Novel

അഷ്ടപദി: ഭാഗം 21

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

കാർത്തുവിനെ അല്പം ബലം പ്രയോഗിച്ചു തന്നെ ധരൻ തന്റെ മുന്നിലേക്ക് നിറുത്തി.. “നിങ്ങൾ തമാശ കളിച്ചത് കൊണ്ടേ നമ്മൾക്ക് വേറൊരു തമാശ കൂടി നടത്തിയാലോ ജാനി ” അവൻ jaനിയെ നോക്കി. ജാനി ആൻഡ് മീര… ഇവിടെ വരൂ… ധരൻ ആഞ്ജപിച്ചു… അവർ രണ്ടാളും വിറച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു. “നിങ്ങൾ, രണ്ട് പേരും കാർത്തികയോട് കാണിച്ചത് പൊറുക്കാനാവാത്ത തെറ്റ് ആണ്…… നിങ്ങളെ പോലെ തന്നെ ഒരു പെണ്ണാണ് ഇവളും…. ഇവൾക്കും ഉണ്ട് ആത്മാഭിമാനം…. മനസ്സറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് നിങ്ങൾ ഇവളെ വേദനിപ്പിച്ചു….

അതിനു പ്രായശ്ചിതം ചെയ്തേ മതിയാവൂ….” ദേഷ്യം കൊണ്ട് വിറയ്ക്കുന്നവനെ കണ്ടു മൂവരും സ്തംഭിച്ചു നിൽക്കുക ആണ്. “ഇവളുടെ കാലുപിടിച്ചു മാപ്പ് പറയണം….. ” ധരൻ പറയുന്നത് കേട്ടപ്പോൾ, ജാനിയും മീരയും നിന്നിടത്തു നിന്നു ഉരുകി. “ഹ്മ്മ്…. വേഗം ആയിക്കോട്ടെ…” അവൻ ദൃതി കാട്ടി. പെട്ടന്ന് തന്നെ കാർത്തു അവന്റെ നേർക്ക് തിരിഞ്ഞു. “സാർ….. അതൊന്നും വേണ്ട…… അവർക്ക് ഉള്ള മറുപടി ഞാൻ കൊടുത്തത് ആണ്…” “നിന്നോട് അഭിപ്രായം ചോദിച്ചോ…. ” “എന്റെ കാര്യങ്ങളിൽ എനിക്ക് അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്….” “കാർത്തിക… ” ‘സോറി സാർ…. ഇവർ ആരും എന്റെ കാലു പിടിച്ചു മാപ്പ് ഒന്നും പറയേണ്ട…. അതിന്റെ ആവശ്യവും ഇല്ല…. ”

അതും പറഞ്ഞു കൊണ്ട് അവൾ തന്റെ ചെയറിൽ പോയ്‌ ഇരുന്നു. ജാനിയും മീരയും കൂടി ധരനെ നോക്കി… “ഇയാൾക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാടോ നിന്നു വിയർക്കുന്നത്… പോയ്‌ നിങ്ങടെ ജോലി ചെയ്തോളു ” . അത്രയും നേരം അലറി പറഞ്ഞവൻ പെട്ടന്ന് കൂൾ ആയിരുന്നു.. വേഗം തന്നെ അവർ രണ്ടാളും മുറിയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്ത്. ധരൻ കാർത്തുവിനേ ഒന്ന് നോക്കീ.. തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഇരുന്നു അവൾ തന്റെ ജോലി ചെയ്തു പൂർത്തിയാക്കുക ആണ്. “ടി……എന്നെ നാണം കെടുത്തിയപ്പോൾ നിനക്ക് സന്തോഷം അയോടി പുല്ലേ ”

“ഞാൻ നിങ്ങളോട് പറഞ്ഞൊ എനിക്ക് വേണ്ടി സംസാരിക്കുവാൻ….. ഇല്ലാലോ ” “കാർത്തിക… എന്റെ വായിൽ ഇരിക്കുന്നത് കേൾക്കല്ലേ….” “എനിക്ക് കേൾക്കാൻ താല്പര്യവും ഇല്ല സാറെ….” . “ടി….” അവൻ ചെന്നു അവളെ പിടിച്ചു പൊക്കി. എന്നിട്ട് തന്നോട് ചേർത്തു നിറുത്തി. ധരൻ…. വിടുന്നുണ്ടോ…. അവൾ തന്റെ കൈ മുഷ്ടി കൊണ്ട് അവന്റെ നെഞ്ചിൽ ഇടിച്ചു. “നിന്നേ ഒരിടത്തേക്കും വിടുന്നില്ല.. നേരെ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാ… കാണണോ ” .. അവളുടെ താടി പിടിച്ചു ഉയർത്തി ധരൻ ചോദിച്ചു. “ധരൻ….. ആരെങ്കിലും കേറി വരും…. പ്ലീസ് ‘ .”വന്നോട്ടെ….. അവരോട് ഞാൻ പറഞ്ഞോളാം, ഇതു എന്റെ ഭാര്യ ആണെന്ന് ” അവളുടെ നെറുകയിൽ സൂക്ഷിച്ചു നോക്കി കൊണ്ട് അവൻ പറഞ്ഞു.

“ടി…. നീ ഇവിടെ സിന്ദൂരം തൊടാറില്ലേ ” ധരന്റെ ചോദ്യം കേട്ടതും കാർത്തുന്റെ നെറ്റി ചുളിഞ്ഞു. “നിങ്ങൾ എന്താണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്… എന്ത് അറിഞ്ഞിട്ട് ആണ്‌ ധരൻ….. താലിയുടെ പവിത്രത അറിയാവുന്ന ആരും ഈ പ്രവത്തി ചെയ്യില്ല…ഞാൻ… ഞാനൊരിക്കലും നിങ്ങൾക്ക് ചേർന്നവൾ അല്ല ധരൻ…. ” “….. താലിയുടെ എല്ലാ വിശുദ്ധിയും അറിഞ്ഞു കൊണ്ട് തന്നെ ആണ് ഇതു നിന്റെ കഴുത്തിൽ ചാർത്തി തന്നത്…….. എനിക്ക് ഏറ്റവും യോജിച്ചവൾ നീ മാത്രം ആണെന്ന് അറിയാവുന്നത് കൊണ്ടും…. പോരേ ” “എങ്കിൽ എന്ത് കൊണ്ട് ആണ് മേനോൻ അങ്കിൾ നേ അയച്ചു എന്റെ അച്ഛനോടു ഈ വിവാഹം ആലോചിക്കാഞ്ഞത്……

ചോദിച്ചിരുന്നു എങ്കിൽ ഉറപ്പായും എന്റെ അച്ഛൻ ഈ വിവാഹത്തിന് സമ്മതം പറഞ്ഞേനെ…. അന്തസ് ആയിട്ട് നടത്താമായിരുന്നു ഇതു… …” അതു പറയുമ്പോൾ കാർത്തു ന്റെ മിഴികൾ ഈറനണിഞ്ഞു. “നിന്റെ അച്ഛനോട്‌ ചോദിച്ചു… പക്ഷെ അദ്ദേഹം സമ്മതിച്ചില്ല കാർത്തു… അതുകൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ പരാക്രമണങ്ങൾ കാട്ടി കൂട്ടിയേ…” “ങ്ങേ…. അച്ഛനോട് ചോദിച്ചോ… എപ്പോ… എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലാലോ ” “ഹ്മ്മ്….. ആ ചടങ്ങ് ഒക്കെ നേരത്തെ കഴിഞ്ഞത് ആണ്… നിന്റെ മുത്തശ്ശി മാത്രം ഈ ബന്ധം സമ്മതിക്കില്ല എന്ന് പറഞ്ഞു…” . “അതെന്താ…” “ആഹ്… എനിക്ക് അതിനെ പറ്റി ഒന്നും കൂടുതൽ അറിയില്ല…നീ പോയ്‌ ചോദിക്ക്..എന്നെ ഇഷ്ടം ആയില്ല എന്നൊ മറ്റൊ ആണ് പറഞ്ഞേ .”

അത് കേട്ടതും കാർത്തു ആലോചനയോടെ നിന്നു.. “പിന്നെ നീയും കുറച്ചു മുന്നേ എന്നോട് പറഞ്ഞില്ലേ എന്നെ ഇഷ്ടം അല്ല എന്നും വെറുപ്പ് ആണെന്നും ഒക്കെ…,,,” അത് പറയുമ്പോൾ ആൾക്ക് വല്ലാത്ത സങ്കടം.. “കാർത്തിക…….” ധരൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി നോക്കി. “ഈ ജീവിതത്തിൽ എന്ത് നഷ്ടം ഉണ്ടായാലും ഞാൻ സഹിക്കും… പക്ഷെ, നീ… നീയെന്ന നഷ്ടം… അത് എനിക്ക് നികത്താൻ പറ്റില്ല… നിന്നെ നഷ്ടം ആയെങ്കിൽ പിന്നെ ഈ ധരൻ ഇല്ലെടി…..” അതും പറഞ്ഞു കൊണ്ട് ധരൻ വെളിയിലേക്ക് ഇറങ്ങി പോയ്‌. കാർത്തു ആണെങ്കിൽ നിന്നിടത്തു തന്നെ അങ്ങനെ നില കൊണ്ടു…. ധരൻ തന്റെ അച്ഛനോട് അപ്പോൾ കല്യാണം ആലോചിച്ചു ചെന്നോ…

എന്നിട്ട് അച്ഛൻ…. മുത്തശ്ശി എന്തിനാണ് സമ്മതം പറയാഞ്ഞത്.. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയിരുന്നല്ലോ ധരനെ… പക്ഷെ… ഒന്നും നേരിട്ട് ചോദിക്കാൻ ഉള്ള ശേഷി തനിക്കും ഇല്ല.. ** അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും പോവാനായി അവൾ ഇറങ്ങുമ്പോൾ ആണ് പിന്നീട് ധരൻ എത്തിയത്. “ആഹ്…. എന്റെ ഭാര്യ പോവാണോ….” അവൻ കാർത്തു വിനെ ഒന്ന് ആകമാനം നിരീക്ഷിച്ചു. എന്നിട്ട് അവളുടെ ബാഗ് തുറന്നു അവന്റ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു അവളുടെ ബാഗിലെക്ക് വെച്ചു. “വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി… കേട്ടോ ” അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് ഞൊട്ടി കൊണ്ട് ധരൻ അവളോട് പറഞ്ഞു. “കാർത്തിക….”.. ഡോറിന്റെ അടുത്ത് എത്തിയതും ധരൻ അവളെ വിളിച്ചു.

“എന്താ ” “നീ സീരിയസ് ആയിട്ട് പറഞ്ഞത് ആണോ, എന്നെ ഇഷ്ടം അല്ലെന്ന് ” പെട്ടെന്നുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ ഒരു മറുപടി പറയാതെ അവൾ വിഷമിച്ചു. “ആലോചിച്ചു പറഞ്ഞാൽ മതി… തനിക്ക് സമയം തരാം കേട്ടോ…” ധരൻ അവളുടെ അടുത്തേയ്ക് വന്നു. “രാത്രി 11മണി കഴിയുമ്പോൾ കുളപ്പടവിലേക്ക് വരണം… ഞാൻ അവിടെ കാണും… മറുപടി യെസ് ആണേങ്കിലും നൊ ആണെങ്കിലും…… ഓക്കേ ” “ധരൻ…..” അവൾ വിഷമത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. “ആലോചിച്ചു പറഞ്ഞാൽ മതി ടോ…. ഇനി അഥവാ തനിക്ക് എന്നെ ഇഷ്ടം അല്ലെങ്കിൽ ഈ താലി ഞാൻ അവിടെ വെച്ചു ഊരി എടുത്തോളാം… പോരേ ” അതും പറഞ്ഞു കൊണ്ട് ധരൻ അവൾക്ക് ഇറങ്ങുവാനായി ഡോർ തുറന്നു കൊടുത്തു. എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് കണ്ടതും കാർത്തു അവിടെ നിന്നും വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പോയ്‌.

ബസ് സ്റ്റോപ്പിൽ എത്തിയതും ബസിൽ കയറിയതും ഒന്നും അവൾ അറിഞ്ഞിരുന്നില്ല. തന്റെ ജീവിതത്തിൽ എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്നു അവളോട് ആരോ ഉള്ളിന്റെ ഉള്ളിൽ ആരോ മന്ത്രിക്കും പോലെ.. ന്റെ കാവിലമ്മേ….. എനിക്ക് ആകെ പേടിയാവുന്നു.. വീട്ടിലേക്കു നടന്നു പോകുമ്പോൾ അവളുടെ കാലുകൾക്ക് വേഗം കുറഞ്ഞു. പടിപ്പുര കടന്നപ്പോൾ അവളുടെ മിഴികൾ കുളപ്പടവിലേക്ക് നീണ്ടു ധരൻ….. അവളുടെ ചുണ്ടിൽ ആ പേര് പതിഞ്ഞു.. *** മോളെ….. എന്താണ് ദേവമ്മേ.. എന്റെ കുട്ടിയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടോ.. വാത്സല്യത്തോടെ അവർ അവളുടെ മുടിയിൽ തഴുകി. “ഇല്ല ദേവമ്മേ….. ഓഫീസിൽ ഇപ്പോൾ നല്ല തിരക്ക് ആണ്.. അതിന്റെ ഓരോരോ ടെൻഷൻ…” അവരുടെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

പെട്ടന്ന് അവർ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി. “ന്നോട് കള്ളം പറയാനും പഠിച്ചു ല്ലേ….” അത് ചോദിച്ചതും അവരുടെ കൈ വിട്വിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി പോയ്‌ കളഞ്ഞു. മുറിയിൽ എത്തിയതും കാർത്തു ന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. തന്നെ….. മനസിലാക്കുന്നത്, തന്റെ ദേവമ്മ മാത്രം ഒള്ളു…. പെറ്റമ്മ പോലും ഇത്രമാത്രം സ്നേഹിക്കുന്നില്ല…. അവൾ ശബ്ദം ഇല്ലാതെ തേങ്ങി.. .”കാർത്തു….. ” അച്ഛന്റെ ശബ്ദം. അവൾ മുഖം ഒന്ന് കഴുകി അമർത്തി തുടച്ചു കൊണ്ട് ഓടി പോയ്‌ വാതിൽ തുറന്നു… വെളിയിൽ അച്ഛനും അമ്മയും ഉണ്ട്.. “എന്താ അച്ഛാ….” “ആഹ്… മോള് തിരക്ക് ആണോ….” . “അല്ലഛാ…..” “മ്മ്…സിദ്ധു വിന്റെ വീട്ടുകാർ വിളിച്ചു…. എന്താ പറയേണ്ടത്…..”

അയാൾ മകളെ നോക്കി. അത് പിന്നെ… അച്ഛാ…. ഞാൻ ഇപ്പോൾ എന്താ പറയുക…. ഒക്കെ എല്ലാവരുടെയും ഇഷ്ടം പോലെ.. “ന്റെ കുട്ടിക്ക് നല്ലത് മാത്രം വരൂ…..” ആദ്യം ആയിട്ട് ആണ് തന്റെ അമ്മ യുടെ നാവിൽ നിന്നും ഇങ്ങനെ ഒരു വാചകം വരുന്നത് എന്ന് ഓർത്തു കൊണ്ട് കാർത്തു വീണ്ടും മുറിയിലേക്ക് കയറി.. ധരനോട് പറഞ്ഞു മനസിലാക്കണം, എന്നിട്ട് ഈ താലി ഊരി കൊടുക്കണം… ഒരുപാട് നേരം ആലോചിച്ച ശേഷം അവൾ തീരുമാനിച്ചു..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.