നിയോഗം: ഭാഗം 62
രചന: ഉല്ലാസ് ഒ എസ്
കുറെ ഏറെ സമയം എടുത്തു ദേവൂന് അവരോട് എന്തെങ്കിലും സംസാരിക്കുവാൻ..
അത്രമേൽ വിറങ്ങലിച്ചു ഇരിക്കുക ആണ് അവള്
മകളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവർ പൊട്ടിക്കരഞ്ഞു കൊണ്ട് മകളെ കെട്ടിപിടിച്ചു.
“”എന്റെ ഈശ്വരാ… ഇനിയും പരീക്ഷിച്ചു മതിയായില്ലേ……..”
പ്രഭ ഇരുന്ന് കണ്ണീർ വാർക്കുക ആണ്..
ദേവു അമ്മയുടെ തോളിലേക്ക് ചാഞ്ഞു കിടപ്പുണ്ട്..
വിനീതു കേറി വന്നതും പ്രഭ ഉച്ചത്തിൽ നിലവിളിച്ചു.
“മോനേ… നമ്മുടെ അച്ഛൻ പോയെടാ… ”
അവർ മകനെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു.
അവനും കരയുക ആണ്.
ദേവൻ മരിച്ചു എന്ന വാർത്ത പെട്ടന്ന് ആണ് നാട്ടിലാകെ പരന്നത്..
ഒരു വണ്ടി വന്നു ഇടിച്ചതു ആണെന്നും വണ്ടിയുടെ മുന്നിലേക്ക് ചാടിയത് ആണെന്നും ഒക്കെ ആളുകൾ പലതു ആണ് പറയുന്നേ..
കാർത്തി കോളേജിൽ നിന്നും വന്ന വഴിക്ക് മിത്രൻ ആണ് മരണ വാർത്ത അറിയിച്ചത്..
അർഹിക്കുന്ന അംഗീകാരം തന്നെ ഒടുവിൽ അയാൾക്ക് ലഭിച്ചു അല്ലേടാ എന്നാണ് കാർത്തി അവനോട് മറുപടി പറഞ്ഞത്..
വീട്ടിൽ എത്തിയപ്പോൾ അവൻ അച്ഛനോടും അമ്മയോടും ഒക്കെ ചോദിച്ചു ആരെങ്കിലും അയാളെ കാണാൻ പോകുന്നുണ്ടോ എന്ന്….
ഇല്ല മോനെ
.. ഇനി അവരും ആയിട്ട് ഒരു ബന്ധത്തിനും പോകുന്നില്ല..
സീത പറഞ്ഞപ്പോൾ കാർത്തി അമ്മയേ സൂക്ഷിച്ചു നോക്കി.
“അങ്ങനെ വരാൻ വഴിയില്ലല്ലോ .. ഈ വീട്ടിൽ ഏറ്റവും കരുണയും, സഹാനുഭൂതിയും ഉള്ള ആള് അമ്മ അല്ലേ..എന്നിട്ട് ഇപ്പൊ അങ്ങട് പോകുന്നില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ആണ്.. അവിടെ വരെയും ചെല്ല്… എന്നിട്ട് എല്ലാവരെയും അശ്വസിപ്പിച്ച ശേഷം വാന്നേ…”
പരിഹസിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് കയറി പോകുന്ന കാർത്തിയെ നോക്കി നിൽക്കാനേ സീതയ്ക്ക് കഴിഞ്ഞുള്ളു..
മീനുട്ടി യും പദ്മയും കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് മുറിയിൽ ഉണ്ടായിരുന്നു..
അവനെ കണ്ടതും രണ്ടാളും എഴുനേറ്റു.
“അച്ചേടെ പൊന്നേ…. ”
അവൻ കുഞ്ഞിനെ എടുത്തു മേല്പോട്ട് ഉയർത്തി.
“ഉറക്കo ആയിരുന്നു ഏട്ടാ… എന്റെ സംസാരം കേട്ട് കണ്ണ് തുറന്നത് ആണ്…”
മീനുട്ടി പറഞ്ഞു
“നിനക്ക് എന്താ ഇതിനു മാത്രം സംസാരിക്കാൻ ഉള്ളത് ”
“ഹേയ് ഒന്നുംല്ലാ…….”
അവൾ പെട്ടന്ന് തന്നെ റൂമിൽ നിന്നും ഇറങ്ങി വെളിയിലേയ്ക്ക് പോയ്.
“മാഷ് നു ചായ എടുക്കട്ടെ…”
പദ്മ സാവധാനത്തിൽ ചോദിച്ചു.
“മ്മ്….”
അവൾ അവനുള്ള ചായ എടുക്കാനായി താഴേക്ക് ഇറങ്ങി വന്നു.
“കുഞ്ഞ് ഉണർന്നു ല്ലേ മോളെ…”
“ഉവ്വ് അമ്മേ…… മാഷിന്റെ അടുത്ത് ഉണ്ട് ”
“കുളിപ്പിക്കാൻ ഉള്ള വെള്ളം ഞാൻ അടുപ്പത്തു വെച്ചേക്കാം കേട്ടോ….”
“മ്മ് ശരി അമ്മേ… ഞാൻ ഇപ്പൊ തന്നെ വരാം ”
അവനുള്ള ചായയും ആയിട്ട് പദ്മ മുറിയിലേക്ക് പോയി.
. പനീകൂർക്കയും, തുളസി ഇലയും ഇട്ടു ഞെരടി പിഴിഞ്ഞ് എടുത്ത വെള്ളം അടുപ്പത്തേക്ക് വെച്ചു ഇളം ചൂടോടെ എടുത്തു വെയ്ക്കുക ആണ് സീത…
”
“മറ്റന്നാൾ ആണ് കട്ടപ്പനയ്ക്ക് പോകേണ്ടത്… എന്തെങ്കിലും പർച്ചേസ് ചെയ്യാൻ ഉണ്ടോ തനിക്ക്…”
കാർത്തി അവളോട് ചോദിച്ചു..
“ഞാൻ… എനിക്ക്… മാഷ് എന്നെയും കുഞ്ഞിനേയും കൊണ്ട് പോകുന്നുണ്ടോ”
പദ്മയ്ക്ക് അത്ഭുതം ആയിരുന്നു..
“മ്… അവിടെ ഒരു വീട് റെഡി ആയിട്ടുണ്ട്…മാത്യു സാർ പറഞ്ഞതാ…. എന്നാൽ പിന്നെ നിങ്ങളും കൂടി പോരേ ”
“അതെയോ… എന്നാൽ പിന്നെ ഞാനും മോളും കൂടി ഒപ്പം വരാം മാഷേ…”
“മ്മ്… എന്തെങ്കിലും മേടിക്കാൻ ഉണ്ടോ… ”
“അത് പിന്നെ.. പെട്ടന്ന് അങ്ങനെ ചോദിച്ചാൽ…. ഞാൻ ഒന്നു നോക്കട്ടെ മാഷേ… ”
“ആഹ്…. ശരി ശരി
വേഗം ആവട്ടെ.. നാളെ ഒരു ദിവസം ഒള്ളു… മറ്റന്നാൾ കാലത്തെ ഇവിടെ നിന്നും പുറപ്പെടണം…”
“മ്മ് ”
ഒരു മന്ദസ്മിതത്തോടെ അവൾ തല ആട്ടി.
“എനിക്ക് എന്റെ കുഞ്ഞിനെ കാണാതെ ഇരിക്കാൻ പറ്റില്ല
അതുകൊണ്ട് ആണ്……”
കാർത്തി ആരോടെന്നല്ലാതെ പറഞ്ഞപ്പോൾ പദ്മയുടെ മുഖം വാടി…
“എങ്കിൽ അച്ഛനും മോളും കൂടി പൊയ്ക്കോ…. ഞാൻ എന്റെ വീട്ടിലേക്ക് തിരികെ പോയ്കോളാം ”
“പൊയ്ക്കോളൂ…. ഞങ്ങൾ രണ്ടാളും കൂടെ കട്ടപ്പനയ്ക്ക് പോയ്കോളാം… കുഞ്ഞിനെ നോക്കാനായി ഞാൻ മീനുട്ടിയെ കൂടെ കൊണ്ട് പോകാം… അവൾക്ക് എക്സാം തീർന്നതുമാണ്..”
“എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തു ആണ് അല്ലേ വന്നത് ”
‘അതേ… ”
“എങ്കിൽ പിന്നെ എന്നോട് എന്തിനാണ് ഇങ്ങനെ ഒരു ചോദ്യം…… അങ്ങ് പൊയ്ക്കൂടാരുന്നോ ”
.കുഞ്ഞിനെ കുളിപ്പിക്കായി എടുത്തു കൊണ്ട് പദ്മ ഇറങ്ങി പോകുന്നതും നോക്കി ഒരു ചിരിയോടു കൂടി കാർത്തി മുറിയിൽ ഇരുന്നു..
“**
ദേവനെ അടക്കം ചെയ്ത സ്ഥലത്തേക്ക് നോക്കി ദേവു ആ നിൽപ്പ് തുടർന്നിട്ട് നേരം കുറെ ആയിരുന്നു…
അടക്കത്തിന് വന്ന ആളുകളിൽ ഏറിയ പങ്കും പിരിഞ്ഞു പോയിരുന്നു.
താൻ കാരണം ആണ് തന്റെ അച്ഛൻ പോയത്…
അവസാന നിമിഷം,,,, ഒരിറ്റു വെള്ളം പോലും, മക്കളോട് മേടിച്ചു കുടിക്കാൻ ആവാതെ അച്ഛൻ പോയല്ലോ….
കടന്നലുകൾ വന്നു കുത്തി നോവിക്കും പോലെ ആണ് അവൾക്ക് അപ്പോൾ തോന്നിയത്.
ഈശ്വരാ
… എന്റെ അച്ഛൻ….
അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി..
“ഇല്ല… ഈ ജന്മം തനിക്ക് ഇനി സമാധാനം ഇല്ല…. സ്വന്തം അച്ഛന്റെ കൊലപാതകി ആണ് താന്… ലോകത്തിൽ ഒരു മക്കളും ഇതുപോലെ ആവില്ല….
അക്കര പ്പച്ച തേടി പോയപ്പോൾ അറിഞ്ഞിരുന്നില്ല തന്റെ ജീവിതം എങ്ങും എത്താതെ കൈപ്പടിയിൽ നിന്നും വഴുതി വീണു പോയെന്നു ഉള്ളത്..
അച്ഛാ……
എന്നോട്… എന്നോട് ക്ഷമിക്കണേ…
അവൾ മൂകമായി കേണു.
ടി… ആരെ കാണിക്കാന ഈ നാടകം ഒക്കെ… എഴുന്നേറ്റു മുറിയിലേയ്ക്ക് പോടീ….
വിനീത് വന്നു ഒച്ച വെച്ചപ്പോൾ ആണ് ദേവു തിരികെ വീട്ടിലേക്ക് കയറി പോയത്.
അമ്മ അപ്പോളും കരഞ്ഞു കൊണ്ട് കട്ടിലിൽ കിടക്കുക ആയിരുന്നു.
ദേവു തന്റെ മുറിയിൽ കയറി എന്നിട്ട് വാതിൽ ചാരി ഇട്ടു.
****
കട്ടപ്പനയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു കാർത്തിയും പദ്മയും…
കുഞ്ഞപ്പു ആണെങ്കിൽ ഓരോരോ കുസൃതി കാണിച്ചു കൊണ്ട് പദ്മയുടെ മടിയിൽ ഇരിക്കുക ആണ്.
കുറെ ദൂരം പിന്നിട്ട കഴിഞ്ഞപ്പോൾ പദ്മയും കുട്ടിയുമൊക്കെ മടുത്തു പോയിരിന്നു.
ഇടയ്ക്ക് വണ്ടി നിറുത്തി യ ശേഷം കാർത്തി ഓരോ ഇളനീർ മേടിച്ചു.
അത് കുഞ്ഞിനും കൊടുത്തു.
എന്നിട്ട് ഒന്നു relax ചെയ്ത ശേഷം യാത്ര തുടന്നത്..
പാലക്കാട് ആണെങ്കിൽ കാഴ്ചയുടെ നെല്ലറ തന്നെ ആയിരുന്നു.. കോട്ടകളും, കൊട്ടാരവും, കൽപ്പാത്തിയും, നെല്ലിയാമ്പതി യും, അണക്കെട്ടുകളും, യക്ഷിയും,, ഒക്കെ ഉള്ള കാഴ്ചകളുടെ ഉദ്യാനം.
ആഗ്രഹാര തെരുവും, പൂണൂലു പോലെ ഒഴുകുന്ന കല്പത്തി പുഴയും, ഓടിട്ട വീടുകളും, അരിപ്പൊടി കോലങ്ങളും ഒക്കെ ആയിരുന്നു പാലക്കാടിന്റെ വിശുദ്ധിയുടെ പര്യായങ്ങൾ..
കരിമ്പനകളുടെ നാട്ടിൽ നിന്നും ഏലക്കാടുകൾ താണ്ടുക ആയിരുന്നു കാർത്തി യും പദ്മയും..
ഇടുക്കി എന്ന കൊച്ചു സുന്ദരി യേ കാണുവാനായി…അറിയുവാനായി..
കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഏലം എസ്റ്റേറ്റ്കൾ ആണ്..അവയ്ക്ക് ഇടയിലായി കാപ്പി യും കുരുമുളകും ഒക്കെ കാണാം….എന്നലും ഏറിയ പങ്കും ഏലം ആണ്.
ഒരുപാട് ചോലകളും, അരുവിയും, കുന്നുകളും, താഴ്‌വരകളും, പൂക്കളും, ഒക്കെ കണ്ടപ്പോൾ പദ്മ യ്ക്ക് ഒരുപാട് സന്തോഷം, ഒപ്പം മനസിന് വല്ലാത്ത കുളിർമയും..
അവൾക്ക് ഇതൊക്കെ പുതിയ കാഴ്ചകൾ ആയിരുന്നു.
മെല്ലെ കാറിന്റെ ഗ്ലാസ് താഴ്ത്തി.
.തണുത്ത കാറ്റ് അകത്തേക്ക് തുളച്ചു കയറി.ഒപ്പം ചീവീടിന്റെ മൂളലും
“തണുപ്പ് അടിക്കേണ്ട… കുഞ്ഞിനെ പനിയ്ക്കും കേട്ടോ ”
കാർത്തി മുന്നറിയിപ്പ് പോലെ പറഞ്ഞതും പദ്മ ഗ്ലാസ് കയറ്റി ഇട്ടു.
പുറം കാഴ്ചകൾ ആണെങ്കിൽ വളരെ നയനാഭം ആയിരുന്നു..
പല വിധത്തിൽ ഉള്ള ചെടികളും പൂക്കളും ഒക്കെ വഴിനീളെ നിൽക്കുന്നു…. ഇടയ്ക്ക് ഒക്കെ ധാരാളം കാലികൾ മേഞ്ഞു നടക്കുന്നു.
ഹോ.. എന്ത് ഭംഗി ആണ്..
അവൾ ആസ്വദിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്ന്.
ഇടയ്ക്ക് ഒക്കെ ഓറഞ്ച് തോട്ടങ്ങളും ഉണ്ട്.അധികം വലുപ്പം ഇല്ലാത്ത ഓറഞ്ച് ആണ് കായ്ച്ചു കിടക്കുന്നത്.
തേയില തോട്ടങ്ങൾ ആണ് കൂടുതലും..
ഒരേ നിരയിൽ വെട്ടി ഒതുക്കി നിർത്തിയിരിക്കുക ആണ് അവ എല്ലാം..
.ഒരു പ്രത്യേക രീതിയിൽ തേയില കൊളുന്ത് നുള്ളുന്ന സ്ത്രീകളെ അവിടെവിടെ ആയി കാണാം…
പിന്നിൽ ഒരു കുട്ടവെച്ചു കെട്ടിയിട്ടുണ്ട്.. അതിലേക്ക് ആണ് അവർ കൊളുന്ത് ഇട്ടു വെക്കുന്നത് ..തലയിൽ വെയിൽ കൊള്ളാതെ ഇരിക്കാനായി അവർ തുണി ഇട്ടു മറിച്ചിട്ടുണ്ട്.
അവ എല്ലാം കണ്ടു കൊണ്ട് അവർ യാത്ര തുടർന്നു….….തുടരും