Friday, April 19, 2024
Novel

നിനക്കായെന്നും : ഭാഗം 29

Spread the love

എഴുത്തുകാരി: സ്വപ്ന മാധവ്

Thank you for reading this post, don't forget to subscribe!

ഞങ്ങൾ രണ്ടാളും മാറി മാറി വിളിച്ചു… മോളുടെ ദേഹം നല്ല ചൂടുണ്ട്… “ഏട്ടാ… മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം ” “ഞാൻ ദാ വരുന്നു… നീ മോളെ എടുത്തു താഴേക്ക് ഇറങ്ങിക്കോ.. ” ഏട്ടൻ ബാത്റൂമിൽ കേറികൊണ്ട് പറഞ്ഞു മോളെയും എടുത്തു താഴേക്ക് ഇറങ്ങി… എന്റെ കരച്ചിൽ കണ്ടു അമ്മയും ഭാനുവും ഓടി വന്നു “എന്താ മോളെ… ലെച്ചുനു എന്ത്‌ പറ്റി? ” “അമ്മേ… മോൾ കണ്ണുതുറക്കുന്നില്ല… നല്ല ചൂടുണ്ട് ” “നല്ല ചൂടുണ്ടല്ലോ… ഹോസ്പിറ്റലിൽ കൊണ്ടു പോ… ” മോളുടെ ദേഹത്തു തൊട്ട് നോക്കിയിട്ട് അമ്മ പറഞ്ഞു ” പെട്ടെന്ന് കാറിൽ കയറു ” റെഡിയായി പടിയിറങ്ങികൊണ്ട് ഏട്ടൻ പറഞ്ഞു മോളെയും കൊണ്ടു കാർ വേഗത്തിൽ പോയി….

ഹോസ്പിറ്റലിൽ എത്തി മോളെയും എടുത്തു ഏട്ടൻ ഡോക്ടറിനെ കാണാൻ പോയി പിന്നാലെ ഞാനും… തെർമോമീറ്റർ വച്ചു ചൂട് നോക്കി… നല്ല കൂടുതൽ ആണ്… “മോൾക് നല്ല ചൂടുണ്ട്… അതാണ്‌ ബോധം വരാത്തെ …. കുറച്ചു നേരം ഒബ്സെർവഷൻ റൂമിൽ കിടത്താം . മരുന്ന് എഴുതുന്നുണ്ട് … ഒരു ഇൻജെക്ഷൻ ഉണ്ട് ” “ഓക്കേ ഡോക്ടർ… താങ്ക്സ് ” “പെട്ടെന്ന് എന്താ പനി വരാൻ? തണുത്തതു എന്തെങ്കിലും കഴിച്ചോ ” “ഇന്നലെ രാത്രി ഐസ്ക്രീം കഴിച്ചു അതോണ്ടായിരിക്കും ” “മോൾക് ഇടക്ക് പനി വരുന്നതല്ലേ.. ശ്രദ്ധിക്കണം ” “ഇന്നലെ വാശി പിടിച്ചപ്പോൾ വാങ്ങി കൊടുത്തതാ… ” “മ്മ്… മരുന്നു കൊടുത്തിട്ടുണ്ട് കുറച്ചു കഴിഞ്ഞു മോൾ എണീക്കും പേടിക്കണ്ടട്ടോ.. ” “ഓക്കേ ഡോക്ടർ ” എന്ന് പറഞ്ഞു ഏട്ടൻ ഇറങ്ങി…

ഡോക്ടറെ നോക്കി പുഞ്ചിരിച്ചിട്ട് ഞാനും പിന്നാലെ നടന്നു “അത് എപ്പോഴും മോളെ കാണിക്കുന്ന ഡോക്ടറാണ് ” “മ്മ് മനസിലായി… ” “ഇനി പേടിക്കാതെ… കണ്ണൊക്കെ തുടച്ചേ.. ” എന്റെ കയ്യിൽ കൈ കോർത്തു കൊണ്ടു ഏട്ടൻ പറഞ്ഞു ഒന്നൂടെ മുറുക്കെ പിടിച്ചിട്ട് ഏട്ടന്റെ തോളിൽ ചാരി മോളുടെ അടുത്തേക്ക് പോയി കുറച്ചു കഴിഞ്ഞു മോൾ ഉണർന്നു… ചുറ്റും നോക്കിയിട്ട് കരയാൻ തുടങ്ങിയതും ഏട്ടൻ എടുത്തു “അച്ഛാ… നമ്മൾ എബിടെ? ” “ഇന്നലെ ഐസ്ക്രീം കഴിച്ചിട്ട്… മോൾക് പനിയായിരുന്നു… കുത്തിവയ്ച്ചപ്പോൾ പനി പോയി ” “മോളെ കുത്തിയോ ” ചുണ്ട് പിളർത്തിയുള്ള ലെച്ചുന്റെ ചോദ്യം കേട്ടു ചിരി വന്നു മോളെയും എടുത്തു കൊഞ്ചികുന്ന ഏട്ടനെ ഒരുനിമിഷം നോക്കി നിന്നു…

കുറച്ചു കഴിഞ്ഞതും ഞങ്ങൾ വീട്ടിലേക്ക് പോയി… വീടെത്തി ഇറങ്ങിയതും അമ്മയും ഭാനുവും മുന്നിൽ നിൽപ്പുണ്ട്… “മോളെ ലെച്ചുനു? ” “കുഴപ്പമില്ല അമ്മേ… പനി കൂടിയതാ… മരുന്ന് കൊടുത്തു.. ഇപ്പോ കുറവുണ്ട് ” മോളെയും കൊണ്ടു മുറിയിലേക്ക് പോയി… മരുന്നിന്റെ എഫക്ട് കാരണം ഉറങ്ങി മോൾ.. മോൾക്കുള്ള കഞ്ഞി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി.. മോളുടെ അടുത്ത് ഏട്ടൻ ഇരുന്നു “എന്താ മോളെ..? എന്തെങ്കിലും വേണോ? ” എന്നെ കണ്ടതും അമ്മ ചോദിച്ചു “വേണ്ടമ്മേ… മോൾ ഉറങ്ങി… ഏട്ടൻ അടുത്തുണ്ട്… ഞാൻ കഞ്ഞി ഉണ്ടാകാൻ ” “ഞാൻ ഉണ്ടാക്കിത്തരാം മോളെ ” “വേണ്ട…. അമ്മ ഇപ്പോ ചെയ്യുന്ന ജോലി ചെയ്‌തോ… ഞാൻ ഇണ്ടാക്കാം ” കഞ്ഞി ഉണ്ടാക്കി കൊണ്ടു നിന്നതും ഏട്ടന്റെ വിളി വന്നു…

പെട്ടെന്ന് കഞ്ഞി ഒരു ബൗളിൽ ആക്കികൊണ്ട് മുറിയിലേക്ക് പോയി അവിടെ അച്ഛന്റെ തോളിൽ കിടക്കുവാണ് ലെച്ചു… പനിയുടെ ക്ഷീണം ഉണ്ട് മുഖത്ത്… “മോളെ അമ്മ കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട് … കഴിച്ചേ ” “മോൾക് ബേണ്ട ” അച്ഛന്റെ തോളിൽ കിടന്നോണ്ട് പറഞ്ഞു ഏട്ടനും ഞാനും കൂടെ നിർബന്ധിപ്പിച്ചു ഇത്തിരി കഴിച്ചു മോൾ…. ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി…. മോളുടെ പനി ഒക്കെ മാറി… നല്ല ചുന്ദരികുട്ടിയായി ” ഏട്ടാ… നാളെയാണ് എൻഗേജ്മെന്റ് ” “ഓർമയുണ്ട്… വൈകിട്ട് പോകാം ” 💙💙💙💙

വൈകിട്ട് എല്ലാരും കൂടെ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു… അവിടെ അമ്മായിയും അമ്മാവനും നേരത്തെ വന്നിട്ടുണ്ട്… എല്ലാരേയും കണ്ടപ്പോൾ മോൾ ഏട്ടന്റെ തോളിൽ ചാഞ്ഞു സഞ്ജുവേട്ടന്റെ ഒപ്പം ഏട്ടനും മോളും പോയി .. അമ്മായിയോട് സംസാരിച്ചിട്ട് ഞാനും അകത്തേക്ക് പോയി എല്ലാരും കൂടെ സംസാരവും കളിയുമായി ആ ദിവസം കടന്നു പോയി പിറ്റേന്ന് നേരത്തെ എണീറ്റു റെഡിയായി…. ഞങ്ങൾക്കുള്ള ഡ്രസ്സ്‌ വീട്ടിൽ വാങ്ങി വച്ചായിരുന്നു… മൂന്നാൾക്കും ഒരേ കളർ ആയിരുന്നു… പീകോക്ക് ഗ്രീൻ കളർ സാരിയും മിറർ വർക്ക്‌ ചെയ്ത ബ്ലൗസും ആണ് എനിക്ക് എടുത്തത്, ഏട്ടന് സെയിം കളർ ഷർട്ടും അതേ കരയുള്ള മുണ്ടും, മോൾക് ഒരു ഫ്രോക്ക് മൂന്നാളും റെഡിയായി താഴേക്ക് ഇറങ്ങി…

ചേട്ടൻ ചില്ലി റെഡ് കളർ ഷർട്ടും അതിനു മാച്ചിങ് ആയ മുണ്ടും ആണ് വേഷം… എന്നെ കണ്ടതും എങ്ങനെ ഉണ്ടെന്ന് ചോദിച്ചു… അടിപൊളിയായിട്ടുണ്ട് എന്ന് കൈകൊണ്ടു കാണിച്ചപ്പോൾ അവനു സന്തോഷമായി. എല്ലാരും ഇറങ്ങാനുള്ള തിരക്കിൽ ആയിരുന്നു…എല്ലാരും അഞ്ജുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു… അവരുടെ വീടിന്റെ മുന്നിൽ പന്തൽ കെട്ടിയിട്ടുണ്ട്…. മോളെയും എടുത്തു ഞാൻ അകത്തേക്ക് പോയി… പെണ്ണ് എന്റെ ചങ്കണല്ലോ…. അവിടെ ദിച്ചുവും ചഞ്ചുവും ഉണ്ടായിരുന്നു… എല്ലാരേയും കണ്ടിട്ട് ഒരുപാട് നാൾ ആയോണ്ട് ഓടി പോയി കെട്ടിപിടിച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞു “അല്ല മോളെ നിന്റെ കാര്യമെന്തായി…? ” “ഏട്ടൻ വീട്ടിൽ വന്നു ചോദിച്ചു…

അവർ സമ്മതം മൂളി ” – ദിച്ചു “ചഞ്ചു… മോളുടെയോ…? ” “അഭിയ്ക്ക് ജോലി ആയിട്ട് ” – ചഞ്ചു അവരോട് സംസാരിച്ചു നിന്നപ്പോളാണ്… എന്റെ അഞ്ജുവിനെ ശ്രദ്ധിച്ചതു…. ചില്ലി റെഡ് കളറിൽ ഗോൾഡൻ സ്റ്റോൺ വർക്ക്‌ ചെയ്ത ലെഹങ്കയാണ് വേഷം… കഴുത്തിൽ ഒരു നെക്ക്ലേസ് അതേ മോഡൽ കമ്മൽ… മൊത്തത്തിൽ ഒരു അടാർ ലുക്ക്‌ “ഹോയ് നാത്തൂനേ… അടിപൊളിയായിട്ടുണ്ടല്ലോ… ” അഞ്ജുവിന്റെ അടുത്തേക്ക് നടന്നോണ്ട് പറഞ്ഞു ” നിന്റെ ചേട്ടന്റെ ഒപ്പം പിടിച്ചു നില്കണ്ടേ മോളെ ” ഞങ്ങൾ സംസാരിച്ചു നിന്നതും മുഹൂർത്തമായി എന്ന് അമ്മ വന്നു പറഞ്ഞു..

ഞങ്ങൾ എല്ലാരും അഞ്ജുവിനെ മുന്നിലേക്ക് കൊണ്ടുപോയി അഞ്ജുവിനെ കണ്ടു ചേട്ടൻ വായും തുറന്ന് നിൽക്കുവാണ്… പാവം… “അളിയാ… സ്വന്തം പ്രോപ്പർട്ടി ആണ്… വാ അടച്ചു നോക്കിക്കോ ” ഏട്ടൻ കൗണ്ടർ അടിച്ചു ഏട്ടനെ നോക്കി നന്നായി ചിരിച്ചു കൊടുത്തിട്ട് അവൻ നേരെ നിന്നു പിന്നെ രണ്ടാളെയും പന്തലിൽ ഇരുത്തി… പേരുകൾ കൊത്തിയ മോതിരങ്ങൾ രണ്ടാൾക്കും കൊടുത്തു… പരസ്പരം മോതിരങ്ങൾ ഇട്ടു ചടങ്ങ് കഴിഞ്ഞു പിന്നെ ഫോട്ടോ സെക്ഷൻ ആയിരുന്നു… എല്ലാരും കൂടെ ഫോട്ടോ എടുത്തു ….. അവസാനം ആ ചേട്ടന്മാർ മടുത്തു നിർത്തി ഫോട്ടോയെടുപ്പ് ഭക്ഷണം കഴിച്ചു കുറച്ചു നേരം സംസാരിച്ചു ഞങ്ങൾ ഇറങ്ങി… വീട്ടിൽ എത്തിയതും ലെച്ചു ഉറങ്ങിയിരുന്നു…

വൈകിട്ട് ആയതും എല്ലാരും തിരിച്ചു പോയി… ഞങ്ങളും ഇറങ്ങി… മാമന് മുത്തമൊക്കെ കൊടുത്തിട്ടാണ് മോൾ ഇറങ്ങിയത് വീട്ടിൽ എത്തിയതും ക്ഷീണം കാരണം ഞാൻ കയറി കിടന്നു “എന്താടോ വയ്യേ? ” “ചെറിയയൊരു തലവേദന ഏട്ടാ… ” ഏട്ടൻ ബാം എടുത്തോണ്ട് അടുത്ത് വന്നിരുന്നു നെറ്റിയിൽ ഇട്ടു തന്നു… ഞാൻ ഏട്ടനെ നോക്കി കിടന്നു ഏട്ടന്റെ ആ പ്രവർത്തി എന്നെ ഒരുപാട് സന്തോഷിപ്പിച്ചു… ഏട്ടന്റെ കൈയുടെ ചൂടേറ്റ് ഞാൻ ഉറക്കത്തിൽ വഴുതി വീണു ഉറങ്ങി എണീറ്റപ്പോൾ ഇരുട്ടിയിരുന്നു…. ഇതിപ്പോ പിറ്റേന്ന് ആണോ ദൈവമേ ഒരു പിടിയും കിട്ടണില്ലല്ലോ… “അമ്മേ… ” ലെച്ചു വിളിച്ചോണ്ട് വന്നു “എന്താ ലെച്ചുസേ? ” മോളെ മടിയിൽ ഇരുത്തികൊണ്ടു ചോദിച്ചു ” അമ്മച് തല ബേധന കൂവുണ്ടോ? ”

“ആഹ് ഡാ മുത്തേ കുറവുണ്ട്… ആരാ പറഞ്ഞേ അമ്മയ്ക്ക് തലവേദനയെന്ന് ” “അച്ഛാ…. മോളോട് പറഞ്ഞു അമ്മ ഊങ്ങുവാ…. വിളികല്ലുയെന്ന് ” “നിന്നെ ഉണർത്തിയോ ഇവൾ ” റൂമിലേക്ക് വന്ന ഏട്ടൻ ചോദിച്ചു “ഇല്ല ഏട്ടാ… ഞാൻ നേരത്തെ എണീറ്റു ” “തലവേദന കുറവുണ്ടോ.. ഇല്ലേൽ ഹോസ്പിറ്റലിൽ പോകാം ” “അതൊന്നും വേണ്ട… കുറഞ്ഞു ” “പിജിയുടെ കാര്യം കൂട്ടുകാർ പറഞ്ഞോ? ” അടുത്ത് ഇരുന്നുകൊണ്ട് ഏട്ടൻ ചോദിച്ചു “ഇല്ല…. അവർക്ക് താല്പര്യമില്ല ” “അപ്പോൾ നിനക്കോ…? ” “എനിക്ക് ഒട്ടും ഇല്ല… ” എല്ലാ പല്ലും കാണിച്ചോണ്ട് പറഞ്ഞു “എനിക്ക് നല്ല താല്പര്യം ഉണ്ട്… നിനക്ക് പഠിച്ചൂടെ ശാരി.. ” “ഇനി വേണ്ട ഏട്ടാ… ”

“ഞാൻ തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ പഠിക്കില്ലായിരുന്നോ…? ഇതിപ്പോ ഞാൻ കാരണം നിന്റെ ഭാവി ” ” എന്റെ ഭാവി ഏട്ടനും മോളുമാണ്… എനിക്ക് അത് മതി ” എന്നു പറഞ്ഞു ഏട്ടന്റെ തോളിൽ ചാരി ഏട്ടനും എന്നെ ചേർത്തു പിടിച്ചു…. എത്രയോ നേരം അങ്ങനെ ഇരുന്നു “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…? ” “എന്താ? ” “എന്നെ സ്നേഹിച്ചു തുടങ്ങിയോ….? ” എന്നെ ഒന്ന് നോക്കിയിട്ട് ഏട്ടൻ എണീറ്റു… അത് കണ്ടതും എന്റെ ശരീരം തളർന്നു പോയി… ഇപ്പോഴും എന്നെ ഇഷ്ടമല്ലേ… “അറിയില്ല… പക്ഷേ നിന്റെ കണ്ണു നിറഞ്ഞു കാണുമ്പോൾ ഞാൻ തകർന്നു പോകുന്നു ശാരി… എന്റെ മോളോടുള്ള സ്നേഹം എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു ” അത് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു…

കണ്ണീർ അടർന്നു വീണു “ദേ… ഈ കണ്ണീർ എനിക്ക് സഹിക്കില്ല… ഇനി എനിക്ക് വേണ്ടി കരയല്ലേ… ” കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് ഏട്ടൻ പറഞ്ഞു ” എന്റെ മനസ്സിൽ മോളോടൊപ്പം നീയും ഉണ്ട് ശാരി കൊച്ചേ… ” എന്നെ നോക്കി ഏട്ടൻ പറഞ്ഞതും പെട്ടെന്ന് ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു “എന്തിനാ കരയണേ… ഞാൻ ഇഷ്ട്ടം പറഞ്ഞോണ്ടാ… ” കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുള്ള ചോദ്യം കേട്ടതും ഒന്ന് കൂർപ്പിച്ചു നോക്കി “എനിക്ക് അച്ചുവിനെ പൂർണമായും മറക്കാൻ…. ” ഞാൻ ഏട്ടന്റെ വാ പൊത്തി “സ്നേഹിച്ചവരെ ആർക്കും മറക്കാൻ പറ്റില്ല ഏട്ടാ…

എനിക്കും ഈ നെഞ്ചിൽ സ്ഥാനം ഉണ്ടായിരുന്നാൽ മതി… ” ഏട്ടൻ ഒന്നൂടെ എന്നെ വരിഞ്ഞു മുറുകി… എന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു… ആദ്യചുംബനം….. ഞങ്ങളെയും നോക്കി കിടക്കയിൽ ലെച്ചു ഇരുന്നു… ഒന്നും മനസിലായില്ലേലും കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു…

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 28