞു കൊണ്ടു നടന്നു.. വാതിൽക്കൽ എത്തിയതും എന്തോ ഓർത്ത് അയാൾ തിരിഞ്ഞു നിന്നു.. ഒന്ന് കൂടെ കേട്ടോ.. ഈ കാണുന്നത് എല്ലാം എന്റെ മകന് ഉള്ളത് ആണ്.. രുദ്ര് ദേവിന്.. അവന്റെ ഇഷ്ടം നോക്കിയേ കാർത്തിക് ദേവിന് പോലും ഇതിൽ സ്ഥാനം ഉള്ളു.. കാരണം അവൻ ആണ് ഇതെല്ലാം ഉണ്ടാക്കിയത്.. അവനാണ് എന്റെ മൂത്ത മകനും…

കാർത്തിയുടെ മനസ്സിൽ മുത്തശ്ശനോട് ദേഷ്യം തോന്നി.. അവൻ അയാളെ നോക്കി പുച്ഛിച്ചു കൊണ്ടു അകത്തു പോയി.. രുദ്ര് ഉള്ളിൽ തോന്നിയ ദേഷ്യം എല്ലാം സ്പീഡിൽ തീർത്തു.. ഗൗരി പേടിച്ചു ഇരുന്നു.. അവൾ പതിയെ പോകാൻ പറഞ്ഞെങ്കിലും രുദ്ര് കേട്ടില്ല..ഒടുവിൽ അവൾ വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ രുദ്ര് ഒരു കടയുടെ മുന്നിൽ നിർത്തി.. അപ്പൊ തന്നെ ഗൗരി ബൈക്കിൽ നിന്നും ചാടി ഇറങ്ങി.. എന്നെ കൊല്ലാൻ കൊണ്ടു പോകണോ.. കൊല്ലനായാലും ചാവാനായാലും കയറ് വേഗം.. എനിക്ക് അങ്ങനെ ഇപ്പൊ ചവണ്ട.. എനിക്ക് ഒരുപാട് വർഷം ജീവിക്കണം.. അമ്മയായി അമ്മൂമ്മയായി അതിന്റെ അമ്മൂമ്മയായി അങ്ങനെ.. നീ കയറുന്നുണ്ടോ അതോ ഞാൻ പോണോ..

സ്പീഡിൽ പോകില്ലെങ്കിൽ കയറാം.. എന്റെ കൂടെ വരാൻ പേടി ഉള്ളൊരു എന്റെ കൂടെ വരണ്ട.. കയ്യിൽ പൈസ ഇല്ലേ.. ബസിനു വന്നോ.. രുദ്ര് പിന്നെ ഒന്നും പറയാതെ ബൈക്ക് എടുത്തു പോയി.. ഗൗരി ഒന്നും വേണ്ടായിരുന്നു എന്ന് ഓർത്ത് നിന്നു.. ഒടുവിൽ വേറെ വഴി ഇല്ലെന്ന് മനസ്സിലായി ഓട്ടോ പിടിച്ചു വീട്ടിൽ പോയി.. അവൾ വീട്ടിൽ എത്തുമ്പോൾ മുറ്റത്തു രുദ്രിന്റെ ബൈക്ക് ഉണ്ടായിരുന്നു.. അത് കൂടെ കണ്ടു ഗൗരിക്ക് നല്ല ദേഷ്യം വന്നു.. അവൾ ചവിട്ടി തുള്ളി അകത്തേക്ക് കയറി..സോഫയിൽ ഇരുന്നു കാലിൽ കാൽ വച്ചു ഇരുന്നു വെള്ളം കുടിക്കുന്ന രുദ്രിനെ കണ്ടു ഗൗരി ദേഷ്യത്തിൽ നോക്കി.. ജീവനോടെ വന്നല്ലോ അമ്മൂമ്മ.. രുദ്ര് അവളെ കളിയാക്കി പറഞ്ഞതും ഗൗരി കയ്യിലെ ബാഗ് അവന്റെ മേലേക്ക് എറിഞ്ഞു റൂമിൽ പോയി..

ഗൗരി കുളി കഴിഞ്ഞു മുടിയിലെ വെള്ളം കുടയുമ്പോൾ ആണ് രുദ്ര് അവളുടെ അടുത്ത് വന്നത്.. അവൻ വന്നത് അറിയാതെ മുടി കുടഞ്ഞതും അവന്റെ മുഖത്തേക്കും ഷിർട്ടിലേക്കും എല്ലാം വെള്ളം തെറിച്ചു.. രുദ്ര് കണ്ണുകൾ ഒന്നു പൂട്ടി അവളെ പിടിച്ചു വലിച്ചു.. പേടിച്ചു പോയ ഗൗരി അവന്റെ നെഞ്ചിൽ തട്ടി നിന്നു.. അവളുടെ കഴുത്തിൽ മുഖം പൂഴ്ത്താൻ വേണ്ടി തുനിഞ്ഞതും ഗൗരി വേഗം അകന്നു മാറി.. റോഡിൽ ഇറക്കി വിട്ടവരൊന്നും എന്നെ തൊടണ്ട.. നീ എന്നോട് വാശിക്ക് നിൽക്കുന്നോ.. അതെ.. സ്വന്തം ഭാര്യയെ നടു റോഡിൽ ഇറക്കി വിട്ടു ഇവിടെ വന്നു വെള്ളം കുടിച്ചു ഇരിക്കാൻ നാണം ഉണ്ടോ നിങ്ങൾക്ക്.. ഇല്ല..

നിന്റെ അടുത്ത് നാണം ഇത്തിരി കുറവ് ആണ്.. അവന്റെ മറുപടി കേട്ട് ഗൗരിക് ദേഷ്യം ഇരട്ടിച്ചു.. അവൾ അവനെ മറികടന്നു മുറിയിൽ നിന്നും പോയി.. അവൾ പോയത് നോക്കി രുദ്ര് ചിരിച്ചു കൊണ്ടു അവൻ കുളിക്കാൻ കയറി.. രുദ്ര് കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ആണ് അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടത്.. അവൻ തോർത്ത്‌ ഹാങ്ങറിൽ ഇട്ട് ഒരു ഷർട്ട്‌ എടുത്തു ഇട്ട് അടുക്കളയിലേക്ക് നടന്നു.. ഗൗരി തന്റെ ദേഷ്യം അടുക്കളയിൽ പാത്രങ്ങളോട് തീർക്കുകയായിരുന്നു.. മാത്രമല്ല സംസാരവും ഉണ്ട്.. രുദ്ര് അവളുടെ സംസാരം കേട്ട് വാതിൽക്കൽ ചാരി നിന്നു..

ഗൗരി ഇതൊന്നും അറിയാതെ ജോലിയിൽ തന്നെ ആയിരുന്നു.. അവന്റെ മനസ്സിലെ സങ്കടം മായ്ക്കാൻ എന്നോണം ആയിരുന്നു അവളുടെ ദേഷ്യം.. അവൻ ഒന്നും ഓർക്കാതെ അവരുടെ ലോകത്തു മാത്രം വേണം എന്ന് തോന്നി അവൾക്ക്.. ഒലിപ്പിച്ചോണ്ട് ഇങ്ങട് വരട്ടെ.. കാണിച്ചു കൊടുക്ണ്ട്.. അവൾ ജോലി തുടരുമ്പോൾ ആണ് ഇടിപ്പിലൂടെ ഇഴയുന്നത് പോലെ തോന്നിയത്.. അത് അറിഞ്ഞു എങ്കിലും അവൾ അറിയാത്തതു പോൽ തന്നെ നിന്നു.. ആദ്യത്തെ സ്ഥാനം വേണ്ടേ.. രുദ്ര് പറഞ്ഞത് മനസ്സിലാവാതെ ഗൗരി മുഖം ചരിച്ചു അവനെ നോക്കി.. രുദ്ര് അവളുടെ കാതോരം മൊഴിഞ്ഞു..

അമ്മയായി അമ്മൂമ്മയൊക്കെ ആവണ്ടേ.. അതിനു ആദ്യം അമ്മ ആവണ്ടേ.. അപ്പൊ.. രുദ്ര് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കി ഗൗരി പുരികം ഉയർത്തി അവനെ നോക്കി തിരിഞ്ഞു നിന്നു..രുദ്ര് അവളിലേക്ക് അടുത്തതും ഗൗരി അവന്റെ വാ പൊത്തി.. അയ്യടാ..അത് ഞാൻ വെറുതെ പറഞ്ഞത് ആണ്.. രുദ്ര് അവളുടെ കൈ മാറ്റി.. ആണോ.. പക്ഷെ ഞാൻ കാര്യത്തിൽ എടുത്തു.. ഇനി മാറ്റാൻ പറ്റില്ല.. രുദ്ര് പറഞ്ഞു തീർന്നതും അവളെ പിടിച്ചു സ്ലാബിൽ കയറ്റി ഇരുത്തി പിൻകഴുത്തിൽ പിടിച്ചു മുഖം തന്നിലേക്കു അടുപ്പിച്ചു..…..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.