Tuesday, January 21, 2025
Novel

നിയോഗം: ഭാഗം 32

രചന: ഉല്ലാസ് ഒ എസ്

കാർത്തി കയറി വന്നപ്പോൾ പദ്മ അവനെ നോക്കി. എന്ത് പറ്റി എന്ന് ചോദിക്കൻ മനസ്സിൽ ആഗ്രഹം ഉണ്ട് എങ്കിലും അവൾ മിണ്ടാതെ നിന്ന്.. കാർത്തി വന്നു ഷെൽഫ് തുറന്നു ഏതോ ഒരു ഫയൽ എടുത്തു. സർട്ടിഫിക്കറ്റ് കൾ ആണെന്ന് അവൾക്ക് മനസിലായി. എല്ലാം അവൻ ചെക്ക് ചെയ്യുക ആണ്.. അല്പം കഴിഞ്ഞതും അവൻ പദ്മയുടെ അരികിലേക്ക് വന്നു. “പദ്മ…” .. “എന്താ മാഷേ ” . “തനിക്ക് ഇനി തന്റെ നാട്ടിൽ പോയി പഠിക്കുക എന്നത് risk അല്ലെ… അതോണ്ട് ഞാൻ പഠിപ്പിക്കുന്ന കോളേജിൽ അഡ്മിഷൻ എടുത്താലോ ” “മ്മ് ” “സർട്ടിഫിക്കറ്റ്സ് ഒക്കെ വീട്ടിൽ ആവും അല്ലെ ” “അതേ… മറ്റന്നാൾ പോകുമ്പോൾ എടുക്കാം” “ആഹ്… ഓക്കേ ഓക്കേ…” അവൻ തന്റെ ഫയൽ എല്ലാം എടുത്തു വെച്ചു.

“മാഷ് എന്താ തിരയണത്…” “മ്മ്.. പറയാം….വൈകിട്ട് ആവട്ടെ ” അവൻ ഇട്ടിരുന്ന ബനിയൻ മാറ്റി വേറൊരു ഷർട്ട്‌ എടുത്തു ധരിച്ചു. “എങ്ങടാ മാഷേ ” “ഞാൻ കോളേജ് വരെ ഒന്ന് പോയിട്ട് വരാം…. ” “എന്തെങ്കിലും പ്രശ്നം ഉണ്ടോ ” അവന്റ മുഖത്തെ മാറ്റം ശ്രദ്ധിച്ചു കൊണ്ട് അവൾ ആരാഞ്ഞു “ഇല്ലെടോ… അങ്ങനെ കാര്യം ആയിട്ട് ഒന്നും ഇല്ല.. വന്നിട്ട് പറയാം കേട്ടോ ” . അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അവൻ വാതിൽ കടന്നു പുറത്തേക്ക് പോയി. ശോ… എന്താണോ എന്റെ കണ്ണാ… വേറെ കുഴപ്പം ഒന്നും വരുത്തല്ലേ…. അവൾ പ്രാർത്ഥിച്ചു. വൈകിട്ട് മീനുട്ടിയും ആയിട്ട് ആണ് കാർത്തി കോളേജിൽ നിന്നും വന്നത്..

പദ്മ അടുക്കളയിൽ അമ്മയ്ക്ക് ഒപ്പം ആയിരുന്നു. മീനു വന്നതും പദ്മയുട മുഖം തെളിഞ്ഞു. കോളേജിലെ വിശേഷം ഒക്കെ പദ്മ അവളോട് പറഞ്ഞു കൊണ്ട് ഇരിക്കുക ആണ്. സീത എല്ലാവർക്കും ചായ എടുത്തു വെച്ചു. “നീ മോളോട് പറയാതെ എങ്ങോട്ടാ പോയെ ” മകന് ഉള്ള ചായ അവന്റെ കൈകളിലേക്ക് കൊടുത്തു കൊണ്ട് സീത ചോദിച്ചു. “ഞാൻ മാത്യു സാറിനെ കാണാൻ പോയത….” “ആണോ… എന്നിട്ട് എന്താ ഈ കുട്ടിയോട് പോലും പറയാതെ പോയത്… ഞാൻ ചോദിച്ചപ്പോൾ പദ്മ മോൾക്കും അറിയില്ല നീ എങ്ങട് പോയെന്നു ” അവൻ പദ്മയേ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവൾ വേഗം മുഖം കുനിച്ചു. “പദ്മയോട് ഞാൻ പറഞ്ഞിരുന്നല്ലോ കോളേജ് വരെ പോകുവാണെന്നു…ഞാൻ പറഞ്ഞത് ശരിയല്ലേ പദ്മേ ”

അവന്റ ശബ്ദം ഇത്തിരി ഗൗരവത്തിൽ ആയതും പദ്മ ലേശം പേടിച്ചു കൊണ്ട് ശിരസ് ഇളക്കി. “ഏട്ടൻ പറഞ്ഞിരുന്നു അമ്മേ… ഞാൻ അമ്മോട് അങ്ങനെ ആണ് പറഞ്ഞെ.. പക്ഷെ എന്തിനാണ് എന്ന് എനിക്ക് അറിയില്ലാരുന്നു..അമ്മ ചോദിച്ചപ്പോൾ അതാണ് ഞാൻ പറഞ്ഞെ… ” അവൾ കുറ്റസമ്മതം നടത്തും പോലെ ആണ് കാർത്തിക്കു തോന്നിയത്. എന്നാലും അല്പം ഗൗരവത്തോടെ അവൻ ഇരുന്നു.. പദ്മ ആണെങ്കിൽ ഇടയ്ക്ക് ഒക്കെ അവനെ ദയനീയം ആയി നോക്കുന്നുണ്ട്.. പക്ഷെ അവൻ മുഖം തിരിച്ചു കൊണ്ട് കയറി പോയി.. “മോളെ…” അവൻ പോയത് നോക്കി നിന്നിരുന്ന പദ്മ യുടെ തോളിൽ ഗീത തട്ടി വിളിച്ചു. “ഇതാ ചായ കുടിക്ക്.. അവൻ പറയുന്നത് ഒന്നും കാര്യം ആക്കേണ്ട കേട്ടോ ”

പദ്മ അവരെ നോക്കി ചെറുതായി ചിരിച്ചു.. മീനു ആണെങ്കിൽ കുറച്ചു കായ വറുത്തത് എടുത്തോണ്ട് വന്നു. “കേട്ടോ ഏട്ടത്തി.. ഇന്നലെ ഞാൻ പരിചയപ്പെടുത്തിയ വേണി ഇല്ലേ.. ആ വെളുത്തിട്ട് മെലിഞ്ഞ കുട്ടി… ഓർമ്മയുണ്ടോ… താടിയിൽ ഒരു മറുക് ഉള്ള…” . “ആഹ്.. ഓർക്കുന്നുണ്ട്…” “അവള് പറയുവാ ഏട്ടത്തി യ്ക്ക് മൂക്കുത്തി ചേരും എന്ന്… നമ്മൾക്ക് കുത്തിയാലോ ” “ദേ… മീനു നിനക്ക് എന്തിന്റെ അസുഖം ആണ്.. കാർത്തി അറിഞ്ഞാൽ നല്ല തല്ലു കിട്ടും കേട്ടോ നിനക്കിട്ട് ” സീത മകളെ ശാസിച്ചു. “ഏടത്തി ഇങ്ങട് വന്നേ.. ഞാൻ പറയട്ടെ…” .. അവൾ പദ്മയുടെ കൈയിൽ പിടിച്ചു കൊണ്ട് വെളിയിലേക്ക് കൊണ്ട് പോയി. “നമ്മൾക്ക് രണ്ടാൾക്കും കൂടി പോയാലോ..

എന്റെ യും വലിയൊരു ആഗ്രഹം ആണ് ഏട്ടത്തി… ഏട്ടനോട് ഒന്ന് പറയാമോ ” .. “യ്യോ മീനുട്ടി എനിക്ക് പേടിയാ… ” “എന്ത്… മൂക്ക് കുത്താനോ, അതോ ഏട്ടനോട് പറയാനോ ” അവൾക്ക് ആശങ്ക ഏറി “രണ്ടും പേടിയാ… പ്ലീസ് ..” “ദൈവമേ… ഇങ്ങനെ ഒരു ഏടത്തി…” അവൾ തലയിൽ കൈ വെച്ചു പോയി. “ഏടത്തി…. ഞാൻ തുടക്കം ഇടം… എന്നേ പിന്താങ്ങുമോ..” “മോളെ… ഞാൻ എന്താ പറയേണ്ടത്…” “അതൊക്ക പറയാം… കൂടെ നിന്നാൽ മതി…” മീനു ചിരിച്ചു കൊണ്ട് അവളെ നോക്കി.. തൊഴുത്തിന്റെ അപ്പുറത്തായി ഒരു ഞാവൽ മരം ഉണ്ട്… അതിൽ നിന്നും വീണു കിടക്കുന്ന ഞാവൽ പഴങ്ങൾ പെറുക്കി എടുത്തു കൊണ്ട് അച്ഛൻ അവിടേക്ക് വന്നു “പദ്മമോളെ….”

“എന്തോ…” “മോൾക്ക് ഞാവൽ പഴം ഇഷ്ടം ആണോ ” “ഉവ്വ് ” “ഇതാ… ഇത് കഴിച്ചു നോക്കിയേ..” അയാൾ തന്റെ കൈയിൽ ഇരുന്ന ഞാവൽ പഴം അവൾക്ക് കൊടുത്തു. അവൾ അതെല്ലാം മേടിച്ചു കൊണ്ട് തിരിഞ്ഞപ്പോൾ കണ്ടു ബാൽക്കണി യിൽ നിന്ന് തങ്ങളെ നോക്കുന്ന കാർത്തിയെ. മുഖം അപ്പോളും കനത്തിൽ ആണ്.. ഈശ്വരാ… ഏട്ടന് ദേഷ്യം ആണോ ഇപ്പോളും. ആലോചനയോടെ അവൾ അകത്തേക്ക് കയറി പോയി മീനുന്റെ പിന്നാലെ മുറിയിലേക്ക് പദ്മ നടന്നു പോയി. “കാർത്തിയേട്ടാ…” ഓടി ചെന്നു അവന്റ തോളിൽ തൂങ്ങി പെണ്ണ്. “ഹമ്… എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ നിനക്ക് ”

“ശോ.. ഈ ഏട്ടനെ ഒന്ന് സ്നേഹിക്കാനും കഴിയില്ലേ.. എന്തൊരു കഷ്ടം ആണ് ” . അവൾ താടിക്ക് കയ്യും ഊന്നി ബെഡിൽ ഇരുന്നു. “വന്ന കാര്യം പറയു മീനുട്ടി.” “വേണ്ട.. ഞാൻ ഒന്നും പറയുന്നില്ല.. ഏട്ടൻ എന്നേ തെറ്റിദ്ധരിച്ചു…” അവൾ മുഖം വീർപ്പിച്ചു പിടിച്ചു ഇരിക്കുക ആണ്. “ആഹ് എന്നാൽ പറയേണ്ട.. ഓക്കേ ” അവൻ ഫോൺ എടുത്തു വാട്ട്‌സ്ആപ്പ് ഓൺ ചെയ്തു. “ഏട്ടാ… ദേ ഏടത്തിക്ക് എന്തോ പറയണം എന്ന് ” പെട്ടന്ന് മീനു പറഞ്ഞു. “എന്താ പദ്മ…” അവൻ നോക്കിയതും പദ്മയെ വിയർത്തു. “അത്.. പിന്നെ.. എനിക്ക്.. എനിക്കല്ല… മീനുട്ടി ക്ക് ” പദ്മയെ വിക്കി.. “ഏട്ടാ.. ഏടത്തിക്കും എനിക്കും മൂക്ക് കുത്തണം..അല്ലെ ഏടത്തി.. എന്റെ ഏടത്തിയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…

പക്ഷെ ഏട്ടനോട് പറയാൻ പ്പേടിയാ..” .. അതും പറഞ്ഞു കൊണ്ട് അവൾ ഇറങ്ങി ഓടി.. കാർത്തി പോയി ഡോർ മെല്ലെ അടച്ചു എന്നിട്ട് ആണെങ്കിൽ പദ്മയെ നോക്കി.അവളുടെ അടുത്തേക്ക് അവൻ നടന്നു വരും തോറും അവളുടെ ഹൃദയമിടിപ്പ് കൂടി “നേരാണോ പദ്മേ… നീ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞൊ അവളോട് ” “സത്യം ആയിട്ടും ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല ഏട്ടാ…എനിക്ക് അങ്ങനെ ആഗ്രഹവും ഇല്ല ” “പിന്നെ എന്തിനാ മീനുട്ടി ഇങ്ങനെ ഒരു കാര്യം അവതരിപ്പിച്ചത് ” “അറിയില്ല… മീനുട്ടിയുടെ കൂടെ പഠിക്കുന്ന ഏതോ ഒരു ഫ്രണ്ട് പറഞ്ഞു എന്ന് എനിക്കു ചേരും എന്ന്.. അതോണ്ടാ ” . “ഹമ്…. ഞാൻ തന്നോട് പറഞ്ഞത് അല്ലെ കോളേജിൽ പോകുന്ന കാര്യം…

പിന്നെ അമ്മ എന്തിനാ അങ്ങനെ എന്നോട് ചോദിച്ചേ ” . “കോളേജിലേക്ക് പോയി എന്ന് ഞാൻ പറഞ്ഞു.. പക്ഷെ എന്തിനാണ് എന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ എനിക്ക് അറിയില്ല എന്ന് പറഞ്ഞു…” “ഓഹോ .. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ അല്ലെ…. ” അവൻ അടുത്തേക്ക് വരും തോറും പദ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു. “എന്തിനാ കരയുന്നത്… ഞാൻ തന്നോട് എന്തെങ്കിലും വഴക്ക് പറഞ്ഞോ ” ഇല്ല എന്ന് അവൾ ചുമൽ കൂപ്പി കാണിച്ചു.. “പിന്നെ എന്ത് പറ്റി ” “ഒന്നുമില്ല ഏട്ടാ.. വെറുതെ കണ്ണ് നിറഞ്ഞതാ ” .. അവൾ ഒഴുകി വന്ന കണ്ണീർ തുടച്ചു നീക്കി. പെട്ടന്ന് കാർത്തി അവളുടെ ഇരു കൈകളും തന്റെ ഇടത് കൈ കൊണ്ട് പിന്നിലേക്ക് ബന്ധിപ്പിച്ചു..

അപ്പോളും മിഴിനീർ ആരോടോ വാശി തീർക്കും പോലെ ഒഴുകുക ആയിരുന്നു. മുഖം കുനിച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നവളെ കാർത്തി നോക്കി. ശ്വാസം പോലും എടുക്കാൻ ഭയന്ന് നിൽക്കുക ആണ് അവള് എന്ന് കാർത്തിക്കു തോന്നി. കാർത്തി തന്റെ വലതു കൈ കൊണ്ട് അവളുടെ ഇരു കവിളിലൂടെയും ഒഴുകി വരുന്ന കണ്ണീർ തുള്ളികളെ വകഞ്ഞു മാറ്റുക ആണ്.. പദ്മ സന്ദേഹത്തോടെ മുഖം ഉയർത്തി നോക്കി. എന്താണ് എന്ന അർഥത്തിൽ അവൻ ഒരു പുരികം പൊക്കി..

അവന്റെ ശ്വാസതാളം തന്നിലേക്ക് അടുത്ത് വരുന്നതും പദ്മ അവളുടെ കൈകൾ വിടുവിക്കുവാൻ ഒരു ശ്രെമം നടത്തി. “ഓഹോ…. ബല പ്രയോഗം ആണോ പദ്മക്കുട്ടി… എങ്കിൽ ആരാ ജയിക്കുന്നെ എന്ന് ഒന്ന് കാണട്ടെ ” അവൻ അവളുട കൈയി ലെ പിടിത്തം വിട്ടതും അവൾ അവനെ പിടിച്ചു ഒരു തള്ളായിരുന്നു.. കാർത്തി പിന്നിൽ കിടന്ന ബെഡിലേക്ക് ആണ് വീണത്… ഒപ്പം അവന്റെ ദേഹത്തേക്ക് പദ്മയെ വലിച്ചു ഇടാനും അവൻ മറന്നില്ല…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…