Tuesday, January 21, 2025
Novel

നിയോഗം: ഭാഗം 35

രചന: ഉല്ലാസ് ഒ എസ്

ഉച്ചയ്ക്ക് മുന്നേ തന്നെ രണ്ടാളും കൂടി പദ്മയുടെ വീട്ടിൽ എത്തി ചേർന്നു. ഹരിക്കുട്ടൻ അന്ന് സ്കൂളിൽ പോയിരുന്നില്ല.. ഭവ്യക്ക് ഏതോ എക്സാം ഉണ്ടായിരുന്നു.. അതുകൊണ്ട് അവള് കാലത്തെ തന്നെ കോളേജിലേക്ക് പോയിരിന്നു. അച്ഛനും അമ്മയും മുത്തശ്ശിയും ഒ ക്കേ ഉമ്മറ കോലായിൽ നിൽപ്പുണ്ട്. കാർത്തിയുടെ വണ്ടി കണ്ടതും ഹരികുട്ടൻ ഇറങ്ങി ഓടി വന്നു. പദ്മ അവനെ കെട്ടിപിടിച്ചു കുറെ മുത്തം കൊടുത്തു. എന്നിട്ട് അവനു ഇഷ്ടം ഉള്ള ചോക്ലേറ്റും, പിന്നെ ലഡ്ഡുവും ജിലേബി യും ഒക്കെ അവന്റെ കൈലേക്ക് കൊടുത്തു. പദ്മയുടെ അച്ഛനും അമ്മയും കൂടി ഇറങ്ങി വന്നു കാർത്തിയെ സ്വീകരിച്ചു. പദ്മ മുത്തശ്ശിയുടെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അടുക്കളയിലേക്കു പോയി.

തണുത്ത സംഭാരം ഓരോ ഗ്ലാസ്സിലേക്ക് പകർന്നു. അച്ഛനും മാഷിനും ഓരോ ഗ്ലാസ്‌ കൊണ്ട് പോയി കൊടുത്തു. കോളേജിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ട് ഗോപിനാഥൻ മരുമകന്റെ അടുത്ത് തന്നെ നിന്നു. പദ്മ ആ സമയത്തു കാർത്തിയുടെ അമ്മയെ ഫോൺ വിളിച്ചു, തങ്ങൾ ഇവിടെ എത്തിച്ചേർന്നു എന്ന് അറിയിച്ചു. പദ്മയുടെ അമ്മയായ ഗിരിജ ആണെങ്കിൽ നല്ല ഒന്നാംതരം സദ്യ ആയിരുന്നു അവർക്കായി ഉണ്ടാക്കി വെച്ചത്. അതൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടാളും കൂടി പദ്മയുടെ മുറിയിലേക്ക് പോയി.. കുറച്ചു സമയം റസ്റ്റ്‌ എടുക്കാനായി. തങ്ങളുടെ മകളുടെ സന്തോഷത്തോടെ ഉള്ള പെരുമാറ്റത്തിൽ നിന്നും ആ മാതാപിതാക്കൾക്ക് മനസിലായി അവള് ഒരുപാട് സന്തോഷത്തിൽ ആണെന്ന്.. ***

ശ്രീഹരിയുടെ ഇന്നോവ കാർ വന്നു മുറ്റത്തു നിന്നതും മേഘ യും ദേവനും കൂടി അവിടേക്ക് ഇറങ്ങി വന്നു. . അവൻ വരുന്ന കാര്യം മേഘ ആരോടും പറഞ്ഞിരുന്നില്ല. തലവേദന ആണെന്ന് പറഞ്ഞു അന്ന് അവൾ മനഃപൂർവം ഒരു ലീവ് എടുത്തു.. ശ്രീഹരിയും അച്ഛനും അമ്മയും കൂടി വണ്ടിയിൽ നിന്നും ഇറങ്ങി.. “അല്ലാ…ഇതു ആരൊക്കെ ആണ് എത്തിയിരിക്കുന്നത്…. സീതേ….” അയാള് അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. മുറിയിലുരുന്ന ദേവൂവും കേട്ടു അച്ഛന്റെ വിളിയൊച്ച. അവളും എഴുനേറ്റ് ഹാളിലേക്ക് എത്തി. അപ്പോൾ കണ്ടു വലിഞ്ഞ മുഖത്തോടെ കയറി വരുന്ന ശ്രീഹരിയെ. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല..

മേഘ അവളുടെ അമ്മയുടെ കൈയിൽ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. സീത പെട്ടന്ന് എല്ലാവർക്കും ഉള്ള ചായ വെച്ചു. “ആട്ടെ… കല്യാണ ഒരുക്കങ്ങൾ ഒക്കെ ഏതു വരെ ആയി ചേട്ടാ ” .. ദേവൻ ആണെങ്കിൽ അവരെ ഒക്കെ കണ്ട ആഹ്ലാദത്തിൽ ആണ്.. “ദേവനോടും ഇവിടെ എല്ലാവരോടും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത് ” ശ്രീഹരിയുടെ അച്ഛന്റെ വാക്കുകളിലെ മുറുക്കം മനസിലായതും എന്തോ പന്തികേട് പോലെ അയാൾക്ക് തോന്നി. .. “എന്താണ്… എന്ത് പറ്റി ചേട്ടാ… എന്തെങ്കിലും പ്രശ്നം ഉണ്ടോ ” … “ഉണ്ട്… അതെല്ലാം ശ്രീ നിങ്ങളോട് പറയും….”…അയാൾ മകനെ നോക്കി.. എന്താണ് എന്ന് അറിയാനായി എല്ലാവരും കാത് കൂർപ്പിച്ചു…

“മുഖവുര ഒന്നും കൂടാതെ ഞാൻ കാര്യത്തിലേക്ക് വരാം…. അതാണ് എല്ലാവർക്കും നല്ലത്…..” ശ്രീഹരി ദേവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം കണ്ടതും അയാൾ അല്പം പതറി സീതയും വിനീതും മേഖയും ഒക്കെ അക്ഷമയോടെ നിൽക്കുക ആണ്. “ദേവിക യും ഇവിടെ അടുത്ത് ഉള്ള ഒരു മാഷും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ….” ശ്രീഹരി ദേവനെ നോക്കി ചോദിച്ചു.. അതു കേട്ടതും അയാളിൽ വിയർപ്പ് തുള്ളികൾ പടരാൻ തുടങ്ങി. “ഞാൻ താങ്കളോട് ആണ് ചോദിച്ചത്….” അവൻ ഒന്നുടെ ചോദ്യം ആവർത്തിച്ചു. “അത് പിന്നെ … മോനേ….” ഒരുപാട് കള്ളത്തരംങ്ങൾ ഒന്നും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രെമിക്കണ്ട.. എല്ലാം അറിഞ്ഞിട്ട് ആണ് ഞാൻ വരുന്നത്… അവന്റെ ശബ്ദം മുറുകി…

“ദേവിക എവിടെ.. ആ കുട്ടിയേ ഒന്ന് വിളിക്കൂ ” ശ്രീഹരി യുടെ അച്ഛൻ പറഞ്ഞു. അല്പം കഴിഞ്ഞതും മേഘ യുടെ പിന്നാലെ ദേവു ഇറങ്ങി വന്നു. അവളെ കണ്ടതും ശ്രീഹരി മുഖം വെട്ടി തിരിച്ചു. എന്നിട്ട് ദേവന്റെ നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ മകൾ എല്ലാ കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട് കേട്ടോ.. പാവം വാദ്യരെ ഉപേക്ഷിച്ചിട്ട് ആയിരുന്നു അവൾ നിഷ്പ്രയാസം എന്നോട് ഇഷ്ടം പറഞ്ഞത്.. ഇനി എന്നെകാൾ നല്ലൊരു ചെറുക്കൻ വന്നാൽ ഇവൾ എന്നെയും കളഞ്ഞിട്ട് അവന്റെ പിറകെ പോകും…അല്ലേടി പുല്ലേ ” ശ്രീഹരി പല്ലിറുമ്മി കൊണ്ട് ദേവികയെ നോക്കി. അവൾ നിന്നിടത്തു തന്നെ അനങ്ങാതെ നിൽക്കുക ആണ്. ആരുടെയും മുഖത്തേക്ക് പോലും നോക്കുന്നില്ല..

ദേവൻ മകളെ നോക്കി.. അയാൾക്കും എന്ത് മരുപടി പറയണം എന്ന് പോലും അറിയില്ല. എല്ലാം കൈവിട്ടു പോകുക ആണെന്ന് അയാൾക്കും മനസിലായി. മേഖയ്ക്ക് പോലും തന്റെ സഹോദരനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. “മോനേ ശ്രീഹരി…..” .. അല്പം കഴിഞ്ഞതും ദേവൻ അവനെ വിളിച്ചു. “എന്താണ് പറയാൻ ഉള്ളത്.. മകളെ ന്യായീകരിക്കാൻ ആണോ തന്റെ ശ്രമം ” .. “മോനേ….”… “താൻ ഒരക്ഷരം പോലും മിണ്ടരുത്…. തന്റെ കുബുദ്ധിയിൽ തെളിഞ്ഞു വന്ന കാര്യങ്ങൾ അല്ലായിരുന്നോ ഇതെല്ലാം…. എന്റെ അച്ഛൻ തന്നെ വന്നു കണ്ടപ്പോൾ എല്ലാം ഒളിച്ചു വെച്ചു ആദ്യം ഞങ്ങളെ കബളിപ്പിച്ചത് താൻ അല്ലെടോ…

എന്നിട്ട് തന്റെ ഒരു മാറ്റ കല്യാണം…. എന്റെ പെങ്ങളെ കൂടി ഇതിലേക്ക് വലിച്ചു ഇട്ടു…..ഇവൾ പോലും എന്റെ ഇഷ്ടം നോക്കി ഈ വിവാഹത്തിന് സമ്മതം മൂളി.. എന്നിട്ടോ… ഒടുക്കം ഏറ്റവും വലിയ ഡ്രാമ നടത്തിയത് താനും തന്റെ മകളും… നിന്നേ ഒക്കെ എങ്ങനെ വിശ്വസിക്കും.. പറയെടി…..” ദേവൂനെ നോക്കി പറഞ്ഞതും അവനെ കിതച്ചു. സീത യുടെ മിഴികൾ നിറഞ്ഞു…. കാർത്തിയെ ചതിച്ചതിനു ഈശ്വരൻ കൊടുത്ത ശിക്ഷ ആണെന്ന് അവർ ഓർത്തു.. ആരിൽ നിന്നോ എല്ലാ കാര്യങ്ങളും ശ്രീഹരി അറിഞ്ഞിരിക്കുന്നു.. അതുകൊണ്ട് വിനീതു കൂടുതൽ ഒന്നും പറഞ്ഞു രംഗം വഷളാക്കൻ തുനിഞ്ഞില്ല.. “എന്റെ സങ്കല്പത്തിൽ ഉള്ള ഒരു പെൺകുട്ടി ആയിരുന്നു ദേവിക.

അതുകൊണ്ട് ആണ് ഞാൻ എന്റെ അച്ഛന്റെ അടുത്ത് പറഞ്ഞു ഈ ആലോചന വെച്ചത് പോലും.. പക്ഷെ…… കൂടുതൽ ഒന്നും ഇനി പറയുന്നില്ല… എനിക്ക് ദേവികയെ വിവാഹം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…. ഇതു പറയുവാൻ ആണ് ഞാൻ ഇവിടെ വന്നത്… ദേവനെയും വിനീതിനെയും നോക്കി അതും പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി. “മേഘ മോളെ ” . ഉമ്മറത്ത് നിന്നു കൊണ്ട് അവൻ വിളിച്ചു. “മോൾക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആ നിമിഷം ഏട്ടനെ വിളിക്കണം… ഞാൻ ഇവിടെ എത്തും…. കേട്ടല്ലോ…” മേഘ തല കുലുക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. “നീ എന്തിനാ കരയുന്നത്… നമ്മൾക്ക് ഇവളെക്കാൾ നല്ല ഒരു പെൺകുട്ടിയെ ദൈവം കണ്ടെത്തി തരും…

ഉറപ്പ്…” അവളുടെ തോളിൽ തട്ടി ക്കൊണ്ട് ശ്രീഹരി വണ്ടിയുടെ അടുത്തേക്ക് നടന്നു.. പിന്നാലെ അവന്റെ അച്ഛനും അമ്മയും.. ദേവിക മുറിയിലേക്ക് പോയി.. ബെഡിലേക്ക് വീണു… അപ്പോളേക്കും അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.. നോക്കിയപ്പോൾ ശ്രീഹരി യുടെ ആണ്.. നീ എന്റെ കൂടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ വന്ന കാര്യം ഞാൻ ആരോടും പറഞ്ഞില്ല കേട്ടോടി… അതോർത്തു ആയിരുന്നല്ലോ നിന്റെ പേടി…. അവന്റെ മെസ്സേജ് വായിച്ചതും അവൾക്ക് നെഞ്ചു നീറി.. ദേവൂന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കുക ആയിരുന്നു. ഒരു ദിവസം കോളേജിലേക്ക് നിനപോകാനായി ഇറങ്ങാൻ തുടങ്ങുക ആയിരുന്നു താൻ..

അപ്പോളാണ് ശ്രീയേട്ടന്റെ കാൾ. “ഹെലോ…. ശ്രീയേട്ടാ ” “ദേവു.. നീ എവിടെ ആണ്…” “ഞാൻ ഹോസ്റ്റലിൽ ഉണ്ട് ഏട്ടാ… ” “മ്മ്… നീ കോളേജിൽ പോകുന്നുണ്ടോ ഇന്ന് ” “ഉവ്വ്… ഇറങ്ങാൻ തുടങ്ങുവാ ” . “മ്മ്… ബസ് സ്റ്റോപ്പിൽ ഞാൻ കാത്തു നിൽക്കും… നമ്മുടെ വണ്ടി നിനക്ക് അറിയാല്ലോ അല്ലെ…” “ഉവ്വ് ശ്രീയേട്ടാ… അപ്പോൾ ഏട്ടൻ നാട്ടിൽ വന്നോ ” “ഹാ… ഇന്നലേ എത്തിയത് ആണ്….കൂടുതൽ സംസാരിച്ചു സമയം കളയണ്ട മോളെ…. നമ്മൾക്ക് ഇപ്പൊ തന്നെ മീറ്റു ചെയ്യാം ” .. അവൻ ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞതും ദേവു വേഗത്തിൽ ഇത്തിരി മേക്കപ്പ് കൂടി ചെയ്തു.. എന്നിട്ട് പുറത്തേക്ക് ഓടി.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…