ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 41

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ദൂരെ ചന്ദ്രനെ നോക്കി ബാൽക്കണിയിൽ നിൽക്കുന്ന വസുവിനെ പിറകിലൂടെ കൈചേർത്തു പിടിച്ചു… എന്റേത് മാത്രമായിക്കൂടെ ലച്ചൂട്ടി… കാതോരം നേർത്തൊരു സ്വരം കേട്ടതും ഞെട്ടി… തിരിഞ്ഞു നോക്കിയില്ല… പകരം ഒരു പുഞ്ചിരി അവളിൽ തെളിഞ്ഞു… നാളെ… നമുക്കൊരു യാത്രയുണ്ട്… നീ അത്രമേൽ ആഗ്രഹിക്കുന്ന ഒരിടത്തേക്ക്.. വരിഞ്ഞു മുറുകിയ കൈകൾ അയച്ചുകൊണ്ട് തിരിച്ചു നിർത്തി കണ്ണൻ പറഞ്ഞതും.. അവിശ്വസനീയതയോടെ അവനെ നോക്കി… താൻ അത്രമേൽ ആഗ്രഹിക്കുന്നിടം..

കീർത്തി നാളെ ഫ്ലാറ്റിലേക്ക് മാറും… നീ അവളോടൊന്നും മിണ്ടിയില്ലേ? കണ്ണൻ ചോദിച്ചു.. ഇല്ല… ഇനി നാളെ വന്നിട്ട് മിണ്ടിക്കൊളാം.. വസു പറഞ്ഞു.. നീ അവളെ കണ്ടപ്പോൾ ഒന്ന് ഭയന്നു അല്ലേ? സത്യം പറഞ്ഞാൽ നിന്നെ ഒന്ന് കളിപ്പിക്കാൻ വിചാരിച്ചതാണ്.. പിന്നെ എന്തോ എന്നോട് വല്ലാണ്ട് ചേർന്നു നിന്നപ്പോൾ ഞാൻ… എന്റെ പരിഭവമെല്ലാം മായ്ചുകളയാൻ ഉതകുന്നതാണ് നിന്റെ ചുടുകണ്ണീർ അവളുടെ കണ്ണുകളിൽ മെല്ലെ മുത്തികൊണ്ടവൻ അത്രമേൽ ആർദ്രമായി മൊഴിഞ്ഞു.. നന്ദൂട്ടാ… എനിക്കൊരു കാര്യം പറയാനുണ്ട്.. വസു വളച്ചു കെട്ടില്ലാതെ പറഞ്ഞു.. ആദ്യപ്രണയം ആർക്കും മറക്കാൻ ആവില്ല ലെച്ചു…

നിന്റെ മനസ്സിൽ നന്ദന്റെ മുഖം എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ… എനിക്കതിൽ പരാതിയില്ല. ഞാൻ… ഞാൻ ഈ ചെയ്യുന്നത് എങ്ങനെയാ നന്ദൂട്ടന് അംഗീകരിക്കാൻ കഴിയുന്നത്…? അവനോട് ചേർന്നു നിന്നത് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ കണ്ണൻ പറഞ്ഞു… ഞാൻ ആഗ്രഹിച്ചത് ലെച്ചു വിനെ ആണ്… സിഷ്ഠയെ അല്ല.. നീ ഇപ്പോൾ ലെച്ചു മാത്രമാണ് എന്നതിനുള്ള തെളിവാണ് നിന്റെ നെറ്റിത്തടത്തിൽ ആരുമറിയാതെ നീ ഒളിപ്പിച്ചു വെച്ച ഈ കുങ്കുമതരികൾ.. മുടിയിഴകൾ മറച്ചു കിടക്കുന്ന സീമന്ത രേഖയിൽ കൈവിരലാൽ തലോടി.. പിന്നെ ഈ ഹൃദയത്തിൽ ഒളിച്ചുവെച്ചിരുന്ന എന്റെ പേരുകൊത്തിയ ആലിലതാലിയും..

എല്ലാത്തിനുമുപരി നിന്റെ തിരിച്ചു വരവും.. തണുത്ത കാറ്റ് ജാലകം വഴി അരിച്ചെത്തിയതും വസുവിനെയും കൊണ്ട് കണ്ണൻ അകത്തേക്ക് കയറി… ചെമ്പകം പൂത്തിട്ടുണ്ട്… അതാണ് ഇത്ര മണം… കണ്ണൻ പറഞ്ഞതും ജനാല തുറന്നു വസു പുറത്തേക്ക് നോക്കി… നക്ഷത്രങ്ങൾക്ക് നടുവിൽ തിളങ്ങി നിൽക്കുന്ന ചന്ദ്രനെ കണ്ടതും വസുവിൽ പുഞ്ചിരി മൊട്ടിട്ടു. പുറകിൽ വന്നു ചേർത്തു പിടിച്ച കരങ്ങളിൽ തന്റെ കയ്യും ചേർത്തു വച്ചു… ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി…

കാതോരം കണ്ണന്റെ സ്വരം നേർത്തൊഴുകിയെത്തിയതും അവനഭിമുഖമായി തിരിഞ്ഞു നിന്നു.. ചെമ്പകം വേണ്ടാ… പാരിജാതം മതി… മുറ്റത്തു പൂത്തു നിൽക്കുന്ന പാരിജാതം നോക്കി അവൾ പറഞ്ഞു.. കണ്ണീർ നനച്ചു വളർത്താം നമ്മുടെ പ്രേമ പാരിജാതം… അനുരാഗ നാണയം ഒരു പുറം ദുഃഖവും മറുപുറം സുഖവുമല്ലേ തോഴി.. ദൈവം തന്ന വിധിയല്ലേ നീ ജീവരാഗ മധുവല്ലേ.. നൽകിടാം സാന്ത്വനം ഓ.. പ്രിയേ.. സൂര്യൻ തമസിലൊളിച്ചാൽ വീണ്ടും നാളെ കിഴക്കുദിക്കും… കൈകളിൽ വസുവിനെ കോരിയെടുത്തു അവളുടെ കാതിനരികിൽ പാടി.. മെല്ലെ തല അവന്റെ നെഞ്ചിൽ ചേർത്തു നിന്നു…

എന്തിനെന്നറിയാതെ നിറഞ്ഞു തൂവിയ കണ്ണന്റെ കണ്ണുനീർ വസുവിന്റെ നെറ്റിയെ ചുംബിച്ചു.. തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി… ബെഡിൽ കിടന്നതും ആ മുഖമൊട്ടാകെ ചുംബനത്തിൽ മൂടികൊണ്ട് ചോദിച്ചു.. എന്ത് പറ്റി നന്ദൂട്ടാ കണ്ണൊക്കെ നിറഞ്ഞല്ലോ… ഏയ് ഒന്നൂല്ല പെണ്ണേ… നിന്നെ ഇത്ര അടുത്ത് കിട്ടീട്ട് കുറെ ആയില്ലേ..? ഞാൻ തിരിച്ചു വന്നില്ലായിരുന്നെങ്കിൽ.? നിന്റെ നന്ദന് ഉറപ്പുണ്ടായിരുന്നു പെണ്ണേ നീ ലെച്ചു ആയി തിരിച്ചുവരുമെന്ന്.. പിന്നെ… ഞാൻ ഹോസ്പിറ്റലിൽ നിന്ന് തിരികെ വരുന്നത് വരെ നീയും അവിടെ ഉണ്ടായിരുന്നല്ലോ… മറ്റാരുടെയും കണ്ണിൽ നീ പെട്ടില്ലെങ്കിലും…

ഞെട്ടി കണ്ണന് നേരെ നോക്കിയപ്പോൾ കണ്ടു തന്നെ മാത്രം നോക്കി പുഞ്ചിരിച്ചു കൊണ്ടു കിടക്കുന്നത്.. അത് പിന്നെ… ഞാൻ… വീണ്ടും വാക്കുകൾക്ക് പഞ്ഞം… കണ്ടിരുന്നു പെണ്ണേ… നിന്നെ… എന്റെ അടുത്തെത്തി ഒന്നും മിണ്ടാതെ മരുന്ന് വെച്ചുതന്ന… സമയത്തു മരുന്നുകൾ കഴിപ്പിച്ചിരുന്ന… കണ്ണുകളിൽ കടലാഴം ഒളിപ്പിച്ച ഒരു നഴ്സിനെ… പെയ്യാൻ വെമ്പി നിൽക്കുന്ന ഒരാകാശം ആ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു … വീണ്ടും അവളെ ഒന്ന് പുണർന്നുകൊണ്ട് പറഞ്ഞു… നീ തിരികെ വരുമെന്ന് വിശ്വസിച്ചിരുന്നത് അതൊക്കെ കൊണ്ടായിരുന്നു… അവനോട് ഒന്നൂടെ ചേർന്നൊട്ടി കിടന്നു വസു…

ഇനിയും കാത്തിരിക്കാൻ വയ്യ പെണ്ണേ… നിന്നെ സ്വന്തമാക്കികൊട്ടെ ഞാൻ.. അവളിൽ പിടിമുറുക്കി അവൻ ചോദിച്ചതും നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു മറുപടിയായി കൊടുത്തത്… പ്രണയം കടലായി കരയെ പുല്കിയപ്പോൾ മണൽ തരികൾ അപ്പാടെ ആ കടലിലേക്ക് ഒഴുകിയിറങ്ങി… മാറിൽ പച്ച കുത്തിയിരുന്ന നന്ദൻ എന്ന പേരിൽ വീണ്ടും വിരലോടിച്ചുകൊണ്ട് ചുണ്ടുകൾ ചേർത്തപ്പോൾ അവനിലും സംതൃപ്തിയായിരുന്നു… ഉള്ളിൽ ഉണങ്ങാതെ കിടന്ന സിഷ്ഠയുടെ അവശേഷിപ്പു പോലെ നന്ദനിലും ആ വ്രണങ്ങൾ പൊട്ടി ഒലിച്ചിരുന്നു…

കണ്ണുനീരായി അത് അവനിൽ ഒഴുകി കൊണ്ടിരുന്നു… ഉള്ളിൽ സമാധിയിലിരുന്ന സിഷ്ഠയിൽ നിന്നും നന്ദാ.. എന്ന വിളി ഉയർന്നതും കണ്ണൻ അവളെ പൊതിഞ്ഞു പിടിച്ചു… നന്ദൂട്ടന്റെ മാത്രമായി.. നൊന്തോ നിനക്ക്? വസുവിനോട് ചോദിച്ചതും ഇല്ലെന്ന് കണ്ണ് ചിമ്മി മറുപടി നൽകി.. ഈ നോവിനും ഒരു സുഖമുണ്ട് നന്ദൂട്ടാ. വീണ്ടും അവനെ എതിരേൽക്കാൻ വിണ്ടുപൊട്ടിയ നിലമായി അവൾ മാറി.. പെയ്തൊഴിഞ്ഞു പോയ പേമാരിയിൽ ഉള്ളിൽ നാമ്പിടാൻ ഒരുങ്ങുന്ന പുതുചെടിയെ അറിയാതെ വരും നാളുകളെല്ലാം പ്രണയത്താൽ നിറഞ്ഞു കവിയാൻ ഒരു പുഴയാവുകയായിരുന്നവളപ്പോൾ..

രാവിലെ നേരത്തെ ഉണർന്നു…. കുളിയെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചുകണ്ണന് വേണ്ടി കാത്തു നിന്നു.. അടുക്കളയിൽ നിന്നും വരുന്ന കീർത്തിയെ കണ്ടപ്പോൾ ചിരിച്ചു.. എന്നോട് ദേഷ്യമാണോ? കീർത്തി ചോദിച്ചു.. ദേഷ്യമോ? എന്തിന്? ചേച്ചി എന്ത് ചെയ്തു? അല്ല.. ദേവിന്റെ… ഫ്രണ്ട് അല്ലേ പറഞ്ഞിരുന്നു… എനിക്കറിയാം.. ഞാൻ ആദ്യമൊന്ന് അമ്പരന്നെന്ന് സത്യം തന്നെയാണ്.. പക്ഷേ.. ഇപ്പോൾ അതില്ല.. ഇറങ്ങാം… നമുക്ക്.. കണ്ണൻ അടുത്തു വന്ന് ചോദിച്ചു.. നീരജയോ? അവളെവിടെ? വസു ചോദിച്ചു.. പുറത്തു കാണും…

അവിടെ നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്… കാറിൽ കോ ഡ്രൈവർ സീറ്റിൽ ഇരുന്ന് കൊണ്ട് കണ്ണനെ നോക്കി പുഞ്ചിരിച്ചു.. വഴിയിൽ കാത്തു നിൽക്കുന്ന നിക്കിയും പാറുവും മഹിയും കേറിയതോടെ നീരജക്ക് കൂട്ടായി… കളിയും ചിരിയും കാര്യങ്ങളുമായി വീണ്ടും യാത്ര തുടർന്നു കൊണ്ടിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മൂന്നു നാലു മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവർ ആൾതാമസമില്ലാത്ത ഒരിടത്തു എത്തി… ചുറ്റുപാടും മതിൽ വെച്ചു കെട്ടിയിട്ടുണ്ട്… നല്ലരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു വീടും..

കണ്ണന്റെ വിളി കേട്ടതും കണ്ണുതുറന്ന് നോക്കിയ വസു കാണുന്നത് കാഴ്ചകൾ ആസ്വദിക്കുന്ന മറ്റുള്ളവരെയാണ്.. ഡോർ തുറന്നിറങ്ങി ചുറ്റുപാടും കണ്ണയച്ചു.. ഇതെവിടെയാ? നമ്മൾ…? വസു ചോദിച്ചതും കണ്ണൻ അവന്റെ കൈകൾ അവളുടെ കരങ്ങളാൽ ചേർത്തു വച്ചു… വാ… അത്രയും പറഞ്ഞുകൊണ്ട് ആ വീടിന്റെ തെക്കേ തൊടിയിലേക്ക് അവളെയും കൂട്ടി പോയി.. മുന്നിൽ രണ്ടു അസ്ഥി തറകൾ കണ്ടതും അവൾ അവനെ നോക്കി.. നിന്റെ അച്ഛനും അമ്മയുമാണ്… ഇത് നീ ജനിച്ചു വളർന്നിടമാണ്… കണ്ണൻ അവളുടെ നോട്ടത്തിനുള്ള ഉത്തരം നൽകി..

പാറു ചിരാതിൽ തിരിയിട്ട് അവൾക്ക് നേരെ നീട്ടി.. അസ്ഥിത്തറയിൽ വിളക്ക് വച്ചവൾ എഴുന്നേറ്റു.. കുറച്ചു മാറി മറ്റൊരു അസ്ഥിത്തറ അവളുടെ ശ്രദ്ധയിൽപെട്ടു.. അത് നിന്റെ അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു… നിങ്ങൾ ഒരുമിച്ചായിരുന്നു ഇവിടെ… അപ്പോൾ അസ്ഥിയും ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്… വസു ആ അസ്ഥിതറയിലും വിളക്ക് വെച്ചു പ്രാർത്ഥിച്ചു.. കുറച്ചുമാറി ചെമ്പകതൈകൾ നിൽക്കുന്നത് കണ്ടു… പക്ഷേ പൂവുകൾ എല്ലാം തന്നെ കൊഴിഞ്ഞിരിക്കുന്നു… അമ്മയും അച്ഛയും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും അല്ലേ?

നന്ദൂട്ടാ… വീണ്ടും അവരുടെ തറക്കുമുന്നിൽ നിന്നു തൊഴുതു… കണ്ണടച്ച് തൊഴുതപ്പോൾ പിൻ കഴുത്തിൽ കണ്ണന്റെ നിശ്വാസത്തോടൊപ്പം എന്തോ ഇഴയുന്നതായി തോന്നി.. ഹരി പൊട്ടിച്ചെടുത്ത മലയാണെന്ന് കണ്ണ്തുറന്നപ്പോൾ മനസിലായി.. സന്തോഷത്തിന്റെ ഒരിറ്റു കണ്ണുനീർ കണ്ണുകളിൽ വന്നു മൂടി… തലയുയർത്തിയപ്പോൾ തുറന്നു കിടക്കുന്ന ജനൽവാതിലിലൂടെ തന്നെ ആരോ നോക്കുന്നത് പോലെ തോന്നി.. നന്ദൂട്ടാ… അവിടെ ആരോ ഉള്ളത് പോലെ…

അവളുടെ കണ്ണുകൾ പിന്തുടർന്നു കൊണ്ട് കണ്ണനും അങ്ങോട്ടേക്ക് നോക്കി.. പോക്കറ്റിൽ നിന്നും എടുത്ത് ചാവി ഉയർത്തി കാട്ടി… ഇതെന്റെ കയ്യിലുണ്ടല്ലോ.. പിന്നെ അവിടെ ആര് വരാനാ? അവളുടെ കയ്യും പിടിച്ചവിടെ നിന്നും തിരിഞ്ഞു നടന്നു… എന്റെ തോന്നലായിരുന്നോ? ചിലപ്പോൾ അച്ഛനെയും അമ്മയെയും മനസിലേക്കാവാഹിച്ചപ്പോൾ തോന്നിയതാകും.. നിക്കിയും പാറുവും അവരെ പിന്തുടർന്നു കൊണ്ട് പുറകെ പോയി.. എന്നാൽ നീരജ വീണ്ടും ആ ജനൽ പാളിയിലേക്ക് തിരിഞ്ഞു നോക്കി.. എന്താണ് ഒരു തിരിഞ്ഞു നോട്ടം.. സി ഐ ഡി നിരഞ്ജന?

മഹി അടുത്ത് വന്ന് ചോദിച്ചു… ഏയ്.. ചുമ്മാ… വസുവിന്റെ തോന്നലാണോ എന്നറിയാൻ.. നീരജ മഹിയോട് പറഞ്ഞു… എന്നിട്ട് വല്ലോം കണ്ടുപിടിച്ചോ? മഹി ചോദ്യഭാവത്തിൽ ചോദിച്ചതും നീരജ അവന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.. എന്താ ഇങ്ങനെ നോക്കുന്നത്? ആദ്യായിട്ട് കാണുന്നത് പോലെ.. ഏയ് ഒന്നൂല്ല ചുമ്മാ… ചുമൽ കൂച്ചികൊണ്ട് പറഞ്ഞവിടെ നിന്നും രക്ഷപെട്ടു പോകാൻ ആഞ്ഞ നീരജയുടെ കയ്യിൽ പിടിച്ചു നിർത്തി.. എന്റെ കൂടെ കൂടുന്നോ? മഹി ചോദിച്ചതും ആദ്യം ഒരമ്പരപ്പായിരുന്നെങ്കിൽ പിന്നീട്‍ ഒരു പുഞ്ചിരിയായി മാറി.. അപ്പോൾ മിസ്റ്റർ മഹേഷ്… പറഞ്ഞോളൂ…

എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ… എപ്പോൾ തുടങ്ങി… എവിടെ വെച്ചു തുടങ്ങി? വസുവിൽ നിന്നറിഞ്ഞപ്പോൾ മുതൽ കാണാൻ കൊതിച്ചിരുന്നു… കണ്ടപ്പോൾ വസുവിനോട് കാണിക്കുന്ന സ്നേഹവും കരുതലുമൊക്കെ ഞങ്ങളിലേക്ക് പറ്റിയ ആൾ ആണെന്ന് തോന്നി.. മഹി പറഞ്ഞതും നീരജ കണ്ണുകൾ ഉയർത്തി അവനെ നോക്കി.. ഞാനും… വസുവിൽ നിന്നറിഞ്ഞപ്പോഴേ എവിടെയോ തങ്ങി നിന്നിരുന്നു… മഹി എന്ന ഈ കൂട്ടുകാരൻ.. നീരജ പറഞ്ഞതും മഹി അവളുടെ കൈകളിൽ പിടിച്ചവനോട് അടുപ്പിച്ചു.. മോനെ… മഹി.. എന്റെ സംശയങ്ങൾ ഇനിയും തീരുന്നില്ലല്ലോ… പുഞ്ചിരിയോടെ അവന്റെ പിടിവിടുവിക്കാൻ കുതറി കൊണ്ടവൾ പറഞ്ഞു..

ലച്ചൂ… നിനക്ക് അകത്തു കയറണോ.? വീടിന്റെ ഉമ്മറത്തു ഇരിക്കുന്ന വസുവിനോട് കണ്ണൻ ചോദിച്ചു.. വേണ്ടാ… ഞാൻ ഇവിടെ നിന്നോളാം.. അത് മതി… വസു പറഞ്ഞതും കണ്ണൻ പുഞ്ചിരിച്ചു.. ഏറെ നേരത്തെ മൗനത്തിനു ശേഷം വസു ചോദിച്ചു… നന്ദൂട്ടാ… എന്നെ ഞാൻ മരിച്ചു കഴിഞ്ഞാൽ ഇവിടെ അച്ഛന്റേം അമ്മേടേം അടുത്ത് എന്നെ അടക്കിയാൽ മതിട്ടോ.. ന്റെ പോന്നു ലച്ചൂ… ജീവിച്ചു തുടങ്ങിയല്ലേ ഒള്ളു… കണ്ണൻ തമാശയെന്നോണം പറഞ്ഞു.. അപ്പോഴേക്കും പാറുവും നിക്കിയും അവരുടെ അടുത്തേക്ക് വന്നിരുന്നു.. കുറച്ചു കഴിഞ്ഞതും മഹിയും നീരജയും എത്തി…

എല്ലാവർക്കും അഭിമുഖമായി നിന്നു കൊണ്ട് മഹി പറഞ്ഞു തുടങ്ങി… എനിക്ക് നീരജയെ ഇഷ്ടമായി… കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു… നിങ്ങൾക്കും സമ്മതമാണെങ്കിൽ… നമ്മുക്കിടയിൽ ഒരു വിള്ളല് വീഴ്ത്താത്തയാൾ ആകണം എന്ന നിബന്ധന മാത്രമേ എനിക്കുള്ളൂ… തല താഴ്ത്തി നിൽക്കുന്ന നീരജയുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു… നീരജാ… വസു വിളിച്ചതും.. നീരജ ഓടി ചെന്നവളെ കെട്ടിപിടിച്ചു.. ഏങ്ങി കരഞ്ഞു… നീ കരയണ്ട.. നീ മതി ഞങ്ങളുടെ മഹിക്ക് അല്ലേ പാറു..? പാറുവും വന്ന് നീരജയെ ചേർത്തു പിടിച്ചു… അവിടെ നിന്നിറങ്ങുമ്പോഴും വസു തിരിഞ്ഞു നോക്കി കൊണ്ടിറങ്ങി… പ്രിയപെട്ടതെന്തോ അകന്നു പോകുന്നത് പോലെ.. കണ്ണന്റെ കൈകൾ അവളെ പുണർന്നു… ഇനിയെന്നും താനുണ്ടെന്ന് പറയാതെ പറയുന്നത് പോലെ… ചെമ്പകം പൂക്കും…. ❤️ കാത്തിരിക്കാം 🌸😊

അഷിത കൃഷ്ണ (മിഥ്യ)

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 40

-

-

-

-

-