Saturday, April 27, 2024
Novel

നിനക്കായെന്നും : ഭാഗം 4

Spread the love

എഴുത്തുകാരി: സ്വപ്ന മാധവ്

Thank you for reading this post, don't forget to subscribe!

ക്ലാസ്സിൽ എത്തിയതും അഞ്ജു അവരോട് നേരത്തെ നടന്ന സംഭവം പറഞ്ഞു “രാവിലെ തന്നെ അയാളുടെ വായിൽ ചെന്ന് കേറിയല്ലോ… ” – അഭി അവനെ ഞാൻ പുച്ഛിച്ചു തള്ളി… അല്ലപിന്നെ…. കളിയാക്കാൻ വന്നേക്കുന്നു തെണ്ടി.. … “സാരമില്ല പോട്ടെ…” – ചഞ്ചു ആഹ്.. എന്നും പറഞ്ഞു ഞാൻ സീറ്റിൽ പോയി ഇരുന്നു.. അപ്പോഴും അഭി എന്നെ നോക്കി ചിരിക്കുവാ… ബ്ലഡി ഗ്രാമവാസി…

അയാളോടുള്ള ദേഷ്യത്തിൽ ഉച്ചക്ക് ക്യാന്റീനിൽ പോയി ബിരിയാണി വാങ്ങി കഴിച്ചു… കഴിച്ചോണ്ടിരിക്കേ അഞ്ജു പറഞ്ഞു… ” സാർ അവിടെ ഉണ്ട്.. സൂക്ഷിച്ചു സംസാരിക്കണേ …. ” ഞാൻ നോക്കിയപ്പോൾ മാത്‍സ് ഡിപ്പാർട്മെന്റിലെ ദീപക് സാറിന്റെ ഒപ്പം ഭക്ഷണം കഴിക്കുവാ… പെട്ടെന്ന് ഒരു പെൺകുട്ടി സാറിന്റെ അടുത്തേക്ക് പോയി.. ജീൻസും ടോപ്പും ആണ് വേഷം, മുടി സ്ട്രൈറ്റ് ചെയ്ത് പറത്തി ഇട്ടിരിക്കുന്നു..

സിംപിൾ ആൻഡ് മോഡേൺ ലുക്ക്‌.. കാണാൻ ഭംഗി ഉണ്ട് എന്നാലും ജാഡയാണ്….. അവൾ സാറിനോട്‌ എന്തോ സംസാരിക്കുവാണ് … നാലഞ്ചു ടേബിൾ അപ്പുറം സാർ ഇരുന്നത്കൊണ്ടു ഒന്നും കേൾക്കാൻ പറ്റുന്നില്ല…. അവൾ എന്താ പറയുന്നെയെന്ന് ആലോചിച്ചു കഴിച്ചോണ്ടിരുന്നപ്പോഴാ ‘ഠപ്പേ ‘ യെന്ന് ഒച്ച കേട്ടത്… .. നോക്കിയപ്പോൾ കലിപ്പിൽ നിൽക്കുന്ന സാറും , കവിളിൽ കൈ വച്ച് നിൽക്കുന്ന അവളും….

നന്നായി കിട്ടിയെന്ന് സൗണ്ട് കേട്ടപ്പോൾ മനസിലായി… ബട്ട്‌ എന്തിന്…?? അപ്പോഴേക്കും സാർ എണീറ്റു പോയി… ഞങ്ങൾ അടുത്ത് ഇരുന്നവരോട് എന്താ സംഭവമെന്ന് അനേഷിച്ചു…. കാര്യം കേട്ടപ്പോൾ എന്റെ കിളികളുടെ കാര്യത്തിൽ തീരുമാനമായി…….എല്ലാം സ്ഥലംവിട്ടു ആ കൊച്ചു നൈസായി ഒന്ന് പ്രൊപോസ് ചെയ്തു അതിനാ അയാൾ ഇങ്ങനെ അടിച്ചേയെന്ന്… ശോ… എന്നാലും പ്രൊപ്പോസ് ചെയ്തതിനു എന്തിനാ ഇങ്ങനെ അടിക്കുന്നത്…

അവൾക് രണ്ടണ്ണം കിട്ടാത്തെന്റെ കുറവ് ഉണ്ടായിരുന്നു… എന്നാലും….. എന്നൊക്കെ പാവം എന്റെ മനസ്സ് ചിന്തിച്ചു കൂട്ടി… ഒന്നിനും ഉത്തരമില്ലെന്ന് അറിയാമെങ്കിലും “ശാരി നീ ഇനി അയാളെ നോക്കണ്ട… ” നിനക്കും കിട്ടുമെന്ന് പറഞ്ഞു അഭി ചിരിച്ചു.. … പോടായെന്ന് പറഞ്ഞു പുച്ഛിച്ചിട്ട്‌ കഴിക്കൽ തുടർന്നു.. ബിരിയാണി മുഖ്യം ശാരി… അവൻ പറഞ്ഞതും ചിന്തിക്കേണ്ട കാര്യം തന്നെയാണ്…

ക്ലാസ്സിൽ എത്തിയിട്ടും സാറിന്റെ മുഖമാണ് മനസ്സിൽ… അപ്പോൾ ആ അടിയും ഓർമ വന്നു.. ” ശാരി അങ്ങേരെ ഇനി വായിനോക്കണ്ട… അയാൾ കണ്ടാൽ ചുവരിൽ നിന്നു വടിചെടുക്കേണ്ടി വരും… അച്ഛനും അമ്മക്കും ആകെയുള്ള പെൺതരി നീയാ… എന്തിനാ വെറുതെ വേണ്ടാത്ത പണിക്ക് പോകുന്നത് ” എന്നൊക്കെ മനസ്സ് എന്നോട് പറയുന്നുണ്ട് ….

ആര് കേൾക്കാൻ… ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെയെന്ന് പറയുമ്പോലെ ശാരിയുടെ മനസ്സും അയാളുടെ അടുത്താണ്… ചിന്തകൾക്കെല്ലാം ഗുഡ് ബൈ പറഞ്ഞു ക്ലാസ്സിൽ ശ്രദ്ധിച്ചു… ഇല്ലേൽ സർ എന്നെ ഗെറ്റ് ഔട്ട്‌ അടിക്കും… ************* വീട്ടിൽ എത്തിയിട്ടും സാറിന്റെ ഓർമ ആയിരുന്നു… ഒന്നും പഠിച്ചില്ല….. എന്റെ തച്ചുകുട്ടനോട് എല്ലാം പറഞ്ഞു… അവൾക് രണ്ടടിയുടെ കുറവുണ്ടായിരുന്നു…

എന്നാലും പ്രൊപ്പോസ് ചെയ്താൽ അടിക്കാവോ…? നീ പറയ്.. തച്ചു… അതിന് ജീവനില്ലാതോണ്ട് ഒന്നും പറഞ്ഞില്ല… പ്യാവം… ( ഈ ഞാൻ തന്നെ ) എന്താണ് പതിവില്ലാതെ ഒറ്റക്ക് സംസാരിക്കുന്നെ എന്നും ചോദിച്ചോണ്ട് ചേട്ടൻ റൂമിലേക്ക് വന്നു ഒറ്റയ്ക്കല്ല… തച്ചുനോടാ ഞാൻ സംസാരിച്ചത്… എന്നും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു… ഒന്ന് ദയനീയമായി നോക്കിയിട്ട് പറഞ്ഞു, എന്താണ് കാര്യം ചേട്ടനോടും പറയ്… അപ്പോൾ ഞാൻ ചേട്ടനോട് എല്ലാം പറഞ്ഞു… ഞാൻ അയാളെ വായിനോക്കിയത് ഒഴിച്ച് ബാക്കി എല്ലാം…

അത് അറിഞ്ഞാൽ സാറിനെ വായിനോക്കി തുടങ്ങിയോയെന്ന് ചോദിച്ച കാലേവാരി നിലത്തടിക്കും…. എന്തിനാ വെറുതെ….. ആഹ്…. നല്ല സാർ ആണല്ലോ… നല്ല മറുപടിയാണ് കൊടുത്തത്… 😇 എന്നും പറഞ്ഞു ചേട്ടൻ എന്നെ നോക്കി എന്നാലും അടിക്കണമായിരുന്നോ… അത് കൂടി പോയില്ലേ…. എന്ന് പറഞ്ഞു ഒന്ന് കൂർപ്പിച്ചു നോക്കി… എന്നാലും അധ്യാപകനോട്‌ ഇങ്ങനെ പറയാവോ… അതും കോളേജിൽ വച്ച്… അത് ശരിയല്ല എന്നും പറഞ്ഞു ചേട്ടൻ എണീറ്റുപോയി…

അടുത്ത ദിവസം ഭരത് സാറിന്റെ ക്ലാസ്സിൽ നല്ല കുട്ടിയായി ഇരുന്നു… വായിനോക്കാതേയിരുന്നു അത്രമാത്രം… ക്ലാസ്സിലെ പെൺപിള്ളേരെ നോക്കിയപ്പോൾ എല്ലാരും ബുക്കിൽ നോക്കി ഇരിക്കുവാ… ഇന്നലെത്തെ അടിയുടെ എഫക്ട് എന്ന് ആലോചിച്ചു ചിരിച്ചോണ്ടിരുന്നപ്പോഴാ ശാരിക…. എന്ന് ഒരു അലർച്ച കേട്ടത്…

തുടരും….

നിനക്കായെന്നും : ഭാഗം 3

If the essay takes a lot of study to correctly research, then affordable-papers.net you should opt for a topic that’s easy and easy to research.