Wednesday, December 18, 2024
Novel

നിഴൽ പോലെ : ഭാഗം 6

എഴുത്തുകാരി: അമ്മു അമ്മൂസ്‌


അവൾ മറുപടി പറയുന്നതിന് മുൻപേ call കട്ട്‌ ആയി. അവൾ ഒരു ചിരിയോടെ ഫോൺലേക്ക് നോക്കി ഇരുന്നു.” കള്ള ചെകുത്താനെ.

അപ്പൊ എന്നോടിഷ്ടമൊക്കെ ഉണ്ടല്ലേ. ഞാൻ നാളെ വരാൻ വേണ്ടി അല്ലേ ഈ ഫയലിന്റെ കാര്യം ഒക്കെ പറഞ്ഞേ. സമ്മതിച്ചു തരാനാ മടി അല്ലേ. ഇത്രേം മതി എനിക്ക്. ബാക്കി ഞാൻ ശെരിയാക്കി എടുത്തോളാം”. ഫോണും നെഞ്ചോടു ചേർത്ത് അവൾ കിടന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ ഓഫീസിലേക്ക് പോകാൻ മറ്റൊരു ദിവസവും ഇല്ലാത്ത ധൃതി ആയിരുന്നു മാളുവിന്‌.

പെട്ടെന്ന് തന്നെ കുളിയും കഴിഞ്ഞു വന്നു ഡ്രസ്സ്‌ നോക്കാൻ തുടങ്ങി. കൈയിലുള്ള എല്ലാ ഡ്രസ്സും വെച്ചു നോക്കിയിട്ടും തൃപ്തി വരാത്തത് പോലെ തോന്നി അവൾക്ക്. ഒടുവിൽ കഴിഞ്ഞ ഓണത്തിന് എടുത്ത സാരിയിൽ കണ്ണുകൾ ചെന്നെത്തി.

ഗൗതം ഇത് വരെ അവളെ സാരിയിൽ കണ്ടിട്ടില്ല.
അവൾ സന്തോഷത്തോടെ അതുടുത്തു.

“ഇത് മതി. ഇന്ന് എന്റെ ലുക്ക്‌ കണ്ട് ഗൗതം വാസുദേവിന്റെ കണ്ണ് തള്ളി പോകും”. കണ്ണാടിയിൽ നോക്കി അവൾ സ്വയം പറഞ്ഞു.

അവളുടെ ഈ ഒരുക്കം ഒക്കെ കണ്ടിട്ടാണ് ദിവ്യ മുറിയിലേക്ക് വന്നത്. “ഇന്ന് നിനക്ക് ലീവ് എടുത്തൂടെ മാളു. നോക്ക് കവിളിലെ പാട് ഇത് വരെ പോയിട്ടില്ല. ഇന്നും കൂടി ഇവിടിരുന്നു ഐസ് വെക്ക്. ”

“എന്റമ്മേ ഇന്ന് ഓഫീസിൽ വളരെ അത്യാവശ്യമായി ചെയ്തു തീർക്കേണ്ട ജോലികൾ ഉണ്ട്. രാവിലെ നേരത്തെ വരണേ എന്ന് പ്രത്യേകം പറഞ്ഞതാ.” മാളു പൊട്ടു തൊട്ട് കൊണ്ട് പറഞ്ഞു.

“പിന്നേ ജോലി. അതിനാണല്ലോ നീ ഈ ഡ്രസ്സ്‌ എല്ലാം വലിച്ചു വാരിയിട്ടിട്ട് സാരി ഉടുത്തേക്കുന്നെ. എന്നേ കൊണ്ട് ഒന്നും പറയിക്കണ്ട മാളു നീ.” ദിവ്യ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.

മാളു അമ്മയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.

അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ മനീഷ് ഉമ്മറത്തിരുന്നു പത്രം വായിക്കുന്നത് കണ്ടു. അച്ഛൻ രാവിലെ ജോലിക്ക് പോയി.

അവൾ വരുന്നത് കണ്ട മഹേഷ്‌ അപ്പുറത്തെ സൈഡിലേക്ക് തിരിഞ്ഞിരുന്നു. മാളുവും വിട്ടു കൊടുത്തില്ല.

പുച്ഛത്തോടെ മുഖം കോട്ടി കൊണ്ട് പുറത്തേക്കിറങ്ങി. “അല്ല പിന്നെ ഭാവം കണ്ടാൽ തോന്നും ഞാൻ അങ്ങോട്ട അടിച്ചതെന്ന്”. അവൾ പിറുപിറുത്തു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ നേരത്തെ ഇറങ്ങിയെങ്കിലും ട്രാഫിക് ബ്ലോക്കിൽ പെട്ട കാരണം സാധാരണ ചെല്ലുന്നതിന് പത്തു മിനിറ്റ് മുൻപ് മാത്രം ആണ് ഓഫീസിൽ എത്തിയത്.

“ശേ….എന്തൊക്കെ പ്രതീക്ഷയിലാണ് രാവിലെ സാരീ ഉടുത്തത്. ചെകുത്താന്റെ കൂടെ കുറച്ചു റൊമാന്റിക് ടൈം ഒക്കെ ചിലവഴിക്കാം എന്ന് വിചാരിച്ചതാ.

ഇനിയിപ്പോ ഒന്നും നടക്കില്ല. വെറുതെ ഇതൊക്കെ വലിച്ചു വാരി ചുറ്റി”. അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.

അകത്തേക്ക് ചെല്ലുമ്പോൾ മിക്കവാറും ഉള്ളവർ ഒക്കെ വന്നിട്ടുണ്ട്. എല്ലാവരും അവളെ അതിശയത്തോടെ നോക്കി.

സാരിയിൽ തന്നെ കണ്ടിട്ടാണ് ഈ നോട്ടം എന്ന് മനസ്സിലായ അവൾ എല്ലാവരെയും നോക്കി ചിരിച്ചോണ്ട് മുന്നോട്ടു നടന്നു.

“എടി നിനക്കിത്ര ഗ്ലാമർ ഉണ്ടായിരുന്നോ”. കിഷോർ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.

“പിന്നേ….ഇത് വേറൊന്നും അല്ല. വിശ്വാമിത്രന്റെ തപസ്സിളക്കാൻ വേണ്ടി ഉള്ള ഒരുക്കമാണ്”. ശ്രുതി കിഷോറിനോട് പറഞ്ഞു.

പെട്ടന്ന് എല്ലാവരും സൈലന്റ് ആയ പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഗൗതം അവരെ നോക്കി കൈയും കെട്ടി നിൽക്കുന്നതാണ് കണ്ടത്. പെട്ടന്ന് എല്ലാവരും അവരവരുടെ സീറ്റിലേക്ക് പോയി.

“മാളവിക… എന്റെ കൂടെ വരൂ”. ഇതും പറഞ്ഞു ഗൗതം ക്യാബിനിലേക്ക് പോയി.

തന്നെ കണ്ടിട്ടും ആ മുഖത്തു ഞെട്ടലൊന്നും കണ്ടില്ലല്ലോ എന്നുള്ള വിഷമത്തിൽ പുറകേ മാളുവും.

ക്യാബിനിൽ എത്തിയിട്ടും മാളു ഗൗതത്തിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
വല്യ ഗൗരവത്തിൽ ഫയൽ ഒക്കെ എടുക്കുന്നു.

അവൻ ആ ഫയൽ അവൾക്ക് കൊടുത്തു.” ഇതിലെ ഡീറ്റെയിൽസ് ഒക്കെ കറക്റ്റ് ആണോന്ന് നോക്ക്”.

അവൾ അത് വാങ്ങിയപ്പോളേക്കും അടുത്ത ചോദ്യം എത്തി. “നമ്മളിപ്പോ എവിടെയാ എന്ന് മാളവിക ക്ക് അറിയാമോ”. ഗൗതം ചോദിച്ചു.

മാളുവാകട്ടെ ഇയാളിതെന്താ പറയുന്നേ എന്നുള്ള ഭാവത്തിൽ ആയിരുന്നു.” കമ്പനി അല്ലേ സർ.”

“ആണല്ലോ. അപ്പൊ ഇവിടെ എല്ലാവരും ജോലി എടുക്കാൻ വേണ്ടി മാത്രം ആണ് വരുന്നത്.

അതോ ഇവിടെ ഇന്ന് തിരുവാതിര വല്ലോം നടക്കുന്നതായി മാളവികക്ക് എന്തെങ്കിലും അറിയിപ്പ് കിട്ടിയോ.” അവളുടെ മുഖം കണ്ടിട്ട്. ചിരി ഒളിപ്പിച്ചു വെച്ചു അവൻ ചോദിച്ചു.

അവൾ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി. “ദുഷ്ടൻ. ഇയാളെ കാണിക്കാൻ കെട്ടി ഒരുങ്ങി വന്ന എന്നേ പറഞ്ഞ മതി. ചെകുത്താൻ എന്ന പേരൊന്നു മാറ്റി ഗൗതം ഏട്ടൻ എന്ന് സേവ് ചെയ്യാൻ സമ്മതിക്കില്ല ഇയാൾ”.

“സോറി സർ. ഇനി ഉടുക്കില്ല ഞാൻ.” അതും പറഞ്ഞു വിഷമത്തോടെ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

“ഒന്ന് നിന്നേ.” ഗൗതമിന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.

“നിന്നേ ആരാ അടിച്ചേ.” അവളുടെ കവിളിലേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു.

“അത് ഏട്ടനാ.” അവൾ പറഞ്ഞതും അവന്റെ മുഖം മാറുന്നത് കണ്ടു.

“ആരാ പെണ്ണ് കാണാൻ വന്നത്.”

“ദർശൻ. ”

ആ പേര് കേട്ടതും ഗൗതത്തിന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യം കടിച്ചമർത്താൻ വേണ്ടി അവൻ മുഷ്ടി ചുരുട്ടുന്നത് മാളു ഒരു ഭയത്തോടെ ആണ് കണ്ടു നിന്നത്.

പക്ഷേ അവന്റെ അടുത്ത ചോദ്യം അവളുടെ ഭയത്തെ മാറ്റുന്നതായിരുന്നു. ഭയം മാത്രം അല്ല ഒരുമാതിരി എല്ലാ വികാരങ്ങളും അവളുടെ അടുത്തു നിന്ന് പോയി.

പ്രതികരിക്കാതെ കണ്ണും തുറിച്ചു നിൽക്കുന്ന അവളെ കണ്ട് അവൻ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.

“നിനക്ക് വേദന ഉണ്ടോന്ന്. ”

“ചോദിക്കുന്ന ചോദ്യം കേട്ടില്ലേ. ഇഷ്ടം ആണെന്ന് പറഞ്ഞതിന് അടിച്ചു അണപ്പല്ല് തെറിപ്പിച്ച മനുഷ്യനാ”. അവൾ മനസ്സിലോർത്തു.

പക്ഷേ അതിപ്പോ പറഞ്ഞ ഇത് വരെ തുഴഞ്ഞു കരക്കടുപ്പിച്ചതൊക്കെ വെറുതെ ആകും. അത് കൊണ്ട്

“ഇന്നലെ ഉണ്ടായിരുന്നു. രാവിലെ ആയപ്പൊളേക്കും മാറി. “എന്ന് അവൾ ഒരു ചിരിയോടെ പറഞ്ഞു.

അവളുടെ ചിരി കണ്ടപ്പോഴാണ് ഗൗതത്തിന് അവനെന്താ ചോദിച്ചേ എന്നുള്ള ബോധം വന്നത്. പിന്നേ ഒന്നും പറയാതെ അവൻ ലാപ്പിലേക്ക് മുഖം പൂഴ്ത്തി.

തിരികെ സീറ്റിലെത്തുമ്പോളും അവളുടെ ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു. അന്നത്തെ ജോലികൾ ചെയ്യാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു.

പെട്ടെന്ന് പെട്ടന്ന് ജോലികൾ തീർക്കുന്ന അവളെ മറ്റു സ്റ്റാഫുകൾ അന്യഗ്രഹ ജീവിയെ പോലെ നോക്കി.

അവർക്കറിയില്ലല്ലോ ഇടക്കിടക്ക് അവളുടെ ചെകുത്താനെ കാണാൻ വേണ്ടി ആണ് ആക്രാന്തം പിടിച്ചു ഇതെല്ലാം കൂടി ചെയ്യുന്നേ എന്ന്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“മോളിവിടെ സ്വപ്നം കണ്ടു ചിരിച്ചോണ്ടിരുന്നോ. നിന്റെ കഞ്ഞിയിലെ പാറ്റ ദാ അകത്തേക്ക് പോയിട്ടുണ്ട്”. ശ്രുതി അവളോട്‌ പറഞ്ഞു.

മാളു ഇരിക്കുന്നിടത്തു നിന്നും ചാടി എണീറ്റു.

“ഈശ്വരാ ആ പുട്ടി പിന്നെയും വന്നോ.
നിന്നോടാരാ പറഞ്ഞേ അവൾ വന്നിട്ടുണ്ടെന്ന്.”

“ആരും പറയണ്ട. ഞാൻ കണ്ടതാ നന്ദൻ സാറിന്റെ കൂടെ വരുന്നത്.” ശ്രുതി പറഞ്ഞു.

നീ നോക്കിക്കോ ആ പുട്ടിയെ ഞാൻ മിക്കവാറും വിഷം കൊടുത്തു കൊല്ലും. മനുഷ്യൻ എങ്ങനെ എങ്കിലും ആ തോണി ഒന്ന് തുഴഞ്ഞു കരക്കടുപ്പിക്കുമ്പോൾ കൃത്യസമയത്തു വന്നോളും കെട്ടഴിച്ചു വിടാൻ.

തന്ന ഫയലുകൾ മുഴുവൻ നേരത്തെ നോക്കി കൊടുത്തല്ലോ. ഇനിയിപ്പോ എന്ത് കാരണം പറഞ്ഞ ഒന്ന് അകത്തേക്ക് പോകുന്നത്.”

അവൾ അതും പറഞ്ഞു ക്യാബിനിലേക്ക് എത്തി നോക്കി നിന്നപ്പോളാണ് പ്യൂണായ രാമൻ ചേട്ടൻ ചായയും കൊണ്ട് വരുന്നത് കണ്ടത്.

“രാമൻ ചേട്ടാ.”എന്നും വിളിച്ചു അവൾ ഓടി ചെന്നു ട്രേ പിടിച്ചു വാങ്ങി. “ചേട്ടൻ പൊക്കോ. ഞാൻ കൊടുത്തോളം. ”

ചായയും കൊണ്ട് അകത്തേക്ക് വരുന്ന അവളെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

തുടരും….

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5