പ്രണയകീർത്തനം : ഭാഗം 13
നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
കാറിൽ നിന്നിറങ്ങിയ അച്ചൂന്റെ മുഖം കണ്ടു അപ്പു ഭയന്നു…
ആകെ വല്ലാതെ …കണ്ണൊക്കെ ചുവന്നു…അവൻ പല്ലു കടിച്ചുപിടിക്കുന്നുണ്ടായിരുന്നു…
കിതപ്പോടെ അവൻ സിറ്റ് ഔട്ടിലേക്കിരുന്നു…
സിറ്റ് ഔട്ടിന്റെ കൈവരികളിൽ അവന്റെ പിടുത്തം വല്ലാതങ് മുറുകുന്നത് കണ്ടു അപ്പു അവനെ തട്ടിവിളിച്ചു…
“ഡാ.. അച്ചൂട്ടാ…എന്തു പറ്റി…എന്താ നീയിങ്ങനെയിരിക്കുന്നെ…?”
“അത്…അതവളാ…അപ്പ്വേട്ട…” അവൻ കിതച്ചു…
“ആര്?”
“എന്റെ ജീവിതം തകർത്തവൾ!!!”അവൻ രോഷത്തോടെ പറഞ്ഞു..
“എന്തുവാ…എനിക്കൊന്നും മനസിലാകുന്നില്ല…നീയൊന്നു തെളിച്ചു പറ…”
അച്ചു പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ഏതൊക്കെയോ ലോക്ക് തുറന്നു ഒരു ഫോട്ടോ അപ്പൂന്റെ നേരെ നീട്ടി…
അത് കാണാൻ കഴിയാഞ്ഞിട്ടെന്ന പോലെ അതിലേക്കു നോക്കാതെയാണ് അവൻ അത് അപ്പൂന്റെ നേരെ നീട്ടിയത്..
അപ്പു ഫോൺ വാങ്ങി നോക്കി…
അച്ചൂന്റെ ഒപ്പം ചേർന്നിരിക്കുന്ന സ്വപ്നയുടെ ചിത്രം…
അവന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാളി…
മുൻപു താൻ കണ്ടിരുന്നു ഈ ഫോട്ടോ…
തന്റെ അനിയന്റെ മനോനില തകർത്ത ചിത്രം…
____അതാണ് ഇവളെ കണ്ടപ്പോൾ എവിടെയോ കണ്ട പരിചയം തോന്നിച്ചത്.____
മുൻപ് മനസിൽ മായാതെ കൊണ്ടുനടന്നിരുന്നു ഈ മുഖം..എവിടെയെങ്കിലും വെച്ചു കണ്ടാൽ രണ്ടു പൊട്ടിക്കണം എന്ന ഉദ്ദേശത്തോടെ…
അവൻ അച്ചൂനെ നോക്കി..
“ഇവൾ…???”
“ഞങ്ങളുടെ ഓഫീസിൽ ഉണ്ടായിരുന്ന രാജഗോപാൽ സാറിന്റെ മകൾ..
അവിടെ വെച്ചു ഓഫീസിലെ ഒരു ഫങ്ഷന് വന്നപ്പോൾ പരിചയപ്പെട്ടതാണ്…
പിന്നീട് ഓഫീസിലെ തന്നെ ആരുടെയെങ്കിലും വീട്ടിലെ പരിപാടികൾക്കൊക്കെ കാണുമായിരുന്നു..
ഇടക്ക് സാറിനെ കാണാൻ ഓഫീസിലും വരുമായിരുന്നു..
അങ്ങനെ എപ്പോഴോ എന്നോടുള്ള സമീപനം അത്ര ശരിയല്ല എന്ന് തോന്നിയപ്പോൾ ഞാൻ റീജക്ട് ചെയ്തു..
എന്നിട്ടും ശല്യമായിരുന്നു..പിന്നീടെപ്പോഴോ നീരജയുമായി ഉള്ള എന്റടുപ്പം മനസിലാക്കി അവൾ..
പകയോടെ കാത്തിരുന്ന്.. ഓഫീസ് ഫ്‌ങ്‌ഷനു വെച്ചെടുത്ത ഏതൊക്കെയോ ഫോട്ടോസോക്കേ ക്രോപ് ചെയ്തും മറ്റും അവൾക്കു അയച്ചു കൊടുത്തതാ…
“അതൊരു പാവം പൊട്ടിപ്പെണ്ണായിരുന്നു..അതിനു ഇതൊന്നും അറിയില്ല…ഇത് കണ്ടു താങ്ങാനാവാതെ അവൾ…..”
അച്ചു മുഖം കുനിച്ചിരുന്നു കരഞ്ഞു…
പെട്ടെന്നു തന്നെ അവന്റെ ഭാവം മാറി..
“അവളെ ഞാൻ കൊല്ലും”അവൻ പതിയെ പറഞ്ഞു…
അവന്റെ സിറ്റ് ഔട്ടിലെ തൂണിലുള്ള പിടി മുറുകി… ദേഷ്യം പൂണ്ടു ഒരേ ദൃഷ്ടിയിൽ തന്നെ ഊന്നിയിരിക്കുകയും ചെയ്തു…മിനിറ്റുകളോളം.
അവന്റെ ഭാവം മാറിയത് അപ്പൂന് മനസിലായി വരുന്നുണ്ടായിരുന്നു…
അവൻ വേഗം ചെന്നു ഒരു ഗ്ലാസ് തണുത്ത വെള്ളം കൊണ്ട് വന്നു അവനെ കുടിപ്പിച്ചു.
“അച്ചൂട്ടാ…റിലാക്സ്…”അവൻ അച്ചൂന്റെ തോളിൽ തട്ടിക്കൊണ്ടിരുന്നു…
എത്ര മണിക്കൂർ അങ്ങനെ അവനുമായി ഇരുന്നു എന്നു അപ്പുവിന് ഓരോർമയും കിട്ടിയില്ല..
ഇടക്കെപ്പോഴോ അപ്പൂന്റെ മനസിലേക്ക് കരഞ്ഞു തളർന്നു നിലത്തുകിടക്കുന്ന കീർത്തനയുടെ മുഖം തെളിഞ്ഞു വന്നു..
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സന്ധ്യക്ക് മുകളിലേക്ക് കയറിപ്പോയ വരുണ് രാത്രിയായിട്ടും ഇറങ്ങി വരാത്തത് കണ്ടു ചിത്രഅമ്മ വേവലാതിയോടെ ഇരുന്നു…
ഇടക്ക് ഒന്നു രണ്ടു തവണ രാമനാഥനും ഗിരിജയും മാറിമാറി വിളിച്ചു അവനെ…
രണ്ടുപേരോടും കുറച്ചുകഴിയട്ടെ… എന്നവൻ മറുപടി നൽകി..
ഇനിയും ക്ഷമിച്ചിരിക്കാൻ വയ്യാത്ത പോലെ ചിത്ര കാലുവേദന സഹിച്ചു മുകളിലേക്കുള്ള പടവുകൾ കയറി..
റൂം ലോക്ക് ചെയ്തിരുന്നു… അവർ തട്ടി വിളിച്ചു..
“കുട്ടാ…വാതിൽ തുറക്ക്..മോനെ.. ഉണ്ണികുട്ടാ…”
വരുണ് കട്ടിലിൽ നിന്ന് ചാടി പിടഞ്ഞു എഴുന്നേറ്റു..
വേഗം തന്നെ റൂം തുറന്നു..
“അമ്മേ..എന്തിനാ സ്റ്റെപ്പുകൾ കയറിയെ…കാല് വയ്യാത്തെയല്ലേ..?”
“എന്തുപറ്റി കുട്ടാ…”
“മോനെന്താ ദേഷ്യത്തോടെ കയറി പൊന്നേ..?”
അവർ കട്ടിലിലേക്കിരുന്നു…
അവൻ നിലത്തിരുന്നു അമ്മയുടെ മടിയിലേക്കു മുഖം ചേർത്തു കിടന്നു..
അമ്മ മകന്റെ മുടിയിഴകൾ തലോടി കൊണ്ടിരുന്നു…
ഇടക്കെപ്പോഴോ ഇടത്കയ്യിൽ ചെറുതായി നനവ് പടർന്നപ്പോൾ അവർ ഒരു ഞെട്ടലോടെ അവന്റെ മുഖം പിടിച്ചുയർത്തി…
ആ കണ്ണുകളിൽ നീർമണികൾ കണ്ടപ്പോൾ അവരുടെ നെഞ്ചു പിടഞ്ഞു…
“എന്താ കുട്ടാ…എന്തിനാ വിഷമിക്കുന്നെ നീ…””
“ജിജോ പറഞ്ഞാണല്ലോ അമ്മേ…ഞാൻ അമ്മയുടെ തീരുമാനങ്ങൾ അറിഞ്ഞത്…അമ്മയ്ക്കൊന്നു എന്നോട് പറഞ്ഞൂടായിരുന്നോ…”
“എന്ത് തീരുമാനമാണ് കുട്ടാ…”
“ശ്രീലക്ഷ്മിയുമായുള്ള കല്യാണകാര്യം..”
“എന്നോട് ചോദിച്ചിട്ട് പോരായിരുന്നോ ബാലൻ മാമയോട് വാക്ക് പറയാൻ…” അവൻ വേദനയോടെ അവരുടെ മുഖത്തേക്ക് നോക്കി….
“മോന് ഇഷ്ടമല്ലാരുന്നോ”..???
“””അല്ലാ””””
“അമ്മയാറിഞ്ഞില്ലല്ലോ കുട്ടാ…’അമ്മ കരുതി…..”
“എന്താ ഉണ്ണികുട്ടാ..അവൾ നിന്റെ മുറപ്പെണ്ണല്ലേ..” അവർ അവനോട് സ്നേഹത്തോടെ ചോദിച്ചു…
“എനിക്ക്……എനിക്ക്..വേറൊരു കുട്ടിയെ ഇഷ്ടമാണ് അമ്മെ…”
“എനിക്ക് മറക്കാൻ പറ്റില്ല അവളെ”..”ആറര വര്ഷമായിട്ടു എന്റെ നെഞ്ചിൽ കൊണ്ടു നടക്കുവാ അവളെ…”
അവർ ആശ്ചര്യത്തോടെ തന്റെ മടിയിൽ വെച്ചിരുന്ന അവന്റെ തല പിടിച്ചുയർത്തി ആ മുഖത്തേക്ക് നോക്കി…
ആ മിഴികളിൽ അത്യഗാധമായ വേദനയാണവർ കണ്ടത്…
“എവിടെയാണ്…?”
വരുണ് അവളെ കണ്ടതുമുതൽ ഏറ്റവും ഒടുവിൽ അവളുമായി വഴക്കിട്ടത് വരെയുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞു…
“എനിക്കറിയില്ല അവൾക്ക് എന്നെ വേണൊന്ന്…”
“പക്ഷെ മറക്കാനോ..ഈ ജന്മം വേറെ ഒരാളെ വിവാഹം കഴിക്കാനോ എനിക്ക് കഴിയില്ലമ്മേ…” അത്രമേൽ പ്രാണനോട് ചേർത്തു വെച്ചു പോയി….
അവൻ വീണ്ടും അമ്മയുടെ വയറിലൂടെ തന്റെ രണ്ടു കയ്യും ചുറ്റിപിടിച്ചു ആ മടിയിലേക്കു മുഖം പൂഴ്ത്തി…
നഷ്ടപ്പെടലിന്റെ വേദനകയത്തിൽ മുങ്ങിത്താഴുകയായിരുന്നു അവൻ…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അമ്മയെ വിളിച്ചാണ് ചിത്ര ആദ്യം കാര്യങ്ങൾ പറഞ്ഞത്….
ഉണ്ണിയോട് ചോദിക്കാതെയാണ് താൻ തീരുമാനം എടുത്തത് എന്നതിൽ അവർ എല്ലാവരോടും മാപ്പ് ചോദിച്ചു…
ആദ്യം കേട്ടപ്പോൾ ശ്രീബാലൻ വീട്ടിൽ കിടന്നു കുറെ കയർത്തു സംസാരിച്ചു…
മുത്തശ്ശിക്ക് നല്ല വിഷമം ഉണ്ടായിരുന്നു…
അകന്നു പോയ കണ്ണികൾ ഈ വിവാഹത്തോടെ അടുത്തിരുന്നെങ്കിൽ എന്നു ആ വൃദ്ധ ആശിച്ചു പോയിരുന്നു…
ശ്രീഹരി വിളിച്ചപ്പോഴും ആ പ്രൊപ്പോസൽ അങ്ങു വിട്ടേക്ക് എന്നാണ് പറഞ്ഞത്…
പവിത്രയും വിഷമത്തോടെയാണെങ്കിലും അത് അംഗീകരിച്ചു…
എന്നാലും ഉണ്ണിയെ പവിത്രക്ക് ഒരുപാടിഷ്ടപ്പെട്ടിരുന്നു..മരുമകനായി വരുന്നത് സ്വപ്നം കണ്ടു നടക്കുകയായിരുന്നു അവൾ…
ശ്രീബാലന് പക്ഷെ അത് ഒരു അപമാനമായാണ് തോന്നിയത്…
തൊടിയിലുടനീളം ആലോചനയിൽ നടന്ന അയാളുടെ പക്കലേക്ക് ശ്രീലക്ഷ്മി എത്തി…
“മുന്പ് ഒരു അഫയർ ഉണ്ടായിരുന്നു എന്ന് പറഞ്ഞു എന്താണ് അച്ഛാ…?”
“തന്നെയുമല്ല ആ പെണ്കുട്ടിക്ക് ഇപ്പോൾ താൽപര്യമില്ല എന്നാണറിയാൻ കഴിഞ്ഞത്…”പിന്നെന്താ പ്രോബ്ലെം..?”
“ഞാൻ സംസാരിച്ചോളാം വരുണിനോട്…അച്ഛൻ വേവലാതിപ്പെടേണ്ട…”
അങ്ങനങ്ങു വിട്ടുകളയാൻ പറ്റ്വോ.. ഈ കണ്ട സ്വത്തുക്കളും മറ്റും…അവൾ മനസിൽ ഊറിച്ചിരിച്ചു…
രാത്രി എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ അവൾ വരുണിനെ വിളിച്ചു…
അവളുടെ കോൾ കണ്ടു എടുക്കാൻ അവനു ഒരു താല്പര്യവും തോന്നിയില്ല…എങ്കിലും എടുത്തു…
“എടൊ വരുണ്….താൻ ഈ കാലത്തൊന്നും അല്ലെ ജീവിക്കുന്നെ…??
പണ്ടെങ്ങോ ഒരു ലവ്അഫയർ ഉണ്ടായിരുന്നു എന്ന് പറഞ്ഞു ഇപ്പോഴും മാനസമൈന പാടി നടക്കാനാ പ്ലാൻ…
വിട്ടുകളയെഡോ…എനിക്കുമുണ്ടാരുന്നു ഒന്നു രണ്ടെണ്ണം…”
അവൾ ആർത്തു ചിരിച്ചു…
“നമ്മൾ പ്രാക്ടിക്കൽ ആയി ചിന്തിക്കുകയല്ലേ വേണ്ടത്….”
അത്യന്തം വെറുപ്പോടെ വരുണ് ഫോൺ ഓഫ് ചെയ്തു ബെഡിലേക്കിട്ടു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സ്വപ്നയെ കുറിച്ചുള്ള കാര്യങ്ങൾ ഓർക്കുംതോറും അപ്പുവിന് ടെന്ഷന് കൂടി കൂടി വന്നു…
അച്ചുവാണെങ്കിൽ അപ്പുവിനോട് ചോദിച്ചു അവളുടെ വീടും കാര്യങ്ങളുമൊക്കെ മനസ്സിലാക്കി വെച്ചിരിക്കുകയാണ്…
അതും അപ്പുവിനെ ഭയപ്പെടുത്തുന്നുണ്ട്…എങ്കിലും അച്ചുവിനോട് തൽക്കാലം ഒന്നും ചെയ്യരുത്…പിന്നീട് ചിന്തിച്ചു എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാം എന്നു പറഞ്ഞിരിക്കുക ആണവൻ..
ചിന്നുവിന്റെ കാര്യമോർക്കുമ്പോൾ ഒരു സമാധാനവും ഇല്ല….
എന്തു ചെയ്യണമെന്നറിയാതെ അവൻ ഉഴറി….
ബൈക്കിൽ കയറി വെറുതെ ഒന്ന് കറങ്ങിയിട്ടു വരാമെന്ന് കരുതി ഓടിച്ചുപോവുകയായിരുന്നു അപ്പു…
എന്തൊക്കെയോ ചിന്തകൾ വേട്ടയാടുന്നു…അതിൽ ചിന്നുവും അച്ചുവും വരുണും സ്വപ്നയുമെല്ലാം ഉണ്ട്….
ഇടയിലെപ്പോഴോ അച്ചുവിന്റെ പണ്ടത്തെ അവസ്ഥയിൽ ചിന്നുവിന്റെ മുഖം അവന്റെ മനോപദത്തിലൂടെ ഒന്നു പാളി നീങ്ങി…
ആക്സിലേറ്ററിൽ അമർന്ന കൈകൾ പിന്നീട് ചെന്നു നിന്നത് വരുണിന്റെ വീടിന്റെ മുന്നിലായിരുന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ടി വി കണ്ടുകൊണ്ടിരുന്നപ്പോഴാണ് പുറത്തു വന്ന ആളെ ദേവരാജ് കണ്ടത്..
കൂടെ വർക്ക് ചെയ്യുന്ന സുഭാഷ്…
“എടൊ… സർപ്രൈസ് ആയിരിക്കുന്നല്ലോ…എന്താ ഈ വഴി..”
“കാര്യമുണ്ട്..” സുഭാഷ് ചിരിയോടെ അകത്തു കയറി…
“ശ്രീ…ഒരു ചായ…”ദേവരാജ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
“എന്താടോ… കാര്യം പറ…”
“ഒന്നുമില്ല ദേവാ…മോൾക്കൊരു പ്രൊപ്പോസൽ…”
“എന്റെ ഒരു ബന്ധുവിന്റെ മോനാ..
അവർ ആലോചിക്കാൻ താല്പര്യമുണ്ട് ഒന്നു അവിടെ വരെ പോയി വരാം എന്നൊക്കെ പറഞ്ഞു സ്ഥലം പറഞ്ഞപ്പോൾ ആണ് തന്റെ മോള് ആണെന്ന് മനസിലായത്…
ഞാൻ പറഞ്ഞു…ഞാൻ തന്നെ പോയി ചോദിച്ചിട്ട് വരാമെന്ന്….
പയ്യൻ നേവിയിലാ….മോൾടെ കൂടെ +2 വിനു ഒന്നിച്ചു പടിച്ചതാ…
അച്ഛനും അമ്മയുമൊക്കെ നമ്മളെ പോലെ തന്നെ…ഗവണ്മെന്റ് എംപ്ലോയീസ്…”””
“എടോ അതിനു അവൾ പടിക്കുകയല്ലേ…”
“ഏയ്..ഇപ്പൊ തന്നെ കെട്ടണമെന്ന് അവർക്ക് ഒരു നിര്ബന്ധവുമില്ല…
ഒരുറപ്പ്…അതു മതി അവർക്ക്….
അങ്ങനെയെങ്കിൽ അവൻ ലീവിന് വന്നിട്ടുണ്ട്…ഇപ്പൊ ഒരു ചടങ്ങ്…അത്രേ വേണ്ടൂ….
പിന്നെ തനിക്കും മോൾക്കും എപ്പോഴാണോ പറ്റുന്നെ…അപ്പൊ മതിയത്രെ കല്യാണം…
അവൻ ഇത്തിരി മോഹിച്ചു പോയി തന്റെ കുട്ടിയെ…അതാണ് കാര്യം…
ചായ കൊണ്ടു വന്ന ശ്രീകലയും എല്ലാം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു…
ദേവരാജ് ആലോചനയോടെ ശ്രീകലയുടെ മുഖത്തേക്ക് നോക്കി…
പ്രിയതമയുടെ മുഖത്തെ പ്രസാദം അയാളിലേക്കും പടർന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വരുണിന്റെ വീടിന്റെ കോളിംഗ് ബെല്ലിൽ വിരലമർത്തി അപ്പു അക്ഷമയോടെ നിന്നു..
ചിത്രഅമ്മയാണ് വാതിൽ തുറന്നത്…
“വരുണ് ഇല്ലേ…”?
“ഉണ്ടല്ലോ മോനെ..മുകളിലാണ്…”
“ഞാൻ അങ്ങോട്ട് ചെല്ലാം…”
അവൻ സ്റ്റയർ കയറി…
വരുണ് ബാൽക്കണിയിൽ ആയിരുന്നു…
അപ്പു അങ്ങോട്ട് ചെന്നു…
“വരുണ് ഡാ…”
അപ്പുവിനെ കണ്ടു അവൻ അതിശയിച്ചു….
രണ്ടുപേരും കൂടി അവിടിരുന്നു….
എവിടുന്നു തുടങ്ങണം എന്നു അപ്പുവിന് ഒരെത്തും പിടിയും കിട്ടിയില്ല…
എങ്കിലും ‘ഒരിക്കലും പറയില്ല’ എന്നു പറഞ്ഞു കീർത്തനയോടു സത്യം ചെയ്ത കാര്യങ്ങൾ മനസിൽ അവളോട് ക്ഷമാപണം നടത്തി വരുണിനോട് തുറന്നു പറഞ്ഞു….
“”””പറയൂ വരുണ്…നീ സ്വപ്നക്ക് മെസേജസ് അയക്കാറുണ്ടാരുന്നോ…?
അവളുമായി ബുള്ളറ്റിൽ.?????…പിന്നെ ആ ബുക്സ്റ്റാളിന്റെ മുന്നിൽ രണ്ടു പേരും കൂടി..കാറിൽ….ഏതോ ഒരു കെട്ടിടത്തിലേക്ക്….???????
ഇത് മറ്റാരും കണ്ടത് അല്ല…ചിന്നു നേരിട്ട് കണ്ടതാണ്…ചിന്നു മാത്രം!!!””””
വരുണ് ആ ദിവസങ്ങൾ ഓർത്തെടുക്കാൻ ശ്രെമിച്ചു…
പെട്ടെന്നാണ് അപ്പൂന്റെ ഫോൺ റിങ് ചെയ്തത്….
അവൻ ഫോൺ എടുത്തു നോക്കി…
ദേവരാജ് ആയിരുന്നു ഫോണിൽ…
“ആഹ്!കൊച്ചച്ചാ…എന്തുണ്ട്…???
“ആഹ്..അപ്പു…ഒരു ഗുഡ് ന്യൂസുണ്ട്…
“എന്താ കൊച്ചച്ചാ…?”..
ചിന്നൂന് ഒരു ആലോചന….കേട്ടിടത്തോളം കൊള്ളാം…
അപ്പൂന്റെ നെഞ്ചിൽ അടുത്ത ഇടി വെട്ടി…
അവൻ ഫോൺ സ്പീക്കറിൽ ഇട്ടു..വരുണിനെ കണ്ണു കൊണ്ടു ശ്രെദ്ധിക്കാൻ ആംഗ്യം കാട്ടി…
എന്റെ ഒരു ഫ്രണ്ടിന്റെ ഫാമിലിയിൽ നിന്നാ…ചെക്കൻ നേവിയിലാ…ദേവരാജ് തുടർന്നു….
നമുക്കതോന്നു പ്രോസിഡ് ചെയ്താലോ….?””
“അ… അതിനു അവൾ പടിക്കുകയല്ലേ കൊച്ചച്ചാ….”അവൻ വിക്കി…
“ഏയ്… കല്യാണം ഇപ്പൊ വേണമെന്നില്ല അവർക്ക്….എൻഗേജ്‌മെന്റ് നടത്തി വെക്കണം അത്രേയുള്ളൂ…”
“അവൾ എന്തുപറഞ്ഞു …കൊച്ചച്ചാ…??””
“നീ പറഞ്ഞ പോലെ തന്നെ…പഠിക്കണം…PhD എടുക്കണം…എന്നൊക്കെ…”
“അതിനൊന്നും അവർക്ക് ഒരു തടസ്സവുമില്ല…”…
“അപ്പൊ നമുക്ക് ഫോർവെഡ് ചെയ്യാല്ലെടാ…”
“നീ ഫ്രീ ആകുമ്പോൾ ഇങ്ങോട്ടൊന്ന് വാ..”
“ആദിത്യൻ എന്നാ ചെക്കന്റെ പേര്….”
അപ്പുറത്ത് കോൾ കട്ടായി…
അപ്പു വരുണിനെ നോക്കി…
ഇരു കൈകൾ കൊണ്ടും നെറ്റിയിൽ വിരലമർത്തി .. മിഴികളടച്ചു തളർച്ചയോടെ അവൻ താഴേക്കു നോക്കിയിരുന്നു…..💕💕
തുടരും…💕