Monday, November 18, 2024
Novel

നിയോഗം: ഭാഗം 71

രചന: ഉല്ലാസ് ഒ എസ്

കാർത്തി അപകടനില തരണം ചെയ്‌ത് കഴിഞ്ഞിരിക്കുന്നു.

ഇന്ന് ആണ് കാർത്തിയെ റൂമിലേക്ക് ചേഞ്ച്‌ ചെയ്യുന്നത്.

ഇത്രയും ദിവസവും അയാള് ഐ സി യൂ വിൽ ആയിരുന്നു.

കുട്ടിമാളു വും അമ്മയും കൂടി അച്ഛനെ ഇറക്കി കൊണ്ട് വരുന്നത് കാത്തു ഇരിക്കുക ആണ്.

ഹരിമാമനും ഒപ്പം ഉണ്ട്.. എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി പദ്മയുടെ സഹോദരൻ ഹരി അവിടെ നിന്നും പോയിരുന്നില്ല…

രണ്ട് സ്ത്രീകൾ ഒറ്റയ്ക്ക്…. അതും, കുട്ടിമാളുവിന്‌ അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് എല്ലാവർക്കും വല്ലാത്ത ഭയം ഉണ്ടായിരുന്നു താനും……

കോളേജിൽ നിന്നും മാഷുമാർ ഒക്കെ എത്തും… വിവരം തിരക്കുവാൻ..

കുട്ടിമാളു ആണെങ്കിൽ അതിൽ പിന്നെ കോളേജിലേക്ക് പോയതേ ഇല്ലായിരുന്നു..

. മറ്റുള്ള എല്ലാവരെയും അഭിമുഖികരിക്കുവാൻ അവൾക്ക് വല്ലാത്ത പേടി തോന്നി…

അച്ഛൻ ആയിരുന്നു എന്തിനും ഏതിനും ഒക്കെ അവൾക്ക് വലം കൈ ആയിട്ട് കൂടെ ഉണ്ടായിരുന്നത്..

അതുകൊണ്ട് കാർത്തുവിന് വല്ലാത്ത ബുദ്ധിമുട്ട് തോന്നി.

ഏകദേശം 11മണി യോട് അടുത്ത് ആണ് കാർത്തിയെ ഇറക്കി കൊണ്ട് വന്നത്.

പദ്മയെയും മകളെയും നോക്കി അയാൾ ഒരു വരണ്ട പുഞ്ചിരി പൊഴിച്ചു.

മൂന്നാല് ദിവസം കൊണ്ട് തന്റെ അച്ഛൻ ആളാകെ മാറി പോയെന്നു അവൾക്ക് തോന്നി.

സധാ പ്രസാദം നിറഞ്ഞു നിന്ന മുഖത്ത്, വിഷാദം തളം കെട്ടി.

“ഒരുപാട്, സംസാരിക്കുക ഒന്നും വേണ്ട,, പേഷ്യന്റ് നു റസ്റ്റ്‌ ആവശ്യം ആണെന്ന്, സിസ്റ്റർ പദ്മ യോട് പറഞ്ഞു.

ഡോക്ടർ, പറഞ്ഞു കൊടുത്ത നിർദ്ദേശങ്ങൾ അപ്പാടെ അവർ ഇരുവരോടും വിശദീകരിച്ചു.
.

അതിനു ശേഷം ആണ് മടങ്ങിയത്.

***

13ദിവസം കാർത്തി ഹോസ്പിറ്റലിൽ കിടന്നു.

14-മത്തെ ദിവസം ആണ് അയാളെ ഡിസ്ചാർജ് ചെയ്തത്.

ഉച്ച തിരിഞ്ഞു മൂന്നു മണി ആയിരുന്നു അവർ എല്ലാവരും എത്തി ചേർന്നപ്പോൾ.

ഒരു ജോലിക്കാരിയെ വെച്ചു വീടും പരിസരവും എല്ലാം വൃത്തിആക്കിച്ചിരുന്നു..
പിന്നെ, പദ്മയുടെ അമ്മയും, അനുജത്തി യും  വന്നു, ഭക്ഷണം ഒക്കെ റെഡി ആക്കിയിരുന്നു.

വീട്ടിൽ എത്തിയ ശേഷം ആണ് എല്ലാവർക്കും സമാധാനം ആയത് എന്ന് വേണം പറയാൻ.

ആദ്യം ആയിട്ട് ആയിരുന്നു ഇങ്ങനെ ഒരു ആശുപത്രി വാസം..

എല്ലാവരും നന്നേ വിഷമിച്ചു പോയിരുന്നു.

അന്ന് വൈകുന്നേരം കോളേജിൽ നിന്നും പ്രിൻസിപ്പളും, വേറെ ഒരു സാറും കൂടി കാർത്തിയിടെ വീട്ടിൽ എത്തി.

കുട്ടിമാളു കോളേജിലേക്ക് വരണം എന്നും പറഞ്ഞു അവർ അവളെ ഒരുപാട് ഉപദേശിച്ചു.

പക്ഷെ അവൾ തയ്യാറല്ലായിരുന്നു…..

അവർ ഒരുപാട് നേരം ഇരുന്ന് കുട്ടിമാളു വിനോട് സംസാരിച്ചു അവളെ മനസിലാക്കിച്ചു.

ഗൗതത്തിനോട് ഉള്ള വൈരാഗ്യത്തിന്റർ പുറത്തു ആരോ ചെയ്തത് ആണെന്നും, അയാൾക്ക് ഒരുപാട് ശതൃക്കൾ ഉണ്ടെന്നും ഒക്കെ പ്രിൻസിപ്പൽ അവളോട് പറഞ്ഞു.

“എന്നിട്ട് അയാളുടെ ശത്രു വിനെ ഇത് വരെ ആയിട്ടും പോലീസിനു കണ്ടു പിടിക്കാൻ കഴിഞ്ഞില്ലല്ലോ, ഇത്രയും ഫേമസ് ആയിട്ടുള്ള ആളല്ലേ ഗൗതം മേനോൻ എന്ന് അവൾ ചോദിച്ചപ്പോൾ അവർക്ക് ഒരു മറുപടി പോലും ഇല്ലായിരുന്നു..

 

***
എല്ലാത്തിൽ നിന്നും ഒരു മനഃസമാദാനം നേടുവനായി, അമ്പലത്തിലേക്ക് ഒന്നു ഇറങ്ങിയത് ആണ് കുട്ടിമാളു.
ഒരു ഓട്ടോ യിൽ ആയിരുന്നു, അവൾ പോയത്.

നന്നായി തൊഴുതു പ്രാർത്ഥിച്ച ശേഷം  കുറച്ചു സമയം അവിടെ ചുറ്റമ്പലത്തിൽ വെറുതെ ഇരുന്നു..
മനസ് ഒന്നു ഏകാഗ്രാം ആക്കുവാനായി ഒരു ശ്രെമം… അത്രമാത്രം അവർ ഓർത്തുരുന്നൊള്ളു.

ചുറ്റി പ്രദക്ഷിണം വെച്ചു കഴിഞ്ഞു
ശ്രീ കോവിലിൽ നിന്നും പടിഞ്ഞാറെ നട വഴി അവൾ ഇറങ്ങി..

പെട്ടന്ന് ഒരാൾ പിന്നിൽ നിന്നും അവളെ വിളിച്ചു.

മൈഥിലി.

അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

65വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.

അവൾ ക്ക് ആളെ മനസിലായില്ല.

“കുട്ടി ക്ക് എന്നെ അറിയുവോ…”

“ഇല്ല….. എനിക്ക് അങ്ങട് മനസിലായില്ല..”

“എന്റെ പേര് അരുന്ധതി….. ഗൗതം മേനോന്റെ അമ്മ ആണ് ”

അത് കേട്ടതും അവളുടെ മുഖം വാടി

അവർ അതു മനസിലാക്കുകയും ചെയ്തു.

” എന്റെ കുടുംബ ക്ഷേത്രം ആണ് മോളെ ഇത്…. ഇടയ്ക്കൊക്കെ വരാറുണ്ട്… സത്യം പറഞ്ഞാൽ ഇന്ന് വന്നത്, ഇവിടെ തൊഴുത ശേഷം മോളുടെ വീട്ടിലേക്കൊന്നു വരാം എന്ന് കരുതിയായിരുന്നു…. മാത്യു സാർ പറഞ്ഞാണ് മോൻ അറിയുന്നത്, മോളുടെ അച്ഛനെ ഡിസ്ചാർജ് ചെയ്തെന്ന വിവരം  “അവർ വിശദീകരിച്ചു.

എല്ലാം കേട്ടുകൊണ്ട്, ഒരു ചെറു മന്ദസ്മിതത്തോടുകൂടി, കുട്ടി മാളു നിൽക്കുകയാണ് ചെയ്തത്.

“അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട് മോളെ ”

“ബെറ്റർ ആയി വരുന്നുണ്ട്…”

“എന്നാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത് ”

“രണ്ട് ദിവസം ആയതേ ഒള്ളു..”

“ഹോസ്പിറ്റലിൽ വരണം എന്നുണ്ടായിരുന്നു മോളെ.. പക്ഷെ എന്ത് ചെയ്യാനാ സാഹചര്യം ഇതായിരുന്നു…”

. “അതൊന്നും കുഴപ്പമില്ല ആന്റി..ഞാൻ പോട്ടെ.. കുറച്ചു ദൃതി ഉണ്ട്….”

“മോളെ.. ഞങ്ങൾക്ക് മോളോട് ഒന്നു സംസാരിക്കണം…. ആ കാണുന്ന വണ്ടിയിൽ എന്റെ മകൻ ഇരിപ്പുണ്ട്.. വിരോധം ഇല്ലെങ്കിൽ ഒന്നു അവിടേക്ക് വരാമോ…”

അവർ പറഞ്ഞപ്പോൾ കൂട്ടുമാളു കാറിലേക്ക് നോക്കി..

ശരിയാണ്

ഗൗതം മേനോൻ ഡ്രൈവിങ് സീറ്റിൽ ഉണ്ട്.

“ആന്റി..ഞാൻ എവിടേക്കും വരുന്നില്ല.. സാറിനോട് സംസാരിക്കുന്നത് കണ്ടാൽ ഇനി എന്റെ നാട്ടുകാര് എന്നെ കുറിച്ചു വേറെ യും അപവാദം പറഞ്ഞു ഉണ്ടാക്കും

 

“മോളെ… ഇതു ചെയ്ത ആൾ ആരാണ് എന്ന് മോൾക്ക് അറിയണ്ടേ….. അതിനാണ് ആന്റി മോളോട് സംസാരിക്കാനായി വന്നത് ”

അതു കേട്ടതും കുട്ടിമാളു അവരെ സൂക്ഷിച്ചു നോക്കി.

“സത്യം ആണ് മോളെ ഞാൻ പറയുന്നത്.. മോൾക്ക് കഴിയുമെങ്കിൽ ഒന്നു വരിക…..”

അവർക്ക് പിന്നാലെ പോകുമ്പോൾ അതാരാണ് ചെയ്തത് എന്ന് അറിയുവാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു കുട്ടിമാളു…

ഗൗതം അമ്മയോടൊപ്പം അവൾ, കാറിന്റെ ബാക്ക് സീറ്റിലേക്ക് കയറി..

“മൈധിലി കോളേജിൽ പോകാൻ തുടങ്ങിയില്ലല്ലേ ”

. ഗൗതം വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട്, അവളെ പിന്തിരിഞ്ഞു  നോക്കി.

“ഇല്ല ”

“എന്തെ… ഇയാൾക്ക് പേടിയാണോ ആളുകളെ ഫേസ് ചെയ്യുവാൻ ‘

കുട്ടിമാളു അതിനു മറുപടിയൊന്നും പറഞ്ഞില്ല..

അമ്പലത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും വണ്ടി മെല്ലെ ഇരമ്പി..

“എവിടേക്കാണ് പോകുന്നത്….”

കുട്ടി മാളുവിന് സംശയമായി…

“അധിക ദൂരം ഒന്നും പോകില്ല… ദേ ആ കാണുന്ന വരമ്പിന്റെ സൈഡിൽ പാർക്ക് ചെയ്യാം…  അല്ലേ മോനേ”

ഗൗതത്തിന്റെ അമ്മ  ആണ് അതു പറഞ്ഞത്.

അവർ പറഞ്ഞത് പ്രകാരം,ഗൗതം, ഒരു വരമ്പിന്റെ വലതുവശത്തായി ഉള്ള ചെമ്മൺ പാതയിൽ, വണ്ടി ഒതുക്കി.

“മോള് പേടിക്കൊന്നും വേണ്ട,,,, നമ്മൾക്ക് ഒരുമിച്ച് തന്നെ പെട്ടെന്ന് മോളുടെ വീട്ടിലേക്ക് പോകാം”

” അച്ഛനും അമ്മയും ഒറ്റയ്ക്ക് ഉള്ളൂ… എന്തെങ്കിലും ആവശ്യം വന്നാൽ…. ഞാനാണെങ്കിൽ വേഗന്ന് തിരിച്ചു വരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്… ”

” കുഴപ്പമില്ലെന്നേ…നമ്മൾക്ക് എത്രയും പെട്ടെന്ന് മടങ്ങാം.. ”

” മോൾക്കോ മോളുടെ അച്ഛനോ ഈ കോളേജിന്റെ പരിസരത്ത് ശത്രുക്കളായി ആരെങ്കിലും ഉണ്ടോ “?

അരുന്ധതി മുഖവുര കൂടാതെ ചോദിച്ചു..

” എന്റെ അറിവിൽ അങ്ങനെ ആരും ഇല്ല ”

” അരവിന്ദ് സുധാകരൻ എന്ന പയ്യനെ തനിക്ക് പരിചയമുണ്ടോ”

ഗൗതം കുട്ടി മാളുവിന്റെ.
മുഖത്തേക്ക് ഉറ്റുനോക്കി….

പെട്ടെന്ന് അവളുടെ മുഖം വല്ലാതെ ആയി.

ഗൗതം അത് ശ്രദ്ധിക്കുകയും ചെയ്തു..

എന്താണ് സാർ…. അരവിന്ദ് ആണോ അത് ചെയ്തത്…

അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം വല്ലാതെയായി..

ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ലല്ലോ താൻ പറയുന്നത്… അയാളെ തനിക്കറിയാമോ…?

അവൻ ചോദ്യം ഒന്നുകൂടെ ആവർത്തിച്ചു..

” അറിയാം  സാർ ”

” അയാൾക്ക് തന്നോട് എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടോ “?

അവൾ ഗൗതത്തിന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി കൊണ്ടിരിക്കുകയാണ്… അവളുടെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് അവന് തോന്നി…

“മൈഥിലി……”

അൽപനിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഗൗതം അവളെ വിളിച്ചു..

“മ്മ് ”

പെട്ടെന്ന് അവൾ ഞെട്ടി..

“എടോ….. അന്വേഷണത്തിൽ തെളിഞ്ഞത് അരവിന്ദു, അവന്റെ കുറച്ച് ഫ്രണ്ട്സും കൂടി ചേർന്നാണ് ഫോട്ടോസ് എടുത്തതും, സോഷ്യൽ മീഡിയയിൽ മുഴുവൻ പ്രചരിപ്പിച്ചതും…. അയാൾ എന്തിനാണ് അങ്ങനെ  ചെയ്തതെന്ന് , അറിയണമെങ്കിൽ അത് തന്നോട് കൂടി ചോദിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാനും അമ്മയും കൂടി ഇന്ന് തന്നെ കാണുവാനായി വന്നത്…. ഇങ്ങനെ ഒരു, കാര്യം ചെയ്യുവാനായി അവനെ പ്രേരിപ്പിച്ച ഘടകം എന്താണ്,  അതിനുള്ള ഉത്തരം തനിക്ക് മാത്രമേ നൽകാനാവൂ ”

ഗൗതം കുട്ടി മാളുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

ആ മിഴികളിൽ മെല്ലെ മെല്ലെ നനവ് പടരുന്നത് അവനും അരുന്ധതിയും അറിഞ്ഞു…

ഒരു നെടുവീർപ്പോടുകൂടി അവൾ സീറ്റിലേക്ക് ചാരി കിടന്നു.

മോളെ
…..

അരുന്ധതി അവളുടെ കൈത്തണ്ടയിൽ പിടിച്ചു…

“ആ പയ്യനും മോളുമായി എന്തെങ്കിലും വഴക്കുണ്ടായോ…. അതാണോ അവൻ ഇങ്ങനെയൊരു ചെയ്തി നടത്തിയത്”

“ഞാനും അയാളും തമ്മിൽ വഴക്കൊന്നും ഉണ്ടായിരുന്നില്ല…. ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ്, അരവിന്ദ് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്… ഞാൻ അപ്പോൾ തന്നെ അയാളോട്, എനിക്ക് ഇതിലൊന്നും താൽപര്യമില്ലെന്നും എന്നെ ശല്യപ്പെടുത്തരുതെന്നും മറുപടി കൊടുത്തതാണ്, പക്ഷേ അവൻ പിന്നെയും നിരന്തരം എന്നെ പിന്തുടരാൻ തുടങ്ങി…അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അച്ഛനോട് വിവരം അറിയിച്ചു.. അച്ഛൻ സ്കൂളിലേക്ക് വരികയും,പ്രിൻസിപ്പൽ സാറിനോട് വിവരം പറയുകയും ചെയ്തു…. സാർ അവനെ പിടിച്ചു വാൺ ചെയ്തു…ഇനി ഇത് ആവർത്തിച്ചിട്ടുണ്ടെങ്കിൽ അവന്റെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു…. പിന്നീട് അവന്റെ ശല്യം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല… അവൻ പ്ലസ് ടു പഠനത്തിനുശേഷം കോളേജിലേക്ക് എവിടെയോ പോകുകയും ചെയ്തു…. അച്ഛന്റെ കോളേജിൽ തന്നെ എനിക്ക് അഡ്മിഷൻ ശരിയായി.. ഞാനിവിടെ ജോയിൻ ചെയ്തു കഴിഞ്ഞാണ് അറിയുന്നത് അവൻ എന്റെ സീനിയർ ആയി അവിടെയുണ്ടെന്ന്,…. പക്ഷേ എന്റെ അച്ഛൻ അവിടെ ഉള്ളതുകൊണ്ട് അവന്റെ ശല്യം ഒന്നും എനിക്ക് ആദ്യം ഉണ്ടായിരുന്നില്ല… ഫസ്റ്റ് ഇയറിലെ ഓണം സെലിബ്രേഷൻ ന്റെ അന്ന്, അവൻ എന്റെ അടുത്ത് വന്നു… എന്നിട്ട് എന്നോട്, വീണ്ടും ഇഷ്ടമാണെന്നും മറ്റും പറഞ്ഞു… ആദ്യം പറഞ്ഞ മറുപടി തന്നെ എനിക്കിപ്പോഴും പറയാനുള്ളതൊന്നും, മേലിൽ ഇതും പറഞ്ഞ് എന്റെ പിന്നാലെ വരരുതെന്ന് ഞാൻ അവനോട് പറഞ്ഞു.
പക്ഷേ അവൻ കോളേജിലെ ഒന്ന് രണ്ട് കുട്ടികളോട് , എന്നെ ഇഷ്ടമാണെന്നും, എന്നെ മാത്രമേ കല്യാണം കഴിക്കുമെന്ന് പറഞ്ഞു , എന്റെ അടുത്തേക്ക് പറഞ്ഞയച്ചു……

ഗത്യന്തരമില്ലാതെ ഞാൻ ഈ കാര്യം അച്ഛനോട് പറഞ്ഞു..

അച്ഛൻ അവനെ നേരിട്ട് പോയി കണ്ട്, നന്നായി ശകാരിക്കുകയും ചെയ്തു….

രണ്ടാഴ്ച മുന്നേ , ഞാൻ കോളേജ് വിട്ടു വീട്ടിലേക്ക് നടന്നു വരുമ്പോൾ, ഇവൻ എന്നെ വഴിയിൽ തടഞ്ഞുനിർത്തി, എന്നിട്ട് എന്റെ കൈക്ക് കയറി പിടിച്ചു, അന്ന് ഞാൻ അവനെ തള്ളി മാറ്റിയിട്ട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു,
.

പിന്നീട് അച്ഛന് സ്പെഷ്യൽ ക്ലാസ് ഉണ്ടെങ്കിലും, ഞാൻ അത് കഴിഞ്ഞതിനുശേഷം അച്ഛന്റെ ഒപ്പം ആയി വീട്ടിലേക്ക് വരുന്നത്…

പിന്നെ ആർട്സ് ഡേ യുടെ ഡേറ്റ് തീരുമാനിച്ചതിന് ശേഷം, ഞാനാകെ ബിസിയായിരുന്നു… ആ സമയത്തൊന്നും അവനെ ഞാൻ ശ്രദ്ധിക്കാനും പോയില്ല…

ഒരു നെടിവീർപ്പോടുകൂടി കുട്ടി മാളു പറഞ്ഞു നിർത്തി..

വലിഞ്ഞു മുറുകിയ മുഖവുമായി ഗൗതം,  സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ചു.

കുറച്ചു കഴിഞ്ഞതും

പോക്കറ്റിൽ നിന്നും അവൻ തന്റെ ഫോണെടുത്തതിനു ശേഷം ഏതോ ഒരു നമ്പറിലേക്ക് മിസ്ഡ് കോളും വിട്ടു…

.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…