നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

എന്താണ് സംഭിവിച്ചതെന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു.ഞാൻ നോക്കുമ്പോൾ ശ്രീക്കുട്ടിയാകെ അമ്പരന്ന് നിൽക്കുകയാണ്.

“ഓ..സോറി”

ഞാൻ ചെറുക്കനോട് സോറി പറഞ്ഞിട്ട് ഒരുവെളള തോർത്തെടുത്ത് കൊടുത്തു. എല്ലാവർക്കും മുമ്പിൽ അബദ്ധക്കാരിയെപ്പോലെ നിന്നിരുന്ന ശ്രീക്കുട്ടിയെ വിളിച്ചു ഞാൻ എന്റെ മുറിയിലേക്ക് കൊണ്ടുപോയി..

“എന്ത് പറ്റി ശ്രീക്കുട്ടി”

ഞാൻ ചോദിച്ചെങ്കിലും മറുപടിയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു. കരഞ്ഞു തീരട്ടെയെന്ന് കരുതി ഞാനും കാത്തിരുന്നു.

കുറച്ചു സമയം കഴിഞ്ഞാണ് ശ്രീ കരച്ചിൽ നിർത്തിയത്.അവൾ ജനാലക്ക് അരികിൽ ചെന്ന് പുറത്തേക്ക് കണ്ണും നട്ടു നിന്നു.ഞാൻ അവളുടെ തോളിൽ കൈവെച്ചു..

“നിനക്ക് എന്ത് സങ്കടമാണെങ്കിലും ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ കുറച്ചു ആശ്വാസം കിട്ടില്ലേ”

ശ്രീക്കുട്ടി എനിക്ക് അഭിമുഖമായി തിരിഞ്ഞു.

“എനിക്ക് നിന്നോടൊന്നും ഒളിപ്പിക്കാനില്ല ശൈലി.ഞാൻ എല്ലാം തുറന്നു പറയാം. കുറച്ചു കൂടി കഴിയട്ടെ”

എനിക്ക് ശ്രീയെ മനസിലാക്കാൻ കഴിയുമായിരുന്നു.ഞാനുടനെ അവളെ റൂമിൽ തനിച്ചാക്കിയട്ട് പുറത്തേക്കിറങ്ങി..

വാതിലിനു അടുത്ത് അമ്മ നിൽക്കുന്നത് കണ്ടിട്ട് ഞാനൊന്ന് ഞെട്ടി…

“എവിടെ ശ്രീ മോൾ”

ഞാൻ അകത്തേക്ക് വിരൽ ചൂണ്ടി..

“ശരി നീ വാ ..അവൾ കുറച്ചു റെസ്റ്റ് എടുക്കട്ടെ”

അമ്മ എന്നെയും വിളിച്ചു വീണ്ടും ഹാളിലെത്തി.എല്ലാവരും ഒന്നും സംഭവിക്കാത്ത പോലെയിരുന്നു സംസാരിക്കുന്നു.

“ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലാകാം”

ചെറുക്കന്റെ കൂടെ വന്ന ദല്ലാൾ അങ്ങനെ മൊഴിഞ്ഞതോടെ ആര്യൻ ഇടയിൽ കയറി..

“ഹേയ്..എനിക്കൊന്നും സംസാരിക്കാനില്ല”

അയാളുടെ വെപ്രാളം എനിക്കു സംശയം തോന്നിത്തുടങ്ങി ..

“എനിക്ക് സംസാരിക്കണം”

ഞാൻ പെട്ടെന്ന് പറഞ്ഞു. അതോടെ ചെറുക്കനു എന്നോട് സംസാരിക്കാതിരിക്കാനുളള വഴിയടഞ്ഞു..

“വരൂ”

ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.വടക്ക് വശത്തുള്ള പറമ്പിലേക്കാണ് ഞാൻ നടന്നത്.ധാരാളം മരങ്ങളുളളതിനാൽ നല്ല തണലുണ്ട്.സൂര്യപ്രകാശം ഏൽക്കില്ല…

ഞാൻ പറമ്പിന്റെ മദ്ധ്യത്തിലുള്ള മൂവാണ്ടൻ മാവിന്റെ കീഴിലേക്ക് കയറി നിന്നു.ആര്യൻ എനിക്ക് പിന്നിൽ കുറച്ചു അകലമിട്ടു നിന്നു..

കിഴക്ക് ഭാഗത്തെ വയലുകളിൽ നെൽക്കതിരുകൾ തല ഉയർത്തി നിൽക്കുന്നു. ഞങ്ങളുടെ പറമ്പിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം സർപ്പക്കാവാണ്.ഇവിടെ നിന്നാൽ വ്യക്തമായത് കാണാം..

“എന്താണ് സംസാരിക്കാനുളളത്”

ആര്യന്റെ ശബ്ദത്തിലെ വിറയൽ എനിക്ക് മനസിലായി..

“എനിക്കൊന്നേ ചോദിക്കാനുള്ളൂ”

ഞാൻ ആര്യന്റെ മുഖത്ത് നോട്ടമുറപ്പിച്ചു.അയാളുടെ കണ്ണുകളിൽ ഭയത്തിന്റെ ഓളം വെട്ടുന്നത് ഞാൻ കണ്ടു..

“ശ്രീക്കുട്ടിയെ അറിയാമോ നിങ്ങൾക്ക്”

ഉത്തരം ലഭിക്കാൻ കുറച്ചു സമയം അയാൾ എടുത്തു.

“എനിക്ക് അറിയില്ല.ഞാനാദ്യമായിട്ട് കാണുവാണ് ആ കൊച്ചിനേ”

ആര്യൻ പറയുന്നത് കളളമാണെന്നാണു എനിക്ക് തോന്നിയത്.

“സത്യം പറയൂ..നുണ പറഞ്ഞിട്ട് തനിക്ക് എന്തുനേടാനാണ്”

ഞാൻ ചോദ്യം കടുപ്പിച്ചു.അയാൾ എന്റെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റിയിട്ട് എനിക്ക് പുറം തിരിഞ്ഞു നിന്നു.

“എനിക്കൊന്നും സംസാരിക്കാനില്ല”

അയാൾ മുന്നോട്ടു നടന്നു.ഓടിച്ചെന്ന് ആര്യനെ പിടിച്ചു നിർത്തി സത്യം പറയിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്കാ സമയം ഒന്നിനും കഴിഞ്ഞില്ലെന്നാതാണു സത്യം..

ഈ കല്യാണം ഇങ്ങനെയെങ്കിലും ഒന്ന് ഒഴിയട്ടെന്ന് ഞാൻ സമാധാനിച്ചു.മണ്ണിനു മുകളിൽ തെളിഞ്ഞ് നിന്നിരുന്ന മൂവാണ്ടൻ മാവിന്റെ വേരുകളിൽ ഞാൻ ഇരുന്നു..

ആര്യനും കൂട്ടരും വന്ന കാറ് ഓടിമറഞ്ഞിട്ടാണു ഞാൻ അവിടെ നിന്ന് എഴുന്നേറ്റത്.അവർ പോയി കഴിഞ്ഞേ വീട്ടിലേക്കുള്ളൂന്ന് ഞാൻ തീരുമാനിച്ചിരുന്നു..

“ശൈലി ഡീ ശൈലി”

അമ്മയുടെ ഉറക്കെയുളള വിളിയൊച്ച ഞാൻ കേട്ടു..

“ദാ.. വരുന്നമ്മേ”

ഞാൻ പറമ്പിൽ നിന്ന് തറവാട്ടിലേക്ക് നടന്നു.അടുക്കളയിലൂടെ കയറി ഹാളിലെത്തി..

“എന്താ മോളേ നിന്റെ അഭിപ്രായം”

എന്നെ കണ്ടയുടനെ അച്ഛന്റെ ചോദ്യമെത്തി..

“അവരെന്ത് പറഞ്ഞു”

അച്ഛനോട് ഞാൻ മറുചോദ്യം ഉന്നയിച്ചു..

“അവർക്ക് നിന്നെ ഇഷ്ടമായി.നിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം എനിക്ക് മറുപടി കൊടുക്കാൻ”

“എനിക്ക് ഇഷ്ടമായില്ല അച്ഛാ”

എടുത്ത് അടിക്കുന്നത് പോലെയായിരുന്നില്ല എന്റെ മറുപടിയെങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം വാടുന്നത് ഞാൻ കണ്ടു..

“നമുക്ക് ഇവളുടെ താല്പര്യമണച്ഛാ വലുത്”

ഏട്ടൻ എനിക്ക് സപ്പോർട്ടിനായി എത്തിയതോടെ ഞാൻ രക്ഷപ്പെട്ടു.ശ്രീക്കുട്ടിയുടെ നിർബന്ധത്താലാണു ഏട്ടനെ ഞാൻ വരുതിയിലാക്കിയത്..

“ഏട്ടാ ഏട്ടന് ജാതകത്തിലൊക്കെ വിശ്വാസമുണ്ടോ?”

ഏട്ടനു ജ്യോത്സ്യം കലിപ്പാണെന്ന് എനിക്ക് നന്നായിട്ടറിയാം.ആൾ പുരോഗമന വാദിയാണ്..

“ഇല്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ.പിന്നെന്തിനാടീ ഇങ്ങനെ ഒരു ചോദ്യം”

ഏട്ടൻ കണ്ണുരുട്ടിയെങ്കിലും ഞാൻ പിൻ വാങ്ങാൻ കൂട്ടാക്കിയില്ല..

“പിന്നെന്താ ഏട്ടൻ കൂടി എന്നെ കുരുതിക്ക് കൊടുക്കണത്”

ഏട്ടനൊന്ന് ഞെട്ടി.എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവത്തിൽ നിന്നു..

“എനിക്ക് വയസ്സ് പതിനെട്ട് പോലും ആയിട്ടില്ല.പഠിപ്പ് തീർന്നട്ടില്ല.ജോലിയായിട്ടില്ല.അതിനു മുമ്പേ എന്നെ വിവാഹം കഴിപ്പിച്ചു എല്ലാവരും ബാദ്ധ്യത തീർക്കുകയാണോ”

ചോദ്യത്തോടൊപ്പം തിരിഞ്ഞ് നിന്ന് കയ്യിൽ കരുതിയ വിക്സ് ഡപ്പയിൽ നിന്ന് ലേശമെടുത്ത് ഇരുകണ്ണിലും പുരട്ടി.ഡപ്പ ഒളപ്പിച്ചിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ഏട്ടനെ നോക്കി..

ചെറുപ്പം മുതലേ എന്റെ കണ്ണുനീര് കാണുന്നത് ഏട്ടനു ഇഷ്ടമല്ല.കൂടുതലും ഞാൻ എല്ലാവരുടേയും വഴക്കിൽ നിന്നും രക്ഷപ്പെടുന്നതും കണ്ണീരൊഴുക്കിയാണ്..

“നിനക്കിപ്പോൾ വിവാഹത്തിനു താല്പര്യമില്ല. അച്ഛന്റെ അടുത്ത് നീ അഭിപ്രായം പറയുക.സപ്പോർട്ട് ചെയ്യുന്ന കാര്യം ഞാൻ ഏറ്റൂ”

എനിക്ക് അത്രയും മാത്രം മതിയായിരുന്നു.ഏട്ടനൊരു താങ്ക്സും പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി ശ്രീയുടെ അടുത്ത് വിവരം ധരിപ്പിച്ചിരുന്നു..

ഏട്ടന്റെ സപ്പോർട്ട് കൂടി ആയപ്പോഴേക്കും അച്ഛനും അമ്മയും വിവാഹത്തിനു താല്പര്യമില്ലെന്ന് അവരെ അറിയിക്കാൻ തീരുമാനിച്ചു. അതോടെ ഞാൻ മുറിയിൽ ശ്രീയുടെ അരികിലെത്തി..

“ശ്രീ നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്..ആശ്വാസം തോന്നുന്നുണ്ടോ?”

ഞാൻ ശ്രീയുടെ തോളിൽ കൈവെച്ചു.പകരം ഒരുപൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി..

“ശ്രീ കരയാതെ അമ്മ ശ്രദ്ധിക്കുന്നുണ്ട് നിന്നെ.അവർ വന്നപ്പോൾ നിനക്ക് അബദ്ധം പറ്റിയതെന്നാണു പറഞ്ഞത്”

ശ്രീക്കുട്ടി എന്നിലേക്ക് ചാഞ്ഞു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു..

“നിനക്ക് എന്നോട് എന്നെങ്കിലും തുറന്നു പറയണമെന്ന് തോന്നുകയാണെങ്കിൽ പറഞ്ഞാൽ മതി.,നീയിപ്പോൾ എഴുന്നേറ്റു കൂടെ വാ”

നിർബന്ധിപ്പിച്ച് ഞാൻ ശ്രീക്കുട്ടിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.മുഖവും കഴുകിച്ച് അവളെയും കൂട്ടി വെളിയിലേക്ക് ഇറങ്ങി..

വീട്ടിലിരുന്നാൽ അവളുടെ സങ്കടം കൂടുകയുള്ളൂന്ന് എനിക്ക് അറിയാം.അതുകൊണ്ട് പറമ്പിലൊക്കെ ശ്രീയുമായി ചുറ്റിക്കറങ്ങി…

“ശ്രീ എന്റെയൊരു കൂട്ടുകാരിയുണ്ട് പ്രാർത്ഥന. നമുക്ക് അവളെയൊന്ന് കണ്ടിട്ടുവരാം.നിന്റെ മൂഡുമൊന്ന് മാറിക്കിട്ടും”

ശ്രീക്കുട്ടി തലയാട്ടി സമ്മതിച്ചു.. ഞാനും ശ്രീയും കൂടി പാടവരമ്പിലൂടെ മുന്നോട്ട് നടന്നു..

“പാടത്തിന് അക്കരെയാണ് പ്രാർത്ഥനയുടെ വീട്”

“മം””

എനിക്ക് മറുപടിയായി അവൾ മൂളി..പ്രാർത്ഥനയുടെ വീട് എത്തുന്നതുവരെ ഞാൻ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു.. ശ്രീ മൂളിക്കൊണ്ട് എല്ലാം കേട്ടു..

ഞങ്ങൾ പ്രാർത്ഥനയുടെ വീട്ടിലെത്തുമ്പോൾ രണ്ടു ബൈക്ക് മുറ്റത്ത് ഇരിക്കുന്നത് കണ്ടു.ഒരെണ്ണം പ്രാർത്ഥനയുടെ ഏട്ടന്റെയാണു.മറ്റേത് ആരുടെയെന്ന് അറിയില്ല…

“പ്രാർത്ഥനേ”

ഞാൻ നീട്ടിവിളിച്ചു.പ്രാർത്ഥനയുടെ മറുപടിയൊന്നും കേട്ടില്ല.പകരം വാതിക്കൽ വന്നത് പ്രാർത്ഥനയുടെ ഏട്ടൻ പ്രതീഷ് ആയിരുന്നു..

എന്നെ കണ്ടതും അവളുടെ ഏട്ടൻ ചിരിച്ചു കാണിച്ചു. അയാളുടെ കണ്ണുകൾ ശ്രീക്കുട്ടിയിലേക്ക് നീളുന്നതും ഞാൻ കണ്ടു..

“അവളിവിടെ ഇല്ല..അമ്മയുടെ കൂടെ ഒരു കല്യാണത്തിനു പോയേക്കുവാണ്”

“ശരി ഏട്ടാ ഞാൻ വന്നിരുന്നൂന്ന് പറഞ്ഞേക്ക്”

ഞങ്ങൾ യാത്ര ചോദിച്ചു പിൻ വാങ്ങിയ അതേ നിമിഷം അകത്ത് നിന്നൊരു പെൺകുട്ടിയുടെ നിലവിളി കേട്ടു.ഞാനും ശ്രീക്കുട്ടുയും പരസ്പരം ഒന്നു നോക്കിയിട്ട് അവിടേക്ക് ഓടിച്ചെന്നു..

കുറച്ചു തുറന്നു കിടന്നിരുന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി..

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

Novel

നോവൽ എഴുത്തുകാരി: ദേവിക എസ്‌ ഇന്റർവെൽ ടൈമിൽ ഞങ്ങൾ മൂന്ന് പേരും കൂടി പണവും എടുത്ത് സെക്കൻഡ് ഇയർ പൊളിറ്റിക്കൽ സയൻസ് ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. അറിയാതെ…

rudhra bhavam Novel

നോവൽ എഴുത്തുകാരി: തമസാ അവിടെ നിന്നും ഞങൾ പിന്നേ ഞങ്ങളുടെ പ്രണയത്തിന്റെ യഥാർത്ഥ പ്രയാണം തുടങ്ങുകയായിരുന്നു…. ട്യൂഷൻ ഇല്ലാത്ത ദിവസങ്ങളിൽ SAT യുടെ മുൻപിൽ എന്നെയും കാത്ത്…

indra mayooram Novel

നോവൽ എഴുത്തുകാരി: ചിലങ്ക കോളേജിന്റെ മരത്തണലിൽ ഇരിക്കുകയായിരുന്നു നീലുവും അശ്വതിയും…. ഗേറ്റ് കടന്ന് വരുന്ന ഓരോ ആൾക്കാരുടെയും കണക്ക് എടുത്ത് തളർന്നിട്ടും വീണ്ടും ആ ജോലിയിൽ തന്നെ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ “ആരാ കൃഷ്ണ…” മുറ്റത്തേക്ക് കയറി വന്ന എസ്‌ഐയെ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ രാക്കിയമ്മ നോക്കി നിന്നു… “നിങ്ങളോടാ ചോദിച്ചത്, ആരാ കൃഷ്ണയെന്നു. .”…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “പറയു …ശ്രീ… എന്താ വിശേഷം…” തുടർന്ന് ശ്രീ പറയുന്നത് കേട്ടു ഗോപൻ ദേഷ്യം കൊണ്ടു കണ്ണുകളും മുഖവും അമർത്തി തുടച്ചു. ദേഷ്യം…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ഇനി ആ മനസിൽ കയറിയാൽ പിന്നെയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ലയെന്നു മനസിൽ ഉറപ്പിച്ചു… മുന്നോട്ടുള്ള പദ്ധതികൾ കണക്കു കൂട്ടി തന്റെ ക്യാമ്പിനു…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി ഇനി ഞാൻ ഒരു ശല്യത്തിനും വരില്ല…. എന്നെ ഇത്രയും ആരോഗ്യവാനാക്കി തന്നതിന് നന്ദി ….. എനിക്കിത്രയെങ്കിലും നിന്നോട് പറയണം എന്ന്…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ഗൗരിടെ തലതാഴ്ന്നു……കിച്ചു ഗൗരിയെ നോക്കിക്കാണുകയായിരുന്നു…. മുഖം ചുവന്ന തുടുത്തിട്ടുണ്ട് കയ്യിലുള്ള പച്ചമാങ്ങയിൽ നഖങ്ങൾ കുത്തികയറുന്നുണ്ട്….. ഡാ ഡാ.. ഒന്ന് പയ്യെ നോക്ക്…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അല്ല…ഇതു ആപത്തിന്റെ സൂചനയല്ല… തന്റെ പ്രിയപ്പെട്ടവന്റെ…ശിവേട്ടന്റെ സാന്നിധ്യം തിരിച്ചറിയുന്നു…. എത്ര അകലത്തിൽ ആണെങ്കിലും എവിടെയൊക്കെ മറഞ്ഞിരുന്നാലും ശിവേട്ടൻ അടുത്തുണ്ടെങ്കി തന്റെ ഹൃദയം…

Novel

നോവൽ എഴുത്തുകാരി: ശിവന്യ വളരെ പെട്ടെന്ന് തന്നെ വരാഹിയുടെയും ദേവാശിഷിന്റെയും വിവാഹ നിശ്ചയവും കഴിഞ്ഞു…. പിന്നെ പുടവ എടുക്കലും താലിപണിയിക്കലും ബന്ധുമിത്രാദികളെ ക്ഷണിക്കലുമൊക്കെയായി ദേവാശിഷ് തിരക്കിലായിരുന്നെങ്കിലും നിശ്ചയത്തിന്…

E-sayahnam-namukkay-mathram Novel

നോവൽ എഴുത്തുകാരി: അമൃത അജയൻ മയിയവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു … ചഞ്ചലിന്റെ നാവിൽ നിന്ന് വീണ വാക്കുകൾ മയിയിൽ ഒരു ചലനവുമുണ്ടാക്കിയില്ല …. മിനിറ്റുകൾ കടന്നു പോയിട്ടും…

Novel

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” എന്താടാ ഇതൊക്കെ ? അഭിരാമിക്ക് വേറെ വിവാഹാലോചന വരുന്നു നീയാണെങ്കിൽ എന്തുവേണേൽ സംഭവിക്കട്ടെ എന്ന മട്ടിലുമിരിക്കുന്നു. എന്താ നിങ്ങൾക്ക് രണ്ടാൾക്കും…

vasuki Novel

നോവൽ എഴുത്തുകാരി: ഭദ്ര ആലില എതിരെ വരുന്ന വാഹനങ്ങളിൽ തൊട്ടു തൊട്ടില്ലന്ന പോലെ മനുവിന്റെ കാർ ചീറി പാഞ്ഞു കൊണ്ടിരുന്നു. വാസുകി കണ്ണുകൾ ഇറുക്കി അടച്ചു. എന്നോടുള്ള…

Novel

നോവൽ എഴുത്തുകാരി: ശ്രുതി അനൂപ്‌ ഞാനും ശ്രീക്കുട്ടിയും കൂടി പാടവരമ്പത്തു കൂടി ക്ഷേത്രത്തിലേക്ക് നടന്നു.കുറച്ചു ദൂരം കൂടിയുണ്ട്,,, എനിക്ക് ശ്രീക്കുട്ടി പറഞ്ഞത് കേട്ടപ്പോൾ മുതൽ തുടങ്ങിയ ടെൻഷൻ…

Novel

നോവൽ എഴുത്തുകാരി: ദേവിക എസ്‌ ” അനൂ…. !!!!! ” ” അതേടി… നീ അറിയാത്ത ചില കാര്യങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്… എല്ലാം തുറന്നു പറഞ്ഞിട്ടും നിങ്ങളോട്…

indra mayooram Novel

നോവൽ എഴുത്തുകാരി: ചിലങ്ക ഭദ്രേ …….. അവൻ അവളെ തട്ടി വിളിച്ചു………. വേഗം ടേബിളിൽ ഇരുന്ന വെള്ളം ഓടി എടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു ………….. അവൾ…

rudhra bhavam Novel

നോവൽ എഴുത്തുകാരി: തമസാ മുമ്പത്തെപ്പോലെ ഇപ്പോൾ വീട്ടിൽ വിളിച്ചു സംസാരിക്കാൻ പറ്റുന്നില്ല… എന്തോ മനസ്സിൽ ഇരുന്ന് ഞാൻ തെറ്റ് ചെയുന്നു എന്ന് പറയുന്നപോലെ… കുറഞ്ഞ വാക്കുകളിൽ ആ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം കൃഷ്ണ സൗമ്യയുടെ മുന്നിൽ കറിപ്പൊടികൾ വിൽക്കാൻ വരുന്ന ഒരു സെയിൽസ്ഗേൾ ആയി അവതരിച്ചു…. അച്ഛന്റെയും അമ്മയുടെയും മൂന്നു…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ യാമിയുടെ മുഖം വല്ലാതായി…രംഗം ശാന്തമാക്കാൻ ഗോപൻ ഇടപെട്ടു. ആരും പിന്നെ ചോദ്യങ്ങളുമായി വന്നില്ല. ഹർഷൻ മുഷ്ടി ചുരുട്ടി തന്റെ തുടയിൽ ദേഷ്യത്തിൽ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ദേവി കണ്ണൻ എഴുനേറ്റോ എന്നറിയാനായി മുറിയിലേക്ക് വരുമ്പോൾ മഹി ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഡ്രസ് ചെയ്തു കണ്ണാടിയിൽ നോക്കി നിൽക്കുമ്പോളാണ് ദേവി…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി ഇങ്ങോട്ടേക്ക് വരുമ്പോൾ അധികം ഒന്നും കൊണ്ടു വന്നില്ല.. കൈയ്യിരിക്കുന്ന ഈ കുഞ്ഞു ബാഗിൽ താൻ നിധിപോലെ സുക്ഷിക്കുന്ന കുഞ്ഞുകുഞ്ഞു സാധനങ്ങൾ…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ പൂർണചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും കീഴിൽ ആാാ നിലാവെളിച്ചത്ത് അവരൊന്നിച്ചുറങ്ങി….. ഗൗരി ഒന്നുടെ ചുരുങ്ങിച്ചേർന്ന് കിടന്നപ്പോൾ കിച്ചു ഉറക്കം ഞെട്ടി…. നോക്കുമ്പോ മോളും അവളും…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ശിവൻ പോയിട്ടു ഇപ്പൊ ഒരാഴ്ച പിന്നിട്ടു… അവിടെ ചെന്നതിനു ശേഷം ഓഫീസിൽ റിപ്പോർട്ട് ചെയ്തു എന്തൊക്കെയോ ട്രെയിനിങ് ഭാഗമായി വേറെ സ്ഥലത്തേക്ക്…

shreeyetan b tec Novel

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌ അമ്മയ്ക്കുള്ള മരുന്നു നൽകി അമ്മയെ ഒന്നുകൂടി മൂടിപ്പുതപ്പിച്ചു കിടത്തി അമ്മയ്ക്കൊരു ഉമ്മയും നൽകി സേതു തന്റെ കിടക്കയിൽ വന്നിരുന്നു… “ഇനി അമ്മേടെ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ “എങ്കിൽ നീ കേട്ടോ…. ഇനി നിന്റെ നിഴൽ പോലും അവളുടെ മേൽ വീഴില്ല… അവളെ സ്വന്തമാക്കാൻ നിന്നെ കൊല്ലണമെങ്കിൽ….ദേവാശിഷ് അതിനും മടിക്കില്ല… “…

E-sayahnam-namukkay-mathram Novel

നോവൽ എഴുത്തുകാരി: അമൃത അജയൻ പുറത്തെ സംഭാഷണം അവ്യക്തമായിരുന്നു .. എങ്കിലുമത് നിഷിനെ സംബന്ധിക്കുന്നതാണെന്ന് അവൾക്ക് മനസിലായി … രണ്ട് മിനിറ്റോളം ആ സംഭാഷണം തുടർന്നു ..…

vasuki Novel

നോവൽ എഴുത്തുകാരി: ഭദ്ര ആലില “നിനക്ക് തോന്നിയത് ആകും ശ്രീമതി.. അവരൊക്കെ എന്നേ നമ്മളെ വിട്ടു പോയി.” “അല്ല ഏട്ടാ… അതവനാ… മനു.. നമ്മുടെ സൂമോളാ അവന്റെ…

Novel

നോവൽ എഴുത്തുകാരി: ശ്രുതി അനൂപ്‌ “ഏട്ടനെന്താ ഇവിടെ” അത്ഭുതം കലർന്ന മന്ദഹാസത്തോടെ ഞാൻ തിരക്കി. “എന്തേ എനിക്ക് ഇതുവഴി വരാൻ പാടില്ലെന്ന് നിയമം ഉണ്ടോടീ” “എന്റെ ഏട്ടാ…

Novel

നോവൽ എഴുത്തുകാരി: ദേവിക എസ്‌ തിരിഞ്ഞു നോക്കിയ ആ കാപ്പി കണ്ണുകളെ കണ്ട് അനു ഞെട്ടി… അവൾക്ക് തന്റെ കൈകാലുകൾ തളർന്നു പോകുന്നത് പോലെ തോന്നി.. ചുണ്ടുകൾ…

indra mayooram Novel

നോവൽ എഴുത്തുകാരി: ചിലങ്ക നീലേന്ദ്രൻ………. ആ പേര് കേൾക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത ഭയം ആണ് മനസ്സിൽ………. അലസ്സമായി മുഖത്തേക്ക് കിടക്കുന്ന മുടികൾക്കിടയിൽ തനിക്ക് നേരെഉള്ള അസ്ത്രം പോലെ…

rudhra bhavam Novel

നോവൽ എഴുത്തുകാരി: തമസാ രുദ്രനോടുള്ള എന്റെ പ്രണയം… അതിന്റെ ആഴം… എനിക്ക് മനസിലായത് ആ രണ്ടാഴ്ചക്കാലം കൊണ്ട് ആയിരുന്നു….. കാണാതിരിക്കുമ്പോൾ കാണാൻ വെമ്പുന്നത് കൂടിയാണ് പ്രണയം…. അടുത്തുണ്ടാവില്ലെന്നറിഞ്ഞിട്ടും,…

Novel

നോവൽ എഴുത്തുകാരി: ശിവന്യ തന്റെ കാലിൽ വീണു പൊട്ടിക്കരയുന്ന സൗമ്യയെ രാജേഷ് തിരിഞ്ഞു നോക്കിയില്ല…. കാരണം അതവളുടെ പതിനെട്ടാമത്തെ അടവാണെന്നു അവനറിയാം… എന്നാൽ അതു കണ്ട രാക്കിയമ്മക്കു…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ഇതേ സമയം തന്റെ മനസ്സിൽ ചേക്കേറിയ പാർവതി ദേവിയായ…തന്റെ പാറുവിന്റെ ഓർമകൾ എന്നേക്കുമായി മനസ്സിന്റെ പടി കടത്താൻ വിഫലശ്രമം നടത്തുകയായിരുന്നു ബാലു……

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അവർ അകന്നു പോകുന്നത് ബാൽക്കണിയിൽ നിന്നു ദേവി നോക്കി കണ്ടു… തന്റെ മനസിൽ നിന്നും കൂടിയാണ് അവർ അകന്നു പോകുന്നതെന്ന് അവൾക്കു…

nilavinay Novel

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ “മോനെ… ഞാൻ…” പ്രകാശിനും എന്തു പറയണം എന്നറിയില്ലായിരുന്നു. “സർ പ്ളീസ്…” ജീവൻ കോൾ അവസാനിപ്പിച്ചു. ആ റോഡരുകിൽ അവൻ കാറിന്റെ…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലാന്ന് തോന്നിയെപ്പോൾ അമ്മായിയുടെ തോളിലേക്ക് ചാഞ്ഞു….. അമ്മായിയുടെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിക്കുന്നത്…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ആ വലിയ നാലുകെട്ട് വീട്ടിൽ അച്ഛാച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു… ശിവന്റെ അച്ഛൻ…. പിന്നെ ഒന്ന് രണ്ട് വീട്ടുപണിക്കുള്ള സ്ത്രീകളും……

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “എനിക്ക് കഴിയില്ല ഗൗരി… നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല…എന്നോടു… എന്നോട് ക്ഷമിക്കണം” നന്ദു ശിവന്റെ കണ്ണുകളിൽ തന്നെ നോക്കി…

Novel

നോവൽ എഴുത്തുകാരി: ശിവന്യ ” ഇയാളെന്തൊക്കെയാ ഈ പറയുന്നത്… ഞാനുമായി ഇയാൾക്ക് വിവാഹമോ? അപ്പോ ഹർഷനോ? അവനെവിടെപ്പോയി ? അവനെയല്ലേ പ്രേമിക്കുന്നെന്നും പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി തന്നത്……

E-sayahnam-namukkay-mathram Novel

നോവൽ എഴുത്തുകാരി: അമൃത അജയൻ കൈയിലിരുന്ന കടലാസ് മയി ചുരുട്ടിപ്പിടിച്ചു … ആകാശത്ത് മഴക്കാറുകൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു .. മഴയുടെ ഈർപ്പം വഹിച്ചുകൊണ്ടെത്തിയ കാറ്റ് അവളുടെ മുടിയിഴകളെ…

Novel

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” മനുവേട്ടാ … ” മനുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചുകൊണ്ട് അനു വിളിച്ചു. ” എന്തോ കാര്യം സാധിക്കാനുണ്ടല്ലോ ” ചിരിയോടെ അവളുടെ…

Nee nadanna vazhikaliloode copy Novel

നോവൽ: എഴുത്തുകാരി: മിനിമോൾ രാജീവൻ എം *** “ഇനിയെന്താ അഭി നിന്റെ പ്ലാന്‍…” ഡൈനിംഗ് ടേബിളില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു ഇടയില്‍ ആണ് ചന്ദ്രശേഖരന്‍ അത് ചോദിച്ചത്‌… അഭി ചോദ്യം…

vasuki Novel

നോവൽ എഴുത്തുകാരി: ഭദ്ര ആലില “നിഴലളക്കണം പെണ്ണേ നീ…. നിന്നെയളക്കുന്നുണ്ടവൻ !” അയാൾ അവളെ നോക്കി പാടി കൊണ്ടിരുന്നു. കൗതുകം തോന്നിയ അവൾ കുറച്ച് കൂടി അയാളുടെ…

Novel

നോവൽ എഴുത്തുകാരി: ശ്രുതി അനൂപ്‌ ഞാനാകെ ഭയപ്പെട്ടുപോയതോടെ ശ്രീക്കുട്ടിയുടെ കയ്യും പിടിച്ചു മുമ്പോട്ട് നടന്നു. പിന്നിൽ നിന്ന് ഏത് നിമിഷവുമൊരു അറ്റാക്ക് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.നടക്കുന്നതിനിടയിൽ ഞാൻ…

Novel

നോവൽ എഴുത്തുകാരി: ദേവിക എസ്‌ ആ പ്രകൃതിരമണീയമായ മലമുകളിൽ ഷൂട്ടിങ്ങിന് വന്നവർക്കൊക്കെ വലിയൊരു ഹാളിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്.. നടീനടന്മാർക്ക് ഇരിക്കാൻ ഒരുമിച്ചായിരുന്നു സ്ഥലം ഒരുക്കിയത്…അകലെ നിന്നെ അവൾ…

indra mayooram Novel

നോവൽ എഴുത്തുകാരി: ചിലങ്ക മുഷ്ട്ടി ചുരുട്ടി അവൻ അവളുടെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് അവൾ പുറകിലേക്ക് വലിഞ്ഞു കൊണ്ടിരുന്നു……. അവസാനം ഒരു കസ്സേരയിൽ തട്ടി ….. അവൻ…

rudhra bhavam Novel

നോവൽ എഴുത്തുകാരി: തമസാ അടുത്ത ദിവസം ഞാൻ പിന്നെയും പോയി… ആരാണെന്ന് കണ്ടുപിടിക്കാൻ ഒരുതരം വാശി… അതുകൊണ്ട് അന്ന് മനപ്പൂർവം അർച്ചന കഴിപ്പിച്ചില്ല.. അവിടെ നിന്നങ്ങു തൊഴുതു……

Novel

നോവൽ എഴുത്തുകാരി: ശിവന്യ സൗമ്യയുടെ സ്‌കൂട്ടി ആ നാട്ടിലെ ജനമൈത്രി പോലീസ് സ്റ്റേഷന് മുൻപിൽ ചെന്നു നിൽക്കുമ്പോൾ സമയം പത്തുമണി ആയിരുന്നു .. എന്തുചെയ്യണം എന്നു ഒട്ടും…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ഇതു അമ്പാടിക്കു ഉള്ളത് ആണ്. പിന്നെ…നല്ല ആലോചനയാണെങ്കിൽ പാറുവിനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം… ഞാൻ പറഞ്ഞാൽ അവൾ കേൾക്കും” മിഴിനീർ തുളുമ്പുമെന്നു…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ മഹി കുഞ്ഞിനെയെടുത്തു ഇനിയെന്തു മുന്നോട്ടുള്ള ജീവിതമെന്ന് ആലോചനയോടെ നിന്നു. ദിവസങ്ങൾ മുന്നോട്ടു പോകുംതോറും ദേവിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അവൾ കുഞ്ഞിന്റെ…

nilavinay Novel

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ “നീയറിഞ്ഞത് സത്യമാണ് ജീവൻ. ഞാൻ മനപൂർവ്വം ഗൗതമിനെ പെടുത്തിയതാണ്” പ്രകാശ് രാജിന്റെ ആ തുറന്നു പറച്ചിലിൽ അവിടെ കൂടെ നിന്നിരുന്ന…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി അതിലെ മെസ്സേജ് എടുത്ത് നോക്കി… “ഇന്നലെ എവിടെ പോയതാ ‘കണ്ണേട്ടൻ്റെ മെസ്സേജ്…. എനിക്ക് ദേഷ്യം വന്നു… ” പറയാൻ സൗകര്യമില്ല..…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ഒന്ന് നിന്ന് തിരിഞ്ഞുനോക്കി ഇടതുകൈ പിന്നിലേക്ക് ഗൗരിടെ നേരെ നീട്ടി…… അവളൊരു പുഞ്ചിരിയോടെ ആാാ കൈകളിൽ പിടിച്ചുനടന്നു….. ✳️✳️✳️ എന്തുപറ്റി ഗൗരി…..???…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “നിന്റെ സംശയം മോളെ കുറിച്ചു അല്ലെ… ദേവ നന്ദ എന്റെ മാത്രം മകൾ ആണ്…!!!” ദേവിക പറഞ്ഞു തുടങ്ങി…. “വിവാഹത്തിന് മുന്നേ…

shreeyetan b tec Novel

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌ നിർത്താതെയുള്ള ഫോൺ ബെല്ലടി കേട്ടാണ് ഫൈസി ഉണർന്നത്.. അവൻ ക്ളോക്കിലേക്കു നോക്കി… സമയം വെളുപ്പിന് അഞ്ചര… “ഇതാരാ…ഈ വെളുപ്പാന്കാലത്ത്…?” അവൻ മനസിലോർത്തു…

Novel

നോവൽ എഴുത്തുകാരി: ശിവന്യ “തനിക്ക് എന്നോടെന്താ? പ്രേമമോ…. ആണോ…. പറയെടോ…. തനിക്ക് എന്നോട് പ്രേമമാണോന്ന്….” അവളുടെ ശബ്ദമുയർന്നു…. അവളുടെ ചോദ്യം കേട്ട് ദേവാശിഷ് ഞെട്ടിത്തരിച്ചു നിന്നു…. “മുത്തപ്പാ…

Novel

നോവൽ എഴുത്തുകാരി: ദേവിക എസ്‌ തന്റെ കണ്ണുകളിൽ നോക്കി പകച്ചു നിൽക്കുന്ന അനുവിനെ ജീവൻ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു….!! ഒരു ചെറുപുഞ്ചിരിയോടെ ഇരുകൈകൾ കൊണ്ടും അവളെ തന്നോട്…

indra mayooram Novel

നോവൽ എഴുത്തുകാരി: ചിലങ്ക ഇന്ദ്ര……… അത് കണ്ടതും ദേഷ്യത്തോടെ രുദ്രൻ അവന്റെ അരികിലേക്ക് വന്നു .. അവനെ കണ്ടപ്പോൾ ഇന്ദ്രൻ ഒന്ന് ഞെട്ടിയെക്കിലും വീണ്ടും അവൻ ഇടിക്കാനായി…

rudhra bhavam Novel

നോവൽ എഴുത്തുകാരി: തമസാ ഇന്ന് നേരത്തെ ട്യൂഷൻ കഴിഞ്ഞു.. ഇറങ്ങുന്നതിനു മുൻപ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഇറങ്ങിയെന്ന്.. അതാണ്‌ ശീലം.. ഇറങ്ങുമ്പോഴും എത്തുമ്പോഴും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ലെങ്കിൽ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ മാസത്തിൽ രണ്ടു ഞായറാഴ്ച എങ്കിലും മാലിനി രാജീവിന്റെ വീട്ടിൽ വരാൻ ശ്രദ്ധിച്ചിരുന്നു… …പതിവ് പോലെ ശനിയാഴ്ച്ച വൈകുന്നേരം രാജീവും മാലിനിയും വീട്ടിലെത്തി… ബൈക്കിൽ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ പല്ലുകൾ കടിച്ചു പിടിച്ചുള്ള അവന്റെ വാക്കുകൾ കേട്ടപ്പോൾ… അവന്റെ ആ നേരത്തെ ഭാവം കണ്ടപ്പോൾ… കണ്ണുകളിൽ എരിയുന്ന ദേഷ്യത്തെ കണ്ടപ്പോൾ ഇനിയും…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ പക്ഷെ എല്ലാവരുടെയും ശ്രെദ്ധ ഞൊടിയിടയിൽ ലക്ഷ്മിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്ക് പോയി. അതേ കാപ്പി കളർ കൃഷ്ണമണിയോട് കൂടിയ കണ്ണുകൾ… ആ താടി…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി “കണ്ണനെ മുറിയിലാക്കിയിട്ട് ഇങ്ങോട്ടേക്ക് വരണം.. കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ സ്വാതിയോട് മാത്രമായി സംസാരിക്കാനുണ്ട് ” ഡോക്ടർ നീരജ പറഞ്ഞപ്പോൾ കണ്ണേട്ടൻ…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ താനൊക്കെ എവിടെ നോക്കിയാടോ നടക്കുന്നെ….??? ശബ്ദം കേട്ടവൻ തലയുയർത്തി നോക്കി… കണ്ണുകൾ വിശ്വസിക്കാനാവാതെ വിടർന്നുവന്നു…. ദയ… അവന്റെ ചുണ്ടുകൾ മന്ത്രിച്ചു… ഓഓഓ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ നിങ്ങൾ പറഞ്ഞു വരുന്നത്…” ബാലന്റെ ശബ്ദം ഉറച്ചു.. “ബാല…എന്റെ മകൾ ദേവികയും ദത്തനും…” “അതു നടക്കില്ല സാർ”അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ “എന്തുപറ്റി രാജാവേ…. ഷേക്ക് ഹാൻഡ് ചെയ്യാൻ മറന്നു പോയോ….” വരാഹിയുടെ കളിയാക്കൽ കേട്ടപ്പോഴാണ് ദേവാശിഷ് ഹർഷൻ നീട്ടിയ കൈകളിൽ പിടിച്ചത്…. മനസ്സിലുണ്ടായിരുന്ന സ്ഫോടനം…

Novel

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി താഴെ വീണുകിടന്ന ഫോണിലേക്ക് നോക്കിയ അഭിരാമിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അതിന്റെ ഡിസ്പ്ലേയിൽ ആ പെൺകുട്ടിയേയും ചേർത്തുപിടിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന…

Novel

നോവൽ എഴുത്തുകാരി: മാലിനി വാരിയർ “ആരാ എന്ത്‌ വേണം… ” സെക്യൂരിറ്റി അല്പം ഗൗരവത്തോടെ തനുവിനോട് ചോദിച്ചു… “എം. എൽ.എ യെ ഒന്ന് കാണണം.. ” “സോറി……

indra mayooram Novel

നോവൽ എഴുത്തുകാരി: ചിലങ്ക നിങ്ങൾ കുറുനരിയെ കണ്ടോ??? എടി പെണ്ണേ നിന്റെ പുറകിൽ അങ്ങോട്ട് നോക്ക്…… ശെടാ… അങ്ങോട്ട് നോക്ക് പെണ്ണേ ….. മയൂരി വായിൽ ഇരുന്ന…

rudhra bhavam Novel

നോവൽ എഴുത്തുകാരി: തമസാ തൂക്കണാംകുരുവിയുടെ കൂട് വരച്ചു ചേർത്ത തിളങ്ങുന്ന നീലപ്പാവാടയും അതിനു ചേർന്ന പച്ച ബ്ലൗസും ഇട്ട്, കയ്യിലെ തൂവാലയിൽ കാശ് പൊതിഞ്ഞു ചുറ്റി, വണ്ടിയുടെ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ ജയപ്രഭ ടീച്ചറുടെ വീട്ടിലെ മുറ്റമടിയും തോമസ് സാറിന്റെ വീട്ടിലെ തേങ്ങ പൊറുക്കി വെക്കലും കഴിഞ്ഞു ക്ഷീണിച്ചു വന്ന രാക്കിയമ്മക്കു ഒരു ശരീരവേദന പോലെ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ രവീന്ദ്രൻ മാഷിന്റെ വാക്കുകളും കടുത്തിരുന്നു. “വാക്കോ എന്തു വാക്കു…” എല്ലാവരും ഒരുപോലെ പകച്ചു. കാരണം ആ വാക്കു ഹർഷനു മാത്രേ അറിയാത്തതു…

nilavinay Novel

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ചരിത്രം ആവർത്തിക്കുകയാണ് അല്ലെ മാധവൻ സാറേ…” ദേവ്നി മാധവന് അടുത്തു നിന്നു പറയുമ്പോൾ അയാൾക്ക് മുഖമുയർത്തി നോക്കാതിരിക്കാൻ ആയില്ല. അയാളുടെ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അച്ചു മാല പുറത്തേക്കെടുക്കുമ്പോൾ നീർക്കണങ്ങളോടെ കണ്ണുകൾ അടച്ചു ശ്വാസം പോലുമെടുക്കാനാകാതെ ദേവി വിയർത്തു നിന്നു….!! മഹിയുടെ മുഖവും ദേഷ്യത്തിൽ വിവർണ്ണമായി. അച്ചു…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി . കണ്ണേട്ടൻ എന്നെയും ചേർത്ത് പിടിച്ച് തിരിഞ്ഞതും നിറകണ്ണുകളോടെ നിൽക്കുന്ന ശ്വേതയെ കണ്ടു.. എന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകൾ തളരുന്നത്…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ഉഷ രണ്ടുപേർക്കും കഞ്ഞി കോരി കൊടുത്തു… മൂന്ന് പേരും ചേർന്ന് ചിരിച്ച് കളിച്ച് കഴിക്കുന്നത് സ്റ്റെയറിന്റെ മുകളിൽ നിന്നു കിച്ചു ഒരു…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ദേവിക…” നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു. പെട്ടന്ന് എന്തോ മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്തതുപോലെ… അടുത്ത് കണ്ട ടേബിളിൽ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ പിറ്റേ ദിവസം വരാഹി പറഞ്ഞ വാക്ക് പാലിച്ചു…. അവൾ സ്വന്തം ഫോണിൽ നിന്നും ദേവാശിഷിനെ വിളിച്ചു…. പക്ഷേ അതിന് മുൻപ് അവൾ വിഷ്ണുവിനെ…

ariyathe onnum paraythe Novel

നോവൽ എഴുത്തുകാരി: ദീപ ജയദേവൻ ചാരു ശ്രീകാന്തിനെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ” ശ്രീയേട്ടാ..മൃദുലയുടെ…?” ” അറിയില്ല..ചാരു എങ്ങാനായി തീരുമെന്ന്.. ഒക്കെ ആ എസ് ഐ വന്നെങ്കിലേ അറിയൂ….ഞാൻ…

Nee nadanna vazhikaliloode copy Novel

നോവൽ: എഴുത്തുകാരി: മിനിമോൾ രാജീവൻ എം *** ഫ്രഷ് ആയി ഭദ്രൻ ഉമ്മറത്തേക്ക് വന്നു…. “അവര് ന്താ മോനേ ഇനിയും എത്താത്തത്…” മേനോന്‍ ആശങ്കയോടെ ചോദിച്ചു.. “ന്റെ മുത്തശ്ശാ……

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ പക്ഷെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്…കണ്ണിൽ അവളോടുള്ള പ്രണയവും…!! കല്യാണ തലേദിവസം ആയപ്പോഴേക്കും ബന്ധുക്കളും സുഹൃത്തുകളുമൊക്കെ എത്തിതുടങ്ങിയിരുന്നു. എല്ലാവരെയും അഭിമുഖീകരിക്കാൻ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ആരാണാവോ ഈ നേരത്തു…” ആത്മഗതം പറഞ്ഞുകൊണ്ട് ഉണ്ണി വിസിറ്റർസ് റൂമിൽ കയറിയപ്പോൾ കാണാൻ വന്ന ആളെ കണ്ടു… അനന്തുവിനെ കണ്ടു ഞെട്ടി…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി നേരത്തെയൊരു പ്രാവശ്യം അമ്പലത്തിൽ പോയപ്പോൾ ഫോൺ എടുക്കാത്തതിന് എന്നെ പറഞ്ഞ് സന്ദേശമയച്ചത് മുഴുവനും ആ ഫോണിൽ ഇപ്പോഴും മായിക്കാതെ കിടപ്പുണ്ട്……

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ കിച്ചുവേട്ടാ… അവൾ നേർത്ത ശബ്ദത്തിൽ വിളിച്ചു മുഖത്തു ചെറുചിരി ഉണ്ടായിരിന്നു… അവള് മോളോടും കിച്ചുവിനോടും ചേർന്നുകിടന്നു…. കണ്ണുകൾ താനേ അടഞ്ഞു…. കിച്ചു…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ എയർപോർട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങിൽ ശിവൻ വളരെ സന്തോഷവാനായിരുന്നു. മങ്ങിയ പ്രതീക്ഷകൾക്ക് ഒരു ജീവൻ വന്നപോലെ പ്രകാശം ജ്വലിക്കുന്നു മനസ്സിൽ. ഇത്രയും നാളുകൾ….…

Novel

നോവൽ എഴുത്തുകാരി: ആർദ്ര നവനീത്‌ ലിവിങ് റൂമിലെ സെറ്റിയിൽ ഒരു കൈ നെറ്റിയിൽ അമർത്തി ചാരിയിരിക്കുകയായിരുന്നു സഞ്ജു. അവന് ജ്യൂസുമായെത്തിയ രുദ്രയ്ക്ക് അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ…

Novel

നോവൽ എഴുത്തുകാരി: ശിവന്യ ”ദേവാശിഷ്…. നല്ല പേര് ” വരാഹി അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…. “അതേയ്… അത്രക്കങ്ങട് പൊങ്ങണ്ട… വരാഹി ഒട്ടും മോശം…

ariyathe onnum paraythe Novel

നോവൽ എഴുത്തുകാരി: ദീപ ജയദേവൻ അവൻ ഉണ്ണിലക്ഷ്മിയെ പിടുത്തമിട്ടു. ” പറയെടി….സിദ്ധാർഥിന് എന്താണ് സംഭവിച്ചത്…അവൻ നിന്നോട് എന്ത് തെറ്റാണ് ചെയ്‌ത്…” അറിയാതെ…. ഒന്നും …പറയാതെ… #ഭാഗം_21 അരവിന്ദനെ…

shreeyetan b tec Novel

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌ “പറ്റില്ല…എനിക്ക്..പറ്റില്ല..നീയില്ലാതെ..” ആ കൈകൾ അടർത്തിമാറ്റി നടന്നു നീങ്ങിയിട്ടും ആ ശബ്ദം പിന്തുടർന്നു വന്നു ചെവികളിൽ തട്ടി ചിതറും പോലെ.. ഉമ്മറത്തെത്തി തിരിഞ്ഞു…

Novel

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” അഭിയെവിടമ്മേ അവളിതുവരെ റെഡിയായില്ലേ ? ” പോകാൻ റെഡിയായി താഴേക്ക് വരുമ്പോൾ ഷർട്ടിന്റെ കൈ മടക്കി വച്ചുകൊണ്ട് ഗീതയോടായി അജിത്ത്…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അവൾ സ്വപ്നത്തിൽ ആണെന്ന് തോന്നിപ്പോയി. ഒന്നു നുള്ളിനോക്കി യാഥാർഥ്യം തിരിച്ചറിയാൻ അവൾ ആഗ്രഹിച്ചില്ല. അതൊരു സ്വപ്നം പോലെ ഇരിക്കട്ടെയെന്നവൾ ആശിച്ചു… മഹി…

nilavinay Novel

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ കൃഷ്ണന്റെ മനസിൽ അടുത്ത കണക്കു കൂട്ടലുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എന്റെ മോൾ എന്നോട് ക്ഷമിക്കണം… അച്ഛന് ഇതല്ലാതെ വേറെ വഴിയില്ല……

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ദിവസങ്ങൾ അങ്ങനെ വേഗത്തിൽ ഓടി കൊണ്ടിരുന്നു. യാമി പിന്നെ അധികം പ്രശ്നങ്ങൾ മനപൂർവ്വം ആയി ഉണ്ടാക്കിയില്ല. അവരെ ഒറ്റ പെടുത്തുവാനോ തമ്മിൽ…

swathiyude swantham Novel

നോവൽ എഴുത്തുകാരി: ശക്തി കല ജി ” എന്റെ രാജകുമാരിക്കുള്ള ചെക്കൻ കുതിരപ്പുറത്ത് വരും അവളുടെ അമ്മ ഇടയ്ക്കിടെ പറയുന്ന വാക്കുകൾ ചുറ്റും മുഴങ്ങുന്നതായി തോന്നി… ഇതിപ്പോ…

mazhapol Novel

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ വിട് കിച്ചുവേട്ടാ… എന്നെ വിട്… ഞാനൊന്നെന്റെ മോൾടടുത്ത് പൊക്കോട്ടെ പ്ലീസ്….. പിടിച്ചു വലിച്ചു റൂമിനകത്തായി അവളെക്കൊണ്ട് തള്ളി അവൻ തിരിഞ്ഞുനിന്ന് വാതിലിന്റെ…

Novel

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “എവിടേക്ക് ആണ് ശിവ പോകുന്നേ…” “കിച്ചു അവന്മാരെ കിട്ടി…” വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ് മുൻപിൽ…

Novel

നോവൽ എഴുത്തുകാരി: ആർദ്ര നവനീത്‌ വിറയ്ക്കുന്ന മനസ്സോടെ രുദ്ര സിദ്ധുവിന് മുൻപിൽ തളർന്ന് നിന്നു. കൊന്നോടാ നീയാ പാവത്തിനെ. എല്ലാവരെയും അകറ്റിയും ഇല്ലാതാക്കിയും നീയെന്താ നേടിയെടുത്തത്. ആദ്യമെനിക്ക്…