Friday, April 12, 2024
Novel

നിന്നെയും കാത്ത്: ഭാഗം 46

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

“വേദനിച്ചോ….” അവന്റെ ശബ്ദം കാതിൽ പതിഞ്ഞു. ഇല്ലെന്ന് അവൾ ചുമൽ ചലിപ്പിച്ചു. “ഇഷ്ടായോ….” .. അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിലേക്ക് കുറുമ്പോടെ അവൾ നോക്കി.. എന്നിട്ട് അവന്റെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു.. പുറത്തെ മഴയും അപ്പോളേക്കും ശമിച്ചു തുടങ്ങി “ഗൗരി…..” അവളുടെ മുടിയിഴകളിൽ മെല്ലെ വിരലോടിച്ചു കൊണ്ട് അവൻ വിളിച്ചു “മ്മ്…..” “എനിക്ക് ഇഷ്ടായി ട്ടോ…” “എന്ത്……” അവൾ അവന്റെ ഇറുക്കി പുണർന്നു കൊണ്ട് കിടക്കുക ആയിരുന്നു അപ്പോളും.. “എല്ലാം…. പിന്നെ പ്രേത്യേകിച്ചു ദേ ഇത്….” ഒറ്റ കുതിപ്പിന് എഴുന്നേറ്റു കൊണ്ട് അവൻ അവളുടെ ദേഹത്തു നിന്നും ബെഡ് ഷീറ്റ് വലിച്ചെടുത്തു.

എന്നിട്ട് അവളുടെ അണിവയറിലേക്ക് മുഖം പൂഴ്ത്തി.. അവന്റെ ദന്തനിരകൾ അവളുടെ പൊക്കിൾ ചുഴിയുടെ മുകളിലായി നില കൊണ്ട കാക്കപ്പുള്ളിയിലേക്ക് പതിഞ്ഞതും ഗൗരി അവന്റെ മുടിയിഴികളിൽ കോർത്തു വലിച്ചു. “മഹിയേട്ടാ പ്ലീസ്……” പക്ഷെ അവൻ പിന്മാറിയില്ല. ഓരോ ചുംബനവും ഏറ്റു വാങ്ങുമ്പോളും ഗൗരി പിടഞ്ഞു.. പെണ്ണിന്റെ പൂവുടൽ പോലും വിറ കൊണ്ട് കഴിഞ്ഞു.. പെട്ടന്ന് മഹി എഴുന്നേറ്റു.. “അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ഗൗരിയേ…” അപ്പോളും അവളെ വിറയ്ക്കുക ആണ്. വേഗം തന്നെ അവൾ കൈ എത്തി ബെഡ് ഷീറ്റ് വലിച്ചെടുത്തു… തന്റെ ദേഹത്തേക്ക് ഇട്ടു.. “എന്റെ ഗൗരി… നീ ഇങ്ങനെ തുടങ്ങിയാൽ ഞാൻ കുറച്ചു പാട് പെടും കേട്ടോ…”

“ഞാൻ പെട്ടന്ന് അങ്ങട് പേടിച്ചു പോയി…. അതാണ് ” “എന്തിനാ പേടിക്കുന്നെ….” ഒന്നുല്ല എന്ന് പറഞ്ഞു കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. “മതിയായില്ല പെണ്ണേ….. സത്യം…” അവൻ അവളുടെ കാതിൽ മൊഴിഞ്ഞു.. ഗൗരി കണ്ണ് തുറന്നു. “ഉറങ്ങിക്കോ… നാളെ സ്കൂളിൽ പോണ്ടേ…” അവൻ അവളുടെ തോളത്തു തട്ടി. പതിയെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. മഹി പതിയെ ബാൽക്കണി യിലേക്ക് നടന്നു.. കട്ട മുല്ലയുടെയും, ചെമ്പകത്തിന്റെയും സുഗന്ധം… മഴ പെയ്തു തോർന്നപ്പോൾ തന്നെ വാനിൽ നില അങ്ങനെ പുഞ്ചിരി തൂകി നിൽക്കുന്നു… തോഴിമാരായി അനേകം താരകങ്ങളും ഉണ്ട്. കുറെ ഏറെ സമയം മഹി ആ ഇരുപ്പ് തുടർന്നു അകലെ എവിടെയോ പാതിരാ കോഴി കൂവുന്നുണ്ട്….

അവൻ എഴുന്നേറ്റു വന്നപ്പോൾ കണ്ടു ആദ്യ രതിയുടെ അലസ്യത്തിൽ മിഴികൾ പൂട്ടി കിടക്കുന്നവളെ. **** രാവിലെ ആദ്യം ഉണർന്നത് ഗൗരി ആയിരുന്നു. സമയം അഞ്ചു മണി ആയിരിക്കുന്നു. തലേ ദിവസം രാത്രിയിൽ മഹി ചൂടി കൊടുത്ത ചെമ്പക പൂക്കൾ എല്ലാം വാടി കിടക്കുന്നുണ്ടായിരുന്നു.. അവൾ കണ്ണ് ചിമ്മി തുറന്നു കൊണ്ട് മഹിയെ നോക്കി. അപ്പോളും ഒരു കൊച്ചു കുഞ്ഞിനെ എന്ന പോൽ അവളെ ചേർത്തു പിടിച്ചു കൊണ്ട് ആണ് അവന്റെ കിടപ്പ്. തന്റെ പ്രാണന്റെ ശ്വാസതാളം കേട്ട് കൊണ്ട് അവൾ അല്പനേരം ആ കിടപ്പ് തുടർന്നു. ഈ പുലരി പിറക്കാതെ ഇരുന്നുവെങ്കിൽ മഹിയേട്ടന്റെ ചൂടേറ്റ് കൊണ്ട് ഇങ്ങനെ ഈ കിടപ്പ് തുടരമായിരുന്നു എന്നാണ് അവൾ ആദ്യം ഓർത്തത്..

അവൻ നൽകിയ രതിയെക്കാൾ അവൾക്ക് ഏറെ മനസ് നിറഞ്ഞത്, അതിനു ശേഷം അവൻ ചേർത്തു പിടിച്ചു കൊണ്ട് തന്റെ നെറുകയിൽ തലോടി ക്കൊണ്ട് തനിക്ക് വേദനിച്ചോ എന്നു ചോദിച്ചപ്പോൾ ആയിരുന്നു……ആ കരുതൽ… സ്നേഹം… ലാളന.. എല്ലാം ആവോളം അനുഭവിച്ചു… ഒറ്റ രാത്രി കൊണ്ട് തന്നെ അവൻ അവളുടെ പ്രാണന്റെ അവകാശി ആയി മാറിയിരിക്കുന്നു… മഹിയേട്ടൻ.. ഈശ്വരൻ തനിക്ക് ആയി കാത്തു വെച്ച തന്റെ ഹൃദയത്തുടിപ്പ് അവൾ പതിയെ എഴുനേറ്റ്. തന്റെ നാണം എന്ന വികാരത്തെ ഒറ്റ രാത്രി കൊണ്ട് കവർന്നെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞവനെ അവൾ ഒന്നു കൂടി നോക്കി. “കള്ള തെമ്മാടി ” അവൾ ചിരിയോടെ പിറുപിറുത്തു.

എന്നിട്ട് മാറ് വരെയും ബെഡ് ഷീറ്റ് എടുത്തു ഉടുത്തു കൊണ്ട് അവൾ വാഷ് റൂമിലേക്കു പോയി. വെള്ളത്തുള്ളികൾ ദേഹത്തേക്ക് വീണപ്പോൾ, അവന്റെ ദന്തം പതിഞ്ഞ ഭാഗത്തു എല്ലാം നനുത്ത നീറ്റൽ പോലെ… എന്നിരുന്നാലും ആ വേദനയിലും വല്ലാത്ത കുളിരും സുഖവും.. കുറെ ഏറെ സമയം അവൾ ആ നിൽപ്പ് തുടർന്ന്.. ഒരു മന്തസ്മിതത്തോടെ ഗൗരി പുറത്തേക്ക് ഇറങ്ങി വന്നു. ജനാല തുറന്നപ്പോൾ, തണുത്ത കാറ്റും ഒപ്പം ചെമ്പക പ്പൂമണവും അവിടമാകെ നിരന്നു… അകലെ കൃഷ്ണൻ കോവിലിൽ നിന്നും എം സ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ഉയർന്നു വരുന്നുണ്ട്. പാല്കാരൻ ആണോ പത്രക്കാരൻ ആണോ എന്ന് അറിയില്ല… ബെൽ അടിച്ചു കൊണ്ട് പോകുന്നത് കാണാം. .

അവൾ ഇറങ്ങി താഴേക്ക് ചെന്നു. ഫ്രിഡ്ജിൽ നിന്നും പാലെടുത്തു.. നല്ല ഒരു കോഫി കുടിക്കാം. പാലിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം അവൾ സ്റ്റോവ് ഓൺ ചെയ്തു. തലേദിവസം ദോശമാവ് അരച്ച് വെച്ചത് നന്നായി പതഞ്ഞു പൊങ്ങി പരുവം ആയിട്ട് ഇരിക്കുന്നു. അല്പം ഉപ്പു ചേർത്തു കൊണ്ട് ഒന്നൂടെ നന്നായി ഇളക്കിയ ശേഷം ഗൗരി അത് മാറ്റി വെച്ചു. പാല് തിളച്ചു വന്നപ്പോൾ ആവശ്യത്തിന് പൊടിയും പഞ്ചസാരയും ഇട്ടു ഇളക്കി സ്റ്റീൽ കപ്പിലിട്ട് ഒന്ന് ആറ്റി… ഒരു കപ്പ് കാപ്പി കുടിച്ച ശേഷം വല്ലാത്തൊരു സുഖം.. ആകെ ഒരു ഉന്മേഷം. ആ സമയത്ത് ആണ് മഹി ഉണർന്ന് വന്നത്. കുളി ഒക്കെ കഴിഞ്ഞിട്ടുണ്ട് എല്ലാ ദിവസവും ഒരു ടി ഷർട്ട്‌ ഇട്ടു കൊണ്ട് വരുന്ന ആൾ ആണ്…

ഇന്ന് എന്തെ പറ്റിയത്.. അവൾ ആലോചിച്ചു. പിന്നിൽ വന്നു നിന്നു കൊണ്ട് അവൻ അവളുടെ വയറിലൂടെ ഇരു കൈകളും ബന്ധിച്ചു. എന്നിട്ട് അവളുടെ പൊക്കിൾ ചുഴിയിലേക്ക് ചൂണ്ടു വിരൽ കൊണ്ട് ഒന്ന് ചുഴറ്റി. “മഹിയേട്ടാ… കൂടുന്നുണ്ട് കേട്ടോ..നല്ല പെട തരുന്നുണ്ട് ഞാനേ….” പിന്തിരിഞ്ഞു നിന്നു കൊണ്ട് അവൾ അവനെ നോക്കി പേടിപ്പിച്ചു. “നിനക്കിട്ടു ആണ് ഇപ്പൊ രണ്ടെണ്ണം തരേണ്ടത്… അറിയുവോ…” “എനിക്കിട്ടോ… അതിനു ഞാൻ എന്തോ ചെയ്തു ” ഗൗരി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി. “ദാ… ഇതു കണ്ടൊ നീയ്…” അവൻ തിരിഞ്ഞു നിന്നപ്പോൾ ആണ് ഗൗരി കണ്ടത് തന്റെ നഖം കൊണ്ട് കോറിയ പാട്. “ഇങ്ങനെ തുടന്നാൽ പിന്നെ എന്റെ പുറത്തു അല്പം പോലും ഇട ബാക്കി കാണില്ല കേട്ടോ ഗൗരിയേ…”

അവൾ എടുത്തു വെച്ച കാപ്പിയും ആയിട്ട് ഉമ്മറത്തേക്ക് പത്രം എടുക്കാനായി പോകുമ്പോൾ മഹി വിളിച്ചു പറഞ്ഞു. ഗൗരി കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അടുക്കള പുറത്തേക്ക് ഇറങ്ങി. നല്ല മഞ്ഞുണ്ട്.. ഹോ.. ഇന്നും മഴ കാണും..അവൾ ഓർത്തു.. തലേ ദിവസത്തെ മഴയത്തു ധാരാളം കരിയിലകൾ കൊഴിഞ്ഞു വീണിട്ടുണ്ട്. അവൾ ഒരു ചൂലെടുത്തു കൊണ്ട് വന്നു.. എന്നിട്ട് എല്ലാം നന്നായി അടിച്ചു വാരി കളഞ്ഞിട്ട് ആണ് വീണ്ടും കയറി വന്നത് “ഏട്ടൻ ഇന്നും ലീവ് ആണോ ” ദോശമാവ് കോരി ഒഴിച്ച് ഒന്നൊന്നായി ചുട്ടു എടക്കുക ആണ് ഗൗരി. “മ്മ് . ഇന്ന് എനിക്ക് ഭയങ്കര മടി ആണ് പെണ്ണേ…ഇന്ന് പോകുന്നില്ല…നീയും ലീവ് എടുക്കുന്നോ.. എനിക്ക് ഒരു കമ്പനി ആകും ”

“അയ്യടാ എന്തൊരു പൂതി ആണ് എന്ന് നോക്ക്യേ ….” അവൾ ഇരു പുരികങ്ങളും കൂട്ടി പിടിച്ചു കൊണ്ട് മഹിയെ നോക്കി “നീ ഒന്ന് വിളിച്ചു പറയു പെണ്ണേ….” “എനിയ്ക്കെ ഇനിയും പോഷൻ തീരാനുണ്ട് ഏട്ടാ..എക്സാം ആവാറായില്ലേ ” “ഹ്മ്മ് ” ചോറും കറികളും ഒക്കെ ഉണ്ടാക്കി വെച്ച ശേഷം, ഗൗരി ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു മേശമേൽ നിരത്തി. “മഹിയേട്ടാ .. വായോ… സമയം പോകുന്നു ” അവൾ ഉറക്കെ വിളിച്ചു. “ദാ വരുന്നു ഗൗരി….” രണ്ടാളും കൂടി ഇരുന്നു ഭക്ഷണം കഴിച്ചത്.. അതിനു ശേഷം ഗൗരി വേഗത്തിൽ റെഡി ആവാനായി പോയി. ഒരുങ്ങി ഇറങ്ങി വന്നപ്പോൾ ആണ് അവൾ എന്തോ മറന്നത് പോലെ തിരിച്ചു കയറാൻ തുടങ്ങിയെ.. “എന്താ ഗൗരി ” “കുട എടുത്തില്ല ഏട്ടാ… ഇനി മഴ എങ്ങാനും പെയ്താൽ…”

“അത് സാരമില്ല… ഞാൻ ഉണ്ടല്ലോ ഇവിടെ… നിന്നേ കൂട്ടാൻ വൈകുന്നേരം എത്തികൊള്ളാം.. “ഹ്മ്മ്…” അവൾ മഹിയോടൊപ്പം കാറിലേക്ക് കയറി.. ഗൗരിയെ സ്കൂളിൽ കൊണ്ട് പോയി വിട്ട ശേഷം മഹി നേരെ വീട്ടിലേക്ക് തിരിച്ചു വന്നു. വാതിൽ തുറന്നു കയറിയപ്പോൾ വല്ലാത്തൊരു ശൂന്യത പോലെ.. ഗൗരി… ഓരോ നിമിഷവും അവളിലേക്ക് ചുരുങ്ങുക ആണ്… തലേ രാത്രി.. തോരാതെ പെയ്ത മഴയിൽ അവളിലേക്ക് ചേർന്നത്… തന്റെ ഓരോ സ്പന്ദനത്തിലും ഗൗരി ആണ്..

അവളില്ലാതെ ഒരു നിമിഷം പോലും തനിക്ക് ആവില്ല. അത്രമേൽ….. അത്രമേൽ… അവൾ എന്നിലേക്ക് അലിഞ്ഞു കഴിഞ്ഞു. എത്ര എത്ര ജന്മങ്ങൾ പിറവി എടുത്താലും അത് അവളുടെ പാതി ആവാൻ വേണ്ടി മാത്രം ആകണം…. അവളോട് ഉള്ള സ്നേഹം ആർത്തിരമ്പ്മ്പോൾ മഹി അറിഞ്ഞിരുന്നില്ല തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ആ വലിയ വിപത്തിനെ….…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…