Sunday, December 22, 2024
Novel

പ്രണയമഴ : ഭാഗം 4

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


കുട്ടികൾ സംസാരിച്ചു ഇരിക്കുമ്പോഴേക്കും അടുത്ത ടീച്ചർ ക്ലാസ്സിൽ എത്തി. (അതു പിന്നെ +1&+2 ക്ലാസ്സിൽ അങ്ങനെ ആണല്ലോ… പഠിപ്പിച്ചു നിൽക്കുന്ന ടീച്ചർ വെളിയിൽ കാലെടുത്തു വെക്കുമ്പോഴേക്കും അടുത്ത സർ ക്ലാസ്സിൽ കേറി കാണും.

ബട്ട് ഇപ്പൊ ഓർക്കാൻ സുഖം ഉള്ള ഓർമ്മകൾ ആണ് അതു.. സത്യം അല്ലേ? )

പുതിയ കുട്ടിയെ കണ്ടു ടീച്ചർ വന്നു ഇതാണല്ലേ ഗീതു… നന്നായി പഠിക്കണം കേട്ടോ… ഒന്നു കൊണ്ടും വിഷമിക്കണ്ട എന്നൊക്കെ പറയുന്നത് കേട്ടു. അവൾ എല്ലാത്തിനും പുഞ്ചിരിയോടെ തല കുലുക്കി. ഹേമയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അതു കഴിഞ്ഞു വന്ന രണ്ടു ടീച്ചർമാരും ഇതു തന്നെ ആവർത്തിച്ചു. അവളോടു പരിചയപ്പെട്ടിട്ടു ക്ലാസ്സ്‌ തുടങ്ങി. പാവം പെണ്ണ് പേടിച്ചിട്ടു ആണെന്ന് തോന്നുന്നു എല്ലാം തലകുലുക്കി സമ്മതിക്കും.

ഓരോ പീരിയഡും വീർപ്പുമുട്ടി ഇരിക്കുന്ന കുട്ടികൾടെ അവസ്ഥ ഞാൻ പറയാതെ തന്നെ നമുക്ക് ഊഹിക്കല്ലോ? അപ്പൊ നമ്മുടെ പയ്യൻമാരുടെ അവസ്ഥ പറയേണ്ട കാര്യം ഇല്ലല്ലോ… വളരെ പരിതാപകരം.

ഉച്ചക്ക് ലഞ്ച് ബ്രേക്ക്നു ആണ് എല്ലാരും ഒന്നു ഉണർന്നത്… ഇനി ഫുഡ്‌ കഴിച്ചിട്ട് അടുത്ത റൗണ്ട് ഉറക്കം. (അല്ലേലും ഉച്ചക്ക് ഫുഡ്‌ കഴിച്ചിട്ട് ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്ന സുഖം 5 സ്റ്റാർ ഹോട്ടലിൽ ഉറങ്ങിയാലും കിട്ടില്ലല്ലോ. )

ലഞ്ച് ബ്രേക്ക്നു എല്ലാരും ഗീതുനെ പരിചയപ്പെടു. ഹേമ ആണ് എല്ലാരേയും പരിചയപ്പെടുത്തി കൊടുത്തതു. എല്ലാർക്കും പുഞ്ചിരി സമ്മാനിക്കാൻ ഗീതു മറന്നില്ല. പക്ഷേ നമ്മുടെ പയ്യൻമാർ മാത്രം ചെന്നില്ല… അഹങ്കാരം കൊണ്ടൊന്നും അല്ലാട്ടോ.. ഫുഡ്‌ കണ്ടു കഴിഞ്ഞാൽ ന്റെ സാറേ ചുറ്റും ഉള്ളത് ഒന്നും എന്റെ പയ്യൻമാർക്ക് കാണാൻ പറ്റില്ല.

ഫുഡ്‌ അടിയുടെ കാര്യത്തിൽ ഒടുക്കത്തെ ആത്മാർത്ഥ ആണ്. (ഇതിലും കൂടുതൽ ആത്മാർത്ഥ സ്വപ്‌നങ്ങളിൽ മാത്രം.)
ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു മരച്ചുവട്ടിൽ കത്തി അടിച്ചു ഇരിക്കുമ്പോഴാണ് കാർത്തി ഗീതുനെ പരിചയപ്പെടാൻ പോണ കാര്യം പറഞ്ഞത്.

അതു കേട്ടു ഒരു നിമിഷം ശിവയുടെ മുഖം മങ്ങി… അതിനെ ഒളിപ്പിച്ചു കൊണ്ട് ശിവ പുച്ഛ ഭാവത്തിൽ പറഞ്ഞു “ഞാൻ എങ്ങും വരുന്നില്ല ആ കുട്ടി യക്ഷിയെ പരിചയപ്പെടാൻ. ആ ഉണ്ടക്കണ്ണു കണ്ടാലും പേടി ആകും… നിങ്ങൾ ദ വരുൺ അളിയനെയും വിളിച്ചോണ്ട് പോ… അവളോട്‌ ഒന്നു മിണ്ടാൻ കൊതി ആയിട്ട് ഇരിക്കുന്നതു കണ്ടില്ലേ.. കൊച്ചുകള്ളൻ”.

അതു പിന്നെ ഞാനും ഒരു മനുഷ്യൻ അല്ലേ… ആഗ്രഹം കാണാതിരിക്കോ?? എന്നും പറഞ്ഞു വരുൺ കാല് കൊണ്ടു നിലത്തു കളം വരയ്ക്കാൻ തുടങ്ങി.

അയ്യടാ… അവന്റെ ഒരു നാണം നോക്കിക്കേ.. അളിയൻ ഒരു കാര്യം ചെയ്യ്… ഈ രണ്ടു കോഴികൾടെ കൂടെ പോയി പരിചയപ്പെടു… പെണ്ണ് വിഷയത്തിൽ ഇവരെ തോൽപ്പിക്കാൻ ലോകത്തു ആരും കാണില്ല.

ഞാൻ ഗ്രൗണ്ടിൽ കാണും. പരിചയപ്പെടലു കഴിഞ്ഞു ടൈം ഉണ്ടേൽ അങ്ങു വന്നാൽ മതിട്ടോ… എന്നും പറഞ്ഞു ശിവ വേഗം തിരിഞ്ഞു നടന്നു… അവന്റെ കണ്ണു നിറയുന്നതു ആരും കാണാതിരിക്കാൻ അവൻ വേഗം നടന്നു നീങ്ങി. അല്ലേലും മനസ്സു പിടഞ്ഞാൽ കണ്ണു അറിയാണ്ട് നിറഞ്ഞു പോകും.

ടാ അളിയാ പേടി ഉണ്ടോ?? ആദ്യം ആയിട്ട് നിന്റെ പെണ്ണിനോട് മിണ്ടാൻ പോകുവല്ലേ? വിറച്ചു അവിടെ എങ്ങാനും വീണു കൊളമാക്കി കൈയിൽ എടുക്കോ? രാഹുൽ വരുണിനെ കളിയാക്കി.
നിങ്ങൾക് അവളോട്‌ സംസാരിക്കാൻ പേടി ഉണ്ടോ? വരുൺ ചോദിച്ചു.

നമ്മൾ എന്തിനാ പേടിക്കുന്നത്? അവൾ നമ്മടെ പെങ്ങളൂട്ടി അല്ലേ… നമ്മുടെ ചങ്ക്ന്റെ പെണ്ണ്. പിന്നെ പേടി എന്തിനാ? കാർത്തി മറുപടി പറഞ്ഞു.

ആഹ്… പിന്നെ ഞാൻ എന്തിനാ പേടിക്കണേ… നിങ്ങൾക്ക് നിങ്ങൾടെ പെങ്ങളൂട്ടിയോട് മിണ്ടാൻ പേടി ഇല്ലേൽ ന്റെ പുതിയ പെങ്ങളോട് മിണ്ടാൻ ഞാൻ എന്തിനു പേടിക്കണം. വരുൺ പുരികം പൊക്കി കൊണ്ട് ചോദിച്ചു.

പെങ്ങളോ??? കാർത്തിയും രാഹുലും ഒരുമിച്ചു ചോദിച്ചു പോയി. ആദ്യ കാഴ്ച്ചയിൽ അവൾ മനസ്സിൽ കേറിപോയി… അസുരനു പോലും പ്രണയം തോന്നും എന്നൊക്ക പറഞ്ഞിട്ട് നീ ഇപ്പൊ എന്തു പിച്ചും പേയും ആട പറയുന്നേ?? പ്രേമം തലക്ക് പിടിച്ചു ഒരു ദിവസം കൊണ്ടു വട്ടായോ? രാഹുൽ വരുണിന്റെ തലയിൽ തട്ടി കൊണ്ടു ചോദിച്ചു.

ഞാൻ പറഞ്ഞത് സത്യം ആ…. ഒറ്റ നോട്ടത്തിൽ അവൾ മനസ്സിൽ കേറി… പക്ഷേ എന്റെ അല്ല… പ്രണയം അടുത്ത് കൂടി പോലും പോയിട്ട് ഇല്ലാത്ത നമ്മുടെ കലിപ്പൻ കാട്ടുപോത്തിന്റെ മനസിലാ കേറിയത്‌. വരുn കുസൃതി ചിരിയോടെ പറഞ്ഞു.

ശിവയുടെയോ?? കാർത്തിയും രാഹുലും ഒരു പോലെ ഞെട്ടി.

അതെ.. ശിവയുടെ മനസ്സിൽ… ഗീതു വന്നു കേറിയപ്പോ അവൻ അവളെ എല്ലാം മറന്നു നോക്കിയിരിക്കുന്നതു ഞാൻ കണ്ടിരുന്നു. അവന്റെ കണ്ണിൽ അവളോട്‌ ഉള്ള പ്രണയം വായിച്ചു എടുക്കാൻ ആർക്കും പറ്റും ആയിരുന്നു.

നമ്മൾ അവന്റെ ചങ്ക് അല്ലേടാ.. മുഖം ഒന്നു മാറിയാൽ പോലും നമ്മൾക്കു മനസിലാവില്ലേ… പിന്നെ ആണോ ഇതു മനസിലാക്കാൻ പാട്… വരുൺ പറയുന്നത് കേട്ടു കാർത്തിയും രാഹുലും ഒന്നും മനസിലാവാതെ നിന്നു.

എനിക്ക് മനസിലായി നിങ്ങൾ എന്താ ആലോചിക്കുന്നതു എന്നു… ഞാൻ പിന്നെ കള്ളം പറഞ്ഞത് എന്തിനാണ് എന്നല്ലേ… അതു അവളെ കണ്ണിമ ചിമ്മതെ നോക്കിയിരുന്നിട്ട് നമ്മുടെ മുൻപിൽ അവളെ യക്ഷി എന്നൊക്കെ വിളിക്കുന്ന കേട്ടിട്ട് ഒരു പണി കൊടുക്കാൻ വേണ്ടി ചെയ്തത് ആണ്.

ഞാൻ കരുതിയത് അവൻ അന്നേരം തന്നെ അവൾ എന്റെ പെണ്ണ് ആണെടാ കോപ്പേന്നു പറഞ്ഞു വരോന്നു ആയിരുന്നു.

പക്ഷേ അവൻ ഒന്നും മിണ്ടാതെ എനിക്ക് വേണ്ടി സ്വയം എല്ലാം ഉള്ളിൽ ഒതുക്കി വിഷമിക്കുന്നത് കണ്ടപ്പോൾ ചങ്ക് തകർന്നു പോയെടാ.. സ്വന്തം പെണ്ണിനെ പോലും എനിക്ക് വേണ്ടി വിട്ടു തരാൻ ഒരുങ്ങുന്ന കണ്ടപ്പോ ഒരു അടിയും കൊടുത്തു ചേർത്ത് പിടിച്ചു എല്ലാം തുറന്നു പറയാൻ തോന്നിയതാ.. പക്ഷേ…. ! വരുൺ ഒരു നിമിഷം പറഞ്ഞു നിർത്തി??

പക്ഷേ??? പക്ഷേ എന്താ ടാ?? നിനക്ക് വേണ്ടി ഇത്രയും ചെയ്യാൻ തയ്യാർ ആയ അവനെ ന്തിനാ ഇനിയും വേദനിപ്പിക്കുന്നെ… പാവം അല്ലേടാ അവൻ.. കാർത്തി അപേക്ഷ രൂപേണ പറഞ്ഞു.
അതേടാ… ശിവ പാവം ആണ്.

അതു കൊണ്ടു തന്നെ ആണ് ഞാൻ പറയാത്തത്. ഇപ്പോ അവൻ ഇത്തിരി വിഷമിച്ചാലും പിന്നീട് ഒരുപാട് വിഷമിക്കതിരിക്കും എങ്കിൽ അതല്ലേ നല്ലത്? വരുൺ ഇരുവരോടും ആയി ചോദിച്ചു.

നീ എന്തൊക്കേ ആ വരുൺ പറയുന്നത്? നമുക്ക് മനസിലാകുന്ന ഭാഷയിൽ ഒന്നു പറയോ? രാഹുൽ ആയിരുന്നു ഈ തവണ ചോദിച്ചത്.

ടാ… അവൻ ഗീതുനെ ഒരുപാട് സ്നേഹിച്ചിട്ട് അവൾക്കു വേറെ ലവ് ഉണ്ടെന്ന് അറിഞ്ഞാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കിക്കേ… അല്ലെങ്കിൽ അവളൊരു നല്ല പെണ്ണ് അല്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കിക്കേ… ഞാൻ അനുഭവിച്ച വിഷമം ന്റെ ശിവ അനുഭവിക്കാൻ പാടില്ല ടാ… സ്നേഹിച്ചവൾ ചതിച്ചിട്ടു പോകുബോൾ ഉള്ള വേദന എനിക്ക് നന്നായി അറിയാം. എന്റെ ശിവ അതൊന്നും ഒരിക്കലും അനുഭവിക്കാൻ പാടില്ല.

ഇപ്പോ ഇത്തിരി വിഷമിച്ചാൽ പിന്നീട് ഒരുപാട് വിഷമിക്കണ്ടി വരില്ല എങ്കിൽ അതല്ലേ നല്ലത്? ഒരു അമ്മേടെ വയറ്റിൽ പിറന്നില്ല എങ്കിലും നിങ്ങൾ മൂന്നു പേരും എനിക്ക് എന്റെ കൂടെപ്പിറപ്പുകൾ തന്നെ ആണ്… നിങ്ങൾ ഒരു കാര്യത്തിലും വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല ടാ. പറഞ്ഞു തീരുമ്പോഴേക്കും വരുണിന്റെ കണ്ണു നിറഞ്ഞു…അതു കണ്ടു കാർത്തിയും രാഹുലും കൂടി അവനെ ചേർത്തു പിടിച്ചു.

നിന്നെ പോലെ ഒരു ചങ്ക്നെ കിട്ടാൻ ഭാഗ്യം ചെയ്യണം ടാ…. നീ ഞങ്ങൾക്ക് നമ്മുടെ കൂടെ പ്പിറപ്പൂ തന്നെ ആണെടാ… കൂടെപ്പിറപ്പ് ആകാൻ ഒരു വയറ്റിൽ ജനിക്കണം എന്നു ഇല്ലടാ ചങ്കെ… രാഹുൽ വരുണിന്റെ കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു.

അതെ ഇങ്ങനെ സെന്റി അടിച്ചു നിന്നാൽ മതിയോ.. ആ ഗീതു നമ്മുടെ കലിപ്പനു ചേരുന്ന പെണ്ണ് ആണോന്ന് നോക്കണ്ടേ… അവളുടെ ഹിസ്റ്ററിയും ജോഗ്രഫിയും ഒക്കെ ഒന്നു പൊക്കണ്ടെ … എല്ലാം ഒക്കെ ആണെങ്കിൽ അവളെ ശിവന്റെ മാത്രം ഗീതു ആക്കണ്ടേ…

ഒരുപാട് പണി ഉണ്ട്… അപ്പൊ തുടങ്ങുവല്ലേ മിഷൻ ഗീതു&ശിവ… കാർത്തിയുടെ ചോദ്യം കേട്ടു വരുണും രാഹുലും ഒരുമിച്ചു പറഞ്ഞു “ദാ തുടങ്ങി കഴിഞ്ഞു..മിഷൻ ഗീതു&ശിവ .”

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3