Friday, May 17, 2024
Novel

നിന്നെയും കാത്ത്: ഭാഗം 10

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

കാലത്തെ മഹി ഉണർന്നപ്പോൾ ഗൗരി അവിടെ ഇല്ല.. അവൾ എഴുന്നേറ്റു പോയി കാണും എന്ന് കരുതി അവൻ എഴുന്നേറ്റു. ജനാലയുടെ അരികിലായി നിൽക്കുന്ന ഗൗരിയെ അവൻ കണ്ടു. കുളി ഒക്കെ കഴിഞ്ഞിരിക്കുന്നു. ഗൗരി… അവൻ വിളിച്ചതും ഗൗരി തിരിഞ്ഞു നോക്കി. “നീ എന്താ അവിടെ നിൽക്കുന്നത് ” “ഞാൻ… വെറുതെ…” അവനെ നോക്കി ഒന്ന് പുഞ്ചിരി ച്ചിട്ട് അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി. ബ്രേക്ഫാസ്റ് കഴിക്കുന്ന സമയത്താണ് ഗൗരിയുടെ വീട്ടിൽ പോകുന്ന കാര്യം മഹിയോട് സരസ്വതി അമ്മ പറഞ്ഞത്..

അവൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.. രണ്ടാളും കൂടി പോയിട്ട് ഉച്ചയ്ക്ക് ശേഷം തിരികെ വരു എന്നാണ് സരസ്വതി അമ്മ മകനോട് പറഞ്ഞത്.. മറുപടിയായി അവൻ ഒന്നു മൂളി. അവൻ തിരികെ ദേഷ്യത്തിൽ ഒന്നും പറയാതിരുന്നപ്പോൾ എല്ലാവരും കരുതിയത് ഗൗരിയ ഇഷ്ടമായി തുടങ്ങിയതാണ്.. ശിവയെ എടുത്ത് കുറേ ഉമ്മകൾ ഒക്കെ കൊടുത്തതിനു ശേഷം, ചോട്ടിയോടും ക്യാത്തിയോടും ഒപ്പം ചേർന്നുനിന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്ത് അവർക്ക് കൊടുത്തിട്ടാണ് ഗൗരി മഹിയുടെ ഒപ്പം തന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്.

ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് നേരത്തെ അവിടെ നിന്നും ഇറങ്ങണം കേട്ടോ എന്ന് സരസ്വതി അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. ” ഗൗരി രണ്ടാളും പോയിട്ട് വരുമ്പോൾ ഇവിടെ ന്നൊരു സർപ്രൈസ് ഉണ്ട്…. ” അവൾ കാറിലേക്ക് കയറും മുന്നേ ഹിമ വന്നു പതിയെ അവളോട് പറഞ്ഞു.. എന്താണ് എന്ന് അർത്ഥത്തിൽ അവൾ നോക്കിയെങ്കിലും, കീർത്തന പെട്ടെന്ന് ഹിമയെ വിളിച്ചു.. ഗൗരി പറഞ്ഞുകൊടുത്ത വഴികളിലൂടെ മഹിയുടെ കാർ പതിയെ ഓടിക്കൊണ്ടിരുന്നു.. “ഗൗരി…. ഞാൻ ഇന്നലെ രാത്രിയിൽ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു”

കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞതും മഹി ഗൗരിയയെ നോക്കി. എന്താണെന്ന് അവൾക്ക് ഏകദേശം ധാരണ വന്നു.. അവൻ ആളൊഴിഞ്ഞ ഒരു പ്രദേശം നോക്കി തന്റെ വണ്ടി ഒതുക്കി. ഗൗരിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചുകൊണ്ടേയിരുന്നു. “ഗൗരി…. ഞാൻ കെട്ടിയ ഈ താലി ഞാൻ തന്നെ അഴിച്ചു മാറ്റുകയാണ്… സോറി ടോ ” അവൻ അവളുടെ കഴുത്തിൽ നിന്നും മാല ഊരി മാറ്റുവാൻ തുടങ്ങിയതും ഗൗരിയ അവന്റെ കൈയിൽ കയറി പിടിച്ചു. എന്നിട്ട് കത്തുന്ന മിഴികളോടെ അവനെ നോക്കി.. ” എന്റെ ശരീരത്തിൽ എന്റെ അനുവാദം ഇല്ലാതെ തൊട്ടു പോകരുത് ” അവൾ അവന്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

അത് കണ്ടതും മഹിക്കും കലികയറി.. “എടി ” “ഒരക്ഷരം മിണ്ടിപ്പോകരുത് നിങ്ങൾ… ഇന്നലത്തെ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഉദ്ദേശം ഇതാണെന്ന്..ഇതുവരെ എടി…പോടി… എന്ന് വിളിച്ചുകൊണ്ടിരുന്നു നിങ്ങൾ പെട്ടെന്ന് സ്നേഹത്തോടെ ഗൗരി എന്ന് വിളിച്ച് എന്റെ അടുത്ത് കൂടിയപ്പോൾ, എനിക്ക് തോന്നി, ഈ താലിമാല മേടിക്കുവാൻ ആണ് നിങ്ങളുടെ ലക്ഷ്യം എന്ന്, ശരിയല്ലേ ഞാൻ പറഞ്ഞത്” “അതേടി ശരിതന്നെയാണ് നീ പറഞ്ഞത്… എന്റെ ഉദ്ദേശം അത് തന്നെ ആണ്… ചുമ്മാതെ അല്ല …. നിനക്ക് ആവശ്യത്തിന് കാശ് തരാൻ ഞാൻ റെഡിയാണ്,,,

ഇനി ഈ താലിമാലയുടെ പേരിലുള്ള സെന്റിമെന്റസ് ഒന്നും എനിക്ക് ആവശ്യമില്ല… ഈ പേപ്പർ കൂടെ ഒന്ന് സൈൻ ചെയ്തു തന്നാൽ ഉപകാരം ആയിരുന്നു…” അവൻ ഡാഷ് തുറന്നു ഒരു കവർ എടുത്തു. ഗൗരി അവനെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു. “എത്ര നിഷ്പ്രയാസം ആണ് ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കാൻ നിങ്ങൾക്ക് കഴിഞ്ഞത്.. പണം ഉണ്ടെന്ന് ഉള്ള അഹങ്കാരം വെച്ചു എന്തും ചെയ്യാം എന്നാണോ നിങ്ങളുടെ ധാരണം…” “അതേടി …. പണം ഉള്ളത് കൊണ്ട് ആണെന്ന് വെച്ചോ…

നീ വല്യ പുണ്യാളത്തി ഒന്നും ചമയണ്ട… എന്നെ കുറിച്ച് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ അല്ലെ നീ എന്റെ ജീവിതത്തിലേക്ക് വന്നത്… നിനക്ക് നല്ല കിട്ടപ്പോരും ലഭിച്ചു കാണുമല്ലോ… വെറുതെ ഇങ്ങനെ ഒരു വേഷം കെട്ടാനും മാത്രം വിവരം ഇല്ലാത്തവൾ അല്ലല്ലോ നിയ്… പിന്നെ നിന്റെ ജീവിതം വേസ്റ്റ് ആക്കണ്ട എന്ന് കരുതി ആണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.” അവനും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. “ഓഹ് ഔദാര്യം ആണോ ” . “അതേടി….” “നിങ്ങടെ അമ്മയോട് പോയി ചോദിക്ക് ഈ വിവാഹത്തിന്റെ പേരിൽ ഒരു രൂപ എങ്കിലും ശ്രീഗൗരി മേടിച്ചോ എന്ന്…

അങ്ങനെ തെളിഞ്ഞാൽ ആ നിമിഷം ഞാൻ ഈ താലിമല ഊരി തരും.. പക്ഷെ അത് വരേയ്ക്കും ഇതു എന്റെ കഴുത്തിൽ കാണും… നിങ്ങൾ എന്നല്ല ആര് വിചാരിച്ചാലും അത് നടക്കില്ല ദേവ് മഹേശ്വർ..എന്റെ ചിതയിൽ കത്തി അമർന്നു തീരത്തെ ഒള്ളു ഈ താലി… ഇതിന്റെ വില പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല…..” കിതച്ചു കൊണ്ട് പറയുന്നവളെ നോക്കി ഇരിക്കുക ആണ് മഹി. അവന്റെ കൈയിൽ നിന്നും ഡിവോഴ്സ് പെറ്റീഷന്റെ പേപ്പർ അവൾ തട്ടിപ്പറിച്ചു.. എന്നിട്ട് അവൾ ഉപ്പിടേണ്ട സ്ഥലങ്ങളിലൊക്കെ ഒപ്പിട്ടിട്ട് അവനെ തിരികെ ഏൽപ്പിച്ചു.. “ഇതല്ലേ നിങ്ങൾക്ക് ആവശ്യമുള്ളത്….

എനിക്കും സമ്മതമാണ്… പക്ഷേ ഈ താലിമാല നിങ്ങൾക്ക് തിരിച്ച്, തരണമെങ്കിൽ,…. നിങ്ങൾ തെളിയിക്കണം, ഈ വിവാഹത്തിന്റെ പേരിൽ ഞാനോ എന്റെ കുടുംബത്തിൽ ആരെങ്കിലുമൊ നിങ്ങളുടെ അമ്മയുടെ കയ്യിൽ നിന്നും, പണം മേടിച്ചിട്ടുണ്ട് എന്ന്” അവനെ വെല്ലുവിളിക്കും പോലെ ഗൗരി പറഞ്ഞു.. “അങ്ങനെ തെളിഞ്ഞാൽ….” “ഈ മാല ഊരി തന്നിട്ട് നിങ്ങടെ വീട്ടിലെ വേലക്കാരി ആയിട്ട് ഞാൻ ജോലി ചെയ്യും…..” “സമ്മതിച്ചോ നീയ് ” “മ്മ്… എനിക്ക് ആയിരം വട്ടം സമ്മതം ആണ് ” അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു അവൾ അപ്പോൾ..

“ഒക്കെ ഒക്കെ… അങ്ങനെ വന്നാൽ നിനക്ക് ഞാൻ എല്ലാ മാസവും 15000രൂപ വെച്ചു ശമ്പളം തന്നേക്കാം… പോരേ ” മഹി വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവളോട് പറഞ്ഞു. ഗൗരി പുറത്തേക്ക് കണ്ണും നട്ടിരുന്നു… അവളുടെ നെഞ്ചിൽ ഒരു സങ്കട പെരുമഴ ആർത്തു പെയ്യുകയായിരുന്നു…. മെയിൻ റോഡ് കഴിഞ്ഞ് ഒരു ചെറിയ ചെമ്മൺ പാതയിലൂടെ മഹിയുടെ വണ്ടി മുന്നോട്ടു നീങ്ങി.. ഇരുവശവും റബർ തോട്ടങ്ങളാണ്… മഴയുടെ കാറും കോളും കൊണ്ടാണോ എന്നറിയില്ല ആകെ മൂടി കെട്ടിയ ഒരു അന്തരീക്ഷമായിരുന്നു… ഒരു കൈതോട് കേറി വണ്ടി ഓടിട്ട ചെറിയ ഒരു വീടിന്റെ മുന്നിൽ നിന്നു..

“ഇതാണ് എന്റെ വീട്… മഹേശ്വർ സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ഇറങ്ങിയിട്ട് പോകാം… നിങ്ങൾക്ക് ഒരു ബിസിനസ് ടൂർ.ഉള്ളതുകൊണ്ട് കുറച്ചു ദിവസത്തേക്ക് ഞാൻ ഇവിടെ നിൽക്കുകയാണെന്നാണ് എല്ലാവരോടും പറയുന്നത…” അവനെ നോക്കി പരിഹാസ രൂപേണ പറഞ്ഞുകൊണ്ട് ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി. പിന്നാലെ മഹിയും. വീട്ടിലേക്ക് കയറിച്ചെന്നതും ഗൗരി ക്ക് ശ്വാസം വിലങ്ങി.. “ഇവിടെ ഉള്ളവർ ഒക്കെ എവിടെ പോയി എന്റെ കൃഷ്ണ” അവൾ ചുറ്റിലും നോക്കി…….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…