Monday, March 3, 2025
Novel

നിവാംശി : ഭാഗം 6

എഴുത്തുകാരി: ശിവന്യ


“മേ ഐ കമിൻ…. ” “യെസ് കമിൻ… ”

ആകാശനീല കളർ ഷർട്ടും കരിനീല ജീൻസും ധരിച്ച് നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒരു കൈ കൊണ്ട് മാടിവെച്ച് ലാപ്ടോപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന ആളെ കണ്ട് ജിത്തു ഞെട്ടിപ്പോയി…

“അവ്നിയ ” ജിത്തുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു…

അവളുടെ അടുത്തേക്ക് നടന്ന് നീങ്ങാതെ,
കാലുകൾക്ക് വേര് വന്നത് പോലെ,
അവൻ വാതിൽക്കൽ തന്നെ നിന്നു…

അൽപ്പസമയം കഴിഞ്ഞിട്ടും അകത്തേക്ക് കടക്കാൻ അനുവാദം ചോദിച്ചയാൾ മുന്നിലേക്കുത്തുന്നത് കാണാഞ്ഞപ്പോൾ നിവാംശി ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി നോക്കി…

വാതിൽക്കൽ ഞെട്ടലോടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ അതിലേറെ അവൾ സ്തബദ്ധയായി….

“ജിത്തു “.

താൻ ഏറെ കാണണമെന്നാഗ്രഹിച്ചയാളെ കൺമുൻപിൽ കണ്ടപ്പോൾ നിവാംശിക്കും എന്ത് ചെയ്യണമെന്ന് ഒരു രൂപമില്ലായിരുന്നു…

“പ്ലിസ്.. കം ഇൻസൈഡ് സാർ”….

പെട്ടെന്ന് തന്നെ അവൾ സമചിത്തത വീണ്ടെടുത്തു…

ജിത്തു പതിയെ അകത്തേക്ക് കയറി വന്നു…

“ടേക്ക് യുവർ സീറ്റ് സാർ”

“താങ്ക്സ് ”

അവൻ ടേബിളിലുള്ള നെയിംബോർഡ് എടുത്ത് നോക്കി..

” നിവാംശി ഷേണായ്… സ്വീറ്റ് നെയിം…. എന്താ ഇതിന്റെ അർത്ഥം?… ”

“എന്താ ”

അവൾ പതർച്ചയോടെ അവനെ നോക്കി….

” ഈ പേരിന്റെ അർത്ഥമെന്താന്ന് ”

“ക്യൂട്ട് ലിറ്റിൽ ബേബി… ദാറ്റ് വിൽ ബി സ്വീറ്റ് ”

“എന്താ ”

“പേരിന്റെ അർത്ഥമാ പറഞ്ഞത് ”

” ഓകെ…. ദെൻ ഞാൻ വന്ന കാര്യം….”

“യെസ്…. എനിക്കറിയാം… പ്ലാനിൽ എന്തൊക്കെയാ ചെയ്ഞ്ച് വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞോളു…. നമുക്ക് കറക്ട് ചെയ്യാം ”

ജിത്തു അവന്റെ മനസ്സിലുള്ള ഐഡിയകളൊക്കെ പറഞ്ഞ് കൊടുത്തു…

നിവാംശി എല്ലാം സൂക്ഷ്മമായി ശ്രദ്ധിച്ച് നോട്ട് ചെയ്തു…

” ഒകെ… സീ യു… ”

ഉപചാരപൂർവ്വം അവൻ നീട്ടിയ കയ്യിൽ പിടിക്കാൻ അവൾ ഒരു നിമിഷം ശങ്കിച്ചു…. പിന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ അവന്റെ കൈ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു “സീ യു “….

യാത്ര പറഞ്ഞു പോകുന്നതിനു മുൻപായി തനു മോളുടെ വിശേഷമെങ്കിലും അവൻ ചോദിക്കുമെന്ന് നിവാംശി വ്യാമോഹിച്ചു….

അതുപോലെ ക്യാബിന് വെളിയിലേക്കിറങ്ങുമ്പോൾ ഒരു പിൻവിളി അവനും പ്രതീക്ഷിച്ചിരുന്നു…

രണ്ടു പേരും മനസ്സിൽ ഉള്ള ആഗ്രഹം മനസ്സിൽ തന്നെ ഒളിപ്പിച്ചു…

***************************

“ആനന്ദിന്റെ സുഹൃത്ത് തന്നെയാണല്ലോ ഈശ്വരാ താൻ ഏറെ കാണണമെന്നാഗ്രഹിച്ച തന്റെ മനസ്സ് കവര്ന്നെടുത്തവൾ…. ഇത് വല്ലാത്ത കോ ഇൻസിഡൻസ് ആണല്ലോ…”

കാർ ഓടിക്കുമ്പോൾ അവൻ സ്വയം പറഞ്ഞു…

അവളറിയാതെ അവളെ മനസ്സിൽ കൊണ്ട് നടന്നിട്ടും താനെന്താ അവളെ കണ്ടപ്പോൾ അവളോട്‌ ഒന്നും ചോദിക്കാത്തതു…

ആദ്യം എന്നോട് നുണ പറഞ്ഞു പോയതല്ലേ .. ഇനി സത്യം പറയാൻ തന്റടുത്തു വരട്ടെ… ഇനിയും അങ്ങോട്ട്‌ പോയന്വേഷിച്ചാൽ തനിക് ഒരു വില ഉണ്ടാകില്ല…

ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ചിരി ഊറി…

നിവാംശി യുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല…

ജിത്തു ഒരു പരിചയവും കാണിക്കാതെ പോയതിൽ അവൾക്കു നല്ല വിഷമമുണ്ടായിരുന്നു…

എങ്കിലും മോളെ കൂടി മറന്നു പോയല്ലോ..

മറന്നതോ… അതോ വെറുത്തതോ…

ചെറുതെങ്കിലും താൻ പറഞ്ഞ നുണ അവനെ വേദനിപിച്ചു കാണും… അതാവും ഒന്നും ചോദിക്കാതെ പോയത്…

പറ്റില്ല… തന്നെ കുറിച്ചുള്ള തെറ്റിധാരണ എന്തായാലും മാറ്റിയെടുക്കണം…
അവൾ മനസിൽ ഉറപ്പിച്ചു…

***********************

ജിത്തു വീട്ടിലെത്തുമ്പോൾ ലോബിയിലിരുന്നു സംസാരിക്കുകയായിരുന്നു ആനന്ദും മേഘ്നയും…

അവൻ നേരെ അങ്ങോട്ട് ചെന്നു…

” എന്താണ് ബ്രോ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ “…

ജിത്തുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മേഘ്‌ന ചോദിച്ചു..

“അത് മായയുമായി ഉള്ള മാരേജ് ഉറപ്പിച്ചെന്റെതാ… ”

ആനന്ദ് കളിയാക്കി..

“മായ.. ആ പേര് കേട്ടു പോകരുത്… അതൊക്കെ ഒരു പേരാ… മായ.. കോയ ”

അവൻ മുഖത്തിനെ കൊണ്ട് ഗോഷ്ട്ടി കാണിച്ചു..

“ദേ ഏട്ടാ.. എന്റെ ഏട്ടത്തി അമ്മ ആവേണ്ട ആളാ മായേച്ചി… അവരെ പറ്റി അനാവശ്യം പറയണ്ടാട്ടോ… ”

മേഘ്നയുടെ വിലക്ക് കേട്ടപ്പോൾ ആനന്ദ് ചിരിച്ചു പോയി…

“ടീ മേഘ മോളെ.. നിനക്കാ കോന്തനെ ഇഷ്ടമായോടി… ”

അവൻ ഒരു ചെയറടുത്ത് അവർക്ക് അരികിലേക്കിരുന്നു..

” ഇഷ്ടായല്ലോ.. ”

“ച്ചെ.. പഠിക്കാനയച്ചപ്പോ നിനക്കൊക്കെ ആരെയെങ്കിലും പ്രേമിച്ചുകൂടായിരുന്നോടി കുരുപ്പേ ”

“അയ്യേ.. ഈ ഏട്ടനിതെന്തൊക്കെയാ പറയുന്നെ ”

അവൾ മുഖം വെട്ടിച്ചു….

”എടി മോളെ ഏട്ടൻ പറയുന്നത് നീ ഒന്ന് കേൾക്ക്… നിനക്കീ വിവാഹം വേണ്ടെന്ന് എല്ലാരോടും പറ…. ”

” ശരിക്കും ഏട്ടന്റെ പ്രശ്നമെന്താ?”

അപ്പോഴാണ് ജിത്തുവിന്റെ മൊബൈൽ റിംഗ് ചെയ്തത്…

പരിചയമില്ലാത്ത നമ്പർ ആണെങ്കിലും ട്രുക്കോളറിൽ വന്ന പേര് കണ്ടപ്പോൾ അവന്റെ മുഖം തിളങ്ങി….

“ഹലോ.. ”

“ജിത്തു “..

മറുവശത്ത് നിവാംശിയുടെ മധുരമായ ശബ്ദം കേട്ടപ്പോൾ അവന്റെ മനസ്സ് പൂത്തുലഞ്ഞു…

”അതെ… ആരാ ”

“ഞാൻ നിവാംശി ആണ്… ”

“ഓ യെസ്… പറഞ്ഞോളൂ ”

“എനിക്കൊന്ന് കാണണം ആയിരുന്നു ”

” ആരെ… എന്നെയോ…”??

“അതെ… ഇപ്പോ ഫ്രീ ആണെങ്കിൽ മറൈൻ ഡ്രൈവിൽ വരാമോ…”

” ബിറ്റ് ബിസി നൗ…. കാൻ വി മീറ്റ് ടുമാറോ മോണിംഗ് “??

അവൻ ജാഡയിട്ടു…

” ഒകെ ”

അവളുടെ നിരാശ നിഴലിച്ച മറുപടി കേട്ടപ്പോൾ അവന് ചിരി വന്നു..

” ഒക്കെ… എങ്കിൽ മോണിംഗ് സെവൻതേർട്ടി… അവിടെത്തിയാൽ എന്നെ വിളിച്ചാ മതി… ”

മധുരമായൊരു പ്രതികാരം ചെയ്ത സംതൃപ്തിയോടെ ജിത്തു സംഭാഷണം അവസാനിപ്പിച്ചു..

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5