Saturday, November 23, 2024
Novel

നിയോഗം: ഭാഗം 10

രചന: ഉല്ലാസ് ഒ എസ്

എല്ലാം അറിഞ്ഞു കഴിഞ്ഞു തങ്ങളുടെ മകൾ തങ്ങളെ വെറുക്കും… ശപിക്കും….. ഉറപ്പായിരുന്നു അവർക്ക്… എന്ത് ചെയ്യണം… എന്താണ് ഒരു പോംവഴി…. ആ അമ്മമനസ് തേങ്ങുക ആണ… ഒരു വശത്തു ഭർത്താവും, മറു വശത്തു മകളും.. ആരുടെ പക്ഷം ചേരും താൻ… എല്ലാം മറച്ചു വെച്ചു ദേവേട്ടൻ ഇങ്ങനെ ഒരു നീക്കം നടത്തും എന്ന് താൻ ഒരിക്കലും കരുതി ഇല്ല… കാർത്തിയുടെ അച്ഛൻ…. ആ പാവം മനുഷ്യൻ ആണ് ഇപ്പൊ എല്ലാവരുടെയും മുന്നിൽ തെറ്റുകാരൻ..

കാർത്തി പോലും അവന്റ അച്ഛനെ തള്ളി പറഞ്ഞു.. സീതേടത്തി…. സ്വന്തം മകളെ പോലെ തന്റെ കുഞ്ഞിനെ ചേർത്തു പിടിച്ചവർ ആണ്… അവൾ കാർത്തി അണിയിച്ച താലിയും അണിഞ്ഞു, അവൻ സീമന്ത രേഖയിൽ ചാർത്തിയ കുംകുമചുവപ്പിൽ,ആ വീടിന്റെ പടി കയറി, അവൾ പോകുന്നതും കാത്ത് ഇരിക്കുക ആയിരുന്ന താൻ…. എല്ലാവരെയും ചതിക്കുക ആണ് തന്റെ ഭർത്താവ് ചെയ്യുന്നത്.. ഈ ചെയ്തു കൂട്ടിയ പാപം ഒക്കെ ആ മനുഷ്യൻ എവിടെ കൊണ്ട് പോയി കളയും…. “അമ്മേ….”

മകൾ വന്നു ചുമലിൽ പിടിച്ചപ്പോൾ ആണ് അവർ ഞെട്ടി തിരിഞ്ഞത്. “എന്താ മോളെ ” “അമ്മ ഇതു ഏതു ലോകത്താണ്, ഞാൻ വിളിച്ചത് കേട്ടില്ലേ ” “ഇല്ല്യ…. നി വിളിച്ചോ.. ” “ഹ്മ്മ്…. വിളിച്ചു…. ദേ കൃഷ്ണൻ ചിറ്റപ്പൻ വന്നിരിക്കുന്നു ” ദേവന്റെ ഇളയ അനുജൻ ആണ് കൃഷ്ണൻ.. “ഹാ… വരാം… അച്ഛൻ ഇല്ല്യേ അവിടെ ” “ഇല്ല…. പീടികയിലേക്ക് പോയിന്നു” “ആഹ്..” ദേവൂന്റ് ഒപ്പമവരും ഹാളിലേക്ക് ചെന്നു. “പ്രഭേച്ചി……. തിരക്ക് ആണോ “? “അല്ല കൃഷ്ണാ… ഞാൻ നാമം ഒക്കെ ചൊല്ലി കഴിഞ്ഞു ഇത്തിരി സമയം അകത്തു ഇരിക്കുക ആയിരുന്നു ” “രമയും മക്കളും എന്ത് പറയുന്നു ”

“ആഹ് അവിടെ ഉണ്ട് ചേച്ചി…” “ദേവു… അവൻ എന്ത്യേ ” “ഏട്ടൻ കുളിക്കുവാ അമ്മേ ” “ഹ്മ്മ്….കൃഷ്ണൻ ഇരിക്ക്.. ഞാൻ ചായ എടുക്കാം ” “വേണ്ട ചേച്ചി…. ഞാൻ ഇങ്ങോട്ട് ഇറങ്ങും മുന്നേ ചായ കുടിച്ചിരുന്നു….”… “എന്നാലും ഇത്തിരി എടുക്കാം… ഒന്നും കുടിക്കാണ്ട് എങ്ങനെ ആണ് ” “യ്യോ വേണ്ട പ്രഭേച്ചിയേ…. ഞാൻ കാര്യായിട്ട് ആണ് പറഞ്ഞത്… ഒന്നും എടുക്കണ്ട .. ഞാൻ ദേവേട്ടൻ വന്നു എന്ന് അറിഞ്ഞു വെറുതെ ഇതിലെ ഇറങ്ങിയത് ആണ് ” “മോളെ ദേവൂട്ടി….” “എന്തോ…” “അച്ഛനെ ഒന്ന് വിളിക്ക്… ചിറ്റപ്പൻ വന്നെന്ന് വിളിച്ചു പറയുട്ടോ” “ഞാൻ വിളിച്ചു പറഞ്ഞു അമ്മേ…

അച്ഛൻ ഒരു പത്തു മിനിറ്റ് നു ഉള്ളിൽ വരാം എന്ന് പറഞ്ഞു ” “ദൃതി ഇല്ല ചേച്ചി… ഏട്ടൻ വരട്ടെ ” അപ്പോളേക്കും വിനീത് കുളി കഴിഞ്ഞു ഇറങ്ങി വന്നു.. “ആഹ്.. ചിറ്റപ്പനോ.. എന്തൊക്കെ ഉണ്ട് വിശേഷം ” “ഒരു വിശേഷവും ഇല്ല മോനേ..ഞാൻ വെറുതെ ഇറങ്ങിയത് ആണ് ” “കണ്ണനെയും മിച്ചു നെയും കൂട്ടാൻ വയ്യാരുന്നോ ” “അവർക്ക് പഠിക്കാൻ ഒക്കെ ഒരുപാട് ഉണ്ട് മോനേ.. എഴുത്തു കഴിയുമ്പോൾ പാതിരാത്രി ആകും…ആകെ ബഹളം അല്ലേ.. രമേടെ ചീത്ത വിളിയും, ചൂരൽ കഷായവും, പിന്നെ കരച്ചിലും പരാതിയും ഒക്കെ ആണ് ” അയാൾ പറഞ്ഞപ്പോൾ അവർ എല്ലാവരും ചിരിച്ചു..

പ്രഭ അടുക്കളയിൽ പോയി കുറച്ചു വരിക്ക ചക്കപ്പഴം ഉരിഞ്ഞു എടുത്തു കൊണ്ട് വന്നു “കൃഷ്ണാ.. തേൻ വരിക്ക യിലെ ആണ്… കഴിക്ക് ” അവർ പാത്രം അയാൾക്ക് അരികിലേക്ക് നീക്കി വെച്ച്. കടും മഞ്ഞ നിറം ഉള്ള ചക്ക ചുള എടുത്തു അയാൾ വായിലേക്ക് വെച്ചു… ദേവൂട്ടി യും രണ്ട് എണ്ണം എടുത്തു കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ദേവൻ വന്നു. മുറ്റത്തിന്റെ കോണിലെ പൈപ്പിന് ചുവട്ടിൽ പോയി കാലുകൾ കഴുകി അയാൾ ഉമ്മറത്തേക്ക് കയറി.. “ആഹ്… നി വിളിച്ചപ്പോൾ ഞാൻ ടൗണിൽ എത്തിയതേ ഉള്ളായിരുന്നു..” എല്ലാവരും കൂടെ ഇരുന്നു ഓരോ വിശേഷം ഒക്കെ പറഞ്ഞു..

ഫോൺ ബെൽ അടിച്ചതും ദേവു മുറിയിലേക്ക് പോയി. കാർത്തി ആയിരുന്നു. “ഹെലോ..കാർത്തിയേട്ടാ ” “നി എവിടെ ആയിരുന്നു ദേവൂട്ടി, ഞാൻ രണ്ടു മൂന്ന് വട്ടം വിളിച്ചു ” “അതെയോ.. സോറി ഏട്ടാ… ചിറ്റപ്പൻ വന്നിട്ടുണ്ട്, അച്ഛനെ കാണാൻ… ഞാൻ അപ്പോൾ ചിറ്റപ്പനോട് സംസാരിക്കുക ആയിരുന്നു ” “മ്മ് .. നി നാളെ പോകില്ലല്ലോ ” “ഇല്ല ഏട്ടാ.. മറ്റന്നാൾ ” “ഹാ… നാളെ കാലത്തെ അമ്പലത്തിലേക്ക് വരണം.. അത് പറയാൻ ആണ് ഞാൻ വിളിച്ചത് “… “ശരി ഏട്ടാ… ഞാൻ ഇറങ്ങാൻ നേരം ഏട്ടനെ വിളിക്കാം “… “ഒരുപാട് വൈകരുത്.. എനിക്ക് കോളേജിൽ പോണം ”

“ഓക്കേ സാർ… ഞാൻ നേരത്തെ റെഡി ആയിക്കോളാം ” “ഹ്മ്മ്… ഞാൻ എന്നാൽ വെയ്ക്കുവാ… കുറച്ചു നോട്സ് ഒക്കെ നോക്കാൻ ഉണ്ട് ” “ശരി ഏട്ടാ… നാളെ കാണാം ” അവൾ ഫോൺ കട്ട്‌ ചെയ്തു എന്നിട്ട് അടുക്കളയിലേക്ക് പോയി.. ** “ഗിരീജേ… അവർ പത്തു പതിനൊന്നു പേരെങ്കിലും കാണും.. വിളിച്ചു വന്നപ്പോൾ അത്രയും പേര് ആയിന്നു രാമേട്ടൻ പറഞ്ഞു..”… “പതിനൊന്നു മണിക്ക് അല്ലേ ഏട്ടാ വരുന്നത് ” . “അതേ… അങ്ങനെ ആണ് പറഞ്ഞതു ” “ചായയും പലഹാരവും കൊടുക്കാം അല്ലേ…” .. “അതേ…. ആ സമയത്ത് ആകുമ്പോൾ ചായ കൊടുക്കാം… അതല്ലേ നല്ലത് ”

“മ്മ്…..”… “മോളെവിടെ….. ” “അവൾ പഠിക്കുവാ… നാളെ എന്തോ പരീക്ഷ ഉണ്ടന്ന് ” “ഹ്മ്മ്…. ഭാവ്യയും ഹരിക്കുട്ടനും മുത്തശ്ശിയും ഒക്കെ ഇരുന്ന് അത്താഴം ഒക്കെ കഴിച്ചു കൊണ്ട് ടി വി കാണുക ആണ്…” “മോളെ പദ്മേ…” “എന്താ അച്ഛാ..” “അവര് കുറച്ചു ആളുകൾ ഈ ഞായറാഴ്ച വരുന്നുണ്ട് കേട്ടോ ” “അമ്മ പറഞ്ഞു എന്നോട് ” “മ്മ്…. എല്ലാം ഒത്തു വന്നാൽ ഇതങ്ങട് നടത്തം ല്ലേ ” “ഒക്കെ അച്ഛൻ ആലോചിച്ചു ചെയ്തോളു ” “മ്മ്.. എനിക്ക് അറിയാം എന്റെ കുട്ടി ഇങ്ങനെ പറയു എന്ന്… നിങ്ങൾക്ക് ആർക്കും ദോഷം ആകുന്നത് ഒന്നും അച്ഛൻ ചെയ്യില്ല മോളെ… ഗുരുവായൂരപ്പൻ ഇതാണ് നിനക്ക് വിധിച്ചത് എങ്കിൽ ഈ വിവാഹം നടക്കുക തന്നെ ചെയ്യും ” അവളുട മുറിയിൽ ഇരുന്ന ഗുരുവായൂരപ്പന്റെ ഫോട്ടോയിലേക്ക് നോക്കി ആണ് അയാൾ അത് പറഞ്ഞത്..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…