Friday, November 22, 2024
Novel

നിന്നോളം : ഭാഗം 6

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“ഉണരൂ വേഗം നീ സുമ റാണി… വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ ആ…….

കാളരാഗം കേട്ടപ്പഴേ ആളെ മനസിലായൊണ്ട് ഇരിപ്പ് വശം ഒന്നൂഹിച്ചു ഒരു ചവിട്ട് കൊടുത്തു കൊണ്ട് സരസു തിരിഞ്ഞു കിടന്നു…

“എടി സരസമ്മേ…. കോളേജിൽ പോകണ്ടേ…

സരസു ചാടിയെഴുന്നേറ്റു….. തറയിൽ നിന്ന് കട്ടിലിലേക്ക് പിൻഭാഗം ഉറപ്പിക്കാൻ ഉദ്ദേശിക്കുന്ന അഭിക്ക് ഒരു ചവിട്ട് കൂടി കൊടുത്തു..

“എന്റമ്മേ… ഇങ്ങനെ പോയാൽ എന്റെ പിള്ളേർക്ക് അച്ഛനില്ലാതായി പോവുമല്ലോ..

അഭി തറയിൽ കൈകുത്തി ഇരുന്നു കൊണ്ട് പറഞ്ഞു..

“അയിന് നിനക്ക് പെണ്ണ്കിട്ടീട്ട് വേണ്ടേ…

മുഖം അമർത്തി തുടച്ചു അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവളെഴുനേറ്റു പോയി…

അനു വാ പൊത്തി ചിരിക്കുന്നത് കണ്ടതും അവനവളുടെ ചെവിക്ക് പിടിച്ചു….

“എന്തോന്നടി ഇത്രേയ്ക്ക് ചിരിക്കാൻ.. നീയൊക്കെ നോക്കിക്കോ കൂട്ടത്തിൽ ആദ്യം പെണ്ണ് കെട്ടുന്നത് ഞാനാവും…

“ഉവ്വ ഉവ്വ യേണ്ടി യേണ്ടി…

“ഇറങ്ങി പോടീ പിത്തകാളി….

കൊറേ ദിവസായി രണ്ടും കൂടി എന്നെ വാരുന്നു….

ആഹാ… എന്നോടാ കളി

അനു അവനെ നോക്കി ചുണ്ട് കൊട്ടികൊണ്ട് പുറത്തേക്ക് പോയി..

സരസു റെഡി ആയി വരുമ്പോൾ ഡൈനിങ് ടേബിളിൽ ഹരിയുടെ ഒപ്പം ദത്തൻ ഇരിക്കുന്നതാണ് കണ്ടത്…

ഇങ്ങേരെന്താ ഇവിടെ….

കസേരയിൽ ഇരുന്നു കൊണ്ട് അവൾ മനസ്സിലോർത്തു..

അവൻ തലയുയർത്തി നോക്കിയതും അവളുടനെ കുനിഞ്ഞു പാത്രത്തിന്റെ ഭംഗി ആസ്വദിക്കുന്നത് പോലിരുന്നു..

സമയം ഒരുപാട് താമസിച്ചോണ്ട് ഹരിയേട്ടന്റെ കളിയാക്കലുകൾ വക വയ്ക്കാതെ കയ്യിൽ കിട്ടിയതെല്ലാം കുത്തിക്കേറ്റി വയറു നിറച്ചു ഇറങ്ങുമ്പോഴുണ്ട് മുറ്റത്തൊരു മൈന….

മാടന്റെ ബുള്ളറ്റ്….

ബുള്ളറ്റ്… താടി… ഒന്ന് പറഞ്ഞു രണ്ടിന് അടി ….

ഒരു കലിപ്പന്റെ മണമല്ലേ അടിക്കുന്നത്…

ഇനി ഇങ്ങേരാണോ ഇ കാന്താരിടെ കലിപ്പൻ.. 🤔

എന്തായാലും കൊള്ളാം… പൊളി സാനം..

ബുള്ളെറ്റിനെ ഒന്നാകെ ഉഴിഞ്ഞു നോക്കവേ കുഞ്ഞു തലയിൽ ഒരു ബുദ്ധി ഉണർന്നു…

ഒന്നും നോക്കില്ല…..

കാറ്റങ് അഴിച്ചു വിട്ടു…

🎶കാറ്റഴിച്ചു… ബുള്ളറ്റിന്റെ കാറ്റഴിച്ചു… മാടനിനി ഇങ്ങനെ പോകും ലാ ലാ ലല്ലാ…. 🎶

ചിരിയോടെ എഴുന്നേറ്റു തിരിഞ്ഞു നോക്കുമ്പോഴാണ് പടിക്കൽ കൈകെട്ടി നിൽക്കുന്ന മാടനെ കണ്ടത്…

എന്റെ കൃഷ്ണ ഇങ്ങേരിവിടെ ഉണ്ടായിരുന്നോ…

“ഹലോ… എപ്പോ വ…ന്നു… സു…ഖല്ലേ

“പിന്നെ പരമ സുഖം…

അവൻ അവൾടടുത്തെക്ക് നടന്നടുത്തു കൊണ്ട് പറഞ്ഞു

“എനി..ക്കും… സുഖ..മാണ്…. എങ്കിൽ… പിന്നെ ഞാന..ങ്ങോട്ട്

“എങ്ങോട്ട്…

അവൾ വിരൽ ചൂണ്ടിയടുത്തു നോക്കവേ ഇതൊന്നും അറിയാതെ ഡിയോയിൽ ഇരുന്നു സംസാരിക്കുന്ന അഭിയേയും അനുവിനെയും കണ്ടു..

“ആഹാ…. വാ നമുക്കൊരുമിച്ചു പോകാം…

ഒരുമിച്ചു പോകാന്നൊ… ഞങ്ങൾ മൂന്നും തന്നെ ഓവർ ലോഡാ… അതിന്റേടയ്ക്ക് ഇങ്ങേരെ ഇനി എവിടെ കേറ്റുമെന്ന… 🙄

വേറെ വഴിയില്ലാതെ അവളവന്റെ പിന്നാലെ നടന്നു..

“നീ ഇവരെ കോളേജിൽ കൊണ്ടാക്കാൻ പോവ്വാ….

“അതേടാ എന്താ….

“പക്ഷെ ടയർ പഞ്ചർ ആണല്ലോ….

“എവിടെ…

രണ്ടും കൂടി വണ്ടിയിൽ നിന്നറിങ്ങിയതും മാടൻ എന്തോ കൊണ്ട് പിൻഭാഗത്തെ ടയറിൽ ആഞ്ഞു കുത്തി

കാറ്റ് ഷൂ ന്ന് പറഞ്ഞു പോയി….

“ഇപ്പോ പഞ്ചർ ആയില്ലേ… ഇനിയെങ്ങനെ പോകും….

ദത്തൻ സങ്കടം ഭാവത്തിൽ കയ്യിലെ സ്ക്രൂ ഡ്രൈവർ കറക്കി സരസുവിനെ നോക്കി ചോദിച്ചു കൊണ്ട് ഒരു നിമിഷം കൂടി അവളെ നോക്കി നിന്ന ശേഷം നടന്നു പോയി… ഇത് സരസുവിന്റെ കയ്യിലിരിപ്പിന്റെ ബാക്കിയാണെന്ന് ബാക്കി രണ്ടു പേർക്കും മനസിലായി…

“ഇനിയെങ്ങനെ കോളേജിൽ പോകുമെടി…. ഇന്നല്ലേ നമുക്ക് അസ്സിഗ്ന്മെന്റ് വയ്‌ക്കേണ്ട ലാസ്റ്റ് ഡേറ്റ്…പോയില്ലേ പണിയാകും… ആ കിളവി വീട്ടിലൊക്കെ വിളിച്ചു പറയുമെന്ന വാണിംഗ് തന്നെക്കുന്നെ

അനു ചോദിക്കവേ അവളൊന്നും മിണ്ടാതെ അഭിയെ നോക്കി..

ചെക്കൻ പല്ല് കടിക്കുന്നുണ്ട്..

അവളുടനെ അനുവിന്റെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി..

“എടി…. സരസമ്മേ… അവിടെ നിൽക്കെടി….

അഭി പുറകിൽ നിന്ന് വിളിച്ചു പറയുന്നത് കൂടി കേട്ടതും പിന്നൊരു ഓട്ടമായിരുന്നു….

“ഇല്ലെടാ പട്ടി….. ടാറ്റാ…. വൈകുന്നേരം കാണാട്ടോ…

സരസു അനുവിന്റെ കയ്യും പിടിച്ചു ഓടി വഴിയിൽ നിന്നും മറയവെ അഭി തലയ്ക്ക് കയ്യ് കൊടുത്തു നിന്ന് പോയി….

🤦‍♂️🤦‍♀️🤦‍♂️

“മോളെ.. സരസു…

“എന്താ അച്ഛേ….

സരസു മുറിയിൽ നിന്നിറങ്ങി … ഡൈനിങ് ടേബിളിൽ ഇരുന്നു കൊണ്ട് കയ്യിലെ കടലാസ്സിൽ ശ്രെദ്ധ പതിപ്പിച്ചിരുന്ന മോഹനന് അടുത്തായി വന്നിരുന്നു…

“മോളെ നീ ഇത് ദത്തന് കൊണ്ട് പോയി കൊടുത്തിട്ട് വാ…

അയാൾ കയ്യിലെ കടലാസ് കെട്ട് അവൾക് നേരെ നീട്ടികൊണ്ട് പറഞ്ഞു…

“ഞാനോ….

അവളൊരു മടിയോടെ ചോദിച്ചു… അനുവും ദേവുമ്മയും അമ്പലത്തിൽ പോകുന്നത് അവൾ കണ്ടിരുന്നു

“എനിക്ക് വയ്യ… അച്ഛ ഇത് ഹരിയേട്ടനോട് പറ….

അവളെഴുനേറ്റു കൊണ്ട് പറഞ്ഞു..

“ഹരി ഇവിടില്ല മോളെ… പുറത്തു പോയിരിക്കുവാ… മോളിതൊന്ന് കൊടുത്തിട്ട് വാ… അവനെന്തോ അത്യാവശ്യം ഉണ്ടെന്ന തോന്നുന്നേ…

അവൾഅയാളെ പരിഭവതോടെ നോക്കി..

“സത്യത്തിൽ നിന്റെ ഉദ്ദേശമെന്താ…

ദത്തന്റെ വീട്ടിലായിരുന്നു ആദി…

“ദുരുദ്ദേശം തന്നെ…

ദത്തൻ ചിരിയോടെ ചുവരിലേക്ക് തല ചായ്ച്ചു ഇരുന്നു..

“എടാ അതൊക്കെ കഴിഞ്ഞതല്ലേ പിന്നെയും അതിന്റെ പിറകെ പോകണോ… വിട്ട് കളഞ്ഞുടെ….

ദത്തൻ നിഷേധാർത്ഥത്തിൽ തലയാട്ടി….

” അതിന്റെ പിറകെ പോകാൻ തന്നെയാ എന്റെ തീരുമാനം.. അതിന് മുന്നേ അനുവിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്നാണ് എന്റെ ആഗ്രഹം… നാളെ അതിന്റെ പേരിൽ അവൾക്കൊരു നാണക്കേടും ഉണ്ടായിക്കൂടാ…

ആദി ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കി ഇരുന്നു..

“എനിക്ക് നിന്നോടായി ഒരു കാര്യം ചോദിക്കാനുണ്ട്….

ആദി എന്താണെന്ന അർത്ഥത്തിൽ തലയുയർത്തി നോക്കവെയാണ്
ഗേറ്റ് കടന്നു വരുന്ന സരസുവിനെ കണ്ടത്..

അവളും അവരെ കണ്ടിരുന്നു…

ചക്കിക്കൊത്ത ചങ്കരൻ തന്നെ….

“മ് എന്താ….

ദത്തൻ ഗൗരവത്തിൽ ചോദിക്കവേ സരസു കയ്യിലെ കടലാസ് അവന് നേരെ നീട്ടി…

“ഇതിവിടെ തരാൻ പറഞ്ഞു അച്ഛേ….

അവനത് കൈ നീട്ടി വാങ്ങിയ അടുത്ത നിമിഷം തന്നെ സരസു തിരിഞ്ഞു വെളിയിലേക്ക് ഓടി പോയി…

“നീ അന്നവളെ അടിക്കേണ്ടിയിരുന്നില്ല…. അവളെ മാത്രമല്ല അനുവിനെയും

സരസു പോയ വഴിയേ മിഴികൾ നട്ടുകൊണ്ട് ആദി പറഞ്ഞു

“ഞാൻ പിന്നെ എന്തെയ്യണമായിരുന്നു…. രണ്ടിനും കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കട്ടായിരുന്നോ…ആ ഹരി വിളിച്ചു പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ…. എന്നിട്ടും… എനിക്കതൊന്നും ഹരിയോട് പറയാനാവില്ല…. പറ്റുമെങ്കിൽ നീ തന്നെ അവളെ പറഞ്ഞു മനസിലാകിക്ക്…. ഇല്ലെങ്കിൽ ഇനിയും എന്റെ കയ്യിന്ന് മേടിക്കും…. ചെറിയ കുട്ടിക്കളല്ല ഇപ്പോ രണ്ടാളും…..

ദേഷ്യത്തിൽ അത്രെയും പറഞ്ഞു കൊണ്ട് കടലാസുമായി ദത്തൻ അകത്തേക്ക് പോയി…

അവനെയൊന്ന് തിരിഞ്ഞു നോക്കി ആദി പിന്നെയും സരസു പോയ വഴിയേ കണ്ണു നട്ടിരുന്നു…

ഇവളെയിനി എങ്ങനെ നന്നാക്കാനെന്ന ന്റെ കൃഷ്ണ 🤦‍♂️

🤷‍♂️🤷‍♀️🤷‍♂️

പിറ്റേന്ന്….

തെങ്ങിന് തടമിടാനായി പറമ്പിലേക്ക് തൂമ്പയും കൊണ്ട് നടന്നു വരുന്ന ദത്തനെ മരത്തിന്റെ കീഴിൽ ഒളിച്ചിരുന്ന സരസു കണ്ടിരുന്നു

“മാടൻ വരുന്നുണ്ട് ഓവർ ഓവർ..

ഹെഡ് സെറ്റ് കുത്തി പോക്കറ്റിൽ ഇട്ടിരുന്ന ഫോണിന് മറുവശം അഭിയായിരുന്നു

“ഞാനിവിടിരുന്നു ഒളിഞ്ഞു കാണുന്നുണ്ട് ഓവർ ഓവർ

“അങ്ങേര് മരത്തിന്റെ കീഴിൽ എത്തുന്നതിനു മുന്നേ താഴ്ത്തനെ ഓവർ ഓവർ…

“വോക്കെ ആയുധം ഒക്കെ റെഡി ആക്കി വെച്ചോ ഓവർ ഓവർ

“ഒക്കെ… പിന്നെ കാര്യം നടന്നാലുടനെ കയറ് വലിച്ചു കേറ്റി ഒളിച്ചിരുന്നോണം അല്ലെങ്കിൽ നീ ഓവർ ഓവർ..

“അതൊക്കെ എനിക്കറിയാം നീ അവന്റെ ശ്രെദ്ധ തെറ്റിച്ചാൽ മതി ഓവർ ഓവർ

ദത്തൻ നടന്നു വരവേ വഴിയിലെ മരത്തിൽ നിന്ന് അപ്പോഴായി താഴ്ന്നു വന്ന മൺകുടത്തിന് നേരെ സരസു ഉന്നം പിടിച്ചു..

അവനതിന് കീഴിലെത്തിയതും കൃത്യമായി അത് പൊട്ടി ചാണകവെള്ളം മുഴുവൻ അവന്റെ ദേഹത്തേക്ക് വീണു..

സരസു ഉടനെ മരത്തിന്റെ മറവിൽ നിന്ന് അവന്റെ മുന്നിലേക്ക് വന്നു

“അയ്യോ…. ദത്തെട്ടാ….. ഹാ ഹാ ഹാ….. ഉയ്യോ….

സരസു വിന്റെ കൂടെ നിന്ന അമ്മുവും അവന്റെ കോലം കണ്ട് ചിരിക്കാൻ തുടങ്ങി

പരസ്പരം കയ്യിലടിച്ചു തന്നെ നോക്കി ചിരിക്കുന്ന അവരെ ദേഷ്യത്തോടെ നോക്കി കൊണ്ട് തൂമ്പ വലിച്ചെറിഞ്ഞു മുകളിലേക്ക് നോക്കവെയാണ് പൊങ്ങിയും താഴ്ന്നും പോകുന്ന കയർ കണ്ടത്..

മുകളിലേക്ക് സൂക്ഷിച്ചു നോക്കവേ മരത്തിലിരുന്നു ചിരിക്കുന്ന അഭിയെ കണ്ടതും അവനാ കയറിൽ പിടിച്ചു താഴേക്ക് വലിച്ചു…

“എന്റമ്മേ……

അഭി താഴേക്ക് വീണത് കണ്ടതും രണ്ടു പേരുടെ ചിരിയും സ്വിച്ച് ഇട്ടത് പോലെ നിന്നു…

സരസു ന് അപകടം മണത്തു…

“അമ്മു…. ഓടിക്കോടി…..

അമ്മുവിനോട് വിളിച്ചു പറഞ്ഞു കൊണ്ട് സരസു കണ്ടം വഴി ഓടി

ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും അവൾക്ക് പിറകെ അമ്മുവും ഓടി…

“എടികളെ…. എന്നെ ഇ മാടന് മുന്നില് ഇട്ടേച്ചു പോവല്ലേ…

എവിടെ…. ആര് കേൾക്കാൻ…. ആരോട് പറയാൻ

അവരൊക്കെ വീടെത്തി ചെർക്ക…

ദത്തൻ അഭിക്ക് മുന്നിലായി കാല് മടക്കി ഇരുന്നു..

😁…തലതെറിച്ച….. പിള്ളേരാ…. പോട്ടെടാ… നീ ഇത് വിട്ടുകള

ദത്തന്റെ ഷർട്ടിൽ പതിയെ തൂത്തുകൊണ്ട് അഭി പറയവേ…അവൻ മുഖത്തെ അഴുക്ക് തുടച്ചു കൊണ്ടഭിയെ ശാന്തമായി നോക്കിയിരുന്നു…

അഭി അവനെ നോക്കി ചിരിച്ചു കാണിച്ചു…

നിഷ്കളങ്കമായ പുഞ്ചിരി…. ആരെ വാ… ഇപ്പോ ജനിച്ച പിള്ളേര് ചിരിക്കൊ ഇത് പോലെ…

അടുത്ത നിമിഷം അഭി ചാടിയെഴുനേറ്റു ഓടിക്കളഞ്ഞു…

ദത്തൻ പിടിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല…

കിട്ടി… കിട്ടി… കിട്ടില്ല എന്നമട്ടിൽ അഭി രക്ഷപെട്ടു…

കുളക്കരയിൽ ചെന്ന് ഓട്ടം അവസാനിക്കുബോൾ ബാക്കി മൂന്നു പേരും അവിടെ ഹാജർ ആയിരുന്നു

“ഹയ്യോ…. ആ… മാടന്റെ… കയ്യി..ന്ന്.. ജസ്റ്റ്‌.. മിസ്സാ…ഇല്ലെങ്കിൽ…. നടത്തായിരുന്നു

അവൻ കിതപ്പടക്കികൊണ്ട് പറഞ്ഞു

“എന്ത്…..

കയ്യിലെ കുപ്പിയിലെ വെള്ളം അവന് നേരെ നീട്ടികൊണ്ട് അനു ചോദിച്ചു

“എന്റെ… പതിനാറടി..യന്തരം…നീ വരാതിരുന്നത് എന്തായാലും നന്നായി…. ഇപ്പോ തന്നെ വെള്ളം കുടിക്കാനായല്ലോ

കുപ്പിയിലെ വെള്ളം വായിലേക്ക് കമിഴ്ത്തി കൊണ്ട് അവൻ പറഞ്ഞു

“അത് കറക്റ്റ്…. ഞാൻ അപ്പഴേ നിങ്ങളോട് പറഞ്ഞതല്ലേ ഇതൊന്നും വേണ്ടെന്ന്… ഇപ്പോ എന്തായി…

“എന്താവാൻ…. ഓപ്പറേഷൻ സക്സസ്….

“ശെരിക്കും….

അനുവിന് വിശ്വാസമായില്ല…

“സത്യം ഡീ… നിന്റെ ചേട്ടനെവിടെ ചാണകത്തിൽ കുളിച്ചു ഇരുപ്പുണ്ട്…

അമ്മു ചിരിയോടെ പറഞ്ഞു…

“ദേ കൃത്യ സമയത്ത് കയർ മാറ്റാതെ ഇ പൊട്ടൻ അവിടിരുന്നു ചിരിച്ചോണ്ടിരുന്നോണ്ട ഇങ്ങനെ ഓടേണ്ടി വന്നത്….

സരസു അഭിയെ ചൂണ്ടി പറയവേ അവൻ എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു..

ഞങ്ങളങ്ങനെ ഓരോന്ന് പറഞ്ഞു ഒരു പ്രതികാരം വീട്ടിയ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് വ്യാധിയുടെ എൻട്രി വിത്ത്‌ “ചാണക “മാടൻ..

വ്യാധിയുടെ മുഖം മുളക് പൊടി വാരിവിതറിയതു പോലെ ചുവന്നിരിക്കുന്നത് കണ്ടതും സരസു വിന് ചെറുതായി ഒരു പേടി തോന്നി…

അവനടുത്തേക്ക് വരുന്നത് കണ്ട് പടിയിൽ നിന്ന് പതിയെ എഴുനെൽക്കവേ കരണത് തന്നെ ഒരടി വീണിരുന്നു…

വെച്ചു വീഴാൻ പോയ അവളെ അഭി താങ്ങി നിർത്തി…

“മറ്റുള്ളവരെ എങ്ങനെ ശല്യപെടുത്താമെന്നു ആലോചിച്ചു കച്ച കെട്ടി ഇറങ്ങിയിരിക്കുവാണ് നീ…ആരെങ്കിലും പറയുന്നതൊന്ന് അനുസരിച്ചാൽ എന്താണ് നിനക്ക്…അല്ല നീ ആരാന്നാ നിന്റെ വിചാരം…..

ആദി ദേഷ്യപ്പെടവേ അവളൊന്നും മിണ്ടാതെ തല താഴ്ത്തി നിന്നതേയുള്ളൂ

ഇ അനുവിനെ പോലും ചീത്തയാകുന്നത് നീയാണ്…കണ്ട ഹോട്ടലിൽ ഒക്കെ ഇവളെയും കൊണ്ട് കണ്ടവന്മാരെ കാണാനൊക്കെ കേറിയിറങ്ങി നടന്നതിനല്ലേ ദത്തൻ നിന്റെ കരണത് അടിച്ചത്…. എന്നിട്ടത് മാടനാണത്രെ…..

ആ പാവങ്ങളോട് ഞാൻ സത്യം പറയാത്തത് എന്താണെന്ന് അറിയോ മോൾടെ അഴിഞ്ഞാട്ടം അറിഞ്ഞാൽ അവർക്കത് താങ്ങാനാവില്ല…..നിനക്കത് ഒരു വിഷയമല്ലെങ്കിലും എനിക്കതൊരു സങ്കടമാണ്… പ്രേതെകിച്ചും ഞാൻ പറഞ്ഞു അറിയുമ്പോ….

സരസുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…..

“ആദി നീ ഇത് ന്തൊക്കെയാ ഇ വിളിച്ചു കൂവുന്നത്…

അഭി അവനോട് ദേഷ്യപ്പെട്ടു…

“നീ മിണ്ടരുത്….നീയും ഇവളും കൂടി ചേർന്നാണ് ഇ രണ്ടു പിള്ളേരെയും വഴിതെറ്റിക്കുന്നത്…എടാ ചേട്ടനായാൽ ചേട്ടന്റെ സ്ഥാനത് നിൽക്കണം… അല്ലാതെ കൂടെ നടന്നു ഒള്ള തെമ്മാടിത്തരങ്ങൾക്ക് ഒക്കെ വളം വെച്ചു കൊടുക്കുവല്ല വേണ്ടേ…

അഭി പിന്നെയും എന്തോ പറയാൻ ആഞ്ഞതും സരസു അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു…

“അവസാനായിട്ട് പറയാ….കഴിയുമെങ്കിൽ ഇനിയെങ്കിലും നന്നാവാൻ നോക്ക്… ഇല്ലെങ്കിൽ ഇ പിള്ളേരെയെങ്കിലും വിട്ടേക്ക് .. സ്വയം എന്താണെന്നൊച്ച ആയിക്കോ….രണ്ടാളും

അത്രേം പറഞ്ഞു കൊണ്ട് അമ്മുവിനെ പിടിച്ചു വലിച്ചു കൊണ്ട് ആദി പോയതിന് പിന്നാലെ അവരെ ഒന്ന് നോക്കി അനുവിനെ കൊണ്ട് ദത്തനും നടന്നു പോയി…

സങ്കടത്തോടെ കുളപ്പടവിലേക്ക് സരസു ഇരുന്നു….

അവൾക്ക് കരച്ചില് വന്നു….

അഴിഞ്ഞാട്ടം…. ആ വാക്കിൽ മനസ്സ് കുരുങ്ങി കിടക്കുന്നത് പോലെ

അടുത്തായി വന്നിരുന്ന അഭിയുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നവൾ..

“ഞാനത്രയ്ക്ക് മോശക്കാരിയാണോ അഭികുട്ടാ…

അവളെങ്ങനെ ചോദിക്കവേ അഭിക്ക് വല്ലായ്മ്മ തോന്നി…

അവളിങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് ഇതാദ്യമാണ്… കൂടെയുള്ളവളുമാരെല്ലാം അവളുടെ തോളിൽ സങ്കടം പങ്കുവയ്കാറുള്ളപ്പോൾ അതെല്ലാം തമാശ പറഞ്ഞവൾ അകറ്റിയിട്ടേ ഉള്ളു…

ഇന്നിപ്പോ അവൾക്കൊരു സങ്കടം വന്നപ്പോൾ ഒറ്റ ഒരുതികളും ഇല്ല….

അവനെല്ലാവരോടും ദേഷ്യം തോന്നി…

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5