നിയോഗം: ഭാഗം 23
രചന: ഉല്ലാസ് ഒ എസ്
പദ്മയ്ക്കും അവളുട വീട്ടിലെ ബാക്കി ഉള്ള എല്ലാവർക്കും ആണെങ്കിൽ കാർത്തിയുടെ അച്ഛനെയും അമ്മയെയും ഒക്കെ ഒരുപാട് ഇഷ്ടം ആയിരുന്നു.. സീത വളരെ സ്നേഹത്തോടെ ആണ് അവരോട് ഒക്കെ പെരുമാറിയത്….. എന്തായാലും ഈ വിവാഹം നടക്കും എന്നൊരു തോന്നൽ ആ കുടുംബത്തിന് വന്നിട്ടുണ്ട്. ** മീനുട്ടി യോടെ എവിടെ പോയത് ആയിരുന്നു എന്ന് തവണ അച്ഛമ്മ ചോദിച്ചു. കൂട്ടുകാരി മിത്തു വിന്റെ അടുത്ത ഉണ്ടായിരുന്നു എന്ന് അവൾ മറുപടി കൊടുത്തു.. പക്ഷെ അവർക്ക് അതു അത്ര വിശ്വാസം അല്ലായിരുന്നു.. അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് അച്ഛമ്മക്ക് തോന്നി.
കുറച്ചു സമയം അവർ അവളോട് കേറുവോടെ ഇരുന്നപ്പോൾ മീനു അച്ഛമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. എന്തിനാണ് അവിടെ പോയതെന്ന് ചോദിച്ചു കൊണ്ട് അച്ഛമ്മ അവളെ കണക്കിന് ശകാരിച്ചു.. ആ സമയത്തു ആണ് കാർത്തി യും വന്നത്. പെട്ടന്ന് രണ്ടാളും സംസാരം അവസാനിപ്പിച്ചു. ഏകദേശം 2മണി യോടെ പെണ്ണിനെ കാണാൻ പോയവർ ഒക്കെ എത്തി ചേർന്നു. സീത വന്ന പാടെ അമ്മയോടും മോളോടും ഒക്കെ പദ്മയെ കുറിച്ചു വർണ്ണിച്ചു. മീനുട്ടി ക്ക് അവളെ ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹം തോന്നി.കൂടെ അച്ഛമ്മയ്ക്കും. “അമ്മേ… വിവാഹം എന്തായാലും ഉടനെ കാണും….
രണ്ട് മാസം… കൂടിപ്പോയാല്…” അമ്മയുടെ അടുത്തേക്ക് വന്ന രാമൻ പറഞ്ഞു. കൂടെ പോയ ആളുകൾ ഒക്കെ പാതി വഴിയിൽ നിന്നും പിരിഞ്ഞു പോയിരിക്കുന്നു. ഞായറാഴ്ച ആയത് കൊണ്ട് എല്ലാവർക്കും ഓരോരോ പ്രേഗ്രാം ആയിരുന്നു. സീത നേരെ മകന്റെ മുറിയിലേക്ക് കയറി ചെന്നു. നിറഞ്ഞ പുഞ്ചിരി യോടെ കയറി വരുന്ന അമ്മയെ കണ്ടവൻ കയ്യിൽ ഇരുന്ന പുസ്തകം മടക്കി മേശമേൽ വെച്ച്.. “നല്ല സുന്ദരി ക്കുട്ടി ആണ് കേട്ടോ മോനേ…. അമ്മയ്ക്ക് ഒരുപാട് ഇഷ്ടം ആയി ” . അവന്റ അടുത്തേക്ക് വന്നു കട്ടിലിൽ ഇരുന്നു കൊണ്ട് അവർ പറഞ്ഞു.. അമ്മയുടെ പിന്നാലെ മീനുട്ടി യും മുറിയിലേക്ക് എത്തി. “ഏടത്തി ടെ വേഷം എന്തായിരുന്നു അമ്മേ ”
“ഒരു സെറ്റും മുണ്ടും…. അമ്മയ്ക്കും അച്ഛനും ഒരുപാട് ഇഷ്ടം ആയി.. നല്ല അടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു കുട്ടി. ” സീത ആണെങ്കിൽ പദ്മയെ കുറിച്ചു ഓരോരോ കാര്യങ്ങൾ പറയുക ആണ്… കാർത്തി ഒരക്ഷരം പോലും ഉരിയാടാതെ എല്ലാം കേട്ട് കൊണ്ട് ഇരുന്നു. *** ദേവന്റെ വീട്ടിലും ആകെ സന്തോഷ ദിനങ്ങൾ ആണ് കഴിഞ്ഞു പോയ് കൊണ്ട് ഇരിക്കുന്നത്. ശ്രീഹരി യുടെ അച്ഛനും അമ്മയും വേണ്ടപ്പെട്ട ഒന്ന് രണ്ട് ആളുകളും ഒക്കെ വന്നു ദേവൂനെ കണ്ടു. എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടം ആയി.. ജാതാകവും തരക്കേടില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് ഇരു വിവാഹവും നടത്താൻ തീരുമാനിച്ചു. മേഘ യും വിനീതും ഇടയ്ക്ക് ഒക്കെ വിളിച്ചു പരസ്പരം സംസാരിച്ചു. .
വിനീതിന്റെ പെരുമാറ്റം അവളെ ഒരുപാട് സ്വാധീനീച്ചു… ദേവനും മകളും നിലത്തും താഴെയും അല്ലാത്ത മട്ടിൽ ആണ് ഇപ്പോൾ.. പ്രഭ മാത്രം മൂകയായി മാറി നിന്നു.. അതിന് ഭർത്താവിന്റെ കൈയിൽ നിന്നും ഒരുപാട് ചീത്ത കേൾക്കുകയും ചെയ്യുന്നുണ്ട് അവര്. . ദേവു കോളേജിലേക്ക് പോയ് എങ്കിലും ശ്രീഹരി അവളെ കാണാനായി ഇടയ്ക്ക് അവിടെ ചെന്നിരുന്നു… അവൻ ഒരു വില കൂടിയ ഫോൺ അവൾക്ക് സമ്മാനിച്ചിട്ട് ആണ് പോയത്.. അതും കൂടി അറിഞ്ഞപ്പോൾ ദേവൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. തന്റെ മകൾക്ക് കിട്ടിയ സൗഭാഗ്യത്തെ കുറിച്ച് അയാൾ വാനോളം പുകഴ്ത്തി പറഞ്ഞു കൊണ്ട് ഉമ്മറത്തു ഇരുന്നു. ***
കാർത്തിയുടെ വീട്ടിലേക്ക് പദ്മയുടെ വേണ്ടപ്പെട്ട ആളുകൾ ഒക്കെ വന്നു പോയിരിന്നു. കാർത്തിയെ അവർക്ക് ഒക്കെ ഇഷ്ടം ആയി.. തരക്കേടില്ലാത്ത ജീവിത സാഹചര്യവും അവർക്ക് ഉണ്ട്. പദ്മ ഇവിടെ സൗഭാഗ്യവതി ആയി കഴിയും എന്ന് വന്നവർ ഒക്കെ പരസ്പരം പറഞ്ഞു എല്ലാവർക്കും ഇഷ്ടം ആയ സ്ഥിതിക്ക് എത്രയും പെട്ടന്ന് വിവാഹം നടത്തം എന്ന് ആണ് തീരുമാനം. ഗോപിനാഥനും കുടുംബവും അത് സമ്മതവും ആണ്. നല്ലൊരു മുഹൂർത്തം കുറിപ്പിച്ചോളാൻ അവർ ക്ക് സമ്മതം കൊടുത്തത് രാമന്റെ അമ്മാവൻ ആയിരുന്നു.. പണിക്കരുടെ അടുത്ത് ചെന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്ന് മടങ്ങിയത്. ഇതിനു മുന്നേ തന്നെ ഗിരിജ യുടെ അടുത്ത ചെന്നിട്ട് മീനുട്ടി, പദ്മയുട ഫോൺ നമ്പർ മേടിച്ചിരുന്നു..
അവർ നമ്പർ പറഞ്ഞു കൊടുത്തത് മീനുട്ടി ഫോണിൽ സേവ് ചെയ്തു.. അവിടെ നിന്നിരുന്ന കാർത്തി അത് അപ്പോൾ തന്നെ അവന്റ മനസിലും സൂക്ഷിച്ചു… കാരണം അവൻ കുറച്ചു തീരുമാനങ്ങൾ ഒക്കെ എടുത്തിരുന്നു. ** അന്ന് രാത്രിയിൽ ഏകദേശം ഒരു ഒൻപതു മണി ആയി കാണും…. പദ്മ അടുത്ത ദിവസത്തെ പരീക്ഷക്ക് വായിച്ചു പഠിക്കുക ആണ്.. ഫോണിലേക്ക് ഒരു കാൾ വന്നു. പരിചയം ഇല്ലാത്ത നമ്പർ ആണ്. അമ്മ അവളോട് നേരത്തെ പറഞ്ഞിരുന്നു മീനുട്ടി വിളിക്കും എന്ന്. . വൈകാതെ അവൾ ഫോൺ എടുത്തു കാതോടു ചേർത്ത്.. “ഹെലോ….” അവളുടെ ശബ്‌ദം അവന്റെ കാതിൽ പതിഞ്ഞു. . “പദ്മ… ഞാൻ കാർത്തിക് ആണ്….” പെട്ടന്ന് പദ്മയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… … അന്ന് തന്നോട് ഒന്ന് രണ്ടു വാക്കുകൾ സംസാരിച്ചു പോയ ആൾ ആണ്…
എന്നാൽ ശബ്ദവും രൂപവും ഒക്കെ മറന്ന് പോയിരുന്നു.. ഒരു നിമിഷം അവളുടെ തൊണ്ട വറ്റി വരണ്ടു.. “ഹെലോ….പദ്മ… കേൾക്കുന്നില്ലേ ” വീണ്ടും അവന്റ ശബ്ദം. “ഉവ്…. കേൾക്കാം ” അവൾ മെല്ലെ പറഞ്ഞു. “നാളെ താൻ ഫ്രീ ആണോ ” മുഖവുര കൂടാതെ അവൻ ചോദിച്ചു. “എനിക്ക് ഒരു എക്സാം ഉണ്ട് ” “ഏത് അവർ ആണ് “? “തേർഡ് ” “മ്മ്.. ഉച്ചയ്ക്ക് ഒരു മണിക്ക് ഞാൻ എത്താം. ലഞ്ച് ബ്രേക്ക് ടൈമിൽ…. നമ്മൾക്ക് ഒന്ന് കാണം… അത് കഴിഞ്ഞു താൻ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ ” “മ്മ് ” അവൾ ആലോചനയോടെ മൂളി. “ഞാൻ വിളിക്കാം…. ഒക്കെ ” “മ്മ് ” അവന്റ കാൾ കട്ട് ആയി. പദ്മ അപ്പോളും ഫോൺ അവളുടെ കാതിലേക്ക് ചേർത്തു വെച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. മുത്തശ്ശി കയറി വന്നപ്പോൾ അവൾ വേഗം ഫോൺ താഴ്ത്തി വെച്ച്. പുസ്തകത്തിലേക്ക് കണ്ണ് നട്ടു ഇരിക്കുക ആണെങ്കിലും, നാളെ കാലത്തെ കാർത്തി തന്നെ കാണാൻ വരുന്നു എന്ന സന്തോഷത്തിൽ ആയിരുന്നു അവള്..….തുടരും