Thursday, December 19, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 2

രചന: ആമി

പാർവതി രാവിലെ റെഡി ആയി വന്നു….. പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുമിത്ര ഒന്നും മിണ്ടിയില്ല…. അവളും മൗനം പാലിച്ചു…. മാധവനോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി….. ഇത് പാർവതി…. മാധവന്റെയും സാവിത്രിയുടെയും ഏക മകൾ…. ടൗണിൽ ഉള്ള ഒരു യു പി സ്കൂളിൽ ടീച്ചർ ആണ് പാർവതി…. കുറച്ചു ദൂരം നടന്നതും അവളെ കാത്തു വഴിയിൽ ദേവി ഉണ്ടായിരുന്നു…. ദേവിയുടെ മുഖത്തെ വാട്ടം കണ്ടപ്പോൾ തന്നെ പാർവതിക്ക് കാര്യം മനസ്സിലായി…. ദേവി അവളുടെ കളി കൂട്ടുകാരി ആണ്….

പിന്നെ ദേവി ടൗണിൽ തന്നെ ഒരു ചിട്ടി കമ്പനിയിൽ സ്റ്റാഫ് ആണ്… രണ്ടു പേരും ഒരുമിച്ചു ആണ് വരവും പോക്കും എല്ലാം…. ഇടവഴി കഴിഞ്ഞു പാടം കടന്നു വേണം കവലയിൽ എത്താൻ…. കവല എത്തും വരെ രണ്ടാളും ഒന്നും മിണ്ടിയില്ല…. എന്താടി……നിന്നെ ആരെങ്കിലും പെണ്ണ് കാണാൻ വന്നോ…. മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ… പാർവതി തമാശ രൂപേണ പറഞ്ഞു… അതു കേട്ട് ദേവി അവളെ ദേഷ്യത്തിൽ നോക്കി…

. നിന്നോട് ആരാ പാറു അയാളെ തല്ലാൻ പറഞ്ഞത്… ഇന്നലെ ഒന്നും പറയാതിരുന്നത് ഞാൻ അപ്പോളത്തെ ഷോക്കിൽ ആയിരുന്നു…. അവൻ ഇനി എന്തെങ്കിലും ചെയ്യുമോ എന്ന പേടിയില ഞാൻ…. നിനക്ക് ഒരു കൂസലും ഇല്ലല്ലോ… പിന്നെ ആ പീറ ചെറുക്കനെ പേടിക്കാൻ ഞാൻ നീ അല്ല…. അവൻ എന്തെങ്കിലും പറഞ്ഞോട്ടെ കരുതിയാൽ പോരെ… അത്രയും ആളുകളെ മുന്നിൽ വെച്ച നീ അവനെ അപമാനിച്ചേ…. വെറുതെ ഇരിക്കില്ല അവർ…. വരട്ടെ… എനിക്കും അതു തന്നെയാ ആവശ്യം…. എന്റെ പാറു….

നീ എന്താ ഇങ്ങനെ…. അപ്പോളേക്കും ബസ് വന്നു…. ടൗണിൽ ഇറങ്ങി രണ്ടു പേരും നടന്നു…. ദേവിയുടെ ഓഫീസ് റോഡിൽ തന്നെ ആണ്…. പാർവതിക്ക് ഒരു ചെറു റോഡ് നടന്നു വേണം സ്കൂളിൽ എത്താൻ…. ദേവിയോട് യാത്ര പറഞ്ഞു പാറു സ്കൂളിലേക്കു നടന്നു…. അവളെ വീക്ഷിച്ചു കൊണ്ട് മൂന്നു ജോഡി കണ്ണുകൾ ആ റോഡിൽ നിന്നിരുന്നു…. പാർവതി അതൊന്നും കണ്ടില്ല…. അവൾ പോയതും കാശിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നിറഞ്ഞു…. സ്റ്റീയറിൽ ബലമായി പിടിച്ചു അവന്റെ കണ്ണുകൾ ചുവന്നു….

കാശി….. ഇന്ന് വൈകുന്നേരം ഇവിടെ വെച്ചു അവളെ എനിക്ക് തിരിച്ചു തല്ലണം… വേണ്ട…. സമയം ആയിട്ടില്ല….. കാശിയുടെ വാക്കുകൾ കേട്ട് സഞ്ജയും നിവേദും പരസ്പരം നോക്കി…. അവന്റെ മനസ്സിൽ ഉള്ളത് എന്താണെന്നു അവർക്ക് മനസിലായില്ല…. കാശി നീ എന്താ ഉദ്ദേശിക്കുന്നത്….. നിവേദ് ആകാംഷയോടെ ചോദിച്ചു…. അവനെ രൂക്ഷമായി ഒന്ന് നോക്കി കാശി ജീപ്പ് സ്പീഡിൽ എടുത്തു…. അതു ചെന്ന് നിന്നത് അവരുടെ സ്ഥിരം ഒത്തുകൂടൽ സ്ഥലം ആയ ആ പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു….

മൗനം ആയിരിക്കുന്ന കാശിയോട് അവർ ഒന്നും ചോദിച്ചില്ല…. കാശി സിഗരറ്റ് വലിച്ചു ഊതി വിട്ട് കൊണ്ടേ ഇരുന്നു….. അവളെ….. അവളെ എനിക്ക് ഒറ്റയ്ക്ക് കിട്ടണം….. നിവേദും സഞ്ജയും പരസ്പരം അന്തം വിട്ട് നോക്കി…. കാശി…. ഡാ… ഒന്നും ചോദിക്കണ്ട….. അവളുടെ മേലെ ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് കിട്ടണം…. എന്താ മോനെ കാശി….. അസ്ഥിക്ക് പിടിച്ചോ…. സഞ്ജയ്‌ തമാശ കലർത്തി പറഞ്ഞു… കാശി ചെറു ചിരിയോടെ നിന്നു…. പെണ്ണ് എന്ന വർഗത്തോട് എനിക്ക് പുച്ഛം ആണ്……

പെറ്റ തള്ള തന്നെ സ്വന്തം സുഖം തേടി പോയില്ലേ…. പിന്നെ ഒരുത്തിയോടും എനിക്ക് ഒരു അലിവും തോന്നിയിട്ടില്ല…. പക്ഷെ…. ഒന്ന് നിർത്തി അവൻ നിവേദിനോട് പറഞ്ഞു…. ഇനി കുറച്ചു ദിവസം അവരുടെ അടുത്ത് പോകരുത്… ഞാൻ പറയുമ്പോൾ മാത്രം…. എന്താ ഡാ… നിന്റെ മനസ്സിൽ…. നിനക്ക് അവളെ അറിയുമോ… കാശി ഒന്നും മിണ്ടാതെ പോയി… അവർക്ക് എന്തൊക്കെയോ സംശയം ഉടലെടുത്തു…. കാശിയെ നന്നായി അവർക്ക് അറിയാം…. മനസ്സിൽ ഉള്ളത് എന്തായാലും പുറത്തു കാണിക്കില്ല…

അതു ആര് ചോദിച്ചാലും പറയില്ല…. വൈകുന്നേരം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ദേവി ചുറ്റും നോക്കി കൊണ്ടേ ഇരുന്നു… അതു കണ്ടു പാർവതി ചിരിച്ചു…. നീ ചിരിച്ചോ…. നീ കാരണം ഇപ്പൊ പുറത്തു ഇറങ്ങാൻ പേടി ആണ്… അതു ഒരു നരമ്പു രോഗി ആയിരുന്നു.. കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ പോയി…. അതിനു നീ എന്തിനാ ഭയപ്പെടുന്നെ…. അവൻ ഇനി ഈ പരിസരത്ത് വരില്ല…. ബസ് വന്നു അവർ കയറി പോയി…. അവർക്ക് പുറകിൽ കാശിയുടെ രഥം ഉണ്ടായിരുന്നു…. ബസ്സിൽ സൈഡ് സീറ്റിൽ ഇരിക്കുന്ന പാർവതിയിൽ അവന്റെ കണ്ണുകൾ ഉടക്കി….

കാറ്റിൽ പാറി പറക്കുന്ന അവളുടെ മുടിയിളകൾ നോക്കി അവൻ കുറച്ചു സ്പീഡ് കൂട്ടി….അവളുടെ ഒപ്പം വണ്ടി കൊണ്ട് പോയി…. കൂളിംഗ് ഗ്ലാസിനിടയിലൂടെ അവളുടെ കുഞ്ഞു മൂക്കുത്തിയിൽ അവന്റെ നോട്ടം ഉടക്കി…. പാർവതി കുടു കുടു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ഒരു ചെറുപ്പക്കാരൻ തന്നെ നോക്കി തന്നെ വണ്ടിയിൽ പോകുന്നത് കണ്ടു….. പാർവതി നോക്കിയതും കാശി വേഗം നോട്ടം പിൻവലിച്ചു വണ്ടി സ്പീഡിൽ വിട്ടു….. പാർവതി അവനെ തന്നെ നോക്കി…. എവിടോയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി അവൾക്ക്….

അവളുടെ മനസ്സിൽ പെട്ടന്ന് തന്നെ ആ ഗവണ്മെന്റ് സ്കൂളിന്റെ വരാന്ത നിറഞ്ഞു വന്നു…. ഡി…. ഇറങ്ങുന്നില്ലേ…. ദേവിയുടെ ചോദ്യം ആണ് അവളെ സ്വബോധം വീണ്ടുടുപ്പിച്ചത്….. ബസ് ഇറങ്ങി നടക്കുമ്പോളും പാർവതിയുടെ ഉള്ളിൽ ആ മുഖം മാത്രം ആയിരുന്നു…. എന്താടി…. കുറച്ചു നേരം ആയി ഞാൻ കാണുന്നു… എന്താ പെട്ടന്ന് ഒരു വാട്ടം പോലെ…. ഏയ്യ്… ഒന്നുല്ല ഡി…. പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു…. വീട്ടിൽ എത്തി അമ്മയോട് ഒരു കുഴപ്പമില്ല എന്ന് പറഞ്ഞു….സുമിത്ര ആശ്വാസം കൊണ്ട്…

. അവളോട്‌ ഇനി ഒന്നിനും പോകരുതെന്ന് ഉപദേശിച്ചു…. രാത്രി അത്താഴം കഴിഞ്ഞു കിടന്ന അവൾക്ക് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു….യാത്രയിൽ കണ്ട ആ മുഖം അവൾ തിരഞ്ഞു കൊണ്ടിരുന്നു…. അവസാനം അവൾ എഴുന്നേറ്റു ലൈറ്റ് ഇട്ടു…. അലമാര തുറന്നു ആ പഴയ പെട്ടി എടുത്തു…. അതിൽ നിന്നും ഒരു ചെറിയ ഒരു പെട്ടി എടുത്തു തുറന്നു…. അതിൽ മുഴുവൻ എഴുത്തുകൾ ആയിരുന്നു… അതിൽ നിന്നും ഒന്ന് എടുത്തു അവൾ തുറന്നു വായിച്ചു…. ”

പാറു….. നിന്റെ ആ കൊലുസിന്റെ താളം ഉണ്ടല്ലോ….നീ വരാന്തയിൽ കൂടി നടന്നു പോകുമ്പോൾ അതിന്റെ താളം വന്നു പതിക്കുന്നത് എന്റെ നെഞ്ചിൽ ആണ്…. പെണ്ണെ… നിന്റെ ഓരോ താളവും എന്റെ ഹൃദയത്തിൽ വന്നു നിറയുന്നു…. ” അതു വായിച്ചു ചുണ്ടിൽ നനുത്ത ചിരിയോടെ അവൾ കിടന്നു…. വീണ്ടും അതിൽ കണ്ണോടിച്ചു കൊണ്ട് അവൾ നനുത്ത ശബ്ദത്തിൽ വായിച്ചു…. “നാഥൻ…… നിന്റെ നാഥൻ…. ” കാശി ബാൽക്കണിയിൽ സിഗരറ്റ് വലിച്ചു കൊണ്ട് നിന്നു…. അവന്റെ ഉള്ളിൽ അപ്പോൾ ആ ചുവന്ന മൂക്കുത്തിയുടെ തിളക്കം മാത്രം ആയിരുന്നു….

ഇത്രയും കാലം കഴിഞ്ഞിട്ടും അവളുടെ ഓരോന്നും തന്നിൽ ഇന്നും ഒരു ലഹരി തന്നെ ആണ് എന്നവന് തോന്നി….മനസ്സിൽ ഒരു കുളിരു വന്നെങ്കിലും അടുത്ത നിമിഷം തന്നെ അതു ക്രോധത്തിനു വഴി മാറി…. ഇല്ല…. അവളുടെ സാമീപ്യം പോലും താൻ ആഗ്രഹിച്ചു കൂടാ…. അവളെ കുറിച്ച് ഓർക്കാനേ പാടില്ല…. കാശി വേഗത്തിൽ വന്നു ഷെൽഫിൽ നിന്നും ഒരു കുപ്പി എടുത്തു കുടിച്ചു….

അവൻ മുഷ്ടി ചുരുട്ടി ചുമരിൽ അടിച്ചു…. ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു… നമ്മൾ കാണാൻ സമയം ആയി പാർവതി…. അടുത്ത അങ്കം കുറിക്കാൻ…. പക്ഷെ അന്നത്തെ പോലെ പീറ ചെറുക്കൻ അല്ല ഞാൻ ഇന്ന്….. ഇത് കാശിയുടെ സാമ്രാജ്യം ആണ്…. ഇവിടെ ഞാൻ മാത്രമേ ജയിക്കു…. കുപ്പിയിലെ മദ്യം മുഴുവൻ കുടിച്ചു തീർത്തു അവന് അതു വലിച്ചെറിഞ്ഞു…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…