പാർവതി പരിണയം : ഭാഗം 16
എഴുത്തുകാരി: അരുൺ
പിന്നെ മനു നീ നാളെ അങ്ങോട്ട് ഒന്ന് വരണേ കല്യാണം ഒക്കെ അല്ലേ ഒന്ന് വീടൊക്കെ പെയിൻറ് അടിക്കണം അത് കേട്ടതോടെ മീനാക്ഷി പാർവതിയുടെ എടുത്തു പറഞ്ഞു ചേട്ടൻറെ ഒരാഴ്ചത്തെ ജോലി പോയി അതെന്തു പറ്റി. അമ്മാവൻറെ വീട്ടിൽ ജോലിക്കു പോയാൽ ചേട്ടൻ കാശ് പേടിക്കില്ല അത് അറിയാവുന്നത് കൊണ്ട് അമ്മാവൻ ചേട്ടനെ മാത്രമേ ജോലിക്ക് വിളിക്കാറുള്ളൂ
പണ്ടൊക്കെ ഞങ്ങൾ കളിയാക്കുമായിരുന്നു ഗായത്രിയെ കാണാൻ ആയിട്ടാണ് ചേട്ടൻ അവിടെ ജോലിക്ക് പോകുന്നത് എന്നു പറഞ് ഇപ്പോഴല്ലേ അറിഞ്ഞത് ചേട്ടൻറെ മനസ്സിൽ ഈ പാർവതി കോച്ച് ആണെന്ന് പാർവ്വതി ഒരു ചെറുചിരിയോടെ മീനാക്ഷിയെ നോക്കി പറഞ്ഞു ഓഹോ അങ്ങനെയൊക്കെ ഉണ്ട് ഇല്ലേ ഇപ്രാവശ്യം അമ്മാവൻ അങ്ങനെ ഓസിന് പണി ചെയ്യിക്കേണ്ട
അയ്യോ അമ്മാവാ ഇതൊക്കെ നേരത്തെ പറയണ്ടായിരുനോ ഇതിപ്പോ മനു ചേട്ടനും ഞാനും കൂടി തിരുവനന്തപുരത്ത് പോവുകയാണല്ലോ രണ്ടു ദിവസം കഴിഞ്ഞേ വരൂ സാരമില്ല മനു ചേട്ടൻ കൂടെ ജോലി ചെയ്യുന്ന ആൾക്കാരെ പറഞ്ഞുവിടും പാർവതിയുടെ പറച്ചിൽ കേട്ട് മനുഷ്യൻറെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി
തിരുവനന്തപുരത്തേക്ക് ഞാനോ എപ്പോ അവൻ മനസ്സിൽ പറഞ്ഞു ശരിയാ അമ്മാവാ ചേച്ചിയും ചേട്ടനും നേരത്തെ തീരുമാനിച്ചതാണ് ഇനിയിപ്പോൾ അത് മാറ്റാനും പറ്റില്ല ചേച്ചിയുടെ എന്തോ ജോലിക്കുള്ള ആവശ്യത്തിനാണ് മീനാക്ഷി കൂടി പറഞ്ഞതോടെ അമ്മാവൻ മനുവിനെ നോക്കി പറഞ്ഞു നിനക്ക് വരാൻ പറ്റില്ലെങ്കിൽ നീ ആരെയെങ്കിലും പറഞ്ഞു വിട് ഇനിയും ഒത്തിരി എടുത്ത പറയാനുണ്ട്
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ജാനകി എന്നും പറഞ്ഞ് അമ്മാവനും അമ്മായിയും അവിടുന്ന് ഇറങ്ങി മോളെ നാളെ നീ എന്തിനാ തിരുവനന്തപുരത്ത് പോകുന്നത് മീനാക്ഷി യാണ് മറുപടി പറഞ്ഞത് അമ്മ ഞാൻ പറയുന്നത് കേട്ടില്ലേ ചേച്ചിക്ക് നാളെ തിരുവനന്തപുരത്ത് ജോലിയുടെ ആവശ്യത്തിന് പോകണമെന്ന് അത് ഞാൻ കേട്ടു എന്നോട് ഒന്നും പറഞ്ഞില്ല അതുകൊണ്ട് ഞാൻ ചോദിച്ചെന്നേയുള്ളു എന്നും പറഞ്ഞ് ജാനകിയമ്മ അകത്തേക്ക് കയറിപ്പോയി
അമ്മയുടെ പുറകെ മീനാക്ഷിയും പാർവതിയും അടുക്കളയിലേക്ക് പോയി ഭഗവാനെ ഇവളുമാര് രണ്ടുംകൂടി എന്തൊക്കെയാ പറഞ്ഞത് നാളെ ഞാൻ ഇവളുടെ കൂടെ തിരുവനന്തപുരത്ത് പോകേണ്ടി വരുമോ മനു മനസ്സിൽ പറഞ്ഞു മീനാക്ഷി നീ എന്തിനാ അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത് ചേച്ചി എന്തോ പറഞ്ഞാലും ആരും അമ്മയ്ക്ക് അമ്മാവൻ എന്ന് പറഞ്ഞാൽ ജീവനാണ് നമ്മൾ ചുമ്മാതെ പറഞ്ഞതാണെന്ന് അറിഞ്ഞാൽ അമ്മയ്ക്ക് വിഷമമാകും അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ഇനിയിപ്പം ഞാൻ രണ്ടുദിവസം എന്തുചെയ്യും
നാളെ തിരുവനന്തപുരത്ത് പോകാതിരുന്നാൽ അമ്മ ചോദിക്കില്ലേ അത് കുഴപ്പമില്ല നിങ്ങൾ രണ്ടുപേരും കല്യാണം കഴിഞ്ഞിട്ട് എവിടെയും പോയിട്ടില്ലല്ലോ അതുകൊണ്ട് രണ്ടുദിവസം എവിടെയെങ്കിലും പോയി അടിച്ചു പൊളിച്ചിട്ടു വാ എന്ന് പറഞ്ഞ് അവള് പോയി ബെസ്റ്റ് ഞങ്ങൾ രണ്ടും കൂടി പോയാൽ നന്നായിരിക്കും അടിച്ചുപൊളിക്കുകയല്ല നടക്കാൻ പോകുന്നത് ഇടിച്ചുപൊളി ആയിരിക്കും
തുടരും