Wednesday, January 22, 2025
Novel

പാർവതി പരിണയം : ഭാഗം 14

എഴുത്തുകാരി: ‌അരുൺ

പാർവതി അമ്മായിയെ കടിച്ചു തിന്നാനുള്ള ദേഷ്യത്തിൽ നിൽക്കുകയായിരുന്നു അമ്മയും മീനാക്ഷിയും എന്തു വേണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അമ്മേ എന്തൊക്കെയാ പറയുന്നേ ഒന്ന് മിണ്ടാതിരി ക്കാമോ ചേച്ചി അമ്മയുടെ സ്വഭാവം ഇങ്ങനാണ് ചേച്ചി അതൊന്നും കാര്യമാക്കണ്ട പിന്നെ ചേച്ചി എൻറെ മുറചെറുക്കനെ തട്ടിയെടുത്തു കളഞ്ഞല്ലോ എന്നാലും മനുചേട്ടാ എന്നോട് പോലും മിണ്ടാത്ത ചേട്ടൻ ഇതെങ്ങനെ ഒപ്പിച്ചു.

അതൊക്കെ അങ്ങ് പറ്റിപ്പോയി ഇനി പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ അതു പറഞ്ഞപ്പോൾ പാർവ്വതി മനുവിനെ രൂക്ഷമായി ഒന്ന് നോക്കി എന്നിട്ട് പാർവതി അമ്മയോട് പറഞ്ഞു എന്നാൽ ഞാൻ വീട്ടിലേക്ക് പോയിട്ട് വരാം ഇവരെല്ലാം ഇപ്പോൾ ഇവിടെ ഉണ്ടല്ലോ ഞാൻ പെട്ടെന്ന് വരാം അയ്യോ ചേച്ചി ഞങ്ങളും ഇറങ്ങുകയാണ് എനിക്ക് കോളേജിൽ ഒന്ന് പോണം പാർവതി പോയി കഴിഞ്ഞ് അവരും.

തിരിച്ചു പോയി പാർവതി തിരിച്ചു വന്നപ്പോഴേക്കും മനു മീനാക്ഷിയും അമ്മയും യും തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു മോളു വന്നോ ഞാനിപ്പോൾ വിളിക്കാൻ പോയതേയുള്ളൂ മോള് വരണ്ട എന്നു പറയാൻ ഇവനെ ഡിസ്ചാർജ് ചെയ്തു ഞങ്ങൾ അങ്ങോട്ട് വരാൻ ഇറങ്ങുകയായിരുന്നു അതൊന്നും കുഴപ്പമില്ല ഞാൻ എല്ലാവർക്കും ഉള്ള ചോറ് കൊണ്ടുവന്നിട്ടുണ്ട് നിങ്ങള് ചോറ് കഴിക്കാൻ പോയി ബില്ല് ഒക്കെ അടച്ചിട്ട് വരാം എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയി

ഡാ മോളെയും കൊണ്ടാണോ ആണോ ബില്ല് അടുപ്പിക്കുന്നത് നിൻറെ കയ്യിൽ കാശ് ഒന്നും ഇല്ലേ അത് അമ്മേ ഉള്ളതെല്ലാം നുള്ളി പറക്കിയാണ് രണ്ടുമൂന്നു ദിവസം മുമ്പ് ബാങ്കിലെ ലോൺ അടച്ചത് ഇനിയിപ്പം എൻറെ കയ്യിൽ എവിടുന്നാ ഞാൻ വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട് എവിടുന്നെങ്കിലും മറിച്ച് തരാൻ അവൻ ഇപ്പോൾ വരും ഇനിയിപ്പോ അതിൻറെ കാര്യം ഇല്ലല്ലോ ചേട്ടാ ചേച്ചി കാശ് അടക്കുവാൻ പോയില്ലേ അപ്പോഴേക്കും പാർവതി റൂമിലേക്ക് വന്നു

അമ്മേ ബില്ല് അടച്ചു ഇനി നമുക്ക് പോകാം ഞാൻ ഒരു വണ്ടി വിളിച്ചു കൊണ്ടു വരാം എന്നും പറഞ്ഞ് അവൾ വീണ്ടും പുറത്തേക്ക് പോയി അതിൻറെ പുറകെ അവരും പുറത്തേക്ക് വന്നു അവർ വീട്ടിലേക്ക് വന്നു കുറച്ച് കഴിഞ്ഞപ്പോൾ വിഷ്ണു അവിടേക്ക് വന്നു ഞാൻ ഹോസ്പിറ്റലിൽ വന്നപ്പോഴേക്കും നിങ്ങൾ ഇങ്ങു പോരുന്നു ഞാൻ പറഞ്ഞ കാര്യം കിട്ടിയോ കുറച്ചു കഷ്ടപ്പെട്ടു അതുകൊണ്ടാ താമസിച്ചത്

എന്തായാലും കിട്ടി ഇന്ന പലിശ ഇച്ചിരി കൂടുതലാണ് അത് കുഴപ്പമില്ല എന്തായാലും ആവശ്യം നടക്കണ്ടേ എന്നാൽ ഞാൻ പോട്ടെ നീ കുറച്ചു പോയി റസ്റ്റ് ചെയ്യ് എന്നും പറഞ്ഞ് വിഷ്ണു പോയി വിഷ്ണു പോയി കഴിഞ്ഞ് മനു റൂമിലേക്ക് പോയി പിന്നെ കിടക്കാൻ സമയം ആയപ്പോഴാണ് പാർവതി റൂമിലേക്ക് വന്നത് മനു ഇതുവരെ ഉറങ്ങിയില്ലേ ഞാൻ നീ വരുന്നത് കാത്തിരിക്കുകയായിരുന്നു എന്തുപറ്റി ഇന്ന് ഹോസ്പിറ്റലിൽ ചിലവായ കാശിൻറെ കാര്യം സംസാരിക്കാനാണ്

എത്ര ആണെന്ന് പറഞ്ഞാൽ തരാം ഓ അതാണോ ബില്ല് ഒക്കെ എൻറെ കയ്യിൽ ഉണ്ട് ഞാൻ എടുത്തു തരാം കൂടി നോക്കിയിട്ട് നാളെ തന്നാൽ മതി എന്നും പറഞ്ഞ് അവൾ പോയി കിടന്നു വേണ്ടായിരുന്നു ഒന്ന് ചുമ്മാതെ ചോദിച്ചതാണ് ഞാൻ വിചാരിച്ചു വേണ്ടാന്ന് പറയുമായിരിക്കും എന്ന് ഇനിയിപ്പോൾ കൊടുക്കാതിരുന്നാൽ നാണക്കേട് ആകുമല്ലോ ഇതിപ്പോ പലിശക്കാരന് കാശ് കൊടുക്കാൻ വേറെ വഴി നോക്കേണ്ടി വരും മനു മനസ്സിൽ പറഞ്ഞു

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10

പാർവതി പരിണയം : ഭാഗം 11

പാർവതി പരിണയം : ഭാഗം 12

പാർവതി പരിണയം : ഭാഗം 13