Novel

അഷ്ടപദി: ഭാഗം 22

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

 ഫോൺ സൈലന്റ് മോഡിൽ ഇട്ടു കൊണ്ട് കാർത്തു അന്ന് നേരത്തെ തന്നെ കിടക്കനായി പോയി.. അച്ചു വന്നു നോക്കിയപ്പോൾ കണ്ണുകൾ അടച്ചു കിടന്നു ഉറങ്ങുന്ന കാർത്തു വിനെ ആണ് കണ്ടത്. “ശോ… ഈ തുമ്പി നേരത്തെ കിടന്ന് ഉറങ്ങിയോ… നേരം 8 മണി കഴിഞ്ഞെ ഒള്ളു ” അവൾ ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി… ഉറക്കം നടിച്ചു കിടന്നവൾ എല്ലാ അറിയുന്നുണ്ട്. എല്ലാ ദിവസവും കലുപില പറഞ്ഞു ഒച്ച വെച്ചു കൊണ്ട് നടക്കുന്നത് ആണ്.. പക്ഷെ ഇന്ന്…. പറ്റുന്നില്ല ഒന്നിനും ആകെ ഒരു തരം മരവിപ്പ്. എന്തിനൊക്കെയോ തന്റെ ഹൃദയം മുറ വിളി കൂട്ടുന്നുണ്ട്. തന്റെ കഴുത്തിൽ പറ്റി ചേർന്നു കിടക്കുക ആണ് ധരൻ അണിയിച്ച താലി..

ഊരി മാറ്റണം… ഇല്ലെങ്കിൽ ശരിയാവില്ല. അപ്പോളേക്കും അവളുടെ മൊബൈലിൽ മെസ്സേജ് എന്തോ വന്നു. മെല്ലെ ഓപ്പൺ ചെയ്തപ്പോൾ, ധരൻ ആണ്.. ഷാർപ്പ് 11pm…. മറക്കല്ലേ… അത്രമാത്രം ഒള്ളു അവന്റെ എഴുത്തു. കാർത്തുനു നെഞ്ചടിപ്പ് ഏറി . നല്ല നിലാവ് ഉള്ള സമയം ആണ്.. ഈശ്വരാ ആരെങ്കിലും കാണുമോ ആവോ.. സാധാരണ ആയി കൃത്യം 10മണിക്ക് എല്ലാവരും കിടക്കാൻ പോകും… ആ ഒരു ധൈര്യത്തിൽ ആണ് താനും പക്ഷെ ഇതിപ്പോ…..ഇനി രാധ ചെറിയമ്മ എങ്ങാനും വരുമോ ഇങ്ങട് വെല്ലോം… അങ്ങനെ എന്തോ അമ്മ പറയും പോലെ കേട്ടു . പല ചിന്തകളിൽ ഉഴറി, അവളുടെ കണ്ണുകൾ വേഗം അടഞ്ഞു പോയി. നല്ല അസല് ഒരുറക്കം ഒക്കെ കഴിഞ്ഞു അവൾ എഴുന്നേറ്റപ്പോൾ നേരം 5മണി ആവാൻ പോന്നു. ..

ഈശ്വരാ….. ധരൻ സാർ.. അവൾ പെട്ടന്ന് ഫോൺ എടുത്തു.. 45മിസ്സ്ഡ് കാൾ.. എല്ലാം ധരന്റെ ഫോണിൽ നിന്നും. കാർത്തു ആണെങ്കിൽ മാറാൻ ഉള്ള വേഷം എടുത്തു കൊണ്ട് ഓടി.. കുളപ്പടവിലേക്ക്. മറ.പ്പുരയുടെ ഇടതു വശത്തെ പൂവരശിന്റെ ചോട്ടിൽ ആയി ഒരാൾ ചാരി ഇരിക്കുന്നു. അത് ധരൻ ആണെന്ന് മനസിലാക്കുവാൻ അവൾക്ക് അധികം നേരം ഒന്ന് വേണ്ടി വന്നില്ല. ശ്വാസം അടക്കി പിടിച്ചു കൊണ്ട് അവൾ ഓടി. “സാർ…. ധരൻ സാർ ” അവന്റെ തോളിൽ തട്ടി വിളിച്ചതും ധരൻ മിഴികൾ ചിമ്മി കൊണ്ട്, അവളെ സൂക്ഷിച്ചു നോക്കി “സാർ .. നേരം വെളുത്തു…വേഗം എഴുനേറ്റ് പോവാൻ നോക്ക്… ആരെങ്കിലും ഒക്കെ കാണും ” അവൾ ധരന്റെ തോളിൽ പിടിച്ചു കുലുക്കി.

“നീ… നീ എന്നെ പറ്റിച്ചു ല്ലേ…” ആ കണ്ണുകൾ കലങ്ങിയാണ് അവൻ അത് കാർത്തുവിനോട് പറഞ്ഞത്… എന്നിട്ട് മെല്ലെ അവിടെ നിന്നും എഴുന്നേറ്റു.. അവൾ ധരന്റെ കൈയിൽ കയറി പിടിച്ചു… പെട്ടന്ന് അവൻ തിരിഞ്ഞു അവളെ സൂക്ഷിച്ചു നോക്കി. ധരൻ……. ഹ്മ്മ്… ഞാന്….. ഞാൻ സിദ്ധാർഥ് വർമ യും ആയിട്ടുള്ള വിവാഹത്തിന് സമ്മതം അറിയിച്ചു…. ഇനി… ഈ താലി… ഇതു ധരൻ കൊണ്ട് പോകണം… നിശബ്ദയായി കിടക്കുന്ന കുളത്തിലേക്ക് നോക്കി കൊണ്ട് പറയുക ആണ് കാർത്തു… ധരൻ അവളെ സാകൂതം നോക്കി. “എടോ…..അത് ഊരി മാറ്റി, ഈ കുളത്തിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞേക്ക്….” ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് അവൻ അത്രമാത്രം പറഞ്ഞ ശേഷം, പടവുകൾ കയറി മുകളിലേക്ക് പോയി അതു കേട്ടതും,

കാർത്തു വിന്റെ ഹൃദയത്തിൽ ഒരു കൊളുത്തി വലിയ്ക്കൽ പോലെ… അവന്റെ പോക്കും നോക്കി അല്പം നേരം അവൾ അതേ നിൽപ്പ് തുടർന്ന്. ധരൻ…….സോറി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. **** കാർത്തുവിന് സമ്മതം ആണെന്ന് അറിഞ്ഞതും, സിദ്ധു വിന്റെ വീട്ടിൽ നിന്നും വേണ്ടപ്പെട്ട ആളുകൾ ഒക്കെ അവളെ കാണുവാനായി എത്തി… എല്ലാവർക്കും ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടം ആയി. ശേഷം ഇവിടെ നിന്നുള്ളവർ സിദ്ധുവിന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു കൊണ്ട് അവർ മടങ്ങി പോയത്. രണ്ട് ദിവസത്തിന് ഉള്ളിൽ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ അടങ്ങിയ വലിയൊരു പട അവിടെയ്ക്കും പുറപ്പെട്ടു. ദേവമ്മ മാത്രം പോയില്ല.. നീ ഇവിടെ, കാർത്തു നു കൂട്ടിരിക്കു…

മോള് ഒറ്റയ്ക്ക് അല്ലെ എന്ന് പറഞ്ഞു കൊണ്ട് മുത്തശ്ശി അവരെ വിലക്കുക ആയിരുന്നു. കാർത്തു ഓഫീസിൽ എത്തിയാലും ധരൻ അവളോട് പഴയ പടി ഒന്നും പെരുമാറുന്നുണ്ടായിരുന്നില്ല.. ജോലിയും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ഇടയ്ക്ക് എങ്ങാനും ചോദിച്ചാലായി… അത്രമാത്രം.. എന്തുകൊണ്ടോ, അവന്റെ ആ മൗനം കാർത്തുവിനെ വല്ലാതെ നോവിച്ചു.. കുറച്ചു ദിവസങ്ങൾ ആയിട്ട് അവൻ ഓഫീസിൽ വരുന്നത് പോലും ഇല്ലായിരുന്നു. അന്ന് രാത്രിയിൽ മഞ്ഞും തണുപ്പും ഏറ്റു ഇരുന്നത് കൊണ്ട് അവനു ജലദോഷവും പനിയും പിടിച്ചിരുന്നു. നാലഞ്ച് ദിവസങ്ങൾക്കു ശേഷം ഇന്ന് ആണ് അവൻ ഓഫീസിൽ വന്നത്.. സാർ…. യെസ്…

സാറിനോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. “എന്താടോ… പറയു..” അവൻ കാർത്തുവിനെ സൂക്ഷിച്ചു നോക്കി. അത് പിന്നെ….. അവൾ തൊണ്ടയിലെ ഉമിനീർ ബദ്ധ mപ്പെട്ട് ഇറക്കി കൊണ്ട് അവനെ ദയനീയം ആയി നോക്കി.. “കാർത്തിക… എന്താടോ… ” “എനിക്ക്… എനിക്ക് അറിയില്ല സാർ…. ആകെ ഒരു സങ്കടം പോലെ…ആരോടും ഒന്നും പറയാൻപോലും കഴിയുന്നില്ല . എനിക്ക് എന്റെ നെഞ്ചു പൊട്ടുവാ .” അത് പറയുകയും ആ മിഴികൾ നിറഞ്ഞു തുടങ്ങി. “എന്തിനാടോ… ഇത്ര വിഷമം ” “എനിക്ക് പറ്റുന്നില്ല സാറെ…. ഈ താലി… ഇതു എന്നെ കീഴടക്കുക ആണ് ഓരോ നിമിഷവും… അടുത്ത ദിവസo എന്റെ മോതിരം മാറ്റം ആണ്… പക്ഷെ… എനിക്ക് ” അവൾ തേങ്ങി. “തന്റെ സമ്മതത്തോടെ അല്ലെ ഈ വിവാഹം ഉറപ്പിച്ചതു.. പിന്നെ എന്താടോ…”

അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു. “ഞാൻ പറഞ്ഞത് അല്ലായിരുന്നോ ഇതു ഊരി എടുത്തിട്ട് ആ കുളത്തിലോ മറ്റൊ എറിഞ്ഞു കളയാൻ…. ഞാൻ വിചാരിച്ചു താൻ അങ്ങനെ ചെയ്ത് കാണും എന്ന്…..” അവൻ അവളുടെ മാല ഊരാനായി കൈ ഉയർത്തിയതും അവൾ അവനേ ഇറുക്കെ പുണർന്നതും ഒരുമിച്ചു ആയിരുന്നു… ഒരു നിമിഷം എന്താണ് നടന്നത് എന്നും പോലും അറിയാതെ ധരൻ സ്തംഭിച്ചു പോയിരിന്നു.. “കാർത്തിക….” അവൻ അവളുടെ തോളിൽ പിടിച്ചു ശക്തിയായി കുലുക്കി. പക്ഷേ അവളുടെ കൈകൾ അല്പം കൂടി അവനിൽ മുറുകുക ആയിരുന്നു. “എടോ താൻ എന്താണ് ഇങ്ങനെ കരയുന്നത് . ആരെങ്കിലും കേറി വരും കേട്ടോ…”

അവൻ അവളെ ബലമായി അടർത്തി മാറ്റാൻ നോക്കിയിട്ട് പോലും പെണ്ണ് അവനെ ഉടുമ്പടക്കം പിടിചിരിക്കുക ആണ്. “എനിക്ക് സഹിയ്ക്കാൻ പറ്റുന്നില്ല ധരൻ….. നിങ്ങൾ അല്ലാതെ എനിക്ക്….വേറൊരാളെ…. വേണ്ട” അവൾ പറയുന്നത് കേട്ട് ധരൻ ഞെട്ടി പ്പോയി.. എടോ…… ചെ … താൻ ഇതു എന്തൊക്കെ ആണ് പറയുന്നേ.. മറ്റന്നാൾ തന്റെ വിവാഹ നിശ്ചയം ആണ്…. ” “ധരൻ….എനിക്ക് അയാളെ വേണ്ട…. എന്റെ മനസ്സിൽ,,, ഒരാളെ സങ്കല്പിച്ചു കൊണ്ട് വേറൊരാളുടെ താലിയ്ക്ക് കഴുത്തു നീട്ടാൻ വയ്യാ…..” “പിന്നെ എന്തിനാണ് നീ ഈ വിവാഹത്തിന് സമ്മതം പറഞ്ഞത്…” അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റിയിട്ട്, ഇരു തോളിലും പിടിച്ചു ശക്തമായ കുലുക്കി കൊണ്ട് അവൻ കാർത്തു വിനെ നോക്കി.

“അപ്പോളൊന്നും എനിക്ക് നിങ്ങളോട് പ്രണയം എന്നൊരു വികാരം ഇല്ലായിരുന്നു… പക്ഷെ….. എനിക്ക്….. എനിക്ക് പറ്റില്ല ധരൻ….. എനിക്ക് നിങ്ങൾ മതി….. വേറാരും വേണ്ട…” “കാർത്തിക ” “സത്യം ആണ് ഞാൻ പറയുന്നേ, ഈ കുറച്ചു ദിവസങ്ങൾ കൊണ്ട്, എനിക്ക്… എനിക്ക് എന്താ പറ്റുന്നത് എന്ന് പോലും മനസിലാക്കാൻ പറ്റുന്നില്ല ധരൻ… ഇത്ര ദിവസവും ധരനെ കാണാഞ്ഞത് കൊണ്ട്, എനിക്ക് ആകെ ഭ്രാന്ത്‌ പിടിക്കുക ആയിരുന്നു…” കാത്തു അവന്റെ നെഞ്ചിലേക്ക് ചേർന്ന് കൊണ്ട് പൊട്ടി കരഞ്ഞു. പിന്നെയും എന്തൊക്കെയോ പറയുക ആണ് അവൾ. “ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്.. അത് കൂടി ഒന്ന് പറഞ്ഞു തരു…” “നിക്ക് അറിയില്ല… ഒന്നും…..” അവൾ പുലമ്പി ധരൻ അല്പം സമയം ആലോചിച്ചു. “കാത്തു… ഞാൻ വന്നു വിളിച്ചാൽ നീ എന്റെ ഒപ്പം ഇറങ്ങി വരുമോ…”

അത് ചോദിച്ചതും പെണ്ണിന്റെ പൂവുടൽ വിറ കൊണ്ട്.. പകപ്പോടെ അവൾ ധരനെ നോക്കി… “ഇറങ്ങി വരാൻ ഉള്ള ധൈര്യം നിനക്ക് ഉണ്ടോ ” ഇല്ലെന്ന് അവൾ തല കുലുക്കി. “പിന്നെ എങ്ങനെ ആണ്…..” “അറിയില്ല ” “അങ്ങനെ പറഞ്ഞാൽ എന്താ ചെയ്ക… ഒന്നെങ്കിൽ താന് എന്റെ ഒപ്പം ഇറങ്ങി വരണം, അല്ലെങ്കിൽ പിന്നെ സിദ്ധു വിനെ വിവാഹം കഴിക്കാൻ സമ്മതം പറയണം…..” കാർത്തു ആണെങ്കിൽ ധരന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുക ആണ്. “തനിക്ക് അത് പറ്റുമോ ” “എനിക്ക് പേടിയാ ധരൻ….” അവളുടെ ചുണ്ടുകൾ വിറച്ചു. “പിന്നെ എങ്ങനെ ആടോ… ” “നിക്ക് ഒന്നും അറിയില്ല…” അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങിയതും അവന്റെ കൈകൾ അവളെ തന്നിലേക്ക് ആശ്ലെഷിച്ചു. “പേടിക്കണ്ട…. ഞാൻ ഇല്ലേ കൂടെ….”

അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റിമേൽ ഉമ്മ വെച്ചു. മുടിയിഴകളിൽ ഒളിഞ്ഞു കിടക്കുന്ന ചുവപ്പ് രാശി അപ്പോളാണ് അവൻ ശ്രെദ്ധിച്ചത്..അത് കണ്ടതും ഒരു പുഞ്ചിരി അവനിൽ വിരിഞ്ഞു. അത് മാത്രം മതിയായിരുന്നു അവൾക്ക് തന്നോട് ഉള്ള സ്നേഹം മനസിലാക്കുവാൻ… കാർത്തു….. ഹ്മ്മ് വിഷമിക്കേണ്ട…എല്ലാത്തിനും നമ്മൾക്ക് വഴി ഉണ്ടാക്കാം കേട്ടോ… ധരൻ പറഞ്ഞപ്പോൾ അവൾ വെറുതെ തല കുലുക്കി. ആ സമയത്തു ചില കണക്ക് കൂട്ടലുകൾ ഒക്കെ നടത്തുക ആയിരുന്നു ധരൻ..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.