Tuesday, December 17, 2024
Novel

നിന്നെയും കാത്ത്: ഭാഗം 53

രചന: മിത്ര വിന്ദ

“ഗൗരി…. നീ കരയല്ലേ… പ്ലീസ്…… എനിക്ക് നിന്റെ കണ്ണീരു മാത്രം കാണാൻ വയ്യാ… അതുകൊണ്ട് ആണേ…..” വിങ്ങി പൊട്ടിക്കൊണ്ട് തന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടക്കുന്നവളെ നോക്കി മഹി പതിയെ പറഞ്ഞു. ** രാത്രിയിൽ അവർക്ക് കഴിക്കുവാനായി, ചപ്പാത്തി യും ദാലും വെജിറ്റബിൾ സാലഡും, പിന്നെ കാശ്മീരി സ്പെഷ്യൽ ടീയും ഒക്കെ ആയിരുന്നു… വളരെ രാജകീയമായ പ്ലേസ് ആയിരുന്നു ഫുഡ്‌ കഴിക്കുന്നത്.. ചിനാർ എന്നായിരുന്ന് അതു അറിയപ്പെട്ടത്.. പരമ്പരാഗതമായ രീതിയിലായിരുന്നു അവിടുത്തെ അലങ്കാരങ്ങൾ…

ഗൗരി ആണെങ്കിൽ മറ്റേതോ ലോകത്ത് എന്നതുപോലെ മഹിയുടെ കൈയും കോർത്തു പിടിച്ചു കൊണ്ട് എല്ലാം ചുറ്റി കണ്ടു…. “അതേയ് .. നാളെ വെളുപ്പിനെ നമുക്ക് എഴുന്നേറ്റ് പോകേണ്ടതാണ്… ഇങ്ങനെ നിന്നാൽ മതിയോ? കിടക്കണ്ടേ… എനിക്ക് വേറെ കുറച്ച് കലാപരിപാടികൾ ഉള്ളതാണ്” മഹി അവളുടെ കാതിൽ മന്ത്രിച്ചതും നാണത്താൽ അവളൊന്നു തുടുത്തു. ആ രാത്രി യും അവർക്ക് ഏറെ പ്രിയപ്പെട്ടത് ആയി മാറുക ആയിരുന്നു. പനിനീർ പുഷ്പങ്ങൾ ആയിരം ഇതളുകൾ പൊഴിച്ചു കൊണ്ട് അവർക്ക് മണിയറ വിരിച്ചപ്പോൾ, അകലെ വിണ്ണിൽ താരകങ്ങളും, തിങ്കളും അകമ്പടി സേവിച്ചു….

കാശ്മീരിന്റെ കുളിരും തണുപ്പും, തന്റെ പാതിയിലേക്ക് ആഴത്തിൽ ഇറങ്ങിയപ്പോൾ ,ഓരോ സിരകളിലും അവന്റെ ചൂട്റ്റ് അവൾ ഉണർന്നു തുടങ്ങിയിരുന്നു……അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുക ആയിരുന്നു… നറു നിലാവ് പൊഴിയുന്ന ആ രാത്രിയിൽ അവളുടെ അധരങ്ങൾ, കവിതകൾ രചിച്ചപ്പോൾ, അത് കൂടുതൽ മികവുറ്റതക്കുവാൻ അവനു കഴിഞ്ഞു…. അവന്റെ ഓരോ ചുംബനത്താലും, അവൾ മറ്റേതോ ലോകത്തു ആയിരുന്നു….. വീണ്ടും ഒരു രസന വിദ്യായാൽ അവൻ ഒരു ജാലകക്കാരൻ ആകുക ആണ്…..

മധുരമേറിയ പകലിനെക്കാൾ രതി നൽകിയ രാവിൽ അവൾ വിവശയായി തുടങ്ങിയിരുന്നു….സപ്ത വർണ്ണങ്ങൾക്ക് ചാരുത ഏകി കൊണ്ട് തന്റെ ഗൗരിയേ നെഞ്ചോട് ചേർത്തു മഹിയും കണ്ണുകൾ അടച്ചു.. *—-*** 6മണി ആയപ്പോൾ മഹിയും ഗൗരിയും ഉണർന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത കൊണ്ട് 6.30നു ഒരു ടാക്സി എത്തും എന്നാണ് ഹോട്ടലിൽ നിന്നും അറിയിപ്പ് ലഭിച്ചതു. രണ്ടാളും വേഗം റെഡി ആയി. ഇളം റോസ് നിറം ഉള്ള ഒരു സൽവാർ അണിഞ്ഞു ഷോൾ മുഴുവനായും വിടർത്തി,ഇട്ടു ഒരു വലിയ ജിമുക്കി കമ്മൽ ഒക്കെ ഇട്ടു കൊണ്ട്,അവൾ ഒരുങ്ങി ഇറങ്ങി വന്നു.. മഹി അവളെ നോക്കി നിന്നുപോയി.. പെണ്ണിന് മൊഞ്ച് കൂടിയോ….

“എങ്ങനെ ഉണ്ട് ഏട്ടാ… കൊള്ളാമോ…” അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ഗൗരി ചോദിച്ചു. “മ്മ്… കുഴപ്പമില്ല… പക്ഷെ… എനിക്ക് ഇഷ്ടം ഇന്നലെ രാത്രിയിലെ വേഷം ആയിരുന്നു….” അവൻ അത് പറയുകയും അവൾ അവനിട്ടു രണ്ട് മൂന്നു ഇടി വെച്ചു കൊടുത്തു. ‘കൂടുന്നുണ്ട് കേട്ടോ മഹിയേട്ടാ…. വെച്ചിട്ടുണ്ട് ഞാന്…” കുറുമ്പോടെ പറയുന്നവളെ നോക്കി മഹി ചിരിച്ചു.. രണ്ടാളും കൂടി ഇറങ്ങി ചെന്നപ്പോൾ ടാക്സി റെഡി ആയിരുന്നു.. *——*** സോനാമാർഗ്.. സഞ്ചരികളുടെ പറുദീസ. ലോകത്തിന്റെ പൂന്തോട്ടമായ കാശ്മീരിൽ, സ്വർണ്ണ വർണ്ണമാകുന്ന പുഷ്പങ്ങളാൽ, ആർത്തുല്ലസിച്ച് കിടക്കുകയാണ് സോനാ മാർഗ് എന്ന സ്വപ്നഭൂമി…

സോനാമാർക്ക് എന്നാൽ, സ്വർണ്ണ പുൽത്തടി എന്നാണ് അർത്ഥം, വർഷത്തിൽ ആറുമാസകാലവും മഞ്ഞുമൂടിക്കിടക്കുന്ന,, മനുഷ്യവാസം ഇല്ലാത്ത ഈ പ്രദേശത്തേക്ക്, സീസൺ ആയി കഴിഞ്ഞാൽ ജനങ്ങൾ പറന്നെത്തും… ടാക്സി ഡ്രൈവറായ, മുഹമ്മദ് അസ്ലാം, സോനാ മാർഗനിനെ കുറിച്ച് വിശദീകരിക്കുകയാണ് ഗൗരിയോടും മഹിയോടും…. ശൈത്യം മാറി വസന്തമായി തുടങ്ങുമ്പോൾ, ഒരു പ്രത്യേകതരം പുഷ്പങ്ങൾ ഈ താഴ്‌വാരം മുഴുവനായും വിരിഞ്ഞു തുടങ്ങും. സൂര്യന്റെ, രശ്മികൾ തട്ടുമ്പോൾ, അവ സ്വർണ്ണ നിറത്തിലാകും… അങ്ങനെയാണ് ഈ പേര്, ഉണ്ടായത്.. കാശ്മീരിന്റെ ഭംഗി ആവോളം ആസ്വദിച്ചുകൊണ്ട് ചെറു ഗ്രാമങ്ങൾ താണ്ടി അവർ യാത്ര തുടരുക ആണ് NH 1ലൂടെ…

നനുത്ത തണുപ്പും, കുളിരും ഉണ്ടെങ്കിൽപോലും അത് അവർക്ക് ഒരു പ്രശ്നം ആയിർന്നില്ല… ഒരു ഇടയൻ, കുറേ ഏറെ ആടുകളെ മേയ്ച്ചു കൊണ്ട് റോഡിന്റെ ഓരം ചേർന്ന് നടന്നു പോകുന്നു. മുഹമ്മദ്‌ ടാക്സി ഒന്ന് ചെറുതായി ചവിട്ടി. ഉറുദു ഭാഷയിൽ അയ്ളോട് എന്തോ പറഞ്ഞു. അയാൾ തള്ള വിരൽ ഉയർത്തി കാണിക്കുന്നുണ്ട്.. പെങ്ങടെ മകൻ ആണെന്നും അടുത്ത ആഴ്ച കല്യാണം ആണെന്നും അയാൾ മഹിയോട് പറഞ്ഞു … നമ്മുടെ കുട്ടനാട്ടിൽ ഒക്കെ ചെല്ലുമ്പോൾ പച്ചപ്പരവതാനി വിരിച്ചു കൊണ്ട് കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പുഞ്ച പ്പാടം കണക്കെ റോഡിന്റെ ഇടതു വശത്തായി പരന്നു ഒഴുകുക ആണ്, ധാൽ തടാകം….

സൂര്യ രശ്മികൾ തട്ടുമ്പോൾ ഓളം തുളുമ്പി ഒഴുകുന്ന തടാകം കാണുവാൻ അതീവ മനോഹരി ആയിരുന്നു.. അകലെ വെള്ളിമേഘങ്ങൾ പതിഞ്ഞു കിടക്കും പോലെ കാണാം….. അതൊക്കെ മഞ്ഞു വീണ് കിടക്കുന്ന കുന്നുകൾ ആണെന്നു മുഹമ്മദ്‌ പറഞ്ഞു. ഇടയിലൂടെ നീലവർണ്ണത്താൽ ഒഴുകി വരുന്ന തെളിനീർ.. ഈ ഹിമാനികളിലെ വെള്ളം ആണ് വേനൽകാലത്തും ഹിമാലയൻ നദികൾ നിറഞ്ഞു ഒഴുകുന്നത്.. മഞ്ഞു ഉരുകി അതു ചെറിയൊരു അരുവി ആയത് ആണെന്നും ആ വെള്ളം ആണ് ഈ ഒഴുകി വരുന്നത് എന്നും, നല്ല ശുദ്ധമായ ജലം ആണെന്നും ഒക്കെ പറഞ്ഞു കൊണ്ട് മുഹമ്മദ്‌ വാചാലനായി. കടും മഞ്ഞ നിറത്തിൽ ചെറിയ പൂക്കൾ കൊണ്ട് പിന്നീട് ഉള്ള, റോഡിന്റെ ഇരു വശങ്ങളും നിറഞ്ഞു..

അങ്ങനെ കാഴ്ചകൾ കണ്ടു കണ്ടു ഒടുവിൽ സോനാ മ ർഗിൽ എത്തി.. ആളുകൾ ആരും തന്നെ എത്തിയിട്ടില്ല.. അവരെ ഇറക്കിയിട്ട്, മുഹമ്മദ്‌ വണ്ടി ഒടിച്ചു തിരികെ പോയി. മഞ്ഞു പൊഴിഞ്ഞു കിടക്കുക ആണ് പ്രദേശം മുഴുവനായും.. പൈൻ മര കാടുകളെ ഉമ്മ വെച്ചും തഴുകിയും കിടക്കുന്ന മഞ്ഞു കണങ്ങൾ… ആകാശം മുട്ടി നിൽക്കുന്ന മലനിരകളെ മുഴുവനായും മഞ്ഞു പൊതിഞ്ഞിരിക്കുക ആണ്…. പാൽ തുള്ളികൾ പോലെ ആണ് അവിടമാകെ.. .. കാശ്മീരിന്റെ സൗന്ദര്യം മുഴുവൻ ആയും നിലകൊള്ളുന്നത് ഇവിടെ ആണെന്ന്, മുഹമ്മദ്‌ പറഞ്ഞത് അവൾ ഓർത്തു. നയന മനോഹരം… ഭൂമിയിലെ സ്വർഗം….. വാക്കുകൾക്ക് വർണിക്കുവാൻ അപ്രപ്യം ആണെന്ന് ഗൗരിക്ക് തോന്നി.

മഞ്ഞു മഴ പെയ്യുക ആണെന്ന് അവൾക്ക് തോന്നി.. പക്ഷെ അധികം തണുപ്പും ഇല്ല… മഹിയെ കെട്ടി പിടിച്ചു ഒന്നാം തരം ഒരു ഫ്രഞ്ച് കിസ്സ് അടിച്ചു പെണ്ണപ്പോൾ.. ടി….. ഗൗരി…… അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു… ദൈവമേ… ഈ പെണ്ണ്… ടി.. ആരെങ്കിലും കണ്ടൊ ആവോ.. അവൻ ചുറ്റിലും നോക്കി. ആരുമില്ല ഏട്ടാ…. അതോണ്ടല്ലേ.. അവന്റെ കൈത്തണ്ടയിൽ തോണ്ടി കൊണ്ട് അവൾ മെല്ലെ മന്ത്രിച്ചു. “നിന്റെ നാണം ഒക്കെ എവിടെ പോയി പെണ്ണേ… ” മഹി അവളുടെ മിഴികളിലേക്ക് സൂക്ഷിച്ചു നോക്കി. “അറിയില്ലേ…എന്റെ നാണോം മാ നോം ഒക്കെ ആരാ കവർന്നെടുത്തു ദൂരേക്ക് എറിഞ്ഞത് എന്ന് ” അവൾ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“അതിരിക്കട്ടെ, നീ എന്തിനാ എനിക്കിട്ട് ഇപ്പൊ ഉമ്മ വെച്ചത്.. ഇഷ്ടം കൊണ്ട്.. ആരോട്..എന്നോടോ.. “ഹ്മ്മ്…. എന്തേ…സംശയം ഉണ്ടോ ” ഹേയ്…. അങ്ങനെ പതിവില്ലാത്തത് ലഭിച്ചപ്പോൾ ജസ്റ്റ്‌ ചോദിച്ചു ന്നേ ഒള്ളു.. ഓഹോ…. അങ്ങനെ ആണോ….. അവൾ അവന്റെ ഇരു കവിളത്തും പിടിച്ചു ഒന്ന് ഉലച്ചു.. ഹാവൂ… വേദനിക്കുന്നു…. ഇണ അരയന്നങ്ങളെ പോലെ അവർ അവിടെ എല്ലാം ചുറ്റി നടന്നു. . താഴെ അടിവാരത്തിൽ ഒരു ചെറിയ ചായ ക്കട ഉണ്ടായിരുന്നു. തേയില ഇട്ട ചായ അല്ല… പകരം കശ്മീരിലെ ഒരു സ്പെഷ്യൽ പൊടി ചേർത്തത് ആയിരുന്നു. “വൗ… സൂപ്പർബ്…..എന്താ രുചി… ..” ..

ഒരിറക്കു ഇറക്കി കൊണ്ട് മഹി ഗൗരി യോടു പറഞ്ഞു. അവളും കുടിച്ചു നോക്കി. വളരെ രുചികരം ആയിരുന്നു.. ഒപ്പം കഴിക്കുവാനായി മുട്ട കൊണ്ട് ഉള്ള എന്തോ ഒരു സാധനവും കിട്ടി. അതിനും നല്ല രുചി. രണ്ടാളും ആസ്വദിച്ചു ഇരുന്നു അതു ഒക്കെ കഴിച്ചു. . സഞ്ചാരികൾ മെല്ലെ മെല്ലെ എത്തി തുടങ്ങി. കൂടുതലും പിള്ളേര് സെറ്റ് ആയിരുന്നു… അവർ ബുള്ളറ്റിൽ ആണ് വന്നിരിക്കുന്നത്. എല്ലാവരും ആസ്വദിക്കുക ആണ് സോനാമാർഗ് എന്ന സുന്ദരിയെ.. ഉച്ചയ്ക്ക് ശേഷം ആണ്,മഹിയും ഗൗരിയും അവിടെ നിന്നും തിരിച്ചു പോന്നത്. മുഹമ്മദിനെ ആണെങ്കിൽ മഹി വിളിച്ചിരുന്നു. അയാൾ അടിവാരത്തിൽ എത്തിയിട്ടുണ്ട്. തിരിച്ചു പാലസ് ഹോട്ടലിൽ എത്തിയപ്പോൾ 6മണി കഴിഞ്ഞിരുന്നു. അടുത്ത ദിവസം കാശ്മീരിന്റെ ബാക്കി ഭാഗങ്ങളിൽ കൂടി പോകാം എന്നൊക്കെ പറഞ്ഞു കൊണ്ട് ആണ് മുഹമ്മദ് പിരിഞ്ഞു പോയതു… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…