Friday, May 3, 2024
GULFLATEST NEWS

പുതുകാഴ്ചകളുമായി ഒക്‌ടോബർ 5ന് മിയ വീണ്ടും തുറക്കും

Spread the love

ദോഹ: നവീകരണത്തിന് ശേഷം ഖത്തറിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) ഒക്ടോബർ 5ന് പൊതുജനങ്ങൾക്കായി പ്രവർത്തനം പുനരാരംഭിക്കും. ലോകോത്തര നിലവാരത്തിലുള്ള മേഖലയിലെ ആദ്യത്തെ മ്യൂസിയവും ഇസ്ലാമിക കലയുടെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ മിയയുടെ കലാ പൈതൃക കാഴ്ചകളും ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കും ആസ്വദിക്കാൻ കഴിയും.

Thank you for reading this post, don't forget to subscribe!

കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് നവീകരണം നടത്തിയത്. ഖത്തർ ക്രിയേറ്റേഴ്സിന്‍റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് മ്യൂസിയം വീണ്ടും തുറക്കുന്നത്. മിയയിലെ ദീർഘകാലമായുള്ള അപൂർവ ഇസ്‌ലാമിക് കലാസൃഷ്ടികൾക്ക് പുറമെ പുതിയതായി സംരക്ഷിക്കപ്പെടുന്നതോ ഏറ്റെടുത്തതോ ആയ 1,000 ത്തിലധികം വസ്തുക്കളും ഇതാദ്യമായി മ്യൂസിയത്തിന്റെ സ്ഥിര ഗാലറികളിൽ പ്രദർശിപ്പിക്കും.

2023 ഒക്ടോബർ 26 മുതൽ ഫെബ്രുവരി 25 വരെ ബാഗ്ദാദ് നഗരത്തിന്‍റെ പൈതൃകം, സംസ്കാരം, കല എന്നിവ പ്രതിഫലിപ്പിക്കുന്ന പ്രദർശനം നടക്കും. പ്രിറ്റ്‌സ്‌കർ ആർക്കിടെക്ചർ പുരസ്‌കാര ജേതാവ് ആർക്കിടെക്റ്റ് ഐ.എം. പൈ ഡിസൈൻ ചെയ്ത മിയ 2008ലാണ് പ്രവർത്തനം തുടങ്ങിയത്. ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ഖത്തർ മ്യൂസിയത്തിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയ ആദ്യ മ്യൂസിയവും ഇതാണ്.