Wednesday, April 24, 2024
LATEST NEWS

ആഗോള വ്യാപാര വളര്‍ച്ച കുറയുമെന്ന് ലോകവ്യാപാര സംഘടന; ഇന്ത്യയ്ക്ക് തിരിച്ചടി

Spread the love

ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) അതിന്‍റെ 2023 ലെ ആഗോള വ്യാപാര പ്രവചനം പരിഷ്കരിച്ചു. 3.4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനം ആക്കിയാണ് വളര്‍ച്ചാ അനുമാനം കുറച്ചത്. 2022 അവസാനത്തോടെ ആഗോള വ്യാപാരം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Thank you for reading this post, don't forget to subscribe!

അതേസമയം, ഈ വർഷത്തെ വ്യാപാര വളർച്ച 3 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി ഉയർന്നു. “വികസിത രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങളിലെ മാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ അനുമാനങ്ങളിൽ അനിശ്ചിതത്വമുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. റഷ്യ-ഉക്രൈൻ പ്രതിസന്ധിയുടെ പ്രത്യാഘാതം വ്യാപാര മേഖലയിൽ തുടരും.

ആഗോളതലത്തിൽ വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ നഗോസി ഒകോൻജോ-ഇവെല പറഞ്ഞു. ആഗോള ജിഡിപി ഈ വർഷം 2.8 ശതമാനം വളരുമെന്നും 2023 ൽ ഇത് 2.3 ശതമാനമായി കുറയുമെന്നും ഡബ്ല്യുടിഒ കണക്കാക്കുന്നു.